category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവൈദികപരിശീലനം സഭയെ സംബന്ധിച്ചിടത്തോളം നിർണ്ണായകം: ഫ്രാൻസിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി: വൈദികപരിശീലനം സഭയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണെന്നും ശരിയായ പരിശീലനം ലഭിച്ച വൈദികരുണ്ടെങ്കിൽ മാത്രമെ വിശ്വാസ നവീകരണവും ഭാവിയിൽ ദൈവവിളികളും ഉണ്ടാകുകയുള്ളുവെന്നും ഫ്രാൻസിസ് പാപ്പ. കാസ്തൽ ഗന്തോൾഫൊയിൽ വൈദികപരിശീലനത്തെ കുറിച്ച് സംഘടിപ്പിച്ച ചതുർദിന അന്താരാഷ്ട്രസമ്മേളനത്തിന്റെ സമാപനദിനത്തിൽ തന്നെ കാണാൻ വത്തിക്കാനിലെത്തിയവരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദികപരിശീലനം നമ്മുടെ പ്രവര്‍ത്തനങ്ങളെയല്ല, സര്‍വ്വോപരി നമ്മുടെ ജീവിതത്തില്‍ ദൈവം നടത്തുന്ന പ്രവര്‍ത്തനത്തെയാണ് ആശ്രയിച്ചിരിക്കുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. നമ്മുടെ ജീവിതത്തെയും ഹൃദയത്തെയും രൂപപ്പെടുത്താൻ കർത്താവിനെ അനുവദിക്കുന്നതിന് നമ്മെത്തന്നെ വിട്ടുകൊടുക്കുക്കകയാണ് വേണ്ടത്. അനുദിനം കർത്താവിനാൽ രൂപീകരിക്കപ്പെടാൻ സ്വയം വിട്ടുകൊടുക്കാത്ത ഒരു പുരോഹിതൻ സുവിശേഷത്തോടു താല്പര്യമില്ലാതെ മന്ദതയിൽ ശുശ്രൂഷ നിർവ്വഹിക്കുന്ന വൈദികൻ ആയിരിക്കും. രൂപാന്തരീകരണത്തിന് കർത്താവിനെ അനുവദിക്കുന്നവർ ഹൃദയത്തിൽ ഉത്സാഹഭരിതരും സുവിശേഷത്തിൻറെ പുതുമയുടെ ആനന്ദം ഉൾക്കൊള്ളുന്നവരുമായിരിക്കുമെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ചതുര്‍ദിന അന്താരാഷ്ട്രസമ്മേളനത്തില്‍ സംബന്ധിച്ചവരടങ്ങിയ 270 ഓളം പേര്‍ക്കാണ് പാപ്പ സന്ദേശം നല്‍കിയത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-10-09 14:54:00
Keywordsഫ്രാന്‍സിസ് പാപ്പ
Created Date2017-10-09 14:55:20