category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമെത്രാന്‍മാരുടെ സിനഡിന് ഒരുക്കമായി വത്തിക്കാനില്‍ ആഗോള യുവജനസമ്മേളനം
Contentവത്തിക്കാന്‍സിറ്റി: അടുത്ത വര്‍ഷം ഒക്ടോബറില്‍ നടത്താനിരിക്കുന്ന ബിഷപ്പുമാരുടെ സിനഡിനു മുന്നോടിയായി വത്തിക്കാനില്‍ ആഗോള യുവജനസമ്മേളനം നടത്താന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം. സിനഡ് സെക്രട്ടേറിയറ്റിനാണ് സമ്മേളനം നടത്താനുള്ള ചുമതല. ഇതിന്‍ പ്രകാരം 2018 മാര്‍ച്ച് 19 മുതല്‍ 24 വരെയാണ് യുവജന സമ്മേളനം സംഘടിപ്പിക്കുമെന്ന് സിനഡ് സെക്രട്ടേറിയറ്റ് അറിയിച്ചു. കത്തോലിക്കാ സഭാംഗങ്ങള്‍ക്കു പുറമേ ഇതര ക്രൈസ്തവ സഭകളിലെയും മറ്റു മതങ്ങളിലെയും യുവജന പ്രതിനിധികളും സംഗമത്തില്‍ പങ്കെടുക്കും. യുവജനതയുടെ ശബ്ദവും വിശ്വാസവും സംശയങ്ങളും സഭയ്ക്ക് കേള്‍ക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.അടുത്ത വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന ബിഷപ്പുമാരുടെ സിനഡിന്റെ പ്രധാന ചര്‍ച്ചാ വിഷയം യുവജനതയാണ്. സിനഡിനു മുന്നോടിയായി വിവിധ സഭകളിലും മതവിശ്വാസങ്ങളിലും പെട്ടവരുടെ പ്രതീക്ഷകളും സംശയങ്ങളും ആകുലതകളും പങ്കുവയ്ക്കാനുള്ള അവസരമാണ് ആഗോള യുവജനസംഗമമെന്ന് സിനഡ് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. യുവജനസമ്മേളനം അവസാനിക്കുന്ന മാര്‍ച്ച് 24നു പിറ്റേന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധവാര ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നവര്‍ക്ക് അവസരം ലഭിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-10-06 05:58:00
Keywordsയുവജന
Created Date2017-10-06 06:00:00