category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വിശ്വാസത്തിന് സാക്ഷ്യം നല്‍കി പാപ്പുവ ന്യൂഗിനിയയിലെ സഭ വളര്‍ച്ചയുടെ പാതയില്‍
Contentപോർട്ട് മോർസ്ബി: വിശ്വാസത്തിനു സാക്ഷ്യം നല്‍കികൊണ്ട് പാപ്പുവ ന്യൂ ഗിനിയയിലെ കത്തോലിക്ക നേതൃത്വം വളര്‍ച്ചയുടെ പാതയില്‍. വിശ്വാസത്തെ അർത്ഥവത്തായി സ്വീകരിച്ച ഒരു സമൂഹത്തെയാണ് ഇപ്പോള്‍ നയിക്കുന്നതെന്നും കത്തോലിക്കാ സഭയിൽ അംഗമായിരിക്കുന്നതിനെ അഭിമാനത്തോടെ കാണുന്ന രാജ്യത്തെ വിശ്വാസികൾ സഭയുടെ മുതൽക്കൂട്ടാണെന്നും ബിഷപ്പ് ഡൊണാൾഡ് ലിപ്പേർട്ട് കാത്തലിക് ന്യൂസ് ഏജന്‍സിയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പങ്കുവെച്ചു. 1950-ല്‍ മിഷ്ണറിമാര്‍ രാജ്യത്തു എത്തുമ്പോള്‍ കത്തോലിക്ക വിശ്വാസികള്‍ ആരും തന്നെ ഇല്ലായിരിന്നു. എന്നാല്‍ ഇന്നു മേൺഡി രൂപതയില്‍ മാത്രം 80,000 കത്തോലിക്ക വിശ്വാസികളുണ്ട്. ആകെ ജനസംഖ്യയുടെ പത്തുശതമാനമാണ് ഇത്. സഭയോടു വിശ്വാസികള്‍ പുലര്‍ത്തുന്ന സഹകരണത്തെ പറ്റിയും ബിഷപ്പ് ഡൊണാൾഡ് ലിപ്പേർട്ട് പറഞ്ഞു. രൂപതയിലെ ഹെഡ്മാരിയിൽ പുതിയായി ആശീർവദിച്ച ദേവാലയം വിശ്വാസസമൂഹത്തിന്റെ വളർച്ചയുടെ സൂചനയാണ്. പുരാതന ദേവാലയം വിശ്വാസികളുടെ ഉപയോഗത്തിന് അപര്യാപ്തമായതിനെ തുടർന്ന് പുതുക്കി പണിയുകയായിരുന്നു. പുറത്തു നിന്നു യാതൊരു സഹായവും കൂടാതെ വിശ്വാസികള്‍ സന്തോഷത്തോടെ തങ്ങളുടെ സമ്പത്ത് പങ്കുവെയ്ക്കുകയായിരിന്നു. ഒരു ഇടവകയായി വികസിക്കുന്നതിന് ഹെഡ്മാരിയിൽ യുവജനങ്ങള്‍ തീക്ഷ്ണതയോടെ രംഗത്തുണ്ട്. ഒപ്പം സാമ്പത്തികമായി മെച്ചപ്പെടുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണ്. തിന്മയുടെ സ്വാധീനവും ഗോത്രകലഹവും നിലനിന്നിരുന്ന പാപ്പുവ ന്യൂ ഗിനിയയിൽ കത്തോലിക്ക വിശ്വാസികള്‍ വളർത്തിയെടുത്ത ധൈര്യം വിശ്വാസത്തിന്റെ ഫലമാണ്. യേശു വാഗ്ദ്ധാനം ചെയ്ത പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിർഭയം ജീവിക്കുന്ന സമൂഹമാണ് ന്യൂഗിനിയയിലേത്. സമൂഹത്തിൽ നിലനില്ക്കുന്ന അരക്ഷിതാവസ്ഥകൾക്കിടയിൽ സുരക്ഷിതമായ ഇടം സ്ഥാപിക്കുകയാണ് സഭയുടെ ലക്ഷ്യം. മെത്രാന്റെ ഇടയ ദൗത്യത്തെ സൂചിപ്പിക്കുന്ന പരാമ്പരാഗത 'തൗ കുരിശ്' വിശ്വാസികൾ നിർമ്മിച്ചു നൽകിയതാണെന്നും ബിഷപ്പ് ലിപ്പേർട്ട് പറഞ്ഞു. വിശ്വാസികളുടെ തീക്ഷ്ണതയും സഭയുടെ പ്രവര്‍ത്തനങ്ങളും വഴി വരും വർഷങ്ങളിൽ കത്തോലിക്കരുടെ എണ്ണം വർദ്ധിക്കുമെന്ന പ്രതീക്ഷയും ബിഷപ്പ് പങ്കുവെച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-09-27 14:02:00
Keywordsഅമേരിക്ക
Created Date2017-09-27 14:03:30