Content | ടെന്നിസി: അമേരിക്കയിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ ഉണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ 11.30നാണ് ടെന്നിസിയിലെ അന്റിയോക്കിലുള്ള ബെര്‍നെറ്റ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ദേവാലയത്തിന് നേര്‍ക്കു ആക്രമണമുണ്ടായത്. സുഡാന്‍ സ്വദേശിയായ യുവാവ് വിശ്വാസികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരിന്നു. സംഭവത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറോളം പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
സംഭവസമയത്ത് 60ലേറെപ്പേര്‍ പള്ളിയ്ക്കുള്ളില്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നിലവില്‍ പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം കൊല്ലപ്പെട്ടതു ഒരു സ്ത്രീയാണെന്നാണ് വിവരം. പരിക്കേറ്റവരില്‍ ഏറെയും 60 വയസിനു മുകളിലുള്ളവരാണെന്നും സൂചനകളുണ്ട്. ആക്രമത്തിനു ദൃക്സാക്ഷികളായവരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. |