Contents

Displaying 5661-5670 of 25113 results.
Content: 5963
Category: 1
Sub Category:
Heading: മതനിന്ദ: പാക്കിസ്ഥാനില്‍ ക്രൈസ്തവ വിശ്വാസിയ്ക്ക് വധശിക്ഷ
Content: ലാഹോര്‍: ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന കവിത സുഹൃത്തിന് അയച്ചെന്നു ആരോപിച്ച് പാക്കിസ്ഥാനില്‍ അറസ്റ്റിലായ ക്രൈസ്തവ വിശ്വാസിയ്ക്കു കോടതി വധശിക്ഷ വിധിച്ചു. പഞ്ചാബ് പ്രോവിന്‍സിലെ സാറാ- എ- ആളാംഗിര്‍ സ്വദേശിയായ നദീം ജെയിസ് മസീഹ് എന്ന ക്രൈസ്തവ വിശ്വാസിക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ജൂലൈയില്‍ യാസിര്‍ ബഷീര്‍ എന്ന മുസ്ലിം സുഹൃത്തിന് നദീം ജെയിസ് മസീഹ് ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാട്‌സ്ആപ് സന്ദേശം അയച്ചതായാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതിനെ ഖണ്ഡിച്ചുകൊണ്ട് തന്റെ കക്ഷി നിരപരാധിയാണെന്നും മനപ്പൂര്‍വം കേസില്‍ കുടുക്കിയതാണെന്നും വിധിക്കെതിരേ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും മസീഹിന്റെ വക്കീല്‍ അന്‍ജും പറഞ്ഞു. ഒരു മുസ്ലീം മതവിശ്വാസിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ ആര്‍ക്കു നേരെ വേണമെങ്കിലും ചുമത്തപ്പെടുവാന്‍ സാധിക്കുന്ന കുറ്റമാണ് പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദാ കുറ്റം. കുറ്റാരോപിതനായ വ്യക്തി നിരപരാധിയെങ്കിലും രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്നും നീതി ലഭിക്കാറില്ല. ക്രൈസ്തവ വിശ്വാസിയായ ആസിയ ബീബിയാണ് ക്രൂരമായ മതനിന്ദ കുറ്റത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളിലൊരാള്‍. 2009- മുതല്‍ ആസിയ ജയിലില്‍ തുടരുകയാണ്. പാക്കിസ്ഥാനിലെ മതനിന്ദ ചുമത്തിയുള്ള വിചാരണയ്ക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധമുയരുന്നുണ്ട്.
Image: /content_image/News/News-2017-09-16-05:41:10.jpg
Keywords: മതനിന്ദ
Content: 5964
Category: 1
Sub Category:
Heading: മയക്കുമരുന്നിനെതിരായ പോരാട്ടം: ഫിലിപ്പീന്‍സ് ദേവാലയങ്ങളിൽ മണിമുഴങ്ങും
Content: മനില: മയക്കുമരുന്നിനെതിരായ പോരാട്ടത്തിനിടയിൽ മരണമടഞ്ഞ നിരപരാധികളെ സ്മരിച്ചു മനില അതിരൂപതയുടെ കീഴിലുള്ള ദേവാലയങ്ങളില്‍ തുടര്‍ച്ചയായി മണി മുഴക്കുവാന്‍ ആഹ്വാനം. മനില ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ലൂയിസ് അന്റോണിയ ടാഗിളാണ് ആഹ്വാനം നടത്തിയിരിക്കുന്നത്. മണി മുഴങ്ങുമ്പോൾ വിശ്വാസികൾ സ്വർഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ എന്നീ പ്രാർത്ഥനകളും സങ്കീർത്തനം 130 ചൊല്ലി ദൈവത്തിന്റെ കരുണയ്ക്കും രക്ഷയ്ക്കുമായി പ്രാർത്ഥിക്കണമെന്നും കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗിള്‍ അഭ്യർത്ഥന നടത്തി. ആന്റി ഡ്രഗ്ഗ് ഓപ്പറേഷനും അജ്ഞാത കാരണങ്ങളും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെയാണ് ലക്ഷ്യമിടുന്നതെന്ന് സെപ്റ്റബർ എട്ടിന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ കർദ്ദിനാൾ പറഞ്ഞു. മയക്കുമരുന്നു മാഫിയയ്ക്കെതിരെ രാജ്യമെങ്ങും തുടരുന്ന കൊലപാതകങ്ങൾ ഫിലിപ്പീന്‍സ് സംസ്കാരത്തെ തന്നെ ഇല്ലാതാക്കുമെന്ന ആശങ്കയും കർദ്ദിനാൾ പ്രകടിപ്പിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങളെ സന്ദർശിച്ച ശേഷം അവർക്കായി ഒത്തൊരുമയോടെ നിലകൊള്ളുകയും മാനസിക പിന്തുണ നല്‍കണമെന്നും കർദ്ദിനാൾ പറഞ്ഞു. മയക്കുമരുന്നു മാഫിയയ്യ്ക്കെതിര തുറന്ന പോരാട്ടത്തിനു ആഹ്വാനം ചെയ്ത ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് സംശയമുള്ളവരെ വെടിവെയ്ക്കാനും നേരത്തെ ഉത്തരവിട്ടിരിന്നു. ജനങ്ങൾക്കും പ്രശ്നത്തിൽ ഇടപെടാൻ അധികാരം നല്‍കിയതോടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഏഴായിരത്തോളം പേരാണ് വധിക്കപ്പെട്ടത്. എന്നാല്‍ പതിമൂവായിരത്തിനടുത്തു ആളുകള്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകൾ നല്‍കുന്ന സൂചന.
Image: /content_image/News/News-2017-09-16-06:49:48.jpg
Keywords: ഫിലിപ്പീ
Content: 5965
Category: 1
Sub Category:
Heading: അഭയാർത്ഥികളായ രോഹിൻഗ്യങ്ങളെ സഹായിക്കാന്‍ കത്തോലിക്ക നേതൃത്വം
Content: ലാഹോർ: വംശീയ ആക്രമങ്ങളെ തുടര്‍ന്നു മ്യാൻമറിൽ നിന്നും പലായനം ചെയ്യുന്ന രോഹിൻഗ്യ മുസ്ലിം വിഭാഗത്തിന് സഹായമൊരുക്കാൻ ലാഹോറിലെ കത്തോലിക്ക സന്നദ്ധസംഘടന. ബുദ്ധമത സ്വാധീനം നിലനിൽക്കുന്ന മ്യാൻമറിൽ നിന്നും ആയിരകണക്കിനു രോഹിൻഗ്യകളാണ് തായ്ലാന്റിലേക്ക് കുടിയേറുന്നത്. ഈ സാഹചര്യത്തിലാണ് പത്തു ദിവസം നീണ്ടു നില്‌ക്കുന്ന ഉദ്യമത്തിനായി ലാഹോറിലെ കത്തോലിക്ക സന്നദ്ധസംഘടനയായ ബ്രൈറ്റ് ഫ്യുച്ചർ സൊസൈറ്റി അടുത്തയാഴ്ച യാത്രതിരിക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങൾക്കാവശ്യമായ ഭക്ഷണം, വസ്ത്രം, മരുന്നുകൾ തുടങ്ങിയ അവശ്യസാധനങ്ങൾ തങ്ങളുടെ യാത്രയില്‍ കരുതുന്നുണ്ടെന്നു സംഘടനാ പ്രസിഡന്റ് സാമുവേൽ പ്യാര അറിയിച്ചു. മ്യാൻമാർ കായിൻ സംസ്ഥാനത്തിലെ മയ്വാദി, തായ്ലാന്റിലെ മെയ് സോത്ത് എന്നിവിടങ്ങളിലെ അഭയാർത്ഥി ക്യാമ്പുകൾ സംഘം സന്ദർശിക്കും. അസൗകര്യങ്ങളും പോഷകാഹാരക്കുറവും വന്യമൃഗങ്ങളുടെ ആക്രമണവും ജനജീവിതം ദുസ്സഹമാക്കിയെന്നും മുസ്ളിം സഹോദരരുടെ സ്ഥിതിയിൽ അതീവ ദുഃഖിതരാണെന്നും മനുഷ്യത്വത്തെ മാനിക്കണമെന്നും സാമുവേൽ പ്യാര ഏഷ്യാ ന്യൂസിനോട് പറഞ്ഞു. വിപ്ലവ സംഘങ്ങൾക്കിടയിൽ പെട്ടു പോയവരാണ് അഭയാർത്ഥികളിലേറെയും. ബംഗാളി സംസാരിക്കുന്ന രോഹിൻഗ്യ മുസ്ലിംങ്ങളെ ബംഗ്ലാദേശ് സ്വീകരിക്കുകയാണ് പ്രശ്നങ്ങൾക്ക് പരിഹാരമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മ്യാൻമാർ സെക്യൂരിറ്റി ഫോഴ്സ് നടത്തിയ പ്രത്യാക്രമണത്തെ തുടർന്ന് നാല് ലക്ഷത്തോളം അഭയാർത്ഥികൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തുവെന്നാണ് യു.എൻ ഹൈക്കമ്മീഷൻ നല്‍കുന്ന റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നത്. മുപ്പതിനായിരത്തോളം റാക്കിൻ ഗ്രൂപ്പുകളും പലായനം ചെയ്തവരിൽ ഉൾപ്പെടും. മിലിറ്ററി സംഘർഷം നിലനില്ക്കുന്ന മ്യാൻമാറിലെ മറ്റ് ന്യൂനപക്ഷങ്ങളുടെ നിലനില്പും ആശങ്കയിലാണ്. അതേസമയം കച്ചിൻ സംസ്ഥാനത്തെ ക്രൈസ്തവർക്കും അന്താരാഷ്ട്ര സഹായം അത്യാവശ്യമാണെന്നു റിപ്പോര്‍ട്ടുണ്ട്. നിലവില്‍ സന്നദ്ധ പ്രവർത്തകരേയും മാധ്യമ പ്രവര്‍ത്തകരെയും മ്യാൻമാറിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഇതിനെതിരെ ക്രൈസ്തവ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തുണ്ട്. അതേസമയം മ്യാൻമറിൽ നടക്കുന്ന വംശീയാക്രമങ്ങളിൽ ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചു
Image: /content_image/News/News-2017-09-16-08:35:40.jpg
Keywords: പാക്കി
Content: 5966
Category: 1
Sub Category:
Heading: ആരാധനക്രമത്തിന്റെ പാരമ്പര്യത്തിന് വേണ്ടി നിലകൊള്ളുന്ന പുതുതലമുറയെ അഭിനന്ദിച്ച് കര്‍ദ്ദിനാള്‍ സാറ
Content: ഇറ്റലി: ആരാധനക്രമത്തിന്റെ പഴമയുടെ പാരമ്പര്യത്തിന് വേണ്ടി നിലകൊള്ളുന്ന കത്തോലിക്കാ യുവതീയുവാക്കളെ അഭിനന്ദിച്ച് വത്തിക്കാൻ ആരാധനാ സമിതിയുടെ അധ്യക്ഷൻ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ അപ്പസ്തോലിക ലേഖനമായ ‘സുമ്മോറം പൊന്തിഫിക്ക’മിനെക്കുറിച്ച് സെന്റ്‌ തോമസ്‌ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍ വെച്ച് നടന്ന അഞ്ചാമത്തെ സമ്മേളനത്തിനിടക്ക് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം പുതുതലമുറയിലെ പാരമ്പര്യവാദികളെ പ്രശംസിച്ചത്. പുതുതലമുറയിലെ പാരമ്പര്യവാദികളുടെ ആത്മാര്‍ത്ഥതയേയും, ഭക്തിയേയും സാക്ഷ്യപ്പെടുത്തുവാന്‍ തനിക്ക് കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്. പുതുതലമുറയിലെ പാരമ്പര്യവാദികളെപ്പോലെ മറ്റുള്ള കത്തോലിക്കര്‍ തങ്ങളുടെ മനസ്സും, ഹൃദയവും തുറക്കണം. ഈ ആധുനിക യുഗത്തിലും യേശുവില്‍ ജീവിക്കുന്നതിന്റെ ആനന്ദം കണ്ടെത്തിയവരാണ് പുതുതലമുറയില്‍പ്പെട്ട പാരമ്പര്യവാദികള്‍. സര്‍വ്വശക്തനായ ദൈവമാണ് നമ്മളെ ഇതിനായി വിളിച്ചിരിക്കുന്നത്. നമ്മുടെ ആരാധനക്രമത്തിന്റെ പാരമ്പര്യത്തെ ആര്‍ക്കും തട്ടിയെടുക്കാനാവില്ല. പഴയ ലത്തീന്‍ക്രമത്തിലുള്ള കുര്‍ബാനയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. പഴയകാലത്ത് കുര്‍ബാനക്കിടക്ക് പുരോഹിതര്‍ കാനോനിക ചട്ടങ്ങള്‍ വിവരിക്കുന്ന രീതി വീണ്ടും കൊണ്ടുവരുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഗിനിയക്കാരനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ 2014 മുതല്‍ സഭയുടെ ആരാധനക്രമ തിരുസംഘത്തിന്റെ തലവനാണ്.
Image: /content_image/News/News-2017-09-16-10:17:52.jpg
Keywords: സാറ
Content: 5967
Category: 6
Sub Category:
Heading: നമ്മുടെ പ്രാർത്ഥനകൾ എപ്പോഴും ദൈവീകപദ്ധതികൾക്കനുസൃതമായിരിക്കട്ടെ
Content: "യേശു തിരിഞ്ഞ് പത്രോസിനോടു പറഞ്ഞു: സാത്താനേ, എന്റെ മുമ്പില്‍ നിന്നുപോകൂ, നീ എനിക്കു പ്രതിബന്ധമാണ്. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്" (മത്താ 16: 23). #{red->n->b->യേശു ഏകരക്ഷകൻ: സെപ്റ്റംബര്‍ 3}# <br> ക്രൈസ്തവ പ്രാർത്ഥന എന്നത് വെറുതേ ദാനങ്ങൾ ലഭിക്കുവാൻ വേണ്ടിയുള്ള യാചനയല്ല. അത് ദൈവത്തിന്റെ ഹിതം നമ്മുടെ ജീവിതത്തിൽ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള അപേക്ഷയാണ്. പ്രാർത്ഥനാ ജീവിതത്തിൽ വളരുന്ന ഒരു വ്യക്തി പ്രാർത്ഥനയെക്കുറിച്ചുള്ള കാഴ്ചപ്പാടിലും മാറ്റം വരുത്തുകയും യാചകന്റെ അവസ്ഥയിൽനിന്നും ദൈവമക്കളുടെ സ്ഥാനത്തേക്ക് ഉയരുകയും വേണം. യേശു തനിക്ക് ജറുസലെമിലേക്ക് പോകേണ്ടിയിരിക്കുന്നുവെന്നും ശ്രേഷ്ഠന്മാരിൽ നിന്നും പ്രധാന പുരോഹിതൻമാരിൽ നിന്നും നിയമജ്ഞരിൽ നിന്നും വളരെ വളരെയേറെ സഹിക്കേണ്ടി വരുമെന്നും താൻ വധിക്കപ്പെടുമെന്നും മൂന്നാം ദിവസം ഉയിർപ്പിക്കപ്പെടുമെന്നും ശിഷ്യന്മാരെ അറിയിച്ചു. അപ്പോള്‍ പത്രോസ് അവനെ മാറ്റി നിറുത്തി തടസ്സം പറയാൻ തുടങ്ങി. "ദൈവം കനിയട്ടെ, കർത്താവേ ഇത് ഒരിക്കലും നിനക്ക് സംഭവിക്കാതിരിക്കട്ടെ" എന്ന പത്രോസിന്റെ വാക്കുകൾ കേട്ടപ്പോൾ യേശു തിരിഞ്ഞ് പത്രോസിനോട് പറഞ്ഞു. "സാത്താനെ എന്റെ മുമ്പിൽ നിന്നു പോകൂ. നീ എനിക്ക് പ്രതിബന്ധമാണ്. നിന്റെ ചിന്ത ദൈവീകമല്ല മാനുഷികമാണ്". നമ്മുടെ പ്രാർത്ഥനകൾ എപ്പോഴും ദൈവിക ചിന്തകൾക്ക് അനുസൃതമായിരിക്കണം വെറുതെ കുറെ ആവശ്യങ്ങൾക്കുവേണ്ടി നിലവിളിക്കുന്നത് ക്രൈസ്തവ പ്രാർത്ഥനയല്ല. ക്രൈസ്തവ പ്രാർത്ഥന എന്നത് പരിശുദ്ധാത്മാവിൽ പിതാവുമായി ക്രിസ്തുവിലുള്ള സ്നേഹകൂട്ടായ്മയാണ്. ഈ കൂട്ടായ്മയിൽ വസിക്കുന്നവൻ ക്രിസ്തു പഠിപ്പിച്ചതുപോലെ പ്രാർത്ഥിക്കുന്നു. "സ്വർഗ്ഗസ്ഥനായ പിതാവേ... അങ്ങയുടെ തിരുഹിതം എന്റെ ജീവിതത്തിൽ നടപ്പിലാക്കണമേ". നമ്മുടെയും മറ്റുള്ളവരുടെയും വിശുദ്ധീകരണത്തിനും നിത്യജീവനുംവേണ്ടി ചിലപ്പോൾ നാം കുരിശുകൾ ഏറ്റെടുക്കേണ്ടിവന്നേക്കാം. ഈ കുരിശുകള്‍ മാറിപ്പോകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നത് ക്രൈസ്തവ പ്രാര്‍ത്ഥനയല്ല. ഈ കുരിശുകളെ പ്രതി ദൈവത്തെ സ്തുതിക്കുമ്പോഴാണ് നമ്മുടെ പ്രാർത്ഥനകൾ ക്രിസ്തീയമാകുന്നത്. "യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവന്‍ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തും" (മത്താ 16: 24-25). യേശു തന്നെ പീഡാനുഭവത്തെക്കുറിച്ച് ശിഷ്യന്മാരെ അറിയിച്ചപ്പോൾ അവിടുത്തെ ഉയർപ്പിനെക്കുറിച്ചും വെളിപ്പെടുത്തുന്നു. എന്നാൽ പീഡാസഹനത്തിലേക്ക് മാത്രമാണ് പത്രോസ് നോക്കിയതും അത് സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതും. നമ്മുടെ പ്രാർത്ഥനകളും പലപ്പോഴും ഇങ്ങനെയാകാറുണ്ട്. കുരിശുകൾ നീങ്ങിപ്പോകട്ടെ എന്നു പ്രാർത്ഥിക്കുന്ന നാം അതിനപ്പുറമുള്ള ഉത്ഥാനത്തിലേക്ക് നോക്കാൻ തയ്യാറാകുന്നില്ല. കുരിശുകൾ നീങ്ങിപ്പോകട്ടെ എന്ന് നിലവിളിക്കുന്നതല്ല ക്രൈസ്തവ പ്രാർത്ഥന. സ്വയം പരിത്യജിച്ചുകൊണ്ട് നമ്മുടെ കുരിശുമെടുത്ത് ക്രിസ്തുവിനെ അനുഗമിക്കുകയും അതിലൂടെ ലഭിക്കുന്ന നിത്യരക്ഷയെ പ്രതി ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ ക്രൈസ്തവ പ്രാർത്ഥന. #{red->n->b->വിചിന്തനം}# <br> ക്രിസ്തു തന്റെ മാനുഷികമനസ്സിലൂടെ പിതാവിന്റെ തിരുമനസ്സിനു പൂർണ്ണമായും കീഴ്‌വഴങ്ങുന്നു. മനുഷ്യരായ നമ്മൾ ബലഹീനരാണെങ്കിലും ക്രിസ്തുവിനോട് ചേർന്ന് നിൽക്കുകയും നമ്മുടെ പ്രാർത്ഥനകൾ അവിടുത്തോട് ഐക്യപ്പെടുത്തുകയും ചെയ്യുന്നതിലൂടെ നമ്മുടെ ജീവിതത്തെ പൂർണ്ണമായും പിതാവായ ദൈവത്തിന്റെ ഹിതത്തിനു സമർപ്പിക്കാം. അപ്പോൾ യേശു പഠിപ്പിച്ചതുപ്പോലെ നമ്മുക്ക് പ്രാർത്ഥിക്കുവാൻ സാധിക്കും. "പിതാവായ ദൈവമേ, മാനുഷികമായി ഞങ്ങളുടെ ആഗ്രഹങ്ങൾ അല്ല, അങ്ങയുടെ സ്വർഗ്ഗീയ പദ്ധതികൾ ഞങ്ങളെ ജീവിതത്തിൽ നടപ്പിലാക്കണമേ". #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-09-16-12:38:17.jpg
Keywords: യേശു, ക്രിസ്തു
Content: 5968
Category: 1
Sub Category:
Heading: ഭീകരര്‍ പീഡിപ്പിച്ചിട്ടില്ല, പാസ്‌പോർട്ട് ലഭിച്ചാല്‍ ഇന്ത്യയിലേക്ക് തിരിക്കും: ഫാദർ ടോം ഉഴുന്നാലിൽ
Content: വത്തിക്കാൻ സിറ്റി: ഭീകരര്‍ തന്നെ പീഡിപ്പിച്ചിട്ടില്ലായെന്നും പാസ്പോര്‍ട്ട് ലഭിച്ചാല്‍ ഉടനെ ഇന്ത്യയിലേക്ക് തിരിക്കുമെന്നും ഫാദർ ടോം ഉഴുന്നാലിൽ. റോമിലെ സലേഷ്യൻ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാസ്പോർട്ട് ഇല്ലാത്തതാണ് മടക്കയാത്രയ്ക്കുള്ള മുഖ്യ പ്രശ്നം. ഉടൻതന്നെ പുതിയ പാസ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലായെന്നും ശരീരം മെലിഞ്ഞത് പ്രമേഹം മൂലമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. തന്നെ തട്ടിക്കൊണ്ടുപോയ ഭീകരർ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ല. പക്ഷേ എന്തിനു വേണ്ടിയാണ് തന്നെ തട്ടികൊണ്ടു പോയതെന്ന് അറിയില്ല. തട്ടിക്കൊണ്ടു പോയവർ അതു വെളിപ്പെടുത്തിയിട്ടുമില്ല. ഒരുഘട്ടത്തിലും ഭയപ്പെട്ടില്ല, ദൈവത്തിന്റെ ശക്തിയിൽ വിശ്വസിച്ചു. തന്നെ കണ്ണുകെട്ടിയാണ് പലയിടങ്ങളിലും കൊണ്ടുപോയത്. അവര്‍ ഒരിക്കൽപോലും മോശമായി പെരുമാറിയില്ല. പ്രമേഹത്തിനുള്ള മരുന്നുകളും അവർ നൽകി. ഡോക്ടറുടെ സേവനവും അവർ ലഭ്യമാക്കി. ദൈവം നല്‍കുന്ന ഏതു ദൗത്യവും ഇനിയും ഏറ്റെടുക്കാന്‍ തയാറാണ്. തന്നെ മോചിപ്പിക്കാൻ പണം നൽകിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഫാ. ടോം പറഞ്ഞു. തടവിനിടെ പ്രാർത്ഥനകളിലാണ് ഏറെ സമയവും ചെലവിട്ടത്. അൾത്താരയും വിശ്വാസസമൂഹവും ഇല്ലെങ്കിലും ദിവസവും മനസ്സിൽ കുർബാന അർപ്പിച്ചിരുന്നു. തടവിനിടെ താൻ കൊല്ലപ്പെടുമെന്ന് ഒരിക്കൽപോലും ചിന്തിച്ചിരുന്നില്ലെന്നും ഫാ. ടോം പറഞ്ഞു.
Image: /content_image/News/News-2017-09-16-15:10:57.jpg
Keywords: ടോം ഉഴുന്നാ
Content: 5969
Category: 1
Sub Category:
Heading: ഫാ. ടോമിന്റെ മോചനം: ഇന്നു കൃതജ്ഞതാദിനം
Content: തിരുവനന്തപുരം: യെമനിലെ ഭീകരരുടെ തടവില്‍നിന്നു ഫാ.ടോം ഉഴുന്നാലില്‍ മോചിപ്പിക്കപ്പെട്ടതില്‍ നന്ദി രേഖപ്പെടുത്തി രാജ്യത്തെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും ഇന്നു കൃതജ്ഞതാദിനം ആചരിക്കുന്നു. ഫാ.ടോമിന്റെ മോചനത്തിനായി ഇടപെടല്‍ നടത്തിയവരെയും പ്രാര്‍ത്ഥനയിലൂടെയും മറ്റും ഈ വിഷയത്തില്‍ സഹകരിച്ചവരെയും ഇന്നു വിശുദ്ധ കുര്‍ബാനയില്‍ അനുസ്മരിച്ചു പ്രാര്‍ത്ഥിക്കുമെന്ന് സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. പതിനെട്ടു മാസം നീണ്ട കാത്തിരിപ്പിനും ആശങ്കകള്‍ക്കും ശേഷമാണ് വത്തിക്കാന്റെ അഭ്യര്‍ത്ഥനപ്രകാരം ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ ശക്തമായ ഇടപെടലില്‍ ഫാ.ടോമിന് മോചനം ലഭിച്ചത്.
Image: /content_image/News/News-2017-09-17-05:15:34.jpg
Keywords: ടോം ഉഴുന്നാ
Content: 5970
Category: 18
Sub Category:
Heading: നാലായിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന ലത്തീന്‍ സഭ മിഷന്‍ കോണ്‍ഗ്രസ് ഒക്ടോബര്‍ 6 മുതല്‍
Content: കൊച്ചി: കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍നിന്നായി 4000 പ്രതിനിധികള്‍ പങ്കെടുക്കുന്ന ലത്തീന്‍ സഭയുടെ മിഷന്‍ കോണ്‍ഗ്രസും ബിസിസി കണ്‍വെന്‍ഷനും ഒക്ടോബര്‍ 6,7,8 തീയതികളില്‍ വല്ലാര്‍പ്പാടത്ത് വെച്ചുനടക്കും. അന്നേദിവസം രാവിലെ 10. 30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് സിസിബിഐ പ്രസിഡന്റും ബോംബെ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് നിര്‍വഹിക്കും. കെആര്‍എല്‍സിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം അദ്ധ്യക്ഷത വഹിക്കും. വരാപ്പുഴ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്വാഗതമാശംസിക്കും. വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ജാംബത്തിസ്റ്റ ദിക്വാത്രോ അനുഗ്രഹപ്രഭാഷണം നടത്തും. സീറോ മലബാര്‍ സഭയ്ക്കുവേണ്ടി ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും സീറോ മലങ്കര സഭയ്ക്കുവേണ്ടി ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസും ആശംസകളര്‍പ്പിക്കും. പങ്കാളിത്തസഭയെക്കുറിച്ച് ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഉച്ചയ്ക്കുശേഷം 2.30ന് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ വത്തിക്കാന്‍ സ്ഥാനപതി മുഖ്യകാര്‍മികനായിരിക്കും. കേരള ലത്തീന്‍ സഭയിലെ പിതാക്കന്മാര്‍ സഹകാര്‍മികരാകും. ബിഷപ് ഡോ. ജോണ്‍ മൂലച്ചിറ (ഗുവാഹട്ടി രൂപത), ബിഷപ് ഡോ. സെബാസ്റ്റ്യന്‍ കല്ലുപുര (ബക്‌സര്‍ രൂപത), ബിഷപ് ഡോ. തോമസ് തേനാട്ട് (ഗ്വാളിയര്‍ രൂപത), ബിഷപ് ഡോ. കുര്യന്‍ വലിയകണ്ടത്തില്‍ (ഭഗല്‍പൂര്‍ രൂപത), ബിഷപ് ഡോ. സൈമണ്‍ കൈപ്പുറം (ബാലസോര്‍ രൂപത), ബിഷപ് ഡോ. റാഫി മഞ്ഞളി (അലഹബാദ് രൂപത), ബിഷപ് ഡോ. ഇഗ്നേഷ്യസ് ലയോള (സിംല രൂപത), ബിഷപ് ഡോ. ജോര്‍ജ് പള്ളിപ്പറമ്പില്‍ (മിയാവോ രൂപത), ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ (ഇന്‍ഡോര്‍ രൂപത), ബിഷപ് ഡോ. ജോണ്‍ തോമസ് കാട്ട്രുകുടിയില്‍ (ഇറ്റാനഗര്‍ രൂപത), ആര്‍ച്ച്ബിഷപ് ഡോ. അബ്രാഹം വിരുതുകുളങ്ങര (നാഗ്പൂര്‍ രൂപത), ബിഷപ് ഡോ. പീറ്റര്‍ പറപ്പിള്ളി (ഝാന്‍സി രൂപത), ബിഷപ് ഡോ. പോള്‍ മൈപ്പാന്‍ (ഖമ്മം രൂപത) എന്നീ പിതാക്കന്മാരും അതിഥികളായി എത്തും. കെആര്‍എല്‍സിസി ജനറല്‍ ബോഡി അംഗങ്ങള്‍, ഇടവകകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ബിസിസി കോ-ഓര്‍ഡിനേറ്റര്‍മാര്‍, പാരിഷ് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, ഇടവകയിലെ 6 ശുശ്രൂഷാസമിതികളിലെ കോ-ഓര്‍ഡിനേറ്റര്‍മാര്‍, യുവജനപ്രതിനിധികള്‍, ബിസിസി സിസ്റ്റര്‍ ആനിമേറ്റര്‍മാര്‍, ഭക്തസംഘടനാപ്രതിനിധികള്‍, കെഎല്‍സിഎ, സിഎസ്എസ്, കെഎല്‍സിഡബ്ല്യുഎ, ഡിസിഎംഎസ്, കെഎല്‍എം, ആംഗ്ലോ ഇന്ത്യന്‍ സംഘടനാപ്രതിനിധികള്‍, മതാദ്ധ്യാപക പ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന 4000 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.
Image: /content_image/India/India-2017-09-17-05:45:42.jpg
Keywords: ലത്തീ
Content: 5971
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ ആലഞ്ചേരി ഫാ. ടോമുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തി
Content: കൊച്ചി: റോമില്‍ തുടരുന്ന ഫാ. ടോം ഉഴുന്നാലിലുമായി സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തി. സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്നലെ വൈകുന്നേരം ആറിനു നടത്തിയ സംഭാഷണത്തില്‍ ഫാ. ടോം ഭാരതത്തോടും കേരളത്തോടും മലയാളികളോടും നന്ദിയര്‍പ്പിച്ചു. കേടുപാടുകളൊന്നുമില്ലാതെ പതിനെട്ടു മാസം ദൈവം തന്നെ കാത്തുസൂക്ഷിച്ചുവെന്നും ദൈവത്തിലുള്ള വിശ്വാസത്തിനും സാക്ഷ്യത്തിനും എനിക്കും നമുക്കെല്ലാവര്‍ക്കുമുള്ള നിയോഗമായിക്കൂടിയാണ് ഇതിനെ കാണുന്നതെന്നും ഫാ. ടോം പറഞ്ഞു. കേരളത്തില്‍ എന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്ത നിരവധി പേരുണ്ട്. അവരോടെല്ലാം എനിക്കു കടപ്പാടുണ്ട്. ഉടന്‍ കേരളത്തില്‍ എത്താനാണ് ആഗ്രഹവും പ്രതീക്ഷയും. വരുമ്പോള്‍ എല്ലാവരെയും നേരിട്ടു കണ്ടു നന്ദിയറിയിക്കണമെന്നും ആഗ്രഹിക്കുന്നു. ചോദിക്കുന്നതെന്തും നല്‍കുന്നവനാണു സ്വര്‍ഗസ്ഥനായ ദൈവമെന്ന് എനിക്കും നമുക്കെല്ലാവര്‍ക്കും വീണ്ടും ബോധ്യപ്പെട്ട നാളുകളാണിതെന്നും ഫാ. ടോം പറഞ്ഞു. പ്രാര്‍ത്ഥനകള്‍ക്കു ദൈവം ഉത്തരമേകുമെന്നതിന്റെ സാക്ഷ്യമാണ് അച്ചന്റെ മോചനമെന്നും വിശ്വാസജീവിതത്തില്‍ ആഴപ്പെടാന്‍ അനേകര്‍ക്ക് ഇതു പ്രചോദനമാകുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഇരുവരും ചേര്‍ന്നുള്ള പ്രാര്‍ത്ഥനയോടെയാണു ആറുമിനിറ്റോളം നീണ്ട വീഡിയോ കോണ്‍ഫറന്‍സിംഗ് അവസാനിച്ചത്.
Image: /content_image/India/India-2017-09-17-06:08:03.jpg
Keywords: വീഡിയോ
Content: 5972
Category: 1
Sub Category:
Heading: ആയിരങ്ങളെ ക്രിസ്തുവിലേക്ക് നയിച്ച് നബീല്‍ ഖുറേഷി വിടവാങ്ങി
Content: ന്യൂയോര്‍ക്ക്: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് ശക്തമായ സുവിശേഷപ്രഘോഷണങ്ങളിലൂടെ ശ്രദ്ധേയനായ നബീൽ ഖുറേഷി വിടവാങ്ങി. 34 കാരനായ നബീല്‍ ഉദരത്തില്‍ ക്യാൻസർ ബാധിച്ചതതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ചികിത്സയിലായിരുന്നു. ക്യാന്‍സറിന്റെ അവസാനത്തെ സ്റ്റേജാണെന്നു ഡോക്ടര്‍മാര്‍ തന്നോടു പറഞ്ഞുവെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള വീഡിയോ അടുത്തിടെയാണ് നബീല്‍ പുറത്തിവിട്ടത്. നബീല്‍ മരിച്ച കാര്യം പ്രശസ്ത വചനപ്രഘോഷകനായ രവി സഖറിയാസാണ് ലോകത്തെ അറിയിച്ചത്. കാലിഫോർണിയയിലേക്ക് കുടിയേറിയ യാഥാസ്ഥിതിക പാക്കിസ്ഥാനി മുസ്ലിം കുടുംബത്തിൽ ജനിച്ച നബീല്‍ മതപരമായ കാര്യങ്ങളിൽ വലിയ അച്ചടക്കം പാലിച്ചിരിന്നു. പിന്നീട് ഇസ്ലാമിനെ കുറിച്ച് ആഴത്തില്‍ പഠിക്കുവാന്‍ തുടങ്ങിയ അദ്ദേഹം സഹപാഠികളുമായി വാദപ്രതിവാദത്തിലേർപ്പെടുന്നത് പതിവായി. ക്രിസ്ത്യാനികൾക്ക് മൂന്നു ദൈവങ്ങൾ ഇല്ലേ? ബൈബിൾ തിരുത്തിയതാണ്, യേശു കുരിശില്‍ മരിച്ചില്ലാ- ആദ്യകാലഘട്ടങ്ങളില്‍ കൈസ്തവ വിശ്വാസത്തെ നബീല്‍ ചോദ്യം ചെയ്തിരിന്നത് ഈ വാദങ്ങളിലൂടെയായിരിന്നു. പിന്നീട് ഈസ്റ്റേൺ വെർജീനിയ യൂണിവേഴ്സിറ്റിയിൽ പഠനത്തിനായി എത്തിയ നബീല്‍, ഡേവിഡ് വുഡ് എന്ന തന്റെ ക്രൈസ്തവ സുഹൃത്തുമായി ആരംഭിച്ച സംവാദമാണ് അദ്ദേഹത്തെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആനയിച്ചത്. പിന്നീട് സത്യദൈവം ക്രിസ്തു മാത്രമാണെന്ന് നബീല്‍ പ്രഘോഷിക്കുവാന്‍ ആരംഭിക്കുകയായിരിന്നു. ഇന്ത്യയില്‍ നിന്നു അമേരിക്കയിലേക്ക് കുടിയേറിയ രവി സഖറിയാസ് എന്ന സുവിശേഷപ്രഘോഷകന്റെ ഒപ്പമാണ് നബീല്‍ ദൈവരാജ്യത്തെ കുറിച്ചു പ്രഘോഷിക്കുവാന്‍ തുടങ്ങിയത്. നബീല്‍ രചിച്ച സീക്കിംഗ് അള്ളാ: ഫൈണ്ടിംഗ് ജീസസ്, നോ ഗോഡ് ബട്ട് വണ്‍- അള്ളാ ഓര്‍ ജീസസ്, ആന്‍സറിംഗ് ജിഹാദ്: എ ബെറ്റര്‍ വേ ഫോര്‍വേഡ് എന്നീ പുസ്തകങ്ങള്‍ റെക്കോര്‍ഡ് കണക്കിനു കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായ തന്റെ മൂന്നാമത്തെ പുസ്തകം 'നോ ഗോഡ് ബട്ട് വണ്‍- അള്ളാ ഓര്‍ ജീസസ്' പുറത്തുവന്ന അതേദിവസം തന്നെയാണു നബീല്‍ തന്റെ രോഗവിവരവും ലോകത്തെ അറിയിച്ചത്.
Image: /content_image/News/News-2017-09-17-07:04:50.jpg
Keywords: ഇസ്ലാം, ഉപേക്ഷി