Contents

Displaying 5621-5630 of 25113 results.
Content: 5923
Category: 1
Sub Category:
Heading: ഫാ.ടോമിന്റെ മോചനം: നാള്‍വഴികള്‍ ഇങ്ങനെ
Content: #{red->n->n->മാർച്ച് 4, 2016: }# യെമനിലെ ഏഡനിൽ, മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിമാർ നടത്തിവന്ന വൃദ്ധസദനത്തിൽ, അതിക്രമിച്ചുകയറിയ അക്രമികൾ, നാല് സന്യാസിനിമാർ ഉൾപ്പെടെ, പതിനഞ്ചുപേരെ വധിച്ചു ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോവുന്നു. #{red->n->n-> മാർച്ച് 24, 2016: }# ദുഃഖവെള്ളി ദിനത്തിൽ, ഫാദർ ടോം ഉഴുന്നാലിൽ കുരിശിലേറ്റി വധിക്കപ്പെടും എന്ന് വാർത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. #{red->n->n->മാർച്ച് 31, 2016: }# ഇന്ത്യയോട് ഐസിസ് വൻതുക മോചനദ്രവ്യം ആവശ്യപ്പെട്ടു എന്ന് വാർത്ത പുറത്തുവരുന്നു. ഫാദർ ടോം ഉൾപ്പെടെ രണ്ടുപേർ പ്രത്യക്ഷപ്പെടുന്ന വീഡിയോ കേന്ദ്ര സർക്കാരിന് ലഭിച്ചു എന്നു റിപ്പോർട്ട്. #{red->n->n->ജൂലായ് 19, 2016: }# ഫാദർ ടോം ഉഴുന്നാലിലിനെ കണ്ണുകെട്ടി, ഭീകരർ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ടാജിനോന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തെത്തുന്നു. ഒപ്പം, താടിയും മുടിയും നീട്ടിയ നിലയിലുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും പ്രചരിക്കപ്പെടുന്നു. ഫാ. ടോമിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ, അച്ചന്റെ ‘യമനി ഫ്രണ്ട്’ ആണ് കൈകാര്യം ചെയ്യുന്നത് എന്ന് അക്കൗണ്ട് ഉടമ അവകാശപ്പെടുന്നു. #{red->n->n-> ജൂലായ് 20, 2016: }# ഫാ. ടോമിന്റെ ഫേസ്ബുക്ക് അക്കൌണ്ട് അപ്രത്യക്ഷമാകുന്നു. #{red->n->n->ജൂലായ് 29, 2016: }# ഫാദർ ടോമിനെ തട്ടിക്കൊണ്ടുപോയ മൂന്ന് ഭീകരർ പിടിയിലായി എന്ന് റിപ്പോർട്ട്. അൽക്വയ്ദ തീവ്രവാദികൾ എന്ന് വെളിപ്പെടുത്തപ്പെട്ട അവർ ഇമാമിന്റെ അനുമതിയോടെയാണ് തട്ടിക്കൊണ്ടുപോയതെന്ന് മൊഴി നൽകിയാതായും വാർത്തയിൽ പറയുന്നു. #{red->n->n->ഡിസംബർ 26, 2016: }# ഫാദർ ടോം സംസാരിക്കുന്ന അഞ്ചുമിനുട്ട് ദൈർഘ്യം വരുന്ന വീഡിയോ പുറത്തുവന്നു. ഭാരതസർക്കാരും കത്തോലിക്കാ സഭയും തന്റെ മോചനവുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യുന്നില്ല എന്ന് അദ്ദേഹം ആരോപിക്കുന്നു. #{red->n->n-> ഡിസംബർ 31, 2016: }# ഫാദർ ടോം ജീവിച്ചിരിപ്പുണ്ട് എന്നതിന് തെളിവുണ്ടെന്ന് യുഎഇ യിലെ സഭയുടെ വക്താക്കൾ അഭിപ്രായപ്പെടുന്നു. #{red->n->n->മാര്‍ച്ച് 4, 2017: }# ഫാ. ടോമിന്റെ തിരോധാനത്തിന് ഒരു വര്‍ഷം. #{red->n->n->ജൂലൈ 11, 2017: }# ഫാദര്‍ ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്ന് യെമൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അബ്ദുൽമാലിക് അബ്ദുൽജലീൽ അൽ–മെഖാൽഫി. #{red->n->n-> ഇന്ന് സെപ്റ്റംബര്‍ 12, 2017: }# പുലര്‍ച്ചെ ഒമാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ അദ്ദേഹത്തെ യെമനിൽ നിന്ന് മസ്‌ക്കറ്റിലെത്തിക്കുന്നു. #{red->n->n-> ഇന്ന് സെപ്റ്റംബര്‍ 12, 2017: 03:12 PM }# ഫാ. ടോമിന്റെ മോചനം സ്ഥിരീകരിച്ചുകൊണ്ട് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റ്
Image: /content_image/News/News-2017-09-12-14:02:14.jpg
Keywords: ടോം
Content: 5924
Category: 1
Sub Category:
Heading: സര്‍ക്കാരും മാധ്യമങ്ങളും ഫാ. ടോമിനെ മറന്നപ്പോള്‍ #SaveFrTom സോഷ്യല്‍മീഡിയായില്‍ ആളിക്കത്തി
Content: കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആദ്യവാരത്തില്‍ യെമനിലെ മിഷ്ണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്ത് നടന്ന ആക്രമണവും ഫാ. ടോം ഉഴുന്നാലിന്റെ തിരോധാനവും ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. വൈദികന്റെ മോചനത്തിനായി സര്‍ക്കാര്‍ ശ്രമം നടക്കുന്നുവെന്ന് അന്നു മുതല്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാണ്. ഇതിനിടെ ഫാ. ടോമിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും മീശയും താടിയും മുടിയും നീട്ടി വളര്‍ത്തിയ ഫോട്ടോ പ്രത്യക്ഷപ്പെട്ടു. ഈ അക്കൗണ്ടിലേക്കു സന്ദേശമയച്ചപ്പോൾ വൈദികനെ മർദിക്കുന്ന വീഡിയോയുടെ ലിങ്കാണ് ലഭിച്ചത്. തുടർന്ന് പ്രവാചകശബ്ദത്തിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദേശീയ മാധ്യമങ്ങളില്‍ അടക്കം വന്‍ചര്‍ച്ചയ്ക്കാണ് വഴി തെളിയിച്ചത്. ഇതു സര്‍ക്കാരിന് നല്‍കിയ സമ്മര്‍ദ്ധം ചെറുതല്ലായിരിന്നു. പക്ഷേ പുതിയ വാര്‍ത്തകള്‍ തേടിയുള്ള മാധ്യമങ്ങളുടെ ജൈത്രയാത്ര സര്‍ക്കാരിനാണ് സഹായമായത്. പലരും വിഷയം മറന്നു തുടങ്ങിയിരിന്നു. സഭാപ്രതിനിധികള്‍ രാഷ്ട്രീയനേതാക്കന്‍മാരെ കൂടെക്കൂടെ കണ്ടെങ്കിലും വൈദികന്റെ മോചനം വാക്കില്‍ മാത്രം ഒതുങ്ങി. പ്രതീക്ഷ കൈവിടാതെ അനേകര്‍ പ്രാര്‍ത്ഥന തുടര്‍ന്നു. ഭീകരര്‍ തട്ടിക്കൊണ്ട് പോയി 9 മാസങ്ങള്‍ക്ക് ശേഷം മനുഷ്യ മനസാക്ഷിയെ ഏറെ നൊമ്പരപ്പെടുത്തി കൊണ്ടാണ് ഫാ. ടോം ഉഴുന്നാലിന്റെ അടുത്ത വീഡിയോ കഴിഞ്ഞ ഡിസംബറില്‍ പുറത്തുവന്നത്. "ഞാൻ വളരെയധികം ദു:ഖിതനും നിരാശനുമാണ്. എന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ഉടൻ തന്നെ എന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരും. എന്റെ സഹായത്തിനായി വേഗം വരിക". ഇതായിരിന്നു ആ സന്ദേശത്തിന്റെ ഉള്ളടക്കം. നിറകണ്ണുകളോടെയാണ് ലോകം വൈദികന്റെ അപേക്ഷ ശ്രവിച്ചത്. എന്നിരിന്നാലും സര്‍ക്കാര്‍ ഭാഗത്തു നിന്നു കാര്യമായ പ്രതികരണം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിശബ്ദതതേയും അധികാരികളുടെ നിസംഗതയേയും ചൂണ്ടിക്കാണിച്ചു കൊണ്ട് 'ടോം അച്ചന്റെ മോചനത്തിനായി നമ്മുക്ക് കൈകോര്‍ക്കാം' എന്ന എഡിറ്റോറിയല്‍ 'പ്രവാചകശബ്ദം' പബ്ലിഷ് ചെയ്തത്. #SaveFrTom എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും കവര്‍ചിത്രം മാറ്റി ഫാദര്‍ ടോമിന്റെ മോചനത്തിന് വേണ്ടി മുറവിളി കൂട്ടേണ്ടതിനെ പറ്റിയും ദൈവം നല്‍കിയ ബോധ്യത്തിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ എഴുതി. വൈദികരും സന്യസ്ഥരും അല്‍മായരും അടക്കം പതിനായിരങ്ങളാണ് ഈ ആഹ്വാനം ഏറ്റെടുത്തത്. ഇതോടൊപ്പം വൈദികന്റെ മോചനത്തിനായി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും change.org വഴി 'പ്രവാചകശബ്ദം' തയാറാക്കിയ നിവേദനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാല്‍ലക്ഷത്തോളം ആളുകളാണ് പെറ്റീഷന്‍ ഫയല്‍ ചെയ്തത്. മാധ്യമങ്ങളും ജനപ്രതിനിധികളും ഫാ. ടോമിന്റെ കാര്യത്തിൽ മൗനം പൂണ്ടപ്പോൾ #SaveFrTom ഹാഷ് ടാഗ് സോഷ്യൽ മീഡിയായില്‍ ആളിക്കത്തി. ഇതിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് നിരവധി സംഘടനകളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളുമാണ് രംഗത്തു വന്നത്. ഒടുവില്‍ സര്‍വ്വശക്തനായ ദൈവം ലക്ഷകണക്കിനു വിശ്വാസികളുടെ പ്രാര്‍ത്ഥനകള്‍ക്കു ഉത്തരം നല്‍കിയിരിക്കുന്നു. ഫാ. ടോം മോചിതനായിരിക്കുന്നു. ദൈവത്തിനു നമ്മുക്ക് നന്ദി പറയാം. #{red->n->n->"ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?" }# (ജറെ 32: 27)
Image: /content_image/News/News-2017-09-12-15:53:41.jpg
Keywords: ടോം
Content: 5925
Category: 1
Sub Category:
Heading: ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് വഴിയൊരുക്കിയത് വത്തിക്കാന്‍
Content: മസ്‌കറ്റ്: ഭീകരവാദികളുടെ തടവില്‍ നിന്നും ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് വഴിയൊരുക്കിയത് വത്തിക്കാന്‍ ഒമാന്‍ സര്‍ക്കാറില്‍ ചെലുത്തിയ സമ്മര്‍ദ്ധമെന്ന് റിപ്പോര്‍ട്ട്. വത്തിക്കാന്‍ സര്‍ക്കാറിന്റെ ആവശ്യത്തെ തുടര്‍ന്നാണ് മാസങ്ങള്‍ക്ക് മുമ്പ് ഒമാന്‍ സര്‍ക്കാര്‍ ഫാ. ടോമിന്റെ മോചനത്തിനായി ഇടപെടല്‍ ആരംഭിക്കുന്നത്. ഇതിനിടെ കേന്ദ്ര സര്‍ക്കാറും വിഷയത്തില്‍ ഇടപെടല്‍ ആരംഭിച്ചിരുന്നു. യെമനുമായി നേരിട്ട് ഇടപെട്ടുള്ള നീക്കമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയതെങ്കില്‍ വത്തിക്കാന്‍ ഒമാന്‍ സര്‍ക്കാറിനോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുകയായിരുന്നു. വത്തിക്കാന്റെ ആവശ്യം കണക്കിലെടുത്ത് ഫാ. ടോമിന്റെ മോചനത്തിനായുള്ള നടപടികള്‍ ആരംഭിക്കാന്‍ സുല്‍ത്താന്‍ രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. യെമനിലെ ബന്ധപ്പെട്ട വിഭാഗങ്ങളുമായി ഇടപെട്ടാണ് ഒമാന്‍ അധികൃതര്‍ മോചന വഴി തേടിയത്. ടോമിനെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ക്ക് ശേഷം തീവ്രവാദികളുടെ കേന്ദ്രത്തില്‍ നിന്ന് സുരക്ഷിതമായി തിരികെയെത്തിക്കുന്നതിനുള്ള നീക്കം ഒമാന്‍ വിദേശകാര്യ മന്ത്രാലയം ആരംഭിക്കുകയായിരുന്നു. അതിവേഗത്തില്‍ തിരിച്ചെത്തിക്കുന്നതിനുള്ള സുല്‍ത്താന്റെ നിര്‍ദേശവും ഫാദര്‍ ടോമിന്റെ മോചനം ത്വരിതഗതിയിലാക്കി. നേരത്തെ മോചിതനായി മസ്‌കറ്റിലെത്തിയ ഫാ. ടോം, ദൈവത്തോടും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനോടും വത്തിക്കാന്‍ അധികൃതരോടും നന്ദി പ്രകടിപ്പിച്ചു. ഭരണാധികാരിക്കും രാഷ്ട്രത്തിനും പ്രാര്‍ത്ഥിക്കുന്നതായും ഫാ. ടോം ഉഴുന്നാല്‍ പറഞ്ഞു.
Image: /content_image/News/News-2017-09-12-16:42:41.jpg
Keywords: ടോം
Content: 5926
Category: 1
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിന്റെ മോചനം: നന്ദി പ്രകടിപ്പിച്ച് സഭാദ്ധ്യക്ഷന്മാര്‍
Content: തിരുവനന്തപുരം: ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തില്‍ നന്ദി പറഞ്ഞു കൊണ്ട് സഭാമേലദ്ധ്യക്ഷന്‍മാര്‍. ഫാ.ടോമിന്റെ മോചനത്തില്‍ ദൈവത്തിനും നന്ദി പറയുന്നതായും കേന്ദ്രസര്‍ക്കാരും വത്തിക്കാന്‍ പ്രതിനിധികളും മോചനത്തില്‍ ഇടപെട്ടതായും കെ.സി.ബി.സി അധ്യക്ഷന്‍ ഡോ.സൂസൈപാക്യവും സി.ബി.സി.ഐ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയും പറഞ്ഞു. ഫാ.ടോം ഉഴുന്നാലിലിന്‍റെ മോചനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച എല്ലാവർക്കും പ്രാർത്ഥനാ സഹായം നൽകിയവർക്കും അറേബ്യൻ വികാരിയാത്ത് ബിഷപ് പോൾ ഹിൻഡറും കൃതജ്ഞത അറിയിച്ചു. ഫാ. ടോമിന്റെ മോചനത്തില്‍ ലോകജനത സന്തോഷിക്കുന്നുവെന്നും സത്യവിശ്വാസികൾക്ക് അതീവ സന്തോഷമുണ്ടെന്നും ദൈവത്തിന്റെ പ്രവർത്തനമാണിതെന്നും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ആലഞ്ചേരി പറഞ്ഞു. ദൈവം പ്രവർത്തിക്കുന്നത് മനുഷ്യരിലൂടെയാണ്. ഫ്രാൻസിസ് മാർപാപ്പയും വൈദികന്റെ മോചനത്തിനായി അദ്ദേഹം നിയോഗിച്ച ബിഷപ്പ് പോൾ ഹിന്‍ററും ഇക്കാര്യത്തിൽ അതീവശ്രമം നടത്തി. ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനായി പരിശ്രമിച്ച വത്തിക്കാനിലെയും ഭാരതത്തിലെയും ഒമാനിലെയും നയതന്ത്രപ്രതിനിധികളോട് നന്ദിപറയുന്നു. കര്‍ദ്ദിനാള്‍ പറഞ്ഞു. പ്രത്യാശയോടെയുള്ള പ്രാർത്ഥന ഒരിക്കലും പരാജയപ്പെടില്ല എന്നതിന്റെ തെളിവാണ് ഫാ. ടോം ഉഴുന്നാലിന്റെ മോചനം എന്ന് മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം വാർത്താക്കുറിപ്പിൽ അറിയിച്ചു. വിശ്വാസിസമൂഹം മുഴുവന്റെയും പ്രാർത്ഥനയും അധികാരികളുടെ ക്രിയാത്മകമായ ഇടപെടലുമാണ് ഈ മോചനത്തിന് വഴി തെളിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ സീറോ മലബാർ സിനഡിൽ അഭിവന്ദ്യ മേജർ ആർച്ച്ബിഷപ് ആവശ്യപ്പെട്ടതിനനുസരിച്ച് മാനന്തവാടി രൂപതയിലെ എല്ലാ ദേവാലയങ്ങളിലും സന്യസ്ത സമർപ്പിത ഭവനങ്ങളിലും വീടുകളിലും ടോമച്ചന്റെ മോചനത്തിനായുള്ള പ്രാർത്ഥനകൾ നടന്നു വരികയായിരുന്നു. സഫലമായ പ്രാർത്ഥനകളെയും അധികാരികളുടെ ഇടപെടലുകളെയും കുറിച്ച് സന്തോഷം രേഖപ്പെടുത്തിയ ബിഷപ് ടോമച്ചന്റെ മോചനത്തിനായി പ്രാർത്ഥിച്ചവർക്കും കേരള-കേന്ദ്ര സർക്കാറുകൾക്കും കാര്യക്ഷമമായ ഇടപെടൽ നടത്തി ഇപ്പോൾ ഈ മോചനം സാധ്യമാക്കിയ വത്തിക്കാനിലെ സഭാധികാരികൾക്കും ഒമാൻ ഭരണാധികാരികൾക്കും പ്രത്യേകം നന്ദി പറഞ്ഞു. നാളെ മാനന്തവാടി രൂപതയിലെ എല്ലാ ദേവാലയങ്ങളിലും കൃതജ്ഞതാ ബലിയർപ്പണവും പ്രത്യേക പ്രാർത്ഥനാശുശ്രൂഷയും ഉണ്ടായിരിക്കുമെന്നും ബിഷപ്പ് ജോസ് പൊരുന്നേടം പറഞ്ഞു.
Image: /content_image/India/India-2017-09-12-17:28:23.jpg
Keywords: ടോം
Content: 5927
Category: 6
Sub Category:
Heading: കന്യകാമറിയം പ്രാർത്ഥിക്കുന്നു... യേശു പ്രാര്‍ത്ഥന കേള്‍ക്കുന്നു
Content: "മറിയം പറഞ്ഞു: എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു" (ലൂക്കാ 1:46-47) #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 30}# <br> യേശുവിനോടുള്ള പ്രാര്‍ത്ഥനയ്ക്ക് പരസ്യ ശുശ്രൂഷയുടെ കാലത്തുതന്നെ അവിടുന്ന് തന്‍റെ മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും ശക്തിയെ മുന്‍കൂട്ടി സൂചിപ്പിക്കുന്ന അടയാളങ്ങളിലൂടെ മറുപടി നല്‍കി. യേശുവിന്റെ അടുത്തുവന്ന് മനുഷ്യർ അവിടുത്തോട് വാക്കുകളിലൂടെയും നിശ്ശബ്ദതയിലൂടെയും പ്രാർത്ഥിക്കുന്നു. തളര്‍വാതക്കാരനെ ചുമന്നവരും, യേശുവിന്‍റെ വസ്ത്രാഞ്ചലത്തില്‍ സ്പര്‍ശിച്ച രക്തസ്രാവക്കാരിയും, കണ്ണീരും സുഗന്ധദ്രവ്യവുമായി വന്ന പാപിനിയായ സ്ത്രീയും നിശബ്ദതയിൽ പ്രാർത്ഥിക്കുന്നു. കുഷ്ഠരോഗിയും, കാനാന്‍കാരി സ്ത്രീയും, നല്ല കള്ളനും വാക്കുകളിലൂടെ പ്രാർത്ഥിക്കുന്നു. ഇപ്രകാരം രണ്ടുവിധത്തിലുള്ള പ്രാർത്ഥനയും യേശു ശ്രവിക്കുന്നു. "ദാവീദിന്‍റെ പുത്രാ, ഞങ്ങളുടെമേല്‍ കനിയണമേ" എന്നുള്ള അന്ധരുടെ തീക്ഷ്ണമായ നിലവിളി "ഈശോജപം" എന്ന പേരില്‍ അറിയപ്പെടുന്ന പരമ്പരാഗത പ്രാര്‍ത്ഥനയില്‍ ആവര്‍ത്തിക്കപ്പെടുന്നു: "കര്‍ത്താവായ യേശുവേ, ദൈവപുത്രാ, പാപിയായ എന്‍റെമേല്‍ കനിയണമേ". രോഗങ്ങള്‍ സുഖപ്പെത്തുകയോ പാപങ്ങള്‍ മോചിക്കുകയോ ചെയ്തുകൊണ്ട് യേശു വിശ്വാസപ്രേരിതമായ പ്രാര്‍ത്ഥന കേള്‍ക്കുന്നു. പ്രാർത്ഥന ശ്രവിക്കുന്ന അവിടുന്ന് അതിനുള്ള മറുപടി നൽകുന്നു: "നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തില്‍ പോവുക". ഇപ്രകാരം പലവിധത്തിൽ പ്രാർത്ഥിക്കുന്ന മനുഷ്യരോടൊപ്പം സവിശേഷമാം വിധം പ്രാർത്ഥിക്കുന്ന മറിയത്തെ നാം സുവിശേഷത്തിൽ കണ്ടുമുട്ടുന്നു. ദൈവപുത്രന്‍റെ മനുഷ്യാവതാരത്തിനു മുന്‍പ് മംഗലവാര്‍ത്തയില്‍ ക്രിസ്തുവിനെ ഗര്‍ഭം ധരിക്കുന്നതിനും, പരിശുദ്ധാത്മാവിന്‍റെ വര്‍ഷിക്കലിനു മുന്‍പ് പന്തക്കുസ്താദിനം അവിടുത്തെ ശരീരമായ സഭയെ രൂപപ്പെടുത്തുന്നതിനും വേണ്ടി പിതാവിന്‍റെ ദയാപദ്ധതിയോട് മറിയത്തിന്‍റെ പ്രാര്‍ത്ഥന അതുല്യമാംവിധം സഹകരിച്ചു. സര്‍വശക്തന്‍ 'കൃപാവരപൂര്‍ണ്ണ' യാക്കിത്തീര്‍ന്ന അവള്‍ തന്‍റെ സമ്പൂര്‍ണ്ണ അസ്ഥിത്വവും ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ട് മറുപടി പറയുന്നു: "ഇതാ കര്‍ത്താവിന്‍റെ ദാസി, അവിടുത്തെ വാക്കനുസരിച്ച് എന്നില്‍ ഭവിക്കട്ടെ". അങ്ങനെ ക്രൈസ്തവ പ്രാർത്ഥനയുടെ മഹത്തായ മാതൃക മറിയം ലോകത്തിനു നൽകുന്നു. "ദൈവത്തിന്റെ ഹിതം ഭവിക്കട്ടെ" എന്നതാണു ക്രിസ്തീയ പ്രാര്‍ത്ഥന. മറിയത്തിന്‍റെ സ്തോത്രഗീതം ലത്തീന്‍ പാരമ്പര്യത്തില്‍ "മാഗ്നിഫിക്കാത്ത്" എന്ന പേരിലും ബൈസന്‍റയിന്‍ പാരമ്പര്യത്തില്‍ "മെഗലീനാരിയോണ്‍" എന്നപേരിലും ദൈവമാതാവിന്‍റെയും സഭയുടെയും ഗീതമായിത്തീര്‍ന്നിരിക്കുന്നു. ഇത് സീയോന്‍ പുത്രിയുടെയും പുതിയ ദൈവജനത്തിന്‍റെയും ഗീതവും, രക്ഷാകര പദ്ധതിയില്‍ ചൊരിയപ്പെടുന്ന കൃപാവരങ്ങളുടെ പൂര്‍ണ്ണിമയ്ക്കായുള്ള കൃതജ്ഞതാ പ്രകടനഗീതവും, നമ്മുടെ പൂര്‍വ്വികര്‍ക്ക്, "അബ്രാഹത്തിനും അവന്‍റെ സന്തതികള്‍ക്കുമായി എന്നേക്കും", നല്‍കപ്പെട്ടിട്ടുള്ള വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണത്താല്‍ കൈവരുന്ന പ്രത്യാശ എക്കാലവും പുലര്‍ത്തുന്ന "ദരിദ്രരുടെ" ഗീതവുമാണ്. #{red->n->b->വിചിന്തനം}# <br> മറിയം എങ്ങനെ വിശ്വാസത്തില്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മാദ്ധ്യസ്ഥം വഹിക്കുന്നുവെന്നും സുവിശേഷം നമുക്കു വെളിപ്പെടുത്തിത്തരുന്നു. കാനായില്‍വച്ച് യേശുവിന്‍റെ അമ്മ ഒരു വിവാഹസദ്യയുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാന്‍ പുത്രനോടഭ്യര്‍ത്ഥിക്കുന്നു. ഇത് വേറൊരു വിരുന്നിന്‍റെ അടയാളമാണ്. തന്‍റെ മണവാട്ടിയായ സഭയുടെ അഭ്യര്‍ത്ഥന പ്രകാരം സ്വന്തം ശരീര രക്തങ്ങള്‍ ദാനം ചെയ്യുന്ന കുഞ്ഞാടിന്‍റെ വിവാഹസദ്യയുടെ അടയാളം. കുരിശിന്‍ ചുവട്ടില്‍, പുതിയ ഉടമ്പടിയുടെ മണിക്കൂറിലാണ് സ്ത്രീയായും പുതിയ ഹവ്വയായും "ജീവനുള്ളവരുടെ" യഥാര്‍ത്ഥ "അമ്മ"യായും മറിയം ശ്രവിക്കപ്പെടുന്നത്. അതിനാൽ മറിയത്തിന്റെ മാദ്ധ്യസ്ഥത്തിനു സ്വർഗ്ഗത്തിലും ഭൂമിയിലും സവിശേഷമായ സ്ഥാനമുണ്ട്. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-09-12-17:58:38.jpg
Keywords: യേശു,ക്രിസ്തു
Content: 5928
Category: 1
Sub Category:
Heading: ഫാ. ടോം ഉഴുന്നാലില്‍ റോമിലെത്തി
Content: വത്തിക്കാന്‍ സിറ്റി: ഭീകരരുടെ തടവില്‍നിന്നു മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ റോമില്‍ എത്തി. ബംഗളുരുവിലെ സലേഷ്യന്‍ സഭാ ആസ്ഥാനത്ത് ഇതു സംബന്ധിച്ചു സന്ദേശമെത്തി. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ അദ്ദേഹം സന്ദര്‍ശിക്കും. ഏതാനും ദിവസത്തെ വിശ്രമത്തിനുശേഷം അദ്ദേഹം നാട്ടിലേക്കു തിരിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഇന്നു രാവിലെയാണു വൈദികന്‍ മോചിതനായി മസ്‌കറ്റില്‍ എത്തിയത്. വത്തിക്കാന്റെ സമ്മര്‍ദ്ധത്തെ തുടര്‍ന്നു ഒമാന്‍ സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഫാ. ടോമിനെ മോചിപ്പിക്കാനായത്. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ അദ്ദേഹത്തെ ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍ എത്തിച്ചിരുന്നു. അവിടെനിന്ന് റോയല്‍ ഒമാന്‍ എയര്‍ഫോഴ്‌സ് വിമാനത്തിലാണ് റോമിലേക്ക് തിരിച്ചത്. ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായ ഫാ.ടോമിനെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെന്നാണ് സൂചന. ഒമാനില്‍ എത്തിച്ച അദ്ദേഹത്തിനു വിദഗ്ധ ചികിത്സ നല്‍കിയിരുന്നു. ഭീകരരുടെ പിടിയലകപ്പെട്ട് 18 മാസത്തിനുശേഷമാണു ഫാ.ടോം മോചിതനായത്.
Image: /content_image/News/News-2017-09-12-18:18:24.jpg
Keywords: ടോം
Content: 5929
Category: 1
Sub Category:
Heading: ഫാ. ടോം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും
Content: ഏഡന്‍: ഭീകരരില്‍ നിന്നു മോചിതനായി റോമില്‍ എത്തിയ ഫാ. ടോം ഉഴുന്നാലില്‍ ഇന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും. റോമില്‍ സലേഷ്യന്‍ ഭവനത്തില്‍ താമസിക്കുന്ന ഫാ. ടോം ഏതാനും ദിവസത്തിനുള്ളില്‍ കേരളത്തിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് സതേണ്‍ അറേബ്യയുടെ അപ്പസ്‌തോലിക് വികാരിയാത്ത് ബിഷപ് പോള്‍ ഹിന്‍ഡറുടെ സെക്രട്ടറി ഫാ. തോമസ് സെബാസ്റ്റ്യന്‍ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. മോചിതനായ ഫാ. ടോമുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹം ക്ഷീണിതനാണ്. ഏതാനും ദിവസത്തിനുള്ളില്‍ അദ്ദേഹത്തിനു കേരളത്തിലെത്താന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. മോചനത്തിനായി പ്രാര്‍ഥിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവരോടും ഫാ. ടോം നന്ദി പറഞ്ഞതായും അദ്ദേഹം അറിയിച്ചു. നേരത്തെ വത്തിക്കാന്റെ ആവശ്യത്തെ തുടര്‍ന്നാണ് മാസങ്ങള്‍ക്ക് മുമ്പ് ഒമാന്‍ സര്‍ക്കാര്‍ ഫാ. ടോമിന്റെ മോചനത്തിനായി ഇടപെടല്‍ ആരംഭിക്കുന്നത്.
Image: /content_image/News/News-2017-09-13-04:42:31.jpg
Keywords: ടോം
Content: 5930
Category: 1
Sub Category:
Heading: ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭയുടെ സീറോമലബാര്‍ ഏരിയ സമ്മേളനം 16 ന്
Content: അങ്കമാലി : ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ 150 വര്‍ഷം മുന്‍പ് അല്മായര്‍ക്കു വേണ്ടി സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ അല്മായ സഭയുടെ സീറോ മലബാര്‍ ഏരിയ സമ്മേളനം 16 ന് നടക്കും. അങ്കമാലി സെന്റ് ഹോര്‍മിസ് ദേവാലയത്തില്‍ (കിഴക്കേപള്ളി) നടക്കുന്ന ചടങ്ങ് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 13 സീറോ മലബാര്‍ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. സീറോ മലബാര്‍ ഘടകത്തിന്റെ ഉപയോഗത്തിനായി തയാറാക്കിയ അനുഷ്ഠാന കര്‍മത്തിനു വേണ്ടിയുള്ള പരിഷ്‌കരിച്ച പുസ്തകത്തിന്റെ പ്രകാശനം ചടങ്ങില്‍ നടക്കും. പുസ്തക പ്രകാശനത്തോടനുബന്ധമായിട്ടുള്ള പഠന ശിബിരം ഫാ. ജോസ് പോന്നോര്‍ കപ്പൂച്ചിന്‍ നിര്‍വഹിക്കും. തുടര്‍ന്നുള്ള പൊതുസമ്മേളനത്തില്‍ ബസിലിക്ക റെക്ടര്‍ റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, ഒലിവര്‍ ഫെര്‍ണാണ്ടോ, ജോര്‍ജ് പറമ്പത്ത്, വര്‍ഗീസ് കളപ്പറമ്പത്ത്, സാബു കുര്യന്‍ എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/News/News-2017-09-13-05:36:59.jpg
Keywords: ദൈവദാസ
Content: 5931
Category: 18
Sub Category:
Heading: ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭയുടെ സീറോമലബാര്‍ ഏരിയ സമ്മേളനം 16ന്
Content: അങ്കമാലി : ദൈവദാസന്‍ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍ 150 വര്‍ഷം മുന്‍പ് അല്മായര്‍ക്കു വേണ്ടി സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ അല്മായ സഭയുടെ സീറോ മലബാര്‍ ഏരിയ സമ്മേളനം 16ന് നടക്കും. അങ്കമാലി സെന്റ് ഹോര്‍മിസ് ദേവാലയത്തില്‍ (കിഴക്കേപള്ളി) നടക്കുന്ന ചടങ്ങ് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 13 സീറോ മലബാര്‍ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. സീറോ മലബാര്‍ ഘടകത്തിന്റെ ഉപയോഗത്തിനായി തയാറാക്കിയ അനുഷ്ഠാന കര്‍മത്തിനു വേണ്ടിയുള്ള പരിഷ്‌കരിച്ച പുസ്തകത്തിന്റെ പ്രകാശനം ചടങ്ങില്‍ നടക്കും. പുസ്തക പ്രകാശനത്തോടനുബന്ധമായിട്ടുള്ള പഠന ശിബിരം ഫാ. ജോസ് പോന്നോര്‍ കപ്പൂച്ചിന്‍ നിര്‍വഹിക്കും. തുടര്‍ന്നുള്ള പൊതുസമ്മേളനത്തില്‍ ബസിലിക്ക റെക്ടര്‍ റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍, ഒലിവര്‍ ഫെര്‍ണാണ്ടോ, ജോര്‍ജ് പറമ്പത്ത്, വര്‍ഗീസ് കളപ്പറമ്പത്ത്, സാബു കുര്യന്‍ എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2017-09-13-05:38:13.jpg
Keywords: ദൈവദാസ
Content: 5932
Category: 18
Sub Category:
Heading: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റി യോഗം നടന്നു
Content: കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റി യോഗം കോട്ടയം പഴയ സെമിനാരി ഓഡിറ്റോറിയത്തില്‍ നടന്നു. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആമുഖ പ്രസംഗം നടത്തി. അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സൗത്ത് അമേരിക്ക യൂണിവേഴ്‌സിറ്റിയില്‍നിന്നും സെറാന്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, പ്രഫ. കെ.എം. കുര്യാക്കോസ് എന്നിവരെ അനുമോദിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ ഫാ. തോംസണ്‍ ഗ്രേസ്, ഡോ. ജേക്കബ് ജോണ്‍, കെ.എം. ജോണ്സാണ്‍, ജോസ് ജോര്‍ജ് എന്നിവരെ യോഗം അനുമോദിച്ചു. സമുദായ വരവു ചെലവുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട്, വാര്‍ഷിക റിപ്പോര്‍ട്ട് എന്നിവ യോഗം അംഗീകരിച്ചു. ഫാ. മാത്യു കോശി ധ്യാനം നയിച്ചു.
Image: /content_image/India/India-2017-09-13-05:58:03.jpg
Keywords: മലങ്കര