Contents

Displaying 5591-5600 of 25113 results.
Content: 5892
Category: 1
Sub Category:
Heading: ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിനു ലിവർപൂൾ ഒരുങ്ങുന്നു
Content: ലണ്ടൻ: ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യവും ശക്തിയും വിളിച്ചോതികൊണ്ട് ഇംഗ്ലണ്ട്-വെയില്‍സിലെ രൂപതകളുടെ ആഭിമുഖ്യത്തില്‍ ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ലിവർപൂളിൽ വച്ച് നടത്തപ്പെടും. 2018 സെപ്റ്റബർ ഏഴു മുതൽ പതിനൊന്ന് വരെ ലിവർപൂൾ കത്തീഡ്രലിലാണ് സമ്മേളനം നടത്തപ്പെടുക. അഡോര്‍മസ് അഥവാ 'നമ്മുക്ക് ആരാധിക്കാം' എന്നാണ് ദിവ്യകാരുണ്യ കോൺഗ്രസിനു നല്‍കിയിരിക്കുന്ന പേര്. തിയോളജിക്കൽ സിംപോസിയവും വൈദിക വർക്ക്ഷോപ്പുമായി ആരംഭിക്കുന്ന കോൺഗ്രസ്സിൽ, ലിവർപൂൾ ഇക്കോ അരീനയിൽ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയ്ക്കും ആരാധനയ്ക്കുമായി പതിനായിരത്തോളം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. പതിനായിരങ്ങളെ ഉള്‍കൊള്ളിച്ച് കൊണ്ടുള്ള ദിവ്യകാരുണ്യപ്രദക്ഷിണവും ദിവ്യബലിയും കോണ്‍ഗ്രസില്‍ വിഭാവനം ചെയ്തിട്ടുണ്ട്. ദിവ്യകാരുണ്യ സംഗമത്തിന് മുന്നോടിയായി ഇടവകകളിൽ നടത്തപ്പെടുന്ന ആരാധനയിലൂടെ യേശുവിന്റെ സാന്നിധ്യവും കാരുണ്യവും സമൂഹത്തിൽ പ്രകടമാക്കണമെന്ന് ബിഷപ്പുമാര്‍ ആഹ്വാനം ചെയ്തു. 1908 ലാണ് അവസാനമായി ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്സ് നടന്നത്. ഇതിനാൽ അടുത്ത വർഷം വിഭാവനം ചെയ്തിരിക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസ്റ്റിൽ ശക്തമായ പങ്കാളിത്തം വേണമെന്നും സംഗമത്തിന്റെ ഏകോപനത്തിനായി കർദ്ദിനാൾ നിക്കോളാസ് വെസ്റ്റ് മിന്‍സ്റ്റർ രൂപതയ്ക്ക് അയച്ച ഇടയലേഖനത്തിൽ പറഞ്ഞു. ദിവ്യകാരുണ്യആരാധന, സഭയുടെ പ്രാർത്ഥന തുടങ്ങിയവയില്‍ വിശ്വാസികള്‍ക്ക് പ്രായോഗിക പരിജ്ഞാനം നൽക്കുകയാണ് ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്സിന്റെ ലക്ഷ്യം. കത്തോലിക്കാ പാരമ്പര്യവും ഗതാഗത സൗകര്യവും വിശാലമായ വേദിയും പരിഗണിച്ചാണ് സമ്മേളനത്തിനായി ലിവർപൂൾ കത്തീഡ്രൽ തിരഞ്ഞെടുത്തതെന്ന് മെത്രാൻ സമിതി പത്രക്കുറിപ്പിൽ അറിയിച്ചു.
Image: /content_image/India/India-2017-09-08-10:24:54.jpg
Keywords: ദിവ്യകാരുണ്യ
Content: 5893
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ ദേവാലയ നിര്‍മ്മാണം: ഈജിപ്തില്‍ പുതിയ നിയമ വ്യവസ്ഥ പ്രാബല്യത്തില്‍ വരുത്തണമെന്ന ആവശ്യം ശക്തം
Content: കെയ്റോ: ഈജിപ്തില്‍ ക്രിസ്ത്യന്‍ ദേവാലയ നിര്‍മ്മാണത്തെ സംബന്ധിച്ച പുതിയ നിയമ വ്യവസ്ഥകള്‍ ഉടന്‍തന്നെ പ്രാബല്യത്തില്‍ വരുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇതുസംബന്ധിച്ച നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഈജിപ്തിലെ അര്‍ബന്‍ പ്ലാനിംഗ് കമ്മിറ്റി അംഗമായ മൊഹമ്മദ്‌ ഫൗവാദ് പ്രധാനമന്ത്രി ഷെരീഫ് ഇസ്മായിലിന് നിവേദനം നല്‍കി. ഈജിപ്തിലെ പല പ്രദേശങ്ങളിലും ക്രിസ്ത്യന്‍ ദേവാലയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ സാധാരണമായതോടെയാണ് ഈ നിയമനിര്‍മ്മാണത്തിന് കളമൊരുങ്ങിയത്. നീണ്ട പാര്‍ലമെന്ററി നടപടികള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30-നാണ് ഈജിപ്ത്യന്‍ പാര്‍ലമെന്റ് ദേവാലയങ്ങളുടെ നിര്‍മ്മാണം സംബന്ധിച്ച പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. മുസ്ലീംങ്ങളെ അപേക്ഷിച്ച് ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്ക് ഒരു ദേവാലയം നിര്‍മ്മിക്കണമെങ്കില്‍ നിരവധി നിബന്ധനകളാണുള്ളത്. പുതിയ നിയമമനുസരിച്ച്, പുതിയ ഒരു ദേവാലയം നിര്‍മ്മിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ ഏതെങ്കിലും ക്രിസ്ത്യന്‍ സമുദായം നല്‍കികഴിഞ്ഞാല്‍ നാലു മാസങ്ങള്‍ക്കുള്ളില്‍ പ്രൊവിന്‍ഷ്യല്‍ ഗവര്‍ണര്‍ ആ അപേക്ഷയിന്‍മേല്‍ നടപടികള്‍ കൈകൊള്ളേണ്ടതാണ്. ഈ അപേക്ഷ നിരസിക്കപ്പെട്ടാല്‍ ക്രൈസ്തവ സമൂഹത്തിനു അഡ്മിനിസ്ട്രേറ്റീവ് കോടതികളില്‍ അപ്പീലിന് പോകാവുന്നതാണ്. ദേവാലയത്തിന്റെ വലുപ്പം ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിനു ആനുപാതികമായിരിക്കണമെന്നും നിയമത്തില്‍ പറയുന്നു. എന്നാല്‍ ഈജിപ്തിലെ പ്രധാന ക്രിസ്ത്യന്‍ വിഭാഗമായ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ ഈ നിയമത്തിനു ലഭിച്ചുവെങ്കിലും, ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ പ്രസിദ്ധീകരിക്കാത്തതിനാല്‍ ആശയകുഴപ്പം തുടരുകയാണ്. അതേസമയം നിയമം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്.
Image: /content_image/India/India-2017-09-08-19:24:29.jpg
Keywords: ഈജി
Content: 5894
Category: 18
Sub Category:
Heading: ജോസഫ് മാലിപ്പറമ്പിലച്ചന്റെ ചരമവാര്‍ഷികാചരണം ഇന്ന്
Content: മൂവാറ്റുപുഴ: ചെറുപുഷ്പ മിഷന്‍ലീഗിന്റെ സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് മാലിപ്പറന്പിലിന്റെ ചരമവാര്‍ഷികദിനാചരണം ചങ്ങനാശേരി അതിരൂപതയിലെ ആര്‍പ്പൂക്കര ചെറുപുഷ്പം പള്ളിയില്‍ ഇന്നു നടക്കും. രാവിലെ 9.15ന് സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം പതാക ഉയര്‍ത്തും. 9.30ന് അനുസ്മരണ സമ്മേളനം മൂവാറ്റുപുഴ മലങ്കര രൂപത ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ് ഉദ്ഘാടനം ചെയ്യും. 2017ലെ മാലിപ്പറന്പില്‍ മിഷന്‍ അവാര്‍ഡ് മോന്‍സ് ജോസഫ് എംഎല്‍എ മാനന്തവാടി രൂപതയിലെ ഫാ. ജോര്‍ജ് മാന്പിള്ളിക്കു നല്‍കും. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോബി പുച്ചക്കണ്ടത്തില്‍, ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പില്‍, സെക്രട്ടറി ഷിനോ മോളത്ത്, ഓര്‍ഗനൈസര്‍ ഫ്രാന്‍സിസ് കൊല്ലറേട്ട്, റീജണല്‍ ഓര്‍ഗനൈസര്‍ ജോണ്സ്ണ്‍ കാഞ്ഞിരക്കാട്ട്, ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് ആശിഷ് ജോ കെ.എസ്, കുടമാളൂര്‍ മേഖല ഡയറക്ടര്‍ ഫാ. ജിജോ മുട്ടേല്‍, എംഎസ്ടി സഭ അംഗം ഫാ. ജോസഫ് അയ്യന്‍കനാല്‍ എന്നിവര്‍ പ്രസംഗിക്കും. ആര്‍പ്പൂക്കര ചെറുപുഷ്പം ഇടവകാംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. മാര്‍ ജയിംസ് കാളാശേരിയെക്കുറിച്ചു ചങ്ങനാശേരി അതിരൂപത മിഷന്‍ ലീഗ് ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ലിസി കണിയാംപറന്പില്‍ രചിച്ച നിന്റെ രാജ്യം വരണം എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും. പൊതുസമ്മേളനത്തിനുശേഷം കബറിടത്തിങ്കല്‍ നടക്കുന്ന പ്രാര്‍ഥനയ്ക്കു കുടമാളൂര്‍ ഫൊറോനാ വികാരി ഫാ. ഏബ്രഹാം വെട്ടുവയലില്‍ നേതൃത്വം നല്‍കും. ചങ്ങനാശേരി അതിരൂപത ഡയറക്ടര്‍ ഫാ. ജോബി കറുകപ്പറന്പില്‍ അനുസ്മരണ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്നു ശ്രാദ്ധഭക്ഷണം. ഉച്ചകഴിഞ്ഞ് സംസ്ഥാന മാനേജിംഗ് കമ്മിറ്റി. വൈകുന്നേരം നാലോടെ ചടങ്ങുകള്‍ സമാപിക്കും.
Image: /content_image/India/India-2017-09-09-00:58:56.jpg
Keywords: മിഷന്‍ ലീഗ
Content: 5895
Category: 18
Sub Category:
Heading: റവ.ഡോ. ഉമ്മന്‍ ജോര്‍ജ് കൊട്ടാരക്കര മഹായിടവകയുടെ പ്രഥമ ബിഷപ്പ്
Content: കോട്ടയം: സിഎസ്‌ഐ സഭയുടെ കൊല്ലം കൊട്ടാരക്കര മഹായിടവകയുടെ പ്രഥമ ബിഷപ്പായി സിഎസ്‌ഐ മധ്യകേരള മഹായിടവക വൈദിക സെക്രട്ടറിയും കഞ്ഞിക്കുഴി അസന്‍ഷന്‍ ചര്‍ച്ച് വികാരിയുമായ റവ.ഡോ. ഉമ്മന്‍ ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ സിഎസ്‌ഐ സിനഡ് ആസ്ഥാനത്ത് മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്റെ അധ്യക്ഷതയില്‍ കൂടിയ കമ്മിറ്റിയാണു റവ.ഡോ. ഉമ്മന്‍ ജോര്‍ജിനെ ബിഷപ്പായി തെരഞ്ഞെടുത്തത്. സ്ഥാനാഭിഷേകം 10 ഉച്ചകഴിഞ്ഞ് 3.30നു കൊല്ലം സിഎസ്‌ഐ കത്തീഡ്രലില്‍ നടക്കും. സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍ മുഖ്യകാര്‍മികത്വം വഹിക്കും. 24 മഹായിടവകകളില്‍ കേരളത്തില്‍ പുതുതായി രൂപംകൊണ്ടതാണു കൊല്ലം കൊട്ടാരക്കര മഹായിടവക. കേരള റീജണല്‍ സിനഡ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം സിഎസ്‌ഐ സഭയിലെ സുവിശേഷകനായിരുന്ന പരേതരായ പുന്നയ്ക്കാട്ട് മലയില്‍ കെ.സി. ജോര്‍ജ് ഉപദേശിയുടെയും മല്ലപ്പള്ളി പനവേലില്‍ റേച്ചലിന്റെയും (റിട്ട അധ്യാപിക) മകനാണ്. സിഎസ്‌ഐ സിനഡ് അംഗം, സിഎസ്‌ഐ സിനഡ് മിഷന്‍ ആന്‍ഡ് ഇവാഞ്ചലിക്കല്‍ കമ്മിറ്റിയംഗം, മധ്യകേരള മഹായിടവക എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, സിഎസ്‌ഐ നോര്‍ത്ത് അമേരിക്കന്‍, കൗണ്‍സില്‍ വൈസ്പ്രസിഡന്റ്, ശാലോം ഭവനദാന പദ്ധതി കണ്‍വീനര്‍, മഹായിടവക കണ്‍വന്‍ഷന്‍ കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയത്തെ മതസൗഹാര്‍ദ വേദികളിലെ ശ്രദ്ധേയമായ സാന്നിധ്യവും കണ്‍വന്‍ഷന്‍ പ്രസംഗകനുമാണ്.
Image: /content_image/India/India-2017-09-09-01:06:49.jpg
Keywords: സിഎസ്‌ഐ
Content: 5896
Category: 1
Sub Category:
Heading: ഫാത്തിമ സന്ദേശം ഒരു നൂറ്റാണ്ടിന് ശേഷം ഇന്നും പ്രസക്തം: യുഎന്നിലെ വത്തിക്കാന്‍ നിരീക്ഷകന്‍
Content: ന്യൂയോര്‍ക്ക്: രക്തച്ചൊരിച്ചിലിന്‍റെ ആക്രോശമുയര്‍ന്ന മഹായുദ്ധകാലത്ത് ലഭിച്ച ഫാത്തിമ സന്ദേശം ഒരു നൂറ്റാണ്ടിന് ശേഷം ഇന്നും പ്രസക്തമാണെന്ന് ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തോ ഔസ്സ. 'സമാധാന സംസ്ക്കാരം' എന്ന വിഷയത്തെ ആധാരമാക്കി ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ ഉന്നതതലഫോറത്തില്‍, സംസാരിക്കുകയായിരുന്നു അദ്ദേഹം. പോര്‍ച്ചുഗലിലെ ഫാത്തിമയിലുണ്ടായ, പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്തിന്‍റെ ശതാബ്ദി ആചരിക്കുന്ന ഈവേള, പരിശുദ്ധ സിംഹാസനത്തെ സംബന്ധിച്ചിടത്തോളം, കുട്ടികളും സമാധാനത്തിന്‍റെ സംസ്ക്കാരവും എന്ന വിഷയത്തെക്കുറിച്ചു സംസാരിക്കുന്നതിന് ഏറ്റവും ഉചിതമായ സമയമാണ്. രക്തച്ചൊരിച്ചിലിന്‍റെ ആക്രോശമുയര്‍ന്ന മഹായുദ്ധകാലത്ത്, ഫാത്തിമ സന്ദേശം സമാധാനത്തിനുവേണ്ടിയുള്ള ഒന്നായിരുന്നു. ആ സന്ദേശം ഭരമേല്‍പ്പിച്ചതു കുട്ടികളെയായിരുന്നു. ഈ സന്ദേശം ഒരു നൂറ്റാണ്ടിനു ശേഷവും പ്രസക്തമാണ്. ക്ഷമയുടെയും അനുരഞ്ജനത്തിന്‍റെയും ഒരു സംസ്ക്കാരം പുഷ്ടിപ്പെടുത്തുക വഴി സമാധാനസംസ്ക്കാരത്തിന് അടിത്തറയേകാന്‍ കഴിയും. പഴയ മുറിവുകളില്‍ നിന്ന് ഇന്നും നാളെയും വീണ്ടും രക്തമൊലിക്കാതിരിക്കാനുള്ള ഒരു തെരഞ്ഞെടുപ്പു നടത്തുന്നതിനുള്ള ധൈര്യം നമുക്കാവശ്യമാണ്. നിരായുധീകരണത്തിനായുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നത് പരമപ്രധാനമാണ്. ഐക്യരാഷ്ട്രസംഘടന ഒരു ഭരണകാര്യസംഘടന എന്നതിനെക്കാള്‍ ഒരു ലോകരാഷ്ട്രങ്ങളുടെ കുടുംബമെന്ന നിലയിലുള്ള ഒരു ധാര്‍മികകേന്ദ്രമായി മാറണം എന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ വാക്കുകള്‍ അനുസ്മരിപ്പിച്ചുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് തന്‍റെ പ്രഭാഷണം അവസാനിപ്പിച്ചത്.
Image: /content_image/News/News-2017-09-09-02:04:33.jpg
Keywords: യു‌എന്‍
Content: 5897
Category: 1
Sub Category:
Heading: ജുഡീഷ്യല്‍ നോമിനിയുടെ കത്തോലിക്കാ വിശ്വാസത്തെ ചോദ്യംചെയ്തു ഡെമോക്രാറ്റിക്‌ സെനറ്റര്‍
Content: വാഷിംഗ്‌ടണ്‍, ഡി.സി: അമേരിക്കന്‍ സര്‍ക്ക്യൂട്ട്‌ അപ്പീല്‍ കൊടതിയിലേക്കുള്ള ട്രംപിന്റെ നോമിനികളിലൊരാളായ ആമി കോണി ബാരെറ്റിന്റെ കത്തോലിക്ക വിശ്വാസത്തെ ചോദ്യംചെയ്തു ഡെമോക്രാറ്റിക്‌ സെനറ്റര്‍ ഡിയാന്നെ ഫെയിന്‍സ്റ്റെയിന്‍. ഇക്കഴിഞ്ഞ ബുധനാഴ്ച ഒരു വിചാരണക്കിടയിലാണ് ഫെയിന്‍സ്റ്റെയിന്‍ ഭരണഘടനാപരമായ പരിമിതികള്‍ പോലും വകവെക്കാതെ ബാരെറ്റിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ വാക്കുകള്‍കൊണ്ട് ആക്രമിച്ചത്. ബാരെറ്റ് വാദിക്കുമ്പോള്‍ അവളുടെ ഉള്ളിലുള്ള ശക്തമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങളിലാണ് ഒരാള്‍ എത്തിച്ചേരുക എന്നായിരുന്നു ഫെയിന്‍സ്റ്റെയിനിന്റെ വിമര്‍ശനത്തിന്റെ സാരാംശം. ബാരെറ്റിന്റെ കത്തോലിക്കാ വിശ്വാസത്തില്‍ തനിക്ക് ഉത്‌കണ്‌ഠയുണ്ടെന്ന് വരെ അദ്ദേഹം പറഞ്ഞു. കത്തോലിക്കാ വിശ്വാസിയായ ബാരെറ്റ് നോട്രെ ഡേയിം ലോ സ്കൂളിലെ പ്രൊഫസ്സര്‍ കൂടിയാണ്. ചില കേസുകളില്‍ വധശിക്ഷയെ എതിര്‍ക്കുന്ന കത്തോലിക്കാ ജഡ്ജിമാര്‍ക്ക് വേണ്ടിയുള്ള ‘എത്തിക്കല്‍ ഡിലെമ്മാസ്’ എന്ന ഗ്രന്ഥത്തിന്റെ സഹരചയിതാവ് കൂടിയാണ് ബാരെറ്റ്. മറ്റൊരു ഡെമോക്രാറ്റിക്‌ സെനറ്ററായ ഡിക്ക് ഡര്‍ബിനും ബാരെറ്റിന്റെ വിശ്വാസത്തെ ചോദ്യംചെയ്യുന്നതില്‍ പങ്കുചേര്‍ന്നു. ഒരു ലേഖനത്തില്‍ ‘ഓര്‍ത്തഡോക്സ് കത്തോലിക്ക’ എന്നെഴുതിയതിനെയാണ് അദ്ദേഹം ചോദ്യം ചെയ്തത്. 'നിങ്ങള്‍ എന്റെ വിശ്വാസത്തെക്കുറിച്ചാണ് ചോദിക്കുന്നതെങ്കില്‍, ഞാന്‍ വിശ്വസ്തയായ ഒരു കത്തോലിക്കയാണ്' എന്നായിരുന്നു ഡര്‍ബിനുള്ള ബാരെറ്റിന്റെ മറുപടി. കത്തോലിക്ക വിശ്വാസികള്‍ക്കെതിരായ നീക്കങ്ങള്‍ ഇപ്പോഴും അമേരിക്കയില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് ഡിയാന്നെ ഫെയിന്‍സ്റ്റെയിന്റെ പരമാര്‍ശങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ബാരെറ്റിനെതിരായ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ പലകോണുകളില്‍ നിന്നും ഇതിനോടകം തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു മുസ്ലീം നോമിനിയെ ഇത്തരത്തില്‍ ചോദ്യം ചെയ്യുമോ എന്നാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം.
Image: /content_image/News/News-2017-09-09-02:10:46.jpg
Keywords: കത്തോലിക്ക
Content: 5898
Category: 18
Sub Category:
Heading: ദൈവനിഷേധത്തിന്റെ സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ കടമയുള്ളവരാണു അഭിഭാഷകരെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: ദൈവനിഷേധത്തിന്റെയും മൂല്യനിഷേധത്തിന്റെയും സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞു പ്രതികരിക്കാനും കടമയുള്ളവരാണു അഭിഭാഷകരെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍ ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഭിഭാഷക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.അഭിഭാഷകര്‍ സമൂഹത്തിലെ ഉന്നതസ്ഥാനീയരാണെന്നും അവര്‍ സത്യത്തിന്റെയും നീതിയുടെയും ശുശ്രൂഷകരാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി മുന്‍ ജഡ്ജി പരേതനായ ജസ്റ്റീസ് കെ. കെ. മാത്യുവിനെ അനുസ്മരിച്ച് കെ. ജെ. കുര്യന്‍ കുറ്റിയില്‍ പ്രഭാഷണം നടത്തി. മുതിര്‍ന്ന അഭിഭാഷകരുമായ അതിരൂപതാംഗങ്ങളായ അഭിഭാഷകരെ മാര്‍ ജോസഫ് പെരുന്തോട്ടം ആദരിച്ചു. ആനുകാലിക സാമൂഹിക സാമുദായിക വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു. ദേശീയ വിദ്യാഭ്യാസനയവും രാഷ്ട്രീയ അജന്‍ഡകളും എന്ന വിഷയത്തില്‍ പ്രഫ. റോണി കെ. ബേബി മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറാള്‍ റവ. ഡോ. ജെയിംസ് പാലയ്ക്കല്‍, പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍, ജാഗ്രതാസമിതി കോ ഓര്ഡി്നേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍, അഡ്വ. ജോര്ജ്മ വര്ഗീഓസ് കോടിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി. പി. ജോസഫ്, ജോബി പ്രാക്കുഴി, ടോം ജോസഫ്, ഫാ. ജോസഫ് പനക്കേഴം, പ്രഫ. ജെ. സി. മാടപ്പാട്ട്, വര്ഗീടസ് ആന്റണി എന്നിവര്‍ നേതൃത്വം നല്കി..
Image: /content_image/India/India-2017-09-10-04:13:36.jpg
Keywords: മാര്‍ ജോസഫ്
Content: 5899
Category: 18
Sub Category:
Heading: റവ.ഡോ.ഉമ്മന്‍ ജോര്‍ജിന്റെ സ്ഥാനാഭിഷേകം ഇന്ന്
Content: കോട്ടയം: സിഎസ്‌ഐ കൊല്ലം കൊട്ടാരക്കര മഹായിടവകയുടെ പ്രഥമ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട റവ.ഡോ.ഉമ്മന്‍ ജോര്‍ജിന്റെ സ്ഥാനാഭിഷേകം ഇന്ന് 3.30ന് സിഎസ്‌ഐ കൊല്ലം ക്രൈസ്റ്റ് ചര്‍ച്ച് കത്തീഡ്രലില്‍ നടക്കും. സ്ഥാനാഭിഷേക ശുശ്രൂഷകള്‍ക്കു സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ് റവ.തോമസ് കെ. ഉമ്മന്‍ മുഖ്യകാര്‍മികത്വം വഹിക്കും. സിഎസ്‌ഐ മലബാര്‍ മഹായിടവക ബിഷപ് റവ. റോയിസ് മനോജ് വിക്ടര്‍ ധ്യാനപ്രസംഗം നടത്തും.റവ.ഡോ. ഉമ്മന്‍ ജോര്‍ജിനെ മഹായിടവകയുടെ ബിഷപ്പായി നിയമിച്ചുള്ള സിഎസ്‌ഐ സിനഡ് എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ ഉത്തരവ് സിനഡ് ജനറല്‍ സെക്രട്ടറി റവ.ഡോ.ദാനിയേല്‍ രക്‌നാകര സദാനന്ദ വായിക്കും. ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് റവ.ഡോ.വടപ്പള്ളി പ്രസാദ റാവു, മുന്‍ മോഡറേറ്റര്‍ ബിഷപ് ഡോ.കെ.ജെ സാമുവല്‍, ബിഷപ് തോമസ് സാമുവല്‍, ബിഷപ് ഡോ.കെ.ജി.ദാനിയേല്‍, ബിഷപ് ഡോ.ധര്‍മ്മരാജ് റസാലം, ബിഷപ് ഡോ.ബി.എന്‍ ഫെന്‍, ബിഷപ് റോയിസ് മനോജ് വിക്ടര്‍, മാര്‍ത്തോമ്മ സഭാ കൊട്ടാരക്കര പുനലൂര്‍ ഭദ്രാസന അധ്യക്ഷന്‍ ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ബിഷപ് റവ.തോമസ് കെ. ഉമ്മന്റെ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍ സാംസ്‌കാരിക നേതാക്കള്‍, ജനപ്രതിനിധികള്‍, സഭാനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Image: /content_image/India/India-2017-09-10-04:18:19.jpg
Keywords: ഉമ്മ
Content: 5900
Category: 18
Sub Category:
Heading: കേരള ലത്തീന്‍ സഭ വടക്കേ ഇന്ത്യയിലെ 12 ഗ്രാമങ്ങള്‍ ദത്തെടുക്കും
Content: തിരുവനന്തപുരം: കേരള ലത്തീന്‍ സഭ വിദ്യാഭ്യാസ ആരോഗ്യ സാമൂഹ്യപരമായി പിന്നാക്കം നില്‍ക്കുന്ന വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങള്‍ ദത്തെടുക്കും. ഇക്കാര്യം കെസിബിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ്പുമായ ഡോ. എം.സൂസപാക്യമാണ് അറിയിച്ചത്. കെആര്‍എല്‍സിസിയുടെ അഭിമുഖ്യത്തില്‍ കേരളത്തിലെ 12 ലത്തീന്‍ രൂപതകള്‍ ചേര്‍ന്ന് ഒക്ടോബര്‍ ആറു മുതല്‍ എട്ടുവരെ തീയതികളില്‍ വല്ലാര്‍പാടത്തു സംഘടിപ്പിക്കുന്ന മിഷന്‍ കോണ്‍ഗ്രസിനു മുന്നോടിയായുള്ള തിരുവനന്തപുരം അതിരൂപത പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. കേരളത്തിലെ 12 ലത്തീന്‍ രൂപതകളും ഓരോ ഗ്രാമങ്ങള്‍ ദത്തെടുത്ത് അവിടുത്തെ ജനങ്ങളുടെ ആരോഗ്യ വിദ്യാഭ്യാസ സാമൂഹ്യ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. വടക്കേ ഇന്ത്യയിലെ വിവിധ രൂപതകളുടെ സഹകരണത്തോടെയാണു കേരള ലത്തീന്‍ സഭ ഈ പദ്ധതികള്‍ നടപ്പിലാക്കുക. സഭയില്‍ അല്മായ പങ്കാളിത്തം വര്‍ധിപ്പിച്ച് സഭാ ജീവിതം ഒരു സ്‌നേഹക്കൂട്ടായ്മയായി പുനരാവിഷ്‌ക്കരിക്കാനുള്ള നയ സമീപന നടപടികളാണ് വല്ലാര്‍പാടം മിഷന്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം. പോരായ്മ പരിഹരിക്കുന്നതോടൊപ്പം സാമൂഹ്യമായും സാംസ്‌കാരികമായും സാമ്പത്തികമായും ആത്മീയമായും പിന്നാക്കം നില്‍ക്കുന്ന സഹോദരങ്ങളെക്കൂടി തങ്ങളുടെ വികസനമുന്നേറ്റത്തില്‍ പങ്കാളികളാക്കുകയെന്ന ലക്ഷ്യമാണ് കേരള ലത്തീന്‍സഭ മിഷന്‍ കോണ്‍ഗ്രസിലൂടെ സാധ്യമാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2017-09-10-04:27:56.jpg
Keywords: ലത്തീന്‍
Content: 5901
Category: 1
Sub Category:
Heading: നൈജീരിയയിലെ ദേവാലയത്തില്‍ വൈദികനു വെടിയേറ്റു
Content: അബൂജ: നൈജീരിയയിലെ ലാഗോസ് സ്റ്റേറ്റിലെ ഇക്കേജാ പ്രദേശത്തുള്ള ഒനിലേകെരെയിലെ സെന്റ്‌ തോമസ്‌ കത്തോലിക്കാ ദേവാലയത്തില്‍ പ്രവേശിച്ച അക്രമികള്‍ വൈദികനു നേരെ നിറയൊഴിച്ചു. റവ. ഫാ. ഡാനിയല്‍ ന്വാന്‍ക്വോക്കാണ് വെടിയേറ്റത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രഭാതബലി കഴിഞ്ഞ ഉടന്‍തന്നെ രാവിലെ ഏതാണ്ട് 8:30-നോടടുത്തായിരുന്നു സംഭവം. മൂന്ന് പേരടങ്ങുന്ന ആക്രമി സംഘം വിശ്വാസികളെപ്പോലെ ഭാവിച്ചുകൊണ്ട് ഫാ. ഡാനിയലിനെ സമീപിക്കുകയും സംസാരിക്കുവാനുണ്ടെന്ന്‍ പറഞ്ഞ് ദേവാലയ ഓഡിറ്റോറിയത്തിനു പുറത്തേക്ക് കൊണ്ടുപോയി അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഇഗ്ബോ ഭാഷ സംസാരിച്ചിരുന്ന ഒരാളാണ് ആദ്യം വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. നാടന്‍ തോക്കുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നു വ്യക്തമായിട്ടുണ്ട്. വൈദികന്‍ ബഹളംവെച്ചതോടെ അക്രമികള്‍ മതിലുചാടി അടുത്തുള്ള കനാലിലേക്ക് ഓടിമറയുകയായിരുന്നു. കുറ്റവാളികളെ ഉടന്‍തന്നെ പിടികൂടുമെന്ന് ലാഗോസിലെ പോലീസ് കമ്മീഷണറായ ഇമോഹിമി എഡ്ഗാല്‍ അറിയിച്ചു. ഇതിനോടകം തന്നെ 5 പേരെ പിടികൂടി ചോദ്യംചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേ സമയം വെടിയേറ്റ വൈദികന്‍ കൊല്ലപ്പെട്ടെന്നു ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതിനെ നിഷേധിച്ചുകൊണ്ട് പോലീസ് രംഗത്തെത്തിയിട്ടുണ്ട്. വെടിയേറ്റ വൈദികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുയെന്നാണ് പോലീസ് പറയുന്നത്. ഇഗ്ബോ വംശജരായ മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്നും അവര്‍ ആരുംതന്നെ ആ ഇടവകയില്‍പ്പെട്ടവരല്ലെന്നുമാണ് ദൃക്സാക്ഷികള്‍ നല്‍കിയ മൊഴി. ആക്രമണത്തോടെ ലാഗോസിലെ ദേവാലയങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2017-09-10-04:47:41.jpg
Keywords: നൈജീരിയ