Contents

Displaying 5551-5560 of 25113 results.
Content: 5852
Category: 1
Sub Category:
Heading: അഗതികളുടെ അമ്മയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം
Content: ന്യൂഡല്‍ഹി: അഗതികളുടെ അമ്മയായി ലോകം വാഴ്ത്തിയ മദര്‍ തെരേസയെ കത്തോലിക്ക സഭ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. കൊൽക്കത്തയിലെ വിശുദ്ധ തെരേസ (സെന്റ് തെരേസ ഓഫ് കൊല്‍ക്കത്ത) എന്ന നാമം നല്‍കിയാണ് കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് പാപ്പ മദര്‍ തെരേസയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്. ഇന്ത്യന്‍ സഭയെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കതോലിക്ക ബാവ, മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉള്‍പ്പെടെ നിരവധി മെത്രാന്മാരും കേന്ദ്രമന്ത്രിമാരും അന്നത്തെ ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ എത്തിയിരിന്നു. പത്തുലക്ഷത്തോളം വിശ്വാസികളാണ് നാമകരണ ചടങ്ങില്‍ പങ്കെടുത്തത്. 1910 ആഗസ്റ്റ് മാസം 26-ാം തീയതി യുഗോസ്ലോവിയയിലെ സ്‌കോപ്‌ജെ പട്ടണത്തില്‍ ജനിച്ച മദര്‍ തെരേസ 1929-ല്‍ ആണ് തെരേസ ഭാരതത്തില്‍ എത്തിയത്. ഡാര്‍ജിലിംഗിലുള്ള ലോറേറ്റോ സന്യാസ സമൂഹത്തിലാണ് അവള്‍ തന്റെ പഠനം പൂര്‍ത്തിയാക്കിയത്. 1931 മേയ് 24-ന് സഭാവസ്ത്രം സ്വീകരിച്ചു. കിഴക്കന്‍ കൊല്‍ക്കത്തയിലെ ലോറേറ്റോ കോണ്‍വെന്റ് സ്‌കൂളില്‍ തെരേസ അധ്യാപികയായി പ്രവേശിച്ചു. 1937 മേയ് 14-നാണ് തെരേസ നിത്യവൃതം സ്വീകരിച്ചത്. അധ്യാപികയായി തുടര്‍ന്ന തെരേസ തന്റെ ചുറ്റും ദരിദ്രരായി ആളുകള്‍ ജീവിക്കുകയും രോഗികളായി പലരും മരിക്കുകയും ചെയ്യുന്നതില്‍ അസ്വസ്ഥയായിരുന്നു. 1950 ഒക്ടോബര്‍ 7-ന് വത്തിക്കാന്റെ അനുമതിയോടെ കൊല്‍ക്കത്താ രൂപതയ്ക്കു കീഴില്‍ മദര്‍ തെരേസ പുതിയ സന്യാസിനീസഭ ആരംഭിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ പിറവി ഇങ്ങനെയായിരിന്നു. ആരാലും അന്വേഷിക്കപ്പെടാത്ത ജീവിതങ്ങളെ തേടി മദര്‍തെരേസയും മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളും കൊല്‍ക്കത്തയുടെ തെരുവുകളിലൂടെയും, ചേരികളിലൂടെയും സഞ്ചരിച്ചു. തങ്ങളുടെ മുന്നില്‍ ദൈവത്തിന്റെ മാലാഖമാര്‍ നീലകരയുള്ള വെള്ളസാരിയുടുത്ത് നില്‍ക്കുന്നത് ദരിദ്രരും, കുഷ്ടരോഗികളും, അനാഥരും നേരില്‍ കണ്ടു. അവര്‍ എല്ലാവരും ആ സ്‌നേഹത്തിലേക്ക് ചേര്‍ത്തുപിടിക്കപ്പെട്ടു. മദറിന്റെ സേവന പ്രവര്‍ത്തികള്‍ കണ്ട ലോകം അമ്പരന്നു പോയി. മനുഷ്യര്‍ക്ക് മനുഷ്യരെ ഇത്തരത്തില്‍ സ്‌നേഹിക്കുവാന്‍ കഴിയുമോ എന്ന് ഏവരും ആശ്ചര്യപ്പെട്ടു. തങ്ങള്‍ക്ക് ചെയ്യുവാന്‍ ബുദ്ധിമുട്ടും വെറുപ്പുമുള്ള പ്രവര്‍ത്തികള്‍ മദര്‍തെരേസയും അവര്‍ക്കൊപ്പമുള്ള ഒരു സംഘം കന്യാസ്ത്രീകളും ചെയ്യുന്നത് കണ്ട് അതിനോട് ഐക്യപ്പെടുവാന്‍ ധാരാളം ആളുകള്‍ തീരുമാനിച്ചു. ലോകം കൊല്‍ക്കത്തയിലെ കാരുണ്യത്തിലേക്ക് അടുപ്പിക്കപ്പെട്ടു. കൊല്‍ക്കത്തയിലെ മദര്‍തെരേസയുടെ സന്യാസസമൂഹം ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു സേവനമായി, സ്‌നേഹമായി പരന്നൊഴുകി. പ്രാര്‍ത്ഥനയിലും സേവനത്തിലും മാത്രം മനസു വച്ച മദര്‍തെരേസയെ തേടി പുരസ്‌കാരങ്ങളുടെ നീണ്ട നിര തന്നെയെത്തി. 1962 ജനവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ 'പത്മശ്രീ' നല്കി മദറിനെ ഭാരതം ആദരിച്ചു. ആ വര്‍ഷം തന്നെ മാഗ്‌സസെ അവാര്‍ഡും തുടര്‍ന്നു 1972ല്‍ അന്തര്‍ദേശീയ ധാരണയ്ക്കുള്ള നെഹ്‌റു അവാര്‍ഡും ലഭിച്ചു. 1979 ഡിസംബറില്‍ മദര്‍ തെരേസയ്ക്ക് ലോക സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 1980-ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്‌നവും നല്‍കി. ബ്രിട്ടിഷ് ഗവണ്മെന്റ് പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഒഫ് മെറിറ്റ്' 1983-ല്‍ നല്‍കി മദറിനെ ആദരിച്ചു. 1985ല്‍ അമേരിക്കയിലെ ഉന്നത പുരസ്‌കാരം മെഡല്‍ ഓഫ് ഫ്രീഡം ലഭിച്ചു. 1992 ല്‍ 'ഭാരത് ശിരോമണി' അവാര്‍ഡും രാഷ്ട്രപതിയില്‍നിന്നു സ്വീകരിച്ചു. ഇവ കൂടാതെ വിശ്വപ്രസിദ്ധ സര്‍വ്വകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് ബിരുദങ്ങളും ലഭ്യമായിട്ടുണ്ട്. 1996 ല്‍ ഓണററി യു.എസ് സിറ്റിസണ്‍ഷിപ്പു നല്കി മദറിനെ ആദരിച്ചു. ഭാരതം മാത്രമല്ല മദര്‍തെരേസയെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെയും അമേരിക്കന്‍ സര്‍ക്കാരിന്റെയും ഉന്നതങ്ങളായ പുരസ്‌കാരം ഒരേ പോലെ ലഭിച്ച വ്യക്തിത്വമാണ് മദര്‍തെരേസ. 1983-ല്‍ ബ്രിട്ടന്‍ അവരുടെ പരമോന്നത പുരസ്‌കാരമായ 'ഓര്‍ഫര്‍ ഓഫ് മെറിറ്റ്' സമ്മാനിച്ചപ്പോള്‍ 1985-ല്‍ ചുരുക്കം വിദേശികള്‍ക്കു മാത്രം ലഭിച്ചിട്ടുള്ള 'മെഡല്‍ ഓഫ് ഫ്രീഡം' നല്‍കി അമേരിക്കയും മദറിനെ ആദരിച്ചു. 1997 മാര്‍ച്ച് 13-ന് മിഷ്‌നറീസ് ഓഫ് ചാരിറ്റിയുടെ തലപ്പത്തു നിന്നും മദര്‍ പടിയിറങ്ങി. അതേ വര്‍ഷം സെപ്റ്റംബര്‍ അഞ്ചാം തീയതി താന്‍ ലക്ഷ്യം വെച്ചു സ്വര്‍ഗീയ നാഥന്റെ സന്നിധിയിലേക്ക് മദര്‍ വിളിക്കപ്പെട്ടു. ഭാരതത്തിലെ മതേതര സമൂഹത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും മിഴികളില്‍ നിന്നും തോരാത്ത കണ്ണുനീര്‍ പെയ്ത ദിനങ്ങളായിരുന്നു പിന്നീട് കടന്നുവന്നത്. ലോകനേതാക്കള്‍ മദര്‍ തെരേസയ്ക്ക് അന്ത്യമ ഉപചാരം അര്‍പ്പിക്കുവാന്‍ ഭാരത മണ്ണിലേക്ക് എത്തി. ഭാരത സര്‍ക്കാര്‍ നേരിട്ടാണ് മദര്‍തെരേസയുടെ സംസ്‌കാരം നടത്തിയത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കു ശേഷം ഔദ്യോഗിക പദവികള്‍ ഒന്നും വഹിക്കാത്ത ഒരു വ്യക്തിക്ക് സര്‍ക്കാര്‍ ചെലവില്‍ സംസ്‌കാരം ഒരുക്കി നല്‍കിയതു തന്നെ മദറിന്റെ ആദരം എന്താണെന്ന് വ്യക്തമാക്കുന്നു. 'ദ മദര്‍ ഹൗസ് ഓഫ് ദ മിഷ്‌നറീസ് ഓഫ് ചാരിറ്റിയിലാണ്' മദര്‍ തെരേസയെ അടക്കം ചെയ്തത്. അവിടം ഒരു തീര്‍ത്ഥാടന കേന്ദ്രമാകുവാന്‍ ഏറെ സമയം വേണ്ടി വന്നില്ല. ഒരു വ്യക്തി അന്തരിച്ചു കഴിഞ്ഞാല്‍ വിശുദ്ധ പദവിയിലേക്ക് അവരെ ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സാധാരണയായി അഞ്ച് വര്‍ഷത്തിനു ശേഷമാണ് നടത്തപ്പെടുന്നത്. എന്നാല്‍, മദര്‍തെരേസയുടെ വിഷയത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രത്യേക ഇളവുകള്‍ നല്‍കുവാന്‍ തീരുമാനിച്ചു. 2003 ഒക്ടോബര്‍ മാസം 19-ന് മദറിനെ വാഴ്ത്തപ്പെട്ടവളായി ജോണ്‍ പോള്‍ രണ്ടാമന്‍ പ്രഖ്യാപിച്ചു. മോണിക്ക ബസ്‌റ എന്ന സ്ത്രീയുടെ വയറ്റിലെ ട്യൂമര്‍ മദറിന്റെ മധ്യസ്ഥതയാല്‍ സൗഖ്യമായതിനാലാണ് മദറിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. 2015 ഡിസംബറില്‍ ബ്രസീലില്‍ തലച്ചോറിലെ ട്യൂമര്‍ മദറിന്റെ മധ്യസ്ഥതയാല്‍ സൗഖ്യം ലഭിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍തെരേസയെ വിശുദ്ധയാക്കുവാനുള്ള നടപടികള്‍ക്ക് അന്ത്യമ അനുമതി നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം വത്തിക്കാനില്‍ തടിച്ച് കൂടിയ 10 ലക്ഷം വിശ്വാസികളെ സാക്ഷിയാക്കി ഫ്രാന്‍സിസ് പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. 'കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ' എന്ന നാമമാണ് ഫ്രാന്‍സിസ് പാപ്പ വിശുദ്ധയ്ക്ക് നല്കിയത്. മദര്‍ തെരേസയുടെ വിശുദ്ധ പദവിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് ഷിക്കാഗോയിലെ വിശുദ്ധ മർക്കോസിന്റെ ദേവാലയത്തില്‍ വിശുദ്ധയുടെ തിരുശേഷിപ്പ് പൊതു വണക്കത്തിനായി പ്രതിഷ്ഠിക്കും. വൈകുന്നേരം ഏഴ് മണിക്ക് ഫാ. ഇബാരയുടെ നേതൃത്വത്തിൽ ദിവ്യബലിയും തിരുശേഷിപ്പിന് സ്വീകരണവും ദേവാലയത്തില്‍ നല്‍കും. ചടങ്ങിൽ മിഷനറീസ് ഓഫ് ചാരിറ്റി സന്യസ്തരും പങ്കെടുക്കും.
Image: /content_image/News/News-2017-09-04-03:57:20.jpeg
Keywords: മദര്‍ തെരേ
Content: 5853
Category: 18
Sub Category:
Heading: പ്രാര്‍ത്ഥനയുടെ ചൈതന്യം നമ്മെ ദൈവഭവനത്തില്‍ എത്തിക്കുമെന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: ചാലക്കുടി: പ്രാര്‍ത്ഥിക്കുന്ന മനുഷ്യന്‍ ദൈവത്തിലാണെന്നും പ്രാര്‍ത്ഥനയുടെ ചൈതന്യം നമ്മെ ദൈവഭവനത്തില്‍ എത്തിക്കുമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പഞ്ചദിന മരിയോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിരന്തരമായ പരിവര്‍ത്തനമാണു ക്രൈസ്തവ ജീവിതം. ജീവിക്കുന്ന തിരുക്കുടുംബമായി ഓരോ കുടുംബവും മാറണമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉത്‌ബോധിപ്പിച്ചു. കുടുംബ സംവിധാനം ദൈവത്താല്‍ മഹത്വവത്കരിക്കപ്പെട്ട ദൈവികതയാണ്. അതുകൊണ്ടാണു ദൈവപുത്രന്‍ കുടുംബത്തില്‍തന്നെ മനുഷ്യനായി പിറന്നത്. കുടുംബങ്ങളുടെ കുടുംബമാണു സഭ. സഭയുടെ അമ്മയാണു പരിശുദ്ധ ദൈവമാതാവ്. തിരുക്കുടുംബത്തിന്റെ കാവല്‍ക്കാരനായിരുന്ന യൗസേപ്പിതാവിനെപോലെയുള്ള കുടുംബനാഥന്മാരാകാന്‍ കഴിയണം. പരിശുദ്ധ അമ്മയെപോലെ ജീവിക്കാനും കുടുംബത്തിന്റെ ചൈതന്യം മറ്റുള്ളവരിലേക്കു പകരാനും സാധിക്കണം. പ്രാര്‍ത്ഥനയുടെ ചൈതന്യം നമ്മെ ദൈവഭവനത്തില്‍ എത്തിക്കും. പ്രാര്‍ത്ഥിക്കുന്ന മനുഷ്യന്‍ ദൈവത്തിലാണ്. 'ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വചനം എന്നില്‍ നിറവേറട്ടെ' എന്ന, പരിശുദ്ധ അമ്മയുടെ വാക്കുകള്‍ നാം എന്നും ഓര്‍ക്കണം. ഓരോരുത്തരും ദൈവത്തിന്റെ ആലയമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു ഇലവുങ്കല്‍ സ്വാഗതം ആശംസിച്ചു. മാതാവിന്റെ ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ നൂറാംവാര്‍ഷികം പ്രമാണിച്ചു നടത്തുന്ന മരിയോത്സവത്തില്‍ ഫാത്തിമയില്‍ നിന്നു കൊണ്ടുവന്ന, പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ചുകൊണ്ട് ആരംഭിച്ച ശുശ്രൂഷയില്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് ജപമാല പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. മരിയോത്സവം എട്ടിനു സമാപിക്കും.
Image: /content_image/India/India-2017-09-04-04:28:03.jpg
Keywords: ആലഞ്ചേരി
Content: 5854
Category: 18
Sub Category:
Heading: അല്‍ഫോന്‍സ് കണ്ണന്താനത്തിന് ആശംസകള്‍ നേര്‍ന്ന് മാര്‍ മാത്യു അറയ്ക്കല്‍
Content: കാഞ്ഞിരപ്പള്ളി: പുതിയ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അല്‍ഫോന്‍സ് കണ്ണന്താനത്തിന് ആശംസകള്‍ നേര്‍ന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍. ഏറ്റെടുത്ത സേവനമേഖലകളിലെല്ലാം മികവു തെളിയിച്ച ഭരണാധികാരിയായ അല്‍ഫോന്‍സ് കണ്ണന്താനം ഭരണ നൈപുണ്യമുള്ള നേതാവാണെന്നും കോട്ടയം ജില്ലാ കളക്ടറായിരിക്കെ കോട്ടയം നഗരത്തെ സന്പൂര്‍ണ സാക്ഷരത കൈവരിച്ച ആദ്യ നഗരമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നും ബിഷപ്പ് പറഞ്ഞു. നഗരത്തിലെ ഓരോരുത്തരെയും അക്ഷരം പഠിപ്പിക്കാന്‍ അദ്ദേഹം നേരിട്ടിറങ്ങിയതുള്‍പ്പെടെ നടത്തിയ ധീരമായ നടപടികള്‍ ഇപ്പോഴും എല്ലാവരുടെയും ഓര്‍മയിലുണ്ട്. കാഞ്ഞിരപ്പള്ളിയുടെ എംഎല്‍എ ആയിരുന്ന സമയത്തു കാഞ്ഞിരപ്പള്ളി സിവില്‍ സ്‌റ്റേഷന്‍ ഉള്‍പ്പെടെ മണ്ഡലത്തിലെ ഒട്ടേറെ കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് അദ്ദേഹം മാതൃക കാട്ടി. ഡല്‍ഹി ഡെവലപ്‌മെന്റ് കമ്മീഷണറായിരിക്കെ കൈയേറ്റക്കാര്‍ക്കെതിരെയും അഴിമതിക്കാര്‍ക്കെതിരെയും ധീരമായ നിലപാടെടുത്തു. ടൂറിസം മന്ത്രിയെന്ന നിലയില്‍ ഭാരതത്തിനും കേരളത്തിനും ഒട്ടേറെ സംഭാവനകള്‍ നല്‍കാനും വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കാനും പുതിയ മന്ത്രിക്കു കഴിയുമെന്ന കാര്യം ഉറപ്പാണ്. ലോകം ഉറ്റു നോക്കുന്ന കേരളത്തിന്റെ ടൂറിസം മേഖല അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം കേരളത്തിന്റെ സാന്പത്തിക വളര്‍ച്ചയിലും ടൂറിസത്തിനു നിര്‍ണായക പങ്കുണ്ട്. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി സ്ഥാനത്തിലൂടെ കേരളത്തിനു ടൂറിസം മേഖലയില്‍ ഒട്ടേറെ നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഭാരതത്തിനും കേരളത്തിനും അഭിമാനകരമായിരിക്കും അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനമെന്നും മാര്‍ അറയ്ക്കല്‍ പറഞ്ഞു.
Image: /content_image/News/News-2017-09-04-04:47:48.jpg
Keywords: അറ
Content: 5855
Category: 1
Sub Category:
Heading: കൊലപ്പെട്ട കാമറൂണ്‍ ബിഷപ്പിന്റെ കല്ലറയ്ക്കു നേരെയും ആക്രമണം
Content: യോൺഡേ: കാമറൂണില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ബാഫിയ രൂപത ബിഷപ്പ് ജീൻ മേരി ബെനോയിറ്റ് ബല്ലായുടെ കല്ലറയ്ക്കു നേരെയും ആക്രമണം. ബാഫിയയിലെ കത്തീഡ്രല്‍ പള്ളിയില്‍ കബറടക്കിയിരിക്കുന്ന ബിഷപ്പിന്റെ കല്ലറക്ക് നേരെ നടന്ന ആക്രമണം പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റി നടത്തുന്ന 'എജന്‍സിയാ ഫിഡ്സ്' എന്ന മാധ്യമമാണ് പുറംലോകത്തെ അറിയിച്ചത്. ദേവാലയത്തില്‍ രക്തം വീണുകിടപ്പുണ്ടെന്നതു ശ്രദ്ധേയമാണ്. ഈ സാഹചര്യം പരിഗണിച്ചു ആരാധനക്രമസംബന്ധമായ നിയമം പ്രകാരം കത്തീഡ്രല്‍ താല്ക്കാലികമായി അടച്ചിട്ടു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ മെയ് 31 ന് കാണാതായ ബിഷപ്പിന്റെ മൃതശരീരം ജൂൺ രണ്ടിന് യോൺഡേയിലെ സനാഗ നദിയിലാണ് കണ്ടെത്തിയത്. പ്രഥമ നിരീക്ഷണത്തിൽ ബിഷപ്പ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് അനുമാനിച്ചിരിന്നത്. പിന്നീട് ബിഷപ്പിന്റെ മരണത്തില്‍ കൊലപാതക സാധ്യതകൾ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ശക്തമാക്കിയിരിന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങി മരിച്ചതിന്റെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായിരിന്നു. ശരീരത്തില്‍ കഠിനമായ മര്‍ദ്ദനമേറ്റതിന്‍റെ തെളിവുകളാണ് കൊലപാതക സൂചനകളിലേക്ക് നയിച്ചത്.
Image: /content_image/News/News-2017-09-04-05:40:51.jpg
Keywords: കാമറൂ
Content: 5856
Category: 1
Sub Category:
Heading: കൊല്ലപ്പെട്ട കാമറൂണ്‍ ബിഷപ്പിന്റെ കല്ലറയ്ക്കു നേരെയും ആക്രമണം
Content: യോൺഡേ: കാമറൂണില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ബാഫിയ രൂപത ബിഷപ്പ് ജീൻ മേരി ബെനോയിറ്റ് ബല്ലായുടെ കല്ലറയ്ക്കു നേരെയും ആക്രമണം. ബാഫിയയിലെ കത്തീഡ്രല്‍ പള്ളിയില്‍ കബറടക്കിയിരിക്കുന്ന ബിഷപ്പിന്റെ കല്ലറക്ക് നേരെ നടന്ന ആക്രമണം പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റി നടത്തുന്ന 'എജന്‍സിയാ ഫിഡ്സ്' എന്ന മാധ്യമമാണ് പുറംലോകത്തെ അറിയിച്ചത്. ദേവാലയത്തില്‍ രക്തം വീണുകിടപ്പുണ്ടെന്നതു ശ്രദ്ധേയമാണ്. ഈ സാഹചര്യം പരിഗണിച്ചു ആരാധനക്രമസംബന്ധമായ നിയമം പ്രകാരം കത്തീഡ്രല്‍ താല്ക്കാലികമായി അടച്ചിട്ടു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ മെയ് 31 ന് കാണാതായ ബിഷപ്പിന്റെ മൃതശരീരം ജൂൺ രണ്ടിന് യോൺഡേയിലെ സനാഗ നദിയിലാണ് കണ്ടെത്തിയത്. പ്രഥമ നിരീക്ഷണത്തിൽ ബിഷപ്പ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് അനുമാനിച്ചിരിന്നത്. പിന്നീട് ബിഷപ്പിന്റെ മരണത്തില്‍ കൊലപാതക സാധ്യതകൾ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ശക്തമാക്കിയിരിന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങി മരിച്ചതിന്റെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായിരിന്നു. ശരീരത്തില്‍ കഠിനമായ മര്‍ദ്ദനമേറ്റതിന്‍റെ തെളിവുകളാണ് കൊലപാതക സൂചനകളിലേക്ക് നയിച്ചത്.
Image: /content_image/News/News-2017-09-04-05:43:27.jpg
Keywords: കാമറൂ
Content: 5857
Category: 6
Sub Category:
Heading: "അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ"
Content: "അവിടുന്ന് എന്നെ തനിയെ വിട്ടിരിക്കുകയല്ല. കാരണം, ഞാൻ എപ്പോഴും അവിടുത്തേക്ക് ഇഷ്ടമുള്ളതു പ്രവർത്തിക്കുന്നു" (യോഹ 8:29) #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 24}# <br> കർത്താവായ യേശു ഈ ലോകത്തിലേക്കു പ്രവേശിച്ചപ്പോള്‍ ഇപ്രകാരം പറഞ്ഞു: "ദൈവമേ, അവിടുത്തെ തിരുവിഷ്ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു" (Cf: ഹെബ്രാ 10:7). ക്രിസ്തുവിന്റെ മാനുഷിക മനസ്സിലൂടെ പിതാവിന്‍റെ തിരുമനസ്സ് പൂര്‍ണ്ണമായും എന്നന്നേക്കുമായും നിറവേറ്റപ്പെട്ടു. "ഞാന്‍ എപ്പോഴും അവിടുത്തേക്ക് ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കുന്നു." എന്ന്‍ പറയാൻ യേശുവിനു മാത്രമേ കഴിയൂ. പീഡാനുഭവവേളയിൽ "എന്‍റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം നിറവേറട്ടെ" എന്നു പറഞ്ഞുകൊണ്ട് അവിടുന്നു പൂര്‍ണ്ണമായും പിതാവിന്റെ ഹിതത്തിനു വഴങ്ങുന്നു. യേശു ദൈവപുത്രനായിരുന്നിട്ടും തന്‍റെ സഹനത്തിലൂടെ അനുസരണം അഭ്യസിച്ചു. അങ്ങനെയെങ്കിൽ സൃഷ്ടികളും പാപികളുമായ നമ്മള്‍ എത്രയധികമായി അനുസരണം പഠിക്കേണ്ടതാണ്. നാം ക്രിസ്തുവിലാണ് ദത്തുപുത്രരായത്. നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ ഹിതം പൂര്‍ത്തിയാകാനായി നമ്മുടെ മനസ്സിനെ അവിടുത്തെ പുത്രന്‍റെ മനസ്സുമായി സംയോജിപ്പിക്കാന്‍ കർത്തൃപ്രാർത്ഥനയിലെ ഈ യാചനയിലൂടെ നാം പിതാവിനോട് അപേക്ഷിക്കുന്നു. ഒരു വ്യക്തി സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് വാക്കുകളാലല്ല പ്രത്യുത "സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ ഹിതം" നിറവേറ്റുന്നതിലൂടെയാണ് എന്ന്‍ യേശു നമ്മെ പഠിപ്പിക്കുന്നു. പ്രാര്‍ത്ഥനയിലൂടെ മാത്രമേ നമുക്ക് ദൈവഹിതം എന്തെന്ന് വിവേചിച്ചറിയാനും അതു നിറവേറ്റുന്നതിനുള്ള കൃപാവരം ആർജ്ജിക്കാനും കഴിയൂ. എല്ലാ മനുഷ്യരും രക്ഷപ്രാപിക്കണമെന്നും സത്യത്തെക്കുറിച്ചുള്ള അറിവിലേക്ക് വരണമെന്നുമാണ് സ്വർഗ്ഗസ്ഥനായ പിതാവിന്‍റെ ഹിതം. ആരും നശിച്ചു പോകാതിരിക്കുന്നതിനു നമ്മളോട് ദീര്‍ഘക്ഷമ കാണിക്കുന്നവനാണ് അവിടുന്ന്‍. ക്രിസ്തുവില്‍ വ്യക്തമാക്കിയ തന്‍റെ അഭീഷ്ടമനുസരിച്ച് പിതാവായ ദൈവം തന്‍റെ പദ്ധതിയുടെ രഹസ്യം നമുക്കു മനസ്സിലാക്കിത്തന്നു. ഇത് സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്തുവില്‍ ഒന്നിപ്പിക്കുന്നതിനു വേണ്ടിയത്രെ. തന്‍റെ ഹിതമനുസരിച്ച് എല്ലാം പൂര്‍ത്തിയാക്കുന്ന അവിടുന്ന്‍ തന്‍റെ പദ്ധതി അനുസരിച്ച് അവനില്‍ നമ്മെ മുന്‍കൂട്ടി തെരഞ്ഞെടുത്തു നിയോഗിച്ചു. അതിനാൽ, സ്നേഹം നിറഞ്ഞ ഈ പദ്ധതി സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുന്നതു പോലെ ഭൂമിയിലും പൂര്‍ണമായി യാഥാര്‍ത്‍ഥ്യമാകണമേ എന്ന് നാം പ്രാർത്ഥിക്കുന്നു. #{red->n->b->വിചിന്തനം}# <br> ദൈവഹിതം നിറവേറ്റുവാൻ അടിസ്ഥാനപരമായി നാം അശക്തരാണ്. അതിനാൽ യേശുവിനോടും അവിടുത്തെ പരിശുദ്ധാത്മാവിന്‍റെ ശക്തിയോടും ഐക്യപ്പെട്ടുകൊണ്ടു മാത്രമേ നമ്മുക്കു ദൈവഹിതം നിറവേറ്റുവാൻ സാധിക്കൂ. ക്രിസ്തുവിലൂടെ നമ്മുടെ മനസ്സിനെ ദൈവത്തിന് അടിയറ വയ്ക്കാനും അവിടുത്തെ പുത്രന്‍ എപ്പോഴും തെരഞ്ഞെടുത്തിരുന്നത് തെരഞ്ഞെടുക്കാനും നമുക്കു കഴിയുന്നു. പ്രാർത്ഥനയിലൂടെയും കൂദാശകളിലൂടെയും നമ്മുക്ക് യേശുവിനോട് ചേര്‍ന്നിരിക്കാം. അങ്ങനെ സ്വര്‍ഗ്ഗത്തില്‍ പൂര്‍ണ്ണമായിരിക്കുന്ന അവിടുത്തെ ഹിതം ഭൂമിയിലും പൂര്‍ണമാകത്തക്കവിധം നമുക്ക് അവിടുത്തെ ഹിതം നിറവേറ്റുകയും ചെയ്യാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-09-04-22:39:54.jpg
Keywords: യേശു,ക്രിസ്തു
Content: 5858
Category: 1
Sub Category:
Heading: കുരിശില്ലാതെ യേശുവിനെ അനുഗമിക്കാനാവില്ല: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കുരിശില്ലാതെ യേശുവിനെ അനുഗമിക്കാനാവില്ലായെന്നും വിശുദ്ധ കുര്‍ബാനയുടെ ആഘോഷത്തില്‍ കുരിശിന്‍റെ രഹസ്യം വീണ്ടും കണ്ടെത്തുകയാണെന്നും ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച ത്രികാലജപത്തോടനുബന്ധിച്ച് ആയിരകണക്കിനു വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനാറാമധ്യായത്തിനെ അടിസ്ഥാനമാക്കിയാണ് പാപ്പ സന്ദേശം നല്‍കിയത്. യേശുവിന്‍റെ കുരിശിന്‍റെ വഴിയില്‍ തടസ്സം പറഞ്ഞുകൊണ്ടു നില്‍ക്കുന്ന പത്രോസ് ശ്ലീഹായെ ശാസിക്കുകയും, കുരിശെടുത്തു സ്വന്തം ജീവനെ തനിക്കുവേണ്ടി ത്യജിക്കുവാനും ശ്ലീഹന്മാരെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്ന യേശുവിനെ പാപ്പ തന്റെ സന്ദേശത്തില്‍ എടുത്തു കാണിച്ചു. ഇന്നത്തെ സുവിശേഷഭാഗം കഴിഞ്ഞ ഞായറാഴ്ചയിലെ സുവിശേഷവായനയുടെ തുടര്‍ച്ചയാണ്. അതില്‍ പത്രോസ് ശ്ലീഹായുടെ വിശ്വാസപ്രഖ്യാപനവും തുടര്‍ന്ന് പത്രോസ് എന്ന പാറമേല്‍ തന്‍റെ സഭയെ പടുത്തുയര്‍ത്തുമെന്ന് യേശു നല്‍കുന്ന വാഗ്ദാനവുമാണ് നാം ശ്രവിച്ചത്. ഇന്ന്, അതില്‍ നിന്നു വിപരീതമായ ഒരു രംഗമാണ് മത്തായി സുവിശേഷകന്‍ നമുക്കു കാണിച്ചു തരുന്നത്. അതായത്, യേശു ജറുസലെമില്‍ വച്ചുള്ള തന്‍റെ പീ‍ഡാസഹനത്തെക്കുറിച്ച്, താന്‍ വധിക്കപ്പെടുകയും ഉയിര്‍പ്പിക്കപ്പെടുകയും ചെയ്യും എന്നതിനെക്കുറിച്ച് ശിഷ്യന്മാരെ അറിയിക്കുമ്പോള്‍, പത്രോസ്ശ്ലീഹായുടെ പ്രതികരണമെന്തെന്നു കാണിച്ചുതരുന്നു. ശ്ലീഹാ ഗുരുവിനെ മാറ്റിനിര്‍ത്തി, 'ക്രിസ്തുവായ നിനക്കിതു സംഭവിക്കാതിരിക്കട്ടെ' എന്നു പറഞ്ഞ് അവിടുത്തെ രക്ഷാകരവഴിയില്‍ തടസ്സം നില്‍ക്കുന്നു. എന്നാല്‍ യേശുവാകട്ടെ, പത്രോസ് ശ്ലീഹായെ കഠിനമായ വാക്കുകളാല്‍ ശാസിച്ചുകൊണ്ട്, ''സാത്താനേ, എന്റെ മുമ്പില്‍ നിന്നുപോകൂ, നീ എനിക്കു പ്രതിബന്ധമാണ്. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്'' എന്നു പറയുന്നു. ഒരു നിമിഷം മുമ്പ്, ദൈവത്തില്‍ നിന്ന് വെളിപാടു ലഭിച്ചു യേശുവിന്റെ സമൂഹത്തെ പടുത്തുയര്‍ത്തുന്നതിനു അടിസ്ഥാനമായിരിക്കാന്‍ കഴിയുന്ന ഒരു പാറപോലെ ഉറപ്പുള്ളവനെന്നു കരുതപ്പെട്ട അപ്പസ്തോലന്‍ വളരെ പെട്ടെന്ന് ഒരു തടസ്സമായി മാറുന്നു. തന്‍റെ അപ്പസ്തോലരാകുന്നതിന് പത്രോസും മറ്റു ശിഷ്യന്മാരും ഇനിയും ഒരുങ്ങാനുണ്ടെന്ന് യേശു നന്നായി അറിഞ്ഞിരുന്നു. ഈയവസരത്തില്‍, ഗുരു തന്നെ അനുഗമിച്ച എല്ലാവര്‍ക്കുമായി താന്‍ പോകേണ്ട വഴി വ്യക്തമായി അവതരിപ്പിക്കുന്നു: ''ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്‍റെ കുരിശുമെടുത്തു എന്നെ അനുഗമിക്കട്ടെ''. തന്നെത്തന്നെ ബലിചെയ്യാത്ത സ്നേഹം യഥാര്‍ഥമല്ലായെന്ന് യേശു ഓര്‍മ്മിപ്പിക്കുന്നു. അവിടുത്തെ വഴി കുരിശിന്‍റെ വഴിയാണ്. നാം വിളിക്കപ്പെട്ടിരിക്കുന്നത്, ഈ ലോകത്തിന്‍റെ വീക്ഷണങ്ങളില്‍ അലിഞ്ഞുചേരാനല്ല, മറിച്ച് ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ അതിന്റെ ഒഴുക്കിനെതിരെ നീങ്ങേണ്ടതിനാണ്. സ്നേഹമെന്ന നിയമം മാത്രമാണ് ജീവിതത്തിന് ആനന്ദവും അര്‍ത്ഥവും നല്‍കുന്നത്. നാം കര്‍ത്താവിനായും സ്നേഹത്തിനായും നമ്മുടെ ജീവിതത്തെ ഒരുക്കുന്നതെങ്കില്‍, നമുക്കു യഥാര്‍ഥമായ ആനന്ദം ആസ്വദിക്കാനാവും. വിശുദ്ധ കുര്‍ബാനയുടെ ആഘോഷത്തില്‍ കുരിശിന്‍റെ രഹസ്യം വീണ്ടും കണ്ടെത്തുകയാണ്, അതോര്‍മിക്കുക മാത്രമല്ല, വീണ്ടെടുപ്പിന്‍റെ ബലിയെ സ്മരിക്കുകയാണ് ചെയ്യുന്നത്. നാം വിശുദ്ധ കുര്‍ബാനയ്ക്കണയുന്ന ഓരോ പ്രാവശ്യവും, ക്രൂശിക്കപ്പെട്ടവനും ഉയിര്‍ത്തെഴുന്നേറ്റവനുമായ ക്രിസ്തുവിന്‍റെ സ്നേഹം, ഭക്ഷണപാനീയങ്ങളായി നമ്മില്‍ ആശയവിനിമയം നടത്തുകയാണ്. കുരിശിനെ ഭയപ്പെടാതിരിക്കാന്‍, യേശുവിനൊപ്പം കാല്‍വരിയിലേക്കു അനുഗമിച്ച പരിശുദ്ധ മറിയം നമ്മെ സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2017-09-05-05:44:29.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 5859
Category: 1
Sub Category:
Heading: ആയിരങ്ങളെ സാക്ഷിയാക്കി സ്‌കോട്ട്‌ലന്റിനെ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു
Content: എഡിന്‍ബര്‍ഗ്: ശക്തമായ മഴയെ അവഗണിച്ച് എത്തിയ ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തി സ്‌കോട്ട്‌ലന്റിനെ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു. തലസ്ഥാന നഗരമായ എഡിന്‍ബര്‍ഗില്‍ നിന്ന് 35 മൈല്‍ മാറി സ്ഥിതി ചെയ്യുന്ന കാര്‍ഫിനിലെ ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍വിശുദ്ധ കുര്‍ബാന മധ്യേയാണ് സ്‌കോട്ട്‌ലന്‍റിനെ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചത്. തിരുകര്‍മ്മങ്ങള്‍ക്ക് ഗ്ലാസ്കോ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് ടാര്‍ടങ്ങളിയ, അര്‍ഗില്‍- ഇസ്ല്‍സ് രൂപതാദ്ധ്യക്ഷന്‍ ബ്രെയ്ന്‍ മക്ഗീ അടക്കം നിരവധി ബിഷപ്പുമാര്‍ നേതൃത്വം നല്‍കി. ഇന്ന് നമ്മള്‍ സ്‌കോട്ട്‌ലന്‌റിനെ മറിയത്തിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നു. നാം നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ പാപങ്ങള്‍ മറിയത്തിന് മുമ്പില്‍ സമര്‍പ്പിച്ച് നമ്മുടെ രാജ്യത്തെ യഥാര്‍ത്ഥ ക്രൈസ്തവ രാഷ്ട്രമായിത്തീരാനുള്ള കൃപയ്ക്കും ദൈവീക ഇടപെടലിനുമായി മറിയത്തിന് മുന്‍പില്‍ മാധ്യസ്ഥം യാചിക്കുന്നു. രാജ്യത്തെ മാത്രമല്ല, നാം ഓരോരുത്തരേയും ദൈവമാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുകയാണെന്നും ബിഷപ്പ് ബ്രെയ്ന്‍ മക്ഗീ പറഞ്ഞു. ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങുകള്‍ സംഘടിക്കപ്പെട്ടത്. നിരവധി മെത്രാന്മാരും അനേകം വൈദികരും ആയിരകണക്കിനു വിശ്വാസികളും ഉള്‍പ്പെടെ വന്‍ജനാവലിയാണ് ചടങ്ങില്‍ പങ്കെടുത്തത്. 2013 ഒക്ടോബറിൽ ലോകം മുഴുവനെയും ഫ്രാൻസിസ് മാർപാപ്പ ദൈവമാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചിരുന്നു. ഇതിനെ പിന്തുടർന്ന്, ഫാത്തിമ ശതാബ്ദിയുടെ ഭാഗമായി ഇംഗ്ലണ്ടിനെയും വെയിൽസിനെയും വിമലഹൃദയത്തിന് പുനർസമർപ്പണം ചെയ്തിരുന്നു. പോളണ്ടിനെയും അടുത്തിടെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചിരുന്നു.
Image: /content_image/News/News-2017-09-05-06:58:32.jpg
Keywords: സ്കോട്ട
Content: 5860
Category: 1
Sub Category:
Heading: ഏഷ്യയിലെ ഏറ്റവും വലിയ കുരിശുകളിലൊന്ന് പാക്കിസ്ഥാനിൽ
Content: കറാച്ചി: ഏഷ്യയിലെ ഏറ്റവും ഉയരമുള്ള കുരിശുകളിലൊന്നു സ്ഥിതി ചെയ്യുന്നത് ക്രൈസ്തവ പീഡനങ്ങള്‍ക്ക് പേരുകേട്ട പാക്കിസ്ഥാനിൽ. ക്രൈസ്തവ വിശ്വാസിയായ പർവേസ് ഹെൻറിയാണ് നൂറ്റിനാല്പത് അടിയോളം ഉയരമുളള കുരിശ്, കറാച്ചിയിലെ ഗോറ ഖബ്രിസ്ഥാൻ സെമിത്തേരിയിൽ സ്ഥാപിച്ചത്. ക്രൈസ്തവ സമൂഹത്തിനായി ഉദ്യമിക്കണമെന്ന ദർശനത്തെ തുടർന്നാണ് മുസ്ളിം ഭൂരിപക്ഷ രാജ്യത്ത് ഏറ്റവും ഉയരമുള്ള കുരിശ് സ്ഥാപിക്കുവാനുള്ള പ്രചോദനം ലഭിച്ചതെന്ന് അദ്ദേഹം 'ക്രിസ്ത്യന്‍സ് ഇന്‍ പാക്കിസ്ഥാന്‍' എന്ന മാധ്യമത്തോട് പറഞ്ഞു. പത്ത് ലക്ഷത്തോളം ക്രൈസ്തവര്‍ മാത്രമുള്ള പാക്കിസ്ഥാനിൽ, ദൈവത്തിന്റെ അടയാളവും പ്രതീക്ഷയുടെ ചിഹ്നവുമായ വിശുദ്ധ കുരിശ്, രാജ്യത്ത് തുടരാൻ ക്രൈസ്തവർക്ക് പ്രതീക്ഷ നല്കുന്നുവെന്നും ഗിൽ പറഞ്ഞു. ആയിരക്കണക്കിന് കിലോ തൂക്കമുള്ള സ്റ്റീൽ, ഇരുമ്പ്, സിമന്റ് എന്നിവ കൊണ്ടാണ് വിശുദ്ധ കുരിശിന്റെ നിർമ്മാണം. അതിനാൽ വെടിയുണ്ടകളെ പോലും അതിജീവിക്കാൻ കുരിശിന് സാധിക്കുമെന്നാണ് ഗില്‍ പറയുന്നത്. സാമൂഹ്യ വിരുദ്ധരുടെ ആക്രമണവും മാലിന്യം നിക്ഷേപവും രൂക്ഷമായ ഗോറ ഖബ്രിസ്ഥാൻ സെമിത്തേരിയിലാണ് ഗിലിന്റെ നേതൃത്വത്തിൽ ദൗത്യം പൂർത്തീകരിച്ചത്. 2013 ൽ മതസ്പർദ്ധയെ തുടർന്ന് നൂറോളം ക്രൈസ്തവരാണ് ദേവാലയത്തിനു നേരെ നടന്ന ബോംബാക്രമണത്തിൽ മരണമടഞ്ഞത്. കൂടാതെ, ഒരു ക്രൈസ്തവ കുടുംബം അന്ന്‍ അഗ്നിക്കിരയാക്കപ്പെട്ടു. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥകൾക്കിടയിലും രാഷ്ട്ര സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ മതസ്വാതന്ത്ര്യമെന്ന സ്വപ്നത്തിന്റെ പ്രകടമായ അടയാളമാണ് ഈ കുരിശെന്ന് 'ക്രിസ്ത്യന്‍സ് ഇന്‍ പാക്കിസ്ഥാന്‍' റിപ്പോർട്ട് ചെയ്യുന്നു.
Image: /content_image/News/News-2017-09-05-08:58:26.jpg
Keywords: പാക്കി
Content: 5861
Category: 1
Sub Category:
Heading: ഏഷ്യയിലെ ഏറ്റവും വലിയ കുരിശുകളിലൊന്ന് പാക്കിസ്ഥാനിൽ
Content: കറാച്ചി: ഏഷ്യയിലെ ഏറ്റവും ഉയരമുള്ള കുരിശുകളിലൊന്നു സ്ഥിതി ചെയ്യുന്നത് ക്രൈസ്തവ പീഡനങ്ങള്‍ക്ക് പേരുകേട്ട പാക്കിസ്ഥാനിൽ. ക്രൈസ്തവ വിശ്വാസിയായ പർവേസ് ഹെൻറിയാണ് നൂറ്റിനാല്പത് അടിയോളം ഉയരമുളള കുരിശ്, കറാച്ചിയിലെ ഗോറ ഖബ്രിസ്ഥാൻ സെമിത്തേരിയിൽ സ്ഥാപിച്ചത്. ക്രൈസ്തവ സമൂഹത്തിനായി ഉദ്യമിക്കണമെന്ന ദർശനത്തെ തുടർന്നാണ് മുസ്ളിം ഭൂരിപക്ഷ രാജ്യത്ത് ഏറ്റവും ഉയരമുള്ള കുരിശ് സ്ഥാപിക്കുവാനുള്ള പ്രചോദനം ലഭിച്ചതെന്ന് അദ്ദേഹം 'ക്രിസ്ത്യന്‍സ് ഇന്‍ പാക്കിസ്ഥാന്‍' എന്ന മാധ്യമത്തോട് പറഞ്ഞു. പത്ത് ലക്ഷത്തോളം ക്രൈസ്തവര്‍ മാത്രമുള്ള പാക്കിസ്ഥാനിൽ, ദൈവത്തിന്റെ അടയാളവും പ്രതീക്ഷയുടെ ചിഹ്നവുമായ വിശുദ്ധ കുരിശ്, രാജ്യത്ത് തുടരാൻ ക്രൈസ്തവർക്ക് പ്രതീക്ഷ നല്കുന്നുവെന്നും ഗിൽ പറഞ്ഞു. ആയിരക്കണക്കിന് കിലോ തൂക്കമുള്ള സ്റ്റീൽ, ഇരുമ്പ്, സിമന്റ് എന്നിവ കൊണ്ടാണ് വിശുദ്ധ കുരിശിന്റെ നിർമ്മാണം. അതിനാൽ വെടിയുണ്ടകളെ പോലും അതിജീവിക്കാൻ കുരിശിന് സാധിക്കുമെന്നാണ് ഗില്‍ പറയുന്നത്. സാമൂഹ്യ വിരുദ്ധരുടെ ആക്രമണവും മാലിന്യം നിക്ഷേപവും രൂക്ഷമായ ഗോറ ഖബ്രിസ്ഥാൻ സെമിത്തേരിയിലാണ് ഗിലിന്റെ നേതൃത്വത്തിൽ ദൗത്യം പൂർത്തീകരിച്ചത്. 2013 ൽ മതസ്പർദ്ധയെ തുടർന്ന് നൂറോളം ക്രൈസ്തവരാണ് ദേവാലയത്തിനു നേരെ നടന്ന ബോംബാക്രമണത്തിൽ മരണമടഞ്ഞത്. കൂടാതെ, ഒരു ക്രൈസ്തവ കുടുംബം അന്ന്‍ അഗ്നിക്കിരയാക്കപ്പെട്ടു. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥകൾക്കിടയിലും രാഷ്ട്ര സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ മതസ്വാതന്ത്ര്യമെന്ന സ്വപ്നത്തിന്റെ പ്രകടമായ അടയാളമാണ് ഈ കുരിശെന്ന് 'ക്രിസ്ത്യന്‍സ് ഇന്‍ പാക്കിസ്ഥാന്‍' റിപ്പോർട്ട് ചെയ്യുന്നു.
Image: /content_image/News/News-2017-09-05-09:44:05.jpg
Keywords: പാക്കി