category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅല്‍ഫോന്‍സ് കണ്ണന്താനത്തിന് ആശംസകള്‍ നേര്‍ന്ന് മാര്‍ മാത്യു അറയ്ക്കല്‍
Contentകാഞ്ഞിരപ്പള്ളി: പുതിയ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അല്‍ഫോന്‍സ് കണ്ണന്താനത്തിന് ആശംസകള്‍ നേര്‍ന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍. ഏറ്റെടുത്ത സേവനമേഖലകളിലെല്ലാം മികവു തെളിയിച്ച ഭരണാധികാരിയായ അല്‍ഫോന്‍സ് കണ്ണന്താനം ഭരണ നൈപുണ്യമുള്ള നേതാവാണെന്നും കോട്ടയം ജില്ലാ കളക്ടറായിരിക്കെ കോട്ടയം നഗരത്തെ സന്പൂര്‍ണ സാക്ഷരത കൈവരിച്ച ആദ്യ നഗരമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നും ബിഷപ്പ് പറഞ്ഞു. നഗരത്തിലെ ഓരോരുത്തരെയും അക്ഷരം പഠിപ്പിക്കാന്‍ അദ്ദേഹം നേരിട്ടിറങ്ങിയതുള്‍പ്പെടെ നടത്തിയ ധീരമായ നടപടികള്‍ ഇപ്പോഴും എല്ലാവരുടെയും ഓര്‍മയിലുണ്ട്. കാഞ്ഞിരപ്പള്ളിയുടെ എംഎല്‍എ ആയിരുന്ന സമയത്തു കാഞ്ഞിരപ്പള്ളി സിവില്‍ സ്‌റ്റേഷന്‍ ഉള്‍പ്പെടെ മണ്ഡലത്തിലെ ഒട്ടേറെ കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് അദ്ദേഹം മാതൃക കാട്ടി. ഡല്‍ഹി ഡെവലപ്‌മെന്റ് കമ്മീഷണറായിരിക്കെ കൈയേറ്റക്കാര്‍ക്കെതിരെയും അഴിമതിക്കാര്‍ക്കെതിരെയും ധീരമായ നിലപാടെടുത്തു. ടൂറിസം മന്ത്രിയെന്ന നിലയില്‍ ഭാരതത്തിനും കേരളത്തിനും ഒട്ടേറെ സംഭാവനകള്‍ നല്‍കാനും വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കാനും പുതിയ മന്ത്രിക്കു കഴിയുമെന്ന കാര്യം ഉറപ്പാണ്. ലോകം ഉറ്റു നോക്കുന്ന കേരളത്തിന്റെ ടൂറിസം മേഖല അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം കേരളത്തിന്റെ സാന്പത്തിക വളര്‍ച്ചയിലും ടൂറിസത്തിനു നിര്‍ണായക പങ്കുണ്ട്. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി സ്ഥാനത്തിലൂടെ കേരളത്തിനു ടൂറിസം മേഖലയില്‍ ഒട്ടേറെ നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഭാരതത്തിനും കേരളത്തിനും അഭിമാനകരമായിരിക്കും അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനമെന്നും മാര്‍ അറയ്ക്കല്‍ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-09-04 09:17:00
Keywordsഅറ
Created Date2017-09-04 09:17:48