Contents
Displaying 5501-5510 of 25113 results.
Content:
5801
Category: 6
Sub Category:
Heading: വരുവിൻ... നമ്മുക്കു ക്രിസ്തുവിനോടുകൂടെ സംസ്കരിക്കപ്പെടാം
Content: "യേശുക്രിസ്തുവിനോട് ഐക്യപ്പെടാൻ ജ്ഞാനസ്‌നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചതെന്നു നിങ്ങൾക്കറിഞ്ഞുകൂടേ? അവന്റെ മരണത്തിനു സദൃശ്യമായ ഒരു മരണത്തിൽ നാം അവനോട് ഐക്യപ്പെട്ടവരായെങ്കിൽ അവന്റെ പുനരുത്ഥാനത്തിനു സദൃശ്യമായ ഒരു പുനരുത്ഥാനത്തിലും അവനോട് ഐക്യപ്പെട്ടവരായിരിക്കും" (റോമാ 6:3,5). "യേശു ഏകരക്ഷകൻ" എന്നത് ക്രൈസ്തവ വിശ്വാസത്തിലേക്ക് മനുഷ്യരെ ആകർഷിക്കാനുള്ള ഒരു ആപ്തവാക്യമല്ല. അത് ഓരോ മനുഷ്യനും തിരിച്ചറിയേണ്ടതും മാറ്റമില്ലാത്തതുമായ ഒരു സത്യമാണ്. ലോകരക്ഷകനായ യേശുക്രിസ്തുവിൽ വിശ്വസിച്ചു മാമ്മോദീസ സ്വീകരിക്കുന്ന ഒരു വ്യക്തി എങ്ങനെയാണ് രക്ഷിക്കപ്പെടുന്നത് എന്നത് നാം വ്യക്തമായി മനസ്സിലാക്കണം. പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ ക്രിസ്തു മനുഷ്യനായി അവതരിച്ചു, പീഡകൾ സഹിച്ചു കുരിശിൽമരിക്കുകയും, സംസ്കരിക്കപ്പെടുകയും, ജീർണിക്കാത്ത ശരീരത്തോടു കൂടി കബറിടത്തിനുള്ളില്‍ വസിക്കുകയും, മൂന്നാംനാൾ ഉത്ഥാനം ചെയുകയും, അതിനുശേഷം സ്വർഗ്ഗാരോഹണം ചെയ്യുകയും ചെയ്തു. ക്രിസ്തുവിന്റെ ഭൗമികജീവിത കാലത്തു ജീവിച്ചിരുന്ന മനുഷ്യർ ഈ സംഭവങ്ങൾ അവരുടെ കണ്ണുകൾകൊണ്ടു കണ്ടു. മാനുഷികമായ ഭാഷയിൽ അവിടുത്തോടു സംസാരിച്ചു. മാനുഷികമായ കരങ്ങൾകൊണ്ട് അവിടുത്തെ സ്പർശിച്ചു. രണ്ടായിരം വർഷങ്ങൾക്കു മുൻപുനടന്നതെങ്കിലും ഈ ക്രിസ്തു സംഭവം ഒരിക്കലും അവസാനിക്കുന്നില്ല. ലോകാരംഭം മുതൽ ലോകാവസാനം വരെയുള്ള എല്ലാ മനുഷ്യരുടെയും രക്ഷ ഈ ക്രിസ്തുസംഭവുമായി ബന്ധപ്പെട്ടിരിക്കുന്നു. മാമ്മോദീസയുടെ ആദിമവും പൂര്‍ണ്ണവുമായ രൂപം വെള്ളത്തില്‍ മുങ്ങലാണ്. ഒരു മനുഷ്യൻ, പുതിയ ജീവിതത്തിനായി ക്രിസ്തുവിനോടോപ്പം പാപത്തിനു മരിക്കാൻ കബറിടത്തിലേക്ക് ഇറങ്ങുന്നതിനെ മാമ്മോദീസാ ഫലപ്രദമായ വിധത്തില്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് മാമ്മോദീസാ സ്വീകരിക്കുന്ന വ്യക്തി ക്രിസ്തുവിനോടുകൂടെ മരണത്തിലേക്ക് സംസ്ക്കരിക്കപ്പെടുന്നു. പിതാവിന്‍റെ മഹത്വത്താല്‍ മിശിഹാ മരിച്ചവരില്‍ നിന്ന്‍ ഉയിര്‍പ്പിക്കപ്പെട്ടതു പോലെ ഈ വ്യക്തിയും ഒരു പുതിയ ജീവിതം നയിക്കുന്നതിന് വേണ്ടിയാണിത്. മാമ്മോദീസാ സ്വീകരിക്കുന്ന ഒരു വ്യക്തി ക്രിസ്തുവിന്റെ മരണത്തോട് സവിശേഷമാം വിധം ഐക്യപ്പെടുന്നു. ക്രിസ്തുവിന്റെ പാതാളത്തിലേക്കുള്ള ഇറക്കം രക്ഷയുടെ സുവിശേഷ ദൗത്യത്തിന്‍റെ പൂര്‍ണ്ണമായ നിറവേറ്റലാണ്. ഇത് യേശുവിന്‍റെ മെസ്സയാനിക ദൗത്യത്തിന്‍റെ അന്തിമ ഘട്ടമാണ്. കാലത്തെ സംബന്ധിച്ചിടത്തോളം ചുരുങ്ങിയതെങ്കിലും അതിന്‍റെ യഥാര്‍ത്ഥ ഉള്ളടക്കത്തെ സംബന്ധിച്ചിടത്തോളം വളരെ വിപുലമായ ഒരു ഘട്ടമാണിത്. ക്രിസ്തുവിന്‍റെ വീണ്ടെടുപ്പ് കര്‍മ്മം എല്ലാ കാലങ്ങളിലെയും എല്ലാ സ്ഥലങ്ങളിലെയും എല്ലാ മനുഷ്യരിലേക്കും വ്യാപിക്കുന്നു. ഈ രക്ഷ സ്വീകരിക്കുവാൻ മനുഷ്യൻ യേശുവിനെ രക്ഷകനും നാഥനുമായി ഏറ്റുപറയുകയും മാമ്മോദീസ സ്വീകരിക്കുകയും ചെയ്യണം. കാരണം മാമ്മോദീസ സ്വീകരിക്കുന്നവരെല്ലാം ക്രിസ്തുവിന്‍റെ വീണ്ടെടുപ്പില്‍ ഭാഗഭാക്കുകളാക്കപ്പെടുന്നു. #{red->n->b->വിചിന്തനം}# <br> മരിച്ചവര്‍ ദൈവപുത്രന്‍റെ സ്വരം ശ്രവിക്കുന്നതിനും ശ്രവിക്കുന്നവര്‍ ജീവിക്കുന്നതിനും വേണ്ടി ക്രിസ്തു മരണത്തിന്‍റെ അഗാധതയിലേക്ക് ഇറങ്ങിച്ചെന്നു. "ജീവന്‍റെ കര്‍ത്താവായ" യേശു മരണം വരിച്ചു കൊണ്ട് മരണത്തിന്‍മേല്‍ അധികാരമുള്ളവനെ അതായത് പിശാചിനെ നശിപ്പിക്കുകയും മരണ ഭീതിയാല്‍ ജീവിത കാലം മുഴുവനും ബന്ധനത്തിലായിരുന്നവരെ വിമോച്ചിപ്പിക്കുകയും ചെയ്തു. അതിനാൽ ക്രിസ്തുവിന്റെ മരണത്തോട് ഐക്യപ്പെട്ടുകൊണ്ട് മാമ്മോദീസ സ്വീകരിക്കേണ്ടത് രക്ഷപ്രാപ്തിക്ക് അത്യാവശ്യമാണ്. യേശുവിനെ രക്ഷകനായി സ്വീകരിക്കുന്ന ഒരു വ്യക്തിയെ, പരിശുദ്ധാത്മാവിന്റെ ആലയവും ഒരു പുതിയ സൃഷ്ടിയുമായി മാറ്റിക്കൊണ്ട് മാമ്മോദീസ ആ വ്യക്തിയിൽ മായ്ക്കാനാവാത്ത ഒരു മുദ്ര പതിക്കുന്നു. രക്ഷയുടെ ഈ മുദ്ര സ്വീകരിച്ചവർ എത്രയോ ഭാഗ്യവാന്മാർ. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-08-28-15:40:58.jpg
Keywords: യേശു,ക്രിസ്തു

5802
Category: 1
Sub Category:
Heading: വേളാങ്കണ്ണി തിരുനാളിന് ഇന്ന് കൊടിയേറും: ഇരുപത് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ പങ്കെടുക്കും
Content: തഞ്ചാവൂര്‍: ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ദേവാലയത്തില്‍ പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇന്നു തുടക്കമാകും. ഇരുപത് ലക്ഷം തീര്‍ത്ഥാടകര്‍ ഇത്തവണ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകീട്ട് 6 മണിക്ക് തഞ്ചാവൂര്‍ ബിഷപ്പ് ദേവദാസ് അംബ്രോസ് പതാക ഉയര്‍ത്തും. തുടര്‍ന്നു ദിവ്യബലിയും നൊവേനയും നടക്കും. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ വേളാങ്കണ്ണി ബസിലിക്കയുടെ ഔദ്യോഗിക വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും തത്സമയം സംപ്രേക്ഷണം ചെയ്യും. തിരുനാള്‍ ദിനങ്ങളില്‍ തമിഴ്, മലയാളം, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, മറാത്തി, കൊങ്കിണി തുടങ്ങിയ ഭാഷകളില്‍ പ്രത്യേകം കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെടും. അതേ സമയം ലക്ഷക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്ന തീര്‍ത്ഥാടന കേന്ദ്രത്തിലും പരിസരത്തും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. ശുദ്ധജലം, സാനിട്ടേഷന്‍, വെളിച്ചം, ഗതാഗതം തുടങ്ങിയ കാര്യങ്ങള്‍ നാഗപട്ടണം കളക്ടര്‍ ഡോ.സി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് ഏകോപിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ എത്തിചേരുന്നതിനാല്‍ കുടിവെള്ളം വഴിയുള്ള പകര്‍ച്ചവ്യാധികള്‍ തടയാനുള്ള ക്രമീകരണങ്ങളും നടത്തുന്നുണ്ടെന്നു അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രത്യേക ബസ് സര്‍വീസുകള്‍ നടത്തുമെന്ന്‍ അറിയിച്ചിട്ടുണ്ട്. എറണാകുളം, നാഗര്‍കോവില്‍, ബാന്ദ്ര, തിരുനല്‍വേലി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കും. ഗോവയിലെ വാസ്കോഡ ഗാമയില്‍ നിന്നു വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിനും ദക്ഷിണ പശ്ചിമ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.
Image: /content_image/News/News-2017-08-29-05:24:06.jpg
Keywords: വേളാങ്ക

5803
Category: 18
Sub Category:
Heading: സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ സമരപോരാട്ടങ്ങള്‍ തുടരുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി
Content: പാലാ: ഇടതുസര്‍ക്കാരിന്റെ ജനദ്രോഹ മദ്യനയത്തിനെതിരെ ഘട്ടംഘട്ടമായ സമരപോരാട്ടങ്ങള്‍ തുടരുമെന്നും രാഷ്ട്രീയ സമരശൈലി ഇനിയും ഒരു കേന്ദ്രവും പ്രതീക്ഷിക്കേണ്ടതില്ലെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി. സര്‍ക്കാരിന്റെ ജനദ്രോഹ മദ്യനയത്തിനെതിരെ എന്തു ചെയ്യണമെന്ന് സമിതിക്കു വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഒന്നിനു പകരം മറ്റൊന്ന് എന്നതല്ല സമിതിയുടെ മദ്യവിരുദ്ധനയമെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മദ്യനയം ജനവിരുദ്ധമായാല്‍ സമരം നടത്തുമെന്നു സമിതി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ബാറുകള്‍ക്ക് മുന്പില്‍ സമരം നടത്തുമെന്നു പറഞ്ഞിട്ടില്ല. ഇതിനിടയില്‍ സുപ്രീംകോടതിയുടെ വിധിയില്‍ വന്ന അവ്യക്തതത നിലനില്‍ക്കുന്നതും 2016 ഡിസംബര്‍ 15 ലെ വിധിയെ അപ്രസക്തമാക്കുന്നതുമായ ചില കാര്യങ്ങള്‍ ചിന്താക്കുഴപ്പത്തിലായിട്ടുണ്ട്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ തന്നെ സമീപിക്കേണ്ടതുണ്ട്. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും പാല്‍' എന്നപോലെ മദ്യമൊഴുക്കാന്‍ കാത്തുനിന്ന സര്‍ക്കാരിന് ലഭിച്ച അവസരമാണ് വിധിയിലെ അവ്യക്തതകള്‍. പരമോന്നത കോടതിയുടെ വിധിയുടെ അന്തസത്ത മദ്യപാനം മൂലമുണ്ടാകുന്ന പാതകളിലെ പതിനായിരക്കണക്കിനു വരുന്ന അപകടങ്ങളും മരണങ്ങളുമാണെങ്കില്‍ ഇനിയും ഈ മദ്യശാലകള്‍ക്കു പൂട്ടുവീഴും. മദ്യത്തിന്റെ ഇരകളെയും കുടുംബാംഗങ്ങളെയും മദ്യവിരുദ്ധ പ്രവര്‍ത്തകരെയും സമാനചിന്താഗതിക്കാരായ പ്രസ്ഥാനങ്ങളെയും സംഘടിപ്പിച്ച് കോട്ടയത്ത് സമിതി അടിയന്തരമായി മഹാസമ്മേളനം സംഘടിപ്പിക്കും. സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തെ തുറന്നുകാട്ടുന്ന കോര്‍ണര്‍ യോഗങ്ങള്‍, പ്രചാരണ പരിപാടികള്‍ എന്നിവയ്ക്ക് ഉടന്‍ തുടക്കംകുറിക്കും. സെപ്റ്റംബര്‍ 21, 22 തീയതികളില്‍ കൊച്ചിയില്‍ പ്രവര്‍ത്തക പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. നവംബറില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിച്ചിരിക്കുന്ന മദ്യലഹരിവിരുദ്ധ സന്ദേശ യാത്രയും നടക്കും. മദ്യവിരുദ്ധകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് റെമജിയൂസ് ഇഞ്ചനാനിയില്‍, ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ബിഷപ് ഡോ. ആര്‍. ക്രിസ്തുദാസ്, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ലി പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പരിപാടികളാണ് സമിതി ക്രമീകരിച്ചുവരുന്നതെന്നും കേരള കത്തോലിക്കാ സഭയുടെ 32 അതിരൂപതരൂപത സമിതികളെ ശക്തമാക്കുന്ന കണ്‍വന്‍ഷനുകളും സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലായി നടക്കുമെന്നും സമിതി അറിയിച്ചു.
Image: /content_image/India/India-2017-08-29-05:38:49.jpg
Keywords: മദ്യ

5804
Category: 18
Sub Category:
Heading: എട്ടുനോമ്പു തിരുനാളിന് മണര്‍കാട് മര്‍ത്തമറിയം ദേവാലയം ഒരുങ്ങി
Content: കോട്ടയം: പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പാചരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒന്നിനു രാവിലെ ഒന്പതിനു ഡോ. തോമസ് മാര്‍ തീമോത്തിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടക്കും. വൈകുന്നേരം നാലിനു കൊടിമരം ഉയര്‍ത്തുന്നതോടെ തിരുനാളിനു തുടക്കമാകും. രണ്ടിനു രാവിലെ ഒന്പതിനു മൂന്നിന്മേല്‍ കുര്‍ബാനയ്ക്കു മാര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് മുഖ്യകാര്‍മികത്വം വഹിക്കും. മൂന്നിനു രാവിലെ ഒന്പതിനു ഡോ. കുറിയാക്കോസ് മോര്‍ തെയോഫിലോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. തുടര്‍ന്നു പ്രസംഗം, ധ്യാനം. നാലിനു രാവിലെ ഒന്പതിനു കുറിയാക്കോസ് മോര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മിത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. അഞ്ചിനു രാവിലെ ഒന്പതിനു ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ് മൂന്നിന്മേല്‍ കുര്‍ബാനയ്ക്കു നേതൃത്വം നല്‍കും. ഉച്ചകഴിഞ്ഞു രണ്ടിനു വിവിധ ആധ്യാത്മിക സംഘടനകളുടെ ആഭിമുഖ്യത്തിലുള്ള പൊതുസമ്മേളനം ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്യും. ഡോ. തോമസ് മാര്‍ തീമോത്തിയോസിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രിമാരായ മാത്യു ടി. തോമസ്, ജെ. മേഴ്‌സിക്കുട്ടിയമ്മ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എംഎല്‍എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്എു, ജോസ് കെ.മാണി എംപി തുടങ്ങിയവര്‍ പ്രസംഗിക്കും. ആറിനു രാവിലെ ഒന്പതിനു ജോസഫ് മാര്‍ ഗ്രീഗോറിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബാന. ഉച്ചകഴിഞ്ഞു രണ്ടിനു പ്രശസ്തമായ റാസ. പതിനായിരത്തിലധികം മുത്തുക്കുടകളും 150ല്‍ അധികം പൊന്‍, വെള്ളി കുരിശുകളും ഇരുപതോളം വാദ്യമേള ഗ്രൂപ്പുകളും റാസയില്‍ അണിനിരക്കും. ഏഴിനു രാവിലെ ഒന്പതിനു ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. 11.30നു നടതുറക്കല്‍, രാത്രി പത്തിനു പ്രദക്ഷിണം. എട്ടിനു രാവിലെ ഒന്പതിനു ഐസക് മോര്‍ ഒസ്താത്തിയോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന, മൂന്നിനു നേര്‍ച്ച. ഒന്നു മുതല്‍ എട്ടുവരെ കരോട്ടെ പള്ളിയില്‍ രാവിലെ 6.30നു വിശുദ്ധ കുര്‍ബാന. നോമ്പു ആചരിക്കാന്‍ എത്തുന്നവര്‍ക്കു പ്രത്യേക വിശ്രമസ്ഥലങ്ങളും യാത്രാസൗകര്യവും ഒരുക്കിയിട്ടുണ്ട്. ആയിരകണക്കിനു വിശ്വാസികള്‍ തിരുനാളിന് ദേവാലയത്തിലെത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
Image: /content_image/India/India-2017-08-29-06:01:13.jpg
Keywords: തിരുനാള്‍

5805
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പായുടെ ദക്ഷിണേഷ്യന്‍ സന്ദര്‍ശനം: ലോഗോ പ്രസിദ്ധീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പായുടെ ദക്ഷിണേഷ്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ലോഗോയും ആപ്തവാക്യവും വത്തിക്കാന്‍ പുറത്തിറക്കി. 'ഐക്യവും സമാധാനവും' എന്നതാണ് ബംഗ്ലാദേശ് സന്ദര്‍ശനത്തിന്‍റെ പ്രമേയവാക്യം. ഇംഗ്ലീഷിലും ബംഗ്ലാ ഭാഷയിലും ഈ വാക്യം ലോഗോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പായെ ഐക്യത്തിന്‍റെയും സമാധാനത്തിന്‍റെയും സ്ഥാനപതിയായും പാപ്പായുടെ സാന്നിധ്യത്തെ രാഷ്ട്രത്തിന്‍റെയും സഭയുടെും ആനന്ദത്തിന്‍റെ ആഘോഷമായും ലോഗോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. സമാധാനത്തിന്‍റെ പ്രതീകമായ പ്രാവിനെ, പച്ച-മഞ്ഞ-ചുവപ്പ് നിറങ്ങളില്‍ ആവിഷ്ക്കരിച്ചുകൊണ്ട് ആഘോഷത്തെയും കൂടാതെ ബംഗ്ലാദേശിന്‍റെയും വത്തിക്കാന്‍റെയും ദേശീയപതാകകളെയും സൂചിപ്പിക്കുന്നു. വര്‍ണങ്ങളുടെ ഏകോപനം, ബംഗ്ലാദേശും വത്തിക്കാനും തമ്മിലുള്ള തുടരുന്ന സൗഹൃദത്തെയാണ് സൂചിപ്പിക്കുന്നത്. എഴുതുവാന്‍ ഉപയോഗിച്ചിരിക്കുന്ന നീലനിറം സമാധാനത്തിന്‍റെയും ബംഗ്ലാദേശിലെ തെളിഞ്ഞ നദീജലത്തിന്‍റെയും പ്രതീകമാണ്. ലോഗോയുടെ മധ്യഭാഗത്തായി കുരിശ് സ്ഥിതി ചെയ്യുന്നു. കുരിശിന്‍റെ ചുവട്ടിലെ ഷാപ്ള എന്ന ദേശീയപുഷ്പം സംസ്ക്കാരങ്ങളുടെയും മതങ്ങളുടെയും നാനാത്വത്തിലെ ഏകത്വത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്തവരുടെ സജീവവിശ്വാസത്തെയും സൂചിപ്പിക്കുന്നുണ്ട്. മ്യാന്‍മര്‍ സന്ദര്‍ശനത്തോടനുബന്ധിച്ചു തയ്യാറാക്കിയിരിക്കുന്ന ലോഗോ ക്രൈസ്തവ-ബുദ്ധമതങ്ങളുടെ കേന്ദ്രമായ സ്നേഹത്തെ പ്രതിനിധാനം ചെയ്യുന്നു. ഹൃദയാകൃതിയിലുള്ളതാണ് ലോഗോ. ഹൃദയാകൃതി കൊണ്ട് വലയം ചെയ്യുന്നതിന് ഉപയോഗിച്ചിരിക്കുന്ന റിബ്ബണുകളുടെ നിറങ്ങള്‍ മ്യാന്‍മറിന്‍റെയും വത്തിക്കാന്‍റെയും ദേശീയപതാകകളെയാണ് സൂചിപ്പിക്കുന്നത്. അതില്‍ സമാധാനത്തിന്‍റെ വെള്ളരിപ്രാവിനെ പറത്തുന്ന പാപ്പായും വിവിധ വര്‍ണങ്ങളില്‍ മ്യാന്‍മറിന്‍റെ ഭൂപടവും ചിത്രീകരിച്ചിരിട്ടുണ്ട്. സ്നേഹവും സമാധാനവും എന്ന പ്രമേയവാക്യവും ലോഗോയില്‍ കുറിച്ചിട്ടുണ്ട്. ഇന്നലെയാണ് ഫ്രാന്‍സിസ് പാപ്പയുടെ മ്യാന്‍മര്‍- ബംഗ്ലാദേശ് സന്ദര്‍ശനം വത്തിക്കാന്‍ സ്ഥിരീകരിച്ചത്. മ്യാന്‍മറില്‍ നവംബര്‍ 27 മുതല്‍ 30 വരെ തീയതികളിലും ബംഗ്ലാദേശില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ തീയതികളിലുമാണ് മാര്‍പാപ്പ അപ്പസ്തോലിക സന്ദര്‍ശനം നടത്തുന്നത്. മ്യാന്‍മറില്‍ പീഡനം അനുഭവിക്കുന്ന രോഹിംഗ്യ മുസ്‌ലിംകളുടെ വിഷയം അന്താരാഷ്ട്ര സമൂഹത്തിലെത്തിക്കുന്നതിനു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം സഹായകമാകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Image: /content_image/News/News-2017-08-29-06:37:27.jpg
Keywords: മ്യാ

5806
Category: 1
Sub Category:
Heading: ഐഎസ് ഭീഷണി: ആശങ്കയുണ്ടെങ്കിലും നിലവിലെ സുരക്ഷ ശക്തമെന്ന് വത്തിക്കാന്‍
Content: വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയ്ക്കു ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആശങ്കയുണ്ടെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. എന്നാല്‍ മാര്‍പാപ്പയ്ക്ക് നിലവില്‍ ശക്തമായ സുരക്ഷയാണ് ഉള്ളതെന്നും പുതിയ നടപടികള്‍ എടുത്തിട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കർദ്ദിനാൾ പരോളിന്റെ പ്രസ്താവനയെ പിന്തുണച്ചു കൊണ്ട് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പലോമ ഗാര്‍സിയാ ഒവേജെരോയും രംഗത്തെത്തിയിട്ടുണ്ട്. വത്തിക്കാനും മാര്‍പാപ്പയ്ക്കുമുള്ള സുരക്ഷാ ഇപ്പോള്‍ തന്നെ ശക്തമാണെന്നും സുരക്ഷാ വര്‍ദ്ധിപ്പിക്കുവാന്‍ പുതിയ നടപടികള്‍ എടുത്തിട്ടില്ലായെന്നും പലോമ ഗാര്‍സി പറഞ്ഞു. റോമിനും ഫ്രാന്‍സിസ് പാപ്പയ്ക്കും എതിരെ ഭീഷണി മുഴക്കികൊണ്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വീഡിയോ അടുത്ത ദിവസങ്ങളിലാണ് പുറത്തുവന്നത്. തങ്ങള്‍ റോമിലും എത്തുമെന്ന് ഭീഷണിമുഴക്കുന്ന ജിഹാദികള്‍ ഫ്രാന്‍സിസ് പാപ്പായുടെയും പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമന്റെയും ചിത്രങ്ങള്‍ വലിച്ചുകീറുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്. എതുതരം ഭീകരാക്രമണവും ചെറുക്കാന്‍ സന്നദ്ധമാണെന്നും വത്തിക്കാനില്‍ സ്വിസ് ഗാര്‍ഡിനെ വിന്യസിച്ചിരിക്കുന്നതു കാണാന്‍വേണ്ടി മാത്രമല്ലെന്നും മാര്‍പാപ്പയുടെ സുരക്ഷാ ചുമതലയുള്ള സ്വിസ് ഗാര്‍ഡ് മേധാവി ക്രിസ്‌റ്റോഫ് ഗ്രഫ് വീഡിയോ പുറത്തുവന്ന പശ്ചാത്തലത്തില്‍ പ്രതികരിച്ചിരിന്നു.
Image: /content_image/News/News-2017-08-29-08:41:04.jpg
Keywords: വത്തിക്കാ

5807
Category: 1
Sub Category:
Heading: വെനിസ്വേലയിലെ മെത്രാന്‍ സമിതിയുടെ ആസ്ഥാനത്ത് ആക്രമണം
Content: കാരക്കാസ്: വെനിസ്വേലയിലെ കാരക്കാസില്‍ സ്ഥിതി ചെയ്യുന്ന മെത്രാന്‍സമിതിയുടെ മുഖ്യകാര്യാലയത്തില്‍ അജ്ഞാതസംഘത്തിന്റെ ആക്രമണം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മെത്രാന്‍ സമിതി പുറത്തിറക്കിയ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഇക്കാര്യം പുറംലോകമറിയുന്നത്. ആക്രമണത്തെ തുടര്‍ന്നു നിരവധി വസ്തുക്കള്‍ മോഷ്ട്ടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും വളരെ ശക്തമായ ആക്രമണമാണ് മെത്രാന്‍ സമിതിയുടെ ആസ്ഥാനത്തുണ്ടായതെന്നാണ് ലഭ്യമായ ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. വെനിസ്വേലയിലെ മെത്രാന്‍ സമിതിയുടെ ആസ്ഥാനത്തിനു നേര്‍ക്ക് ഇതിനുമുന്‍പും ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ കുറേക്കാലമായി രാജ്യത്തെ കത്തോലിക്കാ സഭാ നേതാക്കള്‍ക്കും, സ്ഥാപനങ്ങള്‍ക്കും നേര്‍ക്കുള്ള ആക്രമണങ്ങളില്‍ രാജ്യത്തു വലിയതോതിലുള്ള വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കാരക്കാസിലെ കര്‍ദ്ദിനാളായ ജോര്‍ജെ ഉറോസായെ മുന്‍പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ അനുയായികള്‍ ആക്രമിക്കുവാന്‍ ശ്രമിച്ചത് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ്. ഇതിനു ഒരു മാസം മുന്‍പാണ് അജ്ഞാത സംഘം ദേവാലയത്തില്‍ പ്രവേശിച്ച് തിരുവോസ്തി മോഷ്ടിച്ചുകൊണ്ടുപോയത്. ഈ വര്‍ഷത്തെ പുതുവത്സര ദിനത്തില്‍ മാരക്കേയിലെ മെത്രാന്‍ സമിതി ആസ്ഥാനം കൊള്ളയടിക്കപ്പെട്ടു. നേരത്തെ ട്രപ്പിസ്റ്റ് ആശ്രമത്തില്‍ പ്രവേശിച്ച അജ്ഞാതര്‍ ശക്തമായ മോഷണം നടന്നിരിന്നു. സഭക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമങ്ങളെ ചെറുക്കുവാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്ന ആരോപണം ശക്തമായിരിക്കുകയാണ്. ശക്തമായ വില നിയന്ത്രണം, നാണയപ്പെരുപ്പം തുടങ്ങിയ വികലമായ നയങ്ങള്‍ കാരണം പാല്‍, ഭക്ഷ്യധാന്യങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയുടെ ദൗര്‍ലഭ്യം വെനിസ്വേലയില്‍ ശക്തമാണ്. ഇത് ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Image: /content_image/News/News-2017-08-29-10:40:32.jpg
Keywords: വെനി

5808
Category: 1
Sub Category:
Heading: ഹാര്‍വി ചുഴലിക്കാറ്റിനിരയായവര്‍ക്ക് സഹായഹസ്തവുമായി കത്തോലിക്കാ രൂപതകളും സംഘടനകളും
Content: വാഷിംഗ്‌ടണ്‍: യു.എസിലെ ടെക്‌സസ് തീരത്ത് ആഞ്ഞടിച്ച ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നു ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായവുമായി കത്തോലിക്ക സഭ. ഭക്ഷണവും ശുദ്ധജലവും അടിയന്തര സാധനങ്ങളും എത്തിക്കാന്‍ ക്നൈറ്റ്സ് ഓഫ് കൊളംബസ്, ക്നൈറ്റ്സ് ഓഫ് മാള്‍ട്ടാ, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി തുടങ്ങീ നിരവധി കത്തോലിക്ക സംഘടനകളും രൂപതകളുമാണ് രംഗത്തെത്തിയിരിക്കുന്നത്. വിന്‍സെന്റ് ഡി പോള്‍ ദുരന്ത നിവാരണ സംഘടന അടക്കമുള്ള നിരവധി കത്തോലിക്കാ സന്നദ്ധസംഘടനകള്‍ ചുഴലിക്കാറ്റിരയായവര്‍ക്കുള്ള സേവന കര്‍മ്മ പരിപാടി ആരംഭിക്കുന്ന വിവരം നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ക്നൈറ്റ്സ് ഓഫ് കൊളംബസ്, ക്നൈറ്റ്സ് ഓഫ് മാള്‍ട്ടാ തുടങ്ങിയ കത്തോലിക്കാ സന്നദ്ധ സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തങ്ങളുടെ അടിയന്തിര ദുരന്ത നിവാരണ സേനയെ ഉടനെ അയക്കുമെന്ന് അമേരിക്കയിലെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ സിഇഓ ആയ എലിസബത്ത് ഡിസ്കോ-ഷിയറര്‍ പറഞ്ഞു. ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് സഹായമെത്തിക്കുവാനുള്ള സന്‍മനസ്സ് എല്ലാവരും കാണിക്കണമെന്ന് അമേരിക്കന്‍ കത്തോലിക്കാ ബിഷപ്പ്സ് കോണ്‍ഫ്രന്‍സിന്റെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ ഡാനിയല്‍ ഡിനാര്‍ഡോ അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടയില്‍ അമേരിക്കയില്‍ ഉണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഹാര്‍വി. ചുഴലിയെ തുടര്‍ന്നുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തോടെ 60 ലക്ഷത്തോളംപേര്‍ പാര്‍ക്കുന്ന ഹൂസ്റ്റണ്‍ പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലാണ്. വിമാനത്താവളങ്ങളും റോഡുകളുമെല്ലാം അടച്ചു. ദുരിതമനുഭവിക്കുന്നവരെ ഹെലികോപ്റ്ററുകളിലും ബോട്ടുകളിലുമായി രക്ഷപ്പെടുത്തുകയാണ്. നഗരത്തിലെ രണ്ട് ആസ്പത്രികള്‍ പൂട്ടി. രോഗികളെ മറ്റൊരിടത്തേക്ക് മാറ്റി. ഓഗസ്റ്റ് 27വരെ അഞ്ച് പേരോളം മരിച്ചിട്ടുണ്ടെന്നാണ് അധികാരികള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇതിലും അധികം പേര്‍ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. അതേ സമയം സ്ഥലത്തെ പ്രതികൂല കാലാവസ്ഥയും, സുരക്ഷാഭീഷണിയും നിമിത്തം ആവശ്യമുള്ളത്ര ദുരന്ത നിവാരണ സേനയെ വിന്യസിപ്പിക്കുവാന്‍ സര്‍ക്കാരിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലും ദുരന്ത നിവാരണത്തിനായി നിരവധി കത്തോലിക്ക സന്നദ്ധ സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Image: /content_image/News/News-2017-08-29-11:42:28.jpg
Keywords: ചുഴല

5809
Category: 6
Sub Category:
Heading: പ്രാര്‍ത്ഥനയിലെ പ്രലോഭനങ്ങളെ എങ്ങനെ നേരിടാം?
Content: "അവന്‍ ഒരിടത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്‍മാരിലൊരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക" (ലൂക്കാ 11: 1). #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 13}# <br> യേശുവാണ് ക്രൈസ്തവ പ്രാർത്ഥനയുടെ ഗുരു. ക്രൈസ്തവർ ക്രിസ്‌തുവിലും, ക്രിസ്തുവിലൂടെയും, ക്രിസ്തുവിനോടും പ്രാർത്ഥിക്കുന്നു. ഇതുതന്നെയാണ് ക്രൈസ്തവ പ്രാർത്ഥനയെ മറ്റു പ്രാർത്ഥനാരൂപങ്ങളിൽ നിന്നും വ്യത്യസ്തവും ഫലപ്രദവുമാക്കുന്നത്. നമ്മുടെ മാനുഷികമായ ബലഹീനതകൾ നിമിത്തം പലപ്പോഴും നമ്മുക്കു പ്രാർത്ഥനക്ക് വൈഷമ്യം നേരിടാറുണ്ട്. പ്രാർത്ഥിക്കാൻ പഠിപ്പിച്ചവനും മാനുഷികരീതിയിൽ പ്രാർത്ഥിച്ചവനും ദൈവവുമായ യേശുക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ട് ഈ വൈഷമ്യങ്ങളെ നമ്മുക്കു നേരിടാം. നാം പ്രാർത്ഥിക്കുമ്പോൾ സാധാരണയായി അനുഭവിക്കുന്ന 5 പ്രധാനപ്പെട്ട ബുദ്ധിമുട്ടുകളും അവയ്ക്കുള്ള പരിഹാരങ്ങളും. #{blue->n->b->പലവിചാരം}# <br> പ്രാര്‍ത്ഥനയിലെ പതിവായ വൈഷമ്യം പലവിചാരമാണ്. അത് പ്രാര്‍ത്ഥനയിലെ വാക്കുകളെയും അവയുടെ അര്‍ത്ഥത്തെയും സംബന്ധിച്ചാകാം. നാം ആർക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവോ ആ വ്യക്തിയെ സംബന്ധിച്ചാകാം. നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളും ബുന്ധിമുട്ടുകളും നമ്മുടെ ചിന്തകളിലേക്കു കടന്നുവരാം. പ്രാർത്ഥനയിൽ നമ്മൾ പലവിചാരങ്ങളെ വേട്ടയാടാന്‍ ശ്രമിക്കുന്നത് അവയുടെ കെണിയില്‍ വീഴുന്നതിനു സമമായിരിക്കും. നാം എന്തിനോടു ആസക്തി പുലര്‍ത്തുന്നുവോ അതിനെയാണ് പലവിചാരം വെളിപ്പെടുത്തിത്തരുന്നത്. നാം സേവിക്കേണ്ട യജമാനനെ തെരഞ്ഞെടുക്കിന്നിടത്താണ് ആ പോരാട്ടം നടക്കുന്നത്. അതിനാൽ പലവിചാരങ്ങളോട് യുദ്ധംചെയ്യാതെ, നമ്മുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കാന്‍ വേണ്ടി അവയെ കർത്താവായ യേശുവിനു സമര്‍പ്പിക്കുക. പരിശുദ്ധാത്മാവിനെ നമ്മുടെ പ്രാർത്ഥനയുടെ യജമാനനായി സ്വീകരിക്കുക. #{blue->n->b->സ്വാർത്ഥത}# <br> പ്രാർത്ഥനയിലെ മറ്റൊരു വൈഷമ്യമാണ് സ്വാർത്ഥത. നാം ആഗ്രഹിക്കുന്നവയെല്ലാം കൈയടക്കാനും ആധിപത്യം പുലര്‍ത്താനും വെമ്പുന്ന സ്വാര്‍ത്ഥതക്കെതിരായ പോരാട്ടത്തിന് ജാഗ്രതയും സമചിത്തതയും ആവശ്യമാണ്. യേശു ജാഗ്രതയുടെ കാര്യം ഊന്നിപ്പറയുമ്പോഴെല്ലാം ഏതു നിമിഷവും സംഭവിക്കാനിരിക്കുന്ന തന്‍റെ ആഗമനത്തോട് അതിനെ ബന്ധപ്പെടുത്തുന്നു. അതിനാൽ അര്‍ദ്ധരാത്രിയില്‍ മണവാളന്‍ വരുമെന്ന് പ്രതീക്ഷിച്ചു കാത്തിരുന്ന കന്യകമാരെപ്പോലെ വിശ്വാസത്തിന്റെ വെളിച്ചം നാം കെടാതെ സൂക്ഷിക്കണം. നമ്മെപ്പോലെ ആവശ്യങ്ങളുള്ള മറ്റുള്ളവരിൽ ക്രിസ്തുവിന്റെ മുഖം തേടുകയും ചെയ്യണം. അങ്ങനെ നമ്മുക്കു സ്വാർത്ഥതയെ പരാജയപ്പെടുത്താം. #{blue->n->b->ആധ്യാത്മിക വരള്‍ച്ച}# <br> പ്രാര്‍ത്ഥിക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരെ നേരിടുന്ന വേറൊരു വൈഷമ്യമാണ് ആധ്യാത്മിക വരള്‍ച്ച. പ്രാര്‍ത്ഥനയ്ക്കിടയില്‍ ചിന്തകളോടോ ഓര്‍മകളോടോ ആധ്യാത്മിക വികാരങ്ങളോട് പോലുമോ യാതൊരു അഭിരുചിയും തോന്നാതെ ഹൃദയം ദൈവത്തില്‍ നിന്ന്‍ അകലുമ്പോഴാണ് വരള്‍ച്ച അനുഭവപ്പെടുക. ഇത്തരം സന്ദർഭങ്ങളിൽ നാം കൂടുതലായി ഗദ്സേമന്‍ തോട്ടത്തിലെ തീവ്രദുഃഖത്തിലും കബറിടത്തിലും കഴിയുന്ന യേശുവിനോടു വിശ്വസ്തതാപൂര്‍വ്വം ഒട്ടിനില്‍ക്കണം. "ഗോതമ്പ് മണി നിലത്തു വീണു അഴിയുന്നില്ലെങ്കില്‍ അത് അതേപടി ഇരിക്കും. അഴിയുന്നെങ്കിലോ അത് ഏറെ ഫലം പുറപ്പെടുവിക്കും" അതിനാൽ, വചനം പാറപ്പുറത്തു വീണതു മൂലമുണ്ടായ വേരില്ലായ്മയാണ് വരള്‍ച്ചയുടെ കാരണമെങ്കില്‍, പോരാട്ടം വിജയിക്കാന്‍ മാനസാന്തരം ആവശ്യമാണ്. #{blue->n->b->ജോലിത്തിരക്കും ഉത്കണ്ഠകളും}# <br> നാം പ്രാര്‍ത്ഥിക്കാൻ ആരംഭിക്കുമ്പോൾ തന്നെ അടിയന്തിരമെന്നു തോന്നുന്ന ഒരായിരം ജോലികളും ഉത്കണ്ഠകളും നമ്മുടെ പ്രഥമ ശ്രദ്ധ ലഭിക്കാന്‍ മത്സരിക്കുന്നു. അതു നമ്മുടെ ഹൃദയത്തെ സംബന്ധിച്ചിടത്തോളം സത്യത്തിന്‍റെയും ഉപരിസ്നേഹത്തിന്‍റെയും നിമിഷമായി തോന്നാം. ഇത്തരം സന്ദർഭങ്ങളിൽ പ്രാർത്ഥനയിൽ നമ്മെ കണ്ടുമുട്ടാൻ കാത്തിരിക്കുന്ന കർത്താവിങ്കലേക്ക് അന്തിമ അഭയം എന്നോണം നാം തിരിയണം. "എന്നെക്കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല" എന്ന അവിടുത്തെ വാക്കുകൾ നാം ഓർക്കണം. #{blue->n->b->ആത്മീയ മാന്ദ്യം}# <br> പ്രാർത്ഥനയിലെ വേറൊരു പ്രലോഭനമാണ് ആത്മീയ മാന്ദ്യം. ആത്മനിഗ്രഹത്തിന്‍റെ അയവും ജാഗ്രതയുടെ കുറവും ഹൃദയത്തിന്‍റെ അശ്രദ്ധയും മൂലം ഉദ്ഭവിക്കുന്ന വിഷാദരോഗത്തിന്‍റെ ഒരു വകഭേദമാണ് അതെന്നു ആദ്ധ്യാത്മിക പിതാക്കന്‍മാര്‍ അഭിപ്രായപ്പെടുന്നു. "ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ദുര്‍ബലമാണ്." എത്ര ഉയരത്തില്‍ നിന്നു വീഴുന്നുവോ അത്ര ദാരുണമായിരിക്കും പതനം. വിനീതന്‍ തന്‍റെ കഷ്ടപ്പാടില്‍ അമ്പരക്കുന്നില്ല. മറിച്ച് പൂര്‍വോപരി വിശ്വസിക്കാനും ബോധ്യങ്ങളില്‍ ഉറച്ചു നില്‍ക്കാനും അത് അവന് പ്രേരണ നല്‍കുന്നു. അതിനാൽ വിനീതഹൃദയത്തോടെ ഉത്ഥിതനായ ക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ട് ആത്മീയ മാന്ദ്യത്തെ അതിജീവിക്കാം. #{red->n->b->വിചിന്തനം}# <br> പ്രാർത്ഥിക്കുക എന്നാൽ ക്രിസ്തുവിനോടൊപ്പം ആയിരിക്കുക എന്നാണർത്ഥം. കിണറ്റിൻ കരയിൽ സമരിയാക്കാരി സ്ത്രീയെ കാത്തിരുന്നതുപോലെ, നമ്മെ കാത്തിരിക്കുന്ന ക്രിസ്തുവിന്റെ അടുത്തേക്കാണ് നാം പ്രാർത്ഥിക്കാനായി അണയുന്നത്. നമ്മുടെ പ്രാർത്ഥനയാകുന്ന ദാഹജലത്തിനായി ക്രിസ്തുവാണ് ആദ്യം ദാഹിക്കുന്നത്. അവിടുന്നാണ് ആദ്യം നമ്മെ തേടിവന്ന് നമ്മോടു ദാഹജലം ആവശ്യപ്പെടുന്നത്. നാം പ്രാർത്ഥിക്കണമെന്ന് നമ്മെക്കാൾ കൂടുതലായി അവിടുന്ന് ആഗ്രഹിക്കുന്നു. അതിനാൽ പ്രാർത്ഥനയിലെ വൈഷമ്യമകറ്റാൻ ക്രിസ്തുവിൽ ആശ്രയിക്കുകയും നമ്മുടെ ജീവിതം പൂർണ്ണമായി അവിടുത്തേക്കു സമർപ്പിക്കുകയും ചെയ്യാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-08-29-16:16:02.jpg
Keywords: യേശു, ക്രിസ്തു

5810
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭ 'മൊബൈല്‍ ആപ്പ്' പുറത്തിറക്കി
Content: കൊച്ചി: സഭാധികാരികള്‍ക്കു വിശ്വാസികളുമായും വിശ്വാസികള്‍ക്കു തിരിച്ചും ആശയവിനിമയം നടത്തുന്നതിനും സഭാ സ്ഥാപനങ്ങളെക്കുറിച്ചും സഭാധികാരികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അറിയാനുമായി സീറോ മലബാര്‍ സഭയുടെ ഐടി വിഭാഗമായ ഇന്റര്‍നെറ്റ് മിഷന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ആപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്തത്. സഭയിലെ രൂപതകള്‍ക്കും സന്യസ്ത സമൂഹങ്ങള്‍ക്കും ഇടവകകള്‍ക്കുമുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇതിലൂടെ ലഭ്യമാകും. നിലവില്‍ രൂപതകള്‍ക്കും സന്യാസസമൂഹങ്ങള്‍ക്കുമുള്ള മൊബൈല്‍ ആപ്ലിക്കേഷനാണു തയാറായിട്ടുള്ളത്. ഇടവകകള്‍ക്കുള്ള ആപ്ലിക്കേഷന്‍ ഉടന്‍ തയാറാക്കും. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ SMCIM എന്ന പേരില്‍ സെര്‍ച്ച് ചെയ്തു മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. സഭയിലും രൂപതകളിലും നടക്കുന്ന പരിപാടികള്‍ തത്സമയം വിശ്വാസികളിലേക്ക് എത്തിക്കാനും ആപ്ലിക്കേഷന്‍ ഉപകരിക്കുമെന്ന് ഇന്റര്‍നെറ്റ് മിഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി ജോസഫ് മാപ്രകാവില്‍ എന്നിവര്‍ അറിയിച്ചു.
Image: /content_image/India/India-2017-08-30-05:30:15.jpg
Keywords: സീറോ മലബാര്‍