Contents

Displaying 5531-5540 of 25113 results.
Content: 5831
Category: 18
Sub Category:
Heading: അല്‍മായര്‍ നടത്തുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ സഭ അഭിമാനത്തോടെ കാണുന്നതായി സീറോ മലബാര്‍ സിനഡ്
Content: കൊച്ചി: അല്‍മായര്‍ ഏറ്റെടുത്തു നടത്തുന്ന വിവിധ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ സഭ അഭിമാനത്തോടെയാണു കാണുന്നതെന്നു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സീറോ മലബാര്‍ സിനഡ് വിലയിരുത്തി. അല്‍മായരുടെ നേതൃത്വത്തിലുള്ള വയോജനകേന്ദ്രങ്ങള്‍, അനാഥ മന്ദിരങ്ങള്‍, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി നടത്തുന്ന സ്ഥാപനങ്ങള്‍, ആശുപത്രികളിലെ ഭക്ഷണവിതരണം, അനുബന്ധ ശുശ്രൂഷകള്‍ എന്നിവ പ്രോത്സാഹിപ്പിക്കപ്പെടണം. ഓരോ ഇടവകകളിലും ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള ശുശ്രൂഷകളില്‍ വൈദികര്‍ക്കൊപ്പം അല്‍മായരും മുന്നിട്ടിറങ്ങണമെന്നും സിനഡ് അഭിപ്രായപ്പെട്ടു. സഭയുടെ കുടുംബം, അല്മായര്‍, ജീവന്‍ എന്നിവയ്ക്കായുള്ള സിനഡല്‍ കമ്മീഷന്‍ കൂടുതല്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കേണ്ട കാലഘട്ടമാണിത്. തൊഴിലില്ലായ്മ, പാര്‍പ്പിട പ്രശ്‌നങ്ങള്‍, രോഗങ്ങള്‍, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം, ദാമ്പത്യബന്ധങ്ങളിലുണ്ടാകുന്ന തകര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ അല്മായരുടെ വിചാരങ്ങള്‍ എന്തെന്നറിയാന്‍ വൈദികരും സമര്‍പ്പിതരും ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബങ്ങളുടെ നവീകരണത്തിനു വലിയ പ്രാധാന്യമാണു സഭ നല്‍കുന്നത്. കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമഗ്രതയോടെ തിരിച്ചറിയാന്‍ അല്മായരുമായി അജപാലകര്‍ നിരന്തര ആശയവിനിമയം നടത്തണം. അല്മായ കമ്മീഷന്‍, കുടുംബകൂട്ടായ്മാ വേദി, മാതൃവേദി, പ്രോലൈഫ്, കത്തോലിക്കാ കോണ്‍ഗ്രസ് എന്നിവയെ ഏകോപിപ്പിക്കുന്ന കമ്മീഷന്‍ ഏറ്റെടുക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും സിനഡ് വിലയിരുത്തി. സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലി വര്‍ഷത്തില്‍ നടക്കുന്ന സിനഡില്‍ സഭയിലെ 48 മെത്രാന്‍മാര്‍ പങ്കെടുക്കുന്നുണ്ട്. സിനഡിന്റെ 25ാം സമ്മേളനം ഇന്നു സമാപിക്കും.
Image: /content_image/India/India-2017-09-01-05:32:12.jpg
Keywords: സീറോ മലബാര്‍
Content: 5832
Category: 18
Sub Category:
Heading: സഭൈക്യത്തെ സംബന്ധിച്ചുളള രേഖ 'കോള്‍ഡ് ടു ബി യുണൈറ്റഡ്' പുറത്തിറക്കി
Content: കൊച്ചി: സീറോ മലബാര്‍സഭ എക്യുമെനിക്കല്‍ കമ്മീഷന്റെ നേതൃത്വത്തില്‍ തയാറാക്കിയ സഭൈക്യത്തെ സംബന്ധിച്ചുളള രേഖ 'കോള്‍ഡ് ടു ബി യുണൈറ്റഡ്' പുറത്തിറക്കി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ബുധനാഴ്ച നടന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റത്തിന് ആദ്യപ്രതി നല്‍കിയായിരുന്നു പ്രകാശനം നിര്‍വ്വഹിച്ചത്. സീറോമലബാര്‍ സഭയുടെ സഭൈക്യപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും സാധാരണ ജനങ്ങള്‍ക്കിടയിലേക്കു സഭൈക്യ പ്രവര്‍ത്തനങ്ങളുടെ ശരിയായ ലക്ഷ്യങ്ങളെത്തിക്കാനും എക്യുമെനിക്കല്‍ ഡയറക്ടറിയുടെ ഉപയോഗം സാധ്യമാകട്ടെയെന്നു മാര്‍ ആലഞ്ചേരി ആശംസിച്ചു. എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പെരുന്തോട്ടം ഡയറക്ടറിയുടെ പ്രാധാന്യത്തെയും ഉദ്ദേശ്യത്തെയുംപറ്റി സംസാരിച്ചു. കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ചെറിയാന്‍ കറുകപ്പറമ്പില്‍ എക്യുമെനിക്കല്‍ ഡയറക്ടറിയുടെ ഉളളടക്കവും ലക്ഷ്യവും അവതരിപ്പിച്ചു. സഭൈക്യ ദൈവശാസ്ത്രം, സീറോമലബാര്‍ സഭയുടെ എക്യുമെനിക്കല്‍ പ്രവര്‍ത്തനങ്ങളുടെ ചരിത്രം, കേരളത്തിലെ മാര്‍ത്തോമാ നസ്രാണി പാരമ്പര്യത്തിലുളള വിവിധസഭകളുടെ ലഘുചരിത്രം, സഭൈക്യ പരിശീലനം, വിവിധ അകത്തോലിക്കാ സഭകളുമായുളള ഇടപെടലുകളില്‍ പാലിക്കേണ്ട കത്തോലിക്കാ തത്വങ്ങള്‍, സഭൈക്യസംബന്ധമായ മറ്റു വിവരങ്ങള്‍ എന്നിവയാണു ഇംഗ്ലീഷില്‍ പുറത്തിറക്കിയ ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മല്പാന്‍ മാത്യു വെളളാനിക്കല്‍, റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍, റവ. ഡോ. റ്റോം ആര്യങ്കാല, റവ. ഡോ. ചെറിയാന്‍ കറുകപ്പറമ്പില്‍ എന്നിവരാണ് ഡയറക്ടറി തയാറാക്കുന്നതിനു നേതൃത്വം നല്കിയത്. സീറോമലബാര്‍ എക്യുമെനിക്കല്‍ കമ്മീഷനംഗങ്ങളായ മാര്‍ തോമസ് തുരുത്തിമറ്റം, മാര്‍ ജോസഫ് കൊടകല്ലില്‍, സിനഡിലെ മെത്രാന്മാര്‍ തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
Image: /content_image/India/India-2017-09-01-05:46:16.jpg
Keywords: സീറോ മലബാര്‍
Content: 5833
Category: 1
Sub Category:
Heading: കത്തോലിക്ക വിശ്വാസിയായതില്‍ അഭിമാനിക്കുന്നു: പ്രശസ്ത ടെലിവിഷന്‍ അവതാരിക റോസന്ന സ്കോട്ടോ
Content: ന്യൂയോര്‍ക്ക്: കത്തോലിക്ക വിശ്വാസിയായതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്ന് അമേരിക്കയിലെ പ്രശസ്ത ടെലിവിഷന്‍ അവതാരകയായ റോസന്ന സ്കോട്ടോ. കത്തോലിക്കാ സ്കൂളുകളും സ്ഥാപനങ്ങളും സമൂഹത്തിനു നല്‍കുന്ന സംഭാവനകളെ പ്രശംസിക്കുവാനും റോസന്ന മറന്നില്ല. ബ്രൂക്ലിന്‍ രൂപതയുടെ ന്യു ഇവാഞ്ചലൈസേഷന്‍ ടെലിവിഷന് (NET) നല്‍കിയ അഭിമുഖത്തിലാണ് കത്തോലിക്കാ സഭയോടും, കത്തോലിക്കാ വിദ്യാലയങ്ങളോടുമുള്ള തന്റെ സ്നേഹവും ബഹുമാനവും സ്കോട്ടോ പ്രകടിപ്പിച്ചത്. കത്തോലിക്കാ വിശ്വാസത്തില്‍ താന്‍ ശക്തമായി വിശ്വസിക്കുന്നു. ബ്രൂക്ളിനിലെ വിസിറ്റേഷന്‍ അക്കാദമിയും, അമേരിക്കയിലെ കത്തോലിക്കാ സര്‍വ്വകലാശാലയുമാണ്‌ തന്റെ കത്തോലിക്കാ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. കടുത്ത സമ്മര്‍ദ്ധമുള്ള മിനിസ്ക്രീന്‍ ലോകത്ത് പിടിച്ചു നില്‍ക്കുന്നതിന് തനിക്ക് ശക്തി പകരുന്നത് തന്റെ കത്തോലിക്കാ വിദ്യാഭ്യാസമാണ്. അതിനാലാണ് താന്‍ തന്റെ കുട്ടികളേയും കത്തോലിക്കാ സ്കൂളുകളില്‍ ചേര്‍ത്തത്. ഒരു നല്ല വിദ്യാഭ്യാസം ലഭിക്കുക മാത്രമല്ല അത് പകര്‍ന്നു നല്‍കുന്നതും പ്രധാനപ്പെട്ട കാര്യമാണ്. കത്തോലിക്കാ സ്കൂളുകള്‍ സേവനവും പഠനത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. ധാര്‍മ്മികതയും, മൂല്യങ്ങളും വിദ്യാഭ്യാസത്തിന്റെ ഭാഗമായിരിക്കണം. കത്തോലിക്കാ സ്കൂളുകളില്‍ ഇവയുണ്ടെന്നും റോസന്ന പറഞ്ഞു. ന്യൂയോര്‍ക്കിലെ ജനപ്രീതിയാര്‍ജ്ജിച്ച ‘ഗുഡ് ഡേ ന്യൂയോര്‍ക്ക്’ എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരിക കൂടിയാണ് റോസന്ന സ്കോട്ടോ. ഇറ്റാലിയന്‍-അമേരിക്കന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന റോസന്ന, റുഗ്ഗിയെരോ എന്ന അഭിഭാഷകനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. രണ്ട് മക്കളുമായി സ്കോട്ടിന്റെ കുടുംബം ന്യൂയോര്‍ക്കിലാണ് കഴിയുന്നത്.
Image: /content_image/News/News-2017-09-01-06:53:28.jpg
Keywords: കത്തോലിക്ക വിശ്വാസ
Content: 5834
Category: 1
Sub Category:
Heading: കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയുടെ തിരുശേഷിപ്പ് ഷിക്കാഗോയിലേക്ക്
Content: വാഷിംഗ്ടൺ: കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയുടെ തിരുശേഷിപ്പ് പൊതു വണക്കത്തിനായി ഷിക്കാഗോ അതിരൂപതയിലെ ദേവാലയത്തില്‍ സെപ്റ്റബർ അഞ്ചിന് സ്ഥാപിക്കും. മദര്‍ തെരേസയുടെ വിശുദ്ധ പദവിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിശുദ്ധ മർക്കോസിന്റെ ദേവാലയത്തിലാണ് തിരുശേഷിപ്പ് പൊതു വണക്കത്തിനായി പ്രതിഷ്ഠിക്കുക. വൈകുന്നേരം ഏഴ് മണിക്ക് ഫാ. ഇബാരയുടെ നേതൃത്വത്തിൽ ദിവ്യബലിയും തിരുശേഷിപ്പിന് സ്വീകരണവും ദേവാലയത്തില്‍ നല്‍കും. ചടങ്ങിൽ മിഷനറീസ് ഓഫ് ചാരിറ്റി സന്യസ്തരും പങ്കെടുക്കും. ദേവാലയത്തിലെത്തിക്കുന്ന തിരുശേഷിപ്പിൽ മദർ തെരേസയുടെ മുടിയുടെ ഭാഗങ്ങളാണ് ഉൾകൊള്ളിച്ചിരിക്കുന്നത്. തിരുശേഷിപ്പ് സന്ദർശിക്കാനും നൊവേന പ്രാർത്ഥനകൾക്കും തീർത്ഥാടകർക്ക് പ്രത്യേക അവസരമൊരുക്കുമെന്നു അധികൃതര്‍ പത്രക്കുറിപ്പിൽ അറിയിച്ചു. വിശുദ്ധ മർക്കോസിന്റെ നാമധേയത്തിലുള്ള ഇടവക വികാരി ഫാ. മാർട്ടിൻ ഇബാരയുടേയും ഇടവകയിലെ ഫെർണാഡോ ഇൻഗുയിസിന്റെയും അഭ്യർത്ഥന പ്രകാരമാണ് തിരുശേഷിപ്പ് നല്‍കിയതെന്ന് മിഷനറീസ് ഓഫ് ചാരിറ്റി അറിയിച്ചു. ഇടവകതലത്തിലും ഷിക്കാഗോ രൂപതയിലും സുവിശേഷവത്ക്കരണത്തിന്റെ സ്വാധീനവും മാതൃകയുമാണ് വിശുദ്ധ മദർ തെരേസയെന്നും വിശുദ്ധയുടെ ജീവിതവും നന്മയും പ്രോത്സാഹിപ്പിക്കുന്നതിനാണ് തിരുശേഷിപ്പ് ദേവാലയത്തില്‍ സ്ഥാപിക്കുന്നതെന്നും ഇൻഗുയിസ് പറഞ്ഞു. ശുശ്രൂഷയിലൂടെ സുവിശേഷവത്ക്കരണത്തിന്റെ മഹനീയ മാതൃക നല്‍കിയ മദർ തെരേസയുടെ സ്വാധീനം ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്നുവെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പും ദേവാലയത്തിലുണ്ട്.
Image: /content_image/News/News-2017-09-01-08:16:21.jpg
Keywords: മദര്‍ തെരേസ
Content: 5835
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗ വിവാഹം അംഗീകരിക്കാനാകാത്ത പാപം: കോപ്റ്റിക് പാത്രിയാര്‍ക്കീസ് തവദ്രോസ് രണ്ടാമന്‍
Content: സിഡ്നി: സ്വവര്‍ഗ്ഗ വിവാഹം യാതൊരുതരത്തിലും അംഗീകരിക്കുവാന്‍ കഴിയാത്തതാണെന്നും അത് പാപമായി പരിഗണിക്കപ്പെടേണ്ടതാണെന്നും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ തവദ്രോസ് രണ്ടാമന്‍. പത്തുദിവസത്തെ അജപാലക സന്ദര്‍ശത്തിനായി ഓസ്ട്രേലിയലെത്തിയ പാത്രിയാര്‍ക്കീസ്, സിഡ്നി എയര്‍പ്പോര്‍ട്ടില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായാണ് ഇപ്രകാരം പറഞ്ഞത്. വിശുദ്ധ ഗ്രന്ഥത്തില്‍ പറയുന്നപോലെ ദൈവം പുരുഷനേയും, സ്ത്രീയേയും സൃഷ്ടിച്ചു, ഇതിനാല്‍ പുരുഷനും സ്ത്രീയും തമ്മിലേ വിവാഹം കഴിക്കുവാന്‍ പാടുള്ളൂ. അതുകൊണ്ടാണ് സ്വവര്‍ഗ്ഗവിവാഹം ക്രിസ്തീയ വിശ്വാസത്തില്‍ സ്വീകാര്യമല്ലെന്ന് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്വവര്‍ഗ്ഗവിവാഹത്തിന് നിയമസാധുത നല്‍കണമോ എന്ന ചര്‍ച്ച ഓസ്ട്രേലിയയില്‍ ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്. #{red->none->b->Must Read: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} ഈജിപ്തിന് പുറത്തുള്ള മൂന്നാമത്തെ വലിയ കോപ്റ്റിക് സമുദായമാണ് ഓസ്ട്രേലിയയിലുള്ളത്. ഈ സാഹചര്യത്തില്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ തലവന്റെ അഭിപ്രായം ഏറെ പ്രാധാന്യത്തോടെയാണ് വിലയിരുത്തപ്പെടുന്നത്. 2012-ല്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായാണ്‌ അദ്ദേഹം ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നത്. ഓസ്ട്രേലിയയിലെ കാന്‍ബറ, മെല്‍ബണ്‍ തുടങ്ങിയ നഗരങ്ങളിലെ സ്കൂളുകളും ദേവാലയങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. രാജ്യത്തെ കോപ്റ്റിക് ക്രിസ്ത്യാനികളോടുള്ള പിന്തുണ പ്രകടിപ്പിക്കുക എന്ന ലക്ഷ്യമാണ്‌ പാത്രിയാര്‍ക്കീസ് തവദ്രോസ് രണ്ടാമന്റെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന്റെ പിന്നിലെ ലക്ഷ്യം. ഇതിനു ശേഷം ജപ്പാന്‍ സന്ദര്‍ശിക്കുവാനുള്ള പദ്ധതിയും പാത്രിയാര്‍ക്കീസിനുണ്ട്.
Image: /content_image/News/News-2017-09-01-09:19:35.jpg
Keywords: സ്വവര്‍ഗ്ഗ
Content: 5836
Category: 1
Sub Category:
Heading: സീറോ മലബാര്‍ സഭയ്ക്ക് പുതിയ മൂന്നു മെത്രാന്‍മാര്‍
Content: കൊച്ചി: സീറോ മലബാര്‍ സഭാ സിനഡിന്റെ സമാപനത്തോട് അനുബന്ധിച്ച് സഭയ്ക്കു പുതിയ മൂന്ന് മെത്രാന്മാരെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രഖ്യാപിച്ചു. സീറോ മലബാര്‍ സഭാ കൂരിയയില്‍ റവ. ഡോ.സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിനെയും തലശേരിയില്‍ അതിരൂപത സഹായമെത്രാനായി റവ. ഡോ. ജോസഫ് പാംബ്ലാനിയെയും തൃശൂര്‍ അതിരൂപതാ സഹായ മെത്രാനായി റവ.ഡോ.ടോണി നീലങ്കാവിലിനെയുമാണ് പ്രഖ്യാപിച്ചത്. മാര്‍പാപ്പയുടെ അനുമതിയോടെ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉച്ചകഴിഞ്ഞ് 3.30നായിരുന്നു പ്രഖ്യാപനം. സഭയ്ക്ക് പുതിയ മെത്രാന്മാരെ പ്രഖ്യാപിച്ചത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കല്പന കൂരിയ ചാന്‍സലര്‍ ഫാ. ആന്റണി കൊള്ളന്നൂര്‍ വായിച്ചു. അറിയിപ്പ് ശേഷം മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, കാഞ്ഞിരപ്പള്ളി ബിഷപ് മാത്യു അറയ്ക്കല്‍ എന്നിവര്‍ നിയുക്ത മെത്രാന്മാരെ സ്ഥാനികചിഹ്നങ്ങള്‍ അണിയിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ആശംസകള്‍ നേര്‍ന്നു. തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായിരിക്കുന്ന ഫാ. ടോണി നീലങ്കാവില്‍, ഷെവലിയര്‍ എന്‍ എ ഔസേപ്പിന്റെയും റ്റി.ജെ മേരിയുടെയും അഞ്ചു മക്കളില്‍ മൂത്ത മകനാണ്. 1967 ജൂലൈ 23നാണ് ജനനം. 1993 ഡിസംബര്‍ 27 ന് പൗരോഹിത്യം സ്വീകരിച്ചു. 1995-ല്‍ ബെല്‍ജിയത്തിലേക്ക് ഉപരിപഠനത്തിന് പോയ അദ്ദേഹം ലൂവൈന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. 2002-ല്‍ തിരിച്ചെത്തിയ അദ്ദേഹം തൃശ്ശൂര്‍ മേരി മാത സെമിനാരിയില്‍ ആനിമേറ്ററായും ആത്മീയ പിതാവായും ശുശ്രൂഷ ചെയ്തു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹം ഇതേ സെമിനാരിയുടെ റെക്ടറായി തിരഞ്ഞെടുക്കപ്പെട്ടിരിന്നു. അറിയപ്പെടുന്ന വാഗ്മിയും എഴുത്തുകാരനും ദൈവശാസ്ത്രജ്ഞനുമാണ് റവ. ടോണി നീലങ്കാവില്‍. 1969 ഡിസംബര്‍ മൂന്നിനു പാംബ്ലാനിയില്‍ തോമസ് മേരി ദമ്പതികളുടെ ഏഴുമക്കളില്‍ അഞ്ചാമനായാണ് റവ.ഡോ ജോസഫ് പാംപ്ലാനിയുടെ ജനനം. തലശ്ശേരി ചരല്‍ ഇടവാകാംഗമായ അദ്ദേഹം 1997 ഡിസംബര്‍ 30ന് പൗരോഹിത്യം സ്വീകരിച്ചു. 2001-ല്‍ ലൂവൈന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയി പഠനത്തിന് പ്രവേശിച്ച അദ്ദേഹം ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. 2006-ല്‍ നാട്ടില്‍ തിരിച്ചെത്തി തലശ്ശേരി ബൈബിള്‍ അപ്പസ്തോലേറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സഭയിലെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പ്രസംഗകനും ധ്യാനഗുരുവുമായ ഡോ ജോസഫ് പാംപ്ലാനിക്കു മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ജര്‍മ്മന്‍, ലത്തീന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകളില്‍ പ്രാവീണ്യമുണ്ട്. 1967 മാര്‍ച്ച് 29 ന് പെരുവന്താനം വാണിയപ്പുരയ്ക്കല്‍ വിഎം തോമസിന്റെയും പരേതയായ ഏലിയാമ്മയുടെയും ഒമ്പതു മക്കളില്‍ എട്ടാമനായാണ് റവ. ഡോ.സെബാസ്റ്റ്യന്റെ ജനനം. നിര്‍മ്മലഗിരി ഇടവകാംഗമായ അദ്ദേഹം 1992 ഡിസംബര്‍ 30 ന് പൗരോഹിത്യം സ്വീകരിച്ചു. 2000-ല്‍ ഉപരിപഠനാര്‍ത്ഥം റോമിലേക്ക് പോയി. നിലവില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ വൈസ് ചാന്‍സലറായി സേവനം ചെയ്തുവരികെയാണ് പുതിയ നിയമനം. ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍ഭാഷകളില്‍ പ്രാവീണ്യമുണ്ട്. മാര്‍ ബോസ്‌കോ പുത്തൂര്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ബിഷപ്പായി നിയമിതനായതിനെ തുടര്‍ന്ന് കൂരിയ ബിഷപ്പിന്റെ പദവി ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തിലാണ് ഡോ.സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിനു പുതിയ ദൗത്യം നൽകിയത്. അതേ സമയം പുതിയ നിയമനത്തോടെ സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ എണ്ണം 61 ആയി. ഇവരില്‍ 16 പേര്‍ റിട്ടയര്‍ ചെയ്തവരും 10 പേര്‍ സഹായമെത്രാന്മാരുമാണ്. ആഗോളവ്യാപകമായി സീറോ മലബാര്‍ സഭയ്ക്ക് 32 രൂപതകളുണ്ട്. ഇവയില്‍ 29 എണ്ണം ഇന്ത്യയിലും 3 എണ്ണം വിദേശത്തുമാണ്. ചിക്കാഗോ, മെല്‍ബണ്‍, ഗ്രേറ്റ് ബ്രിട്ടന്‍ എന്നിവയാണ് വിദേശരൂപതകള്‍ കാനഡയില്‍ ഒരു അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റും ഇന്ത്യ, ന്യൂസിലാന്റ്, യൂറോപ്പ് എന്നിവിടങ്ങളില്‍ അപ്പസ്‌തോലിക് വിസിറ്റേഷനുകളും ഉണ്ട്.
Image: /content_image/News/News-2017-09-01-11:27:27.jpg
Keywords: സീറോ മലബാര്‍
Content: 5837
Category: 1
Sub Category:
Heading: ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീഷണി: മധ്യപൂർവേഷ്യയിലെ ക്രൈസ്തവ ജനസംഖ്യ പകുതിയായി കുറഞ്ഞെന്ന് പുതിയ പഠനം
Content: വത്തിക്കാന്‍ സിറ്റി: സിറിയയിലെ ആഭ്യന്തരയുദ്ധവും, ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണിയേയും തുടര്‍ന്നു മദ്ധ്യപൂർവേഷ്യയിലെ ക്രൈസ്തവരുടെ ജനസംഖ്യ പകുതിയായി കുറഞ്ഞെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. മാനുഷികവും, അജപാലകപരവുമായ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വത്തിക്കാന്‍ ഏജന്‍സിയായ കത്തോലിക് നിയര്‍ ഈസ്റ്റ് വെല്‍ഫെയര്‍ അസോസ്സിയേഷന്‍ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇസ്ളാമിക തീവ്രവാദികളുടെ ശക്തമായ ഭീഷണി മൂലം ആയിരകണക്കിന് ക്രൈസ്തവരാണ് മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും പലായനം ചെയ്തതെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. രണ്ടാം നൂറ്റാണ്ടുമുതല്‍ക്കേ ഇറാഖില്‍ ക്രിസ്ത്യന്‍ സമുദായങ്ങള്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടക്ക് ഇറാഖി ക്രിസ്ത്യാനികളുടെ ജനസംഖ്യ പകുതിയായി കുറഞ്ഞുവെന്നാണ് പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്. 1990-കളില്‍ ഏതാണ്ട് ഒരു ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്ന ഇറാഖില്‍ 2017ആയപ്പോഴേക്കും അത് 2,50,000 ആയി കുറഞ്ഞു. പലായനം ചെയ്ത ക്രിസ്ത്യാനികളുടെ തിരിച്ചുവരവിനെ ആശ്രയിച്ചിരിക്കും ഇറാഖിലെ ക്രിസ്തുമതത്തിന്റെ നിലനില്‍പ്പെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്തുമതത്തിന്റെ ഈറ്റില്ലമായി പരിഗണിച്ചിരിന്ന സിറിയയിലെ കാര്യങ്ങളും ഒട്ടും വ്യത്യസ്തമല്ല. 2010-ലെ കണക്കനുസരിച്ച് സിറിയയിലെ മൊത്തം ജനസംഖ്യയുടെ 10 ശതമാനത്തോളം ക്രിസ്ത്യാനികളായിരുന്നു. സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ ആരംഭത്തോടെ അത് പകുതിയായി കുറഞ്ഞു, 2.2 ദശലക്ഷത്തില്‍ നിന്നും 1.1 ദശലക്ഷമായി കുറഞ്ഞെന്നാണ് പഠനം എടുത്തുകാണിക്കുന്നത്. ഈ മേഖലകളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുണ്ടാകുന്ന അടിച്ചമര്‍ത്തലുകള്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 1915-1917 കാലയളവില്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ അര്‍മേനിയന്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊലചെയ്തപ്പോഴും ഈ മേഖലയില്‍ ഇപ്പോഴത്തേതിനു സമാനമായ രീതിയില്‍ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ കുറവു കണ്ടിരുന്നു. മധ്യ-പൗരസ്ത്യ ദേശങ്ങളിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വര്‍ഷം സഹനങ്ങളുടെ വര്‍ഷമായിരിന്നുവെന്നും രാജ്യങ്ങളിലെ ക്രൈസ്തവരുടെ എണ്ണം പകുതിയായി കുറഞ്ഞെന്നും നേരത്തെ ഓപ്പണ്‍ ഡോര്‍സ് യു‌എസ്‌എയും റിപ്പോര്‍ട്ട് ചെയ്തിരിന്നു.
Image: /content_image/News/News-2017-09-02-04:39:30.jpg
Keywords: സിറിയ
Content: 5838
Category: 6
Sub Category:
Heading: സ്വർഗ്ഗസ്ഥനായ പിതാവിനോടുള്ള ഏഴു യാചനകള്‍
Content: "അതിനാല്‍, ഞാന്‍ പറയുന്നു: പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും" (മര്‍ക്കോ 11: 24). #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 2}# <br> "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന പ്രാർത്ഥനയിലൂടെ നാം പിതാവായ ദൈവത്തെ ആരാധിക്കാനും സ്നേഹിക്കാനും സ്തുതിക്കാനും അവിടുത്തെ സാന്നിധ്യത്തില്‍ വരുമ്പോൾ, യേശുക്രിസ്തുവിലൂടെ നമ്മുക്കു ലഭിച്ച പുത്രസ്വീകാരത്തിന്‍റെ ആത്മാവ്, നമ്മുടെ ഹൃദയങ്ങളില്‍ ഏഴു യാചനകൾ ഉയര്‍ത്തുന്നു. ദൈവത്തെ സ്തുതിച്ചുകൊണ്ടുള്ള ഈ യാചനകളിൽ കൂടുതല്‍ ദൈവസ്പര്‍ശിയായ ആദ്യത്തെ മൂന്നെണ്ണം നമ്മെ പിതാവിന്‍റെ മഹത്വത്തിലേക്ക് അടുപ്പിക്കുന്നു. അവസാനത്തെ നാലെണ്ണം നമ്മുടെ ദുര്‍ഭഗാവസ്ഥയെ അവിടുത്തെ കൃപാവരത്തിനു സമർപ്പിക്കുന്നു. നമ്മുടെ ബലഹീനതകളുടെ ആഴം ദൈവത്തിന്റെ കരുണയുടെ ആഴത്തെ വിളിച്ചപേക്ഷിക്കുന്നു. ആദ്യത്തെ മൂന്നു യാചനകളായ "അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ" നമ്മെ ദൈവത്തിങ്കലേക്കു അവിടുത്തെ പ്രതി നയിക്കുന്നു. ഇവിടെ പ്രധാനമായും മൂന്നു കാര്യങ്ങളിലേക്കു നമ്മുടെ ഹൃദയം തിരിയുന്നു: ദൈവത്തിന്റെ നാമം, ദൈവത്തിന്റെ രാജ്യം, ദൈവത്തിന്റെ മനസ്സ്! നാം സ്നേഹിക്കുന്ന വ്യക്തിയെക്കുറിച്ച് ആദ്യം ചിന്തിക്കുക സ്നേഹത്തിന്‍റെ പ്രത്യേകതയാണ്. ഈ മൂന്നു യാചനകളിലും നാം നമ്മെക്കുറിച്ച് ഒന്നും പറയുന്നില്ല; ദൈവത്തിന്റെ മഹത്വം മാത്രം ആഗ്രഹിക്കുന്നു. ഈ പ്രാർത്ഥനയിലൂടെ നമ്മുടെ ഈ ആഗ്രഹം ക്രിസ്തുവിന് തന്‍റെ പിതാവിന്‍റെ മഹത്വത്തിനായുള്ള തീവ്രമായ ആഗ്രഹത്തോടു ചേർത്തുവയ്ക്കപ്പെടുന്നു. "നാമം പൂജിതമാകണം... രാജ്യം വരണം... തിരുമനസ്സ് നിറവേറണം..." ഈ മൂന്നു യാചനകളും രക്ഷകനായ ക്രിസ്തുവിന്‍റെ ബലിയര്‍പ്പണത്തിലൂടെ ശ്രവിക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ദൈവം ഇതുവരെ എല്ലാറ്റിലും എല്ലാമായിട്ടില്ലാത്തതിനാല്‍ ഈ യാചനകള്‍ പ്രത്യാശയില്‍ അവയുടെ അന്തിമ പൂര്‍ത്തീകരണം ലക്ഷ്യം വയ്ക്കുന്നു. "സമസ്തവും അവിടുത്തേക്ക് അധീനമായിക്കഴിയുമ്പോള്‍ സമസ്തവും തനിക്ക് അധീനമാക്കിയവന് പുത്രന്‍തന്നെയും അധീനനാകും. ഇത് ദൈവം എല്ലാവര്‍ക്കും എല്ലാമാകേണ്ടതിനുതന്നെ" (1 കോറി 15:28). അവസാനത്തെ നാലു യാചനകളിൽ നമ്മുടെ പ്രതീക്ഷകളുടെ അര്‍പ്പണം നടക്കുന്നു. കരുണാമയനായ പിതാവിന്‍റെ കടാക്ഷം ആകര്‍ഷിച്ചുകൊണ്ട് നമ്മുടെ യാചനകൾ നമ്മില്‍ നിന്നും മുകളിലേക്കുയരുന്നു. അങ്ങനെ ഇപ്പോള്‍ത്തന്നെ അവിടുത്തെ ദാനങ്ങൾ നമുക്ക് സമീപസ്ഥമായിരിക്കുന്നു. "ഞങ്ങള്‍ക്ക് നല്‍കണമേ... ഞങ്ങളോടു ക്ഷമിക്കണമേ... ഞങ്ങളെ ഉള്‍പ്പെടുത്തരുതേ... ഞങ്ങളെ രക്ഷിക്കണമേ....". ഇവയിൽ നാലും അഞ്ചും യാചനകളായ "ഞങ്ങള്‍ക്ക് നല്‍കണമേ... ഞങ്ങളോടു ക്ഷമിക്കണമേ..." എന്നിവ നമ്മുടെ ജീവിതത്തെ പരിപോഷിപ്പിക്കാനും അതിനെ പാപത്തില്‍നിന്ന്‍ സുഖപ്പെടുത്താനും വേണ്ടിയുള്ളതാണ്. അവസാനത്തെ രണ്ടെണ്ണം ജീവിതവിജയത്തിനായുള്ള നമ്മുടെ പോരാട്ടത്തിൽ നമ്മെ ശക്തിപ്പെടുത്തുന്നതിനും നമ്മുക്കു സംരക്ഷണം ലഭിക്കുന്നതിനും വേണ്ടിയുള്ളതാണ്. #{red->n->b->വിചിന്തനം}# <br> യേശു പഠിപ്പിച്ച "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന കർത്തൃപ്രാർത്ഥന ഒരു സമ്പൂർണ്ണ പ്രാർത്ഥനയാണ്. ഇതിലെ ആദ്യത്തെ മൂന്ന്‍ യാചനകളിലൂടെ നാം വിശ്വാസത്തില്‍ സ്ഥിരീകരിക്കപ്പെടുകയും പ്രത്യാശയാല്‍ നിറയ്ക്കപ്പെടുകയും സ്നേഹത്താല്‍ ജ്വലിപ്പിക്കപ്പെടുകയും ചെയ്യുന്നു. സൃഷ്ടികളും എന്നാല്‍ എപ്പോഴും പാപികളുമായ നാം ദൈവത്തിന്‍റെ സീമാതീതമായ സ്നേഹത്തിന് സമര്‍പ്പിച്ചുകൊണ്ട് നാം അവസാനത്തെ നാലു യാചനകളിലൂടെ "നമുക്കു" വേണ്ടി യാചിക്കുന്നു. അർത്ഥം മനസ്സിലാക്കി വിശ്വാസത്തോടെ നമ്മുക്ക് ഈ പ്രാർത്ഥന ഏറ്റുചൊല്ലാം. അങ്ങനെ നമ്മുടെ ജീവിതം പരിപോഷിപ്പിക്കപ്പെടട്ടെ, പാപത്തിൽനിന്നും സുഖമാക്കപ്പെടട്ടെ, നമ്മുടെ ജീവിതപോരാട്ടത്തിൽ തിന്മയുടെമേൽ നന്മ വിജയം വരിക്കട്ടെ. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-09-01-14:42:24.jpg
Keywords: യേശു, ക്രിസ്തു
Content: 5839
Category: 18
Sub Category:
Heading: പുതിയ മെത്രാന്‍മാര്‍ക്കു ആശംസകള്‍ നേര്‍ന്ന് മാര്‍ മാത്യു മൂലക്കാട്ട്
Content: കൊച്ചി: സഭയുടെ ദീര്‍ഘകാലത്തെ പഠനങ്ങളുടെയും പ്രാര്‍ഥനകളുടെയും ആലോചനകളുടെയും ഫലമാണു പുതിയ മൂന്നു മെത്രാന്മാരുടെ നിയമനമെന്നു കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. ആശംസാ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സഭയുടെ ആവശ്യമനുസരിച്ചു കാലാകാലങ്ങളില്‍ നമ്മെ നയിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമാണ് ഇതിലൂടെ പ്രകാശിതമാകുന്നത്. പ്രഗത്ഭരമായ മൂന്നു മെത്രാന്മാരെ ലഭിച്ചതിലൂടെ സഭ കൂടുതല്‍ അനുഗൃഹീതമാവുന്നു. മൂവരുടെയും ദൗത്യനിര്‍വഹണം സഭയെയും ദൈവജനത്തെയും വളര്‍ച്ചയിലേക്കു കൈപിടിക്കുമെന്നു പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2017-09-02-04:42:52.jpg
Keywords: മൂല
Content: 5841
Category: 18
Sub Category:
Heading: പുതിയ ദൗത്യത്തിൽ ദൈവത്തിനു കൃതജ്ഞത അര്‍പ്പിച്ച് നിയുക്ത മെത്രാന്‍മാര്‍
Content: കൊച്ചി: തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന പുതിയ ദൗത്യത്തിൽ ദൈവത്തിനു നന്ദി പറയുന്നതായി നിയുക്ത മെത്രാന്മാർ. അപ്പസ്‌തോല ശുശ്രൂഷയ്ക്ക് എളിയവനായ തന്നെ തെരഞ്ഞെടുത്ത ദൈവത്തിന്റെ വലിയ കരുണയ്ക്കു നന്ദി അർപ്പിക്കുന്നുവെന്നും തന്റെ കഴിവുകളല്ല, തമ്പുരാന്റെ കൃപയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും തൃശൂര്‍ അതിരൂപത നിയുക്ത സഹായമെത്രാന്‍ റവ. ടോണി നീലങ്കാവില്‍ പ്രഖ്യാപനത്തിനു ശേഷമുള്ള മറുപടി പ്രസംഗത്തില്‍ പറഞ്ഞു. തലശേരി അതിരൂപതയ്ക്ക് സഹായമെത്രാനാവാനുള്ള തന്റെ നിയോഗം ദൈവത്തിന്റെ സമ്മാനമാണെന്നാണ് റവ. ഡോ. ജോസഫ് പാംപ്ലാനി മറുപടി പ്രസംഗത്തില്‍ പറഞ്ഞത്. മേജര്‍ ആര്‍ച്ച്ബിഷപ്പിനെയും ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ ജോര്‍ജ് വലിയമറ്റം എന്നിവരെയും സിനഡിലെ എല്ലാ മെത്രാന്മാരെയും നന്ദിയോടെ ഓര്‍ക്കുന്നതായും പ്രാര്‍ത്ഥനയുടെയും കൂട്ടായ്മയുടെയും പിന്തുണ തനിക്ക് എപ്പോഴും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ലോകമെന്പാടും തീക്ഷ്ണതയോടെ സഞ്ചരിച്ച് ശുശ്രൂഷ ചെയ്യുന്ന മേജര്‍ ആര്‍ച്ച്ബിഷപ്പിനെ സഹായിക്കാനുള്ള നിയോഗം അതീവ സന്തോഷത്തോടെയാണ് ഏറ്റെടുക്കുന്നതെന്നും ഏല്‍പ്പിക്കുന്ന ശുശ്രൂഷകളൊന്നും വീടിനെ ഓര്‍ത്ത് വീഴ്ച വരുത്തരുതെന്ന മാതാവിന്റെ വാക്കുകള്‍ പ്രചോദനമായിട്ടുണ്ടെന്നും റവ. ഡോ. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പ്രതികരിച്ചു.
Image: /content_image/India/India-2017-09-02-05:04:43.jpg
Keywords: സീറോ മലബാര്‍