category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅല്‍മായര്‍ നടത്തുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ സഭ അഭിമാനത്തോടെ കാണുന്നതായി സീറോ മലബാര്‍ സിനഡ്
Contentകൊച്ചി: അല്‍മായര്‍ ഏറ്റെടുത്തു നടത്തുന്ന വിവിധ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ സഭ അഭിമാനത്തോടെയാണു കാണുന്നതെന്നു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സീറോ മലബാര്‍ സിനഡ് വിലയിരുത്തി. അല്‍മായരുടെ നേതൃത്വത്തിലുള്ള വയോജനകേന്ദ്രങ്ങള്‍, അനാഥ മന്ദിരങ്ങള്‍, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി നടത്തുന്ന സ്ഥാപനങ്ങള്‍, ആശുപത്രികളിലെ ഭക്ഷണവിതരണം, അനുബന്ധ ശുശ്രൂഷകള്‍ എന്നിവ പ്രോത്സാഹിപ്പിക്കപ്പെടണം. ഓരോ ഇടവകകളിലും ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള ശുശ്രൂഷകളില്‍ വൈദികര്‍ക്കൊപ്പം അല്‍മായരും മുന്നിട്ടിറങ്ങണമെന്നും സിനഡ് അഭിപ്രായപ്പെട്ടു. സഭയുടെ കുടുംബം, അല്മായര്‍, ജീവന്‍ എന്നിവയ്ക്കായുള്ള സിനഡല്‍ കമ്മീഷന്‍ കൂടുതല്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കേണ്ട കാലഘട്ടമാണിത്. തൊഴിലില്ലായ്മ, പാര്‍പ്പിട പ്രശ്‌നങ്ങള്‍, രോഗങ്ങള്‍, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം, ദാമ്പത്യബന്ധങ്ങളിലുണ്ടാകുന്ന തകര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ അല്മായരുടെ വിചാരങ്ങള്‍ എന്തെന്നറിയാന്‍ വൈദികരും സമര്‍പ്പിതരും ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബങ്ങളുടെ നവീകരണത്തിനു വലിയ പ്രാധാന്യമാണു സഭ നല്‍കുന്നത്. കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമഗ്രതയോടെ തിരിച്ചറിയാന്‍ അല്മായരുമായി അജപാലകര്‍ നിരന്തര ആശയവിനിമയം നടത്തണം. അല്മായ കമ്മീഷന്‍, കുടുംബകൂട്ടായ്മാ വേദി, മാതൃവേദി, പ്രോലൈഫ്, കത്തോലിക്കാ കോണ്‍ഗ്രസ് എന്നിവയെ ഏകോപിപ്പിക്കുന്ന കമ്മീഷന്‍ ഏറ്റെടുക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും സിനഡ് വിലയിരുത്തി. സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലി വര്‍ഷത്തില്‍ നടക്കുന്ന സിനഡില്‍ സഭയിലെ 48 മെത്രാന്‍മാര്‍ പങ്കെടുക്കുന്നുണ്ട്. സിനഡിന്റെ 25ാം സമ്മേളനം ഇന്നു സമാപിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-09-01 10:01:00
Keywordsസീറോ മലബാര്‍
Created Date2017-09-01 10:02:12