Contents
Displaying 5461-5470 of 25113 results.
Content:
5760
Category: 1
Sub Category:
Heading: ക്രൈസ്തവ മൂല്യങ്ങളെ മാറ്റി നിര്‍ത്തി ബിബിസി തിന്മയെ മഹത്വവത്ക്കരിക്കുന്നതായി സൗത്താഫ്രിക്കന്‍ കര്‍ദ്ദിനാള്‍
Content: ഡര്‍ബിന്‍: ലോകത്തെ ഏറ്റവും പ്രചാരമുള്ള മാധ്യമങ്ങളില്‍ ഒന്നായ ബിബിസി, ക്രൈസ്തവ മൂല്യങ്ങളെ മാറ്റി നിര്‍ത്തി തിന്മയെ മഹത്വവത്ക്കരിക്കുന്നതായി സൗത്താഫ്രിക്കന്‍ കര്‍ദ്ദിനാളായ വില്‍ഫ്രിഡ് നേപ്പിയര്‍. സംഘടിതമായ പ്രചാരണ പരിപാടികളുമായി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ ക്രിസ്ത്യന്‍ മൂല്യങ്ങളെ പൂര്‍ണ്ണമായും അവഗണിക്കുന്നുവെന്നും ഡര്‍ബന്‍ അദ്ധ്യക്ഷന്‍ അതിരൂപതാധ്യക്ഷന്‍ കൂടിയായ വില്‍ഫ്രിഡ് നേപ്പിയര്‍ ആരോപിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ് അദ്ദേഹം ബിബിസിയുടെ ചുവടുമാറ്റത്തിനെതിരെ നിശിതമായി വിമര്‍ശിച്ചത്. ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഭ്രൂണഹത്യ, സ്വവര്‍ഗ്ഗലൈംഗീകത തുടങ്ങിയവയെ ബിബിസി പ്രോത്സാഹിപ്പിക്കാത്ത ദിനങ്ങള്‍ ഇപ്പോള്‍ വളരെ വിരളമാണെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. ഒരു പ്രത്യേക രാജ്യത്തെ തിരഞ്ഞുപിടിച്ച് ഒറ്റപ്പെടുത്തി പുറത്താക്കുന്നതു പോലെയുള്ള ഒരു സാധാരണ തന്ത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ബിബിസിയുടെ സേവനങ്ങള്‍ക്ക് വിലകൊടുക്കുവാന്‍ കര്‍ദ്ദിനാളിനെ ആരും നിര്‍ബന്ധിച്ചില്ല’ എന്ന കമന്റിന് വില്‍ഫ്രിഡ് നേപ്പിയര്‍ നല്‍കിയ മറുപടി ശ്രദ്ധേയമാണ്. “പക്ഷേ എനിക്ക് വിലകൊടുക്കേണ്ടതായി വരും! തിന്മ നല്ലതാണെന്ന രീതിയിലുള്ള അവരുടെ പരിപാടികള്‍ ഓരോ പ്രാവശ്യവും ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഞാനുള്‍പ്പെടെ കൂടുതല്‍ ആളുകള്‍ മലിനമാക്കപ്പെടുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചിലിയിലെ ഭരണഘടനാ കോടതി ഭ്രൂണഹത്യയെ അനുകൂലിച്ചുകൊണ്ടുള്ള ഉത്തരവിനെക്കുറിച്ച് സന്തോഷവതിയായ സ്ത്രീയുടെ ചിത്രം ഉള്‍പ്പെടുത്തികൊണ്ടുള്ള ബിബിസിയുടെ റിപ്പോര്‍ട്ടിനു പിന്നാലെയായിരിന്നു കര്‍ദ്ദിനാളിന്റെ ട്വീറ്റുകള്‍.
Image: /content_image/News/News-2017-08-24-08:31:57.jpg
Keywords: ക്രൈസ്തവ

5761
Category: 1
Sub Category:
Heading: അമേരിക്കന്‍ സെനറ്റര്‍ ബൈബിള്‍ വചനങ്ങള്‍ ട്വീറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് നിരീശ്വരവാദികള്‍
Content: വാഷിംഗ്ടണ്‍: അമേരിക്കന്‍ സെനറ്റ് അംഗമായ മാര്‍ക്കോ റൂബിയോ ബൈബിള്‍ വചനങ്ങള്‍ ട്വീറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് നിരീശ്വരവാദികളുടെ സംഘടന. വിസ്‌കോണ്‍സിന്‍ ആസ്ഥാനമായ ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷനാണ് ബൈബിള്‍ വചനം ട്വീറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന വിചിത്ര ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മൂന്നു മില്യണിനടുത്ത് ഫോളോവേഴ്‌സുള്ള മാര്‍ക്കോ റുബിയോ അനുദിനം ബൈബിള്‍ വചനങ്ങള്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. മൂന്നു മാസങ്ങള്‍ക്കുള്ളില്‍ അറുപതോളം ബൈബിള്‍ വചനങ്ങളാണ് മാര്‍ക്കോ ട്വീറ്റ് ചെയ്തത്. #{red->none->b->Must Read: }# {{ പ്രമുഖ നിരീശ്വരവാദികളുടെ മരണസമയത്തെ നിലവിളികൾ നമുക്കു നൽകുന്ന പാഠം -> http://www.pravachakasabdam.com/index.php/site/news/4218}} ഇത് നിരീശ്വരവാദികളെ ചൊടിപ്പിച്ചാതായാണ് വിലയിരുത്തപ്പെടുന്നത്. 1776ന് ശേഷം അമേരിക്കയില്‍ ദൃശ്യമായ ആദ്യത്തെ പൂര്‍ണ സൂര്യഗ്രഹണത്തെക്കുറിച്ച് പുറപ്പാടിന്റെ പുസ്തകത്തിലെ തിരുവചനഭാഗമാണ് ഏറ്റവും ഒടുവിലായി അദ്ദേഹം ട്വീറ്റ് ചെയ്തത്. പ്രധാനപ്പെട്ട ദിവസങ്ങളിലും വിശ്വാസത്തിനു സാക്ഷ്യം നല്‍കി ബൈബിള്‍ വചനം പ്രഘോഷിക്കുന്ന മാര്‍ക്കോ റുബിയോയുടെ നിലപാട് തിരുത്തപ്പെടണമെന്നാണ് ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സംഘടന മാര്‍ക്കോ റുബിയോക്കു കത്തയച്ചു. 1400 പേരാണ് ഈ നിരീശ്വരവാദ സംഘടനയില്‍ അംഗങ്ങളായിട്ടുള്ളത്.
Image: /content_image/News/News-2017-08-24-09:34:55.jpg
Keywords: നിരീശ്വര

5762
Category: 1
Sub Category:
Heading: വംശീയ വിവേചനത്തിനെതിരെ നടപടിയുമായി അമേരിക്കന്‍ മെത്രാന്‍ സമിതി
Content: വാഷിംഗ്ടൺ: വംശീയ ആക്രമങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടത്തിന് അമേരിക്കന്‍ മെത്രാൻ സമിതി തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ദേശീയ മെത്രാൻ സമിതി അഡ് ഹോക് കമ്മിറ്റി രൂപീകരിച്ചു. സുവിശേഷത്തിന്റെ വെളിച്ചത്തിൽ സാമൂഹിക പ്രതിസന്ധികള്‍ക്കും വംശീയ വിവേചനങ്ങള്‍ക്കും പരിഹാരം കണ്ടെത്തുകയാണ് കമ്മിറ്റിയുടെ ദൗത്യം. മത നേതാക്കളുടെ ദേശീയ സമ്മേളനമാണ് കമ്മിറ്റിയുടെ ആദ്യത്തെ പദ്ധതി. വംശീയ ആക്രമങ്ങള്‍ക്കെതിരെ യേശുവിന്റെ സന്ദേശം ആഗോളതലത്തിൽ പ്രത്യേകിച്ച് അമേരിക്കൻ ഐക്യനാടുകളിൽ പ്രചരിപ്പിക്കണമെന്ന് അഡ് ഹോക് കമ്മിറ്റി ചെയർമാന്‍ ബിഷപ്പ് ജോർജ്ജ് മൂറി ആഹ്വാനം ചെയ്തു. സമൂഹത്തിൽ നിന്ന് മാത്രമല്ല വ്യക്തികളിൽ നിന്നും വർഗ്ഗവിവേചനത്തിന്റെ മുറിവുകളുണക്കുക ശ്രമകരമാണ്. കമ്മിറ്റിയുടെ ആദ്യ ചുവടുവെയ്പ്പാണിത്. എല്ലാവരുടേയും സഹകരണം വേണം. യുഎസിനെ ബാധിച്ച തിന്മയാണ് വംശീയതയെന്നും അടുത്തിടെ നടന്ന സംഭവങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹം പ്രതികരിച്ചു. ക്രൈസ്തവ സങ്കല്‍പ്പങ്ങൾക്കെതിരാണ് വംശീയ വിവേചനമെന്ന തിന്മയെന്നു ഷിക്കാഗോ അതിരൂപതാദ്ധ്യക്ഷന്‍ കർദ്ദിനാൾ ബ്ലാസ് കപ്പിച്ച് പറഞ്ഞു. ദൈവം മനുഷ്യനെ സ്വന്തം ഛായയിൽ സൃഷ്ടിച്ചു. ഒരേ കുടുംബത്തിലെ അംഗങ്ങളായ നാമോരുത്തരും പരസ്പരം സ്നേഹിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വംശീയതയുടെ പേരിൽ നടക്കുന്ന മനുഷ്യക്കുരുതിക്കെതിരെ 2016ൽ നിയോഗിച്ച സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ച രൂപത- ഇടവക തലങ്ങളിലെ ചർച്ചകളും പ്രാർത്ഥനാ കൂട്ടായ്മയും പരിശീലനങ്ങളും കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടരും. ഡെട്രോയിറ്റ് ആർച്ച് ബിഷപ്പ് അല്ലൻ വിഗ്നേറോണും പുതിയ കമ്മിറ്റിക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും ഗാൽവെസ്റ്റൺ ഹൂസ്റ്റൺ കർദ്ദിനാളുമായ ഡാനിയേൽ ഡിനാർഡോയാണ് ആഗസ്റ്റ് 23ന് കമ്മറ്റി രൂപീകരിച്ചത്. ഇതിലെ അംഗങ്ങളെ പിന്നീട് തീരുമാനിക്കും.
Image: /content_image/News/News-2017-08-24-10:56:35.jpg
Keywords: അമേരിക്ക

5763
Category: 18
Sub Category:
Heading: കെസിബിസി പ്രൊലൈഫ് സമിതിക്കു പുതിയ ഭാരവാഹികള്‍
Content: കൊച്ചി: മനുഷ്യജീവസംരക്ഷണത്തിനും മഹത്വത്തിനും പൂര്‍ണതക്കുമായി പ്രവര്‍ത്തിക്കുന്ന കെസിബിസി പ്രൊലൈഫ് സമിതിക്കു പുതിയ സംസ്ഥാന നേതൃത്വം. ഫാമിലി കമ്മീഷന്‍ സെക്രട്ടറിയും പ്രൊലൈഫ് ഡയറക്ടറുമായ ഫാദര്‍ പോള്‍ മാടശ്ശരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റായി ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട്(കൊല്ലം രൂപത), സെക്രട്ടറി ജനറല്‍ ആയി സാബു ജോസ്(എറണാകുളം അങ്കമാലി അതിരൂപത) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാര്‍ അഡ്വ. ജോസി സേവ്യര്‍(കൊച്ചി), സെലസ്റ്റിന്‍ ജോ(തലശ്ശേരി) സെക്ര'റി മേരി ഫ്രാന്‍സിസ്‌ക(വരാപ്പുഴ), ട്രഷറര്‍ ജെയിംസ് ആഴ്ചങ്ങാടന്‍(തൃശ്ശൂര്‍) ആനിമേറ്റര്‍ സിസ്റ്റര്‍ മേരി ജോര്‍ജ് എഫ്.സി.സി.(പാലാ). വിവിധ മിനിസ്ട്രി ഭാരവാഹികളായി അഡ്വ. തോമസ് തണ്ണിപ്പാറ(ലീഗല്‍), ജോസ് മട്ടാക്കുന്നേല്‍ (ലാര്‍ജ് ഫാമിലി), യുഗേഷ് തോമസ് പുളിക്കന്‍, സുനില്‍ ജെ കുഴിവിളയില്‍ (സ്റ്റുഡന്റ്‌സ്), ഡോ. സി. മേരി മാര്‍സലസ് (ഡോക്‌ടേഴ്‌സ്), മേരി ഫ്രാന്‍സിസ്‌ക(നഴ്‌സസ്), ഷൈനി തോമസ് (വിഡോസ്, ഡോ. സില്‍വി റ്റി.എസ് (ടീച്ചേഴ്‌സ്), ടോമി ജീവരക്ഷാലയം(അഗതിസംരക്ഷണം) റോണാ റിബെയ്‌റോ(മീഡിയ), സി. ജാസ്മിന്‍ എസ്.വി.എം(സിസ്റ്റേഴ്‌സ്) എിവരെ തിരഞ്ഞെടുത്തു. ഭരണ നിര്‍വ്വഹണത്തിനുവേണ്ടി അഞ്ചു മേഖലകളായി കമ്മിറ്റികള്‍ രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.
Image: /content_image/India/India-2017-08-24-12:17:55.jpg
Keywords: പ്രൊലൈ

5764
Category: 1
Sub Category:
Heading: മദ്ധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ നിലനില്‍പ്പിനായി റഷ്യയും വത്തിക്കാനും ഒന്നിക്കുന്നു
Content: മോസ്ക്കോ: മദ്ധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ അവകാശങ്ങള്‍ക്കായി പരിശ്രമിക്കുന്നതില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ വത്തിക്കാനോടു ചേര്‍ന്നു നില്‍ക്കുവാന്‍ ധാരണ. കഴിഞ്ഞ ദിവസം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ പാത്രീയാര്‍ക്കീസ് കിറിലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലാണ് മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്ന ക്രൈസ്തവരെ പറ്റി ചര്‍ച്ചയായത്. സിറിയയിലെ ക്രൈസ്തവരുടെ നിലനില്‍പ്പിനായി പ്രത്യേക പരിശ്രമം നടത്തുവാനും ധാരണയായിട്ടുണ്ട്. സിറിയയിലെ അവസ്ഥയില്‍ മാറ്റമുണ്ടായെങ്കിലും ക്രൈസ്തവരുടെ സ്ഥിതിഗതികള്‍ ഇനിയും മെച്ചപ്പെട്ടിട്ടില്ലെന്നു കര്‍ദ്ദിനാള്‍ പരോളിന്‍ തുറന്നു പറഞ്ഞു. കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും യുക്രെയിനിലും സിറിയയിലും നടക്കുന്ന മത-രാഷ്ട്രീയ സംഘട്ടനങ്ങള്‍ കുറയ്ക്കാന്‍ ഇരുസഭകളും ഒന്നിക്കാനുള്ള ധാരണ കൈക്കൊണ്ടതായും സ്വകാര്യ വാര്‍ത്താ എജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ പരോളിന്‍ വെളിപ്പെടുത്തി. 900 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി വിശുദ്ധ നിക്കോളാസിന്റെ തിരുശേഷിപ്പ് റഷ്യയില്‍ എത്തിക്കാന്‍ വത്തിക്കാന്‍ കാണിച്ച തീക്ഷ്ണത ഇരുസഭകള്‍ തമ്മിലുള്ള ബന്ധങ്ങളെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതാണെന്ന് പാത്രീയാര്‍ക്കീസ് കിറില്‍ പറഞ്ഞു. വത്തിക്കാനും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയും തമ്മില്‍ പുരോഗമിക്കുന്ന എക്യുമെനിക്കല്‍ ബന്ധങ്ങളെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുഡിന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരിന്നു.
Image: /content_image/News/News-2017-08-24-13:14:48.jpeg
Keywords: റഷ്യ

5765
Category: 1
Sub Category:
Heading: ബസ്സിടിച്ച് ബൈക്ക് യാത്രികനായ വൈദികന്‍ മരിച്ചു
Content: അങ്കമാലി: ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ വൈദികന്‍ മരിച്ചു. വിന്‍സന്‍ഷ്യന്‍ സഭാംഗമായ ഫാ. കുര്യന്‍ ഇലവുങ്കല്‍ (63) ആണ് മരിച്ചത്. ഇന്ന് (വ്യാഴാഴ്ച) രാവിലെ പത്തിനായിരുന്നു സംഭവം. പിന്നില്‍ നിന്ന് വരികയായിരുന്ന സ്വകാര്യബസ് വൈദികൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. സംസ്കാരം നാളെ (വെള്ളി) മൂന്നിന് അങ്കമാലി വിൻസെൻഷ്യൻ ആശ്രമ സെമിത്തേരിയിൽ നടക്കും. അങ്കമാലി ഡിപോള്‍ ബുക്സിന്റെ ചുമതല വഹിച്ചു വരികെയായിരിന്നു അദ്ദേഹം. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കോട്ടയം പാലാ വയലാ സ്വദേശിയാ ഫാ. കുര്യന്‍ 1982-ല്‍ ആണ് പൗരോഹിത്യം സ്വീകരിച്ചത്. മേരി മാത പ്രൊവിൻഷ്യൽ സഭാംഗമാണ്.
Image: /content_image/News/News-2017-08-24-13:57:48.jpg
Keywords: വൈദിക

5766
Category: 6
Sub Category:
Heading: ക്രിസ്തു നാഥനായ കുടുംബത്തിലൂടെ ദമ്പതികൾ ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്നു
Content: "യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനുപ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ കാനായില്‍ ചെയ്ത ഈ അദ്ഭുതം. അവന്റെ ശിഷ്യന്‍മാര്‍ അവനില്‍ വിശ്വസിച്ചു" (യോഹ 2: 11). #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 8}# <br> യേശു തന്‍റെ പരസ്യജീവിതത്തിന്‍റെ ആരംഭത്തില്‍ കാനായിലെ വിവാഹവേളയിൽ തന്‍റെ മാതാവിന്‍റെ അഭ്യര്‍ത്ഥന പരിഗണിച്ച് തന്‍റെ ആദ്യത്തെ അടയാളം പ്രവര്‍ത്തിക്കുന്നു. കാനായിലെ ഈ കല്യാണാവസരത്തിലുള്ള യേശുവിന്‍റെ സാന്നിധ്യത്തിനു സഭ വലിയ പ്രാധാന്യമാണു കല്‍പ്പിക്കുന്നത്. വിവാഹത്തിന്‍റെ നന്മയുടെ ഉറപ്പാണ് അവിടെ സഭ കാണുന്നത്. അന്നു മുതല്‍ വിവാഹം ക്രിസ്തുവിന്‍റെ സാന്നിധ്യത്തിന്‍റെ ഫലദായകമായ അടയാളമായിരിക്കുമെന്നതിന്‍റെ പ്രഖ്യാപനവുമാണത്. സ്ത്രീയും പുരുഷനും തമ്മിലുള്ള വൈവാഹികബന്ധം അവിഭാജ്യമാണ്. അത് ദൈവത്തിന്‍റെ തന്നെ നിശ്ചയമാണ്. മനുഷ്യന്റെ ഹൃദയകാഠിന്യം മൂലമായിരുന്നു ഭാര്യയെ ഉപേക്ഷിക്കാന്‍ മോശ അനുവാദം നൽകിയത്. എന്നാൽ ആദിമുതലേ സ്രഷ്ടാവ് ആഗ്രഹിച്ച പ്രകാരമുള്ള സ്ത്രീപുരുഷ ബന്ധത്തിന്‍റെ ഉത്ഭവാര്‍ത്ഥത്തെപ്പറ്റി യേശു തന്‍റെ പ്രഘോഷണത്തില്‍ സംശയരഹിതമായി പഠിപ്പിച്ചു: "ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ" (മത്തായി 19:6). വിവാഹത്തെക്കുറിച്ചുള്ള യേശുവിന്റെ ഈ കൽപന ചിലരെ ഉത്‌കണ്ഠാകുലരാക്കുകയും, അപ്രായോഗികമായ ഒരു ആഹ്വാനമായി ചിലര്‍ക്കു തോന്നലുണ്ടാക്കുകയും ചെയ്തേക്കാം. എന്നാല്‍ യേശു, മോശയുടെ നിയമത്തെക്കാള്‍ ഘനമേറിയതും വഹിക്കാനാവാത്തതുമായ ഒരു ഭാരം ദമ്പതികളുടെ മേല്‍ കെട്ടിവയ്ക്കുകയായിരുന്നില്ല. പാപം മൂലം വികലമായ സൃഷ്ടിയുടെ ക്രമം പുന:സ്ഥാപിക്കാന്‍ വന്ന അവിടുന്നുതന്നെ ദൈവരാജ്യത്തിന്‍റെ പുതിയമാനത്തിനനുസൃതമായി വിവാഹജീവിതം നയ്ക്കാനുള്ള ശക്തിയും കൃപാവരവും പ്രദാനം ചെയ്യുന്നു. ക്രൈസ്തവ ജീവിതത്തിന്‍റെ മുഴുവന്‍ ഉറവിടമായ ക്രിസ്തുവിന്‍റെ കുരിശുമരണത്തിന്റെ ഫലമാണു ക്രൈസ്തവ വിവാഹത്തിന്‍റെ കൃപാവരം. പൗലോസ് അപ്പസ്തോലന്‍ ഇതു വ്യക്തമാക്കുന്നു. "ഭര്‍ത്താക്കന്‍മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍ വേണ്ടി തന്നെത്തന്നെ സമര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്നേഹിക്കണം". ഉടനെ പൗലോസ് ഇതുകൂടി ചേര്‍ക്കുന്നു: "ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ടു ഭാര്യയോടു ചേരും, അവര്‍ രണ്ടും ഒരു ശരീരമാവുകയും ചെയ്യും. ഇത് ഒരു വലിയ രഹസ്യമാണ്. സഭയേയും ക്രിസ്തുവിനേയും കുറിച്ചാണ് ഞാന്‍ ഇതു പറയുന്നത്" (എഫേ 5:25, 31-32). #{green->none->b->Must Read: }# {{ വിധി പറയും മുമ്പ് വായിച്ചറിയാന്‍: കത്തോലിക്കാ സഭയില്‍ വിവാഹമോചനം ഇല്ല -> http://www.pravachakasabdam.com/index.php/site/news/3957 }} ക്രൈസ്തവ ജീവിതം മുഴുവനും ക്രിസ്തുവും സഭയും തമ്മിലുള്ള ദാമ്പത്യസ്നേഹത്തിന്‍റെ അടയാളം പേറുന്നുണ്ട്. ക്രൈസ്തവ വിവാഹമാകട്ടെ, ക്രിസ്തുവും സഭയും തമ്മിലുള്ള ഉടമ്പടിയുടെ ഫലദായകമായ അടയാളമായിത്തീരുന്നു. കൃപാവരത്തെ സൂചിപ്പിക്കുകയും പകര്‍ന്നു നല്‍കുകയും ചെയ്യുന്നതു കൊണ്ടു മാമ്മോദീസ സ്വീകരിച്ച വ്യക്തികള്‍ തമ്മിലുള്ള വിവാഹം പുതിയ ഉടമ്പടിയിലെ ഒരു യഥാര്‍ത്ഥ കൂദാശയാകുന്നു. ഒരുകാലത്ത്, സ്നേഹത്തിന്‍റെയും വിശ്വസ്തതയുടെയും ഉടമ്പടിയിലൂടെ ദൈവം തന്‍റെ ജനത്തെ കണ്ടുമുട്ടിയതുപോലെ സഭയുടെ പ്രിയതമനായ നമ്മുടെ രക്ഷകന്‍ വിവാഹമെന്ന കൂദാശയിലൂടെ ക്രൈസ്തവ ദമ്പതികളെ കണ്ടുമുട്ടുന്നു. ക്രിസ്തു അവരോടൊത്തു വസിക്കുന്നു. തങ്ങളുടെ കുരിശെടുത്തു തന്നെ അനുഗമിക്കുവാനും, വീഴ്ചയ്ക്കുശേഷം എഴുന്നേല്‍ക്കുവാനും, പരസ്പരം ക്ഷമിക്കുവാനും, പരസ്പരം ഭാരങ്ങള്‍ വഹിക്കുവാനും, പ്രകൃത്യതീതവും ദയാമസൃണവും ഫലദായകവുമായ സ്നേഹത്താല്‍ പരസ്പരം സ്നേഹിക്കുവാനും അവിടുന്ന് അവര്‍ക്ക് ശക്തി നല്‍കുന്നു. ക്രിസ്തുവിനോടുള്ള ആദരവിനെപ്രതി പരസ്പരം വിധേയപ്പെട്ടുകൊണ്ട് തങ്ങളുടെ സ്നേഹത്തിന്‍റെയും കുടുംബജീവിതത്തിന്‍റെയും സന്തോഷങ്ങളില്‍ കുഞ്ഞാടിന്‍റെ വിവാഹവിരുന്നിന്‍റെ മുന്നനുഭവം ഇവിടെ ഭൂമിയില്‍ത്തന്നെ അവര്‍ക്ക് ലഭ്യമാകുന്നു: #{red->n->b->വിചിന്തനം}# <br> സഭ സംയോജിപ്പിക്കുകയും സമര്‍പ്പണത്താല്‍ ശക്തിപ്പെടുത്തുകയും ആശീര്‍വാദത്താല്‍ മുദ്രിതമാക്കുകയും മാലാഖമാര്‍ പ്രഘോഷിക്കുകയും പിതാവ് ഉറപ്പിക്കപ്പെടുകയും ചെയ്യുന്ന വിവാഹത്തിന്‍റെ ആനന്ദം വാക്കുകൾ കൊണ്ടു വിവരിക്കാൻ കഴിയുന്നതിനും അപ്പുറത്താണ്. ഈ ആനന്ദം അനുഭവിക്കാൻ ദമ്പതികൾ ക്രിസ്തുവിനെ അവരുടെ കുടുംബജീവിതത്തിന്റെ രക്ഷകനും നാഥനുമായി അംഗീകരിക്കുകയും അനുദിന ജീവിതത്തിൽ ഏറ്റുപറയുകയും ചെയ്യണം. വിവാഹജീവിതത്തിലെ ആരംഭം മുതൽ ഓരോ ദമ്പതികളും ഇപ്രകാരം ചെയ്യുന്നതിലൂടെ ക്രിസ്തു അവരുടെ ജീവിതത്തിൽ ഭരണം നടത്തുകയും അവരുടെ കുടുംബം ഭൂമിയിലെ സ്വർഗ്ഗമായി മാറുകയും ചെയ്യും. കുടുംബപ്രാർത്ഥനക്കും കൗദാശികജീവിതത്തിനും ഒന്നാം സ്ഥാനം നൽകുന്ന കുടുംബത്തെ തകർക്കാൻ ഒരു ശക്തിക്കും സാധ്യമല്ല. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-08-24-14:08:53.jpg
Keywords: യേശു, ക്രിസ്തു

5767
Category: 18
Sub Category:
Heading: വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തില്‍ കാനന്‍ നിയമ സിമ്പോസിയം ഇന്ന്
Content: കോട്ടയം; വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തില്‍ സഭാസ്വത്തുക്കളെ സംബന്ധിച്ച് ഏകദിന സിമ്പോസിയം ഇന്ന് നടക്കും. പുതുതായി ആരംഭിച്ച പൗരസ്ത്യ കാനന്‍ നിയമ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ആദ്യ സംരംഭമാണിത്. 9.30ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സിന്‌പോസിയം ഉദ്ഘാടനം ചെയ്യും. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ട് കാനന്‍ നിയമ വിഭാഗം പ്രഫസര്‍ റവ.ഡോ. സണ്ണി തോമസ് കൊക്കരവാലയില്‍ എസ്‌ജെ പ്രഭാഷണം നടത്തും. തുടര്‍ന്നു സഭയിലെ സ്വത്തുക്കളുടെ സന്പാദനം, ഭരണം, അന്യാധീനപ്പെടുത്തല്‍ ഇവയെ സംബന്ധിച്ച സഭാനിയമ വിശകലനവും സിവില്‍നിയമ വിശകലനവും മുഖ്യ അവതരണങ്ങളാകും. ഇവ യഥാക്രമം റവ.ഡോ.വര്‍ഗീസ് പാലത്തിങ്കല്‍ (പ്രഫസര്‍, കാനന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ട്, പൗരസ്ത്യ വിദ്യാപീഠം), അഡ്വ.ജോജി ചിറയില്‍ എന്നിവര്‍ അവതരിപ്പിക്കും. മാര്‍ത്തോമ്മ ക്രിസ്ത്യാനികളുടെ പാരന്പര്യത്തില്‍ പ്രത്യേകിച്ച് സീറോമലബാര്‍ സഭയുടെ പ്രത്യേക നിയമമനുസരിച്ച് സഭാസ്വത്തുക്കളുടെ ഭരമം, ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയും രൂപീകരണവും പ്രവര്‍ത്തനവും, ഭക്തകാര്യങ്ങള്‍ക്കായുള്ള വില്‍പത്രങ്ങളും ധര്‍മസ്ഥാപനങ്ങളും എന്നീ വിഷയങ്ങളെക്കുറിച്ച് മൂന്നു ഹ്രസ്വ പഠനങ്ങള്‍ ഉച്ചകഴിഞ്ഞ് യഥാക്രമം റവ.ഡോ.ജോജി ജോര്‍ജ് മംഗലത്തില്‍ (പ്രഫസര്‍, കാനന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ട്, പൗരസ്ത്യ വിദ്യാപീഠം), റോമിഡ് സി.എ, റവ.ഡോ.ജോര്‍ജ് തെക്കേക്കര (പ്രഫസര്‍, കാനന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ട്, പൗരസ്ത്യ വിദ്യാപീഠം) എന്നിവര്‍ അവതരിപ്പിക്കും.
Image: /content_image/India/India-2017-08-25-04:55:30.jpg
Keywords: കാനന്‍

5768
Category: 18
Sub Category:
Heading: മദ്യനയം: സര്‍ക്കാര്‍ നിലപാട് ആശങ്കാജനകമെന്ന് സീറോ മലബാര്‍ സഭാ സിനഡ്
Content: കൊച്ചി: മദ്യവര്‍ജനം പ്രോത്സാഹിപ്പിക്കുമെന്നും ബോധവത്കരണം ശക്തമാക്കുമെന്നും പ്രഖ്യാപിച്ചിട്ടുള്ള സര്‍ക്കാര്‍ മറുവശത്തു മദ്യത്തിന്റെ ലഭ്യത വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുന്നതിനിടയാക്കുന്ന നിലപാട് ആശങ്കയുണര്‍ത്തുന്നതാണെന്നു സീറോ മലബാര്‍ സഭാ സിനഡ്. മദ്യശാലകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള അധികാരം റദ്ദാക്കിയതും കേരളത്തില്‍ മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും വര്‍ധിക്കുന്നതിലേക്കാണു നയിക്കുക. ബിവറേജ് ഔട്ട്ലെറ്റുകള്‍ പത്തു ശതമാനം വീതം നിശ്ചിത സമയങ്ങളില്‍ പൂട്ടുന്ന മുന്‍ സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിച്ചതും പ്രഖ്യാപിത നിലപാടുകള്‍ക്കു വിരുദ്ധമാണ്. സമൂഹം മദ്യവിപത്തില്‍ നിന്ന് അകന്നു നില്‍ക്കണമെന്നു സര്‍ക്കാരിനു പ്രഖ്യാപനങ്ങള്‍ക്കപ്പുറം ആത്മാര്‍ഥമായി ആഗ്രഹമുണ്ടെങ്കില്‍ കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ സഹായകമാകുന്ന തീരുമാനങ്ങളില്‍ നിന്നു പിന്മാറണം. ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് 1999 പ്രകാരം നഗരപരിധിയിലെ സംസ്ഥാന പാതകള്‍ പുനര്‍വിജ്ഞാപനത്തിലൂടെ തരം താഴ്ത്തുന്നതു ബാറുടമകളെ സഹായിക്കാനാണെന്ന ആരോപണം ഗൗരവമാണ്. 130 മദ്യശാലകള്‍ തുറക്കുന്നതിലേക്കാണു സര്‍ക്കാര്‍ തീരുമാനം വഴിതെളിക്കുന്നത്. മദ്യപന്മാരോടല്ല, ആരോഗ്യവും സമാധാനവുമുള്ള സമൂഹത്തോടാണു സര്‍ക്കാരിനു കൂടുതല്‍ കടപ്പാടുണ്ടാവേണ്ടത്. മദ്യപാനികളെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ ശ്രമങ്ങളുണ്ടാവണം. മദ്യപിച്ചുണ്ടാകുന്ന വാഹനാപകടങ്ങളും മരണങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണു പാതയോരങ്ങളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ പാടില്ലെന്നു സുപ്രീംകോടതി ഉത്തരവിട്ടത്. സമൂഹത്തിന്റെ നന്മയെക്കരുതിയുള്ള ഇത്തരം ഉത്തരവുകളെ അട്ടിമറിക്കാന്‍ അധികാരം ദുരുപയോഗിക്കുന്നതു ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ല. മദ്യവര്‍ജനം നടപ്പാക്കുമെന്നു വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ സര്‍ക്കാര്‍ ജനാധിപത്യ മൂല്യങ്ങളെ വെല്ലുവിളിക്കാന്‍ ശ്രമിക്കുന്നതു ഖേദകരമാണ്. മദ്യ ഉപയോഗം വര്‍ധിപ്പിക്കാന്‍ സഹായകമാകുന്ന സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണമെന്നും സിനഡ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2017-08-25-05:09:25.jpg
Keywords: മദ്യ

5769
Category: 18
Sub Category:
Heading: ജീവിതമൂല്യങ്ങളുടെ പരിരക്ഷണ ദൗത്യവുമായി വീവ ഐപി ചാനല്‍
Content: കൊച്ചി: കോതമംഗലം രൂപതാംഗമായ ഫാ. തോമസ് പനക്കലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വീവാ ടെലികാസ്റ്റ് ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ (ഐപി) ടെലിവിഷന്‍ ചാനലിന്റെ ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു. ചാനലുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയര്‍ ഉള്‍പ്പെട്ട സിഡി കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിനു നല്‍കി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഐപി ടെലിവിഷന്‍ ചാനല്‍ ഉദ്ഘാടനം ചെയ്തു. ജീവിതമൂല്യങ്ങളുടെ പരിരക്ഷണം മുഖ്യവിഷയമായി സ്വീകരിച്ചിരിക്കുന്ന വീവാ ചാനലില്‍ കത്തോലിക്കാസഭ സമൂഹത്തിനായി ചെയ്തുകൊണ്ടിരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍, മെത്രാന്മാരുടെ ഇടയലേഖനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുമെന്ന്‍ ഡയറക്ടര്‍ പറഞ്ഞു. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്പു പ്രാദേശിക ചാനലായി ആരംഭിച്ച വീവാ ടെലിക്കാസ്റ്റ് ഇതോടെ ലോകമെങ്ങും 24 മണിക്കൂറും പരിപാടികളെത്തിക്കുന്ന ഐപി ചാനലാകും. സഭയിലെ വിവിധ മെത്രാന്മാര്‍, ഡയറക്ടര്‍ ഫാ. തോമസ് പനക്കല്‍, സി.ജെ. ആന്റണി, അഡ്വ. ജോസ് ഇലഞ്ഞിക്കല്‍, പി.ജെ. ജോസഫ്, പ്രഫ. ജോസ് അഗസ്റ്റിന്‍, ഫിലോമിന, ഷീല ഏബ്രഹാം എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
Image: /content_image/India/India-2017-08-25-05:31:24.jpg
Keywords: ചാന