Contents
Displaying 5411-5420 of 25111 results.
Content:
5710
Category: 18
Sub Category:
Heading: ബിഷപ്പ് അലോഷ്യസ് ബെന്‍സിഗര്‍ സ്വര്‍ഗം നല്‍കിയ ഇടയശുശ്രൂഷകന്‍: കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ
Content: തിരുവനന്തപുരം: കാലഘട്ടത്തിനു ദിശാബോധം നല്‍കുന്നതിനു സ്വര്‍ഗം നല്‍കിയ ഇടയശുശ്രൂഷകനായിരിന്നു അവിഭക്ത കൊല്ലം രൂപതയുടെ മെത്രാനായിരുന്ന ആര്‍ച്ച് ബിഷപ്പ് അലോഷ്യസ് മരിയ ബെന്‍സിഗര്‍ ഒസിഡിയെന്ന്‍ സീറോ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ആര്‍ച്ച് ബിഷപ് ഡോ. ബെന്‍സിഗറിന്റെ 75ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ പരിപാടികള്‍ കാര്‍മല്‍ഹില്‍ ആശ്രമദേവാലയത്തോടു ചേര്‍ന്നുള്ള മൗണ്ട് കാര്‍മല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ദ്ദിനാള്‍ സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പു താന്‍ ആര്‍ച്ച് ബിഷപ് ഡോ. ബെന്‍സിഗറിന്റെ കബറിടത്തില്‍ വന്നു പ്രാര്‍ത്ഥിച്ചതിനുശേഷമാണു വത്തിക്കാനിലേക്കു പുറപ്പെട്ടതെന്നും കര്‍ദ്ദിനാള്‍ സ്മരിച്ചു. ആര്‍ച്ച് ബിഷപ് ബെന്‍സിഗറിന്റെ വിശുദ്ധിയുടെ ആരംഭം കുടുംബത്തില്‍ നിന്നായിരുന്നുവെന്ന് അധ്യക്ഷപ്രസംഗം നടത്തിയ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് എം.സൂസപാക്യം പറഞ്ഞു. കുടുംബത്തില് നിന്നു ലഭിച്ച ചൈതന്യമാണ് അദ്ദേഹത്തെ മുന്നോട്ടു നയിച്ചത്.പ്രാര്‍ത്ഥനയിലൂടെ അദ്ദേഹം ജീവിതത്തെ വിശുദ്ധീകരിച്ചുവെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ലാളിത്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശമാണ് ആര്‍ച്ച് ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗര്‍ പകര്‍ന്നു നല്‍കിയതെന്ന് ചടങ്ങില്‍ പ്രസംഗിച്ച ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ പറഞ്ഞു. സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ് ഡോ. ബെന്‍സിഗറിനെക്കുറിച്ച് റവ.ഡോ.സഖറിയാസ് കരിയിലക്കുളം ഒസിഡി രചിച്ച പുസ്തകം കൊല്ലം ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്‍, നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവലിനു നല്‍കി പ്രകാശനം ചെയ്തു. ഒസിഡി മലബാര്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ.സെബാസ്റ്റ്യന്‍ കൂടപ്പാട്ട് സ്വാഗതം ആശംസിച്ചു. കോട്ടാര്‍ ബിഷപ് എമിറിറ്റസ് ഡോ.പീറ്റര്‍ റെമിജിയൂസ്, പുനലൂര്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ്, ഫാ.ജൊഹാനസ് ഗോരന്റല ഒസിഡി, റവ.ഡോ. ജെറോം ദാസ് എസ്ഡിബി, ഫാ.അഗസ്റ്റിന്‍ പുന്നോലില്‍ ഒസിഡി, സിസ്റ്റര്‍ ടെല്‍മ മണിക്കനാംപറമ്പില്‍ എച്ച്‌സി, സിസ്റ്റര്‍ സജിതമേരി, സിസ്റ്റര്‍ ഗൈല്‍സ് എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2017-08-18-01:14:23.jpg
Keywords: ബെന്‍സി

5711
Category: 1
Sub Category:
Heading: നിര്‍ധനരെ പിന്തുണക്കുന്ന സര്‍ക്കാര്‍ നടപടിയെ സ്വാഗതംചെയ്തു ഫിലിപ്പീന്‍സ് മെത്രാന്‍ സമിതി
Content: മനില: നീതി നിഷേധിക്കപ്പെടുന്നവരെയും പാവങ്ങളെയും പിന്‍തുണയ്ക്കുന്ന നിയമം രൂപീകരിക്കാനുള്ള ഫിലിപ്പീന്‍സിലെ സര്‍ക്കാര്‍ നീക്കം പ്രത്യാശ പകരുന്നതെന്ന് ദേശീയ മെത്രാന്‍ സമിതി. സാമൂഹ്യ സേവനത്തിനായുള്ള കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ എഡ്വിന്‍ ഗാരിഗ്വെസാണ് സര്‍ക്കാര്‍ നടപടിയില്‍ ഫിലിപ്പീന്‍സിന്‍റെ ദേശീയ മെത്രാന്‍ സമിതിയുടെ വെബ്സൈറ്റിലൂടെ പ്രത്യാശ പ്രകടിപ്പിച്ചത്. പാവങ്ങളുടെ അവസ്ഥയെ മെച്ചപ്പെടുത്താന്‍ കഴിയുന്ന പദ്ധതി പാര്‍ലമെന്‍റ് അംഗീകരിക്കുകയാണെങ്കില്‍ ഭക്ഷണം, പാര്‍പ്പിടം, ഉപജീവനം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നീ മേഖലയില്‍ രാജ്യത്ത് വലിയ മാറ്റവും വികസനവും ഉണ്ടാകുമെന്ന്‍ ഫാദര്‍ ഗാരിഗ്വെസ് കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ബഹുഭൂരിപക്ഷം പാവങ്ങള്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ ലഘൂകരിക്കാന്‍ സഹായകമാകുന്ന നിയമ നിര്‍മ്മാണമാണ് ജനപ്രതിനിധി സഭ ഒരുക്കിയിരിക്കുന്നത്. അവയവ വില്പന, മനുഷ്യക്കടത്ത്, അടിമവേല പോലുള്ള രാജ്യാന്തര അധോലോക ശൃംഖലകളില്‍ ഫിലിപ്പീന്‍സിലെ ജനങ്ങള്‍ ഇരകളാകുന്ന സാഹചര്യത്തില്‍ പുതിയ പ്രത്യാശ നല്‍കുന്നതാണ് സര്‍ക്കാര്‍ പദ്ധതി. സാമൂഹിക തിന്മകള്‍ അകറ്റി സാധാരണക്കാര്‍ക്ക് നീതിയുടെയും സമത്വത്തിന്‍റെയും ജീവിതാന്തസ്സ് നല്കാന്‍ നിയമനിര്‍മ്മാണം യാഥാര്‍ത്ഥ്യമാകുമെന്ന പ്രത്യാശയിലാണ് രാജ്യത്തെ ജനങ്ങള്‍.
Image: /content_image/News/News-2017-08-18-01:35:17.jpg
Keywords: ഫിലിപ്പീ

5712
Category: 9
Sub Category:
Heading: ക്രിസ്തുവിന്റെ പിന്നാലെ...: കുട്ടികൾക്കായി സെഹിയോൻ യുകെ ഒരുക്കുന്ന "ഡിസൈപ്പിൾഷിപ്പ് ട്രെയിനിങ് " ആഗസ്റ്റ് 28 മുതൽ
Content: യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തിൽ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും,കാലഘട്ടത്തിലും , കുട്ടികൾക്ക് പകർന്നുകൊടുക്കുന്ന "ഡിസൈപ്പിൾഷിപ്പ് ട്രെയിനിങ് " ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 1 വരെ ദിവസങ്ങളിൽ സെഹിയോൻ മിനിസ്‌ട്രിയുടെ അനുഗ്രഹീത വചന പ്രഘോഷകരും ആത്മീയ നേതൃത്വങ്ങളുമായ റവ.ഫാ. ഷൈജു നടുവത്താനിയും,ഐനിഷ് ഫിലിപ്പും നയിക്കും. പ്രമുഖ ആത്മീയ ശുശ്രൂഷകനും കുട്ടികളുടെയും യുവജനങ്ങളുടെയും ധ്യാനഗുരുവുമായ ഫാ. നടുവത്താനിക്കൊപ്പം സെഹിയോൻ യൂറോപ്പിന്റെ ആരംഭകാലം മുതൽ ഡയറക്ടർ ഫാ.സോജി ഓലിക്കലിനൊപ്പം യുകെ യിലും വിവിധ രാജ്യങ്ങളിലുമായി അനേകം കുട്ടികളെയും യുവജനങ്ങളെയും നേരിന്റെ പാതയിലും അതുവഴി ക്രിസ്തീയ വിശ്വാസത്തിലേക്കും നയിക്കുവാൻ ദൈവം ഉപകരണമാക്കിയ, ഇപ്പോൾ അമേരിക്കയിൽ സെഹിയോൻ മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഐനിഷ് ഫിലിപ്പ് കുട്ടികളിലെ വ്യക്തിത്വവികസനം യേശുക്രിസ്തുവിലൂടെയുള്ള വളർച്ചയിലായിരിക്കണമെന്ന് പ്രതിപാദിക്കുന്ന ക്ലാസ്സുകൾ ഉൾപ്പെടുന്ന തൻറെ പ്രേഷിതദൗത്യവുമായി വീണ്ടും യുകെ യിലെത്തുകയാണ്. അഞ്ച് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിലേക്കു 13 വയസ്സുമുതൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. #{red->none->b->http://www.sehionuk.org/ }# എന്ന വെബ്സൈറ്റിൽ നേരിട്ട് രെജിസ്റ്റ്രേഷൻ നടത്താവുന്നതാണ്. #{blue->n->n->കൂടുതൽ വിവരങ്ങൾക്ക്: }#
തോമസ് 07877 508926. #{blue->n->n->അഡ്രസ്സ്: }#
SMALLWOOD MANOR
UTTOXETER
ST14 8NS
Image: /content_image/Events/Events-2017-08-18-03:11:10.jpg
Keywords: സെഹിയോ

5713
Category: 1
Sub Category:
Heading: ഐഎസ് നടത്തുന്ന ക്രൈസ്തവ വംശഹത്യയെ അപലപിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
Content: വാഷിംഗ്ടൺ: ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും നേരെ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ നടത്തുന്ന ആക്രമങ്ങളെ അപലപിച്ച് ട്രംപ് ഭരണകൂടം. മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നടക്കുന്നത് അന്തർദേശീയ മതസ്വാതന്ത്യ ഉടമ്പടിയുടെ കടുത്ത ലംഘനമാണെന്നു യു.എസ് സ്റ്റേറ്റ്സ് സെക്രട്ടറി റെക്സ് ടില്ലേർസൺ പറഞ്ഞു. അമേരിക്കയുടെ മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ട സാഹചര്യത്തിലാണ് യു.എസ് സ്റ്റേറ്റ്സ് സെക്രട്ടറിയുടെ പ്രതികരണം. ക്രൈസ്തവർക്കും യസീദി മുസ്ലിംങ്ങള്‍ക്കും നേരെ അക്രമം അഴിച്ചുവിടുന്നതിൽ ഐഎസിന്റെ പങ്ക് വ്യക്തമാണ്. മനുഷ്യാവകാശങ്ങൾക്കു നേരെയുള്ള കടന്നാക്രമണത്തെ ട്രംപ് ഭരണകൂടം ശക്തിയുക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മതസ്പർദ്ധ പോലെയുള്ള സാഹചര്യങ്ങളിൽ വിശ്വാസം തുടരാനാകാത്ത സ്ഥിതിഗതികളാണ് ലോകത്തിന്റെ എൺപത് ശതമാനത്തോളം ജനങ്ങളും നേരിടുന്നത്. ഇതിനെതിരെ കണ്ണടയ്ക്കാനാകില്ലെന്നും ടില്ലേർസൺ കൂട്ടിച്ചേർത്തു. ഐ.എസിനെ കൂടാതെ ബഹറിൻ, ചൈന, ഇറാൻ, പാക്കിസ്ഥാൻ, സൗദി അറേബ്യ, സുഡാൻ, ടർക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും മതസ്വാതന്ത്ര്യത്തിന് വിലക്കുകൾ ഏർപ്പെടുത്തുന്നതായും അമേരിക്കയുടെ മത സ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മകോഗോ, സിറിയ, ബർമ്മ, ഇറാഖ്, സൊമാലിയ എന്നിവടങ്ങളിൽ നിന്നും ഒരു ലക്ഷത്തോളം അഭയാർത്ഥികളിലെ എഴുപത് ശതമാനം പേർ യുഎസിൽ അഭയം തേടിയിട്ടുണ്ട്. തങ്ങളുടെ വിശ്വാസത്തിൽ സ്വാതന്ത്ര്യത്തോടെ നിലകൊള്ളാനാണ് പലരും പലായനം ചെയ്യുന്നതെന്നും റിപ്പോർട്ടിലുണ്ട്. അമേരിക്കയുടെ മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ ഇന്ത്യയെ കുറിച്ചും പ്രത്യേക പരാമര്‍ശമുണ്ട്. ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയും മുസ്ലിങ്ങള്‍ക്കെതിരെയും അക്രമ സംഭവങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഗോരക്ഷാ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ ഏറെയും മുസ്ലീങ്ങളാണ്, മുസ്ലീങ്ങള്‍ക്കൊപ്പം ക്രിസ്ത്യാനികള്‍ക്കും അതിക്രമവും ഭീഷണിയും നേരിടേണ്ടിവരുന്നു. ന്യൂനപക്ഷങ്ങളുടെ സ്വത്തുക്കള്‍ക്കു സംരക്ഷണമില്ലായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Image: /content_image/News/News-2017-08-18-03:48:11.jpg
Keywords: ട്രംപ, അമേരിക്ക

5714
Category: 6
Sub Category:
Heading: രോഗികളെ ക്രിസ്തുവിന്‍റെ പീഡാസഹനത്തോടു ഐക്യപ്പെടുത്താൻ രോഗീലേപനം എന്ന കൂദാശ
Content: "നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്ഠന്‍മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്ത് അവനു വേണ്ടി പ്രാര്‍ത്ഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പ്പിക്കും. അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍, അവിടുന്ന് അവനു മാപ്പു നല്‍കും" (യാക്കോബ് 5:14-15) #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 1}#
രോഗികളെ ക്രിസ്തുവിന്‍റെ പീഡാസഹനത്തോടു സവിശേഷമാം വിധം ഐക്യപ്പെടുത്തുന്ന കൂദാശയാണ് രോഗീലേപനം. ഇത് മരണത്തിന്‍റെ നിമിഷത്തില്‍ എത്തിയവര്‍ക്കു മാത്രമുള്ള ഒരു കൂദാശയല്ല. അതുകൊണ്ട്, ഈ കൂദാശ സ്വീകരിച്ച ഒരു രോഗി ആരോഗ്യം വീണ്ടെടുക്കുകയും പിന്നീട് ഗൗരവമുള്ള മറ്റൊരു രോഗം അയാള്‍ക്കുണ്ടാവുകയും ചെയ്‌താല്‍, ഈ കൂദാശ വീണ്ടും സ്വീകരിക്കാം. ഒരേ രോഗത്തില്‍ത്തന്നെ രോഗിയുടെ അവസ്ഥ ഗുരുതരമായിത്തീര്‍ന്നാല്‍ ഈ കൂദാശ വീണ്ടും ആവര്‍ത്തിക്കാം. ഗൗരവമുള്ള ഒരു ശസ്ത്രക്രിയയ്ക്കു തൊട്ടു മുന്‍പു രോഗീലേപനം സ്വീകരിക്കുക സമുചിതമാണ്. ക്ഷീണം വര്‍ധിച്ചുവരുന്ന പ്രായാധിക്യമുള്ളവർക്കും രോഗീലേപനം നൽകാവുന്നതാണ്. പുരോഹിതര്‍ (മെത്രാന്‍മാരും വൈദികരും) മാത്രമാണ് രോഗീലേപനത്തിന്‍റെ കാര്‍മ്മികര്‍. ഈ കൂദാശയുടെ പ്രയോജനങ്ങളെപ്പറ്റി വിശ്വാസികളെ പഠിപ്പിക്കുക എന്നത് അജപാലകരുടെ കടമയാണ്. ഈ കൂദാശ സ്വീകരിക്കുന്നതിന്, വൈദികനെ വിളിക്കാന്‍ രോഗികളെ വിശ്വാസികള്‍ പ്രോത്സാഹിപ്പിക്കണം. നല്ല മനോഭാവത്തോടെ അതു സ്വീകരിക്കാന്‍ രോഗികള്‍ ഒരുങ്ങണം. ഇതിന് അവരുടെ അജപാലകന്‍റെയും, തങ്ങളുടെ പ്രാര്‍ത്ഥനകള്‍ കൊണ്ടും സഹോദരസഹജമായ ശ്രദ്ധകൊണ്ടും രോഗികളുടെ ചുറ്റും നില്‍ക്കാന്‍ ക്ഷണിക്കപ്പെടുന്ന സഭാസമൂഹം മുഴുവന്‍റെയും സഹായമുണ്ടായിരിക്കണം. മറ്റെല്ലാ കൂദാശകളുമെന്ന പോലെ രോഗീലേപനവും ആരാധനക്രമപരവും സാമൂഹികവുമായ ഒരു ആഘോഷമാണ്. അതു വീട്ടിലോ ആശുപത്രിയിലോ ദൈവാലയത്തിലോ വച്ചു നടത്തിയാലും, ഒരു രോഗിക്കുവേണ്ടിയോ രോഗികളുടെ ഒരു ഗണത്തിനു വേണ്ടിയോ നടത്തിയാലും, അങ്ങനെ തന്നെ. കര്‍ത്താവിന്‍റെ പെസഹായുടെ സ്മാരകമായ കുര്‍ബാനയുടെ ആഘോഷത്തിനിടയില്‍ ഇത് അനുഷ്ഠിക്കുന്നതു വളരെ ഉചിതമാണ്. ഗൗരവമുള്ള രോഗത്തിന്‍റെയോ വാര്‍ധക്യത്തിന്‍റെയോ അവസ്ഥയാലുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്ന ക്രൈസ്തവനു സവിശേഷമായ ഒരു കൃപാവരം നല്‍കുക എന്നതാണ് രോഗീലേപനമെന്ന കൂദാശയുടെ ലക്ഷ്യം. ഒരു ക്രൈസ്തവന്‍ ഗൗരവമുള്ള രോഗത്തില്‍പ്പെടുന്ന ഓരോ സന്ദര്‍ഭത്തിലും രോഗീലേപനം സ്വീകരിക്കാം; അത് സ്വീകരിച്ചശേഷം, രോഗം വര്‍ധിക്കുമ്പോഴും സ്വീകരിക്കാം. രോഗീലേപനാഘോഷത്തില്‍ സത്താപരമായിട്ടുള്ളതു രോഗിയുടെ നെറ്റിയിലും കൈകളിലും (റോമന്‍ റീത്തില്‍) അല്ലെങ്കില്‍ മറ്റുശരീര ഭാഗങ്ങളിലും (പൗരസ്ത്യ റീത്തില്‍) തൈലം പൂശുന്നതാണ്. ഈ കൂദാശയുടെ സവിശേഷ കൃപാവരത്തിനു വേണ്ടിയുള്ള കാര്‍മ്മികന്‍റെ പ്രാര്‍ത്ഥനാ ശുശ്രൂഷയും തൈലം പൂശലിനോടൊപ്പമുണ്ടായിരിക്കും. രോഗീലേപനമെന്ന കൂദാശയുടെ സവിശേഷകൃപാവരത്തിന്‍റെ ഫലങ്ങള്‍ താഴെപ്പറയുന്നവയാണ്: 1. രോഗിയെ ക്രിസ്തുവിന്‍റെ പീഡാസഹനത്തോടു ഐക്യപ്പെടുത്തല്‍.
2. രോഗത്തിന്‍റെയോ വാര്‍ധക്യത്തിന്‍റെയോ സഹനങ്ങളെ ക്രൈസ്തവമായ രീതിയില്‍ നേരിടുവാനുള്ള ബലപ്പെടുത്തലും സമാധാനവും ധീരതയും.
3. രോഗിക്ക് കുമ്പസാരമെന്ന കൂദാശയിലൂടെ പാപമോചനം നേടാന്‍ സാധിച്ചിട്ടില്ലെങ്കില്‍ പാപങ്ങളുടെ മോചനം.
4. രോഗിയുടെ ആത്മരക്ഷയ്ക്കുതകുന്ന പക്ഷം ആരോഗ്യത്തിന്‍റെ വീണ്ടെടുക്കല്‍.
5. നിത്യജീവനിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരുക്കം.
(Cf: CCC 1514- 1532) #{red->n->b->വിചിന്തനം}#
രോഗത്തിൽ നിന്നും മരണത്തിൽ നിന്നും നമ്മെ രക്ഷിക്കാൻ യേശുക്രിസ്തുവിനു മാത്രമേ കഴിയൂ. അവിടുത്തേക്കു മാത്രമേ ജീവന്റെയും മരണത്തിന്റെയും മേൽ അധികാരമുള്ളൂ. മാരകമായ രോഗങ്ങൾ ചിലപ്പോൾ ദൈവത്തോടു കൂടുതൽ അടുക്കുവാനുള്ളതായിരിക്കാം; അല്ലെങ്കിൽ അത് നിത്യജീവനിലേക്കു പ്രവേശിക്കുവാനുള്ള ഒരുക്കത്തിനുവേണ്ടിയായിരിക്കാം. ഇതിൽ ഏതുതന്നെയായിരുന്നാലും, രോഗീലേപനമെന്ന കൂദാശയിലൂടെ രോഗികളെ ക്രിസ്തുവിന്‍റെ പീഡാസഹനത്തോടു ഐക്യപ്പെടുത്തുകയും അങ്ങനെ അതിനെ രക്ഷാകരമാക്കി മാറ്റുകയും ചെയ്യാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-08-18-16:34:38.jpg
Keywords: ക്രിസ്തു,യേശു

5715
Category: 18
Sub Category:
Heading: ചങ്ങനാശ്ശേരി അതിരൂപത നാളെ നീതി ഞായര്‍ ആചരിക്കും
Content: ചങ്ങനാശേരി: ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താതില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നാളെ നീതി ഞായര്‍ ആചരണവും റാലിയും നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന റാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ചങ്ങനാശേരി റെയില്‍വേ ബൈപാസ് ജംഗ്ഷനില്‍നിന്ന് ആരംഭിക്കുന്ന റാലി അരമനപ്പടി, സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി റാലി പെരുന്ന ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. തുടര്‍ന്നു പെരുന്ന ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ ചേരുന്ന സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍, ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ കായംകുളത്തുശേരി, സി.എഫ്. തോമസ് എംഎല്‍എ, പാസ്റ്ററല്‍ കൗണ്സി.ല്‍ സെക്രട്ടറി ഡോ. സോണി കണ്ടങ്കരി, ഡിസിഎംഎസ് പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍, പിആര്‍ഒ ജോജി ചിറയില്‍ എന്നിവര്‍ പ്രസംഗിക്കും. അതിരൂപതയിലെ വിവിധ ഫൊറോനകളില്‍നിന്നുള്ള ആയിരക്കണക്കിനു വിശ്വാസികള്‍ റാലിയില്‍ അണിചേരും.
Image: /content_image/India/India-2017-08-19-01:21:58.jpg
Keywords: ചങ്ങനാശേരി

5716
Category: 18
Sub Category:
Heading: കുഞ്ഞേട്ടന്‍ സുവിശേഷത്തിന്‍റെ ജനകീയ വ്യാഖ്യാനം: മാര്‍ ജേക്കബ് മുരിക്കന്‍
Content: മൂവാറ്റുപുഴ: ചെറുപുഷ്പ മിഷന്‍ലീഗ് സ്ഥാപക നേതാവ് കുഞ്ഞേട്ടന്‍ (ഏബ്രഹാം പല്ലാട്ടുകുന്നേല്‍) സുവിശേഷത്തിന്റെ ജനകീയ വ്യാഖ്യാനമാണെന്നു പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. പാലാ രൂപതയിലെ ചെമ്മലമറ്റം പള്ളി പാരിഷ്ഹാളില്‍ കുഞ്ഞേട്ടന്റെ എട്ടാമത് ചരമവാര്‍ഷികാനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. കേരളത്തിന്റെ പൗലോസ് അപ്പസ്‌തോലനായിരുന്ന കുഞ്ഞേട്ടന്‍ ആത്മീയ ജീവിതത്തിന്റെ ഉള്ളടക്കമായിരുന്നുവെന്നും മാര്‍ മുരിക്കന്‍ കൂട്ടിച്ചേര്‍ത്തു. അനുസ്മരണ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം അധ്യക്ഷത വഹിച്ചു. എറണാകുളം അതിരൂപതാംഗമായ ഷാജി മാലിപ്പാറയ്ക്ക് 2017-18 പ്രവര്‍ത്തനവര്‍ഷത്തെ കുഞ്ഞേട്ടന്‍ അവാര്‍ഡും വിവിധ രൂപതകളില്‍ നിന്നുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പുകളും ബിഷപ് സമ്മാനിച്ചു. 800ഓളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ചെറുപുഷ്പ മിഷന്‍ ലീഗ് ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പില്‍, സംസ്ഥാന സെക്രട്ടറി ഷിനോ മോളത്ത്, പാലാ രൂപത പ്രസിഡന്റ് തോമസ് അടപ്പുകല്ലുങ്കല്‍, ജിജോമോന്‍, ഫാ.ജേക്കബ് പേഴത്തുങ്കല്‍, ഷാജി പനച്ചിക്കല്‍, ജോയി പടയാട്ടില്‍,ഷാജി മാലിപ്പാറ,ഫാ. സെബാസ്റ്റ്യന്‍ പാട്ടത്ത്, ഫാ. തോമസ് മേനാച്ചേരില്‍, സിസ്റ്റര്‍ ഷൈനി എസ്വിഎം എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-08-19-01:34:16.jpg
Keywords: മുരിക്ക

5717
Category: 18
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മദിനാഘോഷം ഇന്ന്
Content: ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മദിനാഘോഷം ഇന്നു ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടക്കും. മൂന്നു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കായി ഇന്നു രാവിലെ 11ന് അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക ആശീര്‍വാദ പ്രാര്‍ത്ഥനയുമുണ്ടായിരിക്കും. ഇന്നു നടക്കുന്ന തിരുക്കര്‍മങ്ങളില്‍ അന്ന, അല്‍ഫോന്‍സാ നാമധാരികള്‍ പങ്കെടുക്കുമെന്നു തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ അഭ്യര്‍ത്ഥിച്ചു. 1910 ഓഗസ്റ്റ് 19നു കുടമാളൂര്‍ മുട്ടത്തുപാടത്ത് തറവാട്ടിലാണു വിശുദ്ധയുടെ ജനനം.
Image: /content_image/India/India-2017-08-19-01:42:26.jpeg
Keywords: വിശുദ്ധ അല്‍ഫോ

5718
Category: 1
Sub Category:
Heading: ക്രൈസ്തവ കൂട്ടക്കുരുതിയെ സ്മരിച്ച് ആഗസ്റ്റ് 25നു കന്ധമാൽ ദിനം
Content: ന്യൂഡൽഹി: ഒഡീഷായിലെ കന്ധമാലില്‍ ഹൈന്ദവ വർഗ്ഗീയവാദികൾ നടത്തിയ ക്രൈസ്തവ കൂട്ടക്കുരുതിയതിനെ അനുസ്മരിച്ച് ആഗസ്റ്റ് 25നു കന്ധമാൽ ദിനമായി ആചരിക്കും. നാഷണൽ സോളിഡാരിറ്റി ഫോറമാണ് കന്ധമാൽ ദിനത്തിന് ആഹ്വാനം നല്‍കിയത്. ആഗസ്റ്റ് 26ന് കന്ധമാലിലെ ഉദയഗിരിയിൽ സംഘടിപ്പിക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും പതിനായിരത്തോളം ആളുകളെ പ്രതീക്ഷിക്കുന്നതായി സംഘടന ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. സ്വാതന്ത്ര്യത്തിന്റെ എഴുപതാം വർഷം ആഘോഷിക്കുന്ന വേളയിൽ കന്ധമാലിലെ മനുഷ്യക്കുരുതിയിൽ ഇരയായവരെയും തരണം ചെയ്തവരേയും അനുസ്മരിക്കുന്നതും അവരുടെ ആവശ്യങ്ങൾക്കായി പിന്തുണയ്ക്കാനും നമുക്ക് കടമയുണ്ട്. പ്രമുഖ മത നേതാക്കൾ ജനങ്ങളുടെ പത്തിന ആവശ്യങ്ങൾക്കായി പ്രസംഗിക്കുമെന്നും പത്രക്കുറിപ്പിലുണ്ട്. കന്ധമാൽ ദിനത്തിനു ഇന്ത്യൻ ജനതയുടെ അകമഴിഞ്ഞ പിന്തുണ അഭ്യർത്ഥിച്ചു കൊണ്ടാണ്. നാഷണൽ സോളിഡാരിറ്റി ഫോറം പുറത്തിറക്കിയ കുറിപ്പ് സമാപിക്കുന്നത്. 2008ലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൈസ്തവ നരഹത്യ കന്ധമാലില്‍ അരങ്ങേറിയത്. തീവ്രഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ആക്രമണത്തില്‍ നൂറോളം ക്രൈസ്തവ വിശ്വാസികളാണ് അന്ന്‍ കൊല്ലപ്പെട്ടത്. നാനൂറോളം പ്രാർത്ഥാനാലായങ്ങളും 6500 ഭവനങ്ങളും അന്ന്‍ നശിപ്പിക്കപ്പെട്ടു. കന്യാസ്ത്രീ അടക്കം നിരവധി സ്ത്രീകള്‍ ബലാല്‍സംഗത്തിന് ഇരകളായി. 6000-ത്തോളം ക്രിസ്തീയ ഭവനങ്ങളും കൊള്ളയടിക്കപ്പെട്ടെങ്കിലും സര്‍ക്കാര്‍ തലത്തില്‍ കാര്യമായ നിയമ നടപടികള്‍ ഉണ്ടായില്ല.
Image: /content_image/News/News-2017-08-19-02:01:36.jpg
Keywords: കന്ധമാൽ

5719
Category: 1
Sub Category:
Heading: പീഡനങ്ങള്‍ക്കിടയിലും ക്രിസ്തുവിനെ തിരഞ്ഞെടുത്ത് ഉത്തരകൊറിയ
Content: സിയോൾ: ലോകത്ത് ഏറ്റവും അധികം ക്രൈസ്തവ പീഡനം നടക്കുന്ന ഉത്തരകൊറിയയില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. സിയോൾ അടിസ്ഥാനമാക്കി രാജ്യത്തെ നരഹത്യയ്ക്കെതിരെ പ്രവർത്തിക്കുന്ന സംഘടനാ വക്താവാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ക്രൈസ്തവര്‍ അടക്കമുള്ള മതവിശ്വാസികളെ ഇല്ലാതാക്കാൻ എല്ലാ ശ്രമങ്ങളും ശക്തമാണെങ്കിലും ക്രൈസ്തവരുടെ നിലനില്പ്പ് പ്രത്യാശകരമാണെന്നും ദി ടെലഗ്രാഫിനു നൽകിയ അഭിമുഖത്തിൽ വക്താവ് പറഞ്ഞു. #{red->none->b->You May Like: }# {{ ഉത്തരകൊറിയയില്‍ ക്രൈസ്തവരെ അഗ്നിയുടെ നടുവില്‍ കുരിശിലേറ്റുന്നു; വിശ്വാസികളെ ഉന്മൂലനം ചെയ്യുവാന്‍ സ്വേച്ഛാധിപതി കിം ജോംങ് ഉന്നിന്റെ തീവ്രശ്രമങ്ങള്‍ -> http://www.pravachakasabdam.com/index.php/site/news/2651 }} മനുഷ്യരേക്കാൾ ദൈവത്തിൽ വിശ്വാസമർപ്പിക്കണമെന്ന ബോധ്യം ഉത്തരകൊറിയയിലെ ജനങ്ങൾക്കു വന്ന് കഴിഞ്ഞു. രാജ്യത്ത് ക്രൈസ്തവ സഭ ശക്തമായ രീതിയിലാണ് വേരൂന്നത്. കടുത്ത ശിക്ഷാ നടപടികൾക്കിടയിലും ദൈവത്തിന് പ്രാധാന്യം നല്കുന്നതിൽ ജനങ്ങൾ സന്തുഷ്ടറാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ട് അവതരിപ്പിച്ച് മതമര്‍ദ്ദനങ്ങള്‍ക്ക് എതിരെയുള്ള യു.എസ് നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പുതിയ വെളിപ്പെടുത്തലുകൾ. #{red->none->b->Must Read: }# {{"മരിക്കേണ്ടി വന്നാലും ക്രിസ്തുവിനെ പ്രഘോഷിക്കും": ഉത്തരകൊറിയയെ സുവിശേഷവത്ക്കരിക്കാന്‍ ചൈനീസ് മിഷ്ണറിമാര്‍ തയാറെടുക്കുന്നു -> http://www.pravachakasabdam.com/index.php/site/news/3575 }} രാജ്യത്തു വിശ്വാസത്തെ പ്രതി ഒന്നര ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികളെ തടവിലാക്കിയതായാണ് അനൗദ്യോഗിക കണക്കുകള്‍ നല്‍കുന്ന സൂചന. മൗലിക അവകാശങ്ങൾ നിഷേധിച്ച് മനുഷ്യത്വത്തിനു നേരെ കൊറിയൻ ഭരണകൂടം തിരിയുന്നതായി യു.എൻ കമ്മീഷൻ 2014ൽ റിപ്പോർട്ട് ചെയ്തിരുന്നു.
Image: /content_image/News/News-2017-08-19-02:34:22.jpg
Keywords: കൊറിയ