| Content | യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തിൽ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും,കാലഘട്ടത്തിലും , കുട്ടികൾക്ക് പകർന്നുകൊടുക്കുന്ന "ഡിസൈപ്പിൾഷിപ്പ് ട്രെയിനിങ് " ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 1 വരെ ദിവസങ്ങളിൽ സെഹിയോൻ മിനിസ്‌ട്രിയുടെ അനുഗ്രഹീത വചന പ്രഘോഷകരും ആത്മീയ നേതൃത്വങ്ങളുമായ റവ.ഫാ. ഷൈജു നടുവത്താനിയും,ഐനിഷ് ഫിലിപ്പും നയിക്കും.
പ്രമുഖ ആത്മീയ ശുശ്രൂഷകനും കുട്ടികളുടെയും യുവജനങ്ങളുടെയും ധ്യാനഗുരുവുമായ ഫാ. നടുവത്താനിക്കൊപ്പം സെഹിയോൻ യൂറോപ്പിന്റെ ആരംഭകാലം മുതൽ ഡയറക്ടർ ഫാ.സോജി ഓലിക്കലിനൊപ്പം യുകെ യിലും വിവിധ രാജ്യങ്ങളിലുമായി അനേകം കുട്ടികളെയും യുവജനങ്ങളെയും നേരിന്റെ പാതയിലും അതുവഴി ക്രിസ്തീയ വിശ്വാസത്തിലേക്കും നയിക്കുവാൻ ദൈവം ഉപകരണമാക്കിയ, ഇപ്പോൾ അമേരിക്കയിൽ സെഹിയോൻ മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഐനിഷ് ഫിലിപ്പ് കുട്ടികളിലെ വ്യക്തിത്വവികസനം യേശുക്രിസ്തുവിലൂടെയുള്ള വളർച്ചയിലായിരിക്കണമെന്ന് പ്രതിപാദിക്കുന്ന ക്ലാസ്സുകൾ ഉൾപ്പെടുന്ന തൻറെ പ്രേഷിതദൗത്യവുമായി വീണ്ടും യുകെ യിലെത്തുകയാണ്.
അഞ്ച് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിലേക്കു 13 വയസ്സുമുതൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. #{red->none->b->http://www.sehionuk.org/ }# എന്ന വെബ്സൈറ്റിൽ നേരിട്ട് രെജിസ്റ്റ്രേഷൻ നടത്താവുന്നതാണ്.
#{blue->n->n->കൂടുതൽ വിവരങ്ങൾക്ക്: }# <br> തോമസ് 07877 508926.
#{blue->n->n->അഡ്രസ്സ്: }# <br> SMALLWOOD MANOR <br> UTTOXETER <br> ST14 8NS |