category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവ കൂട്ടക്കുരുതിയെ സ്മരിച്ച് ആഗസ്റ്റ് 25നു കന്ധമാൽ ദിനം
Contentന്യൂഡൽഹി: ഒഡീഷായിലെ കന്ധമാലില്‍ ഹൈന്ദവ വർഗ്ഗീയവാദികൾ നടത്തിയ ക്രൈസ്തവ കൂട്ടക്കുരുതിയതിനെ അനുസ്മരിച്ച് ആഗസ്റ്റ് 25നു കന്ധമാൽ ദിനമായി ആചരിക്കും. നാഷണൽ സോളിഡാരിറ്റി ഫോറമാണ് കന്ധമാൽ ദിനത്തിന് ആഹ്വാനം നല്‍കിയത്. ആഗസ്റ്റ് 26ന് കന്ധമാലിലെ ഉദയഗിരിയിൽ സംഘടിപ്പിക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും പതിനായിരത്തോളം ആളുകളെ പ്രതീക്ഷിക്കുന്നതായി സംഘടന ഇറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. സ്വാതന്ത്ര്യത്തിന്റെ എഴുപതാം വർഷം ആഘോഷിക്കുന്ന വേളയിൽ കന്ധമാലിലെ മനുഷ്യക്കുരുതിയിൽ ഇരയായവരെയും തരണം ചെയ്തവരേയും അനുസ്മരിക്കുന്നതും അവരുടെ ആവശ്യങ്ങൾക്കായി പിന്തുണയ്ക്കാനും നമുക്ക് കടമയുണ്ട്. പ്രമുഖ മത നേതാക്കൾ ജനങ്ങളുടെ പത്തിന ആവശ്യങ്ങൾക്കായി പ്രസംഗിക്കുമെന്നും പത്രക്കുറിപ്പിലുണ്ട്. കന്ധമാൽ ദിനത്തിനു ഇന്ത്യൻ ജനതയുടെ അകമഴിഞ്ഞ പിന്തുണ അഭ്യർത്ഥിച്ചു കൊണ്ടാണ്. നാഷണൽ സോളിഡാരിറ്റി ഫോറം പുറത്തിറക്കിയ കുറിപ്പ് സമാപിക്കുന്നത്. 2008ലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൈസ്തവ നരഹത്യ കന്ധമാലില്‍ അരങ്ങേറിയത്. തീവ്രഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ ആക്രമണത്തില്‍ നൂറോളം ക്രൈസ്തവ വിശ്വാസികളാണ് അന്ന്‍ കൊല്ലപ്പെട്ടത്. നാനൂറോളം പ്രാർത്ഥാനാലായങ്ങളും 6500 ഭവനങ്ങളും അന്ന്‍ നശിപ്പിക്കപ്പെട്ടു. കന്യാസ്ത്രീ അടക്കം നിരവധി സ്ത്രീകള്‍ ബലാല്‍സംഗത്തിന് ഇരകളായി. 6000-ത്തോളം ക്രിസ്തീയ ഭവനങ്ങളും കൊള്ളയടിക്കപ്പെട്ടെങ്കിലും സര്‍ക്കാര്‍ തലത്തില്‍ കാര്യമായ നിയമ നടപടികള്‍ ഉണ്ടായില്ല.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2017-08-19 06:30:00
Keywordsകന്ധമാൽ
Created Date2017-08-19 06:31:36