Contents

Displaying 5451-5460 of 25113 results.
Content: 5750
Category: 1
Sub Category:
Heading: മെഡ്ജുഗോറിയിലെ പ്രത്യക്ഷീകരണം: സഭ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വത്തിക്കാന്‍ പ്രതിനിധി
Content: സരജെവോ (ബോസ്നിയ): മെഡ്ജുഗോറിയിലെ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണത്തെ കത്തോലിക്കാ സഭ അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി മാര്‍പാപ്പ നിയോഗിച്ച വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ഹെന്‍റ്റിക് ഹോസര്‍. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ പ്രത്യക്ഷീകരണത്തെ കത്തോലിക്കാ സഭ അംഗീകരിക്കുമെന്നാണ് എല്ലാ സൂചനകളും വ്യക്തമാക്കുന്നതെന്നും ഇതിന് തടസ്സമായി മറ്റ് കാരണങ്ങള്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് മെഡ്ജുഗോറിയിലെ അജപാലനപരമായ അവസ്ഥകള്‍ കുറിച്ച് പഠിക്കുവാന്‍ പോളണ്ടിലെ വാര്‍സ്വോ-പ്രാഗ രൂപതയുടെ അധ്യക്ഷനായ ആര്‍ച്ചു ബിഷപ്പ് ഹെന്‍റ്റിക് ഹോസെറിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചത്. പ്രത്യക്ഷീകരണങ്ങളുടെ സാധുതയെക്കുറിച്ച് അന്വേഷിക്കുവാനല്ല, മറിച്ച് പ്രേഷിത രംഗത്തെ വളര്‍ച്ചയെക്കുറിച്ച് അന്വേഷിക്കുവാനാണ് പാപ്പാ നിയമിച്ചതെന്നും ഹെന്‍റിക്ക് ഹോസര്‍ മെത്രാപ്പോലീത്ത വ്യക്തമാക്കി. 1981-ല്‍ ബോസ്നിയയിലെ മെഡ്ജുഗോറിയില്‍ ആറു കുട്ടികള്‍ക്കാണ് പരിശുദ്ധ കന്യകാമാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പലപ്പോഴും മാതാവ് പ്രത്യക്ഷപ്പെട്ടതായും സന്ദേശങ്ങള്‍ നല്‍കിയതുമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ദ്ദിനാള്‍ കാമില്ലോ റൂയിനിയുടെ നേതൃത്വത്തില്‍ പ്രത്യേക വത്തിക്കാന്‍ കമ്മീഷന്‍ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളുടെ ആധികാരികതയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. 2014-ല്‍ ആണ് അവരുടെ കണ്ടെത്തലുകള്‍ വത്തിക്കാന് കൈമാറിയത്. ഈ കണ്ടെത്തലുകള്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല. റിപ്പോര്‍ട്ട് പരസ്യമായിട്ടില്ലെങ്കിലും, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ ഏഴ് പ്രത്യക്ഷീകരണങ്ങള്‍ ആധികാരികതയുള്ളവയാണെന്നാണ് കമ്മീഷന്റെ നിഗമനമെന്ന് വത്തിക്കാന്‍ ജേര്‍ണലിസ്റ്റായ ആന്‍ഡ്രീ ടോര്‍ണിയേലി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. പ്രാര്‍ത്ഥനയുടേയും വിശ്വാസ തീക്ഷ്ണതയുടെയും കാര്യത്തില്‍ യൂറോപ്പിലെ മറ്റേതൊരു സ്ഥലത്തേക്കാളും ഒരുപടി മുന്നിലാണ് മെഡ്ജുഗോറിയെന്ന് ബിഷപ്പ് ഹെന്‍റ്റിക് പറഞ്ഞു. ഈ വര്‍ഷാവസാനത്തോടെ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള വത്തിക്കാന്റെ നിലപാട് വ്യക്തമാക്കപ്പെടും എന്ന സൂചനയും അദ്ദേഹം നല്‍കിയിട്ടുണ്ട്.
Image: /content_image/News/News-2017-08-23-09:58:55.jpg
Keywords: മെഡ്
Content: 5751
Category: 4
Sub Category:
Heading: വൈദികന്റെ വിലമതിക്കാനാവാത്ത സ്ഥാനം തിരിച്ചറിഞ്ഞിട്ടുണ്ടോ?
Content: കാഴ്ചയുള്ളപ്പോള്‍ കണ്ണിന്‍റെ വില നാം മനസ്സിലാക്കാറില്ല. ഈയടുത്തകാലത്ത് അന്ധനായ ഒരു മനുഷ്യനുമായിട്ട് സംസാരിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ കാഴ്ചയുടെ വില തമ്പുരാന്‍ വെളിപ്പെടുത്തി. പുരോഹിതന്‍റെ യഥാര്‍ത്ഥ വില അറിഞ്ഞെങ്കില്‍ മാത്രമേ പൗരോഹിത്യത്തെ ആദരിക്കാനും ബഹുമാനിക്കാനും സാധിക്കുകയുള്ളൂ. ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവമാണ്, അമ്മ രോഗിയായി മരണത്തോടടുത്ത സമയം. ആശുപത്രിയില്‍ സാധാരണയായി കുമ്പസാരിക്കാനും കുര്‍ബ്ബാന കൊടുക്കാനും നിയമിതനായ വൈദികന്‍ അന്ന്‍ ഉച്ചകഴിഞ്ഞേ എത്തുകയുള്ളൂ എന്നറിഞ്ഞപ്പോള്‍ അടുത്തുള്ള ആശ്രമത്തില്‍ വണ്ടിയുമായി ചെന്ന് അച്ഛനെ വിവരമറിയിച്ചു. നിമിഷങ്ങള്‍ക്കകം എന്‍റെ കൂടെ വന്ന് അമ്മയ്ക്ക് അന്ത്യകൂദാശകള്‍ കൊടുക്കാനും നല്ല മരണത്തിനൊരുക്കാനും സാധിച്ചു. #{red->none->b->Must Read: ‍}# {{ ആനയെ ആശീര്‍വദിക്കുന്ന വൈദികനും അത് അംഗീകരിക്കാത്ത വിശ്വാസികളും -> http://www.pravachakasabdam.com/index.php/site/news/5653 }} ഇവിടെയാണ് യഥാര്‍ത്ഥത്തില്‍ ഒരു പുരോഹിതന്‍റെ വില മനസ്സിലാക്കാന്‍ സാധിച്ചത്. വിന്‍സെന്‍റ് ഡി പോള്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തില്‍ ചെന്നപ്പോള്‍ അവിടുത്തെ അമ്മ ഒരാഗ്രഹം പറഞ്ഞു. എന്‍റെ മകനെ, എനിക്കൊന്ന് കുമ്പസാരിച്ചു കുര്‍ബ്ബാന കൈക്കൊള്ളണം. വികാരിയച്ചന്‍ അന്ന്‍ സ്ഥലത്തില്ലായിരുന്നു. ഉടന്‍ തന്നെ കോണ്‍വെന്‍റുമായി ബന്ധപ്പെട്ട് അടുത്ത പള്ളിയില്‍ വിളിച്ചു. അവിടെയും അച്ഛനില്ല. വീണ്ടും മറ്റൊരു പള്ളിയുമായി ബന്ധപ്പെട്ടു. ശാരീരികമായി അസുഖത്തിലായിരുന്നുവെങ്കിലും ത്യാഗം സഹിച്ചു അച്ഛന്‍ വന്നു. കുര്‍ബ്ബാനയും കൊടുത്തു. വികാരിയച്ചന്‍ എത്തുന്നതിനു മുന്‍പ് മരിക്കുകയും ചെയ്തു. ഈ രണ്ട് സംഭവങ്ങളുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍ വികാരിയച്ചന്‍റെ അഭാവത്തിലാണ് അദ്ദേഹത്തിന്‍റെ വില പലപ്പോഴും നാം തിരിച്ചറിയുന്നത്. #{red->none->b->You May Like: ‍}# {{ പോളണ്ട് പ്രധാനമന്ത്രിയുടെ മകന്‍ തിരുപട്ടം സ്വീകരിച്ചു -> http://www.pravachakasabdam.com/index.php/site/news/5034 }} അച്ചന്മാരെ പലപ്പോഴും കുറ്റപ്പെടുത്തിയിട്ടുണ്ട്. വികാരിയച്ചന്മാര്‍ക്ക് സ്ഥലംമാറ്റം വരുമ്പോള്‍ നല്ല അച്ഛനെ കിട്ടണമെന്ന് പ്രാര്‍ത്ഥിക്കാറുണ്ട്. അതെ സമയം ഇപ്രകാരമുള്ള നിമിഷങ്ങളില്‍ ഏതെങ്കിലുമൊരച്ചനെ നാം ആഗ്രഹിക്കാറില്ലേ. നല്ല ഒരച്ചനെ കിട്ടണമെന്ന് ഇടവകക്കാര്‍ പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ല. ഇതിനൊരു മറുവശം കൂടിയുണ്ട്. എനിക്കൊരു നല്ല ഇടവക കിട്ടണമെന്ന് ഒരു വൈദികനും ആഗ്രഹിച്ച് പ്രാര്‍ത്ഥിച്ചെന്നിരിക്കട്ടെ. ഈ രണ്ടു പ്രാര്‍ത്ഥനയും സ്വീകരിക്കുന്ന ദൈവം അച്ഛന് ചേര്‍ന്ന ഇടവകയും ഇടവകയ്ക്ക് ചേര്‍ന്ന അച്ഛനെയും കൊടുത്താല്‍ അച്ഛനും ഇടവകക്കാര്‍ക്കും പരാതി പറയാന്‍ അവകാശമുണ്ടോ? ചുരുക്കത്തില്‍, എന്‍റെ ഇടവകയ്ക്കു കിട്ടുന്ന വൈദികന്‍ നല്ല വൈദികനല്ലായെന്നു എനിക്കു തോന്നുമ്പോള്‍ ഞാനും നല്ലവനല്ലായെന്നു ചിന്തിച്ചാല്‍ പ്രശ്നം തീര്‍ന്നു. #{red->none->b->Must Read: ‍}# {{ വീണുപോകുന്ന വൈദികരും സോഷ്യൽ മീഡിയായിലെ വിശ്വാസികളും -> http://www.pravachakasabdam.com/index.php/site/news/4320 }} ഇതിനൊരു മറുവശം കൂടിയുണ്ട്. ജോണ്‍ മരിയ വിയാനിയച്ചനെയും ആര്‍സ് ഇടവകയേയും താരതമ്യപ്പെടുത്തിയാല്‍ ഇവിടെ തെറ്റുപറ്റും. കാരണം കഴിവുള്ള അച്ചന്മാര്‍ക്ക് സാധിക്കാത്തത് വിയാനിയച്ചന്‍ സാധിച്ചെടുത്തു. എങ്കിലും ജനങ്ങളുടെ വിശുദ്ധിയും അച്ചന്മാരുടെ വിശുദ്ധിയും തമ്മില്‍ ബന്ധമുണ്ടെന്നുള്ളത് വാസ്തവമാണ്. പൊതുവേ ജനങ്ങള്‍ ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് മുന്‍കോപം. സ്ഥലം മാറി വന്ന അച്ഛനെക്കുറിച്ച് ഒരാളോടു ചോദിച്ചപ്പോള്‍ പറഞ്ഞ കാര്യം അങ്ങേര്‍ക്ക് പോലീസ് ജോലിയായിരുന്നു. നല്ലതെന്നാണ്. ഇവിടെയും ഒരു മറുവശമുണ്ട്. പോലീസില്‍ പോലും അച്ചന്മാരുടെ സ്വഭാവമുള്ള ആളുകളുണ്ട്. ഇവിടെ വൈദികരുടെ അഭിഷേകത്തിന്‍റെ വില മാത്രം ജനങ്ങള്‍ നോക്കിയാല്‍ മതി. ജനങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ അതാണ്‌ വലുത്. കാരണം നമ്മെയൊക്കെ സ്വര്‍ഗ്ഗത്തിലെത്തിക്കുന്നത് വൈദികരുടെ അഭിഷേകമാണ്. വൈദികരുടെ ജീവിതസാക്ഷ്യം വൈദികരെ ബാധിക്കുന്ന കാര്യമാണ്. #{red->none->b->Also Read: ‍}# {{ കളിക്കളത്തില്‍ നിന്നു അള്‍ത്താരയിലേക്ക്: ഫിലിപ്പ് മുള്‍റൈന്‍ തിരുപട്ടം സ്വീകരിച്ചു -> http://www.pravachakasabdam.com/index.php/site/news/5394}} എന്തൊക്കെ കുറവുണ്ടായാലും നാമിന്ന് അനുഭവിക്കുന്ന പല സുഖസൗകര്യങ്ങളും ത്യജിക്കുന്ന ത്യാഗത്തിന്‍റെ വില തമ്പുരാന്‍ കൊടുക്കുന്നത് നമ്മുടെ ബുദ്ധിക്കതീതമാണ്. ദൈവം നമുക്കുവേണ്ടി മാറ്റി നിര്‍ത്തിയവര്‍. നമ്മുടെ ആത്മരക്ഷയില്‍ അശ്രദ്ധ കാണിച്ചാല്‍ കണക്കു കൊടുക്കെണ്ടവര്‍. അതുപോലെ ബഹുമാനവും ആദരവും നാം നല്‍കിയില്ലെങ്കില്‍ നമ്മോടും കണക്കു ചോദിക്കും. ദൈവത്തെ മനുഷ്യരിലേക്കും മനുഷ്യരെ ദൈവത്തിലേക്കും എത്തിക്കുന്ന മഹോന്നത സ്ഥാനം. മാലാഖമാര്‍ പോലും ഭയഭക്തിയോടെ നോക്കുന്ന സ്ഥാനം. #{green->none->b->മുന്‍ഭാഗങ്ങള്‍: ‍}# {{വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4312 }} {{വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4372 }} {{വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4424 }} {{വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4479 }} {{ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4527 }} {{നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4586 }} {{വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4645 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4690 }} {{വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4750 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4812 }} {{വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4879 }} {{ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍...! - ഭാഗം XII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4942 }} {{ജീവിതത്തില്‍ ദൈവത്തിന് മഹത്വം നല്‍കാന്‍ തയാറാണോ? എങ്കില്‍......! - ഭാഗം XIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4994 }} {{വിശുദ്ധ കുര്‍ബാനയിലെ യേശുവിനെ തിരിച്ചറിയുന്ന ക്രിസ്ത്യാനി, നീ എത്രയോ ഭാഗ്യവാന്‍..! - ഭാഗം XIV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5047 }} {{വിശുദ്ധ കുര്‍ബാനയുടെ അത്ഭുതശക്തി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.......? - ഭാഗം XV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5107 }} {{വിശുദ്ധ കുര്‍ബാനയ്ക്കു ഭിക്ഷക്കാരന്‍ വഴികാട്ടിയായപ്പോള്‍- XVIവായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5286 }} {{ ദിവ്യകാരുണ്യത്തില്‍ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എണ്ണിതിട്ടപ്പെടുത്തുക അസാധ്യം- ഭാഗം XVII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/5345 }} {{ വിശുദ്ധ കുർബാന: സകല ചോദ്യങ്ങൾക്കുമുള്ള ഉത്തരം - ഭാഗം XVIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/5404 }} {{ വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ക്രിസ്തുവിന്റെ ശക്തി സ്വീകരിക്കുക - ഭാഗം XIX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/5465 }} {{ പൗരോഹിത്യത്തിന്‍റെ വില മനസ്സിലാക്കിയിട്ടുണ്ടോ? ഭാഗം XX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/5578}} {{ എനിക്കും വിശുദ്ധനാകാം, നിനക്കും.....! ഭാഗം XXI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://pravachakasabdam.com/index.php/site/news/5694}}
Image: /content_image/Mirror/Mirror-2017-08-23-11:16:17.jpg
Keywords: വൈദിക
Content: 5752
Category: 6
Sub Category:
Heading: ദൈവം സ്നേഹമാകുന്നു എന്നു പറയുന്നതിന്റെ അർത്ഥമെന്ത്?
Content: "ഇനി ഞാന്‍ നിങ്ങളെ ദാസന്‍മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ പിതാവില്‍നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറിയിച്ചു" (യോഹ 15: 15). #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 7}# <br> ലോകത്തിലുള്ള എല്ലാ മതങ്ങളും തന്നെ "ദൈവം സ്നേഹമാകുന്നു" എന്ന് പഠിപ്പിക്കുന്നു. എന്നാൽ ക്രൈസ്തവ വിശ്വാസം "സ്നേഹം" എന്ന പദത്തിനു നൽകുന്ന വ്യാഖ്യാനം മറ്റു മതങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഒരു മനുഷ്യൻ മറ്റു മനുഷ്യരോട് കാണിക്കുന്ന കാരുണ്യമോ പ്രത്യേക അടുപ്പമോ സ്നേഹം എന്ന പദം കൊണ്ട് സാധാരണ അർത്ഥമാക്കാറുണ്ട്. ഈ സ്നേഹത്തെ ദൈവവുമായി ബന്ധപ്പെടുത്തിക്കൊണ്ട് മറ്റു മതങ്ങൾ 'ദൈവം സ്നേഹമാകുന്നു' എന്ന് പഠിപ്പിക്കുന്നു. എന്നാൽ ക്രൈസ്തവ വിശ്വാസം സ്നേഹത്തിനു നൽകുന്ന വ്യാഖ്യാനം ഇതിൽനിന്നെല്ലാം വളരെ ഉന്നതമാണ് എന്ന സത്യം നാം തിരിച്ചറിയണം. "അദൃശ്യനായ ദൈവം തന്റെ സ്നേഹത്തിന്റെ ആധിക്യത്താല്‍ മനുഷ്യരോട് സ്നേഹിതരോട് എന്ന നിലയിൽ സംസാരിക്കുകയും അവരോടൊത്ത് വസിക്കുകയും ചെയ്യുന്നു. തന്നോടൊത്തുള്ള സംസര്‍ഗ്ഗത്തിന് അവരെ ക്ഷണിക്കുന്നതിനും അതിലേക്ക് അവരെ സ്വീകരിക്കുന്നതിനും വേണ്ടിയാണിത്" (Dei Verbum 2). "ദൈവം സ്നേഹമാകുന്നു" എന്നത് അതിന്റെ പൂർണതയിൽ ദർശിക്കാൻ കഴിയുന്നത് പരിശുദ്ധ ത്രിത്വത്തിൽ മാത്രമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള സ്നേഹത്തിന്റെ ഐക്യത്തിൽ നിന്നുകൊണ്ട് പുത്രനായ ദൈവം നമ്മെ സ്നേഹിതന്മാർ എന്ന് വിളിക്കുകയും ആ സ്നേഹത്തിലേക്ക് ഓരോ മനുഷ്യനെയും ക്ഷണിക്കുകയും ചെയ്യുന്നു. ഇപ്രകാരം ക്രിസ്തുവിലൂടെ മാത്രമേ ഒരുവന് ദൈവത്തിന്റെ സ്നേഹത്തിലേക്ക് കടന്ന് ചൊല്ലുവാനും മറ്റു മനുഷ്യരെ പൂർണമായി സ്നേഹിക്കാനും സാധിക്കൂ. "ദൈവം സ്നേഹമാകുന്നു" (യോഹ 4:16) എന്ന് അപ്പോസ്തോലൻ പറയുന്നു. ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നത് അനന്തമായ സ്നേഹത്തിന്റെ ദിവ്യരഹസ്യമായിട്ടാണ്. ആ അനന്തമായ സ്നേഹത്തിൽ പിതാവ് അനാദികാലം മുതൽക്കേ പരിശുദ്ധാരൂപിയിൽ തന്റെ വചനം ഉച്ചരിക്കുന്നു. അതുകൊണ്ട് ആദിമുതല്‍ ദൈവത്തോടൊപ്പമുള്ള വചനം ദൈവമാണ്. ഈ വചനം മനുഷ്യനായി അവതരിച്ചതാണ് യേശു. അതിനാൽ "യേശു ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു. അവൻ ദൈവത്തിലും വസിക്കുന്നു" (1യോഹ 4:15). വചനം ദൈവത്തോടുകൂടെയായിരുന്നു. വചനം ദൈവമായിരുന്നു. ഇതേ വചനം മാംസമായി (യോഹ 1:14) എന്ന് വിശുദ്ധ യോഹന്നാൻ പറയുന്നു. അങ്ങനെ കന്യകാമറിയത്തിൽ നിന്നു പിറന്ന യേശുക്രിസ്തു യഥാർത്ഥത്തിൽ ദൈവത്തിന്റെ വചനമാണ്. മാംസമാകുക വഴി മനുഷ്യസ്വഭാവമുള്ളവനായിതീർന്ന യേശുക്രിസ്തുവിലൂടെ മാത്രമേ സ്നേഹം എന്ന പദത്തെ പൂർണമായി വ്യാഖ്യാനിക്കാൻ കഴിയൂ. യേശുവിനെ സ്നേഹിക്കുന്നവനെ പിതാവ് സ്നേഹിക്കുകയും സ്നേഹം തന്നെയായ ദൈവം അവനിൽ വാസമുറപ്പിക്കുകയും ചെയ്യും (യോഹ 14:23). ഇപ്രകാരം ദൈവം വാസം ഉറപ്പിച്ചിരിക്കുന്ന ഒരു മനുഷ്യനു മാത്രമേ മറ്റുള്ളവരെ യഥാർത്ഥമായി സ്നേഹിക്കാൻ കഴിയൂ. അല്ലാതെയുള്ളവ വെറും സ്നേഹപ്രകടനങ്ങൾ മാത്രമായിരിക്കും. #{red->n->b->വിചിന്തനം}# <br> പരിശുദ്ധ ത്രിത്വത്തിലെ ദൈവീക ആളുകൾ തമ്മിലുള്ള സ്നേഹ സംവാദത്തിൽ ദൈവം സ്വയം വെളിപ്പെടുത്തുന്നു. യഥാര്‍ത്ഥമായ സ്നേഹത്തിന്റെ പൂർണത പരിശുദ്ധ ത്രിത്വത്തിൽ മാത്രമേ ദർശിക്കാൻ സാധിക്കൂ. മനുഷ്യനായി അവതരിച്ച യേശുക്രിസ്തുവിലൂടെ മാത്രമേ പിതാവിനോടും പരിശുദ്ധാത്മാവിനോടും കൂടുതൽ ചേർന്നു നിൽക്കാനും സ്നേഹം അതിന്റെ പൂർണ്ണതയിൽ നിന്നും സ്വീകരിച്ച് മറ്റു മനുഷ്യർക്ക് പകർന്നുകൊടുക്കുവാനും നമുക്ക് സാധിക്കൂ #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-08-23-13:16:35.jpg
Keywords: യേശു, ക്രിസ്തു
Content: 5753
Category: 1
Sub Category:
Heading: ഭീകരാക്രമണ സാധ്യത: ജര്‍മ്മനിയിലെ കൊളോണ്‍ കത്തീഡ്രലിന്റെ സുരക്ഷ ശക്തമാക്കി
Content: ബെര്‍ലിന്‍: യൂറോപ്പിലെ തീവ്രവാദ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ജര്‍മനിയിലെ പ്രശസ്തമായ കൊളോണ്‍ കത്തീഡ്രലിന്റെ സുരക്ഷ ശക്തമാക്കി. സ്പെയിനിലെ ബാഴ്‌സലോണയിലെ ഹോളിഫാമിലി ബസിലിക്കയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് കോടതിയില്‍ ഹാജരാക്കിയ ഭീകരന്‍ മൊഴി നല്‍കിയ സാഹചര്യത്തിലാണ് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്. ദേവാലയത്തിന് ചുറ്റും ബാരിക്കേഡുകള്‍ തീര്‍ത്തും സുരക്ഷാസേനയെ വിന്യസിച്ചുമാണ് സുരക്ഷ നടപടികള്‍ പുരോഗമിക്കുന്നത്. കൊളോണിന്‍റെ പ്രതീകമാണ് കത്തീഡ്രല്‍ ദേവാലയമെന്നും ബാഴ്സലോണയിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സുരക്ഷാസേനയെ വിന്യസിക്കുകയാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം ലോക മഹായുദ്ധകാലത്ത് കാര്യമായ കേടുപാടുകള്‍ സംഭവിച്ച കത്തീഡ്രല്‍ ദേവാലയം അറ്റകുറ്റപണികള്‍ക്ക് ശേഷം 1956-ല്‍ ആണ് വീണ്ടും തുറന്നു കൊടുത്തത്. 1996-ല്‍ ലോക പൈതൃക നിര്‍മ്മിതികളുടെ കൂട്ടത്തില്‍ കൊളോണ്‍ കത്തീഡ്രലിനെയും യുനെസ്കോ ഉള്‍പ്പെടുത്തിയിരിന്നു.
Image: /content_image/News/News-2017-08-24-04:51:58.jpg
Keywords: കത്തീഡ്ര
Content: 5754
Category: 18
Sub Category:
Heading: മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്കു സീറോ മലബാര്‍ സഭയുടെ പ്രണാമം
Content: കൊച്ചി: കേരള ക്രൈസ്തവസഭയിലെ വലിയ ഇടയന്‍ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ ആദരിച്ച് സീറോ മലബാര്‍ സഭ. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സീറോ മലബാര്‍ സഭ സിനഡിലാണ് ജന്മശതാബ്ദി നിറവിലെത്തിയ മാര്‍ത്തോമാ സഭ വലിയമെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെ ആദരിച്ചത്. ഉച്ചയ്ക്കു പന്ത്രണ്ടിനു മൗണ്ട് സെന്റ് തോമസില്‍ എത്തിയ വലിയ ഇടയനെ അമ്പതോളം മെത്രാന്മാര്‍ സ്വീകരിച്ചു. വലിയമെത്രാപ്പോലീത്തയുടെ സ്വീകാര്യത മാര്‍ത്തോമാ സഭയ്ക്കും ക്രൈസ്തവ വിശ്വാസികള്‍ക്കു മുഴുവനും സമൂഹത്തിനും മാതൃകയാണെന്ന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. ഉയര്‍ന്ന ചിന്തകളും ജീവിതമൂല്യങ്ങളും തന്റെ ലളിതവും സരസവുമായ സംഭാഷണങ്ങളിലൂടെ മറ്റുള്ളവരിലേക്കു പകരാന്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്കുള്ള പാടവം അഭിമാനാര്‍ഹമാണ്. വാക്കുകള്‍ക്കപ്പുറം ജീവിതം മുഴുവന്‍ സന്ദേശമാകണമെന്ന ചിന്തയാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്റെ നര്‍മഭാഷണം മൂല്യങ്ങള്‍ ജനങ്ങളിലേക്കു പകരുന്നതിനുവേണ്ടിയാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യമായ വ്യക്തിത്വമാകണം സഭാനേതാക്കള്‍. ഭാരതക്രൈസ്തവസഭയ്ക്കു വലിയ നേട്ടങ്ങള്‍ സമ്മാനിച്ച യുഗപ്രഭാവനായ വലിയ മെത്രാപ്പോലീത്തയെ ജന്മശതാബ്ദിവേളയില്‍ അത്യാഹ്ലാദത്തോടും അഭിമാനത്തോടുമാണു സീറോ മലബാര്‍ സഭ ആദരിക്കുന്നതെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സിനഡിന്റെ പ്രതിനിധിയായി ആശംസകള്‍ നേര്‍ന്നു. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വവും ദര്‍ശനങ്ങളുടെ ആഴവും വലിയ മെത്രാപ്പോലീത്തയ്ക്കു ജനമനസുകളില്‍ വിശിഷ്ടമായ ഇടം നേടിക്കൊടുത്തിട്ടുണ്ടെന്നു മാര്‍ പവ്വത്തില്‍ പറഞ്ഞു. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നമ്മുടെ ആവശ്യമായി കാണുമ്പോഴാണു നരകങ്ങള്‍ സ്വര്‍ഗങ്ങളാകുന്നതെന്ന് മാര്‍ ക്രിസോസ്റ്റം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. അപരന്റെ നന്മയ്ക്കായി പരിശ്രമിക്കുമ്പോള്‍ പ്രതിസന്ധികളുണ്ടാവും. ലോകത്തിലെ നമ്മുടെ ശരിയായ ജീവിതം ലോകത്തെ സ്വര്‍ഗമാക്കും. സ്വന്തം ആവശ്യങ്ങളെപ്രതി ദൈവത്തെ ഉപയോഗിക്കുന്നവരുണ്ട്. മദര്‍ തെരേസയെ ദൈവം ഉപയോഗിക്കുകയായിരുന്നു. ദൈവം ഉപയോഗിക്കുന്നവരായി നാം മാറണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ചടങ്ങിനിടെ മേജര്‍ ആര്‍ച്ച്ബിഷപ് ജോര്‍ജ്ജ് ആലഞ്ചേരി വലിയ മെത്രാപ്പോലീത്തയ്ക്കു മാര്‍ത്തോമാശ്ലീഹായുടെ ഛായാചിത്രം സമ്മാനിച്ചു. ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ പൊന്നാടയണിയിച്ചു. ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, ബിഷപ് മാര്‍ ആന്റണി കരിയില്‍, കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-08-24-05:13:09.jpg
Keywords: മാര്‍ ക്രിസോ
Content: 5755
Category: 18
Sub Category:
Heading: കുറവിലങ്ങാട് 'അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍' 27നു ആരംഭിക്കും
Content: കുറവിലങ്ങാട്: അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ പൂര്‍ത്തിയായി. ആഗസ്റ്റ് 27 മുതല്‍ 31 വരെ തീയതികളിലാണു ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്. അരലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പതിനായിരം പേര്‍ക്കിരുന്ന് വചനശ്രവണം നടത്താവുന്ന കൂറ്റന്‍ പന്തലാണു ദേവമാതാ കോളജ് മൈതാനത്ത് തയാറാക്കിയിരിക്കുന്നത്. 27 മുതല്‍ വൈകുന്നേരം നാലിനു വിശുദ്ധ കുര്‍ബാനയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും. 27ന് നാലിന് കാഞ്ഞിരപ്പള്ളി സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും. 5.45ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരം നാലിനു പാലാ രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപറന്പില്‍, മോണ്‍. ജോസഫ് കൊല്ലംപറന്പില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.. 28 മുതല്‍ എല്ലാദിവസവും രാവിലെ ഒന്‍പതു മുതല്‍ 3.30വരെ കൗണ്‍സലിംഗിനും രാവിലെ 10 മുതല്‍ നാലുവരെ കുമ്പസാരത്തിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കൗണ്‍സലിംഗ് പാരീഷ്ഹാളിലും കുമ്പസാരം വലിയ പള്ളിയിലുമായാണ് നടക്കുന്നത്. പാരിഷ് ഹാള്‍, പള്ളി, പള്ളിയങ്കണം എന്നിവിടങ്ങളിലിരുന്നു വചനം ശ്രവിക്കാന്‍ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. എല്‍ഇഡി സ്‌ക്രീനുകള്‍ വിവിധയിടങ്ങളിലായി സ്ഥാപിക്കുമെന്നും രോഗികള്‍ക്കു പ്രത്യേക ഇരിപ്പിടങ്ങള്‍ പ്രധാന പന്തലില്‍ ഒരുക്കിയിട്ടുണ്ടെന്നും സംഘാടക നേതൃത്വം അറിയിച്ചു.
Image: /content_image/India/India-2017-08-24-05:38:39.jpg
Keywords: അഭിഷേകാ
Content: 5756
Category: 18
Sub Category:
Heading: കെ‌സി‌ബി‌സി മദ്യവിരുദ്ധസമിതിയുടെ നില്‍പ്പ്സമരം നാളെ
Content: കൊച്ചി: പുനര്‍വിജ്ഞാപനത്തിലൂടെ ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ നാനൂറോളം മദ്യശാലകള്‍ കൂടി തുറക്കാനുള്ള നീക്കത്തിനെതിരേയും മദ്യശാലകള്‍ക്കുള്ള അനുമതിക്കു തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന പഞ്ചായത്തിരാജ് നഗരപാലിക ബില്‍ വകുപ്പുകള്‍ റദ്ദാക്കിയതിനും എതിരെ നാളെ കൊച്ചിയില്‍ വായ് മൂടിക്കെട്ടി നില്പു സമരം നടത്തും. കെസിബിസി മദ്യവിരുദ്ധ സമതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ എറണാകുളം ടൗണ്‍ഹാളിനു മുന്നില്‍ വായ് മൂടിക്കെട്ടി നില്പു സമരം നടത്തുക. കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സമരം ഉദ്ഘാടനം ചെയ്യും. മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റീസ് പി.കെ.ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കും. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, പ്രഫ. കെ.കെ. കൃഷ്ണന്‍, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറന്പില്‍, ഫാ. ജോര്‍ജ് നേരേവീട്ടില്‍, ഫാ. ആന്റണി അറയ്ക്കല്‍, ടി.എം.വര്‍ഗീസ്, പി.എച്ച്. ഷാജഹാന്‍, ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ കോറെപ്പിസ്‌കോപ്പ, എന്‍. രാജേന്ദ്രന്‍, പ്രഫ. തങ്കം ജേക്കബ്, ഹില്‍ട്ടണ്‍ ചാള്‍സ്, ജയിംസ് കോറന്‌പേല്‍, മിനി ആന്റണി, ജോണ്‍സണ്‍ പാട്ടത്തില്‍, തങ്കച്ചന്‍ വെളിയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2017-08-24-06:06:31.jpg
Keywords: മദ്യ
Content: 5757
Category: 18
Sub Category:
Heading: ഫാത്തിമ സന്ദേശയാത്ര നാളെ വയനാട്ടില്‍
Content: മാനന്തവാടി: പരിശുദ്ധദൈവമാതാവ് ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ടതിന്‍റെ ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി കേരള കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസസിന്‍റെ നേതൃത്വത്തില്‍ ഫാത്തിമ മാതാവിന്‍റെ രൂപ പ്രയാണം ആഗസ്റ്റ് 25 മുതല്‍ 28 വരെ മാനന്തവാടി സോണിലെ ആറു കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കരിസ്മാറ്റിക്ക് ശുശ്രൂഷ സംവിധാനമായ സോണല്‍ തലത്തില്‍ രൂപികരിച്ച കമ്മിറ്റിയാണ് സന്ദേശയാത്രയ്ക്കും ആഘോഷങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. മാനന്തവാടി സോണിലെ ആറു സബ് സോണുകളിലെ 26 കേന്ദ്രങ്ങളിലൂടെയാണ് ഫാത്തിമ സന്ദേശയാത്ര കടന്നു പോകുന്നത്. കൊട്ടിയൂര്‍, മാനന്തവാടി, പുല്‍പ്പള്ളി, ബത്തേരി, കല്‍പ്പറ്റ, ഗൂഡല്ലൂര്‍, നിലമ്പൂര്‍ എന്നികേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കുവാനും മാനന്തവാടി സോണ്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഫാ മാത്യു മൂത്തേടം, മേരി തെനംകുഴിയില്‍, ജോര്‍ജ്ജ് അരഞ്ഞാണിയില്‍, ബെന്നി തുണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2017-08-24-06:13:28.jpg
Keywords: ഫാത്തിമ
Content: 5758
Category: 9
Sub Category:
Heading: യു‌എ‌ഇയില്‍ 'എഫാത്താ- 2017' സെമിനാര്‍
Content: കരിസ്മാറ്റിക്ക് മുന്നേറ്റത്തിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് യു‌എ‌ഇ ജബൽ അലി സെന്‍റ് ഫ്രാന്‍സിസ് അസീസ്സി കത്തോലിക്ക ദേവാലയത്തില്‍ ''എഫാത്താ- 2017" സെമിനാര്‍ നടത്തുന്നു. നാളെ ( ആഗസ്റ്റ് 25) രാവിലെ 11.30 മുതല്‍ 5.30വരെയാണ് സെമിനാര്‍ നടക്കുക. ഫാ. ജോണ്‍ പടിഞ്ഞക്കര, ഫാ. ബിജു പണിക്കപറമ്പില്‍, ബ്രദ. ജോളി ജോര്‍ജ്ജ് കാവാലം, സിസ്റ്റര്‍ ലിസ്സി ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഇടവക കരിസ്മാറ്റിക്ക് യൂത്ത് മിനിസ്റ്റ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സെമിനാറിലേക്ക് എല്ലാ യുവജനങ്ങളെയും സാദരം ക്ഷണിക്കുന്നു. #{red->n->n-> വിശദ വിവരങ്ങൾക്ക് : }# ജെറീഷ് തോമസ് (BCST കോർഡിനേറ്റർ): +971-55-1108545
Image: /content_image/Events/Events-2017-08-24-06:41:51.jpeg
Keywords: യു‌എ‌ഇ
Content: 5759
Category: 9
Sub Category:
Heading: 'അഭിഷേകാഗ്നി കൺവെൻഷൻ' മാഞ്ചസ്റ്റർ റീജിയനിൽ ഒക്ടോബർ 24-ന്: വിപുലമായ ഒരുക്കങ്ങളുമായി ഭവന സന്ദർശനം ഇന്നുമുതൽ
Content: മാഞ്ചസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കൺവെൻഷന്റെ ഭാഗമായി മാഞ്ചസ്റ്റർ റീജിയൻ കേന്ദ്രീകരിച്ചുള്ള അഭിഷേകാഗ്നി കൺവെൻഷൻ ഒക്ടോബർ 24 ന് നടക്കും. ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ മിനിസ്‌ട്രീസ്‌ സ്ഥാപകനുമായ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന ഈ കൺവെൻഷനുവേണ്ടി വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. കൺവെൻഷനു മുന്നോടിയായി നടക്കുന്ന ഭവന സന്ദർശനം ഇന്ന് ആരംഭിക്കും. രൂപത വികാരി ജനറാൾ റവ.ഫാ.സജി മലയിൽപുത്തൻപുരയുടെ നേതൃത്വത്തിൽ വിവിധ മാസ്‌ സെന്ററുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുൾപ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിൻമാരായ, റീജിയണൽ കോ ഓർഡിനേറ്റർ ഫാ. തോമസ് തൈക്കൂട്ടത്തിൽ, ഫാ.ലോനപ്പൻ അരങ്ങാശ്ശേരി, ഫാ. സിറിൽ ഇടമന ,ഫാ. മാത്യു മുളയോലിൽ ഫാ. ബിജു കുന്നക്കാട്ട് , ഫാ.റോയ് കോട്ടയ്‌ക്കുപുറം എന്നിവർക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. സീറോ മലബാർ സഭയുടെ വളർച്ചയുടെപാതയിൽ പ്രത്യേക ദൈവിക അംഗീകാരമായി നൽകപ്പെട്ട ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പ്രഥമ ബൈബിൾ കൺവെൻഷൻ വൻ അഭിഷേകമായി മാറ്റിക്കൊണ്ട് "ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന " അലിഖിത വചനത്തിന് അടിവരയിടുന്ന പ്രവർത്തനങ്ങൾക്ക് മാഞ്ചസ്റ്ററിൽ ഫാ. മലയിൽപുത്തെൻപുരയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന സംഘാടകസമിതി തുടക്കംകുറിച്ചു. കൺവെൻഷന്റെ ആത്‌മീയ വിജയത്തിനായുള്ള പ്രത്യേക പ്രാർത്ഥന ഓരോ കുടുംബങ്ങളിലും നടന്നുവരുന്നതിനോടൊപ്പം, ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെയും രൂപതാ കേന്ദ്രത്തിന്റെയും പ്രത്യേക സന്ദേശവുമായി കൺവെൻഷനിലേക്കു ഓരോരുത്തരെയും നേരിട്ട് ക്ഷണിച്ചുകൊണ്ടുള്ള ഭവന സന്ദർശനം ഇന്നുമുതൽ ആരംഭിക്കും. സെഹിയോൻ യൂറോപ്പ് കിഡ്‌സ് ഫോർ കിംഗ്‌ഡം ടീം കൺവെൻഷനിൽ രാവിലെ മുതൽതന്നെ കുട്ടികൾക്കായുള്ള പ്രത്യേക ശുശ്രൂഷ നയിക്കും. മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വെച്ചായിരിക്കും അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടത്തപ്പെടുക. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 24 ചൊവ്വാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആയിരകണക്കിനു വിശ്വാസികള്‍ എത്തിച്ചേരും എന്ന് കണക്കാക്കപ്പെടുന്നു. മോട്ടര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും, സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡൻ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്. 2017 ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയായിരിക്കും ശുശ്രൂഷകൾ നടത്തപ്പെടുക. അന്നേ ദിവസം സ്‌കൂൾ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു. #{red->n->n->വിശാലമായ സൗകര്യങ്ങളോട് കൂടിയ കൺവെൻഷൻ സെന്ററിന്റെ അഡ്രസ്സ്: }# The Sheridan Suite <br>371 Oldham Road <br> Manchester <br>M40 8RR
Image: /content_image/Events/Events-2017-08-24-07:34:01.jpg
Keywords: അഭിഷേകാഗ്നി