category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്കു സീറോ മലബാര്‍ സഭയുടെ പ്രണാമം
Contentകൊച്ചി: കേരള ക്രൈസ്തവസഭയിലെ വലിയ ഇടയന്‍ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ ആദരിച്ച് സീറോ മലബാര്‍ സഭ. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സീറോ മലബാര്‍ സഭ സിനഡിലാണ് ജന്മശതാബ്ദി നിറവിലെത്തിയ മാര്‍ത്തോമാ സഭ വലിയമെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെ ആദരിച്ചത്. ഉച്ചയ്ക്കു പന്ത്രണ്ടിനു മൗണ്ട് സെന്റ് തോമസില്‍ എത്തിയ വലിയ ഇടയനെ അമ്പതോളം മെത്രാന്മാര്‍ സ്വീകരിച്ചു. വലിയമെത്രാപ്പോലീത്തയുടെ സ്വീകാര്യത മാര്‍ത്തോമാ സഭയ്ക്കും ക്രൈസ്തവ വിശ്വാസികള്‍ക്കു മുഴുവനും സമൂഹത്തിനും മാതൃകയാണെന്ന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. ഉയര്‍ന്ന ചിന്തകളും ജീവിതമൂല്യങ്ങളും തന്റെ ലളിതവും സരസവുമായ സംഭാഷണങ്ങളിലൂടെ മറ്റുള്ളവരിലേക്കു പകരാന്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്കുള്ള പാടവം അഭിമാനാര്‍ഹമാണ്. വാക്കുകള്‍ക്കപ്പുറം ജീവിതം മുഴുവന്‍ സന്ദേശമാകണമെന്ന ചിന്തയാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്റെ നര്‍മഭാഷണം മൂല്യങ്ങള്‍ ജനങ്ങളിലേക്കു പകരുന്നതിനുവേണ്ടിയാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യമായ വ്യക്തിത്വമാകണം സഭാനേതാക്കള്‍. ഭാരതക്രൈസ്തവസഭയ്ക്കു വലിയ നേട്ടങ്ങള്‍ സമ്മാനിച്ച യുഗപ്രഭാവനായ വലിയ മെത്രാപ്പോലീത്തയെ ജന്മശതാബ്ദിവേളയില്‍ അത്യാഹ്ലാദത്തോടും അഭിമാനത്തോടുമാണു സീറോ മലബാര്‍ സഭ ആദരിക്കുന്നതെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സിനഡിന്റെ പ്രതിനിധിയായി ആശംസകള്‍ നേര്‍ന്നു. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വവും ദര്‍ശനങ്ങളുടെ ആഴവും വലിയ മെത്രാപ്പോലീത്തയ്ക്കു ജനമനസുകളില്‍ വിശിഷ്ടമായ ഇടം നേടിക്കൊടുത്തിട്ടുണ്ടെന്നു മാര്‍ പവ്വത്തില്‍ പറഞ്ഞു. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നമ്മുടെ ആവശ്യമായി കാണുമ്പോഴാണു നരകങ്ങള്‍ സ്വര്‍ഗങ്ങളാകുന്നതെന്ന് മാര്‍ ക്രിസോസ്റ്റം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. അപരന്റെ നന്മയ്ക്കായി പരിശ്രമിക്കുമ്പോള്‍ പ്രതിസന്ധികളുണ്ടാവും. ലോകത്തിലെ നമ്മുടെ ശരിയായ ജീവിതം ലോകത്തെ സ്വര്‍ഗമാക്കും. സ്വന്തം ആവശ്യങ്ങളെപ്രതി ദൈവത്തെ ഉപയോഗിക്കുന്നവരുണ്ട്. മദര്‍ തെരേസയെ ദൈവം ഉപയോഗിക്കുകയായിരുന്നു. ദൈവം ഉപയോഗിക്കുന്നവരായി നാം മാറണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ചടങ്ങിനിടെ മേജര്‍ ആര്‍ച്ച്ബിഷപ് ജോര്‍ജ്ജ് ആലഞ്ചേരി വലിയ മെത്രാപ്പോലീത്തയ്ക്കു മാര്‍ത്തോമാശ്ലീഹായുടെ ഛായാചിത്രം സമ്മാനിച്ചു. ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ പൊന്നാടയണിയിച്ചു. ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, ബിഷപ് മാര്‍ ആന്റണി കരിയില്‍, കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-08-24 09:42:00
Keywordsമാര്‍ ക്രിസോ
Created Date2017-08-24 09:43:09