Contents

Displaying 5651-5660 of 25113 results.
Content: 5953
Category: 1
Sub Category:
Heading: തളരാത്ത നിശ്ചയദാര്‍ഢ്യവുമായി ഫാദര്‍ ടോം ഉഴുന്നാലിന്റെ സന്ദേശം
Content: വത്തിക്കാൻ സിറ്റി: ദൈവം എല്‍പിച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ ശാരീരിക അവശതകള്‍ മറികടന്ന് എത്തുമെന്നു ഫാദര്‍ ടോം ഉഴുന്നാലില്‍. ഭീകരരുടെ തടങ്കലില്‍നിന്നു മോചിതനായി വത്തിക്കാനില്‍ എത്തിയതിന് ശേഷമുള്ള ആദ്യ വിഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. സര്‍വ്വശക്തനായ ദൈവത്തോടും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവരോടും മോചനത്തിനായി ശ്രമിച്ചവരോടും നന്ദി പ്രകാശിപ്പിക്കുന്നു. ദൈവത്തിന്റെ സ്നേഹവും കരുണയും അനന്തമാണ് എന്ന ആമുഖത്തോടെയാണ് ഫാ. ടോം കൃതജ്ഞത പ്രകാശിപ്പിക്കുന്നത്. ദൈവം വലിയവനാണ് അവിടുത്തെ കരുണ അനന്തമാണ്. നമ്മെക്കുറിച്ച് ദൈവത്തിന് പദ്ധതിയുണ്ട്. ഞാൻ കടന്നു പോയതും അതിലൂടെയാണ്. നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം നല്‍കി. ഞാന്‍ മോചിതനായി. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്ക് ഞാൻ ദൈവത്തിനു നന്ദി പറയുന്നു. എന്റെ മോചനം സാധ്യമാക്കിയവരെയും ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി. ഫാ. ടോം പറഞ്ഞു. അവശതകളെ അതിജീവിച്ചു ദൗത്യം പൂര്‍ത്തിയാക്കുമെന്ന ഫാദര്‍ ടോം ഉഴുന്നാലിലിന്‍റെ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നതു തളരാത്ത നിശ്ചയദാര്‍ഢ്യമാണ്.
Image: /content_image/News/News-2017-09-15-06:01:38.jpg
Keywords: ടോം ഉഴുന്ന
Content: 5954
Category: 1
Sub Category:
Heading: ചെയിന്‍സോ ഉപയോഗിച്ചുള്ള കന്യാസ്ത്രീയുടെ ഇര്‍മാ ശുചീകരണം സോഷ്യല്‍ മീഡിയായില്‍ വൈറല്‍
Content: ഫ്ലോറിഡ: അമേരിക്കയില്‍ ആഞ്ഞടിച്ച ഏറ്റവും വലിയ ചുഴലിക്കാറ്റുകളിലൊന്നായ ഇര്‍മയില്‍പ്പെട്ട് റോഡില്‍ തടസ്സം സൃഷ്ട്ടിച്ച മരം ചെയിന്‍സോ ഉപയോഗിച്ച് മുറിച്ചുമാറ്റുന്ന കന്യാസ്ത്രീയുടെ ചിത്രവും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ആര്‍ച്ച്ബിഷപ്പ് കോള്‍മാന്‍ കാരോള്‍ ഹൈസ്കൂളിലെ കന്യാസ്ത്രീയായ മാര്‍ഗരറ്റ് ആനാണ് തന്റെ സേവനസന്നദ്ധത കൊണ്ട് ഇര്‍മാ ശുചീകരണത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നത്. മിയാമി ഡേഡ് കൗണ്ടിയിലെ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് പോസ്റ്റ് ചെയ്ത വീഡിയോയും ചിത്രങ്ങളും ഇതുവരെ 17,000 ആളുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. കന്യാസ്ത്രീയായ മാര്‍ഗരെറ്റ് ആന്‍ റോഡില്‍ വീണുകിടക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്ന ചിത്രം, ഇത്തരം അവസരങ്ങളില്‍ നമ്മളെല്ലാവരും ഒറ്റക്കെട്ടാണെന്ന കാര്യം ഓര്‍മ്മിപ്പിക്കുന്നുവെന്നുമാണ് പോസ്റ്റിന്റെ ചുരുക്കം. മറ്റ് നിരവധി പേജുകളിലും വീഡിയോകളും ചിത്രങ്ങളും അതിവേഗം പ്രചരിക്കുന്നുണ്ട്. ചുഴലിക്കാറ്റുമൂലം തടസ്സപ്പെട്ട റോഡിലൂടെ സഞ്ചരിക്കുക അസാധ്യമായിരുന്നുവെന്നും, ആരോ ഒരാള്‍ ചെളിയില്‍ തെന്നിവീഴുന്നതും താന്‍ കണ്ടുവെന്നും അതാണ്‌ ഈ പ്രവര്‍ത്തി ചെയ്യാന്‍ തനിക്ക് പ്രചോദനം നല്‍കിയതെന്നും സിസ്റ്റര്‍ മാര്‍ഗരെറ്റ് ആന്‍ പിന്നീട് പറഞ്ഞു. നിങ്ങള്‍ക്ക് കഴിയുന്ന സഹായം ചെയ്യണമെന്ന് ഞങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നു. എനിക്കത് പ്രാവര്‍ത്തികമാക്കാന്‍ ലഭിച്ച ഒരവസരമായിരുന്നു ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു അവസരം നല്‍കിയതിനു ദൈവത്തോട് നന്ദിപറയുവാനും സിസ്റ്റര്‍ ആന്‍ മറന്നില്ല. കര്‍മ്മലീത്ത സഭയിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ ആന്‍ മിയാമിയിലെ ആര്‍ച്ച്ബിഷപ്പ് കോള്‍മാന്‍ എഫ്. കാരോള്‍ ഹൈസ്കൂളിലെ പ്രിന്‍സിപ്പാളാണ്. ഇതിനോടകം തന്നെ എന്‍‌പി‌ആര്‍, സി‌എന്‍‌എന്‍, എ‌ബി‌സി ന്യൂസ്, സി‌ബി‌സി ന്യൂസ്, ദി ഗാര്‍ഡിയന്‍ തുടങ്ങിയ മാധ്യമങ്ങളിലെല്ലാം കന്യാസ്ത്രീയുടെ സേവനസന്നദ്ധതയെ പറ്റിയുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2017-09-15-07:02:28.jpg
Keywords: സോഷ്യല്‍ മീഡിയ
Content: 5955
Category: 1
Sub Category:
Heading: ജാര്‍ഖണ്ഡില്‍ വര്‍ഗ്ഗീയ ധ്രൂവീകരണം: പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് സി‌ബി‌സി‌ഐ
Content: ന്യൂഡൽഹി: ജാർഖണ്ഡിൽ ക്രൈസ്തവര്‍ക്കും കർദ്ദിനാൾ ടോപ്പോയ്ക്കെതിരെ തുടരുന്ന നീക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ കത്തോലിക്ക മെത്രാൻ സമിതി സെക്രട്ടറി ജനറൽ ബിഷപ്പ് തിയോഡോർ മസ്കാരൻഹാന്‍സ് കത്തയച്ചു. ആക്രമണങ്ങൾ നിയന്ത്രണ വിധേയമാക്കാത്ത പക്ഷം കാര്യങ്ങൾ കൈവിട്ട് പോകുമെന്നും സെപ്റ്റബർ പതിമൂന്നിന് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. റാഞ്ചി ആർച്ച് ബിഷപ്പും ജാർഖണ്ഡ് കത്തോലിക്ക സഭാധ്യക്ഷനുമായ കർദ്ദിനാൾ ടെലസ്ഫോർ ടോപ്പോയുടെ കോലം കത്തിക്കുന്ന ചിത്രം വർഗ്ഗീയ ഭീകരതയുടെ തെളിവാണ്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം ആശയങ്ങളെ തടയണമെന്നും ബിഷപ്പ് പറഞ്ഞു. ബിജെപി ഭരണം നടത്തുന്ന ജാർഖണ്ഡില്‍ ഖനന സംബന്ധമായ സ്ഥലം ഏറ്റെടുപ്പ് നടപടികൾ ലഘൂകരിച്ച നിയമത്തെയും മതസ്വാതന്ത്ര്യത്തിനു വിലക്കേർപ്പെടുത്തി പാസാക്കിയ നിയമത്തെയും കർദ്ദിനാൾ ചോദ്യംചെയ്തതിനെ തുടര്‍ന്നാണു പ്രതിഷേധം ആരംഭിച്ചത്. തീവ്രഹൈന്ദവസംഘടനകളാണ് കർദ്ദിനാളിനും ക്രൈസ്തവര്‍ക്കും എതിരെ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നത് ജാർഖണ്ഡ് മുഖ്യമന്ത്രിയും ബി.ജെ.പി അംഗവുമായ രഘുബാർ ദാസിന്റെ പങ്കാളിത്തമാണെന്നും ബിഷപ്പ് തിയോഡോർ മസ്കാരൻഹാന്‍സ് പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ പറഞ്ഞു. മിഷൻ പ്രവർത്തനങ്ങളെ നിർബന്ധിത മതപരിവർത്തനമായി പത്രത്തിൽ പരസ്യപ്പെടുത്തിയ മുഖ്യമന്ത്രിയുടെ പ്രവർത്തിയാണ് ക്രൈസ്തവർക്ക് നേരെ തീവ്ര ഹൈന്ദവവാദികള്‍ തിരിയുവാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും ആശയങ്ങൾ പ്രചരിപ്പിക്കുന്നത് മുഖ്യമന്ത്രി എന്ന സ്ഥാനത്ത് നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും ബിഷപ്പ് തിയോഡോർ തന്റെ കത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഇടപെടൽ ഈ വിഷയത്തിൽ അനിവാര്യമാണെന്നും വിശ്വാസത്തിന്റെ പേരിൽ അക്രമങ്ങൾ അനുവദിക്കില്ലെന്ന പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശമാണ് തങ്ങളുടെ പ്രതീക്ഷയെന്നും ബിഷപ്പ് പറഞ്ഞു. ഒരു ചെറിയ തീപ്പൊരിയായി തുടങ്ങിയിട്ട വിദ്വേഷത്തിന്റെ വിത്തുകൾ പടർന്ന് ഭീകരരൂപം പ്രാപിക്കാനുള്ള സാധ്യതയും അദ്ദേഹം കത്തിൽ ചൂണ്ടികാണിച്ചു. ജാർഖണ്ഡിലെ ജനസംഖ്യയിൽ അഞ്ചു ശതമാനത്തിൽ താഴെയാണ് ക്രൈസ്തവര്‍.
Image: /content_image/News/News-2017-09-15-09:10:35.jpg
Keywords: ജാര്‍ഖ
Content: 5956
Category: 9
Sub Category:
Heading: സോജിയച്ചന്‍ നയിക്കുന്ന എവെയ്ക്ക് ലണ്ടൻ കൺവെൻഷൻ സെപ്റ്റംബർ 30ന്
Content: സോജിയച്ചന്‍റെ നേതൃത്വത്തിൽ സെഹിയോന്‍ യു‌കെ ടീം നയിക്കുന്ന ലണ്ടൻ ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 30 ശനിയാഴ്ച ഉച്ചക്ക് 2 മണിമുതൽ 6 മണിവരെ നടക്കും. 'നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ' എന്ന യേശുവിന്റെ കൽപ്പനപ്രകാരം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ലണ്ടനിലെ പാമേഴ്സ് ഗ്രീനില്‍ കൂടുതൽ ജനങ്ങൾക്ക് പങ്കെടുക്കുവാനും വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി പ്രത്യേകം മതബോധനത്തിനുമായി സെന്‍റ് ആന്‍സ് സ്കൂളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ മുതിർന്നവർക്കും സ്കൂൾ ക്ലാസ് മുറികളിൽ കുട്ടികൾക്കുമായി ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നു. സെഹിയോന്‍ യുകെയുടെ ടീൻസ് ഫോര്‍ കിംഗ്ടണ്‍ ടീമുകള്‍ ശുശ്രൂഷകൾ നയിക്കും. ജപമാലയോടുകൂടി ആരംഭിക്കുന്ന ശുശ്രൂഷയിൽ ദൈവസ്തുതി ആരാധന, വിശുദ്ധ കുർബാന, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംഗ് എന്നിവയും ദിവ്യകാരുണ്യ ആരാധനയും രോഗസൗഖ്യ പ്രാർത്ഥനയും ഉണ്ടായിരിക്കും. പൊതു വാഹന സൗകര്യമുള്ള സ്കൂളിൽ വിശാലമായ സൗജന്യ പാർക്കിംഗ് ഉണ്ടായിരിക്കും. #{red->none->b-> സ്കൂളിന്റെ അഡ്രസ്സ്: ‍}# St. Anne's Catholic High School
6 Oakthorpe Road, Palmers Green
London, N135Y #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: ‍}#
തോമസ് 07903867625
Image: /content_image/Events/Events-2017-09-15-10:13:45.jpg
Keywords: സെഹിയോന്‍
Content: 5957
Category: 1
Sub Category:
Heading: യൂറോപ്യന്‍ യൂണിയന്റെ ഉന്നത ബഹുമതിയ്ക്കായി ആസിയാ ബീബിയും
Content: ലണ്ടന്‍: പാക്കിസ്ഥാനില്‍ മതനിന്ദാക്കുറ്റത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട് വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന ക്രൈസ്തവ വനിതാ ആസിയ ബീബിയെ യൂറോപ്യന്‍ യൂണിയന്‍റെ ഉന്നത ബഹുമതികളിലൊന്നായ ‘സഖാരോവ് പ്രൈസിന്’ നാമനിര്‍ദ്ദേശം ചെയ്തു. സെപ്റ്റംബര്‍ 13-നായിരുന്നു ആസിയാ ബീബിയുടെ പേര് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. യൂറോപ്യന്‍ പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ ഗ്രൂപ്പായ ‘ദി യൂറോപ്യന്‍ കണ്‍സര്‍വേറ്റീവ് ആന്‍ഡ്‌ റിഫോര്‍മിസ്റ്റ് ഗ്രൂപ്പാണ്’ ആസിയാ ബീബിയുടെ നിര്‍ദ്ദേശിച്ചത്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട യൂറോപ്പിലെ ഏറ്റവും ഉന്നതമായ ബഹുമതിയാണ് ‘സഖാരോവ് പ്രൈസ്.’ സോവിയറ്റ് കാലത്തെ ശാസ്ത്രജ്ഞനായ ആണ്ട്രെ സഖാരോവിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ ബഹുമതി നല്‍കിയിരിക്കുന്നത്. അടുത്തമാസത്തെ വോട്ടിംഗില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷംപേരും നാമനിര്‍ദ്ദേശത്തെ പിന്താങ്ങുകയാണെങ്കില്‍ ആസിയ ബീബിക്ക് അവാര്‍ഡ് ലഭിക്കും. 50,000-ത്തോളം യൂറോയാണ് പുരസ്ക്കാര സമ്മാനം. ഡിസംബര്‍ 10-ന് ഫ്രാന്‍സിലെ സ്ട്രാബര്‍ഗില്‍ വെച്ചായിരിക്കും അവാര്‍ഡ് ദാനം. 2009-ല്‍ ആണ് ആസിയായെ മതനിന്ദാകുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസികളായ മുസ്ലീം സ്ത്രീകള്‍ ആസിയാ ബീബിയ്ക്ക് എതിരെ വ്യാജകേസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആസിയ ബീബീ ഇസ്ലാം പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്ന രീതിയില്‍ തങ്ങളോട് സംസാരിച്ചുവെന്നാണ് യുവതികള്‍ പോലീസില്‍ പരാതിപ്പെട്ടത്. 2010-ല്‍ നാങ്കണ ജില്ലാക്കോടതി ആസിയാ ബീബിക്ക് തൂക്കുകയര്‍ വിധിച്ചു. ഇതില്‍ ആസിയാ നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിവാഹിതയും അഞ്ച് കുട്ടികളുടെ അമ്മയുമായ ആസിയാ ബീബിക്ക് നേരിടേണ്ടി വന്ന അനീതിക്കെതിരെ ലോകമാകമാനം പ്രതിഷേധമുയര്‍ന്നിരുന്നു.
Image: /content_image/News/News-2017-09-15-10:53:35.jpg
Keywords: ആസിയ
Content: 5958
Category: 6
Sub Category:
Heading: ക്രൈസ്തവ പ്രാർത്ഥന: പരിശുദ്ധാത്മാവിൽ പിതാവുമായി ക്രിസ്തുവിലുള്ള സ്നേഹകൂട്ടായ്മ
Content: "യേശു ഉദ്‌ഘോഷിച്ചു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങള്‍ ബുദ്ധിമാന്‍മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ സ്തുതിക്കുന്നു. അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം" (മത്തായി 11:25-26). #{red->n->b->യേശു ഏകരക്ഷകൻ: സെപ്റ്റംബര്‍ 2}#
പരസ്യ ജീവിതകാലത്ത് യേശു അര്‍പ്പിച്ച വ്യക്തമായ രണ്ടു പ്രാര്‍ത്ഥനകള്‍ സുവിശേഷകന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവ ഓരോന്നും ആരംഭിക്കുന്നത് നന്ദിപ്രകടനത്തോടെയാണ്. ആദ്യത്തേത് സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ ഏറ്റുപറയുകയും അംഗീകരിക്കുകയും സ്തുതിക്കുകയും ചെയ്യുന്നു (മത്തായി 11:25-26). എന്തെന്നാല്‍, അവിടുന്നു ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ ബുദ്ധിമാന്‍മാരെന്നു സ്വയം വിചാരിച്ചവരില്‍ നിന്നു മറച്ചു വയ്ക്കുകയും ശിശുക്കള്‍ക്കു അഥവാ സുവിശേഷ ഭാഗ്യങ്ങളിലെ ദരിദ്രര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു. "അതേ പിതാവേ" എന്ന യേശുവിന്‍റെ വാക്കുകളിൽ അവിടുത്തെ ഹൃദയത്തിന്‍റെ ആഴവും പിതാവിന്‍റെ "സംപ്രീതി" യോടുള്ള വിധേയത്വവും, അവിടുത്തെ ഗര്‍ഭം ധരിച്ച അവസരത്തില്‍ അവിടുത്തെ അമ്മ നടത്തിയ സമ്മത പ്രഖ്യാപനത്തിന്‍റെ മാറ്റൊലിയും, ഗത്സേമന്‍ തോട്ടത്തിലെ യാതനാ വേളയില്‍ യേശു പിതാവിനോടു പറയാനിരുന്നതെന്തോ അതിന്‍റെ പ്രതിരൂപവും പ്രകാശിതമാവുന്നു. പിതാവിന്‍റെ "തിരുമനസ്സിന്‍റെ രഹസ്യ" ത്തോട് യേശുവിന്‍റെ മാനുഷിക ഹൃദയം പുലര്‍ത്തിയ സ്നേഹസാന്ദ്രമായ ഒട്ടിച്ചേരലില്‍ അവിടുത്തെ പ്രാര്‍ത്ഥന മുഴുവനും അടങ്ങിയിരിക്കുന്നു. രണ്ടാമത്തെ പ്രാര്‍ത്ഥന ലാസറിനെ ഉയിര്‍പ്പിക്കുന്നതിനു മുന്‍പ് വി. യോഹന്നാന്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. സംഭവം നടക്കുന്നതിനു മുന്‍പാണ് നന്ദിപ്രകടനം. "അവർ കല്ലെടുത്തു മാറ്റി. യേശു കണ്ണുയർത്തി പറഞ്ഞു: പിതാവേ, അങ്ങ് എന്റെ പ്രാർത്ഥന ശ്രവിച്ചതിനാൽ ഞാൻ അങ്ങേയ്ക്ക് ഞാന്‍ നന്ദി പറയുന്നു" (യോഹ 11:41). പിതാവ് എപ്പോഴും അവിടുത്തെ യാചന കേള്‍ക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. യേശു ഉടന്‍ കൂട്ടിച്ചേര്‍ക്കുന്നു. "അങ്ങ് എപ്പോഴും എന്നെ ശ്രവിക്കുന്നു എന്ന്‍ എനിക്കറിയാം." യേശു നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. യേശുവിന്‍റെ കൃതജ്ഞതാ പ്രകാശന പ്രാര്‍ത്ഥന, എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്നു നമുക്ക് വെളിപ്പെടുത്തിത്തരുന്നു. ദാനത്തോടൊപ്പം തന്നെത്തന്നെ നല്‍കുന്ന ദാതാവായ പിതാവിന്, ദാനം ലഭിക്കുന്നതിനു മുന്‍പു തന്നെ യേശു തന്നെത്തന്നെ സമര്‍പ്പിക്കുന്നു. ദാതാവ് ദാനത്തെക്കാള്‍ വിലയേറിയവനാണ്. അവിടുന്നാണ് "നിധി" . അവിടുന്നിലാണ് പുത്രന്‍റെ ഹൃദയം വസിക്കുന്നത്. #{red->n->b->വിചിന്തനം}#
യേശു പ്രാർത്ഥിച്ചതുപോലെ പ്രാർത്ഥിക്കുവാൻ നാം പരിശീലിക്കണം. ആദ്യമായി നമ്മുടെ പ്രാർത്ഥനകളിൽ ഇപ്പോഴും സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ ഏറ്റുപറയുകയും അംഗീകരിക്കുകയും സ്തുതിക്കുകയും ചെയ്യണം. രണ്ടാമതായി ദാനം ലഭിക്കുന്നതിനു മുന്‍പു തന്നെ നമ്മെ ദൈവത്തിനു പൂർണ്ണമായി സമര്‍പ്പിക്കണം. മൂന്നാമതായി യേശുവിനെപ്പോലെ നിരന്തരം പ്രാർത്ഥിക്കണം. ഇപ്രകാരമുള്ള നമ്മുടെ പ്രാർത്ഥനകൾ യേശുവിന്റേതുമായി ഐക്യപ്പെടുമ്പോൾ അതു കൂടുതൽ ഫലദായകമാകുന്നു. അപ്പോൾ എന്നേയ്ക്കും നമ്മളോടു കൂടെയായിരിക്കാൻ മറ്റൊരു സഹായകനെ, സത്യാത്മാവിനെ പിതാവു നമ്മുക്കു സമ്മാനിക്കുന്നു. ഇപ്രകാരം പരിശുദ്ധാത്മാവിൽ പിതാവുമായി ക്രിസ്തുവിലുള്ള സ്നേഹകൂട്ടായ്മയാണ് ക്രൈസ്തവ പ്രാർത്ഥന. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/Meditation/Meditation-2017-09-15-15:58:54.jpg
Keywords: യേശു, ക്രിസ്തു
Content: 5959
Category: 18
Sub Category:
Heading: മോണ്‍. ഗീവര്‍ഗീസ് മണ്ണിക്കരോട്ട് കോര്‍ എപ്പിസ്‌കോപ്പയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി സമാപനം ഇന്ന്
Content: തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ മോണ്‍. ഗീവര്‍ഗീസ് മണ്ണിക്കരോട്ട് കോര്‍ എപ്പിസ്‌കോപ്പയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി സമാപനം ഇന്ന് നടക്കും. ഏനാത്ത് സെന്റ് ജോര്‍ജ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തില്‍ ആണ് ചടങ്ങുകള്‍ നടക്കുക. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെയും മറ്റു ബിഷപ്പുമാരുടെയും സാന്നിധ്യത്തില്‍ ദേവാലയത്തില്‍ രാവിലെ 8.30ന് കൃതജ്ഞതാ ബലിയര്‍പ്പിക്കും. തുടര്‍ന്നു നടക്കുന്ന അനുമോദന സമ്മേളനത്തില്‍ ബിഷപ്പുമാരും മറ്റു വിശിഷ്ടാതിഥികളും പങ്കെടുക്കും. ദീര്‍ഘകാലം മലങ്കര കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ മൈനര്‍ സെമിനാരി റെക്ടര്‍, രൂപത വികാരി ജനറാള്‍, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ മാര്‍പാപ്പയുടെ ചാപ്ലയിന്‍ ആയും കാതോലിക്കേറ്റിന്റെ ഡയറക്ടറായും സേവനം അനുഷ്ഠിക്കുന്നു.
Image: /content_image/India/India-2017-09-16-04:18:47.jpg
Keywords: മലങ്കര
Content: 5960
Category: 18
Sub Category:
Heading: വൈദിക സന്യസ്ത വിഭാഗങ്ങളില്‍നിന്നു നിയമബിരുദം കരസ്ഥമാക്കിയവരുടെ സംഗമം ഇന്ന്
Content: കൊച്ചി: കേരളത്തിലെ വൈദികസന്യസ്ത വിഭാഗങ്ങളില്‍നിന്നു നിയമബിരുദം കരസ്ഥമാക്കിയവരുടെ സംഗമം പിഒസിയില്‍ ഇന്നു രാവിലെ 10നു നടക്കും. ജസ്റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷനാകും. കെസിഎംഎസ് പ്രസിഡന്റ് റവ.ഡോ.സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ ആശംസകളര്‍പ്പിക്കും. ദേശീയ ലോയേഴ്‌സ് ഫോറം കോഓര്‍ഡിനേറ്റര്‍ ഫാ. ജോണി കട്ടുപ്പാറയില്‍, സിസ്റ്റര്‍ ഷേഫി ഡേവീസ് തുടങ്ങിയവര്‍ കേരള കാത്തലിക് ലോയേഴ്‌സ് ഫോറത്തിന്റെ കര്‍മപരിപാടി വിശദീകരിക്കും. ഫോറത്തിന്റെ ഔപചാരികമായ ഉദ്ഘാടനവും തുടര്‍ന്നു നടക്കും.
Image: /content_image/India/India-2017-09-16-04:29:09.jpg
Keywords: കാക്കനാട
Content: 5961
Category: 18
Sub Category:
Heading: പുനരൈക്യ വാര്‍ഷികത്തിന്റെ ഭാഗമായി കര്‍ദ്ദിനാളിന്റെ നേതൃത്വത്തില്‍ ശുചീകരണയത്നം
Content: അടൂര്‍: മലങ്കര കത്തോലിക്കാ സഭ 87 ാമത് പുനരൈക്യ വാര്‍ഷികത്തിന്റെ ഭാഗമായി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ നാളെ അടൂരും പരിസരവും ശുചീകരിക്കും. 19 മുതല്‍ 21 വരെ നടത്തുന്ന ആഘോഷങ്ങള്‍ക്കു ഹരിതച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണു ശുചീകരണം. സമ്മേളനം സമാപിക്കുന്ന 21നും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍തന്നെ ശുചീകരണ പ്രവര്‍ത്തനം നടത്തും. പ്രകൃതിയെ കരുതാനും സൂക്ഷിക്കാനുമുള്ള ബാധ്യത മനുഷ്യനുണ്ടെന്ന സന്ദേശം നല്‍കുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് ശുചീകരണം നടത്തുന്നതെന്നു സഭാ അധികൃതര്‍ പറഞ്ഞു.നാളെ ഉച്ചകഴിഞ്ഞു രണ്ടിന് അടൂര്‍ ഗാന്ധി സ്മൃതി മൈതാനത്തു കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യും. അടൂര്‍ ബൈപാസ് മുതല്‍ സമ്മേളനവേദിയായ ഗ്രീന്‍വാലി കണ്‍വന്‍ഷന്‍ സെന്റര്‍ വരെയുള്ള പ്രദേശങ്ങളിലാകും ഈ ദിവസങ്ങളില്‍ ശുചീകരണം. അടൂര്‍ വൈദികജില്ലയിലെ 14 ദേവാലയങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ ശുചീകരണത്തില്‍ പങ്കാളികളാകും. എംസിവൈഎം പ്രവര്‍ത്തകരും ഹരിതച്ചട്ടം സന്നദ്ധ പ്രവര്‍ത്തകരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ഗ്രീന്‍വാലി വരെയുള്ള പ്രദേശങ്ങളെ 14 കേന്ദ്രങ്ങളായി തിരിച്ചാകും ശുചീകരണം. നഗരസഭയുടെ സഹകരണവും ശുചീകരണ പ്രവര്‍ത്തനങ്ങളിലുണ്ടാകും.
Image: /content_image/India/India-2017-09-16-05:07:27.jpg
Keywords: മലങ്കര
Content: 5962
Category: 9
Sub Category:
Heading: ഫാ. ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഡാര്‍ലിംഗ്ടണ്‍ ധ്യാനകേന്ദ്രത്തില്‍
Content: ലണ്ടന്‍: ലോക പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഒക്ടോബര്‍ ആറ്, ഏഴ്, എട്ട് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും. ഫാ. ടോമി എടാട്ട്, ബ്രദര്‍ ടോമി പുതുക്കാട് എന്നിവര്‍ വചനപ്രഘോഷണം നടത്തും. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം. #{red->n->n-> കൂടുതല്‍ വിവരങ്ങള്‍ക്ക്: }# റെജി പോള്‍:- 07723035457
റെജി മാത്യു:- 07552619237.
Image: /content_image/Events/Events-2017-09-16-05:03:01.jpg
Keywords: കുടുംബനവീ