Content | കൊച്ചി: കേരളത്തിലെ വൈദികസന്യസ്ത വിഭാഗങ്ങളില്‍നിന്നു നിയമബിരുദം കരസ്ഥമാക്കിയവരുടെ സംഗമം പിഒസിയില്‍ ഇന്നു രാവിലെ 10നു നടക്കും. ജസ്റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷനാകും. കെസിഎംഎസ് പ്രസിഡന്റ് റവ.ഡോ.സെബാസ്റ്റ്യന്‍ തുണ്ടത്തിക്കുന്നേല്‍ ആശംസകളര്‍പ്പിക്കും.
ദേശീയ ലോയേഴ്‌സ് ഫോറം കോഓര്‍ഡിനേറ്റര്‍ ഫാ. ജോണി കട്ടുപ്പാറയില്‍, സിസ്റ്റര്‍ ഷേഫി ഡേവീസ് തുടങ്ങിയവര്‍ കേരള കാത്തലിക് ലോയേഴ്‌സ് ഫോറത്തിന്റെ കര്‍മപരിപാടി വിശദീകരിക്കും. ഫോറത്തിന്റെ ഔപചാരികമായ ഉദ്ഘാടനവും തുടര്‍ന്നു നടക്കും.
|