Content | ബർമിങ്ഹാം: കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങൾക്കനുയോജ്യമായ ശുശ്രൂഷകളുമായി, വിവിധ ഭാഷാ ദേശക്കാർക്കിടയിൽ ശക്തമായ ദൈവികോപകരണമായി പ്രവർത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും നാളെയുടെ പ്രതീക്ഷയായ യുവജനതയ്‌ക്കായി എല്ലാ നാലാം ശനിയാഴ്ചകളിലും നടത്തുന്ന പ്രത്യേക ബൈബിൾ കൺവെൻഷൻ " ഡോർ ഓഫ് ഗ്രേയ്‌സ് " ഇന്ന് ബർമിങ്‌ഹാമിൽ നടക്കും.
കൺവെൻഷൻ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 ന് സമാപിക്കും. റവ.ഫാ.സോജി ഓലിക്കലും സെഹിയോൻ ടീമും കൺവെൻഷൻ നയിക്കും. യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ തുടക്കമിട്ട നാലാം ശനിയാഴ്ച്ച യുവജന ബൈബിൾ കൺവെൻഷൻ ഡോർ ഓഫ് ഗ്രേയ്‌സിലേക്കു അനേകം യുവതീയുവാക്കൾ കടന്നുവരുന്നു.
ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാൻ യുവജനതയെ പ്രാപ്തമാക്കുന്ന ഏറെ അനുഗ്രഹദായകമായ ഈ ബൈബിൾ കൺവെൻഷനിലേക്കു റവ. ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
#{red->none->b-> അഡ്രസ്സ്: }#
BISHOP WALSH CATHOLIC SCHOOL
WYLDE GREEN ROAD
SUTTON COLDFIELD
BIRMINGHAM
B76 1QT.
#{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: }#
ജസ്റ്റിൻ 07990623054
വലെങ്ക 07404082325. |