Content | തിരുവനന്തപുരം∙ അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ പാത്രിയർക്കീസ് മാർ ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവാ അഞ്ചു ദിവസത്തെ സന്ദർശനത്തിന് ഇന്ന് കേരളത്തില്‍ എത്തും. മലങ്കര സുറിയാനി കത്തോലിക്കാ സഭ പുനരൈക്യ വാർഷികാഘോഷം, അടൂർ തിരുഹൃദയ ദേവാലയ മൂറോൻ കൂദാശ, കോട്ടയം സെന്റ് എഫ്രേം എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശനം, പാറശാല രൂപതാ ഉദ്ഘാടനം തുടങ്ങിയവയാണ് അദ്ദേഹം പങ്കെടുക്കുന്ന പ്രധാന ചടങ്ങുകൾ.
ഉച്ചയ്ക്കു രണ്ടിന് അടൂർ സെൻട്രൽ മൈതാനത്തു പൗരസ്വീകരണം നൽകും. തുടർന്നു മൂറോൻ കൂദാശ. സിറിയയിൽ സഭ നേരിടുന്ന പീഡനങ്ങൾ സംബന്ധിച്ച് അദ്ദേഹം നാളെ നാലിനു പുനരൈക്യ ആഘോഷവേദിയിൽ വിവരിക്കും. 22നു കോട്ടയം സീറി സന്ദർശനം, 23നു പാറശാല രൂപത ഉദ്ഘാടനം, 25നു മടങ്ങും. ഈജിപ്ത് ആർച്ച് ബിഷപ്, അമേരിക്കൻ ഭദ്രാസന പ്രതിനിധി തുടങ്ങിയവർ ഉൾപ്പെടെ നാലംഗ സംഘം അദ്ദേഹത്തോടൊപ്പമുണ്ട്. |