category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശ്വാസത്തെ കൂട്ടുപിടിക്കരുതെന്ന സെനറ്റ് അംഗങ്ങളുടെ നിലപാടിനെ വിമര്‍ശിച്ച് കത്തോലിക്കാ നേതൃത്വം
Contentവാഷിംഗ്ടൺ: നിയമത്തെ കത്തോലിക്ക വിശ്വാസവുമായി ബന്ധിപ്പിക്കരുതെന്ന ഡെമോക്രാറ്റിക്‌ സെനറ്റര്‍ ഡിയാന്നെ ഫെയിന്‍സ്റ്റെയിന്‍ന്റെ നിലപാടിനെ ശക്തമായി അപലപിച്ചു അമേരിക്കയിലെ കത്തോലിക്ക നേതൃത്വം. അമേരിക്കന്‍ സര്‍ക്ക്യൂട്ട്‌ അപ്പീല്‍ കൊടതിയിലേക്കുള്ള ട്രംപിന്റെ നോമിനികളിലൊരാളായ ആമി കോണി ബാരെറ്റിന്റെ കത്തോലിക്ക വിശ്വാസത്തെ സെനറ്റ് അംഗങ്ങള്‍ ചോദ്യംചെയ്ത സാഹചര്യത്തിലാണ് കത്തോലിക്ക നേതൃത്വത്തിന്റെ പ്രതികരണം. കത്തോലിക്ക വിശ്വാസി എന്ന കാരണത്താൽ ബാരറ്റിന്റെ സേവനത്തെ വിലയിരുത്തരുതെന്ന് യു.എസ് മെത്രാൻ സമിതി അഡ് ഹോക്ക് കമ്മിറ്റി ചെയർമാനും ബാൾട്ടിമോർ ആർച്ച് ബിഷപ്പുമായ വില്യം ലോറി പറഞ്ഞു. ഭരണഘടനാവിരുദ്ധമായ ഇത്തരം നടപടികൾ മനുഷ്യവകാശ ലംഘനമാണ്. ക്രൈസ്തവർക്കെതിരായ സംഘത്തിന്റെ നീക്കം സഭ നിയമങ്ങളും സിവിൽ നിയമങ്ങളും ചോദ്യം ചെയ്യുകയെന്നതാണ്. വിശ്വാസത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനെതിരെ നടക്കുന്ന ഇത്തരം പ്രവണതകൾ തിരിച്ചറിയണമെന്നും അദ്ദേഹം പ്രസ്താവിച്ചു. കത്തോലിക്കാ വിശ്വാസത്തിൽ നിലകൊള്ളുന്ന ബാരറ്റിനെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ബെക്കറ്റ് ഫണ്ട് ഡെപ്യൂട്ടി ജനറൽ കൗൺസൽ അംഗം എറിക് റാസ് ബക്കും അഭിപ്രായപ്പെട്ടു. ബാരറ്റിന് പിന്തുണയറിയിച്ച് ജുഡിഷ്യറിയിലെ സെനറ്റ് കമ്മിറ്റിക്ക് പ്രിൻസ്ടൺ യൂണിവേഴ്സിറ്റി പ്രസിഡന്റ് ക്രിസ്റ്റാഫർ ഐസ്ഗ്രുബറും രംഗത്തെത്തിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനായി താൻ നിലകൊള്ളുന്നുവെങ്കിലും നീതിന്യായ വ്യവസ്ഥിതികളെ പോലും വെല്ലുവിളിക്കുന്ന ചോദ്യത്തെ വളരെ തന്മയത്വത്തോടും കാര്യ ഗൗരവത്തോടെയും നേരിട്ട ബാരറ്റിനെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. നിയമത്തിൽ നിന്നും അണുവിട വ്യതിചലിക്കാതെയും മനഃസാക്ഷിയനുസരിച്ചും പ്രവർത്തിക്കുമെന്ന വാഗ്ദാനമാണ് ബാരറ്റിന്‍റേതെന്ന് നോട്ടർഡാം യൂണിവേഴ്സിറ്റി പ്രസിഡന്റും ഹോളിക്രോസ് വൈദികനുമായ ജോൺ ജെൻകിൻ പ്രതികരിച്ചു. കത്തോലിക്കാ സഭയുടെ പ്രോലൈഫ് തീരുമാനത്തെ ഉയർത്തി പിടിച്ചതാണ് സെനറ്റുമാർ ബാരറ്റിന് നേരെ തിരിയാൻ കാരണമായി വിലയിരുത്തപ്പെടുന്നത്. കത്തോലിക്കാ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ച് ഒരു ജഡ്ജിയാകാൻ താനില്ലെന്നായിരിന്നു ബാരറ്റിന്റെ പ്രതികരണം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-09-14 11:25:00
Keywordsജുഡീഷ്യ
Created Date2017-09-14 11:26:15