Content | കോട്ടയം: മദ്യഷാപ്പുകളുടെ ദൂരപരിധി അന്‍പത് മീറ്ററായി കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരേ 17ന് കത്തോലിക്കാ കോണ്‍ഗ്രസ് നടത്താനിരുന്ന കരിദിനാചരണം 24ലേക്കു മാറ്റി. 17ന് ഫാ. ടോം ഉഴുന്നാലിലിന്റെ മോചനവുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ സിബിസിഐയുടെ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നതിനാലാണ് കരിദിനാചരണം മാറ്റിയത്. ഈ ദിനത്തില്‍ പ്രാര്‍ത്ഥനാദിനമായി ആചരിക്കും.
കോട്ടയത്ത് പ്രസിഡന്റ് വി.വി. അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ബിജു പറയന്നിലം, ജോസുകുട്ടി മാടപ്പളളില്‍, ടോണി ജോസഫ്, സ്റ്റീഫന്‍ ജോര്‍ജ്, സാജു അലക്‌സ്, ഡേവിസ് പുത്തൂര്‍, ബേബി പെരുമാലി, സൈബി അക്കര, ഡേവീസ് തുളുവത്ത് എന്നിവര്‍ പ്രസംഗിച്ചു.
|