Content | രാജപുരം: രാജപുരത്ത് നടക്കുന്ന ആഗോള ക്‌നാനായ യുവജന സംഗമം ഐക്യം 2017ന്റെ തീം സോംഗ് പ്രകാശനം ചെയ്തു. രാജപുരത്ത് നടന്ന വോളണ്ടിയേഴ്‌സ് മീറ്റിംഗില്‍ കെസിവൈഎല്‍ കോട്ടയം അതിരൂപത ചാപ്ലയിന്‍ ഫാ. സന്തോഷ് മുല്ലമംഗലത്ത് രാജപുരം ഫൊറോന കെസിവൈഎല്‍ പ്രസിഡന്റ് ജോണ്‍ തോമസ് ഒരപ്പാങ്കേലിനു സിഡി കൈമാറിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്.
തീം സോംഗിന് ഈണം പകര്‍ന്ന പ്രണവ് ജയിംസ് പുഴിക്കാലായില്‍, ഗാനരചയിതാവ് റീത്താമ്മ ജിജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഫൊറോനയിലെ എല്ലാ വൈദികരും വോളണ്ടിയര്‍മാരുടെ യോഗത്തില്‍ പങ്കെടുത്തു. ഈ മാസം 29, 30 തീയതികളില്‍ ആണ് ആഗോള ക്‌നാനായ യുവജന സംഗമം നടക്കുന്നത്. |