category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫ്രാന്‍സിസ് പാപ്പയുടെ കൊളംബിയ സന്ദര്‍ശനത്തില്‍ ദേശീയ സമാധാന റാലിയും
Contentവത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പയുടെ കൊളംബിയ സന്ദര്‍ശനത്തില്‍ ദേശീയ സമാധാന റാലിയും ഒന്നിപ്പിക്കുമെന്ന് ദേശീയ മെത്രാന്‍ സമിതി പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് ഓസ്ക്കര്‍ ഓര്‍ത്തേഗ. ഇന്ന് (സെപ്തംബര്‍ 3) മുതല്‍ 10-വരെ തിയതികളിലാണ് കൊളംബിയ “സമാധാനവാരം” ആചരിക്കുന്നത്. ഇതിനിടിയില്‍ നടക്കുന്ന പരിപാടികളിലാണ് പാപ്പ സംബന്ധിക്കുന്നത്. സെപ്റ്റംബര്‍ 6 മുതല്‍ 11 വരെയാണ് മാര്‍പാപ്പ കൊളംബിയയില്‍ സന്ദര്‍ശനം നടത്തുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ സാന്നിധ്യത്തില്‍ ഇത്തവണത്തെ സമാധാന വാരാചണം ദേശീയത ഉണര്‍ത്തുന്നതും സമാധാനത്തിന്‍റെ വഴികളെ ഊട്ടിയുറപ്പിക്കുന്നതുമാകുമെന്നും ആര്‍ച്ചുബിഷപ്പ് ഒര്‍ത്തേഗ വ്യക്തമാക്കി. വിവിധ മത സാംസ്ക്കാരിക വിഭാഗങ്ങളെയും വ്യത്യസ്ഥ സമൂഹങ്ങളെയും രാജ്യത്തെ എല്ലാ മേഖലകളിലുള്ളവരെയും കൂട്ടിയിണക്കുന്ന ഈ ദേശീയ സമാധാന വാരാഘോഷം ജനകീയ റാലിയോടെയാണ് ഫ്രാന്‍സിസ് പാപ്പയുടെ സാന്നിദ്ധ്യത്തില്‍ സമാപിക്കുന്നത്. രാജ്യത്തിന്‍റെ സാമൂഹിക രാഷ്ട്രിയ തലങ്ങളിലുള്ള പ്രസ്ഥാനങ്ങള്‍, മതസ്ഥാപനങ്ങള്‍ സന്നദ്ധ സംഘടനകള്‍ എന്നിയുടെ ആഭിമുഖ്യത്തില്‍ ധാരാളം പരിപാടികള്‍ സമാധാനത്തിന്‍റെ കാഹളധ്വനിയുമായി ദേശീയതലത്തില്‍ അരങ്ങേറും. എന്നാല്‍ ഇതില്‍ ഏറ്റവും ശ്രദ്ധേയമാകാന്‍ പോകുന്നത് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും സെപ്തംബര്‍ 6, 7 തിയതികളില്‍ ആരംഭിച്ച്, എട്ടാം തിയതി വിലാവിചേന്‍സിയോ നഗരത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ സാന്നിധ്യത്തില്‍ സമ്മേളിക്കുന്ന ദേശീയ സമാധാന റാലിയായിരിക്കുമെന്ന് സ്ഥലത്തെ മെത്രാപ്പോലീത്ത കൂടിയായ ആര്‍ച്ചുബിഷപ്പ് ഒര്‍ത്തേഗാ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ യുവജനങ്ങളുടെ പങ്കാളിത്തം ഇതില്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും, രാജ്യത്ത് യാഥാര്‍ത്ഥ്യമാകേണ്ട നീതിയുടെയും അനുരഞ്ജനത്തിന്‍റെയും അടയാളമാകും ഈ സമാധാനയാത്രയും മാര്‍പാപ്പായ്ക്കൊപ്പമുള്ള സംഗമവുമെന്ന് ആര്‍ച്ചുബിഷപ്പ് ഒര്‍ത്തേഗാ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി. വർഷങ്ങളായി രക്തച്ചൊരിച്ചിലും കലാപവും അക്രമവും നടമാടുന്ന കൊളംബിയയിൽ ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം സമാധാനത്തിന്റെ പാത വെട്ടിത്തുറക്കുമെന്നാണ് ലോക നേതാക്കളുടെ കണക്ക് കൂട്ടൽ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-09-03 12:06:00
Keywordsഫ്രാന്‍സിസ് പാപ്പ
Created Date2017-09-03 12:06:59