Content | വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ ,അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ സുവിശേഷപ്രവർത്തകൻ റവ.ഫാ. ഡാനിയേൽ പൂവണ്ണത്തിൽ മാഞ്ചസ്റ്ററിൽ കൃപാഭിഷേക ധ്യാനം നയിക്കുന്നു. വചനപ്രഘോഷണരംഗത്ത് തനതായ അവതരണശൈലികൊണ്ട് ശ്രദ്ധേയനായ ഫാ.പൂവണ്ണത്തിലും അദ്ദേഹം നേതൃത്വം നൽകുന്ന തിരുവനന്തപുരം കാർമ്മൽ മിനിസ്‌ട്രീസും ഇന്ന് കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തു ശക്തമായ സാന്നിധ്യമായിക്കൊണ്ട് അനേകം വ്യക്തികളെയും കുടുംബങ്ങളെയും നവീകരണത്തിലേക്കും അതുവഴി വിശുദ്ധീകരണത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു.
ആത്മീയ സാരാംശങ്ങളെ സാധാരണവൽക്കരിച്ചുകൊണ്ട്,കുടുംബബന്ധങ്ങളുടെ ആഴങ്ങളിലേക്കിറങ്ങുന്ന പൂർണ്ണമായും മലയാളത്തിലുള്ള ക്ലാസ്സുകൾ ഉൾപ്പെടുന്ന ധ്യാനം 27 ന് ഞായറാഴ്ച സെന്റ് ഹിൽഡാസ് കാത്തലിക് പള്ളിയിൽ ഉച്ചകഴിഞ്ഞു 2 മണിമുതൽ രാത്രി 7 വരെയാണ് നടക്കുക. ഈ അവധിക്കാല ആത്മീയവിരുന്നിലേക്കു സംഘാടകർ ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
#{red->n->n-> അഡ്രസ്സ്:}#
ST.HILDA'S RC CHURCH
66 KENWORTHY LANE
NORTHENDEN
MANCHESTER
M22 4 EF
#{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }#
രാജു ചെറിയാൻ: 07443 630066 |