category_id | News |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | സിസ്റ്റര്‍ റൂത്ത് ഫൗവിന്റെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം |
Content | ലാഹോർ: പാക്കിസ്ഥാനിലെ കുഷ്ഠരോഗികള്‍ക്കായി ജീവിതം സമര്‍പ്പിച്ചു കഴിഞ്ഞ ആഴ്ച മരണമടഞ്ഞ സിസ്റ്റര്‍ റൂത്ത് ഫൗവിന്റെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം. ഇക്കാര്യം ചൂണ്ടികാണിച്ചു ക്രൈസ്തവ സഭാവൃത്തങ്ങളാണ് സര്‍ക്കാരിനു മുന്നില്‍ അപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്. കുഷ്ഠരോഗികള്‍ക്ക് സിസ്റ്റര്‍ റൂത്ത് നല്കിയ മഹത്തായ സേവനം എന്നും അനുസ്മരിക്കപ്പെടുന്നതിനാണ് സിസ്റ്റര്‍ റൂത്ത് ഫൌവിന്റെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് സഭാവൃത്തങ്ങള്‍ പറഞ്ഞു.
#{red->none->b->You May Like: }# {{ സിസ്റ്റര്‍ റൂത്ത് ഫൗ ഇനി ഓര്‍മ്മ: പാക്കിസ്ഥാനില്‍ ഔദ്യോഗിക ബഹുമതിയോടെ സംസ്കരിക്കുന്ന ആദ്യ ക്രൈസ്തവവനിത -> http://www.pravachakasabdam.com/index.php/site/news/5722 }}
സിസ്റ്റര്‍ റൂത്തിന്റെ ജീവചരിത്രം പാഠ്യ പദ്ധതിയില്‍ ചേര്‍ക്കുന്നത് വഴി സിസ്റ്റര്‍ കാണിച്ച സ്നേഹം, സമത്വം സാഹോദര്യം എന്നീ മൂല്യങ്ങള്‍ തങ്ങളുടെ മക്കള്‍ക്കു പകര്‍ന്നു നല്കാന് ഉചിതമായ ഒരു മാര്‍ഗ്ഗമാണെന്ന് സഭയുടെ യുവജനവികസന സംഘത്തിന്റെ മേധാവി ഷാഹിദ് റഹ്മത്ത് പറഞ്ഞു. പാക്കിസ്ഥാനിലെ നിരാലംബരായ കുഷ്ഠരോഗികൾക്കായി അര നൂറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച സിസ്റ്റർ റൂത്ത് ആഗസ്റ്റ് രണ്ടാം വാരത്തിലാണ് അന്തരിച്ചത്.
ചരിത്രത്തിലാദ്യമായി ഒരു ക്രിസ്ത്യന്‍ വനിതയ്ക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാക്കിസ്ഥാന് വിടചൊല്ലിയത് സിസ്റ്റര്‍ റൂത്ത് ഫൗവിന്റെ സംസ്ക്കാരത്തിലായിരിന്നു. കറാച്ചിയിലെ സദറിലുള്ള സെന്റ് പാട്രിക് കത്തീഡ്രലില്‍ നടന്ന മൃതസംസ്ക്കാര ശുശ്രൂഷകളില്‍ പ്രസിഡന്റ് മന്‍മൂന്‍ ഹുസൈന് അടക്കമുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തിരിന്നു. |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | No image |
Seventh Image | No image |
Video | |
Second Video | |
facebook_link | Not set |
News Date | 2017-08-27 09:57:00 |
Keywords | പാക്കിസ്ഥാന്റെ മദര്‍ തെരേസ, റൂത്ത |
Created Date | 2017-08-27 09:58:10 |