category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സെഹിയോനിൽ പുതിയ തുടക്കം: നാലാം ശനിയാഴ്ച്ച യുവജന ബൈബിൾ കൺവെൻഷൻ "ഡോർ ഓഫ്‌ ഗ്രേയ്‌സ്" ഇന്ന്
Contentബർമിങ്ഹാം: ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന " അലിഖിത വചനത്തിന് " അടിവരയിടുന്ന പ്രവർത്തനങ്ങളുമായി കാലഘട്ടത്തിന്റെ ദൈവികോപകരണമായി പ്രവർത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും നാളെയുടെ പ്രതീക്ഷയായ യുവജനതയ്‌ക്കായി പ്രത്യേക ബൈബിൾ കൺവെൻഷൻ " ഡോർ ഓഫ് ഗ്രേയ്‌സ് " എന്നപേരിൽ എല്ലാ നാലാം ശനിയാഴ്ച്ചകളിലും ബർമിങ്‌ഹാമിൽ വച്ച് നടത്തുന്നു .ആഗസ്റ്റ് മാസ കൺവെൻഷൻ ഇന്ന് രാവിലെ 10 മണിക്ക്‌ ആരംഭിച്ച്‌ വൈകിട്ട് 5 ന് സമാപിക്കും. അമേരിക്കയിലെ മുഴുവൻ സമയ ശശ്രൂഷകയും പ്രമുഖ വചന പ്രഘോഷകയുമായ ഐനിഷ് ഫിലിപ്പ് ഇത്തവണ സോജിയച്ചനോടൊപ്പം ഡോർ ഓഫ്‌ ഗ്രേയ്‌സ് നയിക്കും. യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത്‌ സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ തുടക്കമിട്ട നാലാം ശനിയാഴ്ച്ച യുവജന ബൈബിൾ കൺവെൻഷൻ ഡോർ ഓഫ്‌ ഗ്രേയ്‌സിലേക്കു അനേകം യുവതീയുവാക്കൾ കടന്നുവരുന്നു. ഏറെ അനുഗ്രഹദായകമായ നാലാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്കു റവ. ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. #{red->n->n-> അഡ്രസ്സ്:}# UKKCA HALL <br> BILSTON <br> WOLVERHAMPTON <br> WV14 9BW {{സെഹിയോൻ യൂറോപ്പ് നാലാം ശനിയാഴ്ച്ച യുവജന ബൈബിൾ കൺവെൻഷൻ ഡോർ ഓഫ്‌ ഗ്രേയ്‌സിനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://drive.google.com/file/d/0B89hWl6IEh8NOFRHTWxuV21HMDA/view }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-08-26 08:11:00
Keywordsസെഹിയോ
Created Date2017-08-26 08:12:19