category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ അനാഥമന്ദിരങ്ങളുടെ അവകാശങ്ങള്‍ പരിഗണിക്കണമെന്ന് സീറോ മലബാര്‍ സഭ സിനഡ്
Contentകൊച്ചി: ജുവനൈല്‍ ജസ്റ്റീസ് ആക്ട് നടപ്പാകുമ്പോള്‍ കേരളത്തിലെ അനാഥമന്ദിരങ്ങളും ബാലഭവനങ്ങളും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സാഹചര്യം രൂപപ്പെടുകയയാണെന്നും നിയമത്തില്‍ അനാഥമന്ദിരങ്ങളുടെ അവകാശങ്ങള്‍ പരിഗണിക്കപ്പെടണമെന്നും സീറോ മലബാര്‍ സഭ സിനഡ്. സാമൂഹ്യജീവിതത്തില്‍ കാരുണ്യത്തിന്റെ മുഖങ്ങളായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്കു നയിക്കുന്ന ജെജെ ആക്ടിലെ നിര്‍ദേശങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളും പുനരാലോചനകളും ആവശ്യമാണെന്നും സിനഡ് വിലയിരുത്തി. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതും ജെജെ ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടാത്തതുമായ, വിദ്യാഭ്യാസത്തിനു മാത്രം കുട്ടികളെ താമസിപ്പിക്കുന്ന ബാലമന്ദിരങ്ങള്‍ പ്രത്യേക വിഭാഗമായി പരിഗണിച്ചു പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കണം. അനാഥ, ബാലമന്ദിരങ്ങളുടെ നിലനില്‍പിനു സഹായകമാകുന്ന നിലപാടാണു സര്‍ക്കാരുകള്‍ സ്വീകരിക്കേണ്ടതെന്നും സിനഡ് അഭിപ്രായപ്പെട്ടു. ഇടുക്കിയില്‍ ഒരു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഇനിയും പട്ടയം ലഭിക്കാനുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നത് ആശാവഹമാണ്. എന്നാല്‍ പട്ടയവിതരണം സംബന്ധിച്ച ഉത്തരവുകളും തുടര്‍നടപടികളും വേഗത്തിലാക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനാതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗശല്യം നിയന്ത്രിക്കാന്‍ ക്രിയാത്മകമായ നടപടികള്‍ ആവശ്യമാണ്. ജനങ്ങളുടെ ജീവനും കൃഷിയിടങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും സംരക്ഷണം വേണം. വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനു ഫലപ്രദമായ നടപടികളാണ് ആവശ്യം. ഇതിനായി ഒരു കമ്മീഷനെ നിയോഗിക്കണമെന്നും സീറോ മലബാര്‍ സിനഡ് ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ ഒന്നിനു സിനഡ് സമാപിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-08-27 09:19:00
Keywordsസീറോ മലബാര്‍
Created Date2017-08-27 09:19:36