category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസൂര്യഗ്രഹണം ദൈവത്തിന്റെ സൃഷ്ടിയുടെ പൂര്‍ണ്ണത വെളിപ്പെടുത്തുന്നു: വത്തിക്കാൻ നിരീക്ഷക സംഘം ഡയറക്ടർ
Contentവാഷിംഗ്ടൺ: ഒറിഗോൺ മുതൽ തെക്കൻ കരോലിന വരെ സൂര്യഗ്രഹണം ദർശിച്ച അമേരിക്കൻ ജനതയ്ക്ക് ദൈവത്തിന്റെ സൃഷ്ടിയുടെ മനോഹാരിതയും പൂര്‍ണ്ണതയുമാണ് പ്രകടമായതെന്ന് വത്തിക്കാൻ നിരീക്ഷക സംഘം ഡയറക്ടറും ജസ്യൂട്ട് സഭാംഗവുമായ ഗേ കോൺസോൾ മാഗ്നോ. നമ്മുടെ ഭാവനകൾക്കതീതമായ പ്രപഞ്ചത്തിന്റെ മനോഹാരിതയാണ് ഗ്രഹണം. ദൈവം സൃഷ്ട്ടിച്ച ഭംഗിയേറിയ പ്രപഞ്ചത്തിന്റെ ഭാഗമാണ് നാമോരുത്തരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കണക്കൂട്ടലുകൾ വഴി പ്രവചിക്കപ്പെടുന്ന ഓരോ ഗ്രഹണവും മനുഷ്യർക്ക് ബോധ്യം നൽകുന്നത് ദൈവത്തിന്റെ സൃഷ്ടിയുടെ പൂർണതയാണെന്നും ഗേ കോൺസോൾ മാഗ്നോ കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ സമയം രാവിലെ പത്ത് പത്ത് പതിനാറിന് തുടങ്ങിയ ഗ്രഹണം അവസാന സംസ്ഥാനമായ തെക്കന്‍ കരോലിനയില്‍ ദൃശ്യമായപ്പോള്‍ ഒന്നര മണിക്കൂര്‍ പിന്നിട്ടിരുന്നു. ഓരോ സ്ഥലത്തും രണ്ട് മിനിറ്റ് 40 സെക്കന്റ് നേരമാണ് ചന്ദ്രന്‍ സൂര്യനെ മറച്ചത്. സൂര്യൻ ചന്ദ്രന് പിന്നിൽ മറയുന്ന അത്യപൂർവ പ്രതിഭാസം മൂലം നട്ടുച്ചക്ക് പോലും അമേരിക്കയിലെ നഗരങ്ങൾ ഇരുട്ടിലായി. ചിലയിടങ്ങളിൽ ഭാഗികമായും സൂര്യഗ്രഹണം ദൃശ്യമായി. അമേരിക്കയിൽ 1776ന്​ ശേഷം ദൃശ്യമാകുന്ന ആദ്യത്തെ പൂര്‍ണഗ്രഹണമാണ് ഇന്നലെ നടന്നത്. അമേരിക്കൻ ചരിത്രത്തിലെയും ഏറ്റവും വലിയ സൂര്യഗ്രഹണം കൂടിയാണിത്.​ എട്ടാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് സന്യാസിയായിരുന്ന വിശുദ്ധ ബീഡ് സൂര്യഗ്രഹണത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കിയിരിന്നു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-08-22 14:47:00
Keywordsസൂര്യ
Created Date2017-08-22 14:48:21