Content | തൃശൂർ: ആഗോള കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക് നവീകരണത്തിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഖില ലോക മലയാളി കരിസ്മാറ്റിക് സംഗമം ഇന്ന് ആരംഭിക്കും. ഇരിങ്ങാലക്കുട ലൂമെൻ യൂത്ത് സെന്റർ ഗ്രൗണ്ടിൽ നടത്തുന്ന സംഗമത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും ഗൾഫ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, സ്പെയിൻ, കാനഡ രാജ്യങ്ങളിൽനിന്നുമുള്ള പ്രതിനിധികളടക്കം പതിനായിരത്തോളം പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും. രാവിലെ പത്തിന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് സംഗമം ഉദ്ഘാടനം ചെയ്യും. ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും.
#{red->none->b->Must Read: }# {{ കരിസ്മാറ്റിക് നവീകരണം എന്നത് പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങളുടെ ഊര്‍ജ്ജപ്രവാഹം: ഫ്രാൻസിസ് മാർപാപ്പ -> http://www.pravachakasabdam.com/index.php/site/news/5089 }}
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. സൂസപാക്യം, ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, ബിഷപ് സാമുവേൽ മാർ ഐറേനിയോസ്, സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, ഫാ. ജോസ് പാലാട്ടി, ഫാ. മാത്യു ഇലവുങ്കൽ, ഫാ. ഡേവിസ് പട്ടത്ത്, വി.വി. അഗസ്റ്റിൻ, മനോജ് സണ്ണി, സിറിൾ ജോണ്‍ തുടങ്ങിയ പ്രമുഖർ സന്ദേശം നൽകും.
മുരിങ്ങൂർ ഡിവൈൻ, പോട്ട ആശ്രമം, സഹൃദയ എൻജിനിയറിംഗ് കോളജ് എന്നിവിടങ്ങളിൽ പ്രതിനിധികൾക്കു താമസസൗകര്യം ക്രമീകരിച്ചിട്ടുണ്ട്. സംഗമം 15നു സമാപിക്കും. |