Contents

Displaying 5341-5350 of 25107 results.
Content: 5639
Category: 1
Sub Category:
Heading: തന്റെ പ്രിയപ്പെട്ട വൈദികന് മുന്നില്‍ ശിരസ്സ് നമിച്ച് ശ്രീശാന്ത്
Content: കൊ​​​​ച്ചി: ജീവിതത്തിന്റെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ സാന്ത്വനമായ വൈ​​​​ദി​​​​കന് മുന്നില്‍ കൃതജ്ഞതയുമായി ശ്രീശാന്ത്. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ സി​​​​ബി​​​​സി​​​​ഐ​​​​യു​​​​ടെ ജ​​​​യി​​​​ൽ മി​​​​നി​​​​സ്ട്രി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഫാ. ​​​​ജോ​​​​ണ്‍ പു​​​​തു​​​​വ തിഹാര്‍ ജയിലില്‍ ശ്രീശാന്തിനെ സന്ദര്‍ശിക്കുകയും പ്രാ​​​​ർ​​​​ത്ഥിക്കുകയും ചെയ്തിരിന്നു. കഴിഞ്ഞ ദിവസം രാ​​​​ജ്യാ​​​​ന്ത​​​​ര ക്രി​​​​ക്ക​​​​റ്റി​​​​ൽ ക​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​നു ശ്രീ​​​​ശാ​​​​ന്തി​​​​ന്‍റെ ബി​​​​സി​​​​സി​​​​ഐ വി​​​​ല​​​​ക്ക് ഹൈ​​​​ക്കോ​​​​ട​​​​തി നീ​​​​ക്കി​​​​യ​​​​തി​​​​ന്‍റെ സ​​​​ന്തോ​​​​ഷം പ​​​​ങ്കി​​​​ടാ​​​​ൻ എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​താം​​​​ഗമായ ഫാ.​​ ജോ​​​​ണ്‍ പു​​​​തു​​​​വ​​​​ ശ്രീശാന്തിന്റെ വീട്ടില്‍ എത്തുകയായിരിന്നു. ഇ​​​​ന്ന​​​​ലെ ശ്രീ​​​​ശാ​​​​ന്തി​​​​ന്‍റെ ഇ​​​​ട​​​​പ്പ​​​​ള്ളി അ​​​​ഞ്ചു​​​​മ​​​​ന ക്ഷേ​​​​ത്ര​​​​ത്തി​​​​ന​​​​ടു​​​​ത്തു​​​​ള്ള വീ​​​​ട്ടി​​​​ലെത്തിയ ഫാ. ​​​​ജോ​​​​ണ്‍ പു​​​​തു​​​​വയെ കാ​​​​ലി​​​​ൽ തൊ​​​​ട്ടു വ​​​​ന്ദി​​​​ച്ചാ​​​​ണു ശ്രീ​​​​ശാ​​​​ന്ത് സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്. തി​​​​ഹാ​​​​ർ ജ​​​​യി​​​​ലി​​​​ൽവ​​​​ച്ചു ഫാ. ​​​​ജോ​​​​ണ്‍ പു​​​​തു​​​​വ സ​​​​മ്മാ​​​​നി​​​​ച്ച ബൈ​​​​ബി​​​​ൾ ഇ​​​​പ്പോ​​​​ഴും സൂ​​​​ക്ഷി​​​​ക്കു​​​​ക​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നുണ്ടെന്ന കാര്യം ശ്രീശാന്ത് വെളിപ്പെടുത്തി. #{red->none->b->Must Read: ‍}# {{ ഐ‌എസ് വെടിവെപ്പിനിടെ അകപ്പെട്ട കുട്ടിയെ രക്ഷിക്കുവാന്‍ പ്രചോദനം നല്‍കിയത് ബൈബിള്‍ വചനം: സാക്ഷ്യവുമായി അമേരിക്കന്‍ സൈനികന്‍ -> http://www.pravachakasabdam.com/index.php/site/news/5311 }} അ​​​​ന്ന് അ​​​​ച്ച​​​​നി​​​​ൽ​​നി​​​​ന്നു കേ​​​​ട്ട ആ​​​​ശ്വാ​​​​സ​​​​വാ​​​​ക്കു​​​​ക​​​​ൾ പ്ര​​​​ചോ​​​​ദ​​​​ന​​​​മാ​​​​യി ഇ​​​​പ്പോ​​​​ഴും മ​​​​ന​​​​സി​​​​ലു​​​​ണ്ട്. നീ​​​​തി​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ പ​​​​ത​​​​റാ​​​​തെ മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​ൻ പു​​​​തു​​​​വ​​​​യ​​യച്ചന്റെ വാ​​​​ക്കു​​​​ക​​​​ൾ സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​യി. ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി വ​​​​ന്ന​​​​ശേ​​​​ഷം പു​​​​തു​​​​വ​​​​യ​​​​ച്ച​​​​നെ കാ​​​​ണാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ച്ചി​​​​രു​​​​ന്നു. ജീ​​​​വി​​​​ത​​​​ത്തി​​​​ലെ സം​​​​ഘ​​​​ർ​​​​ഷ​​​​നി​​​​മി​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ അ​​​​ച്ച​​​​ൻ സ​​​​മ്മാ​​​​നി​​​​ച്ച ബൈ​​​​ബി​​​​ളും പ്രാ​​​​ർ​​​​ത്ഥന​​​​യും ആ​​​​ശ്വാ​​​​സം പ​​​​ക​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്. ക​​​​ലൂ​​​​രി​​​​ലെ സെ​​​​ന്‍റ് ആ​​​​ന്‍റ​​​​ണീ​​​​സ് തീ​​​​ർത്ഥാ​​​​ട​​​​ന​​​​ കേന്ദ്രം സന്ദര്‍ശിക്കുമ്പോഴും താന്‍ ആ​​​​ശ്വാ​​​​സ​​​​മ​​​​റി​​​​യു​​​​ന്ന​​​​തായി ശ്രീ​​​​ശാ​​​​ന്ത് പ​​​​റ​​​​ഞ്ഞു. ക്രി​​​​ക്ക​​​​റ്റി​​​​ലേ​​​​ക്കു സ​​​​ജീ​​​​വ​​​​മാ​​​​യി തി​​​​രി​​​​ച്ചു​​​​വ​​​​രാ​​​​നാ​​​​കു​​​​മെ​​​​ന്ന് ഫാ. ​​​​പു​​​​തു​​​​വ ശ്രീശാന്തിന് ആശംസകള്‍ നേര്‍ന്നു. ശ്രീ​​​​ശാ​​​​ന്തി​​​​നു തു​​​​ട​​​​ർ​​​​ന്നും പ്രാ​​​​ർ​​​​ത്ഥ​​​​ന​​​​ക​​​​ളും പി​​​​ന്തു​​​​ണ​​​​യും ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന​​​​റി​​​​യി​​​​ച്ചാ​​​​ണു വൈദികന്‍ മ​​​​ട​​​​ങ്ങി​​​​യ​​​​ത്. നിലവില്‍ ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​ന്പ് സെ​​​​ന്‍റ് ജോ​​​​ർ​​​​ജ് പ​​​​ള്ളി വി​​​​കാ​​​​രിയായി സേവനം ചെയ്യുകയാണ് ഫാ.​​​ ജോ​​​​ണ്‍ പുതുവ.
Image: /content_image/News/News-2017-08-09-03:12:24.jpg
Keywords: ബൈബിള്‍
Content: 5640
Category: 18
Sub Category:
Heading: കത്തോലിക്ക അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ വേതനം: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ കമ്മിറ്റിയെ നിയോഗിച്ചു
Content: കൊ​ച്ചി: കേ​ര​ള​ത്തി​ലെ കത്തോലിക്ക അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ സേ​വ​ന, വേ​ത​ന, ഫീ​സ് ഘ​ട​ന​ക​ളെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു. ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കാ​ല​ഘ​ട്ട​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കും ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മ​നു​സ​രി​ച്ച് കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തും ഏ​കോ​പി​പ്പി​ക്കേ​ണ്ട​തും ആ​വ​ശ്യ​മാ​ണെ​ന്നു ക​മ്മീ​ഷ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത സ​മ്മേ​ള​നം വി​ല​യി​രു​ത്തി. എ​ല്ലാ സ്കൂ​ളു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​വാ​നാ​യി കാ​ത്ത​ലി​ക് അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ൾ മാ​നേ​ജ​ർ​മാ​രു​ടെ ക​ണ്‍​സോ​ർ​ഷ്യം രൂ​പീ​ക​രി​ക്കുമെന്ന്‍ കെ‌സി‌ബി‌സി വ്യക്തമാക്കി.
Image: /content_image/India/India-2017-08-09-03:50:02.jpg
Keywords: കെ‌സി‌ബി‌സി
Content: 5641
Category: 1
Sub Category:
Heading: ഏട്ടാമത് ഏഷ്യൻ യുവജന സംഗമത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കും
Content: ജക്കാർത്ത : 2020-ലെ ഏഷ്യൻ യുവജന സംഗമത്തിന് ഇന്ത്യ വേദിയാകം. ഇന്തോനേഷ്യയിലെ യോഗ്യകാർത്തയിൽ നടത്തപ്പെട്ട ഏഴാമത് ഏഷ്യൻ യുവജനദിനത്തിന്റെ സമാപന ദിന ദിവ്യബലിമധ്യേ ബോംബെ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംഗമത്തിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലെ വേദി, ദേശീയ കത്തോലിക്കാ മെത്രാൻ സമിതി പിന്നീട് തീരുമാനിക്കും. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ഇ​​​ന്ത്യ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ നി​​​റ​​​ഞ്ഞ ഹ​​​ർ​​​ഷാ​​​ര​​​വ​​​ത്തോ​​​ടെയാണ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തെ വ​​​ര​​​വേറ്റത്. ബോംബെ ആർച്ച് ബിഷപ്പ് കർദിനാൾ ഗ്രേഷ്യസിനോടൊപ്പം ഭാരത സഭാദ്ധ്യക്ഷന്മാരും ചേർന്ന് ഏഷ്യൻ യുവജന ദിനത്തിന്റെ പ്രതീകമായ കുരിശ് ഇന്തോനേഷ്യൻ പ്രതിനിധികളിൽ നിന്നും ഏറ്റുവാങ്ങി. 2003 ൽ ​​​മൂ​​​ന്നാ​​​മ​​​തു ഏ​​​ഷ്യ​​​ൻ യു​​​വ​​​ജ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് ഇ​​​ന്ത്യ ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ച്ചി​​​രു​​​ന്നു. യുവജനസംഗമത്തിന്റെ സമാപന ദിനത്തില്‍ ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ജുസഫ് ഖല്ല, യോഗ്യകാർത്ത ഗവർണർ സുൽത്താൻ ഹമേൻഗു ബുവോണോ പത്താമനും അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. ദൈവത്തിന്റെ മഹത്വം പ്രതിഫലിച്ച് വിശ്വാസത്തോടെ സുവിശേഷം പ്രഘോഷിക്കുവാന്‍ ഇന്തോനേഷ്യൻ മെത്രാൻ സമിതി പ്രസിഡന്റും ജക്കാർത്ത ആർച്ച് ബിഷപ്പുമായ ഇഗ്നേഷ്യസ് സുഹാര്യോ ആഹ്വാനം ചെയ്തു. വിവിധ രാജ്യങ്ങളിലെ ഭാഷയും സംസ്കാരവുമായി നമ്മൾ വ്യത്യസ്തരാണെങ്കിലും വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയിൽ ഒരു സമൂഹമായി തീർന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിയൊന്ന് രാജ്യങ്ങളിൽ നിന്നും രണ്ടായിരത്തിലധികം അംഗങ്ങൾ പങ്കെടുത്ത സമ്മേളനത്തിന്റെ മുഖ്യ പരിപാടികൾ ആഗസ്റ്റ് രണ്ടിനാണ് ആരംഭിച്ചത്.
Image: /content_image/News/News-2017-08-09-04:37:03.jpg
Keywords: ഏഷ്യന്‍
Content: 5642
Category: 1
Sub Category:
Heading: നൈജീരിയയിലെ ദേവാലയ ആക്രമണം: ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി
Content: വത്തിക്കാന്‍ സിറ്റി: തെ​​​​​ക്കു​​​​​കി​​​​​ഴ​​​​​ക്ക​​​​​ൻ നൈ​​​​​ജീ​​​​​രി​​​​​യ​​​​​യിലെ ക​​​​​ത്തോ​​​​​ലി​​​​​ക്കാ പ​​​​​ള്ളി​​​​​യി​​​​​ൽ ഭീ​​​​​ക​​​​​ര​​​​​ർ ന​​​​​ട​​​​​ത്തി​​​​​യ ആക്രമണത്തില്‍ ഫ്രാന്‍സിസ് പാപ്പ അതീവ ദുഃഖം രേഖപ്പെടുത്തി. ആക്രമണത്തിലുള്ള വേദനയും സാന്ത്വനവും അറിയിച്ച് കൊണ്ട് പാപ്പ നൈജീരിയയിലെ നേവ്വി രൂപതാധ്യക്ഷനായ ബിഷപ്പ് ഹിലരി പോളിനു കത്തയച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ഒപ്പുവച്ച സന്ദേശം കഴിഞ്ഞ ദിവസമാണ് അയച്ചത്. അക്രമസംഭവത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ മരണത്തെക്കുറിച്ചും അനേകര്‍ക്കേറ്റ പരിക്കുകളെക്കുറിച്ചുമുള്ള വാര്‍ത്ത അഗാധമായ ദുഃഖത്തോടെയാണ് പാപ്പ ശ്രവിച്ചതെന്നും ബിഷപ്പ് ഹിലരിയോടും രൂപതയിലെ എല്ലാ വിശ്വാസികളോടും തന്‍റെ അനുശോചനം അറിയിക്കുന്നുവെന്നും സന്ദേശത്തില്‍ പറയുന്നു. ആശ്വാസത്തിന്‍റെയും ആത്മശക്തിയുടെയും ദൈവകൃപ ലഭിക്കുവാന്‍ പാപ്പാ പ്രാര്‍ത്ഥിക്കുന്നുവെന്ന് അറിയിച്ചു കൊണ്ടാണ് കത്ത് അവസാനിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് നൈ​​​​​ജീ​​​​​രി​​​​​യ​​​​​യിലെ അ​​​​നാ​​​​ബ്രയില്‍ സ്ഥിതി ചെയ്യുന്ന ക​​​​​ത്തോ​​​​​ലി​​​​​ക്കാ പ​​​​​ള്ളി​​​​​യി​​​​​ൽ ഭീ​​​​​ക​​​​​ര​​​​​ർ വെടിവെയ്പ്പ് നടത്തിയത്. ഒ​​​​​നി​​​​​റ്റ്ഷാ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​നു സമീപത്തെ ഒ​​​​​സു​​​​​ബുളു എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സെ​​​​​ന്‍റ് ഫി​​​​​ലി​​​​​പ്സ് പ​​​​​ള്ളി​​​​​യി​​​​​ൽ നടന്ന വെടിവെയ്പ്പിൽ 12 വിശ്വാസികളാണ് കൊ​​​​​ല്ല​​​​​പ്പെട്ടത്. ആക്രമണത്തില്‍ നിരവധി വിശ്വാസികള്‍ക്ക് ഗുരുതര പരിക്കേറ്റിരിന്നു.
Image: /content_image/News/News-2017-08-09-05:02:45.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 5643
Category: 1
Sub Category:
Heading: രാഷ്ട്രീയ അഭിപ്രായ വ്യത്യാസം: ട്രംപ് ഉപദേഷ്ട്ടാവ് മാര്‍പാപ്പയ്ക്കു കത്തയച്ചു
Content: വാഷിംഗ്ടൺ: അമേരിക്കൻ രാഷ്ട്രീയ ഇടപെടലുകളില്‍ കത്തോലിക്കരും മറ്റ് ക്രൈസ്തവ സഭാ വിഭാഗങ്ങൾക്കുമിടയിൽ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതയ്ക്ക് പരിഹാരം കാണണമെന്ന അപേക്ഷയുമായി ഡൊണാള്‍ഡ് ട്രംപിന്റെ ഇവാഞ്ചലിക്കല്‍ അഡ്വൈസറായ ജോണി മൂർ. ഇക്കാര്യം അഭ്യര്‍ത്ഥിച്ച് അദ്ദേഹം വത്തിക്കാനിലേക്ക് കത്തയച്ചു. സൗഹൃദപരമായ ഒത്തുതീർപ്പിനാണ് ശ്രമം നടക്കേണ്ടതെന്നും അദ്ദേഹം തന്റെ കത്തില്‍ വ്യക്തമാക്കി. മതപീഡന പരമ്പരകൾ ഒരു പോലെ നേരിടുന്ന കത്തോലിക്കാ - ഓർത്തഡോക്സ് - പ്രൊട്ടസ്റ്റന്റ് - ഇവാഞ്ചലിക്കൽ സമൂഹങ്ങൾ വിശ്വാസത്തെ പ്രതി രക്തം ചെരിയുന്നതിൽ ഐക്യപ്പെട്ടിരിക്കുന്നു. ക്രൈസ്തവരെ തമ്മിൽ ഭിന്നിപ്പിക്കുന്നത് മറ്റൊരു മതമർദ്ധന മാർഗ്ഗമാണോ എന്ന സംശയം നിലനില്ക്കുന്നു. തെറ്റിദ്ധാരണകൾ മൂലം ഉടലെടുത്ത അഭിപ്രായ ഭിന്നതകളേക്കാൾ ഐക്യകണ്ഠമായ തീരുമാനത്തിനാണ് പ്രാധാന്യം. ക്രൈസ്തവർക്ക് മതസ്വാതന്ത്ര്യം ലഭ്യമാക്കുന്നതിൽ ഗവൺമെന്റ് ശ്രദ്ധാലുക്കളാണ്. മതസ്വാതന്ത്ര്യത്തിലേക്കും ജീവന്റെ മേലുള്ള അവകാശത്തിനും ഒരുമിച്ച് നിന്ന സമൂഹങ്ങൾ രാജ്യത്തെ മുന്നോട്ടു നയിക്കുക തന്നെ ചെയ്തു. വത്തിക്കാനിൽ നിന്നുള്ള നിർദ്ദേശവും ക്രൈസ്തവ സ്വാധീനവും മതപീഡനങ്ങളെ ആഗോള തലത്തിൽ തന്നെ ലഘൂകരിക്കാനാകുമെന്ന പ്രതീക്ഷയും ജോണി മൂർ തന്റെ കത്തിൽ പങ്കുവെച്ചു. കുടിയേറ്റ സംബന്ധമായ അജണ്ടകളിൽ പ്രസിഡന്റ് ട്രംപിനും ഫ്രാൻസിസ് പാപ്പയ്ക്കും വ്യത്യസ്ത അഭിപ്രായമാണുള്ളത്. മതമേലദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ഒരു പൊതു സമവായത്തിൽ എത്തിച്ചേരുന്നതിന് മാർപാപ്പയെ ക്ഷണിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ കത്ത് ഉപസംഹരിക്കുന്നത്. അടുത്തിടെ ലാ സിവില്‍റ്റ കത്തോലിക്ക എന്ന ജെസ്യൂട്ട് മാഗസിനില്‍ ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ചുള്ള ലേഖനം പുറത്തിറങ്ങിയിരിന്നു. ഈ സാഹചര്യത്തിലാണ് ജോണി മൂർ സമവായത്തിനായി ശ്രമിക്കുന്നത്.
Image: /content_image/News/News-2017-08-09-09:58:04.jpeg
Keywords: ട്രംപ, അമേരിക്ക
Content: 5644
Category: 6
Sub Category:
Heading: വാക്കുകൾ കൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ കഴിയാതെ പോയാല്‍..? യൂറോപ്പ് നൽകുന്ന പാഠം
Content: "ആകയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്" (റോമ 10: 17). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 25}# <br> വാക്കുകൾ കൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ കഴിയാതെ പോയാല്‍ എന്തു സംഭവിക്കും? ഇക്കാര്യത്തിൽ യൂറോപ്പിനുണ്ടായ അനുഭവം നാം ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. ഒരു കാലത്ത് വാക്കിലൂടെയും പ്രവര്‍ത്തികളിലൂടെയും ക്രിസ്തുവിനെ പ്രഘോഷിക്കുന്നതില്‍ യൂറോപ്പ് മുന്‍പന്തിയിലായിരുന്നു. എന്നാല്‍ പിന്നീട്, വാക്കുകളിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതില്‍ കുറവു വരുകയും നിരവധി ക്രൈസ്തവ സമൂഹങ്ങൾ പ്രവര്‍ത്തികളിലൂടെ മാത്രം ക്രിസ്തുവിനെ പ്രഘോഷിക്കുന്നത് തുടര്‍ന്നു പോരുകയും ചെയ്തു. അതിന്‍റെ ഫലമായി യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസം ക്ഷയിക്കുവാന്‍ തുടങ്ങി. ഇന്നും ലോകത്തിന്‍റെ ഏതുഭാഗത്തും പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ സഹായഹസ്തവുമായി ആദ്യമെത്തുന്നത് യൂറോപ്പിലെ സന്നദ്ധ സംഘടനകളാണ്. എന്നാല്‍ ക്രിസ്തുവിന്‍ വിശ്വസിക്കുന്നവരുടെയും ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നവരുടെയും എണ്ണം കുറഞ്ഞുവരുന്നു. യൂറോപ്പിന്‍റെ ഈ അവസ്ഥക്കുള്ള ഒരു പ്രധാന കാരണം വാക്കുകളിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിലുണ്ടായ കുറവാണ്. യൂറോപ്പിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ക്രൈസ്തവവിശ്വാസത്തിന്റെ ശക്തവും ദീർഘവുമായ ഒരു വസന്തകാലം അവിടെ നിലനിന്നിരുന്നു. ഈ കാലഘട്ടത്തിലാണ് ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും ക്രൈസ്തവവിശ്വാസം ശക്തമായി പടര്‍ന്നു പന്തലിച്ചത്. അക്കാലത്തു മുഖ്യമായും യൂറോപ്പില്‍ നിന്നുള്ള മിഷനറിമാരാണ് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും പോയി വചനം പ്രഘോഷിച്ചത്. വിശ്വാസികളോടും അവിശ്വാസികളോടും സുവിശേഷം പ്രഘോഷിക്കുവാൻ ധാരാളം വ്യക്തികളും സംഘടനകളും അക്കാലത്തു മുന്നോട്ടുവന്നു; ക്രിസ്തുവിലുള്ള വിശ്വാസം ശക്തിപ്പെടുത്താനുതകുന്ന ധാരാളം പുസ്തകങ്ങള്‍ എഴുതപ്പെട്ടു. കലാരംഗങ്ങളിലും, ചിത്രരചനകളിലും, സംഗീത രംഗത്തും ബൈബിള്‍ രംഗങ്ങള്‍ നിറഞ്ഞുനിന്നു. വിശ്വാസത്തിന്‍റെ പ്രകടമായ ആഘോഷങ്ങള്‍ അക്കാലത്ത് ശക്തമായി നിലനിന്നിരുന്നു. അതിന്‍റെ ഫലമായി വിശ്വാസത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ തയ്യാറായ നിരവധി മിഷനറിമാര്‍ ലോകം മുഴുവന്‍ സഞ്ചരിക്കുകയും വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും ക്രിസ്തുവിനെ പ്രഘോഷിക്കുകയും ചെയ്തു. അങ്ങനെ ലോകം മുഴുവന്‍ ക്രൈസ്തവ വിശ്വാസം ശക്തി പ്രാപിച്ചു. ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്നതില്‍ യൂറോപ്പിനുണ്ടായ വീഴ്ച തിരിച്ചറിഞ്ഞതു കൊണ്ടാണ് ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ തന്‍റെ യു.കെ. സന്ദര്‍ശന വേളയില്‍ ബ്രിട്ടീഷ് ജനതയോട് ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാന്‍ ആവശ്യപ്പെട്ടത്. പ്രവര്‍ത്തികളിലൂടെ മാത്രം ക്രിസ്തുവിനെ പ്രഘോഷിച്ചാല്‍ മതി എന്ന തെറ്റായ ധാരണ ഇന്ന്‍ ധാരാളം വിശ്വാസികളുടെ ഇടയില്‍ വളര്‍ന്നു വരുന്നുണ്ട്. ഇത് പിശാച് ഒരുക്കുന്ന കെണിയാണിത് എന്നു നാം തിരിച്ചറിയണം. #{green->none->b->You May Like: ‍}# {{ ക്രിസ്തുമതത്തിനു യൂറോപ്പില്‍ വീണ്ടും വസന്തകാലം ഉണ്ടാകും: ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അഭിമുഖം വീണ്ടും ശ്രദ്ധേയമാകുന്നു -> http://www.pravachakasabdam.com/index.php/site/news/4569 }} വചനപ്രഘോഷണങ്ങളെയും ദേവാലയ ശുശ്രൂഷകളെയും എതിര്‍ക്കുകയും അതേസമയം ജീവകാരുണ്യ പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മനുഷ്യരെയും ഗ്രൂപ്പുകളെയും നമുക്ക് ചുറ്റും കാണുവാന്‍ സാധിക്കും. ഇത്തരം വ്യക്തികളെയും സംഘടനകളെയും ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. ജീവകാരുണ്യ പ്രവര്‍ത്തികള്‍ ഒരു ക്രൈസ്തവ വിശ്വാസിയുടെ കടമ തന്നെയാണ്. എന്നാല്‍ ദൈവത്തെ ആരാധിക്കുന്നതും വചനം പ്രഘോഷിക്കുന്നതും ഒഴിവാക്കിക്കൊണ്ടു നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തികള്‍ ഒരിക്കലും ക്രൈസ്തവ വിശ്വാസത്തെ ശക്തിപ്പെടുത്തുകയില്ല. "വിശ്വാസം കേള്‍വിയില്‍ നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍ നിന്നുമാണ്" എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ക്രൈസ്തവ സമൂഹം ഒരിക്കലും വിസ്മരിച്ചുകൂടാ. #{red->n->b->വിചിന്തനം}# <br> ക്രിസ്തു ലോകരക്ഷകനാണെന്നും, അവിടുന്ന് ദൈവമാണെന്നും, രക്ഷ പ്രാപിക്കുവാന്‍ ക്രിസ്തുവില്‍ വിശ്വസിക്കേണ്ടത് ആവശ്യമാണെന്നും മറ്റുള്ളവരോട് പറയാന്‍ നാം തയ്യാറാകുന്നുണ്ടോ? ഭൂമിയുടെ അതിര്‍ത്തികള്‍ വരെ വേഗത്തില്‍ സുവിശേഷം എത്തിക്കാന്‍ ഇന്ന്‍ ധാരാളം സാങ്കേതിക സംവിധാനങ്ങളും സാധ്യതകളുമുണ്ട്. അവ പ്രയോജനപ്പെടുത്തിക്കൊണ്ട് ക്രിസ്തുവിനെക്കുറിച്ച് മറ്റുള്ളവരോട്‌ പറയുകയും, നമ്മുടെ രചനകളിലും, കലാരൂപങ്ങളിലും, സോഷ്യല്‍ മീഡിയാ പോസ്റ്റുകളിലും ക്രിസ്തുവിന്‍റെ വചനങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം. അങ്ങനെ ലോകം മുഴുവന്‍ വഴിയും സത്യവും ജീവനുമായ യേശുക്രിസ്തുവിന്റെ വചനങ്ങള്‍ ശ്രവിക്കട്ടെ. അങ്ങനെ ലോകം മുഴുവന്‍ യേശു ഏക രക്ഷകന്‍ എന്ന് ഏറ്റു പറയട്ടെ. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-08-09-13:11:40.jpg
Keywords: യൂറോപ്പ
Content: 5645
Category: 1
Sub Category:
Heading: ബധിര മൂകര്‍ക്ക് കൂദാശകളിലെ പങ്കാളിത്തം ഉറപ്പാക്കുവാന്‍ പുതിയ പദ്ധതിയുമായി സീറോ മലബാര്‍ സഭ
Content: കൊച്ചി: ബധിരര്‍ക്കും മൂകര്‍ക്കും പ്രാര്‍ത്ഥനയുടെ പുതിയ അനുഭവം പകരാന്‍ സീറോ മലബാര്‍ സഭ ഒരുങ്ങുന്നു. വിശുദ്ധ കുര്‍ബാനയിലും മറ്റ് കൂദാശകളിലും ബധിരമൂകരായി കഴിയുന്നവര്‍ക്ക് ഭാഗഭാഗിത്വം ഇല്ലാത്ത സാഹചര്യം പരിഗണിച്ചാണ് പ്രോലൈഫ് അപ്പസ്തോലേറ്റിന്റെ നീക്കത്തിന് സഭാതലത്തില്‍ നടപടിയെടുക്കാന്‍ പ്രേരണയായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ദേവാലയങ്ങളില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ ആംഗ്യ ഭാഷയില്‍ ബധിര മൂകര്‍ക്ക് പ്രാര്‍ത്ഥനകള്‍ വിശദീകരിച്ച് കൊടുക്കുവാനാണ് സഭയുടെ തീരുമാനം. കേരള സഭയുടെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ ഒരു പദ്ധതി തയാറാക്കുന്നത്. കഴിഞ്ഞ ദിവസം ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ദിവ്യബലിയര്‍പ്പണം നടത്തിയപ്പോള്‍ ബധിരര്‍ക്കും മൂകര്‍ക്കുമായി ആംഗ്യ ഭാഷയിലൂടെ വിശുദ്ധ കുര്‍ബാന വിശദീകരിച്ച് കൊടുത്തത് ഇതിന്റെ ആദ്യശ്രമമായി. സിസ്റ്റര്‍ സ്മിത എഎസ്എംഐ, സിസ്റ്റര്‍ അഭയ എഫ്‌സിസി, എന്നീ സന്യസ്ഥരാണ് വിശുദ്ധ ബലിയിലെ പ്രാര്‍ത്ഥനകളുടെ അര്‍ത്ഥം ആംഗ്യത്തിലൂടെ ബധിരമൂകര്‍ക്ക് പകര്‍ന്ന് നല്‍കിയത്. നിലവില്‍ കേരളത്തിലെ ഒരു റീത്തിലും കുര്‍ബാനയോ മറ്റ് കൂദാശകളോ അര്‍പ്പിക്കുമ്പോള്‍ ആംഗ്യ ഭാഷയില്‍ വിശദീകരണം നല്‍കുന്ന പതിവില്ല. അടുത്ത സീറോ മലബാര്‍ സഭാസിനഡില്‍ ഇത് സംബന്ധിച്ചു സഭാപ്രഖ്യാപനം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
Image: /content_image/News/News-2017-08-09-17:42:50.jpg
Keywords: സീറോ മലബാര്‍
Content: 5646
Category: 18
Sub Category:
Heading: ആഗോള മലയാളി കരിസ്മാറ്റിക്ക് സംഗമം ശനിയാഴ്ച
Content: കൊ​​​ച്ചി: ക​​​രി​​​സ്മാ​​​റ്റി​​​ക് ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ആ​​​ഗോ​​​ള മ​​​ല​​​യാ​​​ളി ക​​​രി​​​സ്മാ​​​റ്റി​​​ക് സം​​​ഗ​​​മത്തിന് ശനിയാഴ്ച (ആഗസ്റ്റ് 12) തുടക്കമാകും. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത​​​യി​​​ലെ ആ​​​ളൂ​​​ർ ലൂ​​​മെ​​​ൻ യൂ​​​ത്ത് സെ​​​ന്‍റ​​​ർ ഗ്രൗ​​​ണ്ടി​​​ലാണ് സമ്മേളനം നടക്കുന്നത്. ഗ​​​ൾ​​​ഫ്, ഇം​​​ഗ്ല​​​ണ്ട്, ഓ​​​സ്ട്രേ​​​ലി​​​യ, സ്പെ​​​യി​​​ൻ, കാ​​​ന​​​ഡ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ സമ്മേളനത്തില്‍ പ​​​ങ്കെ​​​ടു​​​ക്കും. തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ, കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​എം. സൂ​​​സ​​​പാ​​​ക്യം, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ല​​​റ​​​യ്ക്ക​​​ൽ, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ, മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ, മാ​​​ർ തോ​​​മ​​​സ് ച​​​ക്യ​​​ത്ത്, ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ, ഡോ. ​​​ജോ​​​സ​​​ഫ് കാ​​​രി​​​ക്ക​​​ശേ​​​രി എ​​​ന്നി​​​വ​​​ർ വി​​​വി​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സ​​​ന്ദേ​​​ശം ന​​​ൽ​​​കും. മു​​​രി​​​ങ്ങൂ​​​ർ ഡി​​​വൈ​​​ൻ, പോ​​​ട്ട ആ​​​ശ്ര​​​മം, സ​​​ഹൃ​​​ദ​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കു താ​​​മ​​​സ​​​സൗ​​​ക​​​ര്യം ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. സംഗമം ഏകോപിപ്പിക്കുവാന്‍ 600 വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​രും മ​​​റ്റു ക​​​മ്മി​​​റ്റി​​​ക​​​ളും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. 15 വ​​​രെ​​​യാ​​​ണു ക​​​രി​​​സ്മാ​​​റ്റി​​​ക് സം​​​ഗ​​​മം. 1967ലാ​​​ണു ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യി​​​ൽ ക​​​രി​​​സ്മാ​​​റ്റി​​​ക് മു​​​ന്നേ​​​റ്റം ആ​​​രം​​​ഭി​​​ച്ച​​​ത്.
Image: /content_image/India/India-2017-08-10-04:49:54.jpg
Keywords: കരിസ്മാ
Content: 5647
Category: 18
Sub Category:
Heading: സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി: കേരളസഭയില്‍ വിപുലമായ ആഘോഷ പരിപാടികള്‍
Content: കൊ​​​ച്ചി: ന​​​വം​​​ബ​​​ർ നാ​​​ലി​​​ന് സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യെ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾക്കു ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിവിധ കമ്മറ്റികള്‍ക്ക് രൂപം നല്‍കി. എ​​​റ​​​ണാ​​​കു​​​ളം മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ മെ​​​ത്രാ​​ന്മാ​​​രു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ സ്വാ​​​ഗ​​​ത​​​സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ചു. ന​​​വം​​​ബ​​​ർ 11ന് ​​​എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ​​​യും എ​​​ഫ്സി​​​സി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കേ​​​ര​​​ള​​​സ​​​ഭാ​​​ത​​​ല ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ലാ​​​ണു കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി. തി​​​രു​​​ശേ​​​ഷി​​​പ്പ് പ്ര​​​യാ​​​ണം, ആ​​​ശം​​​സാ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ, ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി പ്ര​​​കാ​​​ശ​​​നം, സ്നേ​​​ഹ​​​വി​​​രു​​​ന്ന് എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും​. സീ​​​റോ മ​​​ല​​​ബാ​​​ർ, ല​​​ത്തീ​​​ൻ, സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ​​​ക​​​ളി​​​ലെ മെ​​​ത്രാ​​ന്മാ​​​ർ, വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ലെ​​​യും സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ലെ​​​യും വൈ​​​ദി​​​ക​​​ർ, സ​​​ന്യാ​​​സി​​​നി​​​ക​​​ൾ, അ​​​ല്മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. എ​​​റ​​​ണാ​​​കു​​​ള​​​ത്തും സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ ജ​​ന്മ​​​നാ​​​ടാ​​​യ പെ​​​രു​​​മ്പാ​​​വൂ​​​ർ പു​​​ല്ലു​​​വ​​​ഴി​​​യി​​​ലും കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യും അ​​​നു​​​ബ​​​ന്ധ ആ​​​ഘോ​​​ഷ​​​ങ്ങ​​​ളും ഒ​​​രു​​​ക്കു​​​ന്നു​​​ണ്ട്. സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പ് ന​​​വം​​​ബ​​​ർ 15ന് ​​​ആ​​​ഘോ​​​ഷ​​​മാ​​​യി പു​​​ല്ലു​​​വ​​​ഴി സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ലേ​​​ക്കെ​​​ത്തി​​​ക്കും. 19നു ​​​പു​​​ല്ലു​​​വ​​​ഴി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യി​​​ലും പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​ർ, മെ​​​ത്രാ​​ന്മാ​​​ർ, മ​​​ത, സാ​​​മൂ​​​ഹ്യ, രാ​​​ഷ്ട്രീ​​​യ, സാം​​​സ്കാ​​​രി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​മു​​​ഖ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
Image: /content_image/India/India-2017-08-10-05:20:28.jpg
Keywords: റാണി മരിയ
Content: 5648
Category: 1
Sub Category:
Heading: ഇറാഖിന്റെ പുനരുദ്ധാരണത്തിന് ഡൊമിനിക്കൻ സന്യാസിനി സമൂഹം വീണ്ടും മൊസൂളിലേക്ക്
Content: ബാഗ്ദാദ്: യുദ്ധഭീതിയൊഴിഞ്ഞ ഇറാഖിലെ സേവനം പുനരാരംഭിക്കുവാന്‍ ഡൊമിനിക്കൻ സന്യാസിനി സമൂഹം ഒരുങ്ങുന്നു. വ്യാപകമായ നാശനഷ്ട്ടവും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും നിലനില്ക്കുന്ന സാഹചര്യത്തിലും ദൈവത്തിന് ഒന്നും അസാധ്യമല്ല എന്ന ബോധ്യമാണ് ഇറാഖിലേക്ക് പുറപ്പെടാൻ തങ്ങള്‍ക്ക് പ്രചോദനമാകുന്നതെന്ന് സന്യാസ സമൂഹത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കത്തിൽ പറയുന്നു. മൂന്നു വർഷങ്ങൾക്കു മുൻപാണ് ഇറാഖിന്റെ വിവിധ മേഖലകളിൽ നിന്നും സിയന്നയിലെ വിശുദ്ധ കാതറിന്റെ നാമധേയത്തിലുള്ള ഡൊമിനിക്കൻ സന്യസ്ഥർ കുടിയൊഴിക്കപ്പെട്ടത്. ഐ.എസ് അധീനതയിൽ നിന്നും മൊസൂള്‍ നഗരം വിമുക്തമാക്കിയെങ്കിലും പ്രദേശത്തെ സ്ഥിതിഗതികൾ ആശങ്കാജനകമാണ്. അതിനാല്‍ തീരുമാനം ദൈവഹിതത്തിനായി വിട്ടുകൊടുത്തിരിക്കുകയാണ്. ദൈവം നമ്മോടൊപ്പമുണ്ട്. അവിടുന്ന് നമ്മെ ഉപേക്ഷിക്കുകയില്ല. തങ്ങളോടൊപ്പം പലായനം ചെയ്ത കുടുംബങ്ങൾക്കും തിരികെ മൊസൂളിലേക്ക് പോകുവാൻ ധൈര്യം ലഭിക്കട്ടെയെന്നും സന്യാസ സമൂഹം കത്തില്‍ ആശംസിച്ചു. ക്വാരഖോഷിലെ സന്യാസ മഠവും അനാഥാലയവും തകർക്കപ്പെട്ടെങ്കിലും മറ്റൊരു ഭവനത്തിൽ പ്രവർത്തമാരംഭിക്കാനാണ് സന്യാസ സമൂഹത്തിന്റെ തീരുമാനം. ക്രൈസ്തവ കേന്ദ്രങ്ങൾക്കു സംഭവിച്ചിരിക്കുന്ന നാശനഷ്ടങ്ങൾ വലുതാണെന്ന സത്യം തിരിച്ചറിഞ്ഞു സമൂഹത്തിന്റെ മുറിവുകൾ ദൈവത്തിന്റെ സ്നേഹത്താൽ ഉണക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്യസ്തർ മടങ്ങുന്നത്. അതേ സമയം ഇറാഖില്‍ പുനരുദ്ധാരണ പ്രവർത്തങ്ങൾ പുനരാരംഭിച്ചുവെങ്കിലും സാമ്പത്തിക പ്രതിസന്ധി വിവിധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുകയാണ്. രണ്ടര ലക്ഷത്തോളം കുടുംബങ്ങൾ ഇറാഖിൽ തിരികെയെത്തിയിട്ടുണ്ടെന്നാണ് ഇറാഖി ഗവൺമെൻറ് അവകാശപ്പെടുന്നത്. ചര്‍ച്ച് ഇന്‍ നീഡ്, എയിഡ് ടു ചര്‍ച്ച്, നൈറ്റ്സ് ഓഫ് കൊളംബസ് തുടങ്ങീ നിരവധി ക്രൈസ്തവ സംഘടനകളാണ് ഇറാഖി നഗരത്തിന്റെ പുനരുദ്ധാരണത്തിനായി ശ്രമിക്കുന്നത്. അടുത്തിടെ നൈറ്റ്സ് ഓഫ് കൊളംബസ് സംഘടന ഇറാഖിന്റെ പുനരുദ്ധാരണത്തിനായി 2 മില്യണ്‍ ഡോളര്‍ വകയിരുത്തിയിരിന്നു.
Image: /content_image/News/News-2017-08-10-06:06:42.jpg
Keywords: ഇറാഖ