Contents
Displaying 5301-5310 of 25107 results.
Content:
5598
Category: 1
Sub Category:
Heading: കത്തോലിക്കാ മാധ്യമങ്ങള്‍ക്കുള്ള പിന്തുണ പ്രഖ്യാപിച്ച് ആഫ്രിക്കന്‍ രാജ്യമായ മലാവി
Content: ലിലോഗ്വേ: സുവിശേഷവത്കരണത്തിനായുള്ള കത്തോലിക്കാ മാധ്യമങ്ങളുടെ ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് മലാവി ഭരണകൂടം. തെക്കുകിഴക്കേ ആഫ്രിക്കന്‍ രാജ്യമായ മലാവിയിലെ കേന്ദ്ര ഐടി - നിയമ മന്ത്രാലയ വകുപ്പ് മന്ത്രിയായ നിക്കോളാസ് ദൗസി, കരോങ്ക രൂപതയുടെ തുൻന്തുഫൈ എഫ് എം എന്ന റേഡിയോ നിലയം സന്ദർശിച്ച വേളയിലാണ് കത്തോലിക്ക മാധ്യമങ്ങള്‍ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്. മലാവി കത്തോലിക്കാ സഭയുടെ അമ്പത്തിയൊന്നാമത് 'കമ്മ്യൂണിക്കേഷൻസ് സൺഡേ ' ആഘോഷങ്ങളുടെ ഭാഗമായി സെന്‍റ് മേരീസ് ദേവാലയത്തില്‍ നടന്ന ബലിയർപ്പണത്തിലും അദ്ദേഹം പങ്കു ചേർന്നു. കത്തോലിക്കാ മാധ്യമങ്ങൾ പ്രൊഫഷണൽ സമീപനം സ്വീകരിക്കണമെന്നും നിരാശജനകമായ വാർത്തകളേക്കാൾ സുവിശേഷവത്കരണ യജ്ഞത്തിന് ഊന്നൽ നല്കണമെന്നും കത്തോലിക്ക വിശ്വാസി കൂടിയായ ദൗസി അഭിപ്രായപ്പെട്ടു. കത്തോലിക്കാ മാധ്യമങ്ങളുടെ വളർച്ചയ്ക്കും മികച്ച സേവനങ്ങൾക്കും ഗവൺമെന്റിന്റെ സഹായം ഉറപ്പുവരുത്തുമെന്നും തുൻന്തു ഫൈ എഫ്എമ്മിന്റെ നടത്തിപ്പിൽ സംതൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബലിയർപ്പണത്തിന് കാർമ്മികത്വം വഹിച്ച കരോങ്ക രൂപത മെത്രാൻ മാർട്ടിൻ മതുംബുക മാധ്യമങ്ങളിലൂടെ സുവിശേഷ പ്രഘോഷണം നിർവഹിക്കാൻ സാധിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചു. പ്രൊഫഷണൽ സമീപനത്തോടെ ടിവി, റേഡിയോ, പത്രം തുടങ്ങിയ മാധ്യമങ്ങൾ സുവിശേഷവത്കരണത്തിന് ഫലപ്രദമാക്കണമെന്ന് ബിഷപ്പ് മതുംബുക പറഞ്ഞു. രാഷ്ട്ര പുരോഗതിയുടെ നേട്ടങ്ങളും പ്രതീക്ഷകളും പങ്കുവെയ്ക്കുന്നതിനോടൊപ്പം കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥാധിഷ്ഠിത പ്രോഗ്രാമുകളുമായി കത്തോലിക്കാ മാധ്യമങ്ങൾ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2017-08-04-12:20:09.jpg
Keywords: ആഫ്രിക്ക

5599
Category: 6
Sub Category:
Heading: ക്രിസ്ത്യാനികൾ മറ്റു സമൂഹങ്ങളില്‍ നിന്ന് സവിശേഷമാംവിധം വ്യത്യാസപ്പെട്ടിരിക്കുന്നു
Content: "എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്ധകാരത്തില്‍നിന്നു തന്റെ അദ്ഭുത കരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം" (1 പത്രോ 2: 9). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 20}# <br> ക്രിസ്ത്യാനികൾ മറ്റു സമൂഹങ്ങളില്‍ നിന്ന് സവിശേഷമാംവിധം വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ വലിയ സത്യം ലോകം തിരിച്ചറിയാതെ പോകരുത്. എല്ലാക്കാലത്തും എല്ലാ ജനതയിലും ദൈവത്തെ ഭയപ്പെടുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഏതു വ്യക്തിയും ദൈവത്തിനു സ്വീകാര്യനാണ്. എന്നിരുന്നാലും മനുഷ്യരെ വിശുദ്ധീകരിക്കാനും രക്ഷിക്കാനും അവിടുന്നു നിശ്ചയിച്ചു. തന്നെ അറിഞ്ഞ് അംഗീകരിക്കുകയും വിശുദ്ധിയില്‍ തനിക്കു സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ഒരു ജനപദമാക്കാൻ നിശ്ചയിച്ചുകൊണ്ട് ഇസ്രായേല്‍ വംശത്തെ തന്‍റെ ജനമായി അവിടുന്നു തിരഞ്ഞെടുത്തു. അവരുമായി ഒരു ഉടമ്പടി ഉറപ്പിക്കുകയും പടിപടിയായി അവരെ പഠിപ്പിക്കുകയും ചെയ്തു. ക്രിസ്തുവില്‍ ഉറപ്പിക്കപ്പെടാനിരുന്ന നവീനവും പരിപൂര്‍ണ്ണവുമായ ഉടമ്പടിയുടെ തയ്യാറെടുപ്പും പ്രതിരൂപവുമായിട്ടാണ് ഈ സംഗതികളെല്ലാം സംഭവിച്ചത്. ഈ പുതിയ ഉടമ്പടി ക്രിസ്തു സ്ഥാപിച്ചു, തന്‍റെ രക്തത്തിലുള്ള പുതിയ ഉടമ്പടി. യഹൂദരും വിജാതീയരും ചേര്‍ന്ന്‍ ഒരു ജനമായിരിക്കാന്‍ വേണ്ടി അവിടുന്ന് അവരെ വിളിച്ചുകൂട്ടി. പരിശുദ്ധാത്മാവിൽ ഒരു ജനമായിരിക്കുന്ന ക്രിസ്ത്യാനികൾ താഴെപ്പറയുന്ന ചില പ്രത്യേകതകളാല്‍ ചരിത്രത്തിലെ മതപരമോ വംശപരമോ രാഷ്ട്രപരമോ സംസ്കാരികമോ ആയ മറ്റു സമൂഹങ്ങളില്‍ നിന്ന് സുവ്യക്തമായി വ്യത്യാസപ്പെട്ടിരിക്കുന്നു. #{blue->n->b->1. ക്രിസ്ത്യാനികൾ ദൈവത്തിന്‍റെ ജനമാണ്. ദൈവം ഏതെങ്കിലും ഒരു ജനതയുടെ സ്വകാര്യ സ്വത്തല്ല. എന്നാല്‍ മുന്‍പ് ഒരു ജനമല്ലാതിരുന്നവരില്‍ നിന്ന്‍ അവിടുന്ന് തനിക്കു വേണ്ടി ഒരു ജനത്തെ നേടി. അത് "ഒരു തിരഞ്ഞെടുക്കപ്പെട്ട ജനവും രാജകീയ പുരോഹിതഗണവും വിശുദ്ധ ജനതയുമാണ്" (1 പത്രോസ് 2:9). 2. ഈ ജനത്തില്‍ ഒരാള്‍ അംഗമായിത്തീരുന്നത് ശാരീരികമായ ജനനം വഴിയല്ല; പിന്നെയോ "ഉന്നതത്തില്‍ നിന്ന് ജനിച്ചുകൊണ്ടാണ്", "ജലത്താലും ആത്മാവിനാലുമുള്ള" ഒരു ജനനമാണത്. അതായത് ക്രിസ്തുവിലുള്ള വിശ്വാസം വഴിയും മാമ്മോദീസ വഴിയുമാണ്. (Cf: യോഹ 3:3-5) 3. ഈ ജനത്തിന് അതിന്‍റെ ശിരസ്സായി യേശുക്രിസ്തു (അഭിഷിക്തന്‍, മിശിഹാ) ഉണ്ട്. അതിനാൽ, ഒരേ പരിശുദ്ധാത്മാവിന്റെ അഭിഷേകം ശിരസ്സില്‍ നിന്നു ശരീരത്തിലേക്ക് ഒഴുകുന്നു. അങ്ങനെ ഇത് ഒരു "മെസ്സയാനികജന"മാണ്. 4. ഈ ജനത്തിന് ദൈവമക്കളുടെ മഹത്വത്തിന്‍റേതും സ്വാതന്ത്ര്യത്തിന്‍റേതുമായ പദവിയുണ്ട്. അവരുടെ ഹൃദയങ്ങളില്‍ പരിശുദ്ധാത്മാവ് ഒരു ആലയത്തിലെന്ന പോലെ വസിക്കുന്നു. 5. "ക്രിസ്തു നമ്മെ സ്നേഹിച്ചതുപോലെ സ്നേഹിക്കുക" എന്ന നവീന പ്രമാണമാണ് ഇതിന്‍റെ നിയമം. ഇതു പരിശുദ്ധാത്മാവിന്‍റെ നവീനമായ നിയമമാണ്. 6. ഈ ജനത്തിന്‍റെ ദൗത്യം ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശവുമായിരിക്കുക എന്നതാണ്. ഈ ജനം മനുഷ്യവംശത്തിനു മുഴുവനും ഐക്യത്തിന്‍റെയും പ്രത്യാശയുടെയും രക്ഷയുടെയും ഏറ്റവും സുനിശ്ചിതമായ വിത്താണ്. 7. അവസാനമായി, ഇതിന്‍റെ ഭാഗധേയം ദൈവരാജ്യമാണ്. ഭൂമിയില്‍ ദൈവം തന്നെ തുടങ്ങിയതും കാലത്തിന്‍റെ തികവില്‍ അവിടുന്ന് പൂര്‍ണതയിലേക്ക് എത്തിക്കുന്നതുവരെ ഇനിയും വിസ്തൃതമാകേണ്ടതുമായ ദൈവരാജ്യം.}# #{red->n->b->വിചിന്തനം}# <br> ഒരു ക്രിസ്ത്യാനിയായിരിക്കുക എന്നത് മഹത്തായ ഒരു വിളിയാണ്. ക്രിസ്തുവിലുള്ള വിശ്വാസം വഴിയും, മാമ്മോദീസ വഴിയുമാണ് ഒരുവൻ ദൈവജനത്തിൽ അംഗമാകുന്നത്. ക്രിസ്ത്യാനികളുടെ ഏറ്റവും വലിയ ശക്തിയും ബലവും സംരക്ഷയും, അവരുടെ ജനത്തിന് അതിന്‍റെ ശിരസ്സായി യേശുക്രിസ്തു ഉണ്ട് എന്നുള്ളതാണ്. ദൈവം തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്കയച്ചത് സകല മനുഷ്യർക്കും വേണ്ടിയാണ്. അതിനാൽ എല്ലാ മനുഷ്യരും ദൈവത്തിന്റെ പുതിയ ജനപദത്തിൽ അംഗങ്ങളാകാൻ വിളിക്കപ്പെട്ടിരിക്കുന്നു. എന്നാൽ വഴിയും സത്യവും ജീവനുമായ യേശുക്രിസ്തു മാത്രമാണ് ഏകരക്ഷകൻ എന്ന സത്യം തിരിച്ചറിയാതെ അനേകർ ഈ ഭൂമിയിൽ മനുഷ്യനിർമ്മിതമായ ദൈവങ്ങളെ ആരാധിച്ചു കൊണ്ട് ഇന്നും ജീവിക്കുന്നു. അവരെല്ലാവരും യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതിനും രക്ഷപ്രാപിക്കുന്നതിനും വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-08-04-14:37:05.jpg
Keywords: യേശു, ക്രിസ്തു

5600
Category: 1
Sub Category:
Heading: ആയിരങ്ങളെ കണ്ണീരിലാഴ്ത്തി ഫാ. മാര്‍ട്ടിന്റെ മൃതദേഹം സംസ്കരിച്ചു
Content: ആലപ്പുഴ: ആയിരങ്ങളുടെ കണ്ണുകളെ ഈറനണിയിച്ച് ചെത്തിപ്പുഴ ആശ്രമ ദേവാലയത്തിലെ സെമിത്തേരിയില്‍ ഫാ. മാര്‍ട്ടിനു അന്ത്യവിശ്രമം. എംബാം ചെയ്ത് അയച്ച മൃതദേഹം പെട്ടിക്കുള്ളിൽനിന്നു പുറത്തെടുക്കാനാവില്ലായെന്ന യാഥാര്‍ത്ഥ്യം അറിഞ്ഞെങ്കിലും ആയിരങ്ങളാണ് ചെത്തിപ്പുഴ ദേവാലയത്തിലേക്ക് ഇന്ന് പ്രവഹിച്ചത്. മൂന്നുഘട്ടമായാണ് മൃതസംസ്ക്കാര ശുശ്രൂഷ നടന്നത്. രാവിലെ എട്ടുമണിയോട് കൂടി മൃതദേഹം കുമ്പസാര കപ്പേളയില്‍ തിരുഹൃദയ ദേവാലയത്തിലേക്കു മാറ്റി. 8.30ന് സിഎംഐ തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറയുടെ കാർമികത്വത്തിൽ ആദ്യശുശ്രൂഷകൾക്കു തുടക്കമായി. രാവിലെ പത്തുമണിക്ക് ശുശ്രൂഷകളുടെ രണ്ടാം ഭാഗം ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ തുടങ്ങി. 11 മണിയോടുകൂടി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയര്‍പ്പണം ആരംഭിച്ചു. നിരവധി വൈദികര്‍ വിശുദ്ധ കുര്‍ബാനയ്ക്ക് സഹകാര്‍മ്മികരായി. ഫാ. മാർട്ടിന്റെ സെമിനാരിപഠനകാലത്തെ സഹപാഠി ഫാ. റോമിയോ കല്ലുകളം സിഎംഐ അനുസ്മരണ പ്രസംഗം നടത്തി. വിശുദ്ധ കുര്‍ബാനയ്ക്ക് പിന്നാലെ നടന്ന സമാപന ശുശ്രൂഷകൾക്കു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിച്ചു. ബിഷപ് മാർ ഗ്രേഷ്യൻ മുണ്ടാടൻ, ബിഷപ് മാർ സൈമണ്‍സ്റ്റോക്ക് പാലാത്ര എന്നിവർ സഹകാർമ്മികരായി. അനുസ്മരണ ബലിയിലും മൃതസംസ്ക്കാര ശുശ്രൂഷയിലും നൂറുകണക്കിനു വൈദികരും സന്യസ്ഥരും പങ്കെടുത്തു. #{red->none->b->You May Like: }# {{ നീറുന്ന ഹൃദയവേദന ഉള്ളിലൊതുക്കി ഫാ. മാര്‍ട്ടിന്റെ പിതാവ് -> http://pravachakasabdam.com/index.php/site/news/5592 }} ഇക്കഴിഞ്ഞ ജൂണ്‍ 23നാണ് ഫാ. മാർട്ടിൻ സേവ്യറിന്‍റെ മൃതദേഹം താമസസ്ഥലത്തില്‍ നിന്ന്‍ 30 മൈല്‍ മാറി സ്ഥിതി ചെയ്യുന്ന ബീച്ചിൽ നിന്നു കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ കഴിഞ്ഞിട്ടും മരണകാരണം ഇപ്പോഴും അവ്യക്തമാണ്. ദൂരൂഹമരണങ്ങളെ കുറിച്ച് അന്വേഷിക്കുന്ന സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇപ്പോഴും അന്വേഷണം തുടരുന്നത്. പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ തോമസ് സേവ്യറിന്റെയും(മാമ്മച്ചൻ) പരേതയായ മറിയാമ്മയുടെയും ഇളയ മകനാണു മരിച്ച ഫാ. മാർട്ടിൻ. പുളിങ്കുന്ന് അമലോത്ഭവ എൽപി സ്കൂളിലും സെന്റ് ജോസഫ്സ് ഹൈസ്കൂളിലുമായി പത്താം ക്ലാസ് വരെ പഠിച്ചശേഷം സെമിനാരിയിൽ ചേർന്ന ഫാ. മാർട്ടിൻ മാന്നാനം കെഇ സ്കൂളിൽ നിന്നു പ്ലസ് ടു പാസായി. തുടർന്ന് ചങ്ങനാശേരി എസ്ബി കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിലും ബെംഗളൂരു ധർമാരം വിദ്യാക്ഷേത്രത്തിൽ നിന്നു ദൈവശാസ്ത്രത്തിലും ബിരുദം നേടി. സെമിനാരി പഠന കാലത്ത് കൊൽക്കത്ത, മഹാരാഷ്ട്രയിലെ വാർധ തുടങ്ങിയ സ്ഥലങ്ങളിൽ സാമൂഹിക സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡീക്കൻ പട്ടം സ്വീകരിച്ചശേഷം ആലപ്പുഴ പൂന്തോപ്പ് പള്ളിയിൽ ഡീക്കനായി ഒരു വർഷത്തോളം സേവനമനുഷ്ഠിച്ചു. 2013 ഡിസംബർ 28 ന് തക്കല ബിഷപ് ഡോ.ജോർജ് രാജേന്ദ്രനിൽ നിന്നുമാണ് വൈദികപട്ടം സ്വീകരിച്ചത്. ചെത്തിപ്പുഴ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിരിക്കെ കഴിഞ്ഞവർഷം ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്കോട്‌ലൻഡില്‍ എത്തിയത്. ജൂലൈയിൽ ഫാൽകിര്‍ക്ക് ഇടവകയിൽ എത്തിയ അദ്ദേഹം ഒക്ടോബർ മുതലാണ് ക്രിസ്റ്റോർഫിന്‍ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്’ റോമൻ കാത്തലിക് പള്ളിയുടെ ചുമതലയേറ്റെടുത്തത്.
Image: /content_image/News/News-2017-08-04-16:36:17.jpg
Keywords: ഫാ. മാര്‍ട്ടി

5601
Category: 18
Sub Category:
Heading: മുസാഫര്‍പുര്‍ രൂപതാ വികാരി ജനറളായി ഫാ. അലക്സ് ചുമതലയേറ്റു
Content: ഡൽഹി: ഉത്തർപ്രദേശിലെ മുസാഫർപുർ ലാറ്റിന്‍ രൂപത വികാരി ജനറാളായി പാലാ രൂപതാംഗമായ ഫാ. അലക്സ് കുരിശുംമൂട്ടിൽ ചുമതലയേറ്റു. മുസാഫർപൂർ രൂപതയുടെ പാസ്റ്ററൽ സെന്റർ ഡയറക്ടറായി പ്രവർത്തിച്ചുവരികെയാണ് പുതിയ നിയമനം ലഭിക്കുന്നത്. പുതിയ ദൗത്യം ഫാ. അലക്സിന്റെ ഭരണപരവും ആധ്യാത്മികവുമായ മികവ് രൂപതയ്ക്കു മുതൽക്കൂട്ടാകുമെന്ന് ബിഷപ് ഡോ. കജിറ്റൻ ഫ്രാൻസിസ് ഓസ്താ പറഞ്ഞു. പാലാ രൂപതയിലെ ചക്കാമ്പുഴ ഇടവകാംഗമാണ് ഫാ. അലക്സ് കുരിശുംമൂട്ടിൽ. പാലാ ഗുഡ് ഷെപ്പേഡ് മൈനർ സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ച ഇദ്ദേഹം 1994 ഏപ്രിൽ 28നാണ് പട്ടം സ്വീകരിച്ചത്.
Image: /content_image/Reporter/Reporter-2017-08-05-04:47:33.jpg
Keywords: വികാരി

5602
Category: 1
Sub Category:
Heading: ചരിത്രം രചിച്ച് ഗ്രാന്‍ഡ് പ്രീസ്റ്റ് കോണ്‍ഫറന്‍സിന് സമാപനം
Content: അഗളി: രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള 1000ത്തോളം വൈദികരും 13 ബിഷപ്പുമാരും ഒന്നിച്ച അട്ടപ്പാടിയിലെ സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടന്ന വൈദികരുടെ മഹാസംഗമത്തിന് സമാപനം. സഭയില്‍ ആത്മീയ ഉണര്‍വ്, ലോകസമാധാനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നടന്ന ഗ്രാന്‍ഡ് കോണ്‍ഫറന്‍സില്‍ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കരസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ എന്നിവരും സന്നിഹിതരായിരിന്നു. ഏഷ്യാ ഭൂഖണ്ഡംകണ്ട ഏറ്റവും വലിയ വൈദിക സമ്മേളനമാണ് സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടന്നതെന്നു സംഘാടകർ പറഞ്ഞു. ഉന്നതവിദ്യാഭ്യാസം നേടിയ നൂറിലധികം പെണ്‍കുട്ടികളും ഉയർന്ന ഉദ്യോഗസ്ഥരും സമ്പന്നരും അടക്കമുള്ളവര്‍ ശുചിമുറികൾ വൃത്തിയാക്കുന്നതടക്കമുള്ള ശുശ്രൂഷകളിൽ മുഴുകിയ അപൂർവകാഴ്ചയും സെഹിയോൻ ധ്യാനകേന്ദ്രത്തിൽ കാഴ്ചയായി. വൈദികര്‍ക്കായുള്ള പ്രത്യേക ക്ലാസുകള്‍ക്ക് പാലക്കാട് രൂപതാ ബിഷപ്പ് ജേക്കബ് മനത്തോടത്ത്, ഗ്രേറ്റ് ബ്രിട്ടണ്‍ ബിഷപ്പ് ജോസഫ് സ്രാമ്പിക്കല്‍, സെഹിയോന്‍ ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ബിനോയ് കരിമരുതങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/News/News-2017-08-05-05:15:57.jpg
Keywords: വൈദിക

5603
Category: 18
Sub Category:
Heading: തിരുവനന്തപുരത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്നു മതേതരകൂട്ടായ്മ
Content: പട്ടം: തിരുവനന്തപുരത്തു സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യവുമായി പട്ടം ബിഷപ്സ് ഹൗസില്‍ മതേതര കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലയില്‍ സമാധാനം പുലരേണ്ടതിന്റെ ആവശ്യകത മനസിലാക്കി പ്രവർത്തിക്കണമെന്നും സംഘർഷങ്ങൾ വഴി പാവപ്പെട്ട കുടുംബങ്ങൾക്കാണ് നഷ്ടം സംഭവിക്കുന്നതെന്നും മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. കൊടിയുടെ നിറം നോക്കാതെ അക്രമങ്ങളെ എതിർക്കുന്നതിന് എല്ലാവരും മുന്നോട്ടു വരണമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവി ഓര്‍മ്മിപ്പിച്ചു. ജില്ലയിൽ നടന്ന അക്രമസംഭവങ്ങൾ മുളയിലേ നുള്ളണമെന്ന് ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. രാഷ്ട്രീയ നേതാക്കളുമായി അടിയന്തരമായി ആശയസംവാദം നടത്തുന്നതിനും 13ന് ഉച്ചകഴിഞ്ഞ് നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നു ഗാന്ധിപാർക്ക് വരെ ശാന്തിയാത്ര നടത്തുന്നതിനും യോഗം തീരുമാനിച്ചു. അഞ്ചിന് രാഷ്ട്രീയ സൗഹാർദ സമ്മേളനവും സംഘടിപ്പിക്കും. കൂട്ടായ്മയിൽ മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ഡോ.സാമുവൽ മാർ ഐറേനിയോസ്, ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്‍.യൂജിൻ എച്ച്.പെരേര, ബാലരാമപുരം വലിയപള്ളി ഇമാം പച്ചല്ലൂർ അബ്ദുൾ സലീം മൗലവി, ഡോ.ജോർജ് ഓണക്കൂർ, ലൂർദ് ഫൊറോന വികാരി ഫാ.ജോസ് വിരുപ്പേൽ, ഫാ.ജോണ്‍ അരീക്കൽ, ഫാ.ശാന്തൻ ചരുവിൽ, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ തുടങ്ങിയവർ പങ്കെടുത്തു.
Image: /content_image/India/India-2017-08-05-05:37:32.jpg
Keywords: സമാധാ

5604
Category: 18
Sub Category:
Heading: മദ്യവര്‍ജനം പറയുന്നവര്‍ മദ്യശാലകള്‍ സ്ഥാപിച്ച് സ്വയം അവഹേളിതരാകുന്നു: കെസിബിസി മദ്യവിരുദ്ധസമിതി
Content: പാലാ: മദ്യവർജനം പറയുന്നവർ യഥേഷ്ടം മദ്യശാലകൾ അനുവദിച്ച് മസ്വയം അവഹേളിതരാകുകയാണെന്നു കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന നേതൃയോഗം. ദേശീയ-സംസ്ഥാന പാതകളുടെ പദവിമാറ്റവുമായി ബന്ധപ്പെട്ട സർക്കാരിന്റെ നീക്കം രാജ്യത്തെ പരമോന്നത കോടതിയുടെ സുപ്രധാന വിധികളെ അപ്രസക്തമാക്കുവാനുള്ള നീക്കമാണെന്നും ഇതിനെ നിയമപരമായിതന്നെ നേരിടേണ്ടതാണെന്നും യോഗം വിലയിരുത്തി. ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ നിമിത്തം ഓരോ വർഷവും കൊല്ലപ്പെടുന്നതും അപകടപ്പെടുന്നതുമായ മനുഷ്യജീവനുകളുടെ കണക്കുകളുടെ അടിസ്ഥാനമാണ് സുപ്രീംകോടതിയുടെ രണ്ടുവിധികളിലും അർഥശങ്കക്കിടയില്ലാതെ വ്യക്തമായത്. പദവിയോ ബോർഡോ മാറ്റിയാൽ ഈ സാഹചര്യം മാറുന്നില്ല. മദ്യശാലകളുടെ ഭാഗിക നിരോധനത്താൽ കഴിഞ്ഞ ഒരു വർഷക്കാലത്തിലധികമായി ഈ സാഹചര്യങ്ങളോട് പൂർണമായും യോജിച്ചുവന്ന ഒരു ജനതയുടെമേൽ മദ്യശാലകൾ അടിച്ചേൽപ്പിക്കാൻ സർക്കാർ നടത്തുന്ന നീക്കം അതീവഗൗരവത്തോടെയാണ് പൊതുസമൂഹം നോക്കിക്കാണുന്നത്. ടൂറിസം മേഖലയിലെ തിരിച്ചടിക്ക് കാരണം മദ്യശാലകളുടെ നിരോധനമാണെന്ന തത്പരകക്ഷികളുടെ പ്രചരണം ശുദ്ധ അസംബന്ധമാണ്. പാതിരാവിൽ പ്രഖ്യാപിക്കുന്ന ഹർത്താലുകളും അതിക്രമങ്ങളും സുരക്ഷിതമില്ലായ്മയുമാണ് കേരള ടൂറിസം മേഖല പിന്നോട്ടടിക്കാൻ മുഖ്യകാരണമെന്ന് മനസിലാവും. യഥേഷ്ടം മദ്യശാലകൾ അനുവദിച്ച് മദ്യവർജനം പറയുന്നവർ സ്വയം അവഹേളിതരാകുകയാണ്. വർജനമാണ് തങ്ങളുടെ നയമെന്ന് പറയുന്നതിലെ രഹസ്യാത്മകതയാണ് പാതകളുടെ പദവിമാറ്റ നീക്കവും ഓർഡിനൻസെന്നും യോഗം വിലയിരുത്തി. കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് റെമജിയോസ് ഇഞ്ചനാനിയിൽ, ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, അഡ്വ. ചാർളി പോൾ, പ്രസാദ് കുരുവിള, ഫാ. പോൾ കാരാച്ചിറ, യോഹന്നാൻ ആന്റണി, സിസ്റ്റർ ആനീസ് തോട്ടപ്പിള്ളി, രാജു വലിയാറ, ജോസ് ചെമ്പിശേരി, തോമസുകുട്ടി മണക്കുന്നേൽ തുടങ്ങീ നിരവധി പേര്‍ യോഗത്തിൽ പ്രസംഗിച്ചു. അതേ സമയം കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ഇന്നു മുതൽ സെക്രട്ടേറിയറ്റ് നടയിൽ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്ന് മുന്നണി ചെയർമാൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് അറിയിച്ചു. സത്യഗ്രഹം ഇന്നു വൈകുന്നേരം നാലിന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം ഉദ്ഘാടനം ചെയ്യും. കെസിബിസി മദ്യവിരുദ്ധ സമിതി, കേരള മദ്യനിരോധന സമിതി, സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി, എസ‌് വൈഎസ്, കെഎൻഎം, ഐഎസ്എം, ജമാ അത്തെ ഇസ്‌ലാമി, സോളിഡാരിറ്റി, ആർട് ഓഫ് ലിവിംഗ്, ഗുരുധർമ പ്രചാരണസഭ, കേരള ലഹരി നിർമാർജനസമിതി, ഏകതാപരിഷത് എന്നീ പ്രസ്ഥാനങ്ങളുമായി ചേർന്നാണ് സത്യഗ്രഹം സംഘടിപ്പിക്കുന്നത്.
Image: /content_image/India/India-2017-08-05-05:57:05.jpg
Keywords: മദ്യ

5605
Category: 1
Sub Category:
Heading: മനുഷ്യക്കടത്തിനെ നേരിടാന്‍ പദ്ധതിയുമായി ഫിലിപ്പീന്‍സ് ദേശീയ മെത്രാന്‍ സമിതി
Content: മനില: ഫിലിപ്പീന്‍സില്‍ വ്യാപകമായ മനുഷ്യക്കടത്തിനെ നേരിടാന്‍ ദേശീയ മെത്രാന്‍ സംഘം പുതിയ പദ്ധതി തയാറാക്കി. ദേശീയ മെത്രാന്‍ സംഘത്തിനുവേണ്ടി കുടിയേറ്റക്കാരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള കമ്മീഷന്‍ ചെയര്‍മാന്‍, ബിഷപ്പ് ക്രൂസ് സാന്‍റോസാണ് മനുഷ്യക്കടത്തിനെ നേരിടാന്‍ പദ്ധതിയൊരുക്കിയ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മനുഷ്യക്കടത്തിന് ഇരയാകുയും അതില്‍നിന്ന് മോചിതരാവുകയും ചെയ്തവരുടെ ദേശീയ ശൃഖംല രാജ്യത്തുടനീളം സ്ഥാപിച്ചു അവരെ കണ്ണിചേര്‍ത്തു സഹായിക്കുവാനാണ് മെത്രാന്‍ സമിതിയുടെ പദ്ധതി. ഇതിലൂടെ മനുഷ്യക്കടത്തിനു അറുതിവെക്കാനും സഹായപദ്ധതികള്‍ വഴി ഇരകള്‍ക്ക് പുതിയൊരു ജീവിതം കെട്ടിപൊക്കാനും സാധിക്കുമെന്നാണ് മെത്രാന്‍ സമിതിയുടെ അനുമാനം. രാജ്യത്ത് മനുഷ്യകടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന മറ്റ് സന്നദ്ധസംഘടകളോടു കൈകോര്‍ത്തുകൊണ്ട് സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും അടിമത്തം ഇല്ലാതാക്കാനും ശക്തമായ നീക്കങ്ങള്‍ നടത്തുമെന്നും ബിഷപ്പ് ക്രൂസ് സാന്‍റോസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കൊടുംദാരിദ്ര്യത്തിന്‍റെ പിടിയില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരാണ് പലപ്പോഴും മനുഷ്യക്കടത്തിനും അടിമത്വത്തിനും ഇരകളാകുന്നത്. മെച്ചപ്പെട്ട ജീവിതാവസ്ഥയുടെ സ്വപ്നങ്ങളും, വളരുവാനുള്ള വെമ്പലിന്‍റെ വ്യഥയും പേറി മുന്നേറുമ്പോള്‍, തൊഴില്‍ അവസരങ്ങളുടെയും സമ്പന്നതയുടെയും വ്യാജവാഗ്ദാനങ്ങളുടെയും വലയത്തിലും, പിന്നെ അവസാനം മനുഷ്യക്കടത്തിന്‍റെ കെണിയിലും വീഴുന്ന ഹതഭാഗ്യരാണ് ഇക്കൂട്ടര്‍. ആധുനിക ആശയവിനിമയ ഉപാധികള്‍ ഉപയോഗിച്ചും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും യുവതീയുവാക്കളെ മയക്കിയെടുക്കുവാന്‍ മനുഷ്യകടത്ത് ശൃംഖലകള്‍ക്ക് സാമര്‍ത്ഥ്യമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. പ്രാഥമികഘട്ട പ്രവര്‍ത്തനത്തില്‍ തന്നെ മനുഷ്യക്കടത്തിന് ഇരകളാകയും മോചിതരാവുകയും ചെയ്തിട്ടുള്ള 100-ല്‍ അധികം സ്ത്രീപുരുഷന്മാര്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് പ്രസ്ഥാനത്തിന്‍റെ ചുക്കാന്‍ പിടിക്കുന്ന ബലാംഗ രൂപതാ മെത്രാന്‍ കൂടിയായ സാന്തോസ് പറഞ്ഞു. ഫിലിപ്പീന്‍സിലെ കത്തോലിക്ക ദേശീയ യുവജന പ്രസ്ഥാനം, അല്‍മായ സന്നദ്ധസംഘടനകള്‍, നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള സംഘടന, ദേശീയ സന്യസ്തരുടെ കൂട്ടായ്മ, സ്ത്രീകളുടെ ദേശീയ കത്തോലിക്കാ കൂട്ടായ്മ, സന്ന്യാസസമൂഹങ്ങളുടെ മേലദ്ധ്യക്ഷന്മാര്‍ ചേര്‍ന്നുള്ള ദേശീയ സംഘടന എന്നിവരുടെ പിന്തുണയോടു കൂടെയാണ് അടിമക്കടത്തിനെതിരെ ഫിലിപ്പീന്‍സിലെ സഭ പോരാടാന്‍ പോകുന്നത്.
Image: /content_image/News/News-2017-08-05-07:37:07.jpg
Keywords: ഫിലി

5606
Category: 1
Sub Category:
Heading: ദക്ഷിണ കൊറിയയെ സുവിശേഷവത്ക്കരിക്കാന്‍ ചെങ്ക്യൂ രൂപത
Content: സിയോൾ: രാജ്യമെങ്ങും ക്രിസ്തുവിന്റെ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി യുവജനങ്ങള്‍ക്കു പരിശീലന പദ്ധതിയുമായി തെക്കൻ കൊറിയയിലെ ചെങ്ക്യൂ രൂപത രംഗത്ത്. രൂപതയുടെ കീഴിലുള്ള യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഒരു വർഷത്തോളം ദൈർഘ്യമുള്ള യൂത്ത് മിഷനറി ട്രെയിനിംഗ് പ്രോഗ്രാം ഈ മാസം ആരംഭിക്കും. വിശ്വാസത്തിലധിഷ്ഠിതമായ ജീവിതവും മിഷൻ പ്രവർത്തനങ്ങളോടുള്ള ആഭിമുഖ്യവും വളർത്തിയെടുക്കാനാണ് രൂപതയുടെ പദ്ധതി. മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സഭാ പഠനങ്ങൾ, മിഷ്ണറിമാരുമായുള്ള ചർച്ചകൾ, ദേശീയ-അന്താരാഷ്ട്ര മിഷൻ പ്രവർത്തനങ്ങൾ തുടങ്ങിയവ പരിശീലനത്തിൽ ഉൾപ്പെടുത്തും. യുവജനങ്ങളെ മിഷ്ണറികളായി മാറ്റിയെടുക്കുന്നതിനോടൊപ്പം മറ്റുള്ളവരിലേക്കും വിശ്വാസം പകർന്നു നല്കാൻ പ്രാപ്തരാക്കുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ഡേവിഡ് യാങ്ങ് യുന്- സിയോങ്ങ് പറഞ്ഞു. ഭാവി മിഷ്ണറിമാരായ യുവജനങ്ങളുടെ പരിശീലനം വഴി തെക്കന്‍ കൊറിയയുടെയും ലോക സുവിശേഷവത്കരണത്തിനും രൂപത എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്ന് ചെങ്ക്യൂ മെത്രാൻ ഗബ്രിയേൽ ഷാങ്ങ് ബോ ങ്ങ് - ഹുൻ ഇടയലേഖനത്തിലൂടെ അറിയിച്ചു. തെക്കന്‍ കൊറിയയിലും ആഗോള തലത്തിലും സുവിശേഷം പ്രഘോഷിക്കുന്ന സമൂഹത്തെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ചെങ്ക്യൂ രൂപത നടത്തുന്ന നിരവധി പദ്ധതികളിൽ ഒന്നാണ് യുവജനപരിശീലനം.
Image: /content_image/News/News-2017-08-05-08:51:59.jpg
Keywords: കൊറിയ

5607
Category: 1
Sub Category:
Heading: വാസ്തുവിദ്യയും ഭവനനിർമ്മാണവും: ഒരു ക്രൈസ്തവവിശ്വാസി അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ
Content: ഭവനനിര്‍മ്മാണം ഏതൊരു കുടുംബത്തിനും ഒരായുസ്സിന്‍റെ സ്വപ്നസാക്ഷാത്കാരമാണ്. ആദിമസഭ അപ്പസ്‌തോലന്‍മാരുടെ പ്രബോധനം, കൂട്ടായ്‌മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്‌പര്യപൂര്‍വ്വം പങ്കുചേര്‍ന്നിരുന്നത് (നടപടി 2:42) ഭവനങ്ങളിലാണല്ലോ. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്ന ഗാര്‍ഹികസഭയുടെ ഇരിപ്പിടമായ വീടും അതിന്‍റെ നിര്‍മ്മിതിയും ചില അബദ്ധവിശ്വാസങ്ങളുടെ പിടിയിലമര്‍ന്നിരിക്കുന്നത് അജപാലകരുടെ നിതാന്ത ജാഗ്രത ആവശ്യപ്പെടുന്ന കാര്യമാണ്. ത്രിത്വൈകദൈവത്തിന്‍റെ കൂടാരമാവേണ്ട ഭവനം അവിശ്വാസത്തിന്‍റെയും അന്ധവിശ്വാസത്തിന്‍റെയും ഇടമാകാതിരിക്കേണ്ടതിന് വേണ്ട ശ്രദ്ധയും പ്രബോധനവും സഭയുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതാണ്. ഭവനനിര്‍മ്മാണത്തില്‍ ഇപ്പോള്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് വാസ്തുപ്രകാരമുള്ള നിര്‍മ്മിതി. ഭാരതത്തില്‍ സഭ വേരിറങ്ങിയ കാലംമുതലേ സാംസ്കാരിക അനുരൂപണത്തിന് പ്രാമുഖ്യം നല്കിയിരുന്നെങ്കിലും വിശ്വാസത്തിനു കോട്ടം വരത്തക്കവിധത്തില്‍ ഇതരമതസ്ഥരുടെ ആചാരരീതികളിലേയ്ക്ക് വിശ്വാസികള്‍ വീഴാതിരിക്കാന്‍ സഭ എക്കാലത്തും ജാഗ്രത പുലര്‍ത്തുന്നുണ്ട്. അത്തരത്തില്‍ വാസ്തുശാസ്ത്രാധിഷ്ഠിതമായ നിര്‍മ്മാണപ്രവൃത്തനങ്ങള്‍ എത്രമാത്രം ശാസ്ത്രീയവും ക്രൈസ്തവാരൂപിക്ക് ചേര്‍ന്നതുമാണ് എന്നതിനെപ്പറ്റിയുള്ളതാണ് ഈ പഠനം. #{red->none->b-> വാസ്തുപുരുഷന്‍ }# മത്സ്യപുരാണത്തിലെ വാസ്തുഭൂതോത്ഭവധ്യായത്തില്‍ വാസ്തുപുരുഷനെപ്പറ്റിയുള്ള വിവരണമനുസരിച്ച് ''അന്ധകാസുരനെ വധിച്ച ശിവന്‍റെ നെറ്റിയില്‍ നിന്ന് പതിച്ച വിയര്‍പ്പു തുള്ളിയില്‍ നിന്നും രൂപമെടുത്തതാണ് വാസ്തു. അഹങ്കാരിയായ ഈ സത്വത്തെ സകലദേവകളും ചേര്‍ന്ന് ബന്ധിച്ച് ഭൂമിയില്‍ കുഴിച്ചിട്ടു. അത് ശിവന്‍റെ കാല്‍ക്കല്‍ അഭയം പ്രാപിച്ചു. മനസലിഞ്ഞ് ശിവന്‍ അതിന് ഭൂമിയില്‍ പണിയുന്ന സകലതിനും മേല്‍ വീടുകള്‍ക്കും അവ നില്ക്കുന്ന സ്ഥാനത്തിനുംമേല്‍ അധീശത്വം നല്കി. വീടുപണിക്ക് മുന്‍പും ശേഷവും വാസ്തുവിനും അതില്‍ ആവസിച്ച ദേവകളെയും പ്രീതിപ്പെടുത്താനുള്ള കര്‍മ്മങ്ങള്‍ നടത്തിയിരിക്കണം. അല്ലെങ്കില്‍ ഉടമസ്ഥന്‍റെ സൗഭാഗ്യങ്ങള്‍ വാസ്തു നശിപ്പിക്കും. അങ്ങനെ ഈ സത്വം വാസ്തുദേവന്‍ എന്നും വാസ്തുപുരുഷന്‍ എന്നുമൊക്കെ വിളിക്കപ്പെടാന്‍ തുടങ്ങി. ശിവന്‍റെ ആജ്ഞപ്രകാരമോ ദേവകളുടെ ശക്തിയാലോ താഴ്ത്തപ്പെട്ട വാസ്തു ഭൂമിയില്‍ കിടന്നത് ചതുരശ്രാകാരമായിട്ടത്രെ. ഈശാനകോണിൽ ശിരസ്സും, നിരൃതികോണിൽ പാദങ്ങളും, അഗ്നി-വായുകോണുകളിൽ കൈകാൽമുട്ടുകളും, മാറിടത്തിൽ കൈത്തലങ്ങളും വച്ച് ശിവനെയും ദേവകളെയും കമഴ്ന്നുകിടന്ന് നമസ്കരിച്ച വാസ്തുവിനെ ദേവന്മാർ മലര്‍ത്തി കിടത്തി. വാസ്തുവിന്റെ ശിരസ്സിൽ ഈശാനനും വലതുകണ്ണിൽ ദിതിയും ഇടതുകണ്ണിൽ പർജന്യനും നാഭിയിൽ ബ്രഹ്മാവും അടക്കം അൻപത്തിമൂന്ന് മൂർത്തികൾ വാസ്തുപുരുഷശരീരത്തിൽ സ്ഥിതിചെയ്യുന്നുവെന്നാണ് പുരാണസങ്കല്പം. ഭൂമിയില്‍ നിര്‍മിക്കുന്ന എല്ലാത്തിന്‍റെയും ദേവതയായ വാസ്തുപുരുഷന്‍റെ കിഴക്ക് സൂര്യനും പടിഞ്ഞാറ് വരുണനും വടക്ക് കുബേരനും തെക്ക് യമനുമാണെന്നാണ് സങ്കല്പം. ഇതിന്‍റെ അനുസ്മരണമായി ഭവനനിര്‍മ്മാണത്തിനു ശേഷം വാസ്തുപുരുഷന്‍റെയും മറ്റു ദേവകളുടെയും പ്രീതിക്കായി നല്‍കുന്ന ബലിയാണ് പുരവാസ്തുബലി എന്നു പറയുന്നത്. മണ്ണില്‍ പണിയപ്പെടുന്ന സകലതിന്‍റെയും അധിപതിയായ വാസ്തുപുരുഷന് അതൃപ്തിയുണ്ടാകാത്തവിധം കെട്ടിടം പണിയുന്ന ശാസ്ത്രമാണ് വാസ്തുശാസ്ത്രം. കശ്യപമുനി രചിച്ച കശ്യപശില്പമാണ് ആദ്യം വിരചിതമായ വാസ്തുഗ്രന്ഥമെന്ന് കരുതപ്പെടുന്നു. കേരളത്തില്‍ വാസ്തുശാസ്ത്രത്തിന്‍റെ ആധാരഗ്രന്ഥമായി കരുതപ്പെടുന്നത് വിശ്വകര്‍മ്മപ്രകാശികയാണ്. #{red->none->b-> വാസ്തുശാസ്ത്രവും വാസ്തുവിദ്യയും }# വസ് എന്ന സംസ്കൃത പദത്തില്‍ നിന്നാണ് വാസ്തു എന്നാ വാക്കിന്റെ ഉത്ഭവം. കെട്ടിടം പണിയുന്ന സ്ഥലം, നിര്‍മിക്കപ്പെടുന്ന കെട്ടിടം എന്നൊക്കെ വാസ്തു എന്നതിന് അര്‍ഥം നല്‍കാം. ''ഗൃഹ-ക്ഷേത്ര-ആരാമ-സേതുബന്ധതടാകമാധാറോവ വാസ്തു'' അഥവാ വീട്, അമ്പലം, ഉദ്യാനം, പാലം, തടാകം, ഇരിക്കാനും, കിടക്കാനും സഞ്ചരിക്കാനുമുള്ള ഉപാധികളെയെല്ലാം വാസ്തുവിന്റെ അര്‍ത്ഥ പരിധിയില്‍ പെടുത്താം എന്ന് അര്‍ത്ഥശാസ്ത്രം പറയുന്നു. വാസ്തുസംബന്ധിയായ ചര്‍ച്ചകളില്‍ ആവര്‍ത്തിക്കപ്പെടുന്നതും പലപ്പോഴും സമാസമം പ്രയോഗിക്കപ്പെടുന്നതുമായ രണ്ട് വാക്കുകളാണ് വാസ്തുവിദ്യയും വാസ്തുശാസ്ത്രവും. യഥാര്‍ത്ഥത്തില്‍ ശാസ്ത്രീയതയുള്ള ജ്യോതിശാസ്ത്രവും ശാസ്ത്രീയത അവകാശപ്പെടാനില്ലാത്ത ജ്യോതിഷവും തമ്മിലുള്ള ബന്ധമേ വാസ്തുവിദ്യയും വാസ്തുശാസ്ത്രവും തമ്മിലുള്ളു. നാട്ടറിവുകളെയും പ്രായോഗികതയെയും ആസ്പദമാക്കിയുള്ള തച്ചുശാസ്ത്രവിദ്യകള്‍ എല്ലാ നാട്ടിലും പ്രചാരത്തിലുള്ളതുപോലെ ഭാരതത്തിലെ പൗരാണിക നിര്‍മാണ സാങ്കേതികവിദ്യയാണ് വാസ്തുവിദ്യ. എന്നാല്‍ വാസ്തുവിദ്യ എന്ന തച്ചുശാസ്ത്രപദ്ധതിയോട് മിത്തുകളും ചില അന്ധവിശ്വാസങ്ങളും കലര്‍ന്ന് അത് വാസ്തുശാസ്ത്രമായി. ശാസ്ത്രം എന്ന പദം വാസ്തുവിനോട് കൂടി ചേര്‍ക്കുന്നത് അതിലെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട സാര്‍വ്വത്രികസത്യങ്ങളെന്ന അര്‍ത്ഥത്തിലല്ല മറിച്ച് ഗൗളിശാസ്ത്രം, പക്ഷിശാസ്ത്രം, ഹസ്തരേഖാശാസ്ത്രം എന്നൊക്കെ പറയുമ്പോലെയുള്ള പ്രത്യേകതരം അറിവ് എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്. എല്ലാ ദേശത്തും വികസിച്ച തനതായ നിര്‍മാണരീതികള്‍ക്കും അതാത് കാലഘട്ടതിന്റെതായ സാങ്കേതികവിദ്യയുടെ അകമ്പടിയും ശാസ്ത്രീയതയതയുണ്ടാവും. കേരളത്തിലെ പൗരാണിക മണിമന്ദിരങ്ങളും ക്ഷേത്രസമുച്ചയങ്ങളും ഈ നാട്ടിലെ തച്ചുശാസ്ത്രമികവിന്റെ അടയാളങ്ങളാണ്. അത്തരത്തില്‍ വാസ്തുവിദ്യ ഒരു തദ്ദേശീയമായ തച്ചുശാസ്ത്രമാണ്. എന്നാല്‍ ഇതിനോടനുബന്ധമായുള്ള വാസ്തുശാസ്ത്രത്തില്‍ മിത്തുകളും നാട്ടറിവുകളും ജ്യോതിഷവും കൂടികലര്‍ന്നിരിക്കുന്നു. എന്നുവച്ചാല്‍ ഭാരതീയ നിര്‍മ്മാണരീതി അടിസ്ഥാനപരമായിത്തന്നെ വാസ്തുപുരുഷ സങ്കല്പവുമായി ബന്ധപ്പെടുത്തിയാണ് അവതരിപ്പിക്കപ്പെട്ടത്. തല വടക്കുകിഴക്ക് ദിക്കിലും കാല്‍ തെക്കുപടിഞ്ഞാരുമായി ശയിക്കുന്ന വാസ്തുപുരുഷന്‍റെ ശയനതിനു ആലോസരമുണ്ടാക്കാത്തതും അദ്ദേഹത്തില്‍ കുടിയിരിക്കുന്ന 54 ദേവകളെ പ്രീതിപ്പെടുത്തുന്ന രീതിയിലായിരിക്കണം കെട്ടിട നിര്‍മാണം. ഉദാഹരണത്തിന് വീടിന്‍റെ വായുസഞ്ചാരത്തെ വാസ്തുപുരുഷന്‍റെ ശ്വാസോച്ഛ്വാസവുമായി ബന്ധപ്പെട്ടുത്തിയാണ് വാസ്തുശാസ്‌ത്രം മനസിലാക്കുന്നത്. വീടിനുള്ളില്‍ വായുസഞ്ചാരത്തിനപാകതയുണ്ടെങ്കില്‍ അത് വാസ്തുപുരുഷനെ ശ്വാസംമുട്ടിക്കുകയും ഭവനാംഗങ്ങള്‍ വാസ്തുദേവന്‍റെ അപ്രീതിക്ക് പാത്രീഭവിക്കുകയും ചെയ്യും. #{red->none->b->വാസ്തുവിലെ നിര്‍മാണ നിര്‍ദേശങ്ങള്‍ }# സിവില്‍ എഞ്ചിനിയറിംഗ് പഠിച്ചവര്‍ക്കും ആര്‍ക്കിടെക്റ്റുമാര്‍ക്കുമൊക്കെ അല്പസ്വല്പം വാസ്തു അറിയാതെ പിടിച്ചു നില്ക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണിന്നുള്ളത്. വാസ്തുവിന്‍റെ സോഫ്റ്റുവെയറുകള്‍ (ഉദാഃ Vedic Vasthu) ഉപയോഗിച്ചാണ് പല എഞ്ചിനീയറുമാരും കെട്ടിടങ്ങള്‍ക്ക് പ്ളാന്‍ തയ്യാറാക്കുന്നത്. നിര്‍മിക്കുന്ന ഗൃഹത്തെ ജീവനുള്ള ഒന്നായി അഥവാ വാസ്തു ആവസിച്ച ഇടമായി കണക്കാക്കിയുള്ള നിര്‍മാണമാണ് വാസ്തുവിദ്യയുടെ അടിസ്ഥാനപ്രമാണം. അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കെട്ടിടം നിര്‍മിക്കുമ്പോള്‍ അന്നത്തെ മനുഷ്യരുടെ ശാസ്ത്രബോധവും പ്രായോഗികബുദ്ധിയും നിലവിലുള്ള അന്ധവിശ്വാസങ്ങളും കൂടികലര്‍ന്നതാണ് വാസ്തുവിദ്യ എന്നുപറയാമെങ്കിലും നിര്‍മ്മിക്കപ്പെടുന്ന കെട്ടിടത്തില്‍ താമസിക്കുന്നവര്‍ക്ക് സൗഖ്യവും സ്വസ്ഥിതിയും ഉണ്ടാവണം എന്നതാണ് അന്നും ഇന്നും വാസ്തുവിദ്യയുടെ അടിസ്ഥാന ചിന്താധാര. എന്നാല്‍ കാലഘട്ടം മാറിയതിനും ശാസ്ത്രം പുരോഗമിച്ചതിനുമനുസരിച്ചൊരു തുടര്‍ച്ച ഈ തച്ചുശാസ്ത്ര വിദ്യയ്ക്കുണ്ടായിട്ടില്ല. ഒരു വീട്ടില്‍ താമസിക്കുന്നവര്‍ക്ക് സുഖവും സ്വസ്ഥിതിയും ഉണ്ടാകേണ്ടതിന് അവിടേയ്ക്കുള്ള വായുസഞ്ചാരം, സൂര്യരശ്മികളുടെ പതനം, ജലസാന്നിധ്യം, സഞ്ചാരസൗകര്യം തുടങ്ങിയവ പ്രധാനപ്പെട്ട സംഗതികളാണ്. പ്രകാശത്തിനു പ്രധാനമായും സൂര്യനെയും സുഖകരമായ അവസ്ഥക്ക് ചൂടകറ്റാന്‍ കാറ്റും മാത്രം ആശ്രയമുള്ള കാലഘട്ടത്തില്‍ അവയുടെ സാന്നിധ്യത്തെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ പരിശ്രമിച്ചുള്ള നിര്‍മ്മാണരീതിയാണ് വാസ്തുവിദ്യ മുന്നോട്ടു വച്ചത്. അവയില്‍ ചിലത് പൂജാമുറി വടക്കുകിഴക്കും കിടപ്പുമുറി തെക്കുപടിഞ്ഞാറും അടുക്കള തെക്കുകിഴക്കും കുളിമുറി വടക്കുപടിഞ്ഞാറും ആയിരിക്കണം, കിണറ് തെക്കുപടിഞ്ഞാറ് വരാന്‍ പാടില്ല, വീടിന്‍റെ പടികള്‍ ഒറ്റസംഖ്യ ആയേ തീരൂ, വാതിലുകളുടെയും ജനലുകളുടെയും എണ്ണം ഇരട്ടസംഖ്യ ആയിരിക്കണം എന്നിങ്ങനെയൊക്കെയാണ്. #{red->none->b-> വാസ്തുവിദ്യയുടെ ശാസ്ത്രീയത }# അടുക്കള വടക്കുകിഴക്കായി വേണം എന്നാണ് വാസ്തു നിര്‍ദേശം. കേരളത്തില്‍ പൊതുവേ കാറ്റിന്റെ ഗതി തെക്കുപടിഞ്ഞാറായിട്ടാണ്. അവിടെ അടുക്കള വന്നാല്‍ കാറ്റടിച്ചു വീടിനുള്ളില്‍ പുക നിറയാനുള്ള സാധ്യതയുണ്ടെന്ന് മാത്രമല്ല വീടിനുള്ളില്‍ തീ പിടിക്കുകയും ചെയ്യും. പറമ്പിന്റെ തെക്കുഭാഗത്ത് യമസ്ഥാനത്ത് കിണറു വരാന്‍ പാടില്ല എന്ന നിഷ്കര്‍ഷയ്ക്ക് കാരണം അവിടെയാണ് സാധാരണ മൃതദേഹം ദഹിപ്പിക്കുന്നത് എന്നതാണ്. രണ്ടും ഒരേ സ്ഥാനത്ത് വന്നാല്‍ അത് മൂലം കുടിവെള്ളം മലിനപ്പെടുന്നതിനാലാണ് ഇത് എന്ന് മനസിലാക്കാന്‍ സാമാന്യയുക്തി ഉപയോഗിച്ചാല്‍ മതി. കെട്ടിടത്തില്‍ വസിക്കുന്നവര്‍ക്ക് സുസ്തിഥി ഉണ്ടാകേണ്ടതിനാവശ്യമായ 'ശാസ്ത്രീയത' കൊണ്ടുവരാനുള്ള ശ്രമം വാസ്തുവിലുള്ളപ്പോഴും വാസ്തുവിലുള്ള ഗൃഹനിര്‍മാണ നടപടിക്രമങ്ങളെല്ലാം തന്നെ ശാസ്ത്രീയമെന്നു പറയുക വയ്യ. കാറ്റിന്‍റെ ഗതിയനുസരിച്ച് കിടപ്പുമുറിയും അടുക്കളയും വാസ്തുവില്‍ ക്രമീകരിക്കുമ്പോള്‍ തെക്കന്‍കാറ്റുള്ളിടത്തും പടിഞ്ഞാറന്‍ കാറ്റുള്ള നാട്ടിലും ഒന്നുപോലെയാണോ ഇതൊക്കെ പണിയേണ്ടത് എന്ന ചോദ്യമുയരാം. ഒരു കാര്യത്തെ ശാസ്ത്രം എന്നു വിളിക്കുന്നത് അതിന്‍റെ തത്ത്വങ്ങള്‍ക്ക് സാര്‍വ്വത്രികത ഉണ്ടാകുമ്പോഴാണ്. എന്നാല്‍ വാസ്തു ദേശത്തിന്‍റെ പ്രത്യേകതകള്‍ക്കനുസരിച്ച് എന്നതിനേക്കാള്‍ മിത്തുകളില്‍ നിന്നുയരുന്ന പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണല്ലോ. അങ്ങനെ വരുമ്പോള്‍ വാസ്തുവിദ്യയുടെയും ശാസ്ത്രീയത സംശയത്തിന്‍ നിഴലിലാകുന്നു. ഒപ്പം, വാസ്തു നിര്‍ദേശത്താല്‍ വീട്ടുവളപ്പില്‍ ജന്മനക്ഷത്ര വൃക്ഷം നട്ടുവളര്‍ത്തുന്നതു വഴി ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുന്നുണ്ട് തുടങ്ങിയ ഗുണഫലങ്ങള്‍ മറക്കാനും പാടില്ല. #{red->none->b-> സ്ഥാനനിര്‍ണയം }# സ്ഥാനം നോക്കാന്‍ കഴിവുള്ള വ്യക്തികളെ കിണറിന് സ്ഥാനം നോക്കാനും വീടിന് കുറ്റിയടിക്കാനുമൊക്കെ വിളിക്കാറുണ്ട്. റേഡിയോസ്തേഷ്യ അഥവാ ഡൗസിംഗ് എന്നു വിളിക്കുന്ന ഈ വിദ്യയ്ക്കുള്ള കഴിവ് ചില വ്യക്തികളിലുണ്ട്. പരിസരനിരീക്ഷണം, ഭൂമിയുടെ കാന്തികപ്രവൃത്തനത്തോടുള്ള വ്യക്തിയുടെ സഹകരണം, ഭൗമവികരണങ്ങള്‍ തിരിച്ചറിയാനുള്ള വ്യക്തികളുടെ കഴിവ് എന്നിങ്ങനൊക്കെ സ്ഥാനനിര്‍ണ്ണയ കഴിവിന് വിശദീകരണങ്ങളുണ്ടെങ്കിലും എന്താണ് ഇത്തരമൊരു കഴിവിന്‍റെ അടിസ്ഥാനമെന്നതിന് ശാസ്ത്രീയമായ വിശദീകരണം നല്കാനായിട്ടില്ല. ചില വ്യക്തികള്‍ ഇതിനെ പൈശാചികപ്രവൃത്തനമായി കണക്കാക്കുന്നുണ്ടെങ്കിലും ഇതിനെ ഒരു നിഷ്പക്ഷ നിരുപദ്രവകരമായ ഒന്നായി കണക്കാക്കാവുന്നതേയുള്ളു. എന്നാല്‍ അധാര്‍മ്മികവും നിഷിദ്ധവുമായ ഉദ്ദേശ്യങ്ങള്‍ക്കായും ഉദ്ദേശ്യങ്ങളോട് ചേര്‍ന്നും അന്യദേവകളുടെ ശക്തിയായി ഇതിനെ വ്യാഖ്യാനിച്ചുപയോഗിക്കുമ്പോള്‍ ഇത് ക്രൈസ്തവര്‍ക്ക് അംഗീകരിക്കുന്നതിന് തടസ്സമാവുന്നു. മുഹൂര്‍ത്തം നിശ്ചയിക്കല്‍ ഗൃഹനാഥന്‍റെയും, വികാരിയച്ചന്‍റെയും, ക്ഷണിതാക്കളുടെയും സൗകര്യമാണ് വീടിനുള്ള സ്ഥാനനിര്‍ണ്ണയും, തറകല്ലിടീല്‍, കട്ടിളവയ്പ്പ്, കയറിത്താമസം എന്നിവയുടെ സമയം നിശ്ചയിക്കുമ്പോള്‍ പ്രധാനപ്പെട്ടത്. ''ആകാശത്തില്‍ രാശി തിരിച്ച് നിരീക്‌ഷിക്കുന്നവരും നിന്‍െറ ഭാവി അമാവാസികളില്‍ പ്രവചിക്കുന്നവരും മുന്നോട്ടു വന്നു നിന്നെ രക്‌ഷിക്കട്ടെ. അവര്‍ വൈക്കോല്‍ത്തുരുമ്പു പോലെയാണ്. അഗ്‌നി അവരെ ദഹിപ്പിക്കുന്നു. തീജ്വാലകളില്‍ നിന്നു തങ്ങളെത്തന്നെ മോചിപ്പിക്കാന്‍ അവര്‍ക്കു ശക്‌തിയില്ല" (ഏശയ്യാ 47:13 -14). കലണ്ടര്‍ നോക്കി രാഹുവും, ഗുളികനുമനുസരിച്ച് ശുഭസമയം നിശ്ചയിച്ച് അപ്പോള്‍ കയറിത്താമസവും വിവാഹവുമൊക്കെ നടത്തുന്നവരാണധികവും. അരി, പണം മുതലായ സാമഗ്രികളോടുകൂടി (മിക്കപ്പോഴും ആശാരിയുടെ അകമ്പടിയോടെ) ആഘോഷപൂര്‍വ്വം കുടുംബാംഗങ്ങള്‍ വീടിനുള്ളിലേയ്ക്കു കയറി പാലുകാച്ചുന്നതിനെ കയറിത്താമസമെന്നും വൈദികന്‍ വീട്ടിലെത്തി പ്രാര്‍ഥന ചൊല്ലുന്ന കര്‍മ്മത്തെ വീടുവെഞ്ചരിപ്പെന്നും മനസിലാക്കാം. രാഹുപ്രകാരമുള്ള ശുഭസമയത്ത് വൈദികനെ പ്രാര്‍ഥനയ്ക്കായി കിട്ടിയില്ലെങ്കില്‍ സൗകര്യപ്രദമായൊരു സമയത്ത് അദ്ദേഹത്തെ കൊണ്ടുവന്ന് വെഞ്ചരിപ്പ് നടത്തിയശേഷം കയറിത്താമസത്തോടനുബന്ധിച്ച പാലുകാച്ചലും മറ്റും 'ശുഭമുഹൂര്‍ത്തങ്ങളില്‍' നടത്തുന്ന പ്രവണത ആശാസ്യമല്ല. ജീവിതത്തിലെ ഓരോ നിമിഷവും ദൈവം നല്കിയതാകയാല്‍ മുഹൂര്‍ത്തങ്ങള്‍ സംബന്ധിച്ചുള്ള അന്ധവിശ്വാസങ്ങളെ തിരുത്തുന്നതിനാവശ്യമായ ബോധനം വിശ്വാസികള്‍ക്ക് നല്കേണ്ടതാണ്. #{red->none->b-> വാസ്തുവും അന്ധവിശ്വാസങ്ങളും }# പ്രായോഗികവും ശാസ്ത്രീയവുമായ നിരവധി കാര്യങ്ങള്‍ വാസ്തുശാസ്ത്രത്തില്‍ കണ്ടെത്താനാവുമെങ്കിലും അതിലേറെ അന്ധവിശ്വാസങ്ങളും ഇതിനെ ചുറ്റിപ്പറ്റിയുണ്ട് എന്ന് പറയാതെ വയ്യ. അടുക്കളയുടെയും കിണറിന്റെയുമൊക്കെ സ്ഥാനത്തിനു കൊടുക്കാന്‍ വിശദീകരണങ്ങളുണ്ടെങ്കില്‍ വിശദീകരണങ്ങളൊന്നുമില്ലാത്ത ഒട്ടനവധി ആചാര നിര്‍ദേശങ്ങള്‍ കെട്ടിടനിര്‍മ്മിതിയില്‍ വാസ്തുശാസ്ത്രത്തിലുണ്ട്. പ്രായോഗികവും ശാസ്ത്രീയവുമായ വശങ്ങള്‍ നിരവധി വാസ്തുവിദ്യയില്‍ ഉണ്ടെങ്കിലും അതിലടങ്ങിയിട്ടുള്ള മിത്തുകളും അന്ധവിശ്വാസങ്ങളും അതില്‍ നിന്നും അകലം പാലിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. കെട്ടിടനിര്‍മാണവിദ്യ ഇന്നത്തേതുപോലെ വികാസം പ്രാപിക്കാത്ത ഒരു കാലത്ത് ഉടലെടുത്ത വാസ്തുശാസ്ത്രം ഇക്കാലത്ത് അത്രമാത്രം പ്രസക്തമല്ല. കാരണം ഇന്ന് കെട്ടിട നിര്‍മാണത്തിന് അതിനൂതന സാങ്കേതിക സംവിധാനങ്ങളുണ്ട്. വാസ്തുവിദ്യ പകര്‍ന്നു തരുന്ന ചില പ്രായോഗിക കാര്യങ്ങള്‍ ഉപയോഗപ്പെടുത്താമെന്നു മാത്രം. വെളിച്ചത്തിന് ലൈറ്റും കാറ്റിനു ഫാനും ഉള്ളപ്പോള്‍ കോണും ദര്‍ശനവും നോക്കിയുള്ള പണികള്‍ക്കായി നിര്‍ബന്ധബുദ്ധി കാട്ടേണ്ടതില്ല എന്നര്‍ത്ഥം. ഉദാഹരണത്തിന് വീടിന് ഗേറ്റ് വയ്ക്കുന്നത് സ്ഥലത്തിന്‍റെ ആകെ ചുറ്റളവിനെ ഏഴുകൊണ്ട് ഹരിച്ചു കിട്ടുന്ന അംശത്തില്‍ മൂന്നാമതോ നാലാമതോ അംശത്താവണം എന്നൊക്കെ പറയുന്നതില്‍ യുക്തിസഹമായതെന്തുണ്ട് ? അല്ലെങ്കില്‍ കല്ലിടേണ്ടത് തെക്കുപടിഞ്ഞാറേ മൂലയിലാണെന്നും അവിടുന്നാണ് വീടുപണി തുടങ്ങേണ്ടതെന്നും നിര്‍ദേശിക്കുന്നതിന് പറയാന്‍ ന്യായമെന്തുണ്ട് ? #{red->none->b-> വാസ്തുവെന്ന പ്രശ്നനിവാരിണി }# ജീവിതപ്രശ്നങ്ങള്‍ പലപ്രകാരത്തില്‍ ശ്രമിച്ചിട്ടും മാറ്റമില്ലാത്തവര്‍ക്ക് വാസ്തുവിദഗ്ദര്‍ മിക്കവാറും ഉപദേശിക്കുന്നത് വീട് പൊളിച്ചുപണിയാണ്. രോഗം, സാമ്പത്തിക തകര്‍ച്ച, കുടുംബപ്രശ്നങ്ങള്‍ തുടങ്ങിയ ദോഷങ്ങള്‍ മാറുന്നതിന് വാസ്തു ആചാര്യന്‍മാര്‍ വീടു പൊളിച്ചുപണിയിക്കുകയും മുറികളുടെ സ്ഥാനം മാറ്റുകയും മുറികള്‍ കൂട്ടിച്ചേര്‍ക്കുകയും കിണറുമൂടി വേറെ കുഴിപ്പിക്കുന്നതും ചെയ്യിക്കുന്നതായി കണ്ടുവരുന്നു. വാതിലുകളും ജനലുകളും ഇരട്ടസംഖ്യയാക്കാന്‍ പുതിയ ജനാല വയ്ക്കുകയോ ഉള്ളത് അടച്ചുകളയുകയോ ചെയ്യുക, പടികളുടെ എണ്ണം ഒറ്റസംഖ്യയാക്കാന്‍ പണി നടത്തുക, വീടിന്‍റെ ഗെയിറ്റിന്‍റെ സ്ഥാനം മാറ്റിപ്പണിയുക, മരണച്ചുറ്റ് ഒഴിവാക്കുന്നതിനായി മുറികൂട്ടിയെടുക്കുക, വാസ്തുപ്രകാരം സ്ഥാനംതെറ്റിക്കിടക്കുന്ന മുറികള്‍ മാറ്റിപ്പണിയുക തുടങ്ങിയ വിദ്യകളാണ്. മുഖ്യവാതിലിന്‍റെ സ്ഥാനം, മുറികളുടെ ഉയരവ്യത്യാസം എന്നിവയൊക്കെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നാണ് വാസ്തുമതം. സ്വര്‍ണത്തിലോ വെള്ളിയിലോ തീര്‍ത്ത പഞ്ചശിരസ് അഥവാ ആന, സിംഹം, പോത്ത്, പന്നി, ആമ എന്നിവയുടെ രൂപം ചെമ്പു പാത്രത്തിലാക്കി മുറിയിലൊരിടത്ത് വയ്ക്കുന്ന രീതിയുമുണ്ട്. ഓരോ ജീവിതപ്രശ്നത്തിനും തക്ക സംസ്കൃതശ്ളോകങ്ങളും മറ്റും ഇവര്‍ ചൊല്ലി പൊളിച്ചുപണിയെപ്പറ്റി ആളുകളെ ബോധ്യപ്പെടുത്തുന്നു. നാല്ക്കാലികള്‍ അകാലത്തില്‍ മരിച്ചാല്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന തൊഴുത്ത് പോലും പൊളിച്ചുമാറ്റി പണിയിക്കുന്നു. സ്ഥലങ്ങള്‍ക്കുമുണ്ട് വാസ്തു. സ്ഥലകച്ചവടത്തില്‍ ഒരു സ്ഥലത്തിന്‍റെ വാസ്തു ശരിയല്ല എന്നു ബ്രോക്കര്‍ പറഞ്ഞാല്‍ കച്ചവടം നടക്കാത്ത അവസ്ഥയാകും. ഇത്രയധികം വാസ്തുശാസ്ത്രാനുസാരിയായി നിര്‍മ്മിക്കപ്പെട്ട മനകളും ഇല്ലങ്ങളും എങ്ങനെ ക്ഷയോന്മുഖമായി എന്നതിന് വാസ്തുവിശാരദര്‍ക്ക് ഉത്തരമില്ലതാനും. #{red->none->b->കച്ചവടവത്കരിക്കപ്പെടുന്ന വാസ്തു }# ജ്യോതിഷിയും വാസ്തുവിദഗ്ദനും എഞ്ചിനീയറും കോണ്‍ട്രാക്ടറും തമ്മിലുള്ള ഒത്തുകളിയാണ് പരസ്പരം റഫറു ചെയ്ത് പ്രശ്നരഹിതഭവനവും പ്രശ്നനിവാരണവും സാധ്യമാക്കിക്കൊടുക്കുന്നത്. പണിയും പൊളിച്ചുപണിയും കണ്‍സള്‍ട്ടേഷനും ദോഷനിവാരണവുമൊക്കെ പരസ്പരധാരണയോടുകൂടിയ ബിസിനസായി മാറിയിരിക്കുന്നു. അതാണ് കാണാനെത്തുന്നവരുടെയടുത്ത് എഞ്ചിനീയറും വാസ്തുവിദഗ്ദനുമെല്ലാം പരസ്പരം പൊക്കിപ്പറഞ്ഞ് ആളെ അവിടങ്ങളിലെത്തിക്കുന്നത്. ചാനലുകളില്‍ വാസ്തു ആചാര്യന്‍മാരെക്കൊണ്ട് വസ്തുദോഷം ചര്‍ച്ചചെയ്യിച്ചും വാരികകളില്‍ വാസ്തു സംബന്ധിച്ച സംശയനിവാരണ പംക്തികള്‍ ആരംഭിച്ചും ഇതിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ മാധ്യമങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. വാസ്തുദോഷങ്ങള്‍ മൂലം പഴയ ഔദ്യോഗിക മന്ദിരം ഉപേക്ഷിച്ച് 50 കോടിയിലധികം ചിലവഴിച്ച് പുതിയത് പണിതീര്‍ത്ത് കഴിഞ്ഞ നവംബറില്‍ താമസം മാറ്റിയ തെലങ്കാനയിലെ ചന്ദ്രശേഖര റാവുവിനെപ്പോലുള്ള ഭരണാധികാരികള്‍ പോലും ഇത്തരം വിശ്വാസങ്ങളുടെ പിടിയിലമര്‍ന്ന് ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. വേള്‍ഡ് ട്രേഡ് സെന്‍റര്‍ ഭീകരാക്രമണത്തില്‍ തകര്‍ന്നത് അതിന്‍റെ വാസ്തു ശരിയല്ലാഞ്ഞിട്ടാണെന്നു പറഞ്ഞ വാസ്തുവിദഗ്ദര്‍ കേരളത്തിലുണ്ട്. ഭാരതീയ വാസ്തു കൂടാതെ ചൈനീസ് വാസ്തുവിദ്യയായ ഫുങ്ഷ്വേയ്ക്കുമുണ്ട് ക്രൈസ്തവരുടെയിടയില്‍ വേരോട്ടം. വീട്ടിലും ഓഫീസിലുമൊക്കെ അനുകൂലോര്‍ജ്ജം നല്കാനും പ്രതികൂലോര്‍ജ്ജത്തെ പുറന്തള്ളാനുമൊക്കെ വ്യാളീരൂപങ്ങളും മൊട്ടത്തലയന്‍ സന്ന്യാസീരൂപങ്ങളും ചില ചെടികളും ഉപദേശിക്കുകയും കച്ചവടം ചെയ്യുകയും ചെയ്യുന്ന ഫുങ്ഷ്വേ വിദഗ്ദര്‍ ഉണ്ട്. വീട് ഫുങ്ഷ്വേ രീതിയില്‍ വീടിന്‍റെ ഇന്‍റീരിയര്‍ ഡിസൈന്‍ ചെയ്യുന്നത് അഭിമാനമായി കരുതുന്നവരേറെയുണ്ട്. #{blue->none->b-> വാസ്തുവും ക്രൈസ്തവരും }# ഇത്തിരി സ്ഥലത്ത് വീടുവയ്ക്കുന്നവര്‍ പോലും പരമാവധി ദോഷമകറ്റി വീടുപണിതു തരണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നതെന്ന് കോണ്‍ട്രാക്ടറുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഉറച്ച ക്രൈസ്തവവിശ്വാസികള്‍ പോലും മരണച്ചുറ്റ് ഒഴിവാക്കി വേണം ഭവനനിര്‍മ്മിതി എന്ന് നിര്‍ബന്ധിക്കാറുള്ളതായി എഞ്ചിനീയറുമാര്‍ പറയുന്നു. മരണച്ചുറ്റ് എന്നാല്‍ ഒരു വീടിന്‍റെ ആളവിന് 5 ഘട്ടങ്ങളാണുള്ളത് - ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം, മരണം. കാര്‍പോര്‍ച്ച് ഒഴിച്ചുള്ള ചുറ്റളവനിനെ 72 ആയി ഹരിച്ച് എത്ര കോല്‍ എത്ര അംഗുലം എന്ന് കണക്കാക്കി ഇതില്‍ ഏത് ഘട്ടത്തില്‍ വരുന്നു എന്ന് നോക്കുന്നവരുണ്ട്. വീടുപണിയുന്നവര്‍ ചുറ്റളവ് വാര്‍ദ്ധക്യത്തിലും മരണത്തിലും ആകാതെ നോക്കണം എന്നാണ് വാസ്തുശാസ്ത്രം. ഒരോ മുറിയുടെയും വാസ്തു അളവ് നോക്കുന്നവരും ക്രൈസ്തവരില്‍ ഉണ്ട്. ഇതെന്തിന് എന്നതിന് കാര്യകാരണസഹിതം തൃപ്തികരമായ മറുപടിയില്ല. #{red->none->b-> ക്രൈസ്തവവിശകലനം }# ദൈവത്തില്‍ ആശ്രയം വയ്ക്കാതെ പ്രശ്നം മാറാന്‍ വാസ്തു തേടിപോകുന്നവര്‍ ദൈവത്തെ തിരിച്ചറിയാത്തവരാണ്. ശാസ്ത്രീയ നിര്‍മാണ വൈദഗ്ദ്യം ഇത്രയും പുരോഗമിച്ചിടത്ത് വാസ്തുവിലെ ചില നാട്ടറിവുകള്‍ പ്രയോജനപ്പെടുത്താം എന്നതിനപ്പുറം അന്ധവിശ്വാസങ്ങളുടെ അകമ്പടിയുള്ള നിര്‍മാണനിര്‍ദേശങ്ങള്‍, പ്രത്യേകിച്ചും യുക്തിസഹമായി വിശദീകരിക്കാനാവാത്തവ, ഒരു ക്രൈസ്തവന്‍ പിന്‍പറ്റേണ്ടതില്ല. സമയത്തിനും സ്ഥലത്തിനും ദോഷമാരോപിക്കുന്ന യുക്തിരഹിതമായ ചില വാസ്തുനടപടികള്‍ വിശ്വാസവിരുദ്ധം തന്നെയാണ്. ശാസ്ത്രീയമായ അറിവുകളുണ്ടെങ്കില്‍ വാസ്തുവില്‍ നിന്നും സ്വീകരിക്കാവുന്നതാണ് എന്ന് പറയുമ്പോള്‍ പോലും അതിലും മെച്ചമായ ശാസ്ത്രീയതയുള്ള നിര്‍മാണരീതി ഇന്നത്തെ നിര്‍മാണ സാങ്കേതികവിദ്യയ്ക്കുണ്ട് എന്നു നാം മനസിലാക്കണം. അതിനാല്‍ വാസ്തു ക്രൈസ്തവര്‍ക്ക് അപ്രസക്തമെന്ന് പറയേണ്ടിവരും. വാസ്തുദോഷം എന്ന പേരില്‍ മനുഷ്യപ്രശ്നങ്ങള്‍ക്ക് ഉത്തരം തേടിപോകുന്നവരും ഉത്തരം കൊടുക്കുന്നവരും ക്രൈസ്തവ ദൃഷ്ടിയില്‍ വിശ്വാസത്തില്‍ പോരയ്മയുള്ളവരാണ്. ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം കാര്യങ്ങള്‍ക്ക് പിന്നാലെ പോകുന്നത് ഒന്നാം പ്രമാണലംഘനമല്ലേ? #{red->none->b-> ഭവനനിര്‍മ്മാണത്തില്‍ ശ്രദ്ധിക്കേണ്ടത് }# മലയാളിയുടെ സമ്പാദ്യവും ആയുസ്സും കുഴിച്ചിടുന്നത് വീടുപണിയിലാണെന്നു പറയാം. ഒരാള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ വലിയ വീട് ആഢ്യതയുടെ പ്രതീകമായി കെട്ടിയുയര്‍ത്തുന്നു. മൂന്നുപേര്‍ക്കു താമസിക്കാന്‍ മൂന്നുനിലവീട് ആവശ്യമില്ലല്ലോ. വര്‍ഷത്തില്‍ പത്ത് ദിവസം മാത്രം നാട്ടിലുള്ള വിദേശമലയാളി ഇരുപതുമുറി വീട് കെട്ടുന്നത് ഉപയോഗശൂന്യമല്ലേ ? മരുന്നുകമ്പനിക്കാരും മെഡിക്കല്‍ റെപ്പുമാരും ആശുപത്രികളും ഡോക്ടറുമാരും ഇന്ന് നമ്മുടെ ശരീരത്തോടു ചെയ്യുന്നതെന്തോ അതുതന്നെയാണ് ഇന്ന് എഞ്ചിനീയറും വാസ്തുവിദഗ്ദനും കോണ്‍ട്രാക്ടറുമെല്ലാം ചേര്‍ന്ന് നമ്മുടെ വീടിനോട് ചെയ്യുന്നത്. കൂടുതല്‍ മരുന്ന് കുറിക്കുന്ന ഡോക്ടറുമാര്‍ക്ക് വിദേശയാത്ര എന്നതുപോലെ സിമന്‍റുകമ്പനിക്കാരും പെയിന്‍റുകമ്പനിക്കാരുമെല്ലാം വിദേശയാത്രാനുകൂല്യം എഞ്ചിനീയര്‍ക്കും കോണ്‍ട്രാക്ടര്‍ക്കുമെല്ലാം നല്കുന്നുണ്ട്. എന്നാല്‍ ഈ വീടുകളെല്ലാം താമസസൗകര്യമുള്ളതും കാലങ്ങളോളം നിലനില്ക്കുന്നതുമാണോ ? അല്ല എന്നതാണ് സത്യം. വീടുകള്‍ പണിയുന്നതിന്‍റെ അടിസ്ഥാന പ്രമാണം ആഢംബരവും ഡംഭുകാട്ടലുമല്ല വീട്ടുകാര്‍ക്കുള്ള താമസസൗകര്യവും ലാളിത്യവുമായിരിക്കട്ടെ. അതുപോലെ പുറംലോകവുമായി ഒരു ബന്ധവുമില്ലാത്തതാക്കിത്തീര്‍ക്കുന്ന, ഓരോ വീടിനെയും ഓരോ സാമ്രാജ്യമാക്കുന്ന വലിയ മതിലുകള്‍ പണിയുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. വീടുകള്‍ക്കുള്ളില്‍ പ്രാര്‍ഥനാമുറിയെന്ന പേരില്‍ വലിയ കപ്പേളകള്‍ പണിതീര്‍ക്കുന്നവരും മുറ്റത്ത് ഗ്രോട്ടോ പണിയുന്നവരുമൊക്കെയുണ്ട്. നിരുത്സാഹപ്പെടുത്തേണ്ട പ്രവണതകളാണിവയെല്ലാം. വീടുവെഞ്ചരിപ്പുമായി ബന്ധപ്പെട്ട് ആശാരിയുടെയോ മറ്റ് പൂജാരിമാരുടെയോ കര്‍മ്മങ്ങള്‍ ക്രൈസ്തവഭവനങ്ങളില്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ്. ആശാരിയും മറ്റും അവരുടെ ജോലി തുടങ്ങിയതിന്‍റെയോ അവസാനിപ്പിക്കുന്നതിന്‍റെയോ പ്രാര്‍ഥനാകര്‍മ്മങ്ങള്‍ വ്യക്തിപരമായി ചെയ്താല്‍ അവരെ നിരുത്സാഹപ്പെടുത്തേണ്ടതില്ല; എന്നാല്‍ അതൊരു പരസ്യമായ ആഘോഷവും തെറ്റിദ്ധാരണയ്ക്കിടവരുത്തുന്നതുമായ പ്രവൃത്തിയാകരുത്. വീടിനുള്ള സ്ഥാനനിര്‍ണ്ണയും, തറക്കല്ലിടീല്‍ , കട്ടിളവയ്പ്പ്, കയറിത്താമസം എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. കട്ടിളവയ്പ്പിനും വീടിന്‍റെ തറക്കല്ലിടുന്ന അവസരത്തിലും കാശുരൂപത്തോടും കുരിശിനോടുമൊപ്പം മറ്റു തകിടുകള്‍ ഇടുന്നില്ല എന്ന് കാര്‍മ്മികന്‍ ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തിന്‍റെ സന്തോഷത്തിന്‍റെയും ആദരവിന്‍റെയും പ്രതീകമായി ദക്ഷിണ നല്കുന്നതും മറ്റും വ്യക്തികള്‍ക്ക് ദൈവത്വം കല്പിക്കുന്ന തെറ്റിദ്ധാരണയോടെയുമാകരുത്. വിശ്വാസവിരുദ്ധവും ധാര്‍മ്മികതയ്ക്കു നിരക്കാത്തതും ആകാത്തിടത്തോളം സഭ ഒരിക്കലും നാട്ടാചാരങ്ങളെ എതിര്‍ക്കുന്നില്ല. എന്നാല്‍ പുഷ്പങ്ങളും അരിസാധനങ്ങളുമായി വീടിനുള്ളിലേക്ക് കയറുന്നതും ദക്ഷിണ നല്കുന്നതുമൊക്കെയാണ് ഭവനത്തിന് എെശ്വര്യം നല്കുന്നത് എന്ന തെറ്റിദ്ധാരണയുണ്ടെങ്കില്‍ തിരുത്തപ്പെടേണ്ടതാണ്. ഒപ്പം വിളക്കണയുക, നിര്‍മാണതൊഴിലാളിക്ക് അപകടമുണ്ടാവുക തുടങ്ങിയ കാര്യങ്ങള്‍ വീടിന്‍റെ എെശ്വര്യത്തെ കെടുത്തിക്കളയും എന്ന ചിന്താഗതിയും മാറ്റി കുടുംബത്തിന്‍റെ എെശ്വര്യം ദൈവാനുഗ്രഹമാണ് എന്ന കാഴ്ച്ചപ്പാടിലേയ്ക്ക് വരേണ്ടതാണ്. വിവാഹമധ്യേയുള്ള സ്തോത്രക്കാഴ്ച്ച നിര്‍ധനയുവതികളുടെ വിവാഹസഹായനിധിയായി സമാഹരിക്കുന്നതുപോലെ പുതിയ വീടുകള്‍ വെഞ്ചരിക്കുന്ന അവസരത്തില്‍ ഇടവകയുടെ ഭവനനിര്‍മാണ പദ്ധതിയിലേക്ക് സംഭാവന നല്കാന്‍ വികാരിമാര്‍ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നത് നല്ലതാണ്. #{blue->none->b-> ഉപസംഹാരം }# ശാസ്ത്രീയമായ നിര്‍മ്മാണവിദ്യയ്ക്ക് അന്ധവിശ്വാസങ്ങളുടെ അകമ്പടിയുള്ള ഒരു വിശദീകരണം നല്കുന്ന ഒന്നായി നിസ്സാരമായി വ്യാഖ്യാനിക്കാവുന്നിടത്തോളം പോലും ശാസ്ത്രീയമല്ല വാസ്തു. അയ്യായിരം വര്‍ഷം പഴക്കവും സൂര്യനുദിച്ചാല്‍ മാത്രം വെളിച്ചവും കാറ്റുണ്ടെങ്കില്‍ മാത്രം സുഖവുമുള്ള ഒരു കാലത്തു നിന്നും പിന്നീട് നവീകരിക്കപ്പെട്ടിട്ടില്ലാത്ത ഈ നിര്‍മ്മാണസൂത്രം കാലാനുസൃതമല്ല എന്ന് പറയേണ്ടിവരും. ജീവിതത്തില്‍ തകര്‍ച്ചകളൊഴിവാക്കാനുള്ള വിദ്യകള്‍ തേടിപ്പോകുന്ന മനുഷ്യന്‍ കണ്ടെത്തുന്ന ഒരു മുട്ടുശാന്തിയോ കച്ചിത്തുരുമ്പോ ആണ് വാസ്തു. വിശ്വാസി വാസ്തുനോക്കി ഭവനം പണിയുന്നത് അതിന്‍റെ ശാസ്ത്രീയതയോടുള്ള ആഭിമുഖ്യത്തേക്കാള്‍ ജീവിതത്തില്‍ പ്രശ്നങ്ങളൊഴിവായിരിക്കണം എന്ന നിര്‍ബന്ധബുദ്ധിയാലാവുമ്പോള്‍ അത് വെളിവാക്കുന്നത് അയാളുടെ വിശ്വാസത്തിന്‍റെ ഉപരിപ്ളവതയാണ്. അതുപോലെ ഒരാള്‍ തന്‍റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി വാസ്തു തേടിയിറങ്ങുമ്പോള്‍ അത് വെളിവാക്കുന്നത് വിശ്വാസക്കുറവിനെയാണ്. ''ശക്‌തന്‍ ആയുധധാരിയായി തന്‍െറ കൊട്ടാരത്തിനു കാവല്‍ നില്‍ക്കുമ്പോള്‍ അവന്‍െറ വസ്‌തുക്കള്‍ സുരക്‌ഷിതമാണ് ''(ലൂക്കാ 11:21). #{red->none->b->ദൈവത്തിന്‍റെ സംരക്ഷണം വിശ്വാസിയുടെ ഭവനത്തിന്മേലുണ്ടാകുമ്പോള്‍ ഒന്നും ആ കുടുംബത്തെ തകര്‍ക്കുന്നില്ല എന്ന വിശ്വാസം ഇല്ലാതാകുമ്പോള്‍ സംഭവിക്കുന്ന പിടിവള്ളി മാത്രമാണ് വാസ്തു. }#
Image: /content_image/News/News-2017-08-05-09:46:24.jpg
Keywords: