Contents

Displaying 5251-5260 of 25107 results.
Content: 5547
Category: 18
Sub Category:
Heading: ചങ്ങനാശ്ശേരി അതിരൂപതയുടെ 29-ാമത് അല്‍ഫോന്‍സാ തീര്‍ത്ഥാടനം ഓഗസ്റ്റ് 5ന്
Content: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത ചെ​​​​റു​​​​പു​​​​ഷ്പ മി​​​​ഷ​​​​ൻ​​​​ലീ​​​​ഗി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന 29-ാമ​​​​ത് വി​​​​ശു​​​​ദ്ധ അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ തീ​​​​ർ​​​​ത്ഥാ​​​​ട​​​​നം ഓ​​​​ഗ​​​​സ്റ്റ് അ​​​​ഞ്ചി​​​​നു ന​​​​ട​​​​ക്കും. അ​​​​ഞ്ചി​​​​നു രാ​​​​വി​​​​ലെ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു തീ​​​​ർ​​​​ഥാ​​​​ട​​​​നം ആ​​​​രം​​​​ഭി​​​​ക്കും. വി​​​​ശു​​​​ദ്ധ അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ​​​​മ്മ​​​​യു​​​​ടെ ജ​​ന്മ​​​​ഗൃ​​​​ഹ​​​​ത്തി​​​​ലേ​​​​ക്കും കു​​​​ട​​​​മാ​​​​ളൂ​​​​ർ ഫൊ​​​​റോ​​​​ന പ​​​​ള്ളി​​​​യി​​​​ലേ​​​​ക്കു​​​​മാ​​ണു തീ​​​​ർ​​​​ത്ഥാ​​​​ട​​​​നം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. തീര്‍ത്ഥാടനത്തിന് മുന്നൊരുക്കമായി അ​​​​മ്പൂ​​​​രി മു​​​​ത​​​​ൽ അ​​​​തി​​​​രമ്പുഴ വ​​​​രെ​​​​യു​​​​ള്ള 16 മേ​​​​ഖ​​​​ല​​​​ക​​ളെ​​​​ അ​​​​ഞ്ച് റീ​​​​ജ​​​​ണു​​​​ക​​​​ളാ​​​​യി തി​​​​രി​​​​ച്ചു​​​​ള്ള ഒ​​​​രു​​​​ക്ക സം​​​​ഗ​​​​മ​​​​ങ്ങ​​​​ൾ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ന്നു. ഇ​​ന്നു വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ദീ​​​​പ​​​​ശി​​​​ഖാ -ഛായാ​​​​ചി​​​​ത്ര പ്ര​​​​യാ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കും. നാ​​​​ളെ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​നു കൂ​​​​ട​​​​മാ​​​​ളൂ​​​​ർ അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ ജ​​ന്മ​​​​ഗൃ​​​​ഹ​​​​ത്തി​​​​ൽ മി​​​​ഷ​​​​ൻ​​​​ലീ​​​​ഗ് അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​മി​​​​തി​​​​യു​​​​ടെ പ്രാ​​​​ർത്ഥാ​​​​നാ​​​​കൂ​​​​ട്ടാ​​​​യ്മ ന​​​​ട​​​​ക്കും. തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്കു​​​​ള്ള നേ​​​​ർ​​​​ച്ച ഭ​​​​ക്ഷ​​​​ണം കു​​​​ട​​​​മാ​​​​ളൂ​​​​ർ ഫൊ​​​​റോ​​​​ന പ​​​​ള്ളി​​​​യി​​​​ൽ രാ​​​​വി​​​​ലെ ഒന്‍പ​​​​തു​​​​മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചു​​​​വ​​​​രെ ക്ര​​​​മീ​​​​ക​​​​രി​​​​ക്കും. തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ങ്ങ​​​​ളു​​​​ടെ സു​​​​ഗ​​​​മ​​​​മാ​​​​യ ന​​​​ട​​​​ത്തി​​​​പ്പി​​​​നു വി​​​​വി​​​​ധ ക​​​​മ്മി​​​​റ്റി​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു വ​​​​രു​​​​ന്നു.
Image: /content_image/India/India-2017-07-29-05:43:31.jpg
Keywords: ചങ്ങനാ
Content: 5548
Category: 1
Sub Category:
Heading: ചിലിയില്‍ ദേവാലയം അഗ്നിക്കിരയാക്കി
Content: സാൻറിയാഗോ: തെക്കന്‍ ചിലിയിലെ ക്രൈസ്തവ ദേവാലയം അക്രമികളുടെ സംഘം അഗ്നിക്കിരയാക്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പരമ്പരാഗതമായി സുവിശേഷവത്ക്കരണത്തിനായി ഉപയോഗിച്ചു വരുന്ന ദേവാലയമാണ് മപുച്ചേ വിഭാഗം ആക്രമികൾ അഗ്നിക്കിരയാക്കിയത്. തലസ്ഥാന നഗരമായ സാൻറിയാഗോയില്‍ നിന്നും എഴുനൂറോളം കിലോമീറ്റർ അകലെ വിൽക്കനിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. സംഭവത്തിൽ ആളപായമില്ല. രാഷ്ട്രീയ തടവുകാരെ മോചിതരാക്കുന്നതിനാണ് ആക്രമണം അഴിച്ചുവിടുന്നതെന്ന് ഗവൺമെന്റ് അധികാരികൾ പറഞ്ഞു. അതേസമയം മപുച്ചേ ഗ്രൂപ്പിന്റെ വെയിക്കൻ ഒക്ക മപു വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സ്വതന്ത്ര ഭരണവകാശം ആവശ്യപ്പെട്ട് മുന്നൂറിലധികം വർഷങ്ങളായി പ്രതിരോധം തീർക്കുന്ന വിഭാഗമാണ് മപുച്ചേ വിഭാഗം. ആക്രമണത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Image: /content_image/News/News-2017-07-29-06:56:29.jpg
Keywords: ചിലി
Content: 5549
Category: 1
Sub Category:
Heading: ഇന്തോനേഷ്യയില്‍ പൗരോഹിത്യത്തിന് വസന്തകാലം: രണ്ടാഴ്ചക്കുള്ളില്‍ തിരുപട്ടം സ്വീകരിച്ചത് 19 പേര്‍
Content: ജക്കാര്‍ത്ത: യൂറോപ്യന്‍ രാജ്യങ്ങളില്‍ പുരോഹിതരുടെ എണ്ണം കുറയുന്നുവെന്ന വസ്തുത നിലനില്‍ക്കേ ലോകത്തിലെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യമായ ഇന്തോനേഷ്യയില്‍ രണ്ടാഴ്ചക്കുള്ളില്‍ തിരുപട്ടം സ്വീകരിച്ചത് 19 പേര്‍. സന്യാസ സഭകളിലും, രൂപതാ സെമിനാരികളിലും ചേരുവാനായി ധാരാളം യുവാക്കള്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നുയെന്നതും ശ്രദ്ധേയമാണ്. ഇതിനെ ശരിവെക്കുന്നതാണ് തിരുപട്ടം സ്വീകരിച്ചവരുടെ പുതിയ കണക്കുകള്‍. കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ സുമാത്ര പ്രൊവിന്‍സിലെ പഡാങ്ങ് രൂപതയില്‍ മെത്രാന്‍ മാര്‍ട്ടിനൂസ് ഡി സിടുമൊറാങ്ങില്‍ നിന്നും ബടാക് വംശത്തില്‍പ്പെട്ട വോള്‍ഫ്രാം ഇഗ്നേഷ്യസ് നാടീക്, പ്രിയാന്‍ സാവൂട്ട് ഡോണി ഡൊങ്ങന്‍ മലാവു എന്നിവര്‍ രൂപതാ പുരോഹിതരായി തിരുപട്ട സ്വീകരണം നടത്തി. രണ്ടുദിവസങ്ങള്‍ക്ക് മുന്‍പ് യോഗ്യകര്‍ത്ത സെമറാങ്ങ് രൂപതയിലെ മെത്രാപ്പോലീത്തയായ റോബെര്‍ട്ടൂസ് റുബിയാട്ട്മോക്കോയില്‍ നിന്നും എട്ടോളം പേര്‍ തങ്ങളെത്തന്നെ ദൈവസേവനത്തിനായി സമര്‍പ്പിച്ചു. കെന്റുങ്ങനിലെ സെന്റ്‌ പോള്‍ സെമിനാരിയിലെ ചാപ്പലില്‍ വെച്ചു നടന്ന ചടങ്ങുകളില്‍ സംബന്ധിക്കുവാന്‍ നൂറുകണക്കിനു വിശ്വാസികളാണ് എത്തിയത്. രണ്ടാഴ്ച മുന്‍പ് ആറ് ജെസ്യൂട്ട് സഭാംഗങ്ങളും പട്ടസ്വീകരണം നടത്തിയിരുന്നു. കാളിമാന്റന്‍ പ്രൊവിന്‍സിലെ മൂന്നു പേര്‍ ഹോളി ഫാമിലി ഓഫ് ബാന്‍റെങ്ങ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ച് പട്ടസ്വീകരണം നടത്തിയത് കഴിഞ്ഞയാഴ്ചയാണ്. അതേ സമയം ഇന്തോനേഷ്യയിലെ സെമിനാരികളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവരുടെ കണക്കും അതിശയിപ്പിക്കുന്നതാണ്. സെന്‍ട്രല്‍ ജാവയിലെ 104 വര്‍ഷത്തോളം പഴക്കമുള്ള മെര്‍ട്ടോയുഡാന്‍ മാഗേലാങ്ങ്‌ സെമിനാരിയില്‍ 230 പേരും, മാലാങ്ങ് പ്രൊവിന്‍സില്‍പ്പെട്ട കിഴക്കന്‍ ജാവയിലെ മാരിയാനും സെമിനാരിയില്‍ 46-പേരുമാണ് പേരാണ് വൈദീക പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്തോനേഷ്യയിലെ 85 ശതമാനത്തോളം ആളുകളും ഇസ്ലാം മതവിശ്വാസികളാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രിസ്തുമതത്തിന് ശക്തമായ വളര്‍ച്ചയാണ് ഇന്തോനേഷ്യയില്‍ ഉണ്ടാകുന്നത്.
Image: /content_image/News/News-2017-07-29-08:22:09.jpg
Keywords: ഇന്തോനേ
Content: 5550
Category: 1
Sub Category:
Heading: യേശുവിനെ പ്രഘോഷിക്കുകയെന്നത് നിത്യവും ചെയ്യേണ്ട കടമ: ആര്‍ച്ച് ബിഷപ്പ് ലൂയിസ് ടാഗ്ലേ
Content: മനില: യേശുവിനേയും അവിടുത്തെ സുവിശേഷത്തേയും പ്രഘോഷിക്കുക എന്നത് നിത്യവും ചെയ്യേണ്ട കടമയാണെന്ന്‍ മനിലയിലെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലേ. നാലാമത് ഫിലിപ്പീന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ന്യൂ ഇവാഞ്ചലൈസേഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്ന സഭയുടെ പ്രതിനിധികളെന്ന നിലയില്‍ പുരാതന ക്രിസ്ത്യാനികളെപ്പോലെ, ഫിലിപ്പീന്‍സിലെ ക്രൈസ്തവര്‍ ദരിദ്രരുടേയും, സഹകരണത്തിന്റേയും, പ്രേഷിതപ്രവര്‍ത്തനത്തിന്റേയും പ്രതിനിധികളായി വര്‍ത്തിക്കണമെന്നും കര്‍ദ്ദിനാള്‍ ടാഗ്ലേ തന്റെ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. കാരുണ്യവര്‍ഷത്തിന്റെ സമാപനത്തിനു ശേഷം 2017-നെ ഇടവകകളുടെ വര്‍ഷമായി ആചരിക്കുവാന്‍ ഫിലിപ്പീന്‍സിലെ മെത്രാന്‍ സമിതി തീരുമാനിച്ചിരുന്നു. ഇതിന്റെ ആഘോഷമെന്ന നിലയിലാണ് ഇന്നലെ (ജൂലൈ 28) മുതല്‍ നാളെ (ജൂലൈ 30) വരെ സാന്റോ ടോമസ് സാന്റോ ടോമസ് യൂണിവേഴ്സിറ്റിയില്‍ കോണ്‍ഫറന്‍സ് നടക്കുന്നത്. “ഒരു ഹൃദയവും, ഒരു ആത്മാവും”മെന്ന ബൈബിള്‍ വാക്യമാണ് (അപ്പസ്തോ: 4:32) . കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രമേയം. മെത്രാന്‍മാര്‍, പുരോഹിതര്‍, കന്യാസ്ത്രീകള്‍, അത്മായര്‍, യുവജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏതാണ്ട് 6,000-ത്തോളം പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ക്രിസ്ത്യന്‍ സമൂഹങ്ങളുടെ ഐക്യത്തിന്റെ ഉറവിടമായ യേശുവുമായി ഒരു അഗാധ ബന്ധം സ്ഥാപിക്കുവാന്‍ സഹായിക്കുക എന്നതാണ് കോണ്‍ഫറന്‍സിന്റെ മുഖ്യ ലക്ഷ്യമെന്ന്‍ ഫിലിപ്പീന്‍സ് കോണ്‍ഫ്രന്‍സ് ഓണ്‍ ന്യൂ ഇവാഞ്ചലൈസേഷന്‍ വക്താക്കള്‍ വ്യക്തമാക്കി. നമ്മുടെ ഇടയില്‍ ഒരുപാട് വിഭാഗീയതയുള്ളപ്പോള്‍ 'ഒരേ മനസ്സോടും ഒരേ അത്മാവോടും' കൂടെയുള്ള ഐക്യത്തെക്കുറിച്ച് സംസാരിക്കുവാന്‍ നമുക്കെപ്രകാരം കഴിയും? ദാരിദ്ര്യം, സഹനം എന്നിവക്കിടയില്‍ എപ്രകാരം യേശുവിനെ കണ്ടെത്തുവാന്‍ കഴിയും? തുടങ്ങീ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും കോണ്‍ഫറന്‍സില്‍ നിന്നും ലഭിക്കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
Image: /content_image/News/News-2017-07-29-10:28:10.jpg
Keywords: മനില
Content: 5551
Category: 6
Sub Category:
Heading: നല്ല കള്ളനെപ്പോലെ നമുക്കും ക്രൂശിതനായ യേശുവിലേക്കു നോക്കാം
Content: "യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസയില്‍ ആയിരിക്കും" (ലൂക്കാ. 23:43). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 14}# <br> അനന്ത സ്നേഹവും കരുണാമയനുമായ പിതാവായ ദൈവം പാപികളോടുള്ള കാരുണ്യത്താല്‍ യേശുക്രിസ്തുവില്‍ വെളിപ്പെടുത്തിയതാണ് സുവിശേഷം. കര്‍ത്താവിന്റെ ദൂതന്‍ ജോസഫിനെ അറിയിച്ചു: "നീ അവനു യേശു എന്നു പേരിടണം. എന്തെന്നാല്‍ അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കും" (മത്തായി 1:21). രക്ഷയുടെ കൂദാശയായ വി.കുര്‍ബ്ബാനയെ സംബന്ധിച്ചും ഇതു ശരിയാണ്. പാപങ്ങളുടെ മോചനത്തിനായി അനേകര്‍ക്കു വേണ്ടി ചിന്തപ്പെടുന്ന പുതിയ ഉടമ്പടിയുടേതായ യേശുക്രിസ്തുവിന്‍റെ രക്തമാണ് വിശുദ്ധ കുര്‍ബാനയിലും അനുസ്മരിക്കപ്പെടുന്നത്. ഒരു മനുഷ്യന്‍റെ പാപം അവന്‍റെ സ്വന്തം ജീവിതത്തിലും, മറ്റുള്ളവരുടെ ജീവിതത്തിലും, ചുറ്റുപാടുകളിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ചിലപ്പോഴൊക്കെ അതു മാരകവുമായേക്കാം. അതിനാല്‍ പാപം മോചിപ്പിക്കുവാന്‍ ദൈവത്തിനു മാത്രമേ സാധിക്കൂ. സുവിശേഷങ്ങളില്‍ നാം കാണുന്ന യേശു പാപങ്ങള്‍ മോചിക്കുന്ന ദൈവമാണ്. അവിടുന്നു പാപം മോചിക്കുക മാത്രമല്ല അതുമൂലമുണ്ടാകുന്ന എല്ലാ മുറിവുകളെയും സൗഖ്യപ്പെടുത്തുകയും ചെയ്യുന്നു. ഇത് ദൈവത്തിന്‍റെ കരുണയുടെ പ്രവൃത്തിയാണ്‌. ഈ കരുണ സ്വീകരിക്കുവാന്‍ നാം നല്ല കള്ളനെപ്പോലെ പാപങ്ങള്‍ ഏറ്റു പറയുകയും ക്രൂശിതനായ യേശുവിലേക്കു നോക്കുകയും വേണം. ക്രിസ്തുവിന്‍റെ വലതുഭാഗത്തു ക്രൂശിക്കപ്പെട്ട "നല്ല കള്ളന്‍" അവിടുത്തെ കാരുണ്യം സ്വീകരിക്കുവാന്‍ പ്രധാനമായി മൂന്നു കാര്യങ്ങള്‍ ചെയ്തതായി സുവിശേഷത്തില്‍ നാം കാണുന്നു. #{blue->n->n-> 1. യേശു ദൈവമാണെന്ന് അവന്‍ തിരിച്ചറിയുകയും ഏറ്റു പറയുകയും ചെയ്തു. ("നീ ദൈവത്തെ ഭയപ്പെടുന്നില്ലേ" ലൂക്കാ. 23:40). 2. അവന്‍ സ്വന്തം പാപത്തിന്‍റെ ഗൗരവം തിരിച്ചറിയുകയും പശ്ചാത്തപിക്കുകയും ചെയ്തു. ("നമ്മുടെ ശിക്ഷാവിധി ന്യായമാണ്. നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു" ലൂക്കാ. 23:41). 3. അവന്‍ ക്രൂശിതനായ യേശുവിലേക്കു നോക്കുകയും കരുണക്കുവേണ്ടി "യേശുനാമം" വിളിച്ചു അപേക്ഷിക്കുകയും ചെയ്തു. ("യേശുവേ, നീ നിന്‍റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ" ലൂക്കാ. 23:42). }# വി.അഗസ്തീനോസ് പറയും പോലെ "നിന്നെക്കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവം നിന്നെക്കൂടാതെ നിന്നെ നീതീകരിക്കുന്നില്ല." അവിടുത്തെ കാരുണ്യം സ്വീകരിക്കുവാന്‍ നാം നമ്മുടെ അപരാധങ്ങള്‍ ഏറ്റു പറയണം. "നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും. എന്നാല്‍, നാം പാപങ്ങള്‍ ഏറ്റു പറയുന്നില്ലെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും." (1 യോഹ. 1:8-9). "പാപം വര്‍ധിച്ചിടത്ത് കൃപാവരം അതിലേറെ വര്‍ദ്ധിച്ചു" (റോമ.5:20). എന്നാല്‍ കൃപാവരം അതിന്‍റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നതിനു പാപത്തെ അത് അനാവരണം ചെയ്യേണ്ടതുണ്ട്; നമ്മുടെ ഹൃദയങ്ങളെ മാനസാന്തരപ്പെടുത്തുന്നതിനും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെ നിത്യജീവനിലേക്കുള്ള നീതി നമ്മുടെമേല്‍ ചൊരിയുന്നതിനും വേണ്ടിയാണ് അത്. വ്രണം ചികിത്സിക്കുന്നതിനു മുന്‍പ് വൈദ്യന്‍ അതു പരിശോധിക്കുന്നതു പോലെ, ദൈവം തന്‍റെ വചനത്തിലൂടെയും തന്‍റെ ആത്മാവിലൂടെയും പാപത്തിന്‍റെ മേല്‍ സജീവപ്രകാശം ചൊരിയുന്നു. #{red->n->b->വിചിന്തനം}# <br> യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തില്‍, അവിടുത്തെ കാരുണ്യം പാപത്തെ കീഴടക്കി. ആ നിമിഷം മുതല്‍ ക്രിസ്തുവിന്‍റെ കുരിശിലെ ബലി നിഗൂഢമായി നമ്മുടെ പാപപ്പൊറുതിയുടെ നിലയ്ക്കാത്ത പ്രവാഹത്തിന്‍റെ സ്രോതസ്സായിത്തീരുന്നു. അവിടുത്തെ കുരിശിന്‍റെ വലത്തുഭാഗത്തു ക്രൂശിക്കപ്പെട്ട നല്ല കള്ളനെപ്പോലെ ക്രിസ്തു ദൈവമാണെന്നു തിരിച്ചറിയുകയും സ്വന്തം പാപത്തിന്‍റെ ഗൗരവം തിരിച്ചറിഞ്ഞ് അവിടുത്തെ കരുണക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്‌താല്‍ അവിടുന്ന് നല്ല കള്ളനോട് അരുളിച്ചെയ്തതുപോലെ നമ്മളെയും പറുദീസായിലേക്ക് ആനയിക്കും. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-07-29-13:54:38.jpeg
Keywords: യേശു, ക്രിസ്തു
Content: 5552
Category: 18
Sub Category:
Heading: ഗര്‍ഭചിദ്രാനുമതി നിയമം പിന്‍വലിക്കണം: കെ‌സി‌ബി‌സി പ്രോലൈഫ് സമിതി
Content: കൊ​​​ച്ചി: പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ നി​​​ശ്ചി​​​ത ആ​​​ഴ്ച​​​ക​​​ൾ​​​വ​​​രെ ഗ​​​ർ​​​ഭഛി​​​ദ്രാ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന​​​തു​ സം​​ബ​​ന്ധി​​ച്ച മെ​​​ഡി​​​ക്ക​​​ൽ ടെ​​​ർ​​​മി​​​നേ​​​ഷ​​​ൻ ഓ​​​ഫ് പ്ര​​​ഗ്ന​​​ൻ​​​സി ആ​​​ക്ട് പു​​​നഃപ​​​രി​​​ശോ​​​ധി​​​ച്ച​​ശേ​​​ഷം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി പ്രോ​​ലൈ​​​ഫ് സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. രാ​​​ജ്യ​​​ത്തി​​​ന്‍റെ ധാ​​​ർ​​​മി​​​ക​​വ്യ​​​വ​​​സ്ഥ​​​യു​​ടെ​​യും ശാ​​​സ്ത്ര​​​ത്തി​​​ന്‍റെ പു​​​തി​​​യ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മ​​​നു​​​ഷ്യ​​​ജീ​​​വ​​​നെ ഹ​​​നി​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യ്ക്കു മാ​​​റ്റം ഉ​​​ണ്ടാ​​​ക​​​ണം.​​ ഗ​​​ർ​​​ഭി​​​ണി​​​ക​​​ൾ​​​ക്കും കു​​​ഞ്ഞു​​​ങ്ങ​​​ളെ വ​​​ള​​​ർ​​​ത്താ​​​ൻ അ​​​മ്മ​​​മാ​​​ർ​​​ക്കും നി​​​ര​​​വ​​​ധി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ എം​​​ടി​​​പി ആ​​​ക്ട് പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി​ ആ​​​വ​​​ശ്യ​​പ്പെ​​ട്ടു. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി അ​​​ധ്യ​​​ക്ഷ​​​നാ​​​യി. ജോ​​​ർ​​​ജ് എ​​​ഫ്. സേ​​​വ്യ​​​ർ, സാ​​​ബു ജോ​​​സ്, സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ർ​​​ജ്, ജോ​​​സി സേ​​​വ്യ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Image: /content_image/India/India-2017-07-30-02:19:12.jpg
Keywords: ഗര്‍ഭ
Content: 5553
Category: 18
Sub Category:
Heading: മാതൃസഭയുടെ വിശ്വാസപാരമ്പര്യം വിശ്വാസികള്‍ മുറുകെ പിടിക്കണം: ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം
Content: ച​ങ്ങ​നാ​ശേ​രി: മാ​തൃ​സ​ഭ​യു​ടെ വി​ശ്വാ​സ പാ​ര​മ്പര്യ​ങ്ങ​ളി​ൽ അ​ധി്ഷ്ഠി​ത​മാ​യ ജീ​വി​തം ന​യി​ക്കാ​ൻ പ്ര​വാ​സി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. അ​തി​രൂ​പ​ത പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ്സ് ഹൗ​സി​ലെ മാ​ർ ജ​യിം​സ് കാ​ളാ​ശേ​രി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തി​യ പ്ര​വാ​സി കു​ടും​ബ​സം​ഗ​മത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. പ്ര​വാ​സി​ക​ളു​ടെ ഭൗ​തി​ക, ആ​ത്മീ​യ ക്ഷേ​മം ഉ​റ​പ്പാ​ക്ക​പ്പെ​ടു​ക​യാ​ണ് പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റി​ലൂ​ടെ അ​തി​രൂ​പ​ത ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പറഞ്ഞു. പ്ര​വാ​സി​ക​ളു​ടെ ജോ​ലി​യി​ൽ അ​നി​ശ്ചി​ത​ത്വ​വും പ്ര​തി​സ​ന്ധി​ക​ളും നേ​രി​ടു​ന്ന​തി​നാ​ൽ ഇ​വ​രു​ടെ ക്ഷേ​മ​ത്തി​നു പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ വി​ഭാ​വ​നം ചെ​യ്യ​ണ​മെ​ന്ന് മു​ൻ​ഡി​ജി​പി സി​ബി മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സംസാരിച്ചു. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഭാ​മ​ക്ക​ളെ​ന്ന അ​ഭി​മാ​ന​ബോ​ധ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കാ​നും കു​ടും​ബ​ബ​ന്ധ​ങ്ങ​ളും വി​ശ്വാ​സ പാ​ര​ന്പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​നും പ്ര​വാ​സി​ക​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്നും മാ​ർ പ​വ്വ​ത്തി​ൽ ഉ​ദ്ബോ​ധി​പ്പി​ച്ചു. സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യ​ലി​നെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു. വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ, മോ​ണ്‍. ഫി​ലി​പ്സ് വ​ട​ക്കേ​ക്ക​ളം, സി​എ​ഫ്. തോ​മ​സ് എം​എ​ൽ​എ, ഡ​യ​റ​ക്ട​ർ ഫാ. ​സ​ണ്ണി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഷെ​വ. സി​ബി വാ​ണി​യ​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Image: /content_image/India/India-2017-07-30-05:34:42.jpg
Keywords: ജോസഫ് പെരുന്തോട്ടം
Content: 5554
Category: 1
Sub Category:
Heading: മധ്യപ്രദേശില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി വൈദികന്‍ മരിച്ചു
Content: ഭോപ്പാല്‍: മധ്യപ്രദേശിലെ സാഗര്‍ രൂപതയിലെ മലയാളി വൈദികന്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു. രൂപതയിലെ മുതിര്‍ന്ന വൈദികനായ ഫാ. തോമസ് പോള്‍ ആറ്റുമേലാണ് ഇന്നലെ രാത്രിയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്നു മരണമടഞ്ഞത്. അപകടത്തില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. ഗുണ ദൌരാനയില്‍ വിശുദ്ധ മാര്‍ത്തയുടെ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. വൈദികനും സംഘവും സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ടിരുന്ന ട്രാക്ടറിന്റെ ട്രോളിയില്‍ ചെന്നിടിച്ചായിരുന്നു അപകടം. അപകടസ്ഥലത്തു വെച്ചു തന്നെ ഫാ. തോമസ് പോള്‍ മരിച്ചു. അതേ സമയം അപകടത്തില്‍ പരിക്കേറ്റ ഒരു സിസ്റ്ററിന്റെ നില അതീവഗുരുതരമാണ്. ഫാ. തോമസിന്റെ അപ്രതീക്ഷിതമായ മരണം സാഗര്‍ മിഷന്‍ രൂപതയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണെന്ന് രൂപതാധ്യക്ഷന്‍ ബിഷപ്പ് ചിറയത്ത് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ചേര്‍ത്തല സ്വദേശിയായ ഫാ. തോമസ് പോള്‍ ആറ്റുമേല്‍ 1982-ലാണ് തിരുപട്ടം സ്വീകരിച്ചത്. പിന്നീട് സാഗര്‍ രൂപതയുടെ വിവിധ ഇടവകകളില്‍ വികാരിയായും രൂപതാ പ്രോക്യുറേറ്ററായും സ്കൂളുകളുടെയും ഹെല്‍ത്ത് കെയര്‍ സെന്ററുകളുടെയും മാനേജറായും സേവനം ചെയ്തിരിന്നു. അശോക് നഗര്‍ ജില്ലയിലെ സെന്റ് തോമസ് സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലായി സേവനം ചെയ്തുവരികെയാണ് മരണം. വൈദികന് അറുപത്തിരണ്ട് വയസുണ്ട്.
Image: /content_image/TitleNews/TitleNews-2017-07-30-06:11:05.jpg
Keywords: മധ്യ
Content: 5555
Category: 1
Sub Category:
Heading: ഫാ. മാര്‍ട്ടിന്‍റെ മൃതദേഹം എഡിന്‍ബറോയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും
Content: ല​ണ്ട​ൻ: സ്കോ​ട്ട്ല​ൻ​ഡി​ലെ എ​ഡി​ൻ​ബ​റോ​യി​ൽ മരിച്ച ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ മൃ​ത​ദേ​ഹം അ​ദ്ദേ​ഹം സേ​വ​നം അ​നു​ഷ്ഠി​ച്ചു​കൊ​ണ്ടി​രു​ന്ന പ​ള്ളി​യി​ൽ ഇന്ന് പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​നു എ​ഡി​ൻ​ബ​റോ​യി​ലെ കോ​സ്റ്റ​ർ​ഫി​ൻ സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ലാ​ണ് മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കു​ന്ന​ത്. യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ല​യാ​ള​ത്തി​ലു​ള്ള സ​മൂ​ഹ​ബ​ലി​യും തു​ട​ർ​ന്ന് ഒ​പ്പീ​സും നടക്കും. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് (27/07/2017) ഫാ. മാര്‍ട്ടിന്‍റെ മൃതദേഹം ഫിസ്കൽ പ്രോക്യുറേറ്റർ ഫ്യൂണറല്‍ ഡയറക്ടര്‍മാര്‍ക്ക് കൈമാറിയത്. വരുന്ന ബു​ധ​നാ​ഴ്ച (02/08/2017) ഉ​ച്ച​യ്ക്കു​ശേ​ഷം എ​ഡി​ൻ​ബ​റോ​യി​ൽ നി​ന്നു​ള്ള എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് നിലവിലെ കണക്കുകൂട്ടല്‍. അതേ സമയം മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഉ​ട​ൻ​ത​ന്നെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​ണു ശ്ര​മി​ക്കു​ന്ന​ത്. മൃതദേഹം ഏറ്റുവാങ്ങാന്‍ സി​എം​ഐ സ​ഭ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വൈദികന്‍ ഫാ. ടെബിൻ ഫ്രാൻസിസ് പുത്തൻപുരയ്ക്കലാണ് നടപടിക്രമങ്ങളെ ഏകോപിപ്പിക്കുന്നത്.
Image: /content_image/News/News-2017-07-30-07:46:35.jpg
Keywords: ഫാ. മാര്‍ട്ടി
Content: 5556
Category: 9
Sub Category:
Heading: അജപാലന രംഗത്ത് നൂതന കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ആലോചനായോഗം
Content: പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഒന്നാം വാര്‍ഷികത്തില്‍ ഭാവികര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള നിര്‍ണ്ണായക സമ്മേളനം നവംബര്‍ 20 മുതല്‍ 22 വരെ ന്യൂട്ടണിലുള്ള കെഫെന്‍ലി പാര്‍ക്കില്‍ നടക്കുമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിന് ശേഷമുള്ള ആദ്യ വര്‍ഷം മുഴുവന്‍ രൂപതയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിശ്വാസികളെ നേരില്‍ കാണുന്നതിനും വിശ്വാസികളുടെ അജപാലന ആവശ്യങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനുമായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മാറ്റിവച്ചിരിക്കുകയായിരുന്നു. ഈ സന്ദര്‍ശനങ്ങളുടെ ഉള്‍ക്കാഴ്ചയിലാണ് അടുത്ത വര്‍ഷങ്ങളിലേക്കുള്ള കര്‍മ്മ പദ്ധതികള്‍ രൂപം നല്‍കുന്നതിന് രൂപതയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുന്നൂറോളം പേരടങ്ങുന്ന ആലോചനാസമ്മേളനം രൂപതാധ്യക്ഷന്‍ വിളിച്ചിരിക്കുന്നത്. ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യാസിനികളും ഓരോ വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അല്‍മായ പ്രതിനിധികളുമായിരിക്കും. അല്‍മായ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നത് ഓരോ വി. കുര്‍ബ്ബാന കേന്ദ്രങ്ങളിലെയും പ്രധാന മതാദ്ധ്യാപകന്‍, കൈക്കാരന്‍ അദ്ധ്യാപകന്‍, കമ്മിറ്റിയംഗങ്ങള്‍, മറ്റെന്തെങ്കിലും നേതൃസ്ഥാനം വഹിക്കുന്നവര്‍ ഇവരില്‍ ആരെങ്കിലും ഒരാളായിരിക്കും. രണ്ടു ദിവസങ്ങളിലായി സമ്മേളിക്കുന്ന ഈ ആലോചനായോഗത്തില്‍ യുകെയുടെ ജീവിതസാഹചര്യങ്ങളില്‍ നിന്ന് കൊണ്ട് വിശ്വാസസാക്ഷ്യം നല്‍കുന്നതിനെ പറ്റിയും വിശ്വാസ കൈമാറ്റ കാര്യത്തിലെ വെല്ലുവിളികളെ കുറിച്ചും സഭാശുശ്രൂഷകളില്‍ അല്‍മായര്‍ പങ്കാളിത്തം വഹിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും രൂപതാതലത്തില്‍ ക്രമീകരിച്ചിരിക്കുന്ന വിവിധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. കഴിഞ്ഞ ഒരു വര്‍ഷമായി രൂപതയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സഭാമക്കള്‍ തങ്ങളുടെ വിശ്വാസം ജീവിക്കാനും കൈമാറ്റം ചെയ്യാനും എടുക്കുന്ന വലിയ ആവേശവും ഉത്സാഹവും കാണാനായത് ഏറെ സന്തോഷം നല്‍കിയെന്ന് മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. സഭയുടെ എല്ലാ മേഖലയിലുള്ളവരെയും ഒരുമിച്ചു വിളിച്ചു കൂട്ടി പൊതുവായി ആലോചിച്ച് ആവശ്യമായ കര്‍മ്മപദ്ധതികള്‍ രൂപം നല്‍കുവാന്‍ ശ്രമിക്കുന്നത് ബഹുജനപങ്കാളിത്തത്തിലാണ് സഭയുടെ വളര്‍ച്ച എന്ന ബോധ്യം കൂടുതല്‍ ആഴപ്പെടാന്‍ സഹായകമാകുമെന്ന് മാര്‍ സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു. രൂപത രൂപീകൃതമായത് മുതല്‍ ഒരു പുത്തന്‍ ഉണര്‍വ്വ് യുകെയിലുള്ള സീറോ മലബാര്‍ വിശ്വാസികളില്‍ പ്രകടമാണ്. അജപാലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ പുതിയ മെത്രാന്റെ നേതൃത്വത്തിന് കഴിയുന്നുണ്ടെന്നതിന്റെയും വിശ്വാസികള്‍ പൂര്‍ണ്ണമനസ്സോടെ ഈ ശ്രമങ്ങളുടെ കൂടെ നില്‍ക്കുന്നുണ്ടെന്നതിന്റെയും ഒടുവിലത്തെ ഉദാഹരണമായിരുന്നു എണ്ണായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്ത വാല്‍സിംഹവും തിരുനാളില്‍ ഇത്തവണ ദൃശ്യമായത്.
Image: /content_image/Events/Events-2017-07-30-08:24:47.jpg
Keywords: ഗ്രേറ്റ് ബ്രിട്ട