Contents

Displaying 5231-5240 of 25107 results.
Content: 5527
Category: 18
Sub Category:
Heading: പൗരസ്ത്യവിദ്യാപീഠത്തിൽ വൈദികർക്ക് പഠന ശിബിരം
Content: കോ​ട്ട​യം: വ​ട​വാ​തൂ​ർ സെ​മി​നാരി​യു​ടെ സ​മീ​പ​ത്തു​ള്ള രൂ​പ​ത​ക​ളി​ൽ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന വൈ​ദികർക്ക് തു​ട​ർ പ​രി​ശീ​ല​ന​ത്തി​ന് പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠം അ​വ​സ​ര​മൊ​രു​ക്കുന്നു. ആ​ദ്യ പ​ഠ​ന​ശി​ബി​രം സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ക്കും. ആ​റു​മാ​സം നീ​ണ്ടു​നി​ല്ക്കു​ന്ന ഹ്ര​സ്വ​കാ​ല പ​ഠ​ന​പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. എ​ല്ലാ​മാ​സ​വും ഒ​ന്നും മൂ​ന്നും ചൊ​വ്വാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ ഒ​ന്നു വ​രെ​യാ​ണ് ക്ലാ​സ്. പങ്കെടുക്കുന്നവര്‍ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കും. പൗ​ലോ​സ് ശ്ലീ​ഹാ​യു​ടെ ലേ​ഖ​ന​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ദൈ​വ​ശാ​സ്ത്ര​ത്തി​ലെ ന​വ​ദ​ർ​ശ​ന​ങ്ങ​ളാ​ണ് ച​ർ​ച്ച ചെ​യ്യു​ന്ന​ത്. പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠ​ത്തി​ലെ വി​ശു​ദ്ധഗ്ര​ന്ഥ അ​ധ്യാ​പ​ക​രാ​ണ് ക്ലാ​സ് ന​യി​ക്കു​ന്ന​ത്. കോ​ഴ്സി​ൽ പ​ങ്കു​ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വൈ​ദി​ക​ർ ഓ​ഗ​സ്റ്റ് 30-നു ​മു​ന്പാ​യി andrewsm ek@gmail.com എ​ന്ന വി​ലാ​സ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠം പ്ര​സി​ഡ​ന്‍റ് ഫാ. ​ആ​ൻ​ഡ്രൂ​സ് മേ​ക്കാ​ട്ടു​കു​ന്നേ​ൽ അ​റി​യി​ച്ചു.
Image: /content_image/India/India-2017-07-27-06:05:41.jpg
Keywords: വൈദിക
Content: 5528
Category: 1
Sub Category:
Heading: ഹിന്ദുത്വ രാഷ്ട്രമെന്ന ആശയം ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഠതക്കും ഏറ്റവും വലിയ ഭീഷണി: ജെസ്യൂട്ട് പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ നടത്തിയ വിശകലനം ശ്രദ്ധേയമാകുന്നു
Content: ന്യൂഡല്‍ഹി: എന്‍‌ഡി‌എ ഭരണകൂടത്തിന്റേയും, വര്‍ഗ്ഗീയ ശക്തികളുടേയും ഹിന്ദുത്വ രാഷ്ട്രമെന്ന ആശയത്തെക്കുറിച്ച് തെക്കന്‍ ഏഷ്യയിലെ ജെസ്യൂട്ട് പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ നടത്തിയ വിശകലനം ശ്രദ്ധേയമാകുന്നു. സൗത്തേഷ്യയിലെ ജെസ്യൂട്ട് സഭയുടെ പ്രൊവിൻഷ്യാള്‍ സുപ്പീരിയറായ ഫാ . ജോർജ്ജ് പട്ടേരി എസ്‌ജെ 'ഏഷ്യന്യൂസി'ല്‍ എഴുതിയ ലേഖനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഠതക്കും ഏറ്റവും വലിയ ഭീഷണി, മത മൗലീകവാദികള്‍ ഉയര്‍ത്തുന്ന ‘ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന’ ആശയമാണെന്നു അദ്ദേഹം കുറിച്ചു. ‘മതേതര ജനാധിപത്യരാജ്യമായ ഇന്ത്യ’ എന്ന സങ്കല്‍പ്പം സാധ്യമാക്കിയ ആദ്യ സമരംപ്പോലെ, മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിവേചനത്തിനും, ദളിതരോടുള്ള അവഗണനയ്ക്കും ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുമുള്ള ശ്രമത്തിനുമെതിരെ രണ്ടാം സമരത്തിന്റെ ആവശ്യമുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം കഴിഞ്ഞ 70 വര്‍ഷമായി ഒരു സ്വതന്ത്ര ജനാധിപത്യരാജ്യമെന്ന ഖ്യാതി നിലനിര്‍ത്തുവാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഹിന്ദു വര്‍ഗ്ഗീയവാദികളായ രാഷ്ട്രീയ സ്വയം സേവക് സംഘും (RSS) അവരുടെ അനുബന്ധ സംഘടനകളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തിത്തുടങ്ങിയത് മുതല്‍ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഒരു ഹിന്ദുരാജ്യമാക്കി മാറ്റുവാനുള്ള ശക്തമായ ശ്രമങ്ങളാണ് നടന്നുവരുന്നത്. ഇന്ത്യന്‍ ഭരണകൂടമാകട്ടെ, പ്രത്യക്ഷമായും, പരോക്ഷമായും കോര്‍പ്പറേറ്റ് അജണ്ടയും, സങ്കുചിതമായ ദേശീയതയും ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ശ്രമിക്കുന്നു. ഇതിനു പല ഉദാഹരണങ്ങളും ഫാ. ജോർജ്ജ് പട്ടേരി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഘര്‍ വാപസി, ഗോ രക്ഷാ പ്രവർത്തനങ്ങൾ, മാംസ നിരോധനം, മതപരിവര്‍ത്തനത്തിനെതിരെയുള്ള നീക്കങ്ങള്‍, ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കല്‍ തുടങ്ങിയവ രാഷ്ട്രീയത്തെ മലിനമാക്കി. സുപ്രീം കോടതി, ഹൈകോടതി, താഴ്ന്ന കോടതി എന്നിവിടങ്ങളില്‍ ജഡ്ജിമാരായി ഹിന്ദുത്വ വാദികള്‍ കടന്നുകൂടിയിരിക്കുന്നത് അപകടകരമാണ്. വിദ്യാഭ്യാസമേഖലയിലാകട്ടെ ഹിന്ദുത്വപരമായ ആശയങ്ങള്‍ പാഠപുസ്തകങ്ങളില്‍ കുത്തിനിറക്കുന്നതും ഈ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളായി ടി.വി, പത്രമാധ്യമങ്ങളെ ഉപയോഗിക്കുന്നതും ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റുവാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നദ്ദേഹം നിരീക്ഷിക്കുന്നു. മതന്യൂനപക്ഷങ്ങള്‍ക്കും, ദളിതര്‍ക്കും എതിരായ ആക്രമണങ്ങളില്‍ എപ്പോഴും ഇരകള്‍ കുറ്റക്കാരാക്കപ്പെടുന്നത് നിയമവ്യവസ്ഥയെ തകിടം മറിക്കുന്നതിന് തുല്ല്യമാണ്. അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യ നിഷേധവും ജനാധിപത്യത്തിനുമേലുള്ള മറ്റൊരു കടന്നു കയറ്റമാണ്. കുത്തകമുതലാളികള്‍ക്ക് സഹായമാംവിധം ഭൂനിയമങ്ങള്‍ പരിഷ്കരിച്ചതും, അവര്‍ക്കനുസൃതമായ രീതിയിലുള്ള സാമ്പത്തിക പരിഷ്കാരങ്ങളും (കറന്‍സി റദ്ദാക്കല്‍, GST തുടങ്ങിയവ) രാജ്യത്തെ പാവപ്പെട്ടവരെ സാരമായി ബാധിച്ചു. പുതിയ നിയമങ്ങള്‍ വഴി മതന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനും, അദ്ധ്യാപക നിയമനത്തിനുമുള്ള അധികാരവും സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്നത് മതന്യൂനപക്ഷങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. ‘മുസ്ലീങ്ങളും, ക്രിസ്ത്യാനികളും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിദേശികളാണെന്നും, തൊഴില്‍ മേഖലയില്‍ അവര്‍ക്ക് പ്രത്യേക പരിഗണയുടെ ആവശ്യമില്ലെന്നുമുള്ള’ ബി‌ജെ‌പി വക്താവിന്റെ വാക്കുകളും ജെസ്യൂട്ട് പ്രൊവിന്‍ഷ്യാള്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. സമത്വം, സാഹോദര്യം, മതേതരത്വം, നാനാത്വം എന്നിങ്ങനെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ കശാപ്പ് ചെയ്യുന്നത് നിശബ്ദരായി നോക്കിനില്‍ക്കുകയല്ല തങ്ങളുടെ ദൗത്യം. മറിച്ച്, വെറുപ്പും, വിദ്വേഷവും നിറഞ്ഞ ഒരു മേഖലയായി ഇന്ത്യ മാറാതിരിക്കുവാന്‍ സമാധാനവും, അനുരഞ്ജനവും വഴി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക ഉന്നതിയും ഐക്യവും ഉള്ള മനുഷ്യ സമൂഹങ്ങളെ സൃഷ്ടിക്കുകയാണ് തങ്ങളുടെ കര്‍ത്തവ്യമെന്നും ജെസ്യൂട്ട് പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ തന്റെ വിശകലനത്തില്‍ കുറിച്ചു.
Image: /content_image/TitleNews/TitleNews-2017-07-27-06:49:39.jpg
Keywords: ഹിന്ദു
Content: 5529
Category: 1
Sub Category:
Heading: മെക്സിക്കൻ ബിഷപ്പ്സ് കോണ്‍ഫറന്‍സ് ആസ്ഥാനത്ത് സ്ഫോടനം
Content: മെക്സിക്കോ സിറ്റി: മെക്സിക്കൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ ആസ്ഥാനമന്ദിരത്തിന്റെ മുഖ്യ കവാടത്തിൽ ബോംബ് സ്ഫോടനം. ജൂലൈ 25 ന് പുലർച്ചെ രണ്ടു മണിയോടെ നടന്ന സ്ഫോടനത്തിൽ ആളപായമില്ല. സ്ഫോടനത്തില്‍ മുഖ്യകവാടവും നിരവധി ജനാലകളും തകര്‍ന്നു. ഗ്വാഡലൂപ്പാ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തോട് ചേര്‍ന്നാണ് സ്ഫോടനം നടന്ന ബിഷപ്സ് കോണ്‍ഫറന്‍സ് ആസ്ഥാനകാര്യാലയം സ്ഥിതിചെയ്യുന്നത്. സ്ഫോടനത്തെ പറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. #{red->none->b-> You May Like: ‍}# {{ മെക്സിക്കോയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ ജീവിതം ഭീഷണിയുടെ നിഴലില്‍ -> http://www.pravachakasabdam.com/index.php/site/news/5070 }} അതേ സമയം മനുഷ്യ ജീവനെ വിലമതിക്കണമെന്നും എല്ലാ മനുഷ്യർക്കും ജീവിക്കാൻ അവകാശപ്പെട്ട സുരക്ഷിത ഭവനമായി ലോകം മാറണമെന്നും മെക്സിക്കന്‍ മെത്രാൻ സമിതി പത്രകുറിപ്പില്‍ പറഞ്ഞു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ വൈദികരുടേയും വിശ്വാസികളുടേയും സ്ഥാപനങ്ങളുടേയും സഹകരണത്തിനും കരുതലിനും ബിഷപ്പ്സ് സമിതി നന്ദി രേഖപ്പെടുത്തി. സംഭവത്തിന്റെ അന്വേഷണത്തിന് സഹകരിച്ച ഗവൺമെന്റിനും തദ്ദേശ വകുപ്പിനും നന്ദി അറിയിച്ചു കൊണ്ടാണ് മെക്സിക്കൻ എപ്പിസ്കോപ്പൽ കോണ്‍ഫറൻസ് ജനറൽ സെക്രട്ടറിയും വക്താവുമായ മോൺ. അൽഫോൻസോ ജി മിറാൻഡ ഗോർഡിയോളയുടെ കുറിപ്പ് സമാപിക്കുന്നത്. മെക്സിക്കോയിലെ കത്തോലിക്കാ മെത്രാന്‍മാര്‍ക്ക് നേരെ ലഹരിമരുന്ന് കടത്ത് സംഘങ്ങളുടെ ഭീഷണികള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുവെന്ന് ചില്‍പാസിന്‍ഗോ-ചിലാപ്പാ രൂപതയിലെ മെത്രാനായ സാല്‍വഡോര്‍ റെയ്ഞ്ചല്‍ മെന്‍ഡോസാ നേരത്തെ വെളിപ്പെടുത്തിയിരിന്നു. പുരോഹിതർക്കു നേരെയുള്ള ആക്രമണങ്ങളും തട്ടികൊണ്ടു പോയി ബന്ധികളാക്കി പാർപ്പിക്കുന്ന അനേകം സംഭവങ്ങൾ, മെക്സിക്കോയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
Image: /content_image/TitleNews/TitleNews-2017-07-27-08:45:56.jpg
Keywords: മെക്സി
Content: 5530
Category: 1
Sub Category:
Heading: 'ഫാദര്‍ ജാക്വസ് ഹാമല്‍ രക്തസാക്ഷി': ഒന്നാം ചരമവാര്‍ഷികത്തില്‍ വികാരഭരിതനായി ഫ്രഞ്ച് പ്രസിഡന്‍റ്
Content: പാരീസ്: മുസ്ലീം തീവ്രവാദികളാല്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട ഫാദര്‍ ജാക്വസ് ഹാമലിന്റെ ഒന്നാം ചരമവാര്‍ഷികാനുസ്മരണത്തില്‍ വികാരഭരിതനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. ഇന്നലെ (26/07/2017) ഫാദര്‍ ജാക്വസ് ഹാമലിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഫാ. ഹാമലിനെ ‘രക്തസാക്ഷി’യെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് വിശേഷിപ്പിച്ചത്. ‘ഫാദര്‍ ജാക്വസ് ഹാമലിന്റെ പുഞ്ചിരി, മതഭ്രാന്തന്‍മാരുടെ മുഖത്തേറ്റ ഒരടിയാണെന്ന്’ നോര്‍മണ്ടിയിലെ സെന്റ്‌ ഏറ്റിയന്നെ-ഡു-റൌറെ ദേവാലയത്തിനു പുറത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തോട് വികാരാഭരിതനായിക്കൊണ്ട് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. 'അള്‍ത്താരയുടെ മുന്നില്‍വെച്ച് ഫാദര്‍ ഹാമലിനെ കൊലപ്പെടുത്തുക' വഴി ഫ്രഞ്ച് കത്തോലിക്കരുടെ മനസ്സില്‍ പ്രതികാരമനോഭാവം വളര്‍ത്തുകയെന്ന ജിഹാദികളുടെ ലക്ഷ്യത്തെ ഫ്രാന്‍സിലെ കത്തോലിക്കര്‍ പരാജയപ്പെടുത്തി. വിദ്വേഷം ഒരിക്കലും വിജയിച്ചിട്ടില്ല, ഒരിക്കലും വിജയിക്കുകയുമില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഫ്രഞ്ച് പ്രസിഡന്റ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. #{red->none->b->Must Read: ‍}# {{ ഫാദര്‍ ജാക്വസ് ഹാമലിന്റെ രക്തത്തിന്റെ വില: ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സൊഹ്‌റാബ് അഹ്മാരി ഇസ്ലാം മതം ഉപേക്ഷിച്ച് കത്തോലിക്ക സഭയിലേക്ക് ->http://www.pravachakasabdam.com/index.php/site/news/2059 }} ചരമവാര്‍ഷികത്തോടനുബന്ധിച്ച് രാവിലെ 9 മണിക്കാരംഭിച്ച വിശുദ്ധ കുര്‍ബ്ബാനക്ക് റൌവ്വനിലെ മെത്രാപ്പോലീത്തയായ ഡൊമിനിക്ക് ലെബ്രുനായിരുന്നു നേതൃത്വം നല്‍കിയത്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ വന്നവരെക്കൊണ്ട് ദേവാലയവും പരിസരവും തിങ്ങിനിറഞിരിന്നു. ഏറ്റിയന്നെ-ഡു-റൌറെയിലെ മേയറായ ജൊവാക്കിം മോയിസെയും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്തിരുന്നു. ചടങ്ങിനു ശേഷം ഫാദര്‍ ഹാമലിന്റെ സ്മരണാര്‍ത്ഥം മനുഷ്യാവകാശ പ്രഖ്യാപനം ആലേഖനം ചെയ്ത 2 മീറ്റര്‍ വലുപ്പമുള്ള ഒരു സ്റ്റീല്‍ സ്മാരകം അനാച്ഛാദനം ചെയ്തു. സമാധാനത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതീകമാണ് സ്മാരകമെന്നു മേയര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ ദേവാലയത്തില്‍ വെച്ച് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ ആദേല്‍ ഖെര്‍മിച്ചെ, അബ്ദേല്‍ മാലിക് പെറ്റിറ്റ്ജീന്‍ എന്നീ മുസ്ലീം യുവാക്കള്‍ 85 വയസ്സുകാരനായ ഫാദര്‍ ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഫാ. ഹാമല്‍ റോമിലെ രക്തസാക്ഷിപ്പട്ടികയില്‍ ഇടംപിടിച്ചുകഴിഞ്ഞു. സാധാരണയായി നാമകരണനടപടികള്‍ തുടങ്ങുവാന്‍ മരണത്തിനു ശേഷം 5 വര്‍ഷം കഴിയണമെന്ന വ്യവസ്ഥയെ ഫ്രാന്‍സിസ് പാപ്പാ ഒഴിവാക്കിക്കൊണ്ട് ഫാദര്‍ ഹാമലിനെ വാഴ്ത്തപ്പെട്ടവനാക്കുവാനുള്ള നടപടികള്‍ ആരംഭിക്കുകയായിരിന്നു.
Image: /content_image/TitleNews/TitleNews-2017-07-27-10:23:22.jpg
Keywords: ജാക്വ, ഹാമ
Content: 5531
Category: 1
Sub Category:
Heading: തിന്മയെ ഇല്ലാതാക്കുവാന്‍ ദൈവത്തിനു മാത്രമേ സാധിക്കൂ: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലോകത്തില്‍ നന്മയും തിന്മയും ഇഴചേര്‍ന്നു കിടക്കുന്നതിനാല്‍ അവയെ വേര്‍തിരിക്കുക അസാധ്യമാണെന്നും അതു ദൈവത്തിനുമാത്രം കഴിയുന്ന കാര്യമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച സുവിശേഷത്തിലെ കളകളുടെ ഉപമ വ്യാഖ്യാനിച്ചു കൊണ്ട് നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പറഞ്ഞത്. നമുക്കു പുറത്തുള്ള തിന്മകളില്‍ മാത്രം നോക്കിയിരിക്കുന്നത് അര്‍ത്ഥമാക്കുന്നത് നമ്മിലുള്ള പാപത്തെ തിരിച്ചറിയുന്നതിനു നാം ഇഷ്ടപ്പെടുന്നില്ല എന്നതാണെന്നും മാര്‍പാപ്പ പറഞ്ഞു. ഉപമയുടെ വിവരണത്തില്‍ രണ്ടു യജമാനന്മാരുള്ള ഒരു വയലാണ് ഉള്ളത്. ഒരു വശത്ത് വയലിന്‍റെ യജമാനനെ പ്രതിനിധാനം ചെയ്യുന്നത് നല്ല വിത്തുവിതയ്ക്കുന്ന ദൈവമാണ്. മറുവശത്ത്, കളകള്‍ വിതയ്ക്കുന്ന സാത്താനും വയലിന്‍റെ യജമാനനായി മാറുകയാണ്. സമയം കടന്നുപോയപ്പോള്‍, ഗോതമ്പിനൊപ്പം കളകളും വളര്‍ന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ യജമാനനും വേലക്കാര്‍ക്കും രണ്ടുതരം മനോഭാവങ്ങളാണു രൂപപ്പെട്ടത്. വേലക്കാര്‍ ആ കളകളെ പറിച്ചുകൂട്ടുന്നതിനായി ആലോചിച്ചപ്പോള്‍, യജമാനന്‍ അവരുടെ ആലോചനയെ എതിര്‍ത്തു. ഈ ഒരു പ്രതീകത്തിലൂടെ, യേശു നമ്മോടു പറയുന്നു, ഈ ലോകത്തില്‍ നന്മയും തിന്മയും ഇഴചേര്‍ന്നു കിടക്കുന്നതിനാല്‍ തിന്മയെ ഇല്ലാതാക്കുന്നതിനുവേണ്ടി അവയെ വേര്‍തിരിക്കുക അസാധ്യമാണ്. അതു ദൈവത്തിനുമാത്രം കഴിയുന്ന കാര്യമാണ്, അത് അന്ത്യവിധിദിനത്തില്‍ മാത്രം ദൈവം ചെയ്യുന്ന കാര്യമാണ്. ഈ സാഹചര്യത്തില്‍ നന്മതിന്മകളെ വിവേചിക്കുക എന്ന പ്രവൃത്തി പ്രയാസകരമാണ്. എന്നിരിന്നാലും നാമെല്ലാവരും, നമ്മുടെ സര്‍വശക്തിയോടും കൂടെ തിന്മയില്‍നിന്നും അതിന്‍റെ പ്രലോഭനങ്ങളില്‍ നിന്നും നമ്മെത്തന്നെ അകറ്റിനിര്‍ത്തുന്നതിനു പരിശ്രമിക്കുന്നു. യേശുക്രിസ്തു, അവിടുത്തെ കുരിശുമരണത്താലും ഉത്ഥാനത്താലും, നമ്മെ പാപത്തിന്‍റെ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ചു. നമുക്കു പുതുജീവനിലൂടെ നടക്കുന്നതിനുള്ള കൃപ നല്‍കി. മാമോദീസ വഴി അവിടുന്ന് നമ്മുടെ പാപങ്ങളില്‍ നിന്നു മോചനം ആവശ്യമാണെന്ന് ഏറ്റുപറയാന്‍ നമുക്കു കഴിവു നല്‍കി. ദൈവികപ്രവര്‍ത്തനങ്ങളുടെ രഹസ്യങ്ങളെ ഗ്രഹിക്കാന്‍ പരിശുദ്ധ മറിയം നമ്മെ സഹായിക്കട്ട ആശംസയോടെയാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/TitleNews/TitleNews-2017-07-27-12:00:29.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 5532
Category: 17
Sub Category:
Heading: രോഗവും പട്ടിണിയും മൂലം കഷ്ട്ടപ്പെടുന്ന ഈ കുടുംബം നിങ്ങളുടെ കാരുണ്യത്തിനായി യാചിക്കുന്നു
Content: ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം സെന്‍റ് അഗസ്റ്റിന്‍ ചര്‍ച്ച് ഇടവകാംഗമായ ഈ കുടുംബം നിങ്ങളുടെ കാരുണ്യത്തിനായി യാചിക്കുന്നു. കുടുംബനാഥനായ ജോസ് റാഫേലും ഭാര്യ എത്സമ്മയും മക്കളായ അബിയും അഗസ്റ്റിനും അടങ്ങുന്നതാണ് ഈ കുടുംബം. ജോസ് റാഫേലിന് ചുഴലി, കേള്‍വിക്കുറവ് തുടങ്ങിയ രോഗങ്ങള്‍ നിമിത്തം ജോലിക്കു പോകാന്‍ സാധിക്കുന്നില്ല. അബിയും രോഗബാധിതനാണ്. രോഗിയായ ഭര്‍ത്താവിനെയും മകനെയും ശുശ്രൂഷിക്കേണ്ടതിനാല്‍ എല്‍സമ്മക്കും ജോലിക്കു പോകുവാന്‍ സാധിക്കുന്നില്ല. മറ്റ് വരുമാന മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്ത ഈ കുടുംബം ഭക്ഷണത്തിനും അനുദിന ചിലവുകള്‍ക്കും ബുദ്ധിമുട്ടുന്നു. മഴക്കാലമായാല്‍ ഒന്നു കയറിയിരിക്കുവാന്‍ പോലും സാധിക്കാത്ത ഒരു ചെറിയ ഭവനത്തിലാണ് ഈ കുടുംബം താമസിക്കുന്നത്. മഴനനയാതെ ഒന്നു തലചായ്ക്കാന്‍ ഒരു ചെറിയ ഭവനവും ഈ കുടുംബത്തിന്റെ സ്വപ്നമാണ്. ഭക്ഷണത്തിനും ചികിത്സയ്ക്കും മരുന്നിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും പണം കണ്ടെത്തുവാന്‍ കഷ്ട്ടപ്പെടുന്ന ഈ കുടുംബത്തിന് 'ഒരു ഭവനം' എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ഈ കുടുംബത്തെ സാമ്പത്തികമായി ഏതെങ്കിലും രീതിയില്‍ സഹായിക്കുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ അത് ഈ കുടുംബത്തിന് വലിയ ആശ്വാസമായിരിക്കും. നിങ്ങള്‍ ഈ കുടുംബത്തിന് വേണ്ടി നല്‍കുന്ന ഓരോ ചെറിയ സഹായവും സ്വര്‍ഗ്ഗത്തില്‍ വലിയ നിക്ഷേപമായിരിക്കും. സര്‍വ്വശക്തനായ ദൈവം നിങ്ങളെയും തലമുറകളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നിങ്ങളുടെ സാമ്പത്തികസഹായം ഈ കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകാവുന്നതാണ്. #{red->none->b-> Bank Account Details: ‍}# Name: Mr. Raphel Joskunju P L
Bank: State Bank Of India
Branch: Arthinkal
Account No: 31 50 99 12 089
IFSC Code: SBIN000593
Phone: 90 20 21 50 54
Image: /content_image/Charity/Charity-2017-07-27-13:10:25.jpg
Keywords: സഹായ
Content: 5533
Category: 17
Sub Category:
Heading: രോഗവും പട്ടിണിയും മൂലം കഷ്ട്ടപ്പെടുന്ന ഈ കുടുംബം നിങ്ങളുടെ കാരുണ്യത്തിനായി യാചിക്കുന്നു
Content: ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം സെന്‍റ് അഗസ്റ്റിന്‍ ചര്‍ച്ച് ഇടവകാംഗമായ ഈ കുടുംബം നിങ്ങളുടെ കാരുണ്യത്തിനായി യാചിക്കുന്നു. കുടുംബനാഥനായ ജോസ് റാഫേലും ഭാര്യ എത്സമ്മയും മക്കളായ അബിയും അഗസ്റ്റിനും അടങ്ങുന്നതാണ് ഈ കുടുംബം. ജോസ് റാഫേലിന് ചുഴലി, കേള്‍വിക്കുറവ് തുടങ്ങിയ രോഗങ്ങള്‍ നിമിത്തം ജോലിക്കു പോകാന്‍ സാധിക്കുന്നില്ല. അബിയും രോഗബാധിതനാണ്. രോഗിയായ ഭര്‍ത്താവിനെയും മകനെയും ശുശ്രൂഷിക്കേണ്ടതിനാല്‍ എല്‍സമ്മക്കും ജോലിക്കു പോകുവാന്‍ സാധിക്കുന്നില്ല. മറ്റ് വരുമാന മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്ത ഈ കുടുംബം ഭക്ഷണത്തിനും അനുദിന ചിലവുകള്‍ക്കും ബുദ്ധിമുട്ടുന്നു. മഴക്കാലമായാല്‍ ഒന്നു കയറിയിരിക്കുവാന്‍ പോലും സാധിക്കാത്ത ഒരു ചെറിയ ഭവനത്തിലാണ് ഈ കുടുംബം താമസിക്കുന്നത്. മഴനനയാതെ ഒന്നു തലചായ്ക്കാന്‍ ഒരു ചെറിയ ഭവനവും ഈ കുടുംബത്തിന്റെ സ്വപ്നമാണ്. ഭക്ഷണത്തിനും ചികിത്സയ്ക്കും മരുന്നിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും പണം കണ്ടെത്തുവാന്‍ കഷ്ട്ടപ്പെടുന്ന ഈ കുടുംബത്തിന് 'ഒരു ഭവനം' എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ഈ കുടുംബത്തെ സാമ്പത്തികമായി ഏതെങ്കിലും രീതിയില്‍ സഹായിക്കുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ അത് ഈ കുടുംബത്തിന് വലിയ ആശ്വാസമായിരിക്കും. നിങ്ങള്‍ ഈ കുടുംബത്തിന് വേണ്ടി നല്‍കുന്ന ഓരോ ചെറിയ സഹായവും സ്വര്‍ഗ്ഗത്തില്‍ വലിയ നിക്ഷേപമായിരിക്കും. സര്‍വ്വശക്തനായ ദൈവം നിങ്ങളെയും തലമുറകളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നിങ്ങളുടെ സാമ്പത്തികസഹായം ഈ കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകാവുന്നതാണ്. #{red->none->b-> Bank Account Details: ‍}# Name: Mr. Raphel Joskunju P L
Bank: State Bank Of India
Branch: Arthinkal
Account No: 31 50 99 12 089
IFSC Code: SBIN0008593
Phone: 90 20 21 50 54
Image: /content_image/Charity/Charity-2017-07-27-13:15:30.jpg
Keywords: സഹായം
Content: 5534
Category: 6
Sub Category:
Heading: ക്രിസ്തു തന്റെ രഹസ്യജീവിതത്തിലും രക്ഷാകരദൗത്യം നിര്‍വ്വഹിച്ചുകൊണ്ടിരിന്നു
Content: "ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്, യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്" (യോഹ 20: 30-31). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 12}#
യേശുവിനെ സംബന്ധിച്ചു മനുഷ്യനു ജിഞ്ജാസ ഉളവാക്കുന്ന പല വസ്തുതകളും സുവിശേഷങ്ങളില്‍ നാം കാണുന്നില്ല. യേശുവിന്റെ നസ്രത്തിലെ രഹസ്യജീവിതത്തെക്കുറിച്ചോ പരസ്യജീവിതത്തിന്റെ നല്ലൊരു ഭാഗത്തെക്കുറിച്ച് പോലുമോ സുവിശേഷങ്ങള്‍ ഒന്നും തന്നെ പറയുന്നില്ല. ഇതു രണ്ട് സുപ്രധാനസത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഒന്ന്‍: സുവിശേഷങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന വസ്തുതകളുടെ ഉദ്ദേശം യേശുവിന്റെ ജീവചരിത്രം ചിത്രീകരിക്കുക എന്നുള്ളതല്ല: പിന്നെയോ അവിടുന്നു ദൈവപുത്രനായ ക്രിസ്തുവാണെന്ന് ലോകം വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം മനുഷ്യര്‍ക്ക് അവന്റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്. രണ്ട്: ക്രിസ്തു കുരിശില്‍ ചിന്തിയ രക്തത്തിലൂടെയാണ് നമ്മുക്ക് രക്ഷ ലഭിക്കുന്നതെങ്കിലും അവിടുത്തെ ജീവിതത്തില്‍ മുഴുവനും രക്ഷാകരരഹസ്യം പ്രവര്‍ത്തനനിരതമാണ്. ക്രിസ്തുവിന്റെ ജീവിതം മുഴുവനും പിതാവായ ദൈവത്തിന്റെ വെളിപാടാണ്. അവിടുത്തെ വാക്കുകളും പ്രവര്‍ത്തികളും നിശബ്ദതകളും സഹനങ്ങളും ജീവിതരീതിയും സംഭാഷണശൈലിയും അവിടുത്തെ രഹസ്യങ്ങളുടെ ഏറ്റവും നിസ്സാരഘടകങ്ങള്‍ പോലും നമ്മോടുള്ള ദൈവത്തിന്റെ സ്നേഹം നമ്മുക്ക് വെളിപ്പെടുത്തുന്നു. യേശുവിന്റെ ജനനം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള ജീവിതത്തില്‍ മുഴുവനും അവിടുത്തെ രക്ഷാകരദൗത്യം താഴെപറയുംവിധം പ്രവര്‍ത്തനനിരതമായിരിക്കുന്നു. #{blue->n->n->1. തന്റെ മനുഷ്യാവതാരത്താല്‍ സ്വയം ദരിദ്രനായി തീര്‍ന്നുകൊണ്ട് തന്റെ ദാരിദ്ര്യത്താല്‍ യേശുക്രിസ്തു നമ്മെ സമ്പന്നരാക്കുന്നു. 2. തന്റെ രഹസ്യജീവിതത്തിലെ വിധേയത്വം വഴി അവിടുന്നു നമ്മുടെ അനുസരണക്കേടിനു പരിഹാരം ചെയ്യുന്നു. 3. അവിടുത്തെ വചനം ശ്രോതാക്കളെ പവിത്രീകരിക്കുന്നു. 4. താന്‍ നിര്‍വ്വഹിച്ച രോഗശാന്തികളിലൂടെയും പിശാചു ബഹിഷ്ക്കരണങ്ങളിലൂടെയും ഈശോ നമ്മുടെ ദൗർബല്യങ്ങൾ ഏറ്റെടുക്കുകയും നമ്മുടെ രോഗങ്ങള്‍ വഹിക്കുകയും ചെയ്തു. 5. തന്റെ പുനരുത്ഥാനത്തിലൂടെ അവിടുന്നു നമ്മെ നീതീകരിച്ചു }# (CCC 517). #{red->n->b->വിചിന്തനം}#
ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ജീവിതം മുഴുവന്‍ ഒരു പുനഃപ്രതിഷ്ഠയുടെ രഹസ്യമാണ്. അവിടുന്നു ചെയ്തതും പറഞ്ഞതും സഹിച്ചതുമെല്ലാം അധപതിച്ച മനുഷ്യനെ അവന്റെ ആദ്യവിളിയില്‍ പുനഃസ്ഥാപിക്കുവാന്‍ വേണ്ടിയായിരിന്നു. ആദത്തില്‍ നമ്മുക്ക് നഷ്ട്ടമായ ദൈവത്തിന്റെ ഛായയും സാദൃശ്യവും നമ്മുക്ക് പുനഃപ്രാപ്യമാകുവാന്‍ വേണ്ടി ക്രിസ്തു മനുഷ്യജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളും അനുഭവിച്ചു. അതുവഴി എല്ലാ മനുഷ്യര്‍ക്കും ദൈവവുമായുള്ള ഐക്യം പുനഃസ്ഥാപിച്ചു. നമ്മുടെ ജീവിതത്തെ മുഴുവനും ഈശോയുടെ രഹസ്യവും പരസ്യവുമായ ജീവിതത്തോട് ചേര്‍ത്തുവെച്ചു കൊണ്ട് നമ്മുടെ ജീവിതത്തെ വിശുദ്ധീകരിക്കുകയും ക്രിസ്തുവിലൂടെ നമ്മുക്ക് ലഭിക്കുന്ന സൗജന്യരക്ഷ സ്വീകരിക്കുകയും ചെയ്യാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-07-27-14:25:42.jpg
Keywords: യേശു, ക്രിസ്തു
Content: 5535
Category: 18
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഇന്ന്: ഭരണങ്ങാനത്തേക്ക് വിശ്വാസികളുടെ പ്രവാഹം
Content: ഭ​​ര​​ണ​​ങ്ങാ​​നം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ വിവിധ സ്ഥലങ്ങളില്‍ നടക്കും. വിശുദ്ധയെ അടക്കം ചെയ്ത ഭ​​ര​​ണ​​ങ്ങാ​​നത്തേക്ക് ആയിരങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ പു​​ണ്യ​​സു​​കൃ​​ത​​ങ്ങ​​ൾ അ​​ർ​​പ്പി​​ച്ച ക്ലാ​​ര​​മ​​ഠ​​വും വ്ര​​ത​​വാ​​ഗ്ദാ​​നം ന​​ട​​ത്തി​​യ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യും ഭൗ​​തി​​ക​​ശ​​രീരം അ​​ട​​ക്കം​​ചെ​​യ്ത ചാ​​പ്പ​​ലും അ​​വി​​ടേ​​ക്കു​​ള്ള വ​​ഴി​​ക​​ളും വി​​ശ്വാ​​സി​​ക​​ളാ​​ൽ നി​​റ​​യും. രാവിലെ 10ന് ​​ബിഷപ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് തി​​രു​​നാ​​ൾ റാ​​സ അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ കൊ​​ല്ലം​​പ​​റ​​ന്പി​​ൽ, ഫാ.​​ജോ​​ർ​​ജ് അ​​ന്പ​​ഴ​​ത്തു​​ങ്ക​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും. 12ന് ​​തി​​രു​​നാ​​ൾ ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം. 2.30നു നടക്കുന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​നക്കു ഫാ. ​​ഏ​​ബ്ര​​ഹാം വെ​​ട്ടു​​വ​​യ​​ലി​ലും 3.30നു നടക്കുന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​നക്കു മോ​​ണ്‍. ജോ​​സ​​ഫ് കൊ​​ല്ലം​​പ​​റ​​ന്പി​ലും 4.30നു നടക്കുന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​നക്കു മോ​​ണ്‍. ഏ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​ലും 5.30നു നടക്കുന്ന വി​​ശു​​ദ്ധ കു​​ർ​​ബാ​​നക്കു മോ​​ണ്‍. ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ലും കാര്‍മ്മികത്വം വഹിക്കും. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ വി​​ശു​​ദ്ധ ജീ​​വി​​ത​​ത്തി​​നു സാ​​ക്ഷ്യം വ​​ഹി​​ച്ച ഭ​​ര​​ണ​​ങ്ങാ​​നം ക്ലാ​​ര​​മ​​ഠ​​ത്തി​​ലേ​​ക്കു ന​​ട​​ന്ന ഇന്നലെ ജ​​പ​​മാ​​ല മെ​​ഴു​​കു​​തി​​രി പ്ര​​ദക്ഷിണ​​ത്തി​​ൽ ആ​​യി​​ര​​ങ്ങളാണ് പ​​ങ്കെ​​ടു​​ത്തത്.
Image: /content_image/India/India-2017-07-28-04:54:26.jpg
Keywords: വിശുദ്ധ അല്‍
Content: 5536
Category: 1
Sub Category:
Heading: ഫാ. മാര്‍ട്ടിന്‍റെ മൃതദേഹം വിട്ടുനല്‍കി
Content: എഡിൻബറോ: എഡിൻബറോയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സിഎംഐ സഭാംഗം ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം ഫ്യൂണറൽ ഡയറക്ടേഴ്സിന് ഒടുവില്‍ വിട്ടുനല്‍കി. തുടര്‍ നടപടികള്‍ ല​​​ണ്ട​​​നി​​​ലെ സി​​​എം​​​ഐ ആ​​​ശ്ര​​​മ​​​ത്തി​​​ലെ ഫാ.​​​ടെ​​​ബി​​​ൻ പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ സി​​​എം​​​ഐ ഏകോപിപ്പിക്കും. മരണ സർട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ ഇന്ത്യൻ കോണ്‍സുലേറ്റിന് കൈമാറും. പിന്നാലെ ഇന്ത്യൻ കോണ്‍സുലേറ്റ് മൃതദേഹം വ്യോമമാർഗം കൊണ്ടുപോകാനുള്ള എൻഒസി നൽകും. വിമാനത്തിന്‍റെ കാർഗോ ലഭ്യത അനുസരിച്ച് മൃതദേഹം നാട്ടിലെത്തിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. അതേ സമയം ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ട​​​പ​​​ടി​​​ക്ര​​​മങ്ങള്‍ പൂ​​​ർ​​​ത്തി​​​യാ​​​കുന്നതിന് എ​​​ത്ര​​​ദി​​​വ​​​സം വേ​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. നിലവിലെ വിലയിരുത്തല്‍ പ്രകാരം അടുത്ത ആഴ്ച ആദ്യത്തോടെ മൃതദേഹം നാട്ടില്‍ എത്തിക്കുവാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫാ. ടെബിൻ പുത്തൻപുരക്കൽ സിഎംഐ മൃതദേഹത്തെ അനുഗമിക്കും. മൃതസംസ്കാരം ചെത്തിപ്പുഴ തിരുഹൃദയ കൊവേന്തയിലെ സെമിത്തേരിയിൽ നടക്കും.
Image: /content_image/TitleNews/TitleNews-2017-07-28-05:16:10.jpg
Keywords: ഫാ. മാര്‍