category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മെക്സിക്കൻ ബിഷപ്പ്സ് കോണ്‍ഫറന്‍സ് ആസ്ഥാനത്ത് സ്ഫോടനം
Contentമെക്സിക്കോ സിറ്റി: മെക്സിക്കൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ ആസ്ഥാനമന്ദിരത്തിന്റെ മുഖ്യ കവാടത്തിൽ ബോംബ് സ്ഫോടനം. ജൂലൈ 25 ന് പുലർച്ചെ രണ്ടു മണിയോടെ നടന്ന സ്ഫോടനത്തിൽ ആളപായമില്ല. സ്ഫോടനത്തില്‍ മുഖ്യകവാടവും നിരവധി ജനാലകളും തകര്‍ന്നു. ഗ്വാഡലൂപ്പാ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തോട് ചേര്‍ന്നാണ് സ്ഫോടനം നടന്ന ബിഷപ്സ് കോണ്‍ഫറന്‍സ് ആസ്ഥാനകാര്യാലയം സ്ഥിതിചെയ്യുന്നത്. സ്ഫോടനത്തെ പറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. #{red->none->b-> You May Like: ‍}# {{ മെക്സിക്കോയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ ജീവിതം ഭീഷണിയുടെ നിഴലില്‍ -> http://www.pravachakasabdam.com/index.php/site/news/5070 }} അതേ സമയം മനുഷ്യ ജീവനെ വിലമതിക്കണമെന്നും എല്ലാ മനുഷ്യർക്കും ജീവിക്കാൻ അവകാശപ്പെട്ട സുരക്ഷിത ഭവനമായി ലോകം മാറണമെന്നും മെക്സിക്കന്‍ മെത്രാൻ സമിതി പത്രകുറിപ്പില്‍ പറഞ്ഞു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ വൈദികരുടേയും വിശ്വാസികളുടേയും സ്ഥാപനങ്ങളുടേയും സഹകരണത്തിനും കരുതലിനും ബിഷപ്പ്സ് സമിതി നന്ദി രേഖപ്പെടുത്തി. സംഭവത്തിന്റെ അന്വേഷണത്തിന് സഹകരിച്ച ഗവൺമെന്റിനും തദ്ദേശ വകുപ്പിനും നന്ദി അറിയിച്ചു കൊണ്ടാണ് മെക്സിക്കൻ എപ്പിസ്കോപ്പൽ കോണ്‍ഫറൻസ് ജനറൽ സെക്രട്ടറിയും വക്താവുമായ മോൺ. അൽഫോൻസോ ജി മിറാൻഡ ഗോർഡിയോളയുടെ കുറിപ്പ് സമാപിക്കുന്നത്. മെക്സിക്കോയിലെ കത്തോലിക്കാ മെത്രാന്‍മാര്‍ക്ക് നേരെ ലഹരിമരുന്ന് കടത്ത് സംഘങ്ങളുടെ ഭീഷണികള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുവെന്ന് ചില്‍പാസിന്‍ഗോ-ചിലാപ്പാ രൂപതയിലെ മെത്രാനായ സാല്‍വഡോര്‍ റെയ്ഞ്ചല്‍ മെന്‍ഡോസാ നേരത്തെ വെളിപ്പെടുത്തിയിരിന്നു. പുരോഹിതർക്കു നേരെയുള്ള ആക്രമണങ്ങളും തട്ടികൊണ്ടു പോയി ബന്ധികളാക്കി പാർപ്പിക്കുന്ന അനേകം സംഭവങ്ങൾ, മെക്സിക്കോയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-07-27 13:15:00
Keywordsമെക്സി
Created Date2017-07-27 13:15:56