Contents

Displaying 5241-5250 of 25107 results.
Content: 5537
Category: 18
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മ സഹനത്തിന്റെ മാലാഖ: മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍
Content: ഭ​​ര​​ണ​​ങ്ങാ​​നം: വിശുദ്ധ അല്‍ഫോന്‍സാമ്മ സഹനത്തിന്റെ മാലാഖയായിരിന്നുവെന്നു കോ​​ത​​മം​​ഗ​​ലം ബിഷപ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍. ഭ​​ര​​ണ​​ങ്ങാ​​നം തീ​​ർ​​ത്ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അദ്ദേഹം. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ സു​​വി​​ശേ​​ഷ​​മൂ​​ല്യ​​ങ്ങ​​ളി​​ൽ ജീ​​വി​​ച്ചാ​​ണു വി​​ശു​​ദ്ധ​​യാ​​യ​​തെ​​ന്നും അ​​വ പ​​രി​​ശീ​​ലി​​ച്ച​​ത് കു​​ടും​​ബ​​ത്തി​​ൽ​​നി​​ന്നാ​​ണെ​​ന്നും അദ്ദേഹം പറഞ്ഞു. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ വി​​ശു​​ദ്ധ​​യാ​​ണെ​​ന്നും അ​​വ​​രെ അ​​നു​​ക​​രി​​ക്കാ​​ൻ എ​​ളു​​പ്പ​​മാ​​ണെ​​ന്നും ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ഇന്നലെ വൈകീട്ട് നടന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേ പറഞ്ഞു. ന​​മ്മു​​ടെ ജീ​​വി​​ത​​ങ്ങ​​ൾ മ​​നു​​ഷ്യ​​രു​​ടെ ഇ​​ട​​യി​​ലും ദൈ​​വ​​സ​​ന്നി​​ധി​​യി​​ലും സ്വീ​​കാ​​ര്യ​​മാ​​കാ​​ൻ കു​​രി​​ശി​​ന്‍റെ ആ​​ത്മീ​​യ​​ത അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യെ​​പ്പോ​​ലെ ന​​മു​​ക്കു വേണമെന്നും അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/India/India-2017-07-28-05:26:36.jpg
Keywords: അല്‍ഫോ
Content: 5538
Category: 1
Sub Category:
Heading: ബൈബിളിലെ ജെറുസലേം ദേവാലയത്തിന്റെ തകര്‍ച്ച സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്തി
Content: ജറുസേലം: ബൈബിളിലെ പഴയനിയമത്തിലെ രാജാക്കന്‍മാരുടെ പുസ്തകത്തില്‍ ജറുസേലം ദേവാലയത്തെ കുറിച്ചുള്ള വിവരണം ചരിത്രസത്യമാണെന്ന് ഇസ്രായേലി പുരാവസ്തുഗവേഷകര്‍. ജെറുസലേം ദേവാലയം യാഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നുവെന്നും, ബാബിലോണിയന്‍ ആക്രമണത്തിലാണ് ദേവാലയം തകര്‍ക്കപ്പെട്ടതെന്നും സ്ഥിരീകരിക്കുന്ന തെളിവുകളുമായാണ് ഇസ്രായേലി പുരാവസ്തുഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. ഡോ. ജോ ഉസിയേലിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി (IAA) ജെറുസലേമിലെ സിറ്റി ഓഫ് ഡേവിഡ് നാഷണല്‍ പാര്‍ക്കില്‍ നടത്തിയ ഉദ്ഘനനത്തിലാണ് പുതിയ തെളിവുകള്‍ കണ്ടെത്തിയത്. ഈജിപ്തില്‍ നിര്‍മ്മിതമായ ആനക്കൊമ്പുകൊണ്ടുള്ള പ്രതിമ, സീലുചെയ്തിട്ടുള്ള പൊട്ടിയ കളിമണ്‍ പാത്രങ്ങള്‍ തുടങ്ങിയവയാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സീലുകള്‍ ആദ്യ ദേവാലയത്തിന്റെ നാശത്തിനുമുന്‍പുള്ള രാജാക്കന്‍മാര്‍ ഉപയോഗിച്ചിരുന്നവയാണെന്ന് ഗവേഷണത്തിന്റെ കോ-ഓര്‍ഡിനേറ്ററായ ഓര്‍ട്ടാല്‍ ചലാഫ് പറഞ്ഞു. പുരാവസ്തുക്കളില്‍ മിക്കവയും മരക്കരികൊണ്ട് മറഞ്ഞുകിടന്നിരുന്ന അവസ്ഥയിലാണ് കണ്ടെത്തിയത്. നെബുക്കദ്നെസ്സാറിന്റെ കീഴില്‍ ബാബിലോണിയക്കാര്‍ ജെറുസലേം ആക്രമിച്ചതിനെക്കുറിച്ചാണ് ബൈബിളിലെ 2 രാജാക്കന്മാരുടെ പുസ്തകത്തില്‍ വിവരിക്കുന്നത്. രണ്ടുവര്‍ഷത്തോളം ഉപരോധമേര്‍പ്പെടുത്തിയതിനുശേഷമാണ് അവര്‍ നഗരത്തെ ചുട്ടുചാമ്പലാക്കിയത്. ബൈബിളില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച്, നെബുക്കദ്നെസ്സാറിന്റെ പത്തൊന്‍പതാം ഭരണവര്‍ഷം അവന്റെ അംഗരക്ഷകന്‍മാരുടെ നേതാവായ നെബുസരദാന്‍ ജെറുസലേമില്‍ വന്നു കര്‍ത്താവിന്റെ ആലയവും രാജകൊട്ടാരവും, വീടുകളും അഗ്നിക്കിരയാക്കി. മാളികകള്‍ കത്തിച്ചാമ്പലായി. അവനോടുകൂടെയുണ്ടായിരുന്ന കല്‍ദായ സൈന്യം ജെറുസലേമിന് ചുറ്റുമുള്ള കോട്ടത്തകര്‍ക്കുകയും ചെയ്തു (2 രാജാക്കന്‍മാര്‍ 25:8-11). ഹീബ്രു കലണ്ടറനുസരിച്ച് Av മാസത്തിലാണ് (തിഷാ B’ Av) ജെറുസലേമിലെ ആദ്യദേവാലയം അഗ്നിക്കിരയായത്. അന്നുമുതല്‍ ജൂതന്‍മാര്‍ ഈ ദിവസം വിലാപദിവസമായി ആചരിച്ചുവരുകയാണ്. പഴയ യൂദാരാജ്യത്തിന്റെ തലസ്ഥാനമായ ജെറുസലേമിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുതിയ കണ്ടെത്തലില്‍ നിന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി അധികൃതര്‍. 'ബ്രേക്കിംഗ് ഇസ്രായേല്‍ ന്യൂസാ'ണ് കണ്ടെത്തല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-07-28-06:29:16.jpg
Keywords: ഇസ്രായേ
Content: 5539
Category: 1
Sub Category:
Heading: സ്കോട്ട്‌ലൻഡിനെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നു
Content: എഡിൻബർഗ്: ഫാത്തിമാദർശനങ്ങളുടെ ശതാബ്ദിയോടനുബന്ധിച്ച് സ്കോട്ട്‌ലൻഡിനെ പരിശുദ്ധ കന്യകാ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നു. സെപ്റ്റബർ മൂന്നിന് കാർഫിൻ ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ രാജ്യത്തെ മെത്രാന്മാരുടെ നേതൃത്വത്തിലായിരിക്കും സമർപ്പണം. വിമലഹൃദയഭക്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് സമര്‍പ്പണം നടത്തുന്നത്. സമര്‍പ്പണത്തിന്റെ ഭാഗമായി നാല്പതു ദിവസം നീണ്ട് നില്ക്കുന്ന ആത്മീയ ഒരുക്കത്തിൽ തന്നോടൊപ്പം എല്ലാ വിശ്വാസികളും പങ്കുചേരണമെന്ന് പൈസ്ലി ബിഷപ്പ് ജോൺ കീനൻ അഭ്യർത്ഥിച്ചു. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം അഭ്യര്‍ത്ഥന നടത്തിയത്. ഫാത്തിമ ശതാബ്ദിയുടെ ഭാഗമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെയും ജൂണിൽ പോളണ്ടിനെയും വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചിരുന്നു. 2013 ഒക്ടോബറിൽ ലോകം മുഴുവനേയും ഫ്രാൻസിസ് പാപ്പ ദൈവമാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചുയെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2017-07-28-07:02:06.jpg
Keywords: വിമല
Content: 5540
Category: 1
Sub Category:
Heading: ബിഷപ്പ്സ് കോണ്‍ഫറന്‍സ് ആസ്ഥാനത്ത് നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഫെമിനിസ്റ്റ് സംഘടന
Content: മെക്സിക്കോ സിറ്റി: ജൂലൈ 25-ന് മെക്സിക്കൻ ബിഷപ്പ്സ് കോണ്‍ഫറന്‍സ് ആസ്ഥാനത്ത് നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്വം തീവ്രആശയങ്ങളുള്ള സ്ത്രീസ്വാതന്ത്ര്യവാദ സംഘടന (Feminist Group) ഏറ്റെടുത്തു. ‘ഇന്‍ഫോര്‍മല്‍ ഫെമിനിസ്റ്റ് കമാന്‍ഡ് ഫോര്‍ ആന്റി-അതോറിറ്റേറിയന്‍ ആക്ഷന്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഫെമിനിസ്റ്റ് സംഘടനായാണ്‌ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത് കോണ്‍ട്രാ ഇന്‍ഫോ എന്ന വെബ്സൈറ്റില്‍ പോസ്റ്റ്‌ ചെയ്ത പ്രസ്താവനയിലൂടെയാണ് സ്ഫോടനത്തിന്റെ പിന്നിലുള്ള ഉത്തരവാദിത്വം ഇവര്‍ വെളിപ്പെടുത്തിയത്. 'നിങ്ങളുടെ ദൈവത്തിന്റെ പേരിലുള്ള എല്ലാ പീഡനങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കും വേണ്ടിയുള്ള ആക്രമണ'മാണ് നടത്തിയതെന്ന് സംഘടന പ്രസ്താവനയില്‍ കുറിച്ചു. ഡൈനാമിറ്റ്, എല്‍‌പി ഗ്യാസ്, ബൂട്ടെയിന്‍ തുടങ്ങിയവ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് സ്വയം നിര്‍മ്മിച്ച ബോംബാണ് സ്ഫോടനത്തിനു ഉപയോഗിച്ചതെന്നും പ്രസ്താവനയിലുണ്ട്. തങ്ങള്‍ വിപ്ളവകാരികളും, പ്രമാണിത്വത്തിനെതിരായി നിലകൊള്ളുന്നവരും, സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവരുമാണെന്നും പ്രസ്താവനയില്‍ ഫെമിനിസ്റ്റ് സംഘടന വെളിപ്പെടുത്തി. ജൂലൈ 25 പുലര്‍ച്ചെയുണ്ടായ സ്ഫോടനത്തില്‍ ഓഫീസിന്റെ മുഖ്യകവാടവും ജനാലകളും തകര്‍ന്നിരിന്നു. ഫെമിനിസ്റ്റ് സംഘടനകളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കഥകള്‍ ഇതിനുമുന്‍പും കോണ്‍ട്രാ ഇന്‍ഫോ എന്ന വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കത്തോലിക്കാ സഭയെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തിയല്ലെന്നും, നിലവില്‍ മെക്സിക്കോയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിന്റെ ഒരു സൂചനമാത്രമാണിതെന്നും മെത്രാന്‍ സമിതി പറഞ്ഞു. അതേ സമയം കത്തോലിക്കാ സഭക്കും, പുരോഹിതര്‍ക്കും സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ മെക്സിക്കന്‍ ഭരണകൂടം ശ്രദ്ധപതിപ്പിക്കണമെന്ന ആവശ്യം രാജ്യത്തുയരുന്നുണ്ട്.
Image: /content_image/News/News-2017-07-28-08:26:38.jpg
Keywords: മെക്സി
Content: 5541
Category: 6
Sub Category:
Heading: എല്ലാവരും വാങ്ങി ഭക്ഷിക്കുവിന്‍: ക്രിസ്തു ലോകം മുഴുവനെയും ക്ഷണിക്കുന്നു
Content: "യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും അവന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല" (യോഹ. 6:53). വിശുദ്ധ കുര്‍ബാനയെന്ന കൂദാശയില്‍ തന്നെ സ്വീകരിക്കുവാന്‍ കര്‍ത്താവായ യേശു ലോകം മുഴുവനെയും ക്ഷണിക്കുന്നു. ഈ കൂദാശയില്‍ അവിടുത്തെ യഥാര്‍ത്ഥ ശരീരവും യഥാര്‍ത്ഥ രക്തവും ഉണ്ട്. ഇന്ദ്രിയങ്ങള്‍ കൊണ്ടല്ല വിശ്വാസം കൊണ്ട് മാത്രമേ ഈ സത്യം നമുക്ക് ഗ്രഹിക്കുവാന്‍ കഴിയൂ. വി.സിറിള്‍ പറയുന്നതു പോലെ "ഇതു സത്യമാണോ എന്നു സംശയിക്കരുത്‌, പിന്നെയോ രക്ഷകന്‍റെ വാക്കുകളെ വിശ്വാസത്തില്‍ സ്വീകരിക്കുക അവിടുന്നു സത്യമാകയാല്‍ വ്യാജം പറയുന്നില്ല." ഈ മഹത്തായ ക്ഷണത്തിനു പ്രത്യുത്തരം നല്‍കാന്‍, വിശുദ്ധമായ ഈ നിമിഷത്തിനുവേണ്ടി നാം നമ്മെത്തന്നെ ഒരുക്കണം. നമ്മുടെ മനസാക്ഷിയെ പരിശോധിക്കാന്‍ വി. പൗലോസ് നമ്മെ ഉപദേശിക്കുന്നു: "തന്മൂലം ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാനപാത്രത്തില്‍ നിന്നു കുടിക്കുകയും ചെയ്‌താല്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റു ചെയ്യുന്നു. അതിനാല്‍ ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്ന് പാനം ചെയ്യുകയും ചെയ്‌താല്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റു ചെയ്യുന്നു. അതിനാല്‍, ഓരോരുത്തരും ആത്മശോധന ചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്യട്ടെ (1 കൊറി. 11:27-29). ഗൗരവമുള്ള പാപം ചെയ്തിട്ടുണ്ടെന്നു ബോധ്യമുള്ള ഏതു വ്യക്തിയും വി.കുര്‍ബാന സ്വീകരണത്തിനു മുന്‍പ് കുമ്പസാരം എന്ന കൂദാശ സ്വീകരിക്കണം. "ദിവ്യകാരുണ്യം വിശുദ്ധര്‍ക്കുള്ള ഒരു സമ്മാനമല്ല; പിന്നെയോ ബലഹീനര്‍ക്കുള്ള ഒരു ഔഷധമാണ്" എന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ വാക്കുകള്‍ വിശുദ്ധ കുര്‍ബാന സ്വീകരണത്തിനു മുന്‍പ് നാം ഓര്‍മ്മിക്കണം. ഈ മഹത്തായ ഒരു കൂദാശയുടെ മുന്‍പില്‍ വിശ്വാസികള്‍ക്കു വിനയത്തോടും തീക്ഷ്ണമായ വിശ്വാസത്തോടും കൂടെ ശതാധിപന്‍റെ വാക്കുകളെ പ്രതിധ്വനിപ്പിക്കാനേ കഴിയൂ! "കര്‍ത്താവേ അങ്ങ് എന്‍റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. അങ്ങ് ഒരു വാക്ക് അരുളിച്ചെയ്താല്‍ മാത്രം മതി, എന്‍റെ ആത്മാവു സുഖം പ്രാപിക്കും." വി. യോഹന്നാന്‍ ക്രിസോസ്തോമിന്‍റെ ആരാധനക്രമത്തില്‍‍ വിശ്വാസികള്‍ ഇതേ ചൈതന്യത്തില്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു. "ദൈവപുത്രാ! ഇന്ന് അങ്ങയുടെ ആത്മീയ അത്താഴത്തിന് എന്നെ പങ്കുചേര്‍ക്കണമേ. യൂദാസിന്‍റെ ചുംബനം ഞാന്‍ അങ്ങേക്കു തരികയില്ല. പിന്നെയോ കള്ളനോടൊപ്പം ഞാന്‍ വിളിച്ചു പറയും: കര്‍ത്താവേ അങ്ങയുടെ രാജ്യത്തില്‍ വരുമ്പോള്‍ എന്നെയും ഓര്‍ക്കണമേ" (CCC 1386). #{red->n->b->വിചിന്തനം}# <br> ലോകം മുഴുവനുമുള്ള ഓരോ മനുഷ്യനും ദിവ്യകാരുണ്യ ആരാധനയുടെ വലിയ ആവശ്യമുണ്ട്. സ്നേഹത്തിന്‍റെ ഈ കൂദാശയില്‍ യേശു നമ്മെ കാത്തിരിക്കുകയും ക്ഷണിക്കുകയും ചെയ്യുന്നു. പൂര്‍ണ്ണവിശ്വാസത്തോടെയുള്ള ധ്യാനത്തിലും ആരാധനയിലും ലോകത്തിന്‍റെ ഗൗരവപൂര്‍ണ്ണങ്ങളായ നിയമലംഘനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും പരിഹാരം ചെയ്യാനുമുള്ള സന്നദ്ധതയോടെ അവിടുത്തെ കണ്ടുമുട്ടാനുള്ള സമയം നാം ഉപേക്ഷിക്കരുത്. നമ്മുടെ ആരാധന ഒരിക്കലും അവസാനിക്കാതിരിക്കട്ടെ. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/Meditation/Meditation-2017-07-28-09:10:20.jpg
Keywords: യേശു, ക്രിസ്തു
Content: 5542
Category: 10
Sub Category:
Heading: റഷ്യ വിശ്വാസത്തിന്‍റെ പാതയില്‍: നിരീശ്വരവാദികളുടെ എണ്ണം പകുതിയായി കുറഞ്ഞു
Content: മോസ്കോ: ശക്തമായ ക്രൈസ്തവ വിശ്വാസത്തിലേക്ക് റഷ്യന്‍ ജനത കടന്നുവരുന്നതായി പുതിയ സര്‍വ്വേ ഫലം. റഷ്യയിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ‘ലെവാഡാ’ എന്ന സ്വതന്ത്ര റിസര്‍ച്ച് സെന്‍റര്‍ അടുത്തിടെ നടത്തിയ സര്‍വ്വേ പ്രകാരം റഷ്യയിലെ നിരീശ്വരവാദികളുടെ എണ്ണം പകുതിയായി കുറഞ്ഞെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. 2014-ല്‍ യാതൊരു മതത്തിലും വിശ്വസിക്കാത്തരാണെന്ന് കരുതുന്നവരുടെ എണ്ണം 26 ശതമാനമായിരുന്നുവെങ്കില്‍ 2017-ആയപ്പോഴേക്കും ഇത് 13 ശതമാനായി കുറഞ്ഞുവെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. രാജ്യത്തെ 48 പ്രദേശങ്ങളിലുള്ള പട്ടണങ്ങളിലും, ഗ്രാമങ്ങളിലുമായി 137 അധിവാസമേഖലകളിലെ 18 വയസ്സോ അതില്‍ക്കൂടുതലോ പ്രായമുള്ള 1600-ഓളം പേര്‍ക്കിടയിലായിരുന്നു സര്‍വ്വേ നടത്തിയത്. ‘ലെവാഡാ’യുടെ സര്‍വ്വേയില്‍ പങ്കടുത്തവരില്‍ 44% പേര്‍ ദൈവവിശ്വാസികളും, 33% പേര്‍ മിതമായ രീതിയിലുള്ള വിശ്വാസമുള്ളവരും, 9% കടുത്ത ദൈവവിശ്വാസികളുമാണെന്ന് വ്യക്തമായി. സര്‍വ്വേയില്‍ പങ്കെടുത്ത 92 ശതമാനം പേരും ഓര്‍ത്തഡോക്സ് വിഭാഗത്തെ അനുകൂലിക്കുന്നവരാണ്. 2014-നും 2017-നും ഇടക്ക് കത്തോലിക്കരുടെ എണ്ണത്തില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ലെങ്കിലും സര്‍വ്വേ പ്രകാരം 34 ശതമാനത്തോളം പേര്‍ കത്തോലിക്കാ സഭയെ ബഹുമാനിക്കുന്നവരും 40 ശതമാനത്തോളം കത്തോലിക്കാ സഭയെ ആദരവോടെ കാണുന്നവരുമാണ്. സര്‍വ്വേയില്‍ പങ്കെടുത്ത 13 ശതമാനം പേര്‍ അഭിപ്രായം പ്രകടിപ്പിച്ചില്ല. കത്തോലിക്കാ സഭയുടെ 2017-ലെ വാര്‍ഷിക ഡയറക്ടറിയായ ‘ആന്നുവാരിയോ പൊന്തിഫിസിയോ’ അനുസരിച്ച് റഷ്യയില്‍ ഏതാണ്ട് 773,000 ത്തോളം കത്തോലിക്കര്‍ ഉണ്ട്.
Image: /content_image/TitleNews/TitleNews-2017-07-28-12:01:33.jpg
Keywords: റഷ്യ
Content: 5543
Category: 18
Sub Category:
Heading: വൈദികന് നേരെയുള്ള കൊലപാതക ശ്രമം: പ്രതികളെ അറസ്റ്റ് ചെയ്തു
Content: തൃശ്ശൂര്‍: ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സ്നേ​​​ഹ​​​ഭ​​​വ​​​ൻ ഐ​​​ടി​​​സി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​യ് വൈ​​​ദ്യ​​​ക്കാ​​​ര​​​നെ മാ​​​ര​​​കാ​​​യു​​​ധ​​​വു​​​മാ​​​യി ആ​​​ക്ര​​​മി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ഡി​​​വൈ​​​എ​​​സ്പി ഫേ​​​മ​​​സ് വ​​​ർ​​​ഗീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം, കോ​​​ടാ​​​ലി വി​​​ജ​​​യ​​​വി​​​ലാ​​​സം വീ​​​ട്ടി​​​ൽ ക​​​രാ​​​ട്ടെ മ​​​നു എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന മ​​​നീ​​​ഷ്കു​​​മാ​​​ർ(32), വാ​​​സു​​​പു​​​രം മ​​​രോ​​​ട്ടി​​​ക്കു​​​ന്ന് വീ​​​ട്ടി​​​ൽ പ​​​ഞ്ചാ​​​ര എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന രാ​​​ഗേ​​​ഷ്(31) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ഫ​​​യ​​​ർ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്നേ​​​ഹ​​​ഭ​​​വ​​​ൻ ഐ​​​ടി​​​സി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​യ് വൈ​​​ദ്യ​​​ക്കാ​​​ര​​​നു നേരെ ക​​​ഴി​​​ഞ്ഞ​​​ മാ​​​സം 24നു ​​​വൈ​​​കു​​ന്നേ​​രം ആ​​​റ​​​ര​​​യോ​​​ടെ​​​യാണ് ആക്രമണം ഉണ്ടായത്. വ​​​രാ​​​ന്ത​​​യി​​​ൽ നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ഫാ. ​​​ജോ​​​യി​​​യെ ബൈ​​​ക്കി​​​ലെ​​​ത്തി​​​യ ര​​​ണ്ടം​​​ഗ സം​​​ഘ​​​മാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​ത്. ബൈ​​​ക്കി​​​ലെ​​​ത്തി​​​യ​​​വ​​​രി​​​ൽ ഒ​​​രാ​​​ൾ പൈ​​​പ്പ് വ​​​ടി​​​യു​​​മാ​​​യി ഓ​​​ടി​​​വ​​​ന്ന് ഫാ. ​​​ജോ​​​യി​​​യു​​​ടെ കൈ​​​യി​​​ലും കാ​​​ലി​​​ലും അ​​​ടി​​​ക്കുകയായിരുന്നു. പ​​​രി​​​ക്കേ​​​റ്റ വൈ​​​ദി​​​ക​​​നെ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രു​​​ന്നു. പ​​​രി​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യ​​​തി​​​നാ​​​ൽ തൃ​​​ശൂ​​​രി​​​ലു​​​ള്ള അ​​​മ​​​ല ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ എത്തിക്കുകയായിരിന്നു.
Image: /content_image/India/India-2017-07-29-04:10:18.jpg
Keywords: വൈദിക
Content: 5544
Category: 18
Sub Category:
Heading: സഹനത്തിന്റെ പുണ്യപുത്രിയെ സ്മരിച്ചു ഭരണങ്ങാനം
Content: ഭ​​ര​​ണ​​ങ്ങാ​​നം: സഹനത്തിന്റെ പുണ്യപുത്രിയെ സ്മരിച്ചു വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ​ദി​നത്തില്‍ ഭ​​ര​​ണ​​ങ്ങാ​​ന​​ത്ത് എത്തിയത് ആയിരങ്ങള്‍. വിശുദ്ധയുടെ ഭൗ​​തി​​കശ​​രീ​​രം ക​​ബ​​റ​​ട​​ക്കി​​യ ചാ​​പ്പ​​ലി​​ലും സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ലും പു​​ണ്യ​​പ​​രി​​മ​​ളം നി​​റ​​യു​​ന്ന ക്ലാ​​ര​​മ​​ഠ​​ത്തി​​ലും പു​​ണ്യ​​ജീ​​വി​​ത​​ത്തി​​നു സാ​​ക്ഷ്യം പ​​ക​​രു​​ന്ന മ്യൂ​​സി​​യ​​വും സന്ദര്‍ശിക്കുവാന്‍ നാനാജാതി മതസ്ഥര്‍ ആണ് എത്തിയത്. ഇ​​ന്ന​​ലെ രാ​​വി​​ലെ മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റമ്പി​​ൽ നേ​​ർ​​ച്ച​​യ​​പ്പം വെ​​ഞ്ച​​രി​​ച്ചു. തു​​ട​​ർ​​ന്ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പണം നടന്നു. തി​​രു​​നാ​​ൾ റാ​​സ​​യ്ക്കു പാ​​ലാ ബിഷപ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് മു​​ഖ്യ​​കാ​​ർ​മി​​ക​​ത്വം വ​​ഹി​​ച്ചു. ഫാ.​​ സെ​​ബാ​​സ്റ്റ്യ​​ൻ കൊ​​ല്ലം​​പ​​റ​​ന്പി​​ൽ, ഫാ.​​ ജോ​​ർ​​ജ് അ​​ന്പ​​ഴ​​ത്തു​​ങ്ക​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു. ഫാ.​​ തോ​​മ​​സ് ഓ​​ലി​​ക്ക​​ൽ, ഫാ.​​ സ്ക​​റി​​യ വേ​​ക​​ത്താ​​നം, ഫാ.​​ അ​​ല​​ക്സാ​​ണ്ട​​ർ പൈ​​ക​​ട എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കിയ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ തി​​രു​​സ്വ​​രൂ​​പ​​വും സം​​വ​​ഹി​​ച്ചു ന​​ട​​ന്ന ജ​​പ​​മാ​​ല പ്ര​​ദി​​ക്ഷ​​ണ​​ത്തി​​ൽ പ​​തി​​നാ​​യി​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്തു. ഇ​​ന്ന​​ലെ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ൽ ഫാ.​​തോ​​മ​​സ് പാ​​റ​​യ്ക്ക​​ൽ, ഫാ.​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ, ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ പ​​ടി​​ക്ക​​ക്കു​​ഴി​​പ്പി​​ൽ, മോ​​ണ്‍.​​ ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​ന്പി​​ൽ, ഫാ.​​ ഏ​​ബ്ര​​ഹാം വെ​​ട്ടു​​വ​​യ​​ലി​​ൽ, മോ​​ണ്‍.​​ ജോ​​സ​​ഫ് കൊ​​ല്ലം​​പ​​റ​​ന്പി​​ൽ, മോ​​ണ്‍.​​ അ​​ബ്ര​​ഹാം കൊ​​ല്ലി​​ത്താ​​ന​​ത്തു​​മ​​ല​​യി​​ൽ, മോ​​ണ്‍.​​ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു.
Image: /content_image/India/India-2017-07-29-04:52:07.jpg
Keywords: ഭരണ
Content: 5545
Category: 18
Sub Category:
Heading: കുടുംബ കേന്ദ്രീകൃത അജപാലനരീതി പ്രാവര്‍ത്തികമാക്കണം: മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: സീറോമലബാര്‍ സഭയിലെ അജപാലന പ്രവര്‍ത്തനങ്ങളെല്ലാം കുടുംബ കേന്ദ്രീകൃതമായി പുനക്രമീകരിക്കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്‌ബോധിപ്പിച്ചു. കുടുംബപ്രേഷിതത്വം, കുടുംബകൂട്ടായ്മ, മാതൃവേദി, പ്രോലൈഫ് എന്നീ വിഭാഗങ്ങളുടെ രൂപതാ ഡയറക്ടര്‍മാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു അജപാലകന്റെും ശ്രദ്ധയില്‍ പ്രഥമമായി ഏത്തേണ്ടത് കുടുംബമാണ്. പ്രബോധനങ്ങളാല്‍ സമ്പന്നമാണ് സഭ, പ്രബോധനത്തിനൊപ്പം പ്രവര്‍ത്തനങ്ങളും വേണം. കുട്ടികള്‍, യുവജനങ്ങള്‍, മാതാപിതാക്കള്‍, മുതിര്‍ന്നവര്‍, അവശര്‍, തുടങ്ങി എല്ലാ വിഭാഗങ്ങല്‍ക്കുമായി പരസ്പര ബന്ധിതമായി പ്രവര്‍ത്തിക്കുമ്പോള്‍ കുടുംബങ്ങള്‍ സമ്പന്നമാക്കപ്പെടുന്നു. സഭ സന്തോഷിക്കുന്നു. തങ്ങള്‍ ഓരോരുത്തരും സഭയുടെ ഭാഗമാണെന്ന ബോധ്യം എല്ലാവര്‍ക്കും ലഭിക്കുമ്പോഴാണ് അജപാലന പ്രവര്‍ത്തനം ഫലപ്രാപ്തിയിലെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിനും ജീവനുമെതിരെയുളള ഭീഷണികള്‍ വര്‍ദ്ധമാനമാവുകയും കുടുംബജീവിത ശൈഥില്യം ഏറുകയും ചെയ്യുന്ന കാലഘട്ടത്തില്‍ അജപാലകരും പ്രേഷിത പ്രവര്‍ത്തകരും ജാഗ്രതയോടെ സജ്ജമാകണമെന്ന് സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ച മാര്‍ ജോസ് പുളിയ്ക്കല്‍ പിതാവ് അഭിപ്രായപ്പെട്ടു. കുടുംബത്തിനും അല്മായര്‍ക്കും ജീവനും വേണ്ടിയുളള സീറോ മലബാര്‍ സഭയുടെ കമ്മീഷനാണ് സമ്മേളനം സംഘടിപ്പിച്ചത്. ജനറല്‍ സെക്രട്ടറി ഫാ. ആന്റെണി മൂലയില്‍, കുടുംബ പ്രേഷിതത്വ വകുപ്പ് സെക്രട്ടറി ഫാ.ജോസഫ് കൊല്ലകൊമ്പില്‍, കുടുംബ കൂട്ടായ്മ വകുപ്പ് സെക്രട്ടറി ഫാ.ലോറന്‍സ് തൈക്കാട്ടില്‍, മാതൃവേദി സെക്രട്ടറി ജിജി ജേക്കബ്, പ്രോലൈഫ് സമിതി സെക്രട്ടറി സാബു ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. അഡ്വ. ജോസ് വിതയത്തില്‍, അഡ്വ. ബിജു പറയനിലം, ഫാ.പോള്‍ മാടശേരി, ഫാ.ജോസഫ് കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളത്തിന് അകത്തും പുറത്തുമായുളള 35 പ്രതിനിധികള്‍ പങ്കെടുത്തു.
Image: /content_image/India/India-2017-07-29-05:06:34.jpg
Keywords: ആലഞ്ചേരി
Content: 5546
Category: 18
Sub Category:
Heading: ഫാ. ജോസ് തെക്കന് വിട
Content: തൃശ്ശൂര്‍: ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ജോ​​​സ് തെ​​​ക്ക​​​നു വിദ്യാര്‍ത്ഥികളും വിശ്വാസസമൂഹവും വിടനല്‍കി. ക്രൈസ്റ്റ് കോളേജിലും ക്രൈസ്റ്റ് ദേവാലയത്തിലും പൊതുദര്‍ശനത്തിന് വെച്ചശേഷം രണ്ടുമണിയോടെ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിച്ചു. ക്രൈ​​​സ്റ്റ് ആ​​​ശ്ര​​​മ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ നടന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ഇരിങ്ങാലക്കുട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, ബി​​​ജ്നോ​​​ർ ബി​​​ഷ​​​പ് മാ​​​ർ ഗ്രേ​​​ഷ്യ​​​ൻ മു​​​ണ്ടാ​​​ട​​​ൻ, മാ​​​ർ ജോ​​​സ​​​ഫ് പാ​​​സ്റ്റ​​​ർ നീ​​​ല​​​ങ്കാ​​​വി​​​ൽ, പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​വാ​​​ൾ​​​ട്ട​​​ർ തേ​​​ല​​​പ്പി​​​ള്ളി സി​​​എം​​​ഐ, പ്രി​​​യോ​​​ർ ജ​​​ന​​​റാ​​​ൾ ഫാ. ​​​പോ​​​ൾ ആ​​​ച്ചാ​​​ണ്ടി, ഫാ. ​​​ജോ​​​യ് കോ​​​ളെ​​​ങ്ങാ​​​ട​​​ൻ, ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ല​​​ഞ്ഞി​​​ക്ക​​​ൽ, ഫാ. ​​​ജോ​​​സ് കു​​​റി​​​യോ​​​ട​​​ത്ത്, ഫാ. ​​​തോ​​​മ​​​സ് തെ​​​ക്കേ​​​ൽ, ഫാ. ​​​ഇ​​​ഗ്നേ​​​ഷ്യ​​​സ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി, മോ​​​ണ്‍. ജോ​​​ബി പൊ​​​ഴോ​​​ലി​​​പ​​​റ​​​മ്പി​​​ൽ, ഫാ. ​​​ബാ​​​ബു കാ​​​ള​​​ത്തു​​​പ​​​റ​​​മ്പി​​ൽ, ഫാ. ​​​ജോ​​​സ് ന​​​ന്ദി​​​ക്ക​​​ര എ​​​ന്നി​​​വ​​​ർ സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ. സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്, അ​​​പ്പ​​​സ്റ്റോ​​​ലി​​​ക് വി​​​സി​​​റ്റേ​​​റ്റ​​​ർ മാ​​​ർ സ്റ്റീ​​​ഫ​​​ൻ ചി​​​റ​​​പ്പ​​​ണ​​​ത്ത്, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ പ്ര​​​ഫ. കെ.​​​യു. അ​​​രു​​​ണ​​​ൻ, ബി.​​​ഡി. ദേ​​​വ​​​സി, ദീ​​​പി​​​ക​​യ്​​​ക്കു​​​വേ​​​ണ്ടി തൃ​​​ശൂ​​​ർ യൂ​​​ണി​​​റ്റ് റ​​​സി​​​ഡ​​​ന്‍റ് മാ​​​നേ​​​ജ​​​ർ ഫാ. ​​​ആ​​​ന്‍റോ ചു​​​ങ്ക​​​ത്ത്, കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു​​​വേ​​​ണ്ടി പ്ര​​​ഫ.​​​വി.​​​വി. ജോ​​​ർ​​​ജു​​​കു​​​ട്ടിതു​​​ട​​​ങ്ങി​​​യ​​​വ​​​ർ പു​​​ഷ്പ​​​ച​​​ക്രം സ​​​മ​​​ർ​​​പ്പി​​​ച്ചു.
Image: /content_image/India/India-2017-07-29-05:29:57.jpg
Keywords: ഇരിങ്ങാ