Content | ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മ സഹനത്തിന്റെ മാലാഖയായിരിന്നുവെന്നു കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍. ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. അൽഫോൻസാമ്മ സുവിശേഷമൂല്യങ്ങളിൽ ജീവിച്ചാണു വിശുദ്ധയായതെന്നും അവ പരിശീലിച്ചത് കുടുംബത്തിൽനിന്നാണെന്നും അദ്ദേഹം പറഞ്ഞു.
അൽഫോൻസാമ്മ സാധാരണക്കാരുടെ വിശുദ്ധയാണെന്നും അവരെ അനുകരിക്കാൻ എളുപ്പമാണെന്നും ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ഇന്നലെ വൈകീട്ട് നടന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേ പറഞ്ഞു. നമ്മുടെ ജീവിതങ്ങൾ മനുഷ്യരുടെ ഇടയിലും ദൈവസന്നിധിയിലും സ്വീകാര്യമാകാൻ കുരിശിന്റെ ആത്മീയത അൽഫോൻസാമ്മയെപ്പോലെ നമുക്കു വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|