India - 2025

വിശുദ്ധ അല്‍ഫോന്‍സാമ്മ സഹനത്തിന്റെ മാലാഖ: മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍

സ്വന്തം ലേഖകന്‍ 28-07-2017 - Friday

ഭ​​ര​​ണ​​ങ്ങാ​​നം: വിശുദ്ധ അല്‍ഫോന്‍സാമ്മ സഹനത്തിന്റെ മാലാഖയായിരിന്നുവെന്നു കോ​​ത​​മം​​ഗ​​ലം ബിഷപ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍. ഭ​​ര​​ണ​​ങ്ങാ​​നം തീ​​ർ​​ത്ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അദ്ദേഹം. അ​​ൽ​​ഫോ​​ൻ​​സാ​​മ്മ സു​​വി​​ശേ​​ഷ​​മൂ​​ല്യ​​ങ്ങ​​ളി​​ൽ ജീ​​വി​​ച്ചാ​​ണു വി​​ശു​​ദ്ധ​​യാ​​യ​​തെ​​ന്നും അ​​വ പ​​രി​​ശീ​​ലി​​ച്ച​​ത് കു​​ടും​​ബ​​ത്തി​​ൽ​​നി​​ന്നാ​​ണെ​​ന്നും അദ്ദേഹം പറഞ്ഞു.

അ​​ൽ​​ഫോ​​ൻ​​സാ​​മ്മ സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ വി​​ശു​​ദ്ധ​​യാ​​ണെ​​ന്നും അ​​വ​​രെ അ​​നു​​ക​​രി​​ക്കാ​​ൻ എ​​ളു​​പ്പ​​മാ​​ണെ​​ന്നും ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ഇന്നലെ വൈകീട്ട് നടന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേ പറഞ്ഞു. ന​​മ്മു​​ടെ ജീ​​വി​​ത​​ങ്ങ​​ൾ മ​​നു​​ഷ്യ​​രു​​ടെ ഇ​​ട​​യി​​ലും ദൈ​​വ​​സ​​ന്നി​​ധി​​യി​​ലും സ്വീ​​കാ​​ര്യ​​മാ​​കാ​​ൻ കു​​രി​​ശി​​ന്‍റെ ആ​​ത്മീ​​യ​​ത അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യെ​​പ്പോ​​ലെ ന​​മു​​ക്കു വേണമെന്നും അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു.


Related Articles »