category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്കോട്ട്‌ലൻഡിനെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നു
Contentഎഡിൻബർഗ്: ഫാത്തിമാദർശനങ്ങളുടെ ശതാബ്ദിയോടനുബന്ധിച്ച് സ്കോട്ട്‌ലൻഡിനെ പരിശുദ്ധ കന്യകാ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നു. സെപ്റ്റബർ മൂന്നിന് കാർഫിൻ ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ രാജ്യത്തെ മെത്രാന്മാരുടെ നേതൃത്വത്തിലായിരിക്കും സമർപ്പണം. വിമലഹൃദയഭക്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് സമര്‍പ്പണം നടത്തുന്നത്. സമര്‍പ്പണത്തിന്റെ ഭാഗമായി നാല്പതു ദിവസം നീണ്ട് നില്ക്കുന്ന ആത്മീയ ഒരുക്കത്തിൽ തന്നോടൊപ്പം എല്ലാ വിശ്വാസികളും പങ്കുചേരണമെന്ന് പൈസ്ലി ബിഷപ്പ് ജോൺ കീനൻ അഭ്യർത്ഥിച്ചു. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം അഭ്യര്‍ത്ഥന നടത്തിയത്. ഫാത്തിമ ശതാബ്ദിയുടെ ഭാഗമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെയും ജൂണിൽ പോളണ്ടിനെയും വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചിരുന്നു. 2013 ഒക്ടോബറിൽ ലോകം മുഴുവനേയും ഫ്രാൻസിസ് പാപ്പ ദൈവമാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചുയെന്നത് ശ്രദ്ധേയമാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-07-28 11:31:00
Keywordsവിമല
Created Date2017-07-28 11:32:06