Contents

Displaying 5191-5200 of 25107 results.
Content: 5487
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവരുടെ ആവശ്യങ്ങള്‍ ഉടനെ നടപ്പിലാക്കണം: ദളിത് ക്രിസ്ത്യന്‍ കൗണ്‍സില്‍
Content: തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​പ​ക്ഷ മു​ന്ന​ണി പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്കാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണമെന്ന്‍ തി​രു​വ​ന​ന്ത​പു​രം കൗ​ണ്‍​സി​ൽ ഓ​ഫ് ദ​ളി​ത് ക്രി​സ്ത്യ​ൻ. ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​നിലാണ് ഈ ആവശ്യമുയര്‍ന്നത്. ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​ണ്‍ അ​രീ​ക്ക​ൽ കണ്‍വെന്‍ഷന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. ധ​ർ​മ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​സ്.​ജെ. സാം​സ​ണ്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ട​തു​പ​ക്ഷ മു​ന്ന​ണി പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ദ​ളി​ത് ക്രൈ​സ്ത​വ​ർ​ക്കാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്ക​ണം, പ​രി​വ​ർ​ത്തി​ത കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ നി​യ​മി​ച്ച് ശ​ക്തി​പ്പെ​ടു​ത്തു​ക, ഒ​രു​ല​ക്ഷം വ​രെ​യു​ള്ള വാ​യ്പ​ക​ൾ എ​ഴു​തി ത​ള്ളു​ക, ദ​ളി​ത് ക്രൈ​സ്ത​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ലം​സം​ഗ്രാ​ന്‍റും സ്റ്റൈ​പെ​ന്‍റും വ​ർ​ദ്ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കി. സം​സ്ഥാ​ന ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി.​ജെ. ജോ​ർ​ജ്, പോ​ണ്ടി​ച്ചി​രി സി​ഡി​സി ചെ​യ​ർ​മാ​ൻ സെ​ല​സ്റ്റ​യി​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ ഇ​ബ​നേ​സ​ർ ഐ​സ​ക്, ജി​ല്ലാ ക​ണ്‍​വീ​ന​ർ ന​രു​വാ​മൂ​ട് ധ​ർ​മ​ൻ, ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ റെ​ജി, ഡ​ബ്ല്യു. ആ​ർ. പ്ര​സാ​ദ്, ജോ​യി സിം​ഗ്, ഷാ​ജി, യോ​ഹ​ന്നാ​ൻ, റ​വ. സ്റ്റാ​ൻ​ലി, വി​ക്ട​ർ തോ​മ​സ്, റ​വ. എ​ഡ്മ​ണ്ട് റോ​യി, മേ​ജ​ർ സി.​ജെ. യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.
Image: /content_image/India/India-2017-07-22-05:49:13.jpg
Keywords: ദളിത്
Content: 5488
Category: 1
Sub Category:
Heading: ഇറാഖില്‍ ഐ‌എസ് തകർത്ത കന്യകാമാതാവിന്റെ തിരുസ്വരൂപങ്ങൾ പുനഃസ്ഥാപിക്കുന്നു
Content: ഇർബിൽ: ഇറാഖില്‍ ഐഎസ് തീവ്രവാദികളുടെ ആക്രമണത്തിൽ തകർത്ത പരിശുദ്ധ കന്യകാമാതാവിന്റെ തിരുസ്വരൂപങ്ങൾ ഫ്രഞ്ച് കത്തോലിക്കാ സംഘടനയുടെ നേതൃത്വത്തിൽ പുന:സ്ഥാപിക്കും. ഇറാഖി ക്രൈസ്തവരെ സ്വദേശത്ത് പുനരുദ്ധരിപ്പിക്കുന്നതിന്റെ ഭാഗമായി എഉവരെ ഡി ഓറിയന്റ് എന്ന ഫ്രഞ്ച് സംഘടനയുടേതാണ് ഉദ്യമം. പദ്ധതിയുടെ ഭാഗമായി ലൂർദിൽ നിന്നും പതിനഞ്ച് രൂപങ്ങൾ കുർദിസ്ഥാൻ പ്രവശ്യയിലെ ക്രൈസ്തവ കേന്ദ്രമായ അങ്കാവയിലേക്ക് അയച്ചു. കൽദായ- സിറിയൻ കത്തോലിക്കരുടെ നേതൃത്വത്തിൽ തിരുസ്വരൂപങ്ങൾ നഗരത്തിലൂടെ പ്രദക്ഷിണമായി കൊണ്ട് വന്ന് ആശീർവദിച്ചതിന് ശേഷം ദേവാലയങ്ങളിലേക്ക് എത്തിക്കും. നിന്‍െറ മക്കള്‍ സ്വദേശത്തേക്കു തിരിച്ചുവരും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു എന്ന് ജറെമിയാ പ്രവാചകന്റെ പുസ്തകത്തിൽ പറയുന്നതിന് സാക്ഷ്യമായിരിക്കും എർബിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രദക്ഷിണമെന്ന് എഉവരെ ഡി ഓറിയന്റ് എന്ന സംഘടന അറിയിച്ചു. അതേ സമയം, ഇറാഖിലെ ക്രൈസ്തവരെ പുനരധിവസിപ്പിക്കേണ്ടതിന്റെ ധാർമ്മിക ഉത്തരവാദിത്വം പാശ്ചാത്യ രാജ്യങ്ങൾക്കുണ്ടെന്ന് സംഘടനാ വക്താവ് വ്യക്തമാക്കി. ഐ എസ് അധിനിവേശം മൂലം നിനവേ പ്രദേശത്തു നിന്നും പാലായനം ചെയ്ത കത്തോലിക്കരില്‍ ഭൂരിഭാഗവും ഇർബിലാണ് തുടരുന്നത്. അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 14 ലക്ഷത്തോളം വരുന്ന ഇറാഖിലെ ക്രൈസ്തവ ജനസംഖ്യ മൂന്നു ലക്ഷത്തോളമായി കുറഞ്ഞതായാണ് ചൂണ്ടികാണിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-07-22-06:32:20.jpg
Keywords: ഇറാഖ, തിരുസ്വരൂ
Content: 5489
Category: 1
Sub Category:
Heading: കത്തോലിക്കാ വിമണ്‍സ് കോണ്‍ഫറന്‍സ് ന്യൂമെക്സിക്കോയില്‍
Content: അല്‍ബൂക്കര്‍ക്ക്: വിമണ്‍സ് ഗ്രേസ് അപ്പോസ്തലേറ്റിന്റെ മുപ്പതാമത് നാഷണല്‍ കത്തോലിക്കാ വിമണ്‍സ് കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 8, 9, 10 തിയതികളിലായി ന്യൂ മെക്സിക്കോയില്‍ വെച്ച് നടത്തപ്പെടും. അല്‍ബൂക്കര്‍ക്കിലെ വിശുദ്ധ യൂദാതദേവൂസ് കത്തോലിക്കാ ദേവാലയമായിരിക്കും കോണ്‍ഫറന്‍സിന്റെ വേദി. ‘ഏതവസ്ഥയില്‍ വിളിക്കപ്പെട്ടുവോ ആ അവസ്ഥയില്‍ ശോഭിക്കുവിന്‍’ (Bloom who you are) എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രമേയം. സ്ത്രീത്വമെന്ന അനുഗ്രഹത്തെ കണ്ടെത്തുവാനും, ഇന്നത്തെ ലോകത്ത് എപ്രകാരം പരിശുദ്ധ മാതാവിന്റെ മാതൃകപിന്തുടരുവാന്‍ സാധിക്കുമെന്നും കോണ്‍ഫറന്‍സിലെ ചര്‍ച്ചകള്‍ സഹായിക്കുമെന്ന് സംഘാടകര്‍ പറയുന്നു. വിമണ്‍ ഗ്രേസിന്റെ സ്ഥാപകയും വിശ്വാസത്തില്‍ നിന്നും അകന്ന അവസ്ഥയില്‍ ജീവിക്കുകയും, പിന്നീട് മാനസാന്തരപ്പെട്ട് കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചുവരികയും ചെയ്ത ജോണെറ്റെ എസ്. ബെങ്കോവിക്കായിരിക്കും മുഖ്യ പ്രഭാഷക. ബെങ്കോവിക്കിനെ കൂടാതെ ഫാമിലി ഓഫ് ജീസസിന്റെ സ്ഥാപകനായ ഫാദര്‍ ഫിലിപ് സ്കോട്ട് എഫ്.ജെ., പാട്ടുകാരനും, കത്തോലിക്കാ സുവിശേഷകനുമായ കിറ്റി ക്ലീവ്ലാന്‍ഡ്, മാന്റില്‍ ഓഫ് മേരി പ്രെയര്‍ അസോസിയേഷന്റെ സ്ഥാപകനായ കാരോള്‍ മാര്‍ക്വാര്‍ഡ് തുടങ്ങിയവരും സെമിനാറുകള്‍ നയിക്കും. വിശുദ്ധ കുര്‍ബ്ബാന സ്വീകരണത്തിനും, കുമ്പസ്സാരത്തിനുമുള്ള സൗകര്യവും കോണ്‍ഫ്രന്‍സില്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. വിശുദ്ധ കുര്‍ബാന, രോഗശാന്തി ശുശ്രൂഷകള്‍, സംഗീത പരിപാടികള്‍, ആരാധന, കുമ്പസാരം, സെമിനാറുകള്‍ എന്നിവ കോണ്‍ഫറന്‍സിന്റെ ഭാഗമായുണ്ടാവും. ലിവിംഗ് പ്രൈസിന്റെയും, കിറ്റി ക്ലീവ്-ലാന്‍ഡിന്റേയും നേതൃത്വത്തിലുള്ള സംഗീതപരിപാടി കോണ്‍ഫറന്‍സിന്റെ മറ്റൊരാകര്‍ഷണമാണ്.
Image: /content_image/TitleNews/TitleNews-2017-07-22-08:10:44.jpg
Keywords: കത്തോലിക്ക, വിമണ്‍
Content: 5490
Category: 1
Sub Category:
Heading: ഏഷ്യന്‍ കത്തോലിക്ക യുവജനസംഗമത്തിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
Content: ജക്കാര്‍ത്ത: 21 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കത്തോലിക്ക യുവജനങ്ങള്‍ പങ്കെടുക്കുന്ന ഏഴാമത് ഏഷ്യന്‍ യുവജനസംഗമത്തിനായുള്ള ഒരുക്കങ്ങള്‍ ഇന്തോനേഷ്യയില്‍ അവസാനഘട്ടത്തില്‍. ഇന്തോനേഷ്യയിലെ യോഗ്യകര്‍ത്ത നഗരത്തില്‍ ജൂലായ്‌ 30 മുതല്‍ ആഗസ്‌റ്റ്‌ 6 വരെയാണ്‌ യുവജനസംഗമം നടക്കുന്നത്. സെമറാങ്‌ രൂപത ആതിഥേയത്വം വഹിക്കുന്ന പരിപാടിയില്‍ യുവജനങ്ങള്‍ തങ്ങളുടെ ക്രൈസ്തവ വിശ്വാസം ഏറ്റുപറയും. "ആനന്ദിക്കുന്ന ഏഷ്യന്‍ യുവത്വം: ബഹുമുഖ സംസ്‌ക്കാരത്തില്‍ ജീവിക്കുന്ന സുവിശേഷം" എന്ന ആശയമാണ്‌ യൂത്ത്‌ ഡേയുടെ ചിന്താവിഷയം. ഫെഡറേഷന്‍ ഓഫ്‌ ഏഷ്യന്‍ ബിഷപ്പ്‌ കോണ്‍ഫറന്‍സിന്റെ അംഗീകാരത്തോടെ കാത്തലിക്‌ യൂത്ത്‌ ഓഫ്‌ ഏഷ്യയുടെ നിര്‍ദേശ പ്രകാരമാണ്‌ യൂത്ത്‌ ഡേ സംഘടിപ്പിക്കുന്നത്‌. 1985-ല്‍ തായ്ലന്‍റില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തുടക്കം കുറിച്ച സംഗമത്തില്‍ ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍നിന്നും 2000 ത്തിലേറെ യുവജനങ്ങള്‍ പങ്കെടുക്കാറുണ്ട്‌. ഏഷ്യന്‍ യൂത്ത്‌ ഡേയില്‍ ഇന്ത്യയില്‍ നിന്ന് 86 പേരടങ്ങുന്ന പ്രതിനിധി സംഘം പങ്കെടുക്കും. ഒരു ആര്‍ച്ച് ബിഷപ്പും 2 ബിഷപ്പുമാരും 12 വൈദികരും 2 സിസ്റ്റേഴ്സും 69 യുവജനങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. മൂന്നു വര്‍ഷത്തിലൊരിക്കലാണ് ഏഷ്യന്‍ യുവജനസംഗമം നടക്കുന്നത്. 2014-ല്‍ ദക്ഷിണ കൊറിയയിലെ ഡെജൊന്‍ രൂപതയിലാണ് അവസാനമായി ഏഷ്യന്‍ യൂത്ത്‌ ഡേ നടന്നത്. ഈ സംഗമത്തില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുത്തിരിന്നു.
Image: /content_image/TitleNews/TitleNews-2017-07-22-09:46:23.jpg
Keywords: യുവജന
Content: 5491
Category: 6
Sub Category:
Heading: രോഗികളെ സ്പര്‍ശിക്കുകയും സുഖപ്പെടുത്തുകയും ചെയ്യാന്‍ ആഗ്രഹിക്കുന്ന ക്രിസ്തു
Content: "ജനങ്ങളെല്ലാം അവനെ ഒന്നു സ്പര്‍ശിക്കാന്‍ അവസരം പാര്‍ത്തിരുന്നു. എന്തെന്നാല്‍, അവനില്‍നിന്നു ശക്തി പുറപ്പെട്ട് എല്ലാവരെയും സുഖപ്പെടുത്തിയിരുന്നു" (ലൂക്കാ 6: 19). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 7}#
രോഗികളുടെ സഹനങ്ങള്‍ കണ്ടു മനസ്സലിഞ്ഞ യേശു അവരെ സ്പര്‍ശിക്കുകയും തന്നെ സ്പര്‍ശിക്കാന്‍ അവരെ അനുവദിക്കുകയും ചെയ്യുന്നു. അങ്ങനെ അവരുടെ ദുരിതങ്ങള്‍ യേശു സ്വന്തമാക്കുകയും ചെയ്തു: "അവന്‍ നമ്മുടെ ബലഹീനതകള്‍ ഏറ്റെടുക്കുകയും രോഗങ്ങള്‍ വഹിക്കുകയും ചെയ്തു" (ഏശയ്യാ 53:4). സഹിക്കുന്ന എല്ലാ മനുഷ്യരോടുമുള്ള അവിടുത്തെ സഹതാപം അവരോടു താദാത്മ്യപ്പെടുത്തക്കവിധം വലുതായിരിന്നു. "ഞാന്‍ രോഗിയായിരിന്നു നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു" എന്നു പറഞ്ഞുകൊണ്ട് അവിടുന്ന് ലോകം മുഴുവനുമുള്ള ഏല്ലാ രോഗികളോടും താദാത്മ്യപ്പെടുന്നു. യേശു മിക്കപ്പോഴും രോഗികളോട് വിശ്വസിക്കാന്‍ ആവശ്യപ്പെടുന്നു. യേശുവിന്റെ അടുത്തേക്ക് നടന്നടുക്കുവാനും അവിടുന്ന് നല്‍കുന്ന സൌഖ്യം സ്വീകരിക്കുവാനും പലപ്പോഴും 'വിശ്വാസം' ആവശ്യമാണ്. രോഗികള്‍ അവിടുത്തെ സ്പര്‍ശിക്കുവാന്‍ ശ്രമിക്കുന്നതായി സുവിശേഷത്തില്‍ നാം കാണുന്നു. സുഖപ്പെടുത്താന്‍ അവിടുന്ന് അടയാളങ്ങള്‍ (ഉമ്മിനീരും കൈവെയ്പ്പും, ചെളിയും കഴുകലും) ഉപയോഗിക്കുന്നുണ്ട്. അങ്ങനെ യേശു ക്രിസ്തുവില്‍ നിന്നു ശക്തി പുറപ്പെടുകയും എല്ലാവരെയും സുഖപ്പെടുത്തുകയും ചെയ്തു. രോഗം സുഖപ്പെടുത്താനുള്ള അധികാരം മാത്രമല്ല പാപങ്ങള്‍ മോചിക്കാനുള്ള അധികാരവും യേശുവിനുണ്ടായിരിന്നു. സംപൂര്‍ണ്ണ മനുഷ്യനെ- ആത്മാവിനെയും ശരീരത്തെയും സുഖപ്പെടുത്തുവാനാണ് അവിടുന്ന് വന്നത്. ലോകരക്ഷകനായ യേശുക്രിസ്തുവിലൂടെ ദൈവം എല്ലാ തെറ്റുകള്‍ക്കും മാപ്പുനല്‍കുകയും എല്ലാ രോഗങ്ങളും സുഖപ്പെടുത്തുകയും ചെയ്യുന്ന ഒരു കാലം സീയോന് വേണ്ടി ഉദിപ്പിക്കുമെന്ന് ഏശയ്യാപ്രവാചകന്‍ പ്രഖ്യാപിച്ചിരിന്നു (ഏശയ്യാ 33:24). യേശു യഥാര്‍ത്ഥത്തില്‍ "രക്ഷിക്കുന്ന ദൈവമാണ്" എന്നു അവിടുന്ന് പ്രവര്‍ത്തിച്ച അടയാളങ്ങള്‍ സവിശേഷമായ വിധത്തില്‍ തെളിയിക്കുന്നു. പഴയനിയമത്തില്‍ രോഗികള്‍ ദൈവത്തിന്റെ മുന്‍പില്‍ തങ്ങളുടെ രോഗങ്ങളെ പറ്റി വിലപിച്ചിരിന്നു. എന്നാല്‍ പുതിയ നിയമത്തില്‍ ക്രിസ്തു പാപികളുടെയും രോഗികളുടെയും അടുത്തേക്ക് ചെല്ലുകയും അവരെ സ്പര്‍ശിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു. ഈ മഹത്തായ സൗഭാഗ്യം ലോകം തിരിച്ചറിയാതെ പോകരുത്. നമ്മുടെ ജീവിതത്തില്‍ രോഗങ്ങളും തകര്‍ച്ചകളും ഉണ്ടാകുമ്പോള്‍ നമ്മുക്ക് ഏകരക്ഷകനായ യേശുക്രിസ്തുവിനെ സമീപിക്കാം. അവിടുന്ന് നമ്മെ സ്പര്‍ശിക്കുവാനും നമ്മുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുവാനും ആഗ്രഹിക്കുന്നു. #{red->n->b->വിചിന്തനം}#
രോഗത്തില്‍ മനുഷ്യന്‍ തന്റെ ബലഹീനതയും പരിമിതികളും നൈമിഷികതയും അനുഭവിച്ചറിയുന്നു. ഓരോ രോഗവും മരണത്തെ എത്തിനോക്കുവാന്‍ നമ്മേ നിര്‍ബന്ധിക്കുന്നു. ദൈവത്തെ അന്വേഷിക്കുന്നതിനും അവിടുന്നിലേക്ക് തിരിച്ചുപോകുന്നതിനും രോഗം മിക്കപ്പോഴും പ്രേരകമാകുന്നു. അതിനാല്‍ രോഗം വരുമ്പോള്‍ നിരാശനാകാതെ ക്രിസ്തുവില്‍ ആശ്രയിക്കുക. അവിടുന്ന് നമ്മെ സൗഖ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ദൈവമാണ്. അവിടുന്ന് നല്‍കുന്ന സൗഖ്യം വെറും രോഗശാന്തി മാത്രമല്ല. സമ്പൂര്‍ണ്ണ മനുഷ്യനെയാണ് അവിടുന്ന് സുഖപ്പെടുത്തുന്നത്. അവിടുന്ന് നമ്മുടെ ആത്മാവിനെയും ശരീരത്തെയും സുഖപ്പെടുത്തുന്നു. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/Meditation/Meditation-2017-07-22-14:43:38.jpg
Keywords: യേശു, ക്രിസ്തു
Content: 5492
Category: 17
Sub Category:
Heading: രോഗവും പട്ടിണിയും മൂലം കഷ്ട്ടപ്പെടുന്ന ഈ കുടുംബം നിങ്ങളുടെ കാരുണ്യത്തിനായി യാചിക്കുന്നു
Content: ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം സെന്‍റ് അഗസ്റ്റിന്‍ ചര്‍ച്ച് ഇടവകാംഗമായ ഈ കുടുംബം നിങ്ങളുടെ കാരുണ്യത്തിനായി യാചിക്കുന്നു. കുടുംബനാഥനായ ജോസ് റാഫേലും ഭാര്യ എത്സമ്മയും മക്കളായ അബിയും അഗസ്റ്റിനും അടങ്ങുന്നതാണ് ഈ കുടുംബം. ജോസ് റാഫേലിന് ചുഴലി, കേള്‍വിക്കുറവ് തുടങ്ങിയ രോഗങ്ങള്‍ നിമിത്തം ജോലിക്കു പോകാന്‍ സാധിക്കുന്നില്ല. അബിയും രോഗബാധിതനാണ്. രോഗിയായ ഭര്‍ത്താവിനെയും മകനെയും ശുശ്രൂഷിക്കേണ്ടതിനാല്‍ എല്‍സമ്മക്കും ജോലിക്കു പോകുവാന്‍ സാധിക്കുന്നില്ല. മറ്റ് വരുമാന മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്ത ഈ കുടുംബം ഭക്ഷണത്തിനും അനുദിന ചിലവുകള്‍ക്കും ബുദ്ധിമുട്ടുന്നു. മഴക്കാലമായാല്‍ ഒന്നു കയറിയിരിക്കുവാന്‍ പോലും സാധിക്കാത്ത ഒരു ചെറിയ ഭവനത്തിലാണ് ഈ കുടുംബം താമസിക്കുന്നത്. മഴനനയാതെ ഒന്നു തലചായ്ക്കാന്‍ ഒരു ചെറിയ ഭവനവും ഈ കുടുംബത്തിന്റെ സ്വപ്നമാണ്. ഭക്ഷണത്തിനും ചികിത്സയ്ക്കും മരുന്നിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും പണം കണ്ടെത്തുവാന്‍ കഷ്ട്ടപ്പെടുന്ന ഈ കുടുംബത്തിന് 'ഒരു ഭവനം' എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുന്നു. ഈ കുടുംബത്തെ സാമ്പത്തികമായി ഏതെങ്കിലും രീതിയില്‍ സഹായിക്കുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ അത് ഈ കുടുംബത്തിന് വലിയ ആശ്വാസമായിരിക്കും. നിങ്ങള്‍ ഈ കുടുംബത്തിന് വേണ്ടി നല്‍കുന്ന ഓരോ ചെറിയ സഹായവും സ്വര്‍ഗ്ഗത്തില്‍ വലിയ നിക്ഷേപമായിരിക്കും. സര്‍വ്വശക്തനായ ദൈവം നിങ്ങളെയും തലമുറകളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. നിങ്ങളുടെ സാമ്പത്തികസഹായം ഈ കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകാവുന്നതാണ്. #{red->none->b-> Bank Account Details: ‍}# Name: Mr. Raphel Joskunju P L
Bank: State Bank Of India
Branch: Arthinkal
Account No: 31 50 99 12 089
IFSC Code: SBIN000593
Phone: 90 20 21 50 54
Image: /content_image/Charity/Charity-2017-07-22-16:47:55.jpg
Keywords: സഹായ
Content: 5493
Category: 18
Sub Category:
Heading: ഫാ. ജോസഫ് വിതയത്തില്‍ അനുസ്മരണദിനം ആചരിച്ചു
Content: കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി: കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി മ​​​റി​​​യം ത്രേ​​​സ്യ തീ​​​ർ​​​ഥ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ധ​​​ന്യ​​​ൻ ഫാ. ​​ജോ​​​സ​​​ഫ് വി​​​ത​​​യ​​​ത്തി​​​ലി​​​ന്‍റെ 152-ാം ജ​​​ന്മ​​​ദി​​​ന​​​വും 53-ാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക​​​വും ആചരിച്ചു. സമൂഹ ബലിയര്‍പ്പണത്തിന് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 70 വ​​​ർ​​​ഷ​​​ത്തെ വൈ​​​ദി​​ക​​​ശു​​​ശ്രൂ​​​ഷ​​​യി​​​ൽ 62 വ​​​ർ​​​ഷ​​​വും കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി - പു​​​ത്ത​​​ൻ​​​ചി​​​റ പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​സ്ഥി​​​തി​​​ക്കു​​​വേ​​​ണ്ടി അ​​​ധ്വാ​​​നി​​​ച്ചു മു​​​ഴു​​​വ​​​ൻ സ​​​മ​​​യ​​​വും ജ​​​ന​​​ങ്ങ​​​ൾ​​​ക്കു സം​​​ല​​​ഭ്യ​​​നാ​​​യ വൈ​​​ദി​​​ക ശ്രേ​​​ഷ്ഠ​​​നാ​​​യി​​​രു​​​ന്നു ഫാ. ​​​വി​​​ത​​​യ​​​ത്തി​​​ലെന്ന് ബിഷപ്പ് തന്റെ സന്ദേശത്തില്‍ പറഞ്ഞു. പ്രൊ​​​മോ​​​ട്ട​​​ർ ഫാ. ​​​ജോ​​​സ് കാ​​​വു​​​ങ്ക​​​ൽ, ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് ചി​​​റ​​​യ​​​ത്ത്, ഫാ. ​​​ഡേ​​​വി​​​സ് മാ​​​ളി​​​യേ​​​ക്ക​​​ൽ, ഫാ. ​​​തോ​​​മ​​​സ് ക​​​ണ്ണ​​​ന്പി​​​ള്ളി, ഫാ. ​​​വ​​​ർ​​​ഗീ​​​സ് ഒ. ​​​വാ​​​ഴ​​​പ്പി​​​ള്ളി, ഫാ. ​​​ക്രി​​​സ് എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മ്മി​​​ക​​​രാ​​​യി. ഹോ​​​ളി ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ മ​​​ദ​​​ർ ഉ​​​ദ​​​യ സ്വാ​​​ഗ​​​ത​​​വും ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ സി​​​സ്റ്റ​​​ർ ഭ​​​വ്യ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. ഫാ. ​​​ജോ​​​സ് കാ​​​വു​​​ങ്ക​​​ൽ, മ​​​ദ​​​ർ ഉ​​​ദ​​​യ, തി​​​രു​​​നാ​​​ൾ ഏ​​​റ്റെ​​​ടു​​​ത്ത് ന​​​ട​​​ത്തു​​​ന്ന ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സി​​​സ്റ്റ​​​ർ ഡോ​​​റ ക്രി​​​സ്റ്റി, വി​​​ത​​​യ​​​ത്തി​​​ൽ കു​​​ടും​​​ബാം​​​ഗ​​​മാ​​​യ ജോ​​​ണ്‍​സ​​​ണ്‍ വ​​​ർ​​​ഗീ​​​സ്, വി​​​ത​​​യ​​​ത്തി​​​ൽ ട്ര​​​സ്റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ൽ, ഫാ. ​​വി​​​ത​​​യ​​​ത്തി​​​ലി​​നെ നേ​​​രി​​​ട്ടു ക​​​ണ്ടി​​​ട്ടു​​​ള്ള മ​​​റി​​​യം ചാ​​​ക്കോ പ​​​യ്യ​​​പ്പി​​​ള്ളി, എ​​​ഫ്ആ​​​ർ​​​സി ധ്യാ​​​ന​​​ത്തി​​​ലെ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​യ അ​​​ജോ അ​​​മ്പൂ​​​ക്ക​​ൻ, ദീ​​​പ, ഹോ​​​ളി ഫാ​​​മി​​​ലി അ​​​ൽ​​​മാ​​​യ സം​​​ഘ​​​ട​​​ന​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി സി.​​​കെ. ​ഡൊ​​​മി​​​നി​​​ക് എ​​​ന്നി​​​വ​​​ർ ഭ​​​ദ്ര​​​ദീ​​​പം തെ​​​ളി​​​ച്ചു.
Image: /content_image/India/India-2017-07-23-03:44:07.jpg
Keywords: വിതയത്തി
Content: 5494
Category: 18
Sub Category:
Heading: അല്‍ഫോന്‍സാമ്മയുടെ ജീവിതമാതൃക അനുകരിക്കണം: മാര്‍ റാഫേല്‍ തട്ടില്‍
Content: ഭ​​ര​​ണ​​ങ്ങാ​​നം: വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ല​​ളി​​ത​​ജീ​​വി​​ത​​വും സ​​ഹ​​ന​​മ​​നോ​​ഭാ​​വ​​വും ജീ​​വി​​ത​​വി​​ശു​​ദ്ധി​​യും എല്ലാവരും അ​​നു​​ക​​രി​​ക്ക​​ണ​​മെ​​ന്നു സീ​​റോ മ​​ല​​ബാ​​ർ പ്ര​​വാ​​സി​​ക​​ളു​​ടെ അ​​പ്പ​​സ്തോ​​ലി​​ക് വി​​സി​​റ്റ​​റും തൃ​​ശൂ​​ർ അ​​തി​​രൂ​​പ​​ത​ സ​​ഹാ​​യ​​മെ​​ത്രാ​​നു​​മാ​​യ മാ​​ർ ത​ട്ടി​ൽ. വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ക​​ബ​​റി​​ട​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാമ്മ​​യു​​ടെ സ​​ഹ​​ന​​ജീ​​വി​​തം പ്രേ​​ഷി​​ത​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് ഊ​​ർ​​ജം പ​​ക​​ർ​​ന്നു​​വെ​​ന്നും അദ്ദേഹം പറഞ്ഞു. അ​​നേ​​കാ​​യി​​രം യു​​വ​​ജ​​ന​​ങ്ങ​​ളെ അ​​ൽ​​ഫോ​​ൻ​​സാ​​യു​​ടെ ല​​ളി​​ത​​ജീ​​വി​​ത​​വും സ​​ഹ​​ന​​മ​​നോ​​ഭാ​​വ​​വും ജീ​​വി​​ത​​വി​​ശു​​ദ്ധി​​യും സ്വാ​​ധീ​​നി​​ച്ചു. ഏ​​റെ​​പ്പേ​​ർ വൈ​​ദി​​ക​​രാ​​യും ക​​ന്യാ​​സ്ത്രീ​​ക​​ളാ​​യും അ​​ത്മാ​​യ​​പ്രേ​​ഷി​​ത​​രാ​​യും രം​​ഗ​​ത്തു​​വ​​ന്നു. വ​​ലി​​യ പ്രേ​​ഷി​​ത​​മു​​ന്നേ​​റ്റ​​ത്തി​​ന് ചു​​ക്കാ​​ൻ പി​​ടി​​ച്ച മി​​ഷ​​ൻ​​ലീ​​ഗ് സം​​ഘ​​ട​​ന​​യ്ക്ക് അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ഉ​​പ​​ദേ​​ശ​​ങ്ങ​​ളും പ്രാ​​ർ​​ഥ​​ന​​യും ല​​ഭി​​ച്ചു. മ​​ല​​യാ​​ളി​​ക​​ളാ​​യ പ്ര​​വാ​​സി​​ക​​ൾ അ​​ൽ​​ഫോ​​ൻ​​സാ ഭ​​ക്ത​​രാ​​ണ്. അ​​വ​​രു​​ടെ ഹൃ​​ദ​​യ​​ത്തി​​ൽ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യ്ക്ക് മു​​ഖ്യ​​സ്ഥാ​​ന​​മു​​ണ്ട്. പ്ര​​വാ​​സി​​ക​​ൾ തി​​ങ്ങി​​പ്പാ​​ർ​​ക്കു​​ന്ന എ​​ല്ലാ സ്ഥ​​ല​​ങ്ങ​​ളി​​ലും വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​യു​​ടെ നാ​​മ​​ത്തി​​ൽ പ​​ള്ളി​​ക​​ൾ നി​​ർ​​മി​​ക്ക​​പ്പെ​​ടു​​ന്നു. ക്ലാ​​ര​​മ​​ഠ​​ത്തി​​ൽ രോ​​ഗി​​ണി​​യാ​​യി​​ക്കി​​ട​​ന്ന അ​​ൽ​​ഫോ​​ൻ​​സാ​​മ്മ പ​​റ​​ഞ്ഞു: മ​​റ്റു സ​​ഹോ​​ദ​​രി​​മാ​​രെ​​ക്കാ​​ൾ ദൈ​​വം എ​​ന്നെ ഇ​​ഷ്ട​​പ്പെ​​ടു​​ന്നു. കാ​​ര​​ണം ക​​ർ​​ത്താ​​വ് എ​​നി​​ക്ക് കൂ​​ടു​​ത​​ൽ സ​​ഹ​​നം ന​​ൽ​​കി. ക​​ർ​​ത്താ​​വി​​ന് ഇ​​ഷ്ട​​മു​​ള്ള​​വ​​ർ​​ക്കാ​​ണ് അ​​വി​​ടു​​ത്തെ തി​​രു​​മു​​റി​​വു​​ക​​ൾ ന​​ൽ​​കു​​ന്ന​​ത്. വി​​ശ്വാ​​സി​​ക​​ളെ​​ല്ലാ​​വ​​രും വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ മാ​​തൃ​​ക അ​​നു​​ക​​രിക്കണം. മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ പ​​റ​​ഞ്ഞു. മോ​​ൺ. ജോ​​സ​​ഫ് മ​​ലേ​​പ്പ​​റ​​ന്പി​​ൽ, ഫാ.​​ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു.
Image: /content_image/India/India-2017-07-23-04:02:09.jpg
Keywords: റാഫേല്‍
Content: 5495
Category: 18
Sub Category:
Heading: ദൈവദാസി സിസ്റ്റര്‍ സെലിന്‍ കണ്ണനായ്ക്കലിന്റെ ജീവിതം ഭാരതസഭയ്ക്കു പ്രചോദനം: മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട്
Content: ക​​ണ്ണൂ​​ർ: ദൈ​​വ​​ദാ​​സി സി​​സ്റ്റ​​ർ മ​​രി​​യ സെ​​ലി​​ൻ ക​​ണ്ണ​​നാ​​യ്ക്ക​​ലി​​ന്‍റെ ജീ​​വി​​തം കേ​​ര​​ള​​സ​​ഭ​​യ്ക്കും ഭാ​​ര​​ത​​സ​​ഭ​​യ്ക്കും പ്ര​​ചോ​​ദ​​ന​​മാ​​ണെ​​ന്ന് ത​​ല​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് ഞ​​ര​​ള​​ക്കാ​​ട്ട്. ദൈ​​​വ​​​ദാ​​​സി​യുടെ അ​​​റു​​​പ​​​താം ച​​​ര​​​മ​​​വാ​​​ര്‍​ഷി​​​കാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​ണ്ണൂ​​ർ ഉ​​​ര്‍​സു​​ലൈ​​​ന്‍ പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ ഹൗ​​​സ് അ​​​ങ്ക​​​ണ​​​ത്തി​​​ൽ ന​​ട​​ത്തി​​യ അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അദ്ദേഹം. മ​​ക്ക​​ൾ​​ക്കും കൂ​​ടെ​​യു​​ള്ള​​വ​​ർ​​ക്കും മാ​​തൃ​​ക​​യാ​​യി ജീ​​വി​​ക്കേ​​ണ്ട​​വ​​രാ​​ണ് ന​​മ്മ​​ളെ​​ന്ന ചി​​ന്ത പ​​ക​​രു​​ന്ന​​താ​​ണ് സി​​സ്റ്റ​​ർ മ​​രി​​യ​​യു​​ടെ ജീ​​വി​​തമെന്ന്‍ അദ്ദേഹം പറഞ്ഞു. ചെ​​റി​​യ ജീ​​വി​​തം കൊ​​ണ്ട് സ്വ​​ർ​​ഗം സ്വ​​ന്ത​​മാ​​ക്കി​​യ ദൈ​​വ​​ദാ​​സി സി​​സ്റ്റ​​ർ മ​​രി​​യ സെ​​ലി​​ന്‍റെ ജീ​​വി​​തം ന​​മു​​ക്ക് പ്ര​​ചോ​​ദ​​ന​​വും വെ​​ല്ലു​​വി​​ളി​​യു​​മാ​​ണെ​​ന്ന് ച​​ട​​ങ്ങി​​ൽ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ച ക​​ണ്ണൂ​​ർ ബി​​ഷ​​പ് ഡോ. ​​അ​​ല​​ക്സ് വ​​ട​​ക്കും​​ത​​ല പ​​റ​​ഞ്ഞു. കു​​ട്ടി​​ക്കാ​​ല​​ത്തു ത​​ന്നെ സ​​ഹ​​ജീ​​വി​​ക​​ളോ​​ട് സ്നേ​​ഹ​​വും ആ​​ദ​​ര​​വും കാ​​രു​​ണ്യ​​വും ക​​രു​​ത​​ലും മ​​രി​​യ സെ​​ലി​​ൻ കാ​​ത്തു​​സൂ​​ക്ഷി​​ച്ചി​​രു​​ന്നു. ആ ​​മാ​​തൃ​​ക ന​​മ്മ​​ൾ ഏ​​റ്റെ​​ടു​​ക്ക​​ണം. ക്രി​​സ്തു​​വി​​നോ​​ട് എ​​പ്പോ​​ഴും വി​​ശ്വ​​സ്ത​​ത പാ​​ലി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ വ്യ​​ക്തി​​യെ​​ന്ന​​താ​​ണ് സ​​മ​​ർ​​പ്പി​​ത​​ർ​​ക്കും വി​​ശ്വാ​​സി​​ക​​ൾ​​ക്കും സി​​സ്റ്റ​​ർ ന​​ൽ​​കു​​ന്ന പ്ര​​ചോ​​ദ​​ന​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ദൈ​​വ​​ദാ​​സി സി​​സ്റ്റ​​ർ മ​​രി​​യ സെ​​ലി​​ന്‍റെ ജീവിതം വിശുദ്ധ പദവിയിലേക്കുള്ള ശ്രേഷ്ഠമായ യാത്രയായിരുന്നെന്നു മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി​​യ റി​​ട്ട. ഡി​​ജി​​പി ഡോ.​​അ​​ല​​ക്സാ​​ണ്ട​​ർ ജേ​​ക്ക​​ബ് പ​​റ​​ഞ്ഞു. വേ​​ദ​​ന​​ക​​ളി​​ൽ സ​​ന്തോ​​ഷം ക​​ണ്ടെ​​ത്തി​​യ സി​​സ്റ്റ​​റി​​ന്‍റെ ജി​​വി​​തം പു​​തു​​ത​​ല​​മു​​റ​​യ്ക്ക് മാ​​തൃ​​ക​​യാ​​ണെ​​ന്ന് ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ. ​​സൂ​​സ​​പാ​​ക്യം പ​​റ​​ഞ്ഞു. ദൈ​​വ​​ദാ​​സി​​യു​​ടെ സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​യ കു​​ര്യ​​നും വ​​ർ​​ഗീ​​സും ചടങ്ങിനെത്തിയിരുന്നു. പോ​​സ്റ്റു​​ലേ​​റ്റ​​ർ റ​​​വ. ഡോ. ​​​ചെ​​​റി​​​യാ​​​ൻ തു​​​ണ്ടു​​​പ​​​റ​​​മ്പി​​​ൽ സി​​​എം​​​ഐ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ബി​​ഷ​​പ് ഡോ. ​​​സ്റ്റീ​​​ഫ​​​ൻ അ​​​ത്തി​​​പ്പൊ​​​ഴി​​​യി​​​ൽ സ്പി​​രി​​ച്വ​​ൽ ജേ​​ർ​​ണ​​ൽ പ്ര​​കാ​​ശ​​നം ചെ​​യ്തു.
Image: /content_image/India/India-2017-07-23-04:22:54.jpg
Keywords: ഞരള
Content: 5496
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാനക്കിടെ രക്തസാക്ഷിത്വം വരിച്ച ഫാദര്‍ ജാക്വസ് ഹാമലിന്റെ ഓര്‍മ്മയില്‍ ഫ്രാന്‍സ്
Content: പാരീസ്: കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ യുവാക്കളാല്‍ പൈശാചികമായി കൊലചെയ്യപ്പെട്ട ഫാദര്‍ ജാക്വസ് ഹാമലിന്റെ സ്മരണയില്‍ ഫ്രാന്‍സ്. ജൂലൈ 26-ന് ഒന്നാം ചരമവാര്‍ഷികം രാജ്യം ആചരിക്കും. നോര്‍മണ്ടിയിലെ സെയിന്റ് ഏറ്റിയന്നെ-ഡു-റൌവ്റെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ ആദേല്‍ ഖെര്‍മിച്ചെ, അബ്ദേല്‍ മാലിക് പെറ്റിറ്റ്ജീന്‍ എന്നീ യുവാക്കള്‍ കഴുത്തറുത്താണ് 85 വയസ്സുകാരനായ ഫാദര്‍ ജാക്വസ് ഹാമലിനെ കൊലപ്പെടുത്തിയത്. മൃഗീയമായ കൊലപാതകം ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരുന്നു. വിവിധ മത,സാംസ്കാരിക, രാഷ്ട്രീയ നേതാക്കള്‍ കൊലപാതകത്തെ അപലപിച്ചിരുന്നു. ഫാദര്‍ ഹാമലിന്റെ ചരമവാര്‍ഷിക ദിനമായ അടുത്ത ബുധനാഴ്ച രാവിലെ 9 മണിക്കു നടക്കുന്ന അനുസ്മരണ ബലിക്ക് റൌവ്വനിലെ മെത്രാപ്പോലീത്തയായ ഡൊമിനിക്ക് ലെബ്രു മുഖ്യകാര്‍മ്മികത്വം വഹിക്കും. അനുസ്മരണ ബലി വിവിധ ചാനലുകള്‍ തല്‍സമയ സംപ്രേഷണം ചെയ്യും. വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം ഫാദര്‍ ഹാമലിന്റെ സ്മരണാര്‍ത്ഥം സ്റ്റീല്‍ സ്മാരകം അനാച്ഛാദനം ചെയ്യും. 1948-ലെ ലോക മനുഷ്യാവകാശ പ്രഖ്യാപനം രേഖപ്പെടുത്തിയിട്ടുള്ള സ്മാരകം, ഫാദര്‍ ഹാമലിന്റെ കൊലപാതകം ഒരു പുരോഹിതന്റെ നേര്‍ക്കുള്ള ആക്രമണം മാത്രമല്ല, പാശ്ചാത്യ സമൂഹത്തിന്റെ അടിത്തറയായ മൂല്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണെന്ന വസ്തുതയെ അടിവരയിട്ടു കാണിക്കുന്നതാണെന്ന്‍ അധികൃതര്‍ പറഞ്ഞു. തന്റെ 58-വര്‍ഷക്കാലത്തെ പൗരോഹിത്യജീവിതത്തില്‍ മുസ്ലീംമതവിശ്വാസികളുമായി വളരെയേറെ സഹകരിച്ചായിരുന്നു ഫാദര്‍ ഹാമല്‍ പ്രവര്‍ത്തിച്ചിരുന്നത്. 2005-ല്‍ വിശ്രമജീവിതത്തിലാവുന്നത് വരെ അദ്ദേഹം.വിവിധ പ്രേഷിതമേഖലകളില്‍ സജീവസാന്നിധ്യമായിരുന്നു. അതേ സമയം ഫാ. ഹാമല്‍ റോമിലെ രക്തസാക്ഷിപ്പട്ടികയില്‍ ഇടംപിടിച്ചുകഴിഞ്ഞു. സാധാരണയായി നാമകരണനടപടികള്‍ തുടങ്ങുവാന്‍ മരണത്തിനു ശേഷം 5 വര്‍ഷം കഴിയണമെന്ന വ്യവസ്ഥയെ ഫ്രാന്‍സിസ് പാപ്പാ ഒഴിവാക്കിക്കൊണ്ട് ഫാദര്‍ ഹാമലിനെ വാഴ്ത്തപ്പെട്ടവനാക്കുവാനുള്ള നടപടികള്‍ ആരംഭിക്കുകയായിരിന്നു.
Image: /content_image/TitleNews/TitleNews-2017-07-23-04:49:50.jpg
Keywords: ജാക്വസ്, കഴുത്ത