Contents

Displaying 5141-5150 of 25107 results.
Content: 5435
Category: 18
Sub Category:
Heading: മാര്‍ ഈവാനിയോസ് വിശുദ്ധി നിറഞ്ഞ കര്‍മ്മയോഗി: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ങ്ക​​​ര പു​​​ന​​​രൈ​​​ക്യ​​​ത്തി​​​ന്‍റെ ശി​​​ൽ​​​പ്പി ദൈ​​​വ​​​ദാ​​​സ​​​ൻ മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് വി​​​ശു​​​ദ്ധി നി​​​റ​​​ഞ്ഞ ക​​​ർ​​​മ​​​യോ​​​ഗി​​​യാ​​​ണെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. 64-ാമ​​​ത് മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് ഓ​​​ർ​​​മ​​​പ്പെ​​​രു​​​ന്നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലിൽ ന​​​ട​​​ന്ന സ​​​മൂ​​​ഹ ബ​​​ലി​​​മ​​​ധ്യേ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ. മ​​​ല​​​ങ്ക​​​ര​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക സ​​​ഭ അ​​​തി​​​ൽ അ​​​ന്ത​​​ർ​​​ലീ​​​ന​​​മാ​​​യ സാ​​​ർ​​​വ​​​ത്രി​​​ക സ്വ​​​ഭാ​​​വ​​​ത്തി​​​ൽ വ​​​ള​​​രു​​​ന്ന​​​തി​​​നു​​​ള്ള വ​​​ഴി​​​തെ​​​ളി​​​ച്ച ക​​​ർ​​​മ​​​യോ​​​ഗി ആ​​​യി​​​രു​​​ന്നു മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ്. സ​​​ന്യാ​​​സ​​​ത്തി​​​ൽ അ​​​ഗ​​​തി​​​ക​​​ളെ പ​​​രി​​​ര​​​ക്ഷി​​​ക്കു​​​ക എ​​​ന്ന ചി​​​ന്താ​​​ധാ​​​ര​​​യ്ക്കു പ്രാ​​​മു​​​ഖ്യം ന​​​ൽ​​​കി​​​യ ആ​​​ചാ​​​ര്യ​​​നാ​​​യി​​​രു​​​ന്നു മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ്. ബ​​​ഥ​​​നി​​​യു​​​ടെ സ്ഥാ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ അ​​​ദ്ദേ​​​ഹം അ​​​തു സാ​​​ധി​​​ച്ചു. കര്‍ദിനാള്‍ പറഞ്ഞു. രാ​​​വി​​​ലെ എ​​​ട്ടി​​​നു ക​​​ത്തീ​​​ഡ്ര​​​ൽ ക​​​വാ​​​ട​​​ത്തി​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ, ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യെ സ്വീ​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ക​​​ബ​​​ർ ചാ​​​പ്പ​​​ലി​​​ൽ​​നി​​​ന്നു സ​​​മൂ​​​ഹ​​​ബ​​​ലി​​​ക്കാ​​​യി വൈ​​​ദി​​​ക​​​രും ബി​​​ഷ​​​പ്പു​​​മാ​​​രും പ്ര​​​ദ​​​ക്ഷി​​​ണ​​​മാ​​​യി നീ​​​ങ്ങി. സ​​​മൂ​​​ഹ​​​ബ​​​ലി​​​ക്കു ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പ് തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ് ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ യൂ​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റം, ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, ഏ​​​ബ്ര​​​ഹാം മാ​​​ർ യൂ​​​ലി​​​യോ​​​സ്, ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സ്, വി​​​ൻ​​​സ​​​ന്‍റ് മാ​​​ർ പൗ​​​ലോ​​​സ്, ജേ​​​ക്ക​​​ബ് മാ​​​ർ ബ​​​ർ​​​ണ​​​ബാ​​​സ്, തോ​​​മ​​​സ് മാ​​​ർ യൗ​​​സേ​​​ബി​​​യോ​​​സ്, തോ​​​മ​​​സ് മാ​​​ർ അ​​​ന്തോ​​​ണി​​​യോ​​​സ്, സാ​​​മു​​​വേ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്, ബ​​​ഥ​​​നി ആ​​​ശ്ര​​​മ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ റ​​​വ.​​​ഡോ.​​​ജോ​​​സ് കു​​​രു​​​വി​​​ള ഒഎസി, റോ​​​മി​​​ലെ മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് നാ​​​മ​​​ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ പോ​​​സ്റ്റു​​​ലേ​​​റ്റ​​​ർ റ​​​വ.​​​ഡോ.​​ചെ​​​റി​​​യാ​​​ൻ തു​​​ണ്ടു​​​പ​​​റ​​​ന്പി​​​ൽ സിഎംഐ, വി​​​വി​​​ധ ഭ​​​ദ്രാ​​​സ​​​ന​​​ങ്ങ​​​ളി​​​ലെ വി​​​കാ​​​രി ജ​​​ന​​​റ​​​ൽ​​​മാ​​​ർ വൈ​​​ദി​​​ക​​​ർ എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രു​​​ന്നു. ഇന്നലെ നടന്ന വിവിധ ശുശ്രൂഷകളോടെ 15 ദിവസം നീണ്ടുനിന്ന ഓര്‍മ്മ സമാപനമായി.
Image: /content_image/India/India-2017-07-16-02:04:12.jpg
Keywords: ആലഞ്ചേരി
Content: 5436
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ മതനിന്ദാകുറ്റം ആരോപിച്ച് ക്രൈസ്തവ വിശ്വാസിയെ അറസ്റ്റ് ചെയ്തു
Content: ലാഹോ​​​ർ: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പ​​​ഞ്ചാ​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ൽ മ​​​ത​​​നി​​​ന്ദ​​​ക്കു​​​റ്റം ആ​​​രോ​​​പി​​​ച്ച് ക്രൈസ്തവ വിശ്വാസിയായ ഒ​​​രാ​​​ളെ കൂടി അ​​​റ​​​സ്റ്റ് ചെ​​​യ്തു. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യിലെ തൂ​​​പ്പു​​​ജോ​​​ലി​​​ക്കാ​​​ര​​​നാ​​​ണ് അ​​​റ​​​സ്റ്റി​​​ലായത്. ല​​​ഹോ​​​റി​​​ൽ​​​നി​​​ന്ന് 200 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള ഖ​​​രി​​​യാ​​​ൻ ഗു​​​ജ​​​റാ​​​ത്തി​​​ലാ​​​ണു സം​​​ഭ​​​വം.സ്ഥലത്തെ ഒ​​​രു ക​​​ട​​​യു​​​ട​​​മസ്ഥന്‍ നല്‍കിയ പ​​​രാ​​​തിയെ തുടര്‍ന്നാണ് പോ​​​ലീ​​​സ് ക്രൈസ്തവ വിശ്വാസിയെ വീ​​​ട് റെ​​​യ്ഡ് ചെ​​​യ്ത് അ​​​റ​​​സ്റ്റ് ചെയ്തത്. യാ​​​ഥാ​​​സ്ഥി​​​തി​​​ക​​​വാ​​​ദി​​​ക​​​ളും തീ​​​വ്ര​​​വാ​​​ദി​​​ക​​​ളും മ​​​ത​​​നി​​​ന്ദ ആ​​​രോ​​​പി​​​ച്ച് ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കാ​​​റു​​​ണ്ട്. ഇ​​​ത്ത​​​ര​​​ക്കാ​​​രു​​​ടെ ആ​​​ക്ര​​​മ​​​ണം ഭ​​​യ​​​ന്ന് അ​​​റ​​​സ്റ്റി​​​ലാ​​​യ വ്യ​​​ക്തി​​​യെ അ​​​ജ്ഞാ​​​ത സ്ഥ​​​ല​​​ത്തേ​​​യ്ക്കു മാ​​​റ്റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ക​​​ടു​​​ത്ത ശി​​​ക്ഷ ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​മാ​​​ണ് മ​​​ത​​​നി​​​ന്ദ. ഒരു മുസ്ലീം മതവിശ്വാസിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ ആര്‍ക്കു നേരെ വേണമെങ്കിലും ചുമത്തപ്പെടുവാന്‍ സാധിക്കുന്ന കുറ്റമാണ് പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദാ കുറ്റം. കുറ്റാരോപിതനായ വ്യക്തി നിരപരാധിയെങ്കിലും രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്നും നീതി ലഭിക്കാറില്ല. ക്രൈസ്തവയായ ആസിയ ബീബിയാണ് ക്രൂരമായ മതനിന്ദ കുറ്റത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളിലൊരാള്‍. പരമ്മോന്നത നീതിപീഠത്തിന്റെ കനിവ് തേടി സാമൂഹ്യ പ്രവര്‍ത്തകര്‍ സുപ്രീംകോടതിയില്‍ വരെ ആസിയയുടെ കേസ് എത്തിച്ചിരുന്നു. 2009 മുതല്‍ ആസിയ കഠിന തടവിലാണ്.
Image: /content_image/TitleNews/TitleNews-2017-07-16-02:24:58.jpg
Keywords: പാകി, പക്കി
Content: 5437
Category: 18
Sub Category:
Heading: ബത്തേരി സംഭവം: മാനന്തവാടി രൂപത ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുന്നു
Content: മാനന്തവാടി: വിദ്യാർത്ഥി രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ മറവിൽ ഡോൺ ബോസ്കോ കോളേജിനോട് ചേർന്ന ദേവാലയവും വിശുദ്ധരുടെ തിരുസ്വരൂപങ്ങളും തകർത്തതിൽ പ്രതിഷേധിച്ചു മാനന്തവാടി രൂപത ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുന്നു. സംഭവത്തില്‍ പാസ്റ്ററൽ കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും പി‌ആര്‍‌ഓ സമിതിയുടെയും സംയുക്ത യോഗം പ്രതിഷേധിച്ചു. ക്രൈസ്തവ സ്ഥാപനങ്ങൾ എല്ലാം സ്ഥിതി ചെയ്യുന്നത് ദേവാലയങ്ങളോട് ചേർന്നാണ്. സ്ഥാപനങ്ങളോടുള്ള പ്രതിഷേധത്തെ മറയാക്കി ദേവാലയങ്ങളെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമായോ യാദൃശ്ചികതയായോ കരുതാൻ കഴിയില്ല. രൂപതയിലെ എല്ലാ ഇടവകകളും ഇന്ന് പ്രതിഷേധ റാലികളും പ്രാര്‍ത്ഥനകളും നടത്തണമെന്ന് യോഗം അറിയിച്ചു. രൂപത വികാരി ജനറാൾ ഫാ.അബ്രഹാം നെല്ലിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത പ്രൊക്കുറേറ്റർ ഫാ.ജിൽസൺ കോക്കണ്ടത്തിൽ, ചാൻസലർ ഫാ.സജി നെടും കല്ലേൽ, സെക്രട്ടറി ഫാ.അനൂപ് കാളിയാനി , പി‌ആര്‍‌ഓമാരായ ഫാ.ജോസ് കൊച്ചറയ്ക്കൽ, ജോസ് പള്ളത്ത്, സാലു അബ്രഹാം മേച്ചേരിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സെബാസ്റ്റ്യൻ പാലംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
Image: /content_image/India/India-2017-07-16-02:29:53.jpg
Keywords: ഡോണ്‍ ബോസ്കോ
Content: 5438
Category: 1
Sub Category:
Heading: പന്ത്രണ്ടാമത് ബ്ലാക്ക് കത്തോലിക്കാ കോണ്‍ഗ്രസ്സിനു സമാപനം
Content: ഫ്ലോറിഡ: “കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്: നീതി പ്രവര്‍ത്തിക്കുക, കരുണ കാണിക്കുക, ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക” എന്ന ബൈബിള്‍ വാക്യങ്ങളെ മുഖ്യ പ്രമേയമാക്കി നടന്ന ആഫ്രിക്കന്‍-അമേരിക്കന്‍ കത്തോലിക്കരുടെ സംഘടനയായ ബ്ലാക്ക് കത്തോലിക് കോണ്‍ഗ്രസ്സിന്റെ (NBCC) പന്ത്രണ്ടാമത് കോണ്‍ഫ്രന്‍സിന് സമാപനം. ജൂലൈ 6 മുതല്‍ 9 വരെ ഫ്ലോറിഡയിലെ ഓര്‍ളാണ്ടോയിലെ ഹയാത്ത് റീജന്‍സിയില്‍ വെച്ച് നടന്ന കോണ്‍ഗ്രസ്സില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 2,000-ത്തിലധികം ആളുകള്‍ പങ്കെടുത്തു. ഘാനയിലെ കര്‍ദ്ദിനാളായ പീറ്റര്‍ ടര്‍ക്സനാണ് ഐക്യവും, അനുരജ്ഞനവും എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തിയത്. 1889-ല്‍ ഡാനിയല്‍ റഡ് എന്ന പത്രപ്രവര്‍ത്തകന്റെ ശ്രമഫലമായി പ്രസിഡന്റ് ഗ്രോവര്‍ ക്ലീന്‍ലാന്റും, ഏതാണ്ട് നൂറോളം വരുന്ന കറുത്തവരായ കത്തോലിക്കരും ഉള്‍പ്പെട്ട ഒരു കൂടിക്കാഴ്ചയിലാണ് നാഷണല്‍ ബ്ലാക്ക് കത്തോലിക് കോണ്‍ഗ്രസ്സിന് തുടക്കമായത്. 1980-ലാണ് സംഘടന ഇന്നത്തെ പേര് സ്വീകരിച്ചത്. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും ബ്ലാക്ക് കത്തോലിക്കാ കോണ്‍ഗ്രസിന്റെ സമ്മേളനങ്ങള്‍ നടന്നുവരുന്നു. പന്ത്രണ്ടാം സമ്മേളത്തില്‍ കത്തോലിക്കാ കുടുംബജീവിതം, സുവിശേഷ വല്‍ക്കരണം, കത്തോലിക്കാ സാമൂഹ്യ പ്രബോധനം, ഗാര്‍ഹിക പീഡനം, ആരോഗ്യം, മാനസികാരോഗ്യം, മനുഷ്യ ജീവനും അന്തസ്സും, ദാരിദ്ര്യം, വര്‍ണ്ണവിവേചനം, ശരീരത്തിന്റെ ദൈവശാസ്ത്രം, ദൈവ നിയോഗം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിവിധ പ്രഭാഷണങ്ങള്‍ നടന്നു. കര്‍ദ്ദിനാള്‍ പീറ്റര്‍ കോഡ്വോ, മെത്രാന്‍ എഡ്വാര്‍ഡ് കെ. ബ്രാക്സ്ടന്‍, ഫാ. മോറിസ് എമേലു, ബ്രയാന്‍ സ്റ്റീവന്‍സന്‍, ഡോ. ട്രിസിയ ബ്രെന്റ് ഗുഡ്ലി, ടോണിയ ഡോര്‍സി, ഫാ. ജോസഫ് എന്‍ പെറി, പോള മാഞ്ചെസ്റ്റര്‍ തുടങ്ങിയ പ്രമുഖരാണ് വിവിധ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തിയത്. അഞ്ചുദിവസത്തെ കോണ്‍ഫ്രന്‍സ് എന്നതിലുപരി സൃഷ്ടിപരവും, സ്വാതന്ത്ര്യപരവും, നൂതനവുമായ ആശയങ്ങളെ കണ്ടെത്തുവാനും, അവയെ പ്രോത്സാഹിപ്പിക്കുവാനും വരും മാസങ്ങളില്‍ പ്രായോഗികമാക്കുക എന്ന ലക്ഷ്യവും ബ്ലാക്ക് കത്തോലിക്കാ കോണ്‍ഗ്രസ്ന്റെ പന്ത്രണ്ടാം സമ്മേളത്തിനുണ്ടായിരുന്നു. സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളെ പ്രാബല്യത്തില്‍ വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുവാന്‍ ഓഗസ്റ്റ് 5-ന് സെന്റ്‌ പോള്‍ ആന്‍ഡ്‌ മിന്നിപോളിസ് അതിരൂപതയില്‍ വെച്ച് ഒരു പുനരവലോകന സമ്മേളനം നടക്കും.
Image: /content_image/TitleNews/TitleNews-2017-07-16-07:45:54.jpg
Keywords: ബ്ലാക്ക്, കറുത്ത
Content: 5439
Category: 1
Sub Category:
Heading: ഭ്രൂണഹത്യ അടിച്ചേല്‍പ്പിക്കുവാനുള്ള കാനഡയുടെ നീക്കത്തിനെതിരെ നൈജീരിയന്‍ ബിഷപ്പ്
Content: ഒട്ടാവ: ആഫ്രിക്കൻ രാജ്യങ്ങളിൽ ഭ്രൂണഹത്യ നിയമവിധേയമാക്കാൻ കാനഡ മുൻ കൈയ്യെടുക്കണമെന്ന കനേഡിയന്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് നൈജീരിയ ഒയോ രൂപത ബിഷപ്പ് ഇമ്മാനുവേൽ ബജേദോ. തെറ്റിനെ ന്യായീകരിക്കുന്ന പ്രവണത ശരിയല്ലായെന്നും ലൈഫ് സൈറ്റ് ന്യൂസിനു നല്കിയ പ്രസ്താവനക്കുറിപ്പിൽ അദ്ദേഹം പറഞ്ഞു. വികസ്വര രാജ്യങ്ങൾക്ക് ഗർഭഛിദ്രത്തിന് 650 മില്യൺ ഡോളറിന്റെ ധനസഹായം കാനഡ അടുത്തിടെ പ്രഖ്യാപിച്ചിരിന്നു. ഇതിന് പിന്നാലെയാണ് കാനഡ വിദേശകാര്യ വികസന വകുപ്പ് മന്ത്രി മാരിയ ക്ലോ ഡേ ബിബ്യൂ, കോംഗോ അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭ്രൂണഹത്യ നിയമവിധേയമാക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്. കാനഡ ഗവണ്‍മെന്റിന്റെയും മാരിയ ക്ലോഡേയുടെയും നടപടിയെ ബിഷപ്പ് ശക്തമായി അപലപിച്ചു. അബോർഷൻ നിയമവിരുദ്ധമായ രാജ്യത്ത് ഗർഭനിരോധന മാർഗ്ഗങ്ങൾ പ്രചരിപ്പിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലായെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സമ്പത്തിനെ ആയുധമാക്കി ആഫ്രിക്കൻ രാഷ്ട്രങ്ങളുടെ മേൽ സ്വാധീനം ചെലുത്തുന്ന വികസിത രാജ്യങ്ങളുടെ മേല്‍ക്കോയ്മ നിർഭാഗ്യകരമാണ്. ധാർമ്മിക മൂല്യങ്ങൾക്കനുസരിച്ച് സംസ്കാരം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമോ എന്നതാണ് ലിബറൽ സർക്കാരിന്റെ സംശയം. വികസ്വര രാഷ്ട്രങ്ങളിലെ സ്ത്രീകളുടെ ആവശ്യങ്ങളെപ്പറ്റി ആരും അന്വേഷിച്ചറിയുന്നില്ല. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗീക അതിക്രമങ്ങളും പ്രസവത്തോടനുബന്ധിച്ചുള്ള മരണങ്ങൾക്കും അവസാനം വേണം. എന്നാൽ ഗർഭസ്ഥ ജീവനെയോ സ്വന്തം ശരീരത്തെ തന്നെയോ നശിപ്പിക്കാൻ ആഫ്രിക്കൻ ജനത തുനിയില്ല. നിരോധിത രാജ്യങ്ങളിൽ ഭ്രൂണഹത്യ പ്രചരിപ്പിക്കാൻ നല്കുന്ന സാമ്പത്തിക സഹായം, പ്രാഥമിക ആരോഗ്യമേഖലയിലും അടിസ്ഥാന സൗകര്യങ്ങൾക്കും സാമ്പത്തിക സുസ്ഥിതിയ്ക്കുമായി ഉപയോഗിക്കുകയാണ് വേണ്ടത്. കാനഡ തങ്ങളുടെ സാമ്പത്തിക സഹായം വഴി ആഫ്രിക്കന്‍ രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഊന്നൽ നൽകണം. ആഫ്രിക്കൻ ജനതയ്ക്കു മേൽ പാശ്ചാത്യ രാഷ്ട്രങ്ങളുടെ അധിനിവേശപരമായ അജണ്ടകളെ പ്രോലൈഫ് സംഘടനകളുടെ സഹകരണത്തോടെ അതിജീവിക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. അതേ സമയം കാനഡ ബിഷപ്പുമാരും ഗവൺമെന്റിന്റെ ഭ്രൂണഹത്യ കേന്ദ്രീകൃതമായ വിദേശനയത്തെ അപലപിച്ചു രംഗത്തെത്തിയിട്ടുണ്ട്.
Image: /content_image/TitleNews/TitleNews-2017-07-16-10:29:53.jpg
Keywords: അബോര്‍ഷന്‍, ഗര്‍ഭഛിദ്രം
Content: 5440
Category: 6
Sub Category:
Heading: നമ്മോട് ക്ഷമിക്കുന്നതില്‍ ദൈവം ഒരിക്കലും ക്ഷീണിതനാകുന്നില്ല
Content: "അപ്പോള്‍ പത്രോസ് മുന്നോട്ടു വന്ന് അവനോടു ചോദിച്ചു: കര്‍ത്താവേ, എന്നോടു തെറ്റുചെയ്യുന്ന എന്റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ? യേശു അരുളിച്ചെയ്തു: ഏഴെന്നല്ല, ഏഴ്എഴുപതു പ്രാവശ്യം എന്നു ഞാന്‍ നിന്നോടു പറയുന്നു" (മത്താ 18: 21-22). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 1}# <br> പാപം ചെയ്യുന്ന മനുഷ്യനില്‍ നിന്നും ദൈവം ഒരിക്കലും അകന്നുപോകുന്നില്ല. തൊണ്ണൂറ്റൊന്‍പത് ആടുകളെയും ഉപേക്ഷിച്ച് നഷ്ട്ടപ്പെട്ടുപോയ ഒരണ്ണത്തിനെ അന്വേഷിച്ച് കണ്ടെത്തുന്ന നല്ല ഇടയനെപ്പോലെ ക്രിസ്തു പാപിയെ തേടിവരുകയും അവന്റെ നേരെ കാരുണ്യത്തിന്റെ കൈകള്‍ നീട്ടുകയും ചെയ്യുന്നു. പാപം മൂലം മനുഷ്യനാണ് സ്വയം ദൈവത്തില്‍ നിന്ന് അകന്നുപോകുന്നത്. 'ഏഴ് എഴുപതു പ്രാവശ്യം' ക്ഷമിക്കുവാന്‍ നമ്മോട് പറഞ്ഞ ക്രിസ്തു നമ്മുക്ക് മാതൃക നല്‍കിയിട്ടുണ്ട്. അവിടുന്ന് നമ്മോട് ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കുന്നു. വീണ്ടും വീണ്ടും അവിടുന്ന് നമ്മേ തോളില്‍ വഹിക്കുന്നു. സീമാതീതവും അനന്തവുമായ ഈ സ്നേഹം ഉളവാക്കുന്ന അന്തസ് നമ്മില്‍ നിന്നും അപഹരിക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഒരിക്കലും നമ്മേ നിരാശപ്പെടുത്താത്തതും നമ്മുടെ ആനന്ദം പുനഃസ്ഥാപിക്കുവാന്‍ പര്യാപ്തവുമായ വാല്‍സല്യത്തോടെ വീണ്ടും ആരംഭിക്കുവാന്‍ അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നു. ചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവമായ 'യേശുവിന്റെ ഉത്ഥാനത്തില്‍' നിന്നും ഓടിയൊളിക്കുവാന്‍ നമ്മുക്ക് ഒരിക്കലും ഇടയാകാതിരിക്കട്ടെ. നമ്മേ മുന്നോട്ട് നയിക്കുന്ന അവിടുത്തെ ജീവിതത്തേക്കാളധികമായി ഒന്നും നമ്മേ പ്രചോദിപ്പിക്കാതിരിക്കട്ടെ. നഷ്ട്ടപ്പെട്ടു പോയി എന്നു നാം കരുത്തുന്ന ജീവിതം വീണ്ടെടുക്കുവാനും, പരാജയപ്പെട്ടു എന്നു നാം കരുതുന്ന നമ്മുടെ പ്രവര്‍ത്തികള്‍ വിജയങ്ങളാക്കി മാറ്റുവാനുമുള്ള ശക്തി നമ്മുക്ക് ലഭിക്കുന്നത് യെഃശുക്രിസ്തുവിന്റെ പുനരുത്ഥാനത്തില്‍ നിന്നുമാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന പുനരുത്ഥാനം കഴിഞ്ഞു പോയ ഒരു സംഭവമല്ല. അത് എല്ലാ മനുഷ്യരിലേക്കും എക്കാലവും ശക്തി പ്രവഹിച്ചു കൊണ്ടിരിക്കുന്ന നിത്യസംഭവമാണ്. ഉത്ഥിതനായ ക്രിസ്തുവുമായുള്ള നവീകരിച്ച വ്യക്തിപരമായ കണ്ടുമുട്ടലിന് വേണ്ടി എല്ലാ മനുഷ്യരെയും സഭ നിരന്തരം ക്ഷണിക്കുന്നു. ഈ ക്ഷണം തനിക്ക് വേണ്ടിയുള്ളതാണ് എന്ന്‍ ഓരോ വ്യക്തിയും ചിന്തിക്കണം. ഇപ്രകാരം ചിന്തിക്കുന്ന ആരും നിരാശപ്പെടുവാന്‍ കര്‍ത്താവ് ഇടയാക്കുകയില്ല. യേശുവിന്റെ പക്കലേക്ക് നാം ഒരു ചുവടു വെക്കുമ്പോള്‍ തുറന്ന കരങ്ങളോടെ നമ്മേ കാത്തിരിക്കുന്ന അവിടുത്തെ സാന്നിധ്യം നാം അനുഭവിച്ചു തുടങ്ങും. "നാം നഷ്ട്ടപ്പെട്ടു പോകുമ്പോഴൊക്കെ അവിടുത്തെ പക്കലേക്ക് തിരിച്ചുവരുന്നത് എത്ര നല്ല അനുഭവമാണ്. ഞാന്‍ ഇത് ഒരിക്കല്‍ കൂടി പറയട്ടെ. നമ്മോട് ക്ഷമിക്കുന്നതില്‍ ദൈവം ഒരിക്കലും ക്ഷീണിതനാകുന്നില്ല. അവിടുത്തെ കാരുണ്യം തേടുന്നതില്‍ നമ്മളാണ് ക്ഷീണിതരാകുന്നത്" (Pope Francis, Evangeli Gaudium). #{red->n->b->വിചിന്തനം}# <br> പാപം മൂലം ദൈവത്തില്‍ നിന്നും അകന്നു പോകുന്ന ഓരോ നിമിഷവും നമ്മുക്ക് ഇപ്രകാരം പ്രാര്‍ത്ഥിക്കാം: "കര്‍ത്താവേ, ഞാന്‍ സ്വയം വഞ്ചിതനാകുന്നതിനു അനുവദിച്ചിട്ടുണ്ട്. നിന്റെ സ്നേഹത്തില്‍ നിന്ന്‍ ഒരായിരം മാര്‍ഗ്ഗങ്ങളിലൂടെ ഞാന്‍ ഒഴിഞ്ഞുമാറിയിട്ടുണ്ട്: എന്നിരിന്നാലും അങ്ങയോടുള്ള ഉടമ്പടി നവീകരിക്കുവാന്‍ ഞാനിതാ വന്നിരിക്കുന്നു. എനിക്കു അങ്ങയെ വേണം. കര്‍ത്താവേ, ഒരിക്കല്‍ കൂടി എനിക്കു രക്ഷ നല്‍കിയാലും. രക്ഷാകരമായ അവിടുത്തെ ആശ്ലേഷത്തിലേക്ക് ഒരിക്കല്‍ കൂടി എന്നെ ചേര്‍ക്കേണമേ". #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-07-16-12:29:00.jpg
Keywords: യേശു, ക്രിസ്തു
Content: 5441
Category: 1
Sub Category:
Heading: പഞ്ചാബില്‍ സുവിശേഷ പ്രഘോഷകന്‍ വെടിയേറ്റ് മരിച്ചു
Content: ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ അജ്‌ഞാതരുടെ വെടിയേറ്റു സുവിശേഷ പ്രഘോഷകന്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സാലേം താബ്‌റി മേഖലയില്‍ രണ്ടു ബൈക്കുകളിലെത്തിയ സംഘം സുവിശേഷപ്രഘോഷകനായ സുല്‍ത്താന്‍ മാസിഹിനെ വധിക്കുകയായിരിന്നു. മൊബൈല്‍ ഫോണില്‍ സംസാരിച്ചുനില്‍ക്കുമ്പോഴാണു ബൈക്കിലെത്തിയ സംഘം നേരേ വെടിവച്ചത്‌. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരിന്നു. അക്രമികള്‍ മുഖംമറച്ചാണ് എത്തിയെതെന്ന കാര്യം സി‌സിടി‌വിയില്‍ പതിഞ്ഞിട്ടുണ്ട്. അതേ സമയം ഇതുവരെയും അക്രമികളെ പിടികൂടാൻ കഴിയാത്തതിൽ പ്രതിഷേധിച്ചു ക്രൈസ്തവ വിശ്വാസികള്‍ ജലന്ധർ നാഷണൽ ഹൈവേ ഉപരോധിച്ചു. ഓപ്പണ്‍ ഡോര്‍ ഇന്റര്‍നാഷണല്‍ സംഘടന നടത്തിയ പഠനത്തില്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഡനം നടക്കുന്ന രാജ്യങ്ങളില്‍ ഭാരതം 17-ാം സ്ഥാനത്താണ്. ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചുവരികയാണ്. കാത്തലിക് സെക്കുലര്‍ ഫോറം ജനുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം പത്തു പേരാണ് രാജ്യത്തു കൊല്ലപ്പെട്ടത്. വൈദികരും സുവിശേഷ പ്രഘോഷകരുമായ 500-ല്‍ അധികം ആളുകള്‍ക്ക് വിവിധ തരം ആക്രമങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. 394 ക്രൈസ്തവരാണ് തങ്ങളുടെ വിശ്വാസത്തെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം തടവിലായത്. കന്യാസ്ത്രീകളും, സുവിശേഷ പ്രവര്‍ത്തകരുമായ 34 വനിതകള്‍ പോയവര്‍ഷം പീഡനത്തിന് ഇരയായതായും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
Image: /content_image/TitleNews/TitleNews-2017-07-17-05:42:41.jpg
Keywords: പീഡന
Content: 5442
Category: 18
Sub Category:
Heading: നേഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വേതനം ഉറപ്പാക്കണം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: കൊ​​​ച്ചി: വേ​​​ത​​​നം കൂ​​ട്ട​​​ണ​​​മെ​​​ന്ന ന​​​ഴ്സു​​​മാ​​​രു​​​ടെ ആ​​​വ​​​ശ്യം ന്യാ​​​യ​​​മാണെന്നും സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ച്ച വേ​​​ത​​​നം ന​​​ഴ്സു​​​മാ​​​ർ​​​ക്കു ഉ​​​റ​​​പ്പാ​​​ക്കണമെന്നും കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​എം.​​​സൂ​​​സ​​​പാ​​​ക്യം. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന കേ​​​ര​​​ള റീ​​​ജ​​​ൺ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ (​​​കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി) 30-ാമ​​​ത് ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​ക്കു ശേ​​​ഷം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള വേ​​​ത​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ൾ എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്കാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള കെ​​​സി​​​ബി​​​സി നി​​​ർ​​​ദേ​​​ശം സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണ്. വ​​​രു​​​മാ​​​ന​​​മു​​​ള്ള എ​​​ല്ലാ ക​​​ത്തോ​​​ലി​​​ക്കാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ച്ച വേ​​​ത​​​ന​​​മോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ ന​​​ൽ​​​കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ, ഗ്രാ​​​മാ​​​ന്ത​​​ര​​​ങ്ങ​​​ളി​​​ലും ന​​​ഗ​​​ര​​​ത്തി​​​ന്‍റെ പ്രാ​​​ന്ത​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള ചെ​​​റി​​​യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ ഗു​​​രു​​​ത​​​ര​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ത്ത​​​രം ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ പ​​​ഠി​​​ക്കു​​​ക​​​യും അ​​​ടി​​​യ​​​ന്ത​​ര​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​ സ്വീകരിക്കണം. ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു​​​ദി​​​വ​​​സ​​​മാ​​​യി പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം ഇ​​​ന്ന​​​ലെ സ​​​മാ​​​പി​​​ച്ചു. സമ്മേളനത്തില്‍ ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ൽ ര​​​ചി​​​ച്ച ‘ഉ​​​ൾ​​​പ്പൊ​​​രു​​​ൾ’, എ​​​ന്ന പു​​​സ്ത​​​കം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യ​​​വും ഫാ. ​​​പോ​​​ൾ സ​നി​​​ന്‍റെ ക​​​ഥ’ ബി​​​ഷ​​​പ് ഡോ. ​​​വി​​​ൻ​​​സെ​​​ന്‍റ് സാ​​​മു​​​വ​​​ലും പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. കെ​​എ​​​ൽ​​​സി​​​കെ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ സു​​​നി​​​ൽ ജ​​​സ്റ്റ​​​സും എ​​​ൽ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മൈ​​​ക്കി​​​ളും ആ​​​ദ്യ​​​കോ​​​പ്പി​​​ക​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം മുഖ്യകാര്‍മ്മികത്വം വഹിച്ചു. ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ൽ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തി.
Image: /content_image/India/India-2017-07-17-06:29:27.jpg
Keywords: നേഴ്സ
Content: 5443
Category: 18
Sub Category:
Heading: കെ‌ആര്‍എല്‍‌സി‌സിയ്ക്കു പുതിയ ഭാരവാഹികള്‍
Content: കൊ​​ച്ചി: കെ‌ആര്‍എല്‍‌സി‌സിയു​​​ടെ പു​​​തി​​​യ സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ഷാ​​​ജി ജോ​​​ർ​​​ജ്(​​​വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത), സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യി ആ​​​ന്‍റ​​​ണി ആ​​​ൽ​​​ബ​​​ർ​​​ട്ട് (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത), സ്മി​​​ത ബി​​​ജോ​​​യ് (വി​​​ജ​​​യ​​​പു​​​രം രൂ​​​പ​​​ത), ട്ര​​​ഷ​​​റ​​​ർ ആ​​​ന്‍റ​​​ണി നൊ​​​റോ​​​ണ (ക​​​ണ്ണൂ​​​ർ രൂ​​​പ​​​ത) എ​​​ന്നി​​​വ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്കു കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു.
Image: /content_image/India/India-2017-07-17-06:43:44.jpg
Keywords: ലാറ്റിന്‍, ലത്തീന്‍
Content: 5444
Category: 18
Sub Category:
Heading: പൗ​രസ്ത്യ കാനന്‍ നിയമജ്ഞരുടെ സമ്മേളനം നാളെ ആരംഭിക്കും
Content: കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ പൗ​​​ര​​​സ്ത്യ കാ​​​നോ​​​ൻ നി​​​യ​​​മ വി​​​ദ​​​ഗ്ധ​​​രു​​​ടെ ര​​​ണ്ടു ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ല്ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട പാ​​​സ്റ്റ​​​ർ സെ​​​ന്‍റ​​​റി​​​ൽ നാളെ ആരംഭിക്കും. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​ഷ​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ സമ്മേളനം ഉ​​​ദ്ഘാ​​​ട​​​നം ​​ചെ​​​യ്യും. പൗ​​​ര​​​സ്ത്യ കാ​​​നോ​​​ൻ ലോ ​​​സൊ​​​സൈ​​​റ്റി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ. ഡോ. ​​​ജോ​​​സ് ചി​​​റ​​​മേ​​​ൽ അ​​​ധ്യ​​​ക്ഷ​​ത വ​​​ഹി​​​ക്കുന്ന സമ്മേളനത്തില്‍ വി​​​ശു​​​ദ്ധ​​​രു​​​ടെ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും സ​​​ഭാ കോ​​​ട​​​തി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​പ്പ​​​റ്റി​​​യും ച​​​ർ​​​ച്ച​​​ചെ​​​യ്യും. റ​​​വ. ഡോ. ​​​ജോ​​​ർ​​​ജ് തോ​​​മ​​​സ് കു​​​രു​​​വി​​​ള, റ​​​വ. ഡോ. ​​​ജോ​​​സ് ചി​​​റ​​​മേ​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. അ​​​ടുത്തിടെ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ചു ഫ്രാ​​​ൻ​​​സി​​സ് മാ​​​ർ​​​പാ​​​പ്പ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച പു​​​തി​​​യ ‘മോട്ടു പ്രോ​​​പ്രി​​​യ’ സമ്മേളനത്തിലെ ച​​ർ​​ച്ചയുടെ ഭാഗമാകും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള​ള 150 സ​ഭാ നി​യ​മ​പ​ണ്ഡി​ത​ർ പൊ​തു​സ​മ്മേ​ള​ന​ത്തിലും പ​ഠ​ന​ശി​ബി​ര​ത്തിലും പ​ങ്കെ​ടു​ക്കും.
Image: /content_image/India/India-2017-07-17-07:16:18.jpg
Keywords: കാനന്‍