Content | ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മതനിന്ദക്കുറ്റം ആരോപിച്ച് ക്രൈസ്തവ വിശ്വാസിയായ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. സ്വകാര്യ ആശുപത്രിയിലെ തൂപ്പുജോലിക്കാരനാണ് അറസ്റ്റിലായത്. ലഹോറിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള ഖരിയാൻ ഗുജറാത്തിലാണു സംഭവം.സ്ഥലത്തെ ഒരു കടയുടമസ്ഥന് നല്കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് ക്രൈസ്തവ വിശ്വാസിയെ വീട് റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്തത്.
യാഥാസ്ഥിതികവാദികളും തീവ്രവാദികളും മതനിന്ദ ആരോപിച്ച് ശിക്ഷ നടപ്പാക്കാറുണ്ട്. ഇത്തരക്കാരുടെ ആക്രമണം ഭയന്ന് അറസ്റ്റിലായ വ്യക്തിയെ അജ്ഞാത സ്ഥലത്തേയ്ക്കു മാറ്റിയിരിക്കുകയാണ്. പാക്കിസ്ഥാനിൽ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മതനിന്ദ. ഒരു മുസ്ലീം മതവിശ്വാസിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ ആര്‍ക്കു നേരെ വേണമെങ്കിലും ചുമത്തപ്പെടുവാന്‍ സാധിക്കുന്ന കുറ്റമാണ് പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദാ കുറ്റം.
കുറ്റാരോപിതനായ വ്യക്തി നിരപരാധിയെങ്കിലും രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്നും നീതി ലഭിക്കാറില്ല. ക്രൈസ്തവയായ ആസിയ ബീബിയാണ് ക്രൂരമായ മതനിന്ദ കുറ്റത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളിലൊരാള്‍. പരമ്മോന്നത നീതിപീഠത്തിന്റെ കനിവ് തേടി സാമൂഹ്യ പ്രവര്‍ത്തകര്‍ സുപ്രീംകോടതിയില്‍ വരെ ആസിയയുടെ കേസ് എത്തിച്ചിരുന്നു. 2009 മുതല്‍ ആസിയ കഠിന തടവിലാണ്. |