News - 2025

പാക്കിസ്ഥാനില്‍ മതനിന്ദാകുറ്റം ആരോപിച്ച് ക്രൈസ്തവ വിശ്വാസിയെ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകന്‍ 16-07-2017 - Sunday

ലാഹോ​​​ർ: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പ​​​ഞ്ചാ​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ൽ മ​​​ത​​​നി​​​ന്ദ​​​ക്കു​​​റ്റം ആ​​​രോ​​​പി​​​ച്ച് ക്രൈസ്തവ വിശ്വാസിയായ ഒ​​​രാ​​​ളെ കൂടി അ​​​റ​​​സ്റ്റ് ചെ​​​യ്തു. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യിലെ തൂ​​​പ്പു​​​ജോ​​​ലി​​​ക്കാ​​​ര​​​നാ​​​ണ് അ​​​റ​​​സ്റ്റി​​​ലായത്. ല​​​ഹോ​​​റി​​​ൽ​​​നി​​​ന്ന് 200 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള ഖ​​​രി​​​യാ​​​ൻ ഗു​​​ജ​​​റാ​​​ത്തി​​​ലാ​​​ണു സം​​​ഭ​​​വം.സ്ഥലത്തെ ഒ​​​രു ക​​​ട​​​യു​​​ട​​​മസ്ഥന്‍ നല്‍കിയ പ​​​രാ​​​തിയെ തുടര്‍ന്നാണ് പോ​​​ലീ​​​സ് ക്രൈസ്തവ വിശ്വാസിയെ വീ​​​ട് റെ​​​യ്ഡ് ചെ​​​യ്ത് അ​​​റ​​​സ്റ്റ് ചെയ്തത്.

യാ​​​ഥാ​​​സ്ഥി​​​തി​​​ക​​​വാ​​​ദി​​​ക​​​ളും തീ​​​വ്ര​​​വാ​​​ദി​​​ക​​​ളും മ​​​ത​​​നി​​​ന്ദ ആ​​​രോ​​​പി​​​ച്ച് ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കാ​​​റു​​​ണ്ട്. ഇ​​​ത്ത​​​ര​​​ക്കാ​​​രു​​​ടെ ആ​​​ക്ര​​​മ​​​ണം ഭ​​​യ​​​ന്ന് അ​​​റ​​​സ്റ്റി​​​ലാ​​​യ വ്യ​​​ക്തി​​​യെ അ​​​ജ്ഞാ​​​ത സ്ഥ​​​ല​​​ത്തേ​​​യ്ക്കു മാ​​​റ്റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ക​​​ടു​​​ത്ത ശി​​​ക്ഷ ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​മാ​​​ണ് മ​​​ത​​​നി​​​ന്ദ. ഒരു മുസ്ലീം മതവിശ്വാസിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ ആര്‍ക്കു നേരെ വേണമെങ്കിലും ചുമത്തപ്പെടുവാന്‍ സാധിക്കുന്ന കുറ്റമാണ് പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദാ കുറ്റം.

കുറ്റാരോപിതനായ വ്യക്തി നിരപരാധിയെങ്കിലും രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്നും നീതി ലഭിക്കാറില്ല. ക്രൈസ്തവയായ ആസിയ ബീബിയാണ് ക്രൂരമായ മതനിന്ദ കുറ്റത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളിലൊരാള്‍. പരമ്മോന്നത നീതിപീഠത്തിന്റെ കനിവ് തേടി സാമൂഹ്യ പ്രവര്‍ത്തകര്‍ സുപ്രീംകോടതിയില്‍ വരെ ആസിയയുടെ കേസ് എത്തിച്ചിരുന്നു. 2009 മുതല്‍ ആസിയ കഠിന തടവിലാണ്.


Related Articles »