News - 2025

വിശുദ്ധ കാർളോ അക്യുട്ടിസിന്റെയും പിയെർ ജോർജോ ഫ്രസാത്തിയുടെയും ഔദ്യോഗിക തിരുനാൾ ദിനങ്ങൾ പ്രഖ്യാപിച്ചു

പ്രവാചകശബ്ദം 10-09-2025 - Wednesday

വത്തിക്കാൻ സിറ്റി: കഴിഞ്ഞദിവസം ലെയോ പതിനാലാമൻ മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ച കാർളോ അക്യുട്ടിസിന്റെയും പിയെർ ജോർജോ ഫ്രസാത്തിയുടെയും ഔദ്യോഗിക തിരുനാൾ ദിനങ്ങൾ വത്തിക്കാൻ പ്രഖ്യാപിച്ചു. ദിവ്യകാരുണ്യത്തിന്റെ സൈബർ അപ്പസ്തോലൻ, ദൈവത്തിൻ്റെ ഇൻഫ്ളുവൻസർ, ആദ്യ മില്ലേനിയൻ വിശുദ്ധൻ തുടങ്ങിയ വിശേഷണങ്ങളുള്ള വിശുദ്ധ കാർളോയുടെ തിരുനാൾ ഒക്ടോബർ 12നു ആചരിക്കും.

തന്റെ ഹ്രസ്വമായ ജീവിതകാലം മുഴുവൻ അശരണർക്കും ആലംബഹീനർക്കും ഉഴിഞ്ഞുവച്ച വിശുദ്ധ ഫ്രസാത്തിയുടെ തിരുനാൾ ജൂലൈ നാലിനുമായി ആചരിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.

വിശുദ്ധരുടെ മരണദിനങ്ങളാണ് തിരുനാൾദിന ങ്ങളായി സഭയിൽ ആചരിച്ചുവരുന്നത്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ഓണ്‍ലൈന്‍ പ്രഘോഷണവുമായി ജീവിതം ധന്യമാക്കിയ കാര്‍ളോ തന്റെ 15-ാം വയസിൽ 2006 ഒക്ടോബർ 12നാണ് രക്താർബുദം ബാധിച്ചു മരിച്ചത്. പാവങ്ങളുടെയും ദുര്‍ബലരുടെയും അത്താണിയായിരിന്ന പിയെർ ജോർജോ ഫ്രസാത്തി 1925 ജൂലൈ നാലിന് തന്റെ 24-ാം വയസിൽ പോളിയോ ബാധിച്ചായിരിന്നു വിടവാങ്ങിയത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »