Contents

Displaying 5091-5100 of 25106 results.
Content: 5385
Category: 1
Sub Category:
Heading: മിലാന്‍ അതിരൂപതയ്ക്ക് പുതിയ അധ്യക്ഷന്‍
Content: വത്തിക്കാന്‍ സിറ്റി: യൂറോപ്പിലെ ഏറ്റവും വലിയ അതിരൂപതയായ മിലാന്‍ അതിരൂപതയുടെ പുതിയ അദ്ധ്യക്ഷനായി മോണ്‍സിഞ്ഞോര്‍ മാരിയോ എന്റിച്ചോ ഡെല്‍പിനിയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നിലവിലെ മെത്രാനായിരിന്ന കര്‍ദ്ദിനാള്‍ ആഞ്ചലോ സ്‌കോള പ്രായാധിക്യം മൂലം വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. മിലാന്‍ അതിരൂപതയുടെ വികാര്‍ ജനറലായി ശുശ്രൂഷ ചെയ്തുവരികയെയാണ് 65-കാരനായ മോണ്‍സിഞ്ഞോര്‍ മാരിയോക്കു പുതിയ ദൗത്യം ലഭിക്കുന്നത്. 1951 ജൂലൈ 29-ന് ലെംബാര്‍ഡിയിലെ ഗല്ലാരാട്ടിലാണ് മാരിയോയുടെ ജനനം. 1697-ല്‍ സെമിനാരിയില്‍ പ്രവേശിച്ച അദ്ദേഹം 1975 ജൂണ്‍ 7നു പൗരോഹിത്യ സ്വീകരിച്ചു. 2000-ല്‍ മിലാന്‍ അതിരൂപതയുടെ കീഴിലുള്ള എല്ലാ സെമിനാരികളുടെയും റെക്ടര്‍ ഉത്തരവാദിത്വം അദ്ദേഹത്തിന് ലഭിച്ചിരിന്നു. 2012 മുതല്‍ അതിരൂപതയുടെ വികാര്‍ ജനറല്‍ ഉത്തരവാദിത്വം ഇദ്ദേഹത്തിനായിരിന്നു. മിലാന്‍ അതിരൂപതയ്ക്കു കീഴില്‍ 1100 ഇടവകകളും 5.5 മില്ല്യണ്‍ വിശ്വസികളുമാണുള്ളത്.
Image: /content_image/News/News-2017-07-10-08:02:31.jpg
Keywords: ഇറ്റലി
Content: 5386
Category: 1
Sub Category:
Heading: ഹൈന്ദവനായി ജനനം, നിരീശ്വരവാദിയായി ജീവിതം: ഒടുവില്‍ റോബര്‍ട്ട് കൃഷ്ണ വൈദികനാകുന്നു
Content: മെല്‍ബണ്‍: നിരീശ്വരവാദിയായി ജീവിതം ആരംഭിച്ചു ഒടുവില്‍ ക്രിസ്തുവിനെ അറിഞ്ഞു അവിടുത്തേക്ക് മാത്രം ജീവിതം സമര്‍പ്പിച്ച അനേകരെ നമ്മുക്ക് പരിചയമുണ്ട്. ഇതില്‍ നിന്ന് ഒരുപാട് വ്യത്യസ്ഥമാണ് റോബര്‍ട്ട് കൃഷ്ണയുടെ ജീവിതകഥ. ഹൈന്ദവ കുടുംബത്തിൽ ജനിച്ച് പിന്നീട് നിരീശ്വരവാദിയായി മാറിയ റോബര്‍ട്ട് കൃഷ്ണ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് സെമിനാരി പഠനം പൂര്‍ത്തിയാക്കി വരുന്ന ജൂലൈ 15നു വൈദികനായി അഭിഷിക്തനാകുകയാണ്. ജീവിതത്തില്‍ പ്രതിസന്ധികളും നിരാശയും ബാക്കിയായപ്പോള്‍ ക്രിസ്തു എന്ന ജീവിക്കുന്ന സത്യത്തിലേക്ക് റോബര്‍ട്ട് തിരിയുകയായിരിന്നു. റോബർട്ട് കൃഷ്ണയുടെ കഥയാരംഭിക്കുന്നത് ബാംഗ്ലൂരില്‍ നിന്നാണ്. ഹൈന്ദവ കുടുംബത്തില്‍ ജനിച്ച റോബര്‍ട്ട് പത്താം വയസ്സില്‍ തന്നെ യുക്തിവാദത്തിന് അടിമയാകുകയായിരിന്നു. പിന്നീട് പതിനെട്ടാം വയസ്സില്‍ ഡിഗ്രി പഠനത്തിനായി ആസ്ട്രേലിയയിലെ സിഡ്നി യൂണിവേഴ്സിറ്റിയിൽ ചേർന്നുവെങ്കിലും ജീവിതത്തിന്റെ ശൂന്യത അദ്ദേഹത്തെ നിരാശയിലാഴ്ത്തി. 2001-ല്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയപ്പോഴേക്കും വിഷാദരോഗം അദ്ദേഹത്തെ ബാധിച്ചിരിന്നു. സ്വന്തം ജീവിതവും നിലപാടുകളും ഈ ലോകത്തിലെ മനുഷ്യ ജീവനു തന്നെയും എന്തെങ്കിലും വിലയുണ്ടോ എന്നതായിരുന്നു റോബര്‍ട്ട് കൃഷ്ണയെ അലട്ടികൊണ്ടിരിന്ന ചോദ്യം. കടുത്ത വിഷാദരോഗത്തിന്റെ മറ്റൊരു അവസ്ഥ. ദൈവത്തിന്റെ അസ്ഥിത്വത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ മറ്റൊരു വശത്ത്. ചിന്തകളും ബോധ്യങ്ങളും മാറി മറിഞ്ഞ റോബര്‍ട്ട് കൃഷ്ണയുടെ ജീവിതത്തെ യേശു സ്പര്‍ശിക്കുകയായിരിന്നു. ലോകത്തിലെ മനുഷ്യർക്കെല്ലാം വിലയുണ്ടാകുന്നത് അനശ്വരനായ ദൈവത്തിന് മുൻപിലാണെന്ന ബോധ്യത്തിലേക്ക് അദ്ദേഹം എത്തിച്ചേർന്നു. #{red->none->b->Must Read: ‍}# {{ പ്രമുഖ നിരീശ്വരവാദികളുടെ മരണസമയത്തെ നിലവിളികൾ നമുക്കു നൽകുന്ന പാഠം -> http://www.pravachakasabdam.com/index.php/site/news/4218 }} ചരിത്രപുരുഷനായ യേശുവിനെ കുറിച്ചുള്ള ചിന്തകള്‍ അവനെ സത്യദൈവത്തിലേക്ക് ആനയിച്ചു. കഥകളേക്കാൾ യേശുവിന്റെ സാന്നിധ്യമാണ് റോബർട്ടിൽ സ്വാധീനം ചെലുത്തിയത്. തുടര്‍ന്നു ഏക ദൈവമായ യേശു ക്രിസ്തുവിനെ നാഥനും രക്ഷകനുമായി സ്വീകരിക്കുവാന്‍ അദ്ദേഹം തീരുമാനിക്കുകയായിരിന്നു. ആംഗ്ലിക്കന്‍ ദേവാലയശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ തുടങ്ങിയ അദ്ദേഹം 2002 സെപ്റ്റബറിൽ മാമ്മോദീസ സ്വീകരിച്ചു ആംഗ്ലിക്കന്‍ സഭയില്‍ അംഗമായി. എന്നാല്‍ അവിടെയും റോബര്‍ട്ടിന്റെ പരിവര്‍ത്തനം അവസാനിച്ചിരിന്നില്ല. സഭാപഠനങ്ങളനുസരിച്ച് സന്തോഷത്തോടെ ജീവിക്കുന്ന സിഡ്നി യൂണിവേഴ്സിറ്റിയിലെ കത്തോലിക്കാ യുവജനങ്ങളിൽ അദ്ദേഹം ആകൃഷ്ടനായി. അവരുടെ ജീവിത മാതൃക അദ്ദേഹത്തെ വീണ്ടും ക്രിസ്തുവിലേക്കടുപ്പിച്ചു. വിശ്വാസത്തിലേക്കാഴ്ന്നിറങ്ങാതെ സംശയങ്ങൾ അവസാനിക്കില്ല എന്ന ഒരു ഡൊമിനിക്കന്‍ വൈദികന്റെ ചിന്ത അദ്ദേഹത്തെ കൂടുതല്‍ ആത്മശോധനക്കു വിധേയമാക്കി. തുടര്‍ന്നു 2003-ല്‍ റോബര്‍ട്ട് കത്തോലിക്കസഭയില്‍ അംഗമായി തീരുകയായിരിന്നു. കൂദാശകൾ സ്വീകരിച്ചതോടൊപ്പം ഡൊമിനിക്കൻ വൈദികരുടെ പ്രാർത്ഥനകളും പ്രഘോഷണങ്ങളും റോബർട്ട് ഹൃദിസ്ഥമാക്കുവാന്‍ ആരംഭിച്ചു. വി. അഗസ്റ്റിന്റെ ജീവിതത്തിൽ ആകൃഷ്ടനായി യുവജനങ്ങളെ നയിക്കുവാനുള്ള തീവ്രമായ അഭിലാഷമായിരിന്നു അദ്ദേഹത്തിന് ഉണ്ടായിരിന്നത്. #{red->none->b->You May Like: ‍}# {{ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന്റെ പരിധിക്കും അപ്പുറത്താണെന്ന്‌ നോബല്‍ സമ്മാന ജേതാവായ ഡോ. ലൂക്ക്‌ മൊണ്ടഗെനര്‍ -> http://www.pravachakasabdam.com/index.php/site/news/4231 }} കരുണയുടെ ദൂതന്മാരും യേശുവിന്റെ പരിഹാരബലിയുടെ സാക്ഷികളുമാണ് ക്രൈസ്തവർ എന്ന ആശയം ഉള്‍കൊണ്ട റോബര്‍ട്ട് കൃഷ്ണ തുടര്‍ന്നു ഡൊമിനിക്കന്‍ സഭയില്‍ അംഗമായി സെമിനാരി പഠനം ആരംഭിക്കുകയായിരിന്നു. 2016ൽ ഡൊമിനിക്കൻ സഭയുടെ എണ്ണൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ബിഷപ്പ് അന്തോണി ഫിഷർ, ബ്ര. റോബർട്ടിന് ഡീക്കൻ പദവി നല്കി. ഈ വരുന്ന ജൂലൈ 15 ന് ബ്രോഡ്വേയിലെ ബനഡിക്റ്റ് ദേവാലയത്തില്‍ വെച്ചു സിഡ്നി ആര്‍ച്ച് ബിഷപ്പ് അന്തോണി ഫിഷറില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു റോബര്‍ട്ട് കൃഷ്ണ ക്രിസ്തുവിന്റെ പ്രതിപുരുഷ സ്ഥാനം ഏറ്റെടുക്കും. അന്വേഷണങ്ങൾക്കൊടുവിൽ സത്യത്തിന്റെയും നന്മയുടേയും പൂർണത യേശുവിൽ കണ്ടെത്തിയ സന്തോഷത്തിലാണ് ഇന്ന് ബ്രദർ റോബർട്ട് കൃഷ്ണൻ.
Image: /content_image/TitleNews/TitleNews-2017-07-10-10:30:38.jpg
Keywords: നിരീശ്വര
Content: 5387
Category: 6
Sub Category:
Heading: നാം വെറുതെ വിശ്വസിക്കുക മാത്രം ചെയ്‌താല്‍ പോരാ; അത് പ്രചരിപ്പിക്കുക കൂടി ചെയ്യണം
Content: "മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെതള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും" (മത്താ 10: 32-33). #{red->n->b->യേശു ഏകരക്ഷകൻ: ജൂണ്‍ 10}# <br> ക്രിസ്തുവിന്‍റെ ശിഷ്യന്‍ വിശ്വാസത്തിൽ നിലനിൽക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്‌താല്‍ മാത്രം പോരാ. അത് ഏറ്റുപറയുകയും ഉറപ്പോടെ അതിനു സാക്ഷ്യം വഹിക്കുകയും അത് പ്രചരിപ്പിക്കുകയും കൂടി ചെയ്യണം. മനുഷ്യരുടെ മുന്‍പില്‍ ക്രിസ്തുവിനെ ഏറ്റുപറയാനും, സഭയ്ക്ക് നിരന്തരമുണ്ടാകുന്ന പീഡനങ്ങളുടെ മധ്യേ കുരിശിന്‍റെ പാതയില്‍ അവിടുത്തെ പിന്തുടരാനും എല്ലാവരും സന്നദ്ധരായിരികണം. ക്രിസ്‌തുവിൽ വിശ്വസിക്കുന്നതുകൊണ്ടു മാത്രം നമ്മുടെ ദൗത്യം പൂർത്തിയാകുന്നില്ല. വിശ്വാസത്തിന്‍റെ ശുശ്രൂഷയും വിശ്വാസസാക്ഷ്യവും രക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. ക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ ഭാഗ്യം ലഭിച്ചിട്ടും, അനേകം വിശ്വാസികള്‍ ഇന്ന് വിശ്വാസ ജീവിതത്തിലെ 'Comfort Zone' അന്വേഷിച്ചുപോകുന്നു. ക്രിസ്തുവില്‍ വിശ്വസിക്കുന്നതിലൂടെ ലഭിക്കുന്ന ഭൗതീകനേട്ടങ്ങൾ അനുഭവിച്ചു കൊണ്ട് ആ Comfort Zone-ൽ ജീവിക്കുവാന്‍ അവര്‍ ഇഷ്ട്ടപ്പെടുന്നു. "യേശു എകരക്ഷകനാണ്" എന്നു പ്രഘോഷിക്കുവാന്‍ ആ Comfort Zone നഷ്ട്ടപ്പെട്ടു പോകുമോ എന്ന ഭയത്താല്‍ ക്രിസ്തുവിനെ മറ്റുള്ളവരുടെ മുന്‍പില്‍ ഏറ്റുപറയാന്‍ ഇക്കൂട്ടര്‍ തയ്യാറാകുന്നില്ല. ക്രിസ്തുവില്‍ വിശ്വസിക്കേണ്ടത് രക്ഷപ്രാപിക്കുവാന്‍ അത്യാവശ്യമാണ് എന്ന മാറ്റമില്ലാത്ത സത്യം നിലനില്‍ക്കുമ്പോഴും ഈശ്വരവിശ്വാസത്തിന്റെ ആവശ്യമില്ലെന്നും മറ്റുള്ളവര്‍ക്ക് നന്മ ചെയ്തു കൊണ്ട് ജീവിച്ചാല്‍ മാത്രം മതിയെന്നുമുള്ള ചിന്തകള്‍ ഈ കാലഘട്ടത്തില്‍ കൂടുതല്‍ ശക്തിപ്രാപിച്ചു വരുന്നു. മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റുന്ന ഇത്തരം ചിന്തകള്‍ക്ക് സോഷ്യല്‍ മീഡിയായില്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഇത്തരം അഭിപ്രായപ്രകടനങ്ങളില്‍ ഭൂരിപക്ഷത്തോടൊപ്പം ചേര്‍ന്ന് ക്രിസ്തുവിനെ തള്ളിപറയുന്ന വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. നാം എന്തു വിശ്വസിക്കണമെന്ന് തിരിച്ചറിയാന്‍ നമ്മള്‍ നോക്കേണ്ടത് സോഷ്യല്‍ മീഡിയായിലൂടെ പ്രചരിക്കുന്ന അഭിപ്രായപ്രകടനങ്ങളിലേക്കല്ല. പിന്നെയോ വഴിയും സത്യവും ജീവനുമായ യേശു പറയുകയും വെളിപ്പെടുത്തുകയും ചെയ്ത വചനത്തിലേക്കാണ്. #{red->n->b->വിചിന്തനം}# <br> മറ്റുള്ളവരുടെ മുൻപിൽ ക്രിസ്തുവിനെ ഏറ്റുപറയാൻ നമ്മുടെ ജീവിതത്തിൽ എത്രയോ അവസരങ്ങൾ ലഭിച്ചു? എന്നിട്ടും നാം അതു നഷ്ടപ്പെടുത്തിയെങ്കിൽ നമ്മുക്കു അവിടുത്തോടു മാപ്പു ചോദിക്കാം. നാം വെറുതെ വിശ്വസിക്കുക മാത്രം ചെയ്‌താല്‍ പോരാ; അത് ഏറ്റുപറയുകയും, അത് പ്രചരിപ്പിക്കുകയും കൂടി ചെയ്യണം. "മനുഷ്യരുടെ മുന്‍പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും ഏറ്റുപറയും" എന്ന നമ്മുടെ കർത്താവിന്റെ വാക്കുകൾ നാം അതീവ പ്രാധാന്യത്തോടെ കാണേണ്ടിയിരിക്കുന്നു. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-07-10-12:23:19.JPG
Keywords: യേശു, ക്രിസ്തു
Content: 5388
Category: 17
Sub Category:
Heading: തലച്ചോറില്‍ ക്യാന്‍സര്‍ ബാധിച്ച കുടുംബനാഥന്‍ സുമനസ്സുകളുടെ സഹായത്തിനായി കേഴുന്നു
Content: തൊടുപുഴ മാംങ്കുളം സ്വദേശിയായ ബിജു സെബാസ്റ്റ്യന്‍ ഇന്ന് ജീവിതത്തിന്റെ ഏറെ പ്രതിസന്ധി നിറഞ്ഞ സമയത്തിലൂടെയാണ് കടന്ന്‍ പോകുന്നത്. ഒരു വശത്ത് ക്യാന്‍സര്‍ രോഗം. മറുവശത്ത് ഭാര്യയും ഏഴും നാലും വയസ്സുള്ള രണ്ടുകുട്ടികളും രോഗിയായ അമ്മയും അടങ്ങുന്ന കുടുംബം. രണ്ടാഴ്ച മുന്‍പ് ഉണ്ടായ തലചുറ്റലിനെ തുടര്‍ന്നു ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരിന്നു. തുടര്‍ന്നു നടത്തിയ സി‌ടി സ്കാനില്‍ ബ്രെയിന്‍ ട്യൂമര്‍ ആണെന്ന്‍ കണ്ടെത്തി. പിന്നീട് തൊടുപുഴ ചാഴിക്കാട്ട് ഹോസ്പിറ്റലില്‍ വച്ച് Craniotomy എന്ന സര്‍ജറി നടത്തുകയും ബയോപ്സിയ്ക്കു അയക്കുകയും ചെയ്തു. ബയോപ്സി റിപ്പോര്‍ട്ടില്‍ Oligoastrocytom who Grade II ആണെന്ന്‍ കണ്ടെത്തി. ഇനി റേഡിയേഷന്‍ തെറാപ്പിയും കീമോതെറാപ്പിയും ചെയ്യേണ്ടതുണ്ട്. അതിനുള്ള തുക ഉണ്ടാക്കുവാന്‍ കൂലിപണിക്കാരനായ ബിജുവിന് കഴിയുന്നില്ല. നേരത്തെ സൂചിപ്പിച്ചപ്പോലെ ഭാര്യയും ഏഴും നാലും വയസ്സുള്ള രണ്ടുകുട്ടികളും രോഗിയായ അമ്മയും അടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം. മുന്നോട്ടുള്ള ചികിത്സയ്ക്കുള്ള തുക കണ്ടെത്തുവാന്‍ കഴിയാതെ വിഷമിക്കുകയാണ് ബിജുവും കുടുംബവും. ദൈവം നിങ്ങള്‍ക്കായി നല്‍കിയിരിക്കുന്ന സമ്പത്തിന്റെ ഒരു അംശം ബിജുവിനായി നല്‍കാമോ? നമ്മുടെ ചെറിയ രീതിയിലുള്ള സാമ്പത്തികസഹായം ബിജുവിന് ഏറെ സഹായമാകുമെന്ന് തീര്‍ച്ച. ഒപ്പം നമ്മുടെ പ്രാര്‍ത്ഥനകളില്‍ ബിജുവിനെയും കുടുംബത്തെയും പ്രത്യേകം സ്മരിക്കുകയും ചെയ്യാം. #{red->none->b->ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: ‍}# സജി: +91 8304874590 #{blue->none->b->അക്കൗണ്ട് വിവരങ്ങൾ: ‍}# #{green->none->b->Account Holder's name: ‍}# Biju Sebastian <br> #{green->none->b->Bank Name: }# The Idukki District Co-Operative Bank <br> #{green->none->b->Account Number: }# 120381200401326 <br> #{green->none->b->IFSC Code: }# UTIBOSIDB99
Image: /content_image/Charity/Charity-2017-07-10-13:39:56.jpg
Keywords: യാചിക്കുന്നു
Content: 5389
Category: 18
Sub Category:
Heading: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്‍റിന്റെ നേതൃത്വത്തില്‍ പദയാത്ര ആരംഭിച്ചു
Content: പ​ത്ത​നം​തി​ട്ട: ദൈ​വ​ദാ​സ​ൻ ആ​ർ​ച്ച്ബി​ഷ​പ് ഗീ​വ​ർ​ഗീ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ 64-ാം ഓ​ർ​മ​പ്പെ​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന 40-ാമ​ത് തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര ആരംഭിച്ചു. റാ​ന്നി പെ​രു​നാ​ട് കു​രി​ശു​മ​ല ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച പദയാത്രയ്ക്ക് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വയാണ് നേ​തൃ​ത്വം ന​ൽ​കുന്നത്. കാ​ഷാ​യ​വ​സ്ത്ര​ധാ​രി​ക​ളാ​യ തീ​ർ​ഥാ​ട​ക​ർ കൈ​യി​ൽ ജ​പ​മാ​ല​യും വ​ഹിച്ചാണ് പ്രാ​ർത്ഥനാ​പൂര്‍വ്വം പദയാത്രയില്‍ പങ്കെടുക്കുന്നത്. 14നു ​വൈ​കു​ന്നേ​രം പ​ദ​യാ​ത്ര തി​രു​വ​ന​ന്ത​പു​രം പ​ട്ടം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ക​ബ​റി​ങ്ക​ലെ​ത്തി​ച്ചേ​രും. പെ​രു​നാ​ട് കു​രി​ശു​മ​ല​യി​ലെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് പ​ദ​യാ​ത്ര​യ്ക്കു തു​ട​ക്കം കു​റി​ച്ച​ത്. ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ കു​ർ​ബാ​ന​യ്ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം, പൂ​ന- ക​ട്ട​ക് എ​ക്സാ​ർ​ക്കേ​റ്റ് അ​ധ്യ​ക്ഷ​ൻ തോ​മ​സ് മാ​ർ അ​ന്തോ​ണി​യോ​സ്, തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​ണ്‍ തു​ണ്ടി​യ​ത്ത്, റ​വ.​ജോ​സ് ചാ​മ​ക്കാ​ലാ​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, റ​വ.​ഡോ.​കു​ര്യാ​ക്കോ​സ് ത​ട​ത്തി​ൽ തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
Image: /content_image/India/India-2017-07-11-04:34:29.jpg
Keywords: പദയാത്ര
Content: 5390
Category: 18
Sub Category:
Heading: മെല്‍തോ ഫെസ്റ്റ് മെഗാ ബൈബിള്‍ ക്വിസ്
Content: കോട്ടയം: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​ഥ​​​​മ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പാ​​​​യി​​​​രു​​​​ന്ന ദൈ​​​​വ​​​​ദാ​​​​സ​​​​ൻ മാ​​​​ർ മാ​​​​ത്യു കാ​​​​വു​​​​കാ​​​​ട്ടി​​​​ന്‍റെ ജീ​​​​വ​​​​ച​​​​രി​​​​ത്രം ഗു​​​​ഡ്നൂ​​​​സ് ചാ​​​​ന​​​​ലി​​​​ൽ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​തി​​​​രൂ​​​​പ​​​​താ സ​​​​ന്ദേ​​​​ശ​​​​നി​​​​ല​​​​യ​​​​വും ഫാ​​​​മി​​​​ലി അ​​​​പ്പ​​​​സ്ത​​​​ലേ​​​​റ്റും എം​​​​എം​​​​കെ പ്രൊ​​​​ഡ​​​​ക്ഷ​​​​നും സം​​​​യു​​​​ക്ത​​​​മായി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന 'മെ​​​​ൽ​​​​തോ ഫെ​​​​സ് റ്റ്മെ​​​​ഗാ​​ ബൈ​​​​ബി​​​​ൾ ക്വി​​​​സ്' ഓ​​​​ഗ​​​​സ്റ്റ് 12ലേ​​​​ക്ക് മാ​​​​റ്റി. മാ​​​​തൃ-​​​​പി​​​​തൃ​​​​വേ​​​​ദി അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും സ​​​​ണ്‍​ഡേ​​​​സ്കൂ​​​​ൾ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യാണ് ക്വിസ് സംഘടിപ്പിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള 16നും 60​​​​നും മ​​​​ധ്യേ പ്രാ​​​​യ​​​​മു​​​​ള്ള സ്ത്രീ ​​​​പു​​​​രു​​​​ഷ​​​ൻ​​​മാ​​​​ർ 15ന് ​​​​ഓ​​​​ഡീ​​​​ഷ​​​​നി​​​​ലെ​​​​ത്ത​​​​ണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9048191105, 9645 531659.
Image: /content_image/India/India-2017-07-11-04:53:30.jpg
Keywords: ബൈബിള്‍
Content: 5391
Category: 18
Sub Category:
Heading: ലത്തീന്‍ മെത്രാന്‍ സംഘം ചാവറ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കും
Content: കൊ​​​ച്ചി: ല​​​ത്തീ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​ൻ​​മാ​​രു​​​ടെ സംഘം കു​​​ന​​​മ്മാ​​​വ് സെ​​​ന്‍റ് ഫി​​​ലോ​​​മി​​​നാ​​​സ് ചാ​​​വ​​​റ തീ​​​ർ​​​ത്ഥാട​​​ന കേ​​​ന്ദ്ര​​​ത്തി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തും. ഈ വരുന്ന വെള്ളിയാഴ്ചയാണ് സന്ദര്‍ശനം നടത്തുക. ​​​ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം, ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ, ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ല​​​റ​​​യ്ക്ക​​​ൽ, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ഡോ. ​​​വി​​​ൻ​​​സ​​​ന്‍റ് സാ​​​മു​​​വ​​​ൽ, ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ൽ, ഡോ. ​​​സ്റ്റീ​​​ഫ​​​ൻ അ​​​ത്തി​​​പ്പൊ​​​ഴി​​​യി​​​ൽ, ഡോ. ​​​സ്റ്റാ​​​ൻ​​​ലി റോ​​​മ​​​ൻ, ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ, ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്ക​​​ത്തെ​​​ച്ചേ​​​രി​​​ൽ, ഡോ. ​​​ജോ​​​സ​​​ഫ് കാ​​​രി​​​ക്ക​​​ശേ​​​രി, ഡോ. ​​​സെ​​​ൽ​​​വി​​​സ്റ്റ​​​ർ പൊ​​​ന്നു​​​മു​​​ത്ത​​​ൻ, ഡോ. ​​​ആ​​​ന്‍റ​​​ണി സാ​​​മി പീ​​​റ്റ​​​ർ അ​​​ബീ​​​ർ, ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല, ഡോ. ​​​ക്രി​​​സ്തു​​​ദാ​​​സ് രാ​​​ജ​​​പ്പ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണു സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്. രാ​​​വി​​​ലെ 6.45ന് ​​​ബി​​​ഷ​​​പ്പു​​​മാ​​​ർ​​​ക്കു സ്വീ​​​ക​​​ര​​​ണം നല്‍കും. തുടര്‍ന്നു വി​​​ശു​​​ദ്ധ ച​​​വ​​​റ​​​യ​​​ച്ച​​​ന്‍റെ ക​​​ബ​​​റി​​​ട​​​ത്തി​​​ൽ പു​​​ഷ്പാ​​​ർ​​​ച​​​ന ന​​​ട​​​ത്തി​​​യ ശേ​​​ഷം പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ദി​​​വ്യ​​​ബ​​​ലി അര്‍പ്പണം നടക്കും. തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ പ്രാ​​​ധാ​​​ന്യ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു മെ​​​ത്രാ​​ൻ​​മാ​​രു​​​ടെ തീ​​​ർ​​​ഥാ​​​ട​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നു വി​​​കാ​​​രി ഫാ. ​​​ആ​​​ന്‍റ​​​ണി ചെ​​​റി​​​യ​​​ക​​​ട​​​വി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. 2014 ഒ​​​ക്ടോ​​​ബ​​​ർ 19നാണ് കൂ​​​ന​​​മ്മാ​​​വ് പ​​​ള്ളി​​​യെ വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.
Image: /content_image/India/India-2017-07-11-05:02:49.jpg
Keywords: ചാവറ
Content: 5392
Category: 18
Sub Category:
Heading: ജി‌എസ്‌ടിയുടെ പേരിലുള്ള കൊള്ള തടയാന്‍ നടപടി വേണം: കത്തോലിക്ക കോണ്‍ഗ്രസ്
Content: പാ​ലാ: ക​ർ​ഷ​ക​രെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും ജി​എ​സ്ടി​യു​ടെ പേ​രി​ൽ കൊ​ള്ള​യ​ടി​ക്കു​ന്ന പ്രവണത ത​ട​യ​ണ​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാലാ രൂ​പ​ത നേ​തൃ​സ​മ്മേ​ള​നം. ജി‌എസ്‌ടിയെ തുടര്‍ന്നു നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്കു​ൾ​പ്പെ​ടെ വ​ൻ വി​ല​വ​ർ​ധ​ന​യാ​ണ് വി​പ​ണി​യി​ൽ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ​ല സാ​ധ​ന​ങ്ങ​ൾ​ക്കും എം​ആ​ർ​പി​യേ​ക്കാ​ൾ കൂ​ടു​ത​ൽ പ​ണം ഈ​ടാ​ക്കു​ന്നു​ണ്ട്. പ​ല സാ​ധ​ന​ങ്ങ​ൾ​ക്കും വ​ൻ​തോ​തി​ൽ വി​ല വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​ർ​ഷ​ക​ർ​ക്കു കൂ​ടു​ത​ൽ ദു​രി​ത​മാ​ണു കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ വ​രു​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. വി​ല​യി​ടി​വി​ലും സാമ്പത്തി​ക പ്ര​തി​സ​ന്ധി​യി​ലും ചെ​റു​കി​ട റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്ന റ​ബ​ർ ഉ​ത്തേ​ജ​ക​പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം. സമ്മേളനത്തില്‍ പ്ര​സി​ഡ​ന്‍റ് സാ​ജു അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ൽ, സാ​ബു പൂ​ണ്ടി​ക്കു​ളം, എ​മ്മാ​നു​വ​ൽ നി​ധീ​രി, ബേ​ബി​ച്ച​ൻ അ​ഴി​യാ​ത്ത്, ബെ​ന്നി പാ​ല​ക്ക​ത്ത​ടം, ജോ​സ് വ​ട്ടു​കു​ളം, ജോ​സ് പു​ത്ത​ൻ​കാ​ലാ, ജോ​സ​ഫ് പ​രു​ത്തി, ജോ​യി ക​ണി​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Image: /content_image/India/India-2017-07-11-05:22:07.jpg
Keywords: കത്തോലിക്ക കോണ്‍ഗ്രസ്
Content: 5393
Category: 9
Sub Category:
Heading: "ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളം" ഫാ. ജെയിംസ് മഞ്ഞാക്കൽ വീണ്ടും യുകെയിൽ: ഫാ.സോജി ഓലിക്കലിനൊപ്പം ബൈബിൾ കൺവെൻഷൻ ആഗസ്റ്റ് 25 മുതൽ
Content: ബർമിംങ്ഹാം: നവസുവിശേഷവത്കരണരംഗത്തെ " ജീവിക്കുന്ന അത്ഭുതം " മഞ്ഞക്കലച്ചൻ വീണ്ടും യുകെയിൽ. ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി,ദേശഭാഷാവ്യത്യാസമില്ലാതെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ലോകപ്രശസ്ത സുവിശേഷപ്രഘോഷകൻ റവ.ഫാ. ജെയിംസ് മഞ്ഞാക്കൽ യുകെയിലെമ്പാടുമുള്ള നിരവധിപേരുടെ അഭ്യർത്ഥനയെത്തുടർന്ന് തന്റെ അത്ഭുതാവഹകമായ ജീവിതസാക്ഷ്യവും , പ്രേഷിതദൌത്യവുമായി വീണ്ടും യു കെ യിൽ എത്തുന്നു. സെഹിയോൻ യൂറോപ്പ് അഭിഷേകാഗ്നി മിനിസ്റ്റ്രീസ് ഓഗസ്റ്റ് 25 മുതൽ 28 വരെ തിയതികളിലായി ഒരുക്കുന്ന ധ്യാനം ഫാ .മഞ്ഞാക്കലും ഫാ സോജി ഓലിക്കലും നയിക്കും. നവ സുവിശേഷവത്കരണത്തിന്റെ പാതയിൽ ദൈവീക സ്നേഹത്തിന്റെ പര്യായമായ രണ്ടു ആത്മീയ നേതൃത്വങ്ങൾ നയിക്കുന്ന കൺവെൻഷൻ എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് നടക്കുക. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ,അന്യഭാഷാസംസ്കാരങ്ങളിൽ പരിശുദ്ധാത്മാഭിഷേകത്താൽ സധൈര്യം കടന്നുകയറി യേശുക്രിസ്തുവിൽ ആത്മാക്കളെ നേടിക്കൊണ്ടിരിക്കുന്ന രണ്ട് അഭിഷിക്തകരങ്ങൾ കൈകോർക്കുന്ന ഇംഗ്ലീഷിൽ നടത്തപ്പെടുന്ന ഈ ശുശ്രൂഷയിലേക്ക് (25-28 തിയതികളിലേക്ക്) www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം. സെഹിയോൻ കുടുംബം ഫാ.സോജി ഓലിക്കൽ,ഫാ ഷൈജു നടുവത്താനി എന്നിവരുടെ നേതൃത്വത്തിൽ കൺവെൻഷനായുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു.കൺവെൻഷനിൽ ഒരാൾക്ക് ഒരു ദിവസത്തേക്ക്‌ 5 പൗണ്ട്‌ നിരക്കിൽ 20 പൗണ്ടാണ്‌ രെജിസ്ട്രേഷൻ ഫീസ് . #{red->n->n-> അഡ്രസ്സ്}# ST.TERESA OF THE INFANT JESUS CHURCH <br> WOLVERHAMPTON <br> WV46B2 #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്:}# സണ്ണി ജോസഫ്. 07877290779 <br> പ്രോസ്പർ ഡി ജോമൊ.07728921567
Image: /content_image/Events/Events-2017-07-11-05:31:44.JPG
Keywords: മഞ്ഞാ
Content: 5394
Category: 1
Sub Category:
Heading: കളിക്കളത്തില്‍ നിന്നു അള്‍ത്താരയിലേക്ക്: ഫിലിപ്പ് മുള്‍റൈന്‍ തിരുപട്ടം സ്വീകരിച്ചു
Content: ഡബ്ലിന്‍: ക്ലബ് ഫുട്‌ബോളിലെ സജീവ സാന്നിധ്യമായിരുന്ന പ്രശസ്ത ഫുട്ബോള്‍ താരം ഫിലിപ്പ് മുള്‍റൈന്‍ ഇനി അള്‍ത്താരയില്‍ ദിവ്യബലിയര്‍പ്പിക്കും. ഇക്കഴിഞ്ഞ ശനിയാഴ്ച ഡബ്ലിനിലെ ഡൊമിനിക് സ്ട്രീറ്റിലുള്ള സെന്റ് സേവ്യേഴ്‌സ് ദേവാലയത്തിൽ വച്ച് നടന്ന തിരുപട്ട ശുശ്രൂഷയില്‍ വിശ്വാസ തിരുസംഘത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറിയായ ആർച്ച് ബിഷപ്പ് അഗസ്റ്റിൻ ഡി നോയിയുടെ കൈവെപ്പ് വഴിയാണ് ഫിലിപ്പ് മുള്‍റൈന്‍ അഭിഷിക്തനായത്. റോമിൽ നിന്നാണ് മുള്‍റൈന്റെ തിരുപ്പട്ട സ്വീകരണത്തിനായി ആർച്ച് ബിഷപ്പ് ജോസഫ് അഗസ്റ്റിൻ ഡി നോയി എത്തിച്ചേർന്നത്. നിങ്ങൾ എന്നെ തെരഞ്ഞടുക്കുകയല്ല,ഞാൻ നിങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്തത് എന്ന യേശുവിന്റെ വാക്കുകൾ നമ്മുടെ വിശ്വാസം വീണ്ടും പ്രകടമാക്കുകയാണെന്നും യേശുനാമം ലോകമെങ്ങും പ്രഘോഷിക്കാനും മനുഷ്യവംശത്തിനായി ഒരു പുരോഹിതനായി സേവനം ചെയ്യാനും ഫിലിപ്പ് മുൾറൈനെ തെരഞ്ഞടുത്തിരിക്കുന്നുവെന്നും ആർച്ച് ബിഷപ്പ് ജോസഫ് അഗസ്റ്റിൻ തിരുപട്ടശുശ്രൂഷ മദ്ധ്യേയുള്ള സന്ദേശത്തില്‍ പറഞ്ഞു. ഫുട്‌ബോള്‍ മത്സരങ്ങളില്‍ മുഴുകി നടന്ന കാലഘട്ടത്തില്‍ ദൈവത്തില്‍ നിന്നും അകന്നാണ് ഫിലിപ്പ് മുള്‍റൈന്‍ തന്റെ ജീവിതം നയിച്ചത്. നോർവിച്ചിനായി കളിച്ച 135 മാച്ചിൽ നിന്ന് 600,000 വരെ യൂറോയാണ് ഒരു വർഷം അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചത്. തുടർന്ന് നോർത്തേൺ അയർലണ്ടിനായി 27 തവണ ബൂട്ടണിഞ്ഞ മുൾറിൻ 2005- ൽ അച്ചടക്കലംഘനത്തിന് പുറത്താക്കപ്പെടുകയും ലോകകപ്പിനായുള്ള രണ്ട് യോഗ്യത മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെടുകയും ചെയ്തു. പ്രശസ്ത മോഡലായ നിക്കോള ചാപ്മാനുമായുള്ള സൗഹൃദവും, കര്‍ഫ്യൂ വകവയ്ക്കാതെ മദ്യപിച്ച് വാഹനമോടിച്ചതുമെല്ലാം മുള്‍റൈന്റെ ജീവിതത്തിലെ ചില വീഴ്ചകളായിരിന്നു. തന്റെ 31-ാം വയസില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്തോട് വിടപറഞ്ഞ ഫിലിപ്പ് മുള്‍റൈന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. പിന്നീട് ബിഷപ്പ് നോയല്‍ ട്രിയാനോറിന്റെ ഇടപെടലാണ് ദൈവത്തിങ്കലേക്ക് ഫിലിപ്പ് മുള്‍റൈനെ കൂടുതല്‍ അടുപ്പിച്ചത്. ദീര്‍ഘ നാളത്തെ ബൈബിള്‍ പഠനത്തിനും പ്രാര്‍ത്ഥനക്കും ശേഷമാണ് ക്രിസ്തുവിന്റെ സുവിശേഷം ലോകത്തെ അറിയിക്കുന്നതിനായി ഒരു വൈദികനായി സേവനം ചെയ്യുവാനുള്ള തീരുമാനത്തിലേക്ക് ഫിലിപ്പ് മുള്‍റൈന്‍ എത്തിച്ചേര്‍ന്നതെന്ന് അദ്ദേഹത്തിന്റെ അമ്മയും സുഹൃത്തുക്കളും നേരത്തെ സാക്ഷ്യപ്പെടുത്തിയിരിന്നു. ന്യൂ ബ്രിഡ്ജിലെ ഡൊമിനിഷ്യൻ സന്ന്യാസ സമൂഹത്തിൽ നിയമിതനാകുന്ന ഫാ.മുൾറൈൻ വേനൽക്കാലത്ത് ന്യൂ ബ്രിഡ്ജ് കോളേജിലെ ചാപ്ലൈയൻസില്‍ ചേരും. ഇന്നലെ ബെല്‍ഫാസ്റ്റിലെ സെന്‍റ് ഒലിവര്‍& പ്ലങ്കറ്റ് ദേവാലയത്തില്‍ ഫിലിപ്പ് മുള്‍റൈന്‍ അര്‍പ്പിച്ച പ്രഥമ ദിവ്യബലിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.
Image: /content_image/TitleNews/TitleNews-2017-07-11-06:23:19.jpg
Keywords: വൈദിക, തിരുപട്ട