Content | തൊടുപുഴ മാംങ്കുളം സ്വദേശിയായ ബിജു സെബാസ്റ്റ്യന്‍ ഇന്ന് ജീവിതത്തിന്റെ ഏറെ പ്രതിസന്ധി നിറഞ്ഞ സമയത്തിലൂടെയാണ് കടന്ന്‍ പോകുന്നത്. ഒരു വശത്ത് ക്യാന്‍സര്‍ രോഗം. മറുവശത്ത് ഭാര്യയും ഏഴും നാലും വയസ്സുള്ള രണ്ടുകുട്ടികളും രോഗിയായ അമ്മയും അടങ്ങുന്ന കുടുംബം. രണ്ടാഴ്ച മുന്‍പ് ഉണ്ടായ തലചുറ്റലിനെ തുടര്‍ന്നു ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരിന്നു. തുടര്‍ന്നു നടത്തിയ സിടി സ്കാനില്‍ ബ്രെയിന്‍ ട്യൂമര്‍ ആണെന്ന്‍ കണ്ടെത്തി.
പിന്നീട് തൊടുപുഴ ചാഴിക്കാട്ട് ഹോസ്പിറ്റലില്‍ വച്ച് Craniotomy എന്ന സര്‍ജറി നടത്തുകയും ബയോപ്സിയ്ക്കു അയക്കുകയും ചെയ്തു. ബയോപ്സി റിപ്പോര്‍ട്ടില്‍ Oligoastrocytom who Grade II ആണെന്ന്‍ കണ്ടെത്തി. ഇനി റേഡിയേഷന്‍ തെറാപ്പിയും കീമോതെറാപ്പിയും ചെയ്യേണ്ടതുണ്ട്. അതിനുള്ള തുക ഉണ്ടാക്കുവാന്‍ കൂലിപണിക്കാരനായ ബിജുവിന് കഴിയുന്നില്ല. നേരത്തെ സൂചിപ്പിച്ചപ്പോലെ ഭാര്യയും ഏഴും നാലും വയസ്സുള്ള രണ്ടുകുട്ടികളും രോഗിയായ അമ്മയും അടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം.
മുന്നോട്ടുള്ള ചികിത്സയ്ക്കുള്ള തുക കണ്ടെത്തുവാന്‍ കഴിയാതെ വിഷമിക്കുകയാണ് ബിജുവും കുടുംബവും. ദൈവം നിങ്ങള്‍ക്കായി നല്‍കിയിരിക്കുന്ന സമ്പത്തിന്റെ ഒരു അംശം ബിജുവിനായി നല്‍കാമോ? നമ്മുടെ ചെറിയ രീതിയിലുള്ള സാമ്പത്തികസഹായം ബിജുവിന് ഏറെ സഹായമാകുമെന്ന് തീര്‍ച്ച. ഒപ്പം നമ്മുടെ പ്രാര്‍ത്ഥനകളില്‍ ബിജുവിനെയും കുടുംബത്തെയും പ്രത്യേകം സ്മരിക്കുകയും ചെയ്യാം.
#{red->none->b->ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: }# സജി: +91 8304874590
#{blue->none->b->അക്കൗണ്ട് വിവരങ്ങൾ: }#
#{green->none->b->Account Holder's name: }# Biju Sebastian <br> #{green->none->b->Bank Name: }# The Idukki District Co-Operative Bank <br> #{green->none->b->Account Number: }# 120381200401326 <br> #{green->none->b->IFSC Code: }# UTIBOSIDB99 |