Contents

Displaying 5071-5080 of 25106 results.
Content: 5365
Category: 1
Sub Category:
Heading: റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ വൈദിക വിദ്യാര്‍ത്ഥികളുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡിലേക്ക്
Content: മോസ്ക്കോ: കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരുന്ന റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ പൗരോഹിത്യ ദൈവവിളി സ്വീകരിച്ചുകൊണ്ട് സെമിനാരികളില്‍ ചേരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതില്‍ ഏറ്റവുമധികം പേരാണ് സെമിനാരികളില്‍ പൗരോഹിത്യ പരിശീലനം നടത്തി വരുന്നത്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ 261 എപ്പാര്‍ക്കി (രൂപത) കളിലായി 1593-ഓളം വിദ്യാര്‍ത്ഥികള്‍ 2017-ല്‍ പൗരോഹിത്യ പട്ടത്തിനായുള്ള തങ്ങളുടെ പരിശീലനം ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2016-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 19 ശതമാനം വര്‍ദ്ധനവാണ് ഇതിലുള്ളത്. അതേ സമയം ഏതാണ്ട് 827-ഓളം യുവാക്കള്‍ സഭയുടെ പ്രാരംഭ പരിശീലന കോഴ്സില്‍ ചേരുവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തെ കണക്ക് വെച്ച് നോക്കുമ്പോള്‍ ഇക്കാര്യത്തില്‍ നാലിലൊന്നോളം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. #{red->none->b->You May Like: ‍}# {{ 900 വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധ നിക്കോളാസിന്റെ തിരുശേഷിപ്പ് ഇറ്റലിക്ക് പുറത്തേക്ക്: പൂര്‍ണ്ണ സൈനീക ബഹുമതിയോടെ സ്വീകരിച്ച് റഷ്യ-> http://www.pravachakasabdam.com/index.php/site/news/4987 }} മൊത്തത്തില്‍ 5877 പേര്‍ ഈ വര്‍ഷം സെമിനാരികളില്‍ വൈദിക പരിശീലനം നടത്തി വരുന്നു. 1985-87 കാലഘട്ടത്തില്‍ പോളണ്ടിലെ കത്തോലിക്കാ സഭ അതിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോളുള്ള സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനു തുല്യമാണിത്. അജപാലന രംഗത്തേക്ക് വരുവാന്‍ ആളുകള്‍ വിമുഖത കാട്ടിക്കൊണ്ടിരിക്കുന്ന നൂറ്റാണ്ടില്‍ ആഗോളസഭക്ക് ആശ്വാസം പകരുന്നതാണ് റഷ്യയില്‍ നിന്നുമുള്ള ഈ വാര്‍ത്ത. കമ്മ്യൂണിസത്തിന്റെ പതനത്തിനു ശേഷം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ വളര്‍ച്ച ത്വരിതഗതിയിലാണ്. ലോകത്തിലെ 14 ഓര്‍ത്തഡോക്സ് സമുദായങ്ങളില്‍ എണ്ണപ്പെട്ട സമുദായമാണ് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ. 144 ദശലക്ഷത്തോളം വരുന്ന വിശ്വാസികളും, 368 മെത്രാന്‍മാരും, പുരോഹിതരും ഡീക്കന്‍മാരുമായി ഏതാണ്ട് 40,000 ത്തോളം പേരും സഭക്കുണ്ട്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ 926 ആശ്രമങ്ങളും കന്യാസ്ത്രീ മഠങ്ങളും ഉണ്ടെന്നതും ശ്രദ്ധേയമാണ്. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ഏതാണ്ട് 6000-ത്തോളം ദേവാലയങ്ങള്‍ മാത്രമായിരുന്നു സഭയുടെ കീഴില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് 36,000-ത്തോളം ദേവാലയങ്ങള്‍ സഭയുടെ കീഴിലുണ്ട്. കഴിഞ്ഞ 30-വര്‍ഷത്തിനിടക്ക് ദിവസംതോറും ശരാശരി മൂന്നു ദേവാലയങ്ങള്‍ വീതം സ്ഥാപിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
Image: /content_image/News/News-2017-07-07-09:29:13.jpg
Keywords: റഷ്യ, ഓര്‍ത്ത
Content: 5366
Category: 1
Sub Category:
Heading: ഭൂകമ്പത്തിനു തകര്‍ക്കുവാന്‍ കഴിയാത്ത വിശ്വാസവുമായി നേപ്പാളിലെ ക്രൈസ്തവ ജനത
Content: കാഠ്‌മണ്ഡു: നേപ്പാളിനെ പിടിച്ചുകുലുക്കിയ ഭൂകമ്പം കഴിഞ്ഞിട്ട് രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തെ ക്രൈസ്തവര്‍ ശക്തമായ വിശ്വാസബോധ്യങ്ങളുമായി കഴിയുന്നുവെന്ന്‍ റിപ്പോര്‍ട്ട്. 'ഫിഡ്സ്' എന്ന മാധ്യമമാണ് രാജ്യത്തെ ക്രൈസ്തവരുടെ ശക്തമായ വിശ്വാസത്തെ കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഭയാനകമായ ഭൂകമ്പത്തിനു ശേഷം നേപ്പാളിലെ ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ക്കിടയില്‍ ദൈവവിശ്വാസം കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭൂകമ്പം ഭയാനകമായിരുന്നുവെങ്കിലും അത് തങ്ങളെ കൂടുതലായി ദൈവത്തിലേക്കടുപ്പിച്ചുവെന്നും, പരസ്പരമുള്ള ഐക്യത്തിന്റെ ആത്മാവിനെ തൊട്ടറിയുവാന്‍ സഹായിച്ചുവെന്നും നേപ്പാളിലെ ക്രിസ്ത്യാനികള്‍ 'ഫിഡ്സ്'നോട് വെളിപ്പെടുത്തി. 2015 ഏപ്രില്‍ 25-നാണ് റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നേപ്പാളിനെ പിടിച്ചുകുലുക്കിയത്. ഏതാണ്ട് 8,500-ലധികം ജനങ്ങള്‍ അന്ന്‍ മരണമടഞ്ഞു. അമ്പത് ലക്ഷത്തോളം ആളുകളെ ബാധിച്ച ഈ ഭൂകമ്പം നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമായിരുന്നു. ഭൂകമ്പം ഉണ്ടായ വേദനാജനകമായ സാഹചര്യത്തിലും ക്ഷമ, ശുഭാപ്തിവിശ്വാസം, പ്രതീക്ഷ, ധൈര്യം എന്നിവ അനുഭവിക്കുവാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നും, ദൈവത്തിലുള്ള തങ്ങളുടെ വിശ്വാസം മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ ശക്തമായെന്നും കത്തോലിക്ക വിശ്വാസിയായ ഉത്തര 'ഫിഡ്സ്' റിപ്പോര്‍ട്ടറോട് പറഞ്ഞു. ക്രൈസ്തവരും, അക്രൈസ്തവരും തമ്മിലുള്ള സഹകരണം വര്‍ദ്ധിച്ചുവെന്നും, ലോകമെമ്പാട് നിന്നും ലഭിച്ച സഹായം തങ്ങളുടെ ഹൃദയങ്ങളെ സ്പര്‍ശിച്ചുവെന്നും, ഇത് ദൈവത്തിന്റെ കാരുണ്യം തങ്ങളുടെ ജീവിതത്തിലുണ്ടെന്ന് മനസ്സിലാക്കുവാന്‍ സഹായിച്ചുവെന്നും ബബിത എന്ന വിശ്വാസിയും പങ്കുവെച്ചു. ഹിന്ദു ഭൂരിപക്ഷരാജ്യമായ നേപ്പാളില്‍ ക്രിസ്ത്യാനികള്‍ ഏതാണ്ട് 1.4 ശതമാനം മാത്രമാണ്. അതില്‍ 8,000-ത്തോളം പേരാണ് കത്തോലിക്കര്‍. ഭൂകമ്പം ഉണ്ടായ അടിയന്തിര ഘട്ടത്തില്‍ വളരെചെറിയ ന്യൂനപക്ഷമാണെങ്കിലും സര്‍ക്കാര്‍, പൊതുസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, എന്‍‌ജി‌ഓ സംഘടനകള്‍, അന്താരാഷ്ട സംഘടനകള്‍, മത സമുദായങ്ങള്‍ തുടങ്ങിയവയുമായി സഹകരിച്ച് സഭയുടെ കാരിത്താസ് സംഘടന നിരവധി സഹായം ചെയ്തിരിന്നു. പാശ്ചാത്യ രാജ്യങ്ങളിലെയും ഇന്ത്യ അടക്കമുള്ള അയല്‍രാജ്യങ്ങളിലേയും കാരിത്താസുകളാണ് രാജ്യത്തിന്റെ പുനരുദ്ധാരണത്തിനായി പ്രധാനമായും പ്രവര്‍ത്തിച്ചത്. ഇവരുടെ പ്രവര്‍ത്തന ഫലമായി നിരവധി കുടുംബങ്ങള്‍ക്ക് പുതിയ ഭവനങ്ങള്‍ ലഭിച്ചു. വിദ്യാഭ്യാസം, പാര്‍പ്പിടം, ശുദ്ധജലം തുടങ്ങിയവ ലഭ്യമാക്കുന്നതിലും കത്തോലിക്കാ സഭ ഏറെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിരിന്നു. ആപത്ത് ഘട്ടത്തിലും തങ്ങളെ സഹായിക്കുവാന്‍ ധാരാളം ആളുകള്‍ കടന്നുവന്നതിനെ ദൈവീകപരിപാലനയായാണ് രാജ്യത്തെ ക്രൈസ്തവര്‍ സാക്ഷ്യപ്പെടുത്തുന്നത്. തങ്ങള്‍ക്ക് ഉള്ളതെല്ലാം നഷ്ട്ടപ്പെട്ടെങ്കിലും ആഴമായ വിശ്വാസബോധ്യങ്ങളുമായി കഴിയുകയാണ് ഇന്ന്‍ നേപ്പാളിലെ ക്രൈസ്തവ ജനത.
Image: /content_image/News/News-2017-07-07-11:50:16.jpg
Keywords: നേപ്പാ
Content: 5367
Category: 6
Sub Category:
Heading: ക്രൈസ്തവ ദേവാലയം: ക്രിസ്തുവിന്റെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്ന സ്ഥലം
Content: "അതിരാവിലെ അവന്‍ വീണ്ടും ദേവാലയത്തിലേക്കു വന്നു. ജനങ്ങളെല്ലാം അവന്റെ അടുക്കലെത്തി. അവന്‍ ഇരുന്ന് അവരെ പഠിപ്പിച്ചു" (യോഹ 8:2). #{red->n->b->യേശു ഏകരക്ഷകൻ: ജൂൺ 22}#
ക്രൈസ്തവ ദേവാലയങ്ങള്‍ കേവലം സമ്മേളന സ്ഥലങ്ങളല്ല. പിന്നെയോ, ക്രിസ്തുവില്‍ അനുരഞ്ജനപ്പെടുകയും ഐക്യപ്പെടുകയും ചെയ്ത മനുഷ്യരോടൊപ്പമുള്ള ദൈവത്തിന്‍റെ വാസസ്ഥാനമാണ്‌ അവ. പ്രസ്തുത സ്ഥലത്ത് ജീവിക്കുന്ന സഭയെ സൂചിപ്പിക്കുകയും ദൃശ്യമാക്കുകയും ചെയ്യുന്നവയാണ് ഓരോ ദേവാലയങ്ങളും. വിശുദ്ധ കുര്‍ബാന ആഘോഷിക്കുകയും കാത്തുസൂക്ഷിക്കുകയും വിശ്വാസികള്‍ സമ്മേളിക്കുകയും ചെയ്യുന്ന പ്രാര്‍ത്ഥനാഭവനമാണ് ദേവാലയം. യാഗപീഠത്തില്‍ നമുക്കായി, വിശ്വാസികളുടെ സഹായത്തിനും ആശ്വാസത്തിനുമായി സമര്‍പ്പിക്കപ്പെട്ട നമ്മുടെ രക്ഷകനായ ദൈവപുത്രന്‍റെ സാന്നിധ്യത്തെ ആരാധിക്കുന്ന ഈ ഭവനം ഭംഗിയുള്ളതും പ്രാര്‍ത്ഥനയ്ക്കും തിരുക്കര്‍മ്മങ്ങള്‍ക്കും ഇണങ്ങുന്നതുമായിരിക്കണം. ഈ ദൈവഭവനത്തെ രൂപപ്പെടുത്തിയിരിക്കുന്ന അടയാളങ്ങളുടെ സത്യവും സമന്വയവും, ക്രിസ്തു ഈ സ്ഥലത്ത് സന്നിഹിതനും പ്രവര്‍ത്തനനിരതനുമാണെന്നു കാണിക്കുന്നു. #{blue->n->b->ബലിപീഠം}#
പുതിയ ഉടമ്പടിയുടെ ബലിപീഠം കര്‍ത്താവിന്‍റെ കുരിശാണ്. അവിടെനിന്നു പെസഹാരഹസ്യത്തിന്‍റെ കൂദാശകള്‍ പുറപ്പെടുന്നു. ദേവാലയത്തിന്‍റെ കേന്ദ്രമാകുന്ന ബലിപീഠത്തില്‍, കൗദാശികാടയാളങ്ങളിലൂടെ കുരിശിലെ യാഗം സന്നിഹിതമാക്കപ്പെടുന്നു. ബലിപീഠം കര്‍ത്താവിന്‍റെ ഭക്ഷണമേശയുമാണ്. അതിലേക്കു ദൈവജനം ക്ഷണിക്കപ്പെട്ടിരിക്കുന്നു. ചില പൗരസ്ത്യ ആരാധനക്രമങ്ങളില്‍, ബലിപീഠം ക്രിസ്തുവിന്റെ കബറിടത്തിന്‍റെ പ്രതീകം കൂടിയാണ്. 'ക്രിസ്തു യഥാര്‍ത്ഥത്തില്‍ മരിക്കുകയും യഥാര്‍ത്ഥത്തില്‍ ഉയിര്‍ക്കുകയും ചെയ്തു' എന്ന വലിയ സത്യം ഇതു സൂചിപ്പിക്കുന്നു. #{blue->n->b->സക്രാരി}#
ദേവാലയങ്ങളില്‍ സക്രാരി ഏറ്റവും യോഗ്യമായ സ്ഥലത്ത്, ഏറ്റവും കൂടുതല്‍ ആദരവോടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ദിവ്യകാരുണ്യ സക്രാരിയുടെ മാഹാത്മ്യം, സ്ഥാനം, സുരക്ഷിതത്വം എന്നിവ അള്‍ത്താരയിലെ വിശുദ്ധ കൂദാശയില്‍ യഥാര്‍ത്ഥത്തില്‍ സന്നിഹിതനായ കര്‍ത്താവിനോടുള്ള ആരാധനയെ പരിപോഷിപ്പിക്കുന്നു. #{blue->n->b->വിശുദ്ധതൈലം}#
പരിശുദ്ധാത്മാവിന്‍റെ ദാനത്തിന്‍റെ മുദ്രയുടെ കൗദാശികാടയാളമെന്ന നിലയില്‍ അഭിഷേക കര്‍മ്മങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന വിശുദ്ധതൈലം (ക്രിസ/മൂറോന്‍) പരമ്പരാഗതമായി ബലിവേദിയില്‍ (മദ്ബഹയില്‍) ഒരു സുരക്ഷിതസ്ഥാനത്തു സൂക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തുവരുന്നു. ചില ദേവാലയങ്ങളിൽ ജ്ഞാനസ്നാനാര്‍ത്ഥികള്‍ക്കുള്ള തൈലവും രോഗീലേപനത്തിനുള്ള തൈലവും കൂടി അവിടെ സ്ഥാപിച്ചിരിക്കുന്നു. #{blue->n->b->വൈദികന്‍റെ ഇരിപ്പിടം}#
മെത്രാന്‍റെ സിംഹാസനം (Cathedra) അല്ലെങ്കില്‍ വൈദികന്‍റെ ഇരിപ്പിടം, അദ്ദേഹം സമ്മേളനത്തില്‍ അധ്യക്ഷസ്ഥാനം വഹിക്കുന്നതിന്‍റെയും പ്രാര്‍ത്ഥന നയിക്കുന്നതിന്‍റെയും ധര്‍മ്മത്തെ പ്രകടമാക്കുന്നു. #{blue->n->b->വചനവേദി}#
വചനശുശ്രൂഷയുടെ സന്ദര്‍ഭത്തില്‍ ജനങ്ങളുടെ ശ്രദ്ധ എളുപ്പത്തില്‍ ആകര്‍ഷിക്കുന്നതിനു വേണ്ടി ദൈവത്തിന്റെ സന്ദേശം അറിയിക്കുവാനുള്ള ദേവാലയത്തിലെ ഉചിതമായ ഒരു സ്ഥാനമാണ് വചനവേദി. ഇത് ദൈവവചനത്തിന്‍റെ മഹത്വം എടുത്തുകാണിക്കുന്നു. #{blue->n->b->മാമ്മോദീസാത്തൊട്ടി}#
ക്രൈസ്തവജീവിതം മാമ്മോദീസയോടുകൂടെ തുടങ്ങുന്നു. ദേവാലയത്തില്‍ മാമ്മോദീസാഘോഷണത്തിനുള്ള സ്ഥലം (മാമ്മോദീസാത്തൊട്ടി) ഉണ്ടായിരിക്കും. ഇത് മാമ്മോദീസ വ്രതങ്ങളുടെ സ്മരണ പോഷിപ്പിക്കുന്നതിനും (വിശുദ്ധ ജലം) ആവശ്യമാണ്. #{blue->n->b->കുമ്പസാരക്കൂട്}#
ജീവിതത്തിന്‍റെ നവീകരണം പലപ്പോഴും അനുതാപം ആവശ്യപ്പെടുന്നു. അതുകൊണ്ട്, ദൈവാലയം അനുതാപത്തിന്‍റെയും പാപമോചനത്തിന്‍റെയും കരുണയുടെയും ഭാവം പ്രകടിപ്പിക്കുന്നു. അനുതാപികളെ സ്വീകരിക്കാന്‍ ഉചിതമായ ഒരു സ്ഥാനം അതിനു ആവശ്യമാണ്‌. ഇവിടെ, അനുതപിക്കുന്ന ഓരോ മനുഷ്യനെയും കണ്ടുമുട്ടാൻ ക്രിസ്തു വന്നുചേരുന്നു. #{blue->n->b->സ്വർഗ്ഗരാജ്യത്തിന്റെ പ്രതീകം}#
അവസാനമായി ദൈവാലയത്തിന് യുഗാന്ത്യപരമായ ഒരു പ്രാധാന്യം കൂടിയുണ്ട്. ദൈവത്തിന്‍റെ ഭവനത്തില്‍ പ്രവേശിക്കാന്‍ നാം ഒരു പടിവാതില്‍ കടക്കണം. പാപത്താല്‍ മുറിവേറ്റ ഈ ലോകത്തു നിന്ന്‍ സര്‍വമനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്ന നവജീവന്‍റെ ലോകത്തിലേക്കുള്ള കടന്നുപോകലിനെ അത് സൂചിപ്പിക്കുന്നു. ദൈവജനം നടന്നടുത്തു കൊണ്ടിരിക്കുന്ന പിതൃഭവനത്തിന്‍റെ പ്രതീകമാണ് ദൃശ്യമായ ക്രൈസ്തവ ദേവാലയം. അവിടെ അവരുടെ കണ്ണുകളില്‍ നിന്ന് പിതാവ് കണ്ണീരു മുഴുവനും തുടച്ചുകളയുന്നു. ഇക്കാരണത്താല്‍ ദൈവത്തിന്‍റെ സകല മക്കള്‍ക്കും വേണ്ടി തുറന്നിട്ടിരിക്കുന്ന, സ്വാഗതമരുളുന്ന ഒരു ഭവനമാണ് ദേവാലയം. #{red->n->b->വിചിന്തനം}#
ഒരു ക്രൈസ്തവ ദൈവാലയത്തിലേക്കു നാം പ്രവേശിക്കുമ്പോൾ ദൈവത്തിന്റെ വലിയ സാന്നിധ്യത്തിലേക്കാണ് നാം കടന്നുചെല്ലുന്നത്. അവിടെ ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ബലിപീഠമുണ്ട്, നമ്മുക്കു വേണ്ടി മുറിവേറ്റ അവിടുത്തെ ശരീരമുണ്ട്, നമ്മെ രക്ഷിക്കുന്ന അവിടുത്തെ വചനമുണ്ട്. ഓരോ ദേവാലയവും സര്‍വമനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്ന സ്വർഗ്ഗരാജ്യത്തിന്റെ പ്രതീകമാണ്. കുര്‍ബ്ബാനയാകുന്ന വലിയ പ്രാര്‍ത്ഥനയെ വ്യാപിപ്പിക്കുന്നതും ആന്തരികമാക്കുന്നതുമായ ധ്യാനത്തിലേക്കും മൗനപ്രാര്‍ത്ഥനയിലേക്കും ക്ഷണിക്കുന്ന ഒരു സ്ഥലം കൂടിയാണ് ദൈവാലയം. അതിനാൽ തികഞ്ഞ ഗൗരവത്തോടെയും ഭയഭക്തി ബഹുമാനങ്ങളോടെയും ആയിരിക്കണം നാം ദൈവാലയങ്ങളിൽ പ്രവേശിക്കേണ്ടത്. അതു ഭംഗിയുള്ളതും പ്രാര്‍ത്ഥനയ്ക്കും തിരുക്കര്‍മ്മങ്ങള്‍ക്കും ഇണങ്ങുന്നതുമായി കാത്തുസൂക്ഷിക്കാൻ നമ്മുക്കു ശ്രമിക്കാം. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/Meditation/Meditation-2017-07-07-13:55:25.jpg
Keywords: യേശു,ക്രിസ്തു
Content: 5368
Category: 18
Sub Category:
Heading: ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ കബറിടത്തിലേക്കുള്ള തീര്‍ത്ഥാടന പദയാത്രകള്‍ക്ക് നാളെ തുടക്കം
Content: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദൈ​​​വ​​​ദാ​​​സ​​​ൻ മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ​​​യു​​​ടെ ഓ​​​ർ​​​മ​​​പ്പെ​​​രു​​​ന്നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പ​​​ട്ട​​​ത്തെ ക​​​ബ​​​റി​​​ങ്ക​​​ലേ​​​ക്കു​​​ള്ള തീ​​​ർ​​​ഥാ​​​ട​​​ന പ​​​ദ​​​യാ​​​ത്ര നാ​​​ളെ മു​​​ത​​​ൽ മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്ക യു​​​വ​​​ജ​​​ന​​​പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നടക്കും. രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​ന് മാ​​​വേ​​​ലി​​​ക്ക​​​ര പു​​​തി​​​യ​​​കാ​​​വി​​​ലെ ദൈ​​​വ​​​ദാ​​​സ​​​ൻ മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് ജ​​​ന്മ​​​ഗൃ​​​ഹ​​​ത്തി​​​ൽനി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​ദ​​​യാ​​​ത്ര ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ക​​​റ്റാ​​​നം, ക​​​ട​​​മ്പ​​നാ​​​ട്, പു​​​ത്തൂ​​​ർ, ക​​​ല്ലു​​​വാ​​​തു​​​ക്ക​​​ൽ, ആ​​​റ്റി​​​ങ്ങ​​​ൽ വ​​​ഴി 14ന് ​​​ക​​​ബ​​​റി​​​ട​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രും. റാ​​​ന്നി- പെ​​​രു​​​ന്നാ​​​ട്ടി​​​ൽനി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര 10 ന് ​​​തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ ഒ​​മ്പ​​​തി​​​ന് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വാ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര​​​യി​​​ൽ കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വാ ആ​​​ദ്യാ​​​വ​​​സാ​​​നം പ​​​ങ്കെ​​​ടു​​​ക്കും. വ​​​ട​​​ശേ​​​രി​​​ക്ക​​​ര, പ​​​ത്ത​​​നം​​​തി​​​ട്ട, അ​​​ടൂ​​​ർ, കൊ​​​ട്ടാ​​​ര​​​ക്ക​​​ര, ആ​​​യൂ​​​ർ, പി​​​ര​​​പ്പ​​​ൻ​​​കോ​​​ട് വ​​​ഴി പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര 14 ന് ​​​വൈ​​​കി​​​ട്ട് പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ലെ ക​​​ബ​​​റി​​​ങ്ക​​​ൽ എ​​​ത്തി​​​ച്ചേ​​​രും. തി​​​രു​​​വ​​​ല്ല സെ​​​ന്‍റ് ജോ​​​ണ്‍​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽനി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​ദ​​​യാ​​​ത്ര 11ന് ​​​വൈ​​​കി​​​ട്ട് ആ​​​രം​​​ഭി​​​ക്കും. ആ​​​ർ​​​ച്ചു​​​ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 12ന് ​​​വൈ​​​കി​​​ട്ട് അ​​​ടൂ​​​രി​​​ൽ വ​​​ച്ച് പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര​​​യു​​​മാ​​​യി സം​​​ഗ​​​മി​​​ക്കും. മാ​​​ർ​​​ത്താ​​​ണ്ഡം രൂ​​​പ​​​ത​​​യി​​​ൽ നി​​​ന്നു​​​ള്ള തെ​​​ക്ക​​​ൻ മേ​​​ഖ​​​ലാ പ​​​ദ​​​യാ​​​ത്ര13ന് ​​​രാ​​​വി​​​ലെ ക്രി​​​സ്തു​​​രാ​​​ജാ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ നി​​​ന്നും ആ​​​രം​​​ഭി​​​ക്കും. ബി​​​ഷ​​​പ് വി​​​ൻ​​​സ​​​ന്‍റ് മാ​​​ർ പൗ​​​ലോ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര, പാ​​​റ​​​ശാ​​​ല വൈ​​​ദി​​​ക​​​ജി​​​ല്ലാ പ​​​ദ​​​യാ​​​ത്ര​​​ക​​​ൾ തെ​​​ക്ക​​​ൻ മേ​​​ഖ​​​ലാ പ​​​ദ​​​യാ​​​ത്ര​​​യു​​​മാ​​​യി സം​​​ഗ​​​മി​​​ക്കും. പൂ​​​ന, പ​​​ഞ്ചാ​​​ബ്, ഡ​​​ൽ​​​ഹി, ഒ​​​ഡീ​​​ഷ, പു​​​ത്തൂ​​​ർ, ബ​​​ത്തേ​​​രി, ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള തീ​​​ർ​​​ഥാ​​​ട​​​ക​​​ർ 14ന് ​​​രാ​​​വി​​​ലെ പി​​​ര​​​പ്പ​​​ൻ​​​കോ​​​ട് പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര​​​യു​​​മാ​​​യി ചേ​​​രും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ വി​​​വി​​​ധ വൈ​​​ദി​​​ക​​​ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​ദ​​​യാ​​​ത്ര വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര​​​യു​​​മാ​​​യി സം​​​ഗ​​​മി​​​ക്കും. പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര​​​യ്ക്ക് എം​​​സി​​​വൈ​​​എം സ​​​ഭാ​​​ത​​​ല സ​​​മി​​​തി​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​ഭ​​​ദ്രാ​​​സ​​​ന സ​​​മി​​​തി​​​യും പ​​​ത്ത​​​നം​​​തി​​​ട്ട രൂ​​​പ​​​താ സ​​​മി​​​തി​​​യും നേ​​​തൃ​​​ത്വം ന​​​ൽ​​​കും. ഓ​​​ർ​​​മ​​​പ്പെ​​​രു​​​ന്നാ​​​ൾ 15 ന് ​​​സമാപിക്കും.
Image: /content_image/India/India-2017-07-08-05:04:33.jpg
Keywords: ദൈവദാസ
Content: 5369
Category: 1
Sub Category:
Heading: ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുവാനുള്ള ശ്രമം തുടരുന്നു
Content: ആലപ്പുഴ: സ്കോ​ട്ട്‌​ല​ൻ​ഡി​ൽ ദുരൂഹസാഹചര്യത്തില്‍ മ​​രി​​ച്ച നിലയില്‍ കണ്ടെത്തിയ ഫാ. ​​മാ​​ർ​​ട്ടി​​ൻ വാ​​ഴ​​ച്ചി​​റ​​യു​​ടെ മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ക്കാ​നു​ള്ള ന​​ട​​പ​​ടികള്‍ തുടരുന്നു. പോ​​സ്റ്റു​​മോ​​ർ​​ട്ടം, പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണ​​ങ്ങ​​ൾ എ​​ന്നി​​വ​​യ്ക്കു​​ശേ​​ഷം വരുന്ന പന്ത്രണ്ടാം തീയതിയോടെ മൃ​​ത​​ദേ​​ഹം വി​​ട്ടു​​കി​​ട്ടി​​യേ​​ക്കു​​മെ​​ന്നാണ് ബന്ധുക്കള്‍ക്ക് പുതുതായി ലഭിച്ച വിവരം. ജൂലൈ 12 ബുധനാഴ്ച ഉ​​ച്ചയ്ക്കു​​ ​നടപടി പൂര്‍ത്തിയാക്കിയ ശേ​​ഷം മൃ​​ത​​ദേ​​ഹം ഇ​​ന്ത്യ​​ൻ സ​​മ​​യം ആ​​റോ​​ടെ സ​​ഭാ​​ധി​​കാ​​രി​​ക​​ൾ​​ക്കു വി​​ട്ടു​​ന​​ൽ​​കി​​യേ​​ക്കും. ഇതിന് എന്തെങ്കിലും തടസ്സങ്ങള്‍ നേരിടുകയാണെങ്കില്‍ 13ന് ​​രാ​​വി​​ലെ​​യെ​​ങ്കി​​ലും വി​​ട്ടു​​കി​​ട്ടു​​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നു വൈ​​ദി​​ക​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ ത​​ങ്ക​​ച്ച​​ൻ വാ​​ഴ​​ച്ചി​​റ പ​​റ​​ഞ്ഞു. നടപടികള്‍ പൂ​ർ​ത്തി​യാ​ക്കി 15നോ 16​നോ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​കു​മെ​ന്നാ​ണ് നിലവിലെ കണക്കുകൂട്ടല്‍. സി​എം​ഐ സ​ഭ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വൈദികന്‍ ഫാ.​ടെ​ബി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ലാണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കു നേതൃത്വം നല്‍കുന്നത്.
Image: /content_image/News/News-2017-07-08-05:31:26.jpg
Keywords: ഫാ. മാര്‍ട്ടി
Content: 5370
Category: 18
Sub Category:
Heading: മാര്‍ കുര്യാക്കോസ് കുന്നശ്ശേരി അനുസ്മരണം 23ന്
Content: കോ​​​ട്ട​​​യം: കെ​​​സി​​​സി, കെ​​​സി​​​ഡ​​​ബ്ലി​​​യു​​​എ, കെ​​​സി​​​വൈ​​​എ​​​ൽ തുടങ്ങീ ക്നാ​​​നാ​​​യ സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​ന​​​ അ​​​തി​​​രൂ​​​പ​​​താ സ​​​മി​​​തി​​​ക​​​ളു​​​ടെ സം​​​യു​​​ക്ത നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മാ​​​ർ കു​​​ര്യാ​​​ക്കോ​​​സ് കു​​​ന്ന​​​ശേ​​​രി​​​ അനുസ്മരണം 23നു നടക്കും. ചൈ​​​ത​​​ന്യ പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നു വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​നയോടെ അനുസ്മരണ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്നു ന​​​ട​​​ക്കു​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​സ​​​മി​​​തി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ൻ മേ​​​ജ​​​ർ ആര്‍ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലി​​​മീ​​​സ് കാ​​​തോ​​​ലി​​​ക്ക ബാ​​​വാ ഉ​​​ദ്ഘാ​​​ട​​​നം ചെയ്യും. കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി, വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ ഫാ. ​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട്, കെ​​​സി​​​സി അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് സ്റ്റീ​​​ഫ​​​ൻ ജോ​​​ർ​​​ജ്, കെ​​​സി​​​ഡ​​​ബ്ലി​​​യു​​​എ അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ. ഡെ​​​യ്സി പ​​​ച്ചി​​​ക്ക​​​ര, കെ​​​സി​​​വൈ​​​എ​​​ൽ അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് മെ​​​ൽ​​​ബി​​​ൻ പു​​​ളി​​​യം​​​തൊ​​​ട്ടി​​​യി​​​ൽ, ഷൈ​​​ജി ഓ​​​ട്ട​​​പ്പ​​​ള്ളി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
Image: /content_image/India/India-2017-07-08-05:48:35.jpg
Keywords: കുന്നശ്ശേരി
Content: 5371
Category: 1
Sub Category:
Heading: യേശുവിന്റെയും ദൈവമാതാവിന്റെയും ചിത്രമുള്ള ചെരിപ്പ്: സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടക്കുന്നു
Content: ഡല്‍ഹി: യേ​ശു​വി​ന്‍റെ ചി​ത്ര​മു​ള്ള ചെ​രി​പ്പ് ഗു​ജ​റാ​ത്തി​ൽ പു​റ​ത്തി​റ​ക്കി എന്ന പേരില്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ട്. യേ​ശു​വി​ന്‍റെ​യും ദൈവമാതാവായ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും ചി​ത്ര​മു​ള്ള ചെ​രി​പ്പു​ക​ൾ ഗു​ജ​റാ​ത്തി​ൽ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്നു​വെന്നും ഇ​ത്ത​രം ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രി​നു മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെന്നും പറഞ്ഞു കൊണ്ടാണ് വാട്സപ്പിലും ഫേസ്ബുക്കിലും ചിത്രം വ്യാപകമായി പ്രചരിച്ചത്. ക​​ഴി​​ഞ്ഞ ജൂ​​ലൈ​​യി​​ൽ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ നൈ​​ജീ​​രി​​യ​​യി​​ൽ വ്യാ​​പ​​ക​​മാ​​യി പ്ര​​ച​​രി​​ച്ച ചെ​​രി​​പ്പു​​ക​​ളു​​ടെ ചി​​ത്രമാണിത്. താ​​യ്‌​​ല​​ൻ​​ഡി​​ലും സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ലു​​ള്ള ചെ​​രി​​പ്പു​​ക​​ൾ വി​​ൽ​​പ്പ​​ന​​യ്ക്കു വ​​ന്നു​​വെ​ന്നു റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. ഇ​​താ​ണ് ഗു​​ജ​​റാ​​ത്തി​​ന്‍റെ പേ​​രു​വ​ച്ചു പ്ര​​ച​​രി​​പ്പി​​ച്ച​​ത്.​ മ​ത​സ്പ​ർ​ധ ഉ​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രോ ബോ​ധ​പൂ​ർ​വം ചെയ്തതാണെന്നാണ് വിലയിരുത്തല്‍. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു പോ​ലീ​സ് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.
Image: /content_image/News/News-2017-07-08-06:35:04.jpg
Keywords: സാമൂഹ്യ മാധ്യമ
Content: 5372
Category: 1
Sub Category:
Heading: ജി20 ഉച്ചകോടിയ്ക്കു ആശംസകള്‍ നേര്‍ന്ന് മാര്‍പാപ്പ
Content: ഹാംബര്‍ഗ്: ജര്‍മനിയിലെ ഹാംബര്‍ഗില്‍ ഇന്നലെ ആരംഭിച്ച ജി 20 ഉച്ചകോടിക്ക് ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ. 2009-ല്‍ തന്‍റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ തുടങ്ങിവച്ച പാരമ്പര്യം താന്‍ തുടരുന്നുവെന്നു പറഞ്ഞു കൊണ്ട് ആരംഭിക്കുന്ന സന്ദേശം ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കലിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതാണ്. ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘട്ടനങ്ങള്‍, കുടിയേറ്റം എന്നീ ആഗോള പ്രശ്നങ്ങളെ ഉച്ചകോടിയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലായെന്ന് ഫ്രാന്‍സിസ് പാപ്പാ സന്ദേശത്തില്‍ സൂചിപ്പിച്ചു. ഐക്യം സംഘട്ടനത്തെ അതിജീവിക്കുന്നുവെന്നും, ആശയങ്ങളെക്കാള്‍ യാഥാര്‍ഥ്യങ്ങള്‍ കൂടുതല്‍ പ്രധാനമാണെന്നും ഇത് ഹാംബെര്‍ഗ് സമ്മേളനത്തിലെ വിചിന്തനങ്ങള്‍ക്കു സഹായമാകുമെന്നു താന്‍ വിശ്വസിക്കുന്നുവെന്നും മാര്‍പാപ്പ കുറിച്ചു. അന്താരാഷ്ട്രസമൂഹത്തിന്‍റെ സമ്മേളനത്തില്‍ സകല ജനതകളെയും വ്യക്തികളെയും ഉള്‍ക്കൊള്ളുന്നതിനും സുസ്ഥിര വികസനത്തിനു രൂപം കൊടുക്കുന്നതിനും പരിസ്ഥിതിയോടുള്ള ആദരവ് നിലനിര്‍ത്തുന്നതിനും ദൈവാനുഗ്രഹം നേരുന്നു എന്ന പ്രാര്‍ത്ഥാനാശംസയോടെയാണ് പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-07-08-07:16:23.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 5373
Category: 1
Sub Category:
Heading: പോളിഷ് നേഴ്സുള്‍പ്പെടെ എട്ടോളം പേരുടെ നാമകരണ നടപടികള്‍ക്ക് മാര്‍പാപ്പയുടെ അംഗീകാരം
Content: വത്തിക്കാന്‍ സിറ്റി: രണ്ടാം ലോക മഹായുദ്ധക്കാലത്ത് ആക്രമണങ്ങള്‍ക്കിരയായവര്‍ക്കിടയില്‍ നിസ്സ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും പിന്നീട് കാന്‍സര്‍രോഗത്തിനടിമയായി മരണമടകയും ചെയ്ത പോളണ്ടിലെ നേഴ്സ് ഹന്നാ ക്രിസനോവ്സ്കാ അടക്കം എട്ടോളം പേരുടെ നാമകരണ നടപടികള്‍ക്ക് മാര്‍പാപ്പയുടെ അംഗീകാരം. കൊളംമ്പിയായില്‍ നിന്നുള്ള ബിഷപ്പ് ജീസസ് എമിലിയോ ജാരമില്ലോ, വൈദികനായ ഫാ. പീറ്റര്‍ റാമിറേസ് എന്നിവരുടെ രക്തസാക്ഷിത്വവും 5പേരുടെ വീരോചിത പുണ്യങ്ങളും മാര്‍പാപ്പ അംഗീകരിച്ചിട്ടുണ്ട്. ഇന്നലെ (ജൂലൈ 7) നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാട്ടോ ഫ്രാന്‍സിസ് പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് ഇവരുടെ തുടര്‍ നാമകരണ നടപടികള്‍ക്ക് അംഗീകാരം നല്കിയത്. ഹന്നാ ച്രസ്സാനോവ്സ്കായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന തീയതി പിന്നീട് തീരുമാനിക്കും. 1902-ല്‍ പോളണ്ടിലെ വാഴ്സോവിലാണ് ഹന്നാ ക്രിസനോവ്സ്കാ ജനിച്ചത്. ക്രാക്കോവില്‍ ഉര്‍സുലിന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സ്കൂളിലാണ് അവള്‍ തന്റെ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1922-ല്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയതിനു ശേഷം ഹന്നാ വാഴ്സോവിലെ നേഴ്സിംഗ് സ്കൂളില്‍ ചേര്‍ന്നു. അധികം താമസിയാതെ വിശുദ്ധ ബെനഡിക്ടിന്റെ പ്രബോധനങ്ങള്‍ക്കനുസൃതമായി ജീവിക്കുന്ന ഉര്‍സുലിന്‍ കന്യാസ്ത്രീകള്‍ക്കൊപ്പം അവളും തന്റെ ജീവിതം സേവനത്തിനായി സമര്‍പ്പിക്കുകയായിരിന്നു. 1926-1929 കാലയളവില്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് നേഴ്സസില്‍ പരിശീലകയായി അവള്‍ സേവനം ചെയ്തു. ഇക്കാലയളവിലാണ് അവള്‍ ദൈവവുമായി കൂടുതല്‍ അടുക്കുന്നത്. 1937 ലാണ് ഹന്നാ പോളണ്ടിലെ കത്തോലിക്കാ നേഴ്സുമാരുടെ അസോസിയേഷനില്‍ ചേരുന്നത്. 1939-ല്‍ രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്ത് ഹന്നാ ക്രാക്കോവില്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മറ്റെര്‍ണിറ്റി ആന്‍ഡ്‌ നേഴ്സിംഗ് എന്ന നേഴ്സിംഗ് പരിശീലന കേന്ദം സ്ഥാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയും അവര്‍ക്കൊപ്പം പാവപ്പെട്ട രോഗികളുടെ വീടുകളില്‍ പോയി ശുശ്രൂഷിച്ചും ഹന്നാ തന്റെ ജീവിതം ധന്യമാക്കി. യുദ്ധത്തില്‍ അകപ്പെട്ടവര്‍ക്ക് സ്വാന്തനവും പരിചരണവും നല്‍കുന്നതിലും അവള്‍ ആനന്ദം കണ്ടെത്തി. 1966-ലാണ് അവള്‍ക്ക് കാന്‍സര്‍ പിടിപെടുന്നത്. നിരവധി ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും രോഗം മൂര്‍ച്ഛിച്ച് 1973 ഏപ്രില്‍ 23-ന് ക്രാക്കൊവില്‍ വെച്ച് അവള്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെടുകയായിരിന്നു. 1997-ല്‍ ഹന്നാ ക്രിസനോവ്സ്കായെ ദൈവദാസിയായി പ്രഖ്യാപിച്ചു. 2015 സെപ്റ്റംബര്‍ 30-നാണ് ഫ്രാന്‍സിസ് പാപ്പാ അവളെ ധന്യയായി പ്രഖ്യാപിച്ചത്. കൊളംബിയന്‍ ആര്‍ച്ച് ബിഷപ്പ് ഇസ്മായേല്‍ പെര്‍ടോമോ, പോളണ്ടില്‍ നിന്നുള്ള ലൂയിഗി കൊസിബ, ഇറ്റലിയന്‍ സന്യാസിനികളായ മരിയ ഗാര്‍ഗനി, എലിസബത്ത് മസ്സ, സ്പാനിഷ് സന്യാസി ഗില്‍ ഗാനോ തുടങ്ങിയവരുടെ വീരോചിത പുണ്യങ്ങളാണ് മാര്‍പാപ്പ ഇന്നലെ അംഗീകരിച്ചത്.
Image: /content_image/TitleNews/TitleNews-2017-07-08-09:22:49.jpg
Keywords: നാമകരണ
Content: 5374
Category: 1
Sub Category:
Heading: ഗുഡ് മോണിംഗിന് പകരം 'ദൈവം നിങ്ങളോട് കൂടെ'യെന്ന അഭിസംബോധനയോടെ ബലിയർപ്പണം ആരംഭിക്കണം: കർദിനാൾ ടാഗിൾ
Content: മനില: ഇടവക വൈദികര്‍ രാവിലെ നടക്കുന്ന വിശുദ്ധ ബലിയര്‍പ്പണത്തിന് മുന്‍പ് ഗുഡ് മോണിംഗിന് എന്ന അഭിസംബോധനക്കു പകരം 'ദൈവം നിങ്ങളോടു കൂടെ'യെന്ന ആശംസ ഉപയോഗിക്കണമെന്ന് കർദിനാളും മനില ആർച്ച് ബിഷപ്പുമായ ലൂയിസ് അന്‍റോണിയോ ടാഗിൾ. ഗുഡ് മോര്‍ണിംഗ് എന്ന പദം ദൈവത്തിന്റെ യഥാർത്ഥ സാന്നിദ്ധ്യമായ ദിവ്യകാരുണ്യത്തേക്കാൾ വലിയ അഭിസംബോധനയില്ലെന്നും മനില സാന്ത ക്രൂസ് ദേവാലയത്തിലെ ബലിമധ്യേ നടത്തിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. സുപ്രഭാതം എല്ലാവർക്കും ആശംസിക്കാം, എന്നാൽ ദൈവം നിങ്ങളോട് കൂടെ എന്ന സംബോധന ബലിയർപ്പണത്തിൽ മാത്രം കേൾക്കാവുന്ന ഒന്നാണ്. വൈദികർ അത്തരം അഭിസംബോധനയ്ക്ക് ഊന്നൽ നല്കണം. ഫിലിപ്പൈൻ മെത്രാൻ സമിതി വെബ്സൈറ്റിലാണ് ആർച്ച് ബിഷപ്പ് ടാഗിളിന്റെ അഭിപ്രായം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2011 ൽ ആർച്ച് ബിഷപ്പായി നിയമിതനായ അദ്ദേഹം 2012ൽ ആണ് കർദിനാൾ പദവിയിലേക്കുയർത്തപ്പെട്ടത്.
Image: /content_image/TitleNews/TitleNews-2017-07-08-10:40:10.jpg
Keywords: മനില, ഫിലിപ്പീ