Contents

Displaying 5021-5030 of 25101 results.
Content: 5311
Category: 1
Sub Category:
Heading: ഐ‌എസ് വെടിവെപ്പിനിടെ അകപ്പെട്ട കുട്ടിയെ രക്ഷിക്കുവാന്‍ പ്രചോദനം നല്‍കിയത് ബൈബിള്‍ വചനം: സാക്ഷ്യവുമായി അമേരിക്കന്‍ സൈനികന്‍
Content: ഇര്‍ബില്‍: ഐ‌എസ് തീവ്രവാദികളുമായി ജീവന്‍ പണയംവെച്ച് നടത്തിയ വെടിവെപ്പില്‍ നിന്നും മാതാവ് നഷ്ട്ടപ്പെട്ട പെണ്‍കുട്ടിയെ രക്ഷിക്കുവാന്‍ തനിക്ക് പ്രചോദനം നല്‍കിയത് ബൈബിള്‍ വചനമാണെന്ന്‍ സാക്ഷ്യപ്പെടുത്തി കൊണ്ട് അമേരിക്കന്‍ സൈനികന്‍. ഡേവ് യൂബാങ്ക് എന്ന സൈനികനാണ് ദൈവവചനം നല്‍കിയ ആത്മവിശ്വാസത്തെ പറ്റി പങ്കുവെച്ചിരിക്കുന്നത്. ‘സ്നേഹിതര്‍ക്ക് വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല’ (യോഹന്നാന്‍ 15:13) എന്ന ബൈബിള്‍ വാക്യമാണ് ഐ‌എസ് പോരാളികളില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ധൈര്യം നല്‍കിയതെന്ന് ഡേവ് യൂബാങ്ക് വെളിപ്പെടുത്തി. #{red->none->b->Must Read: ‍}# {{ കംമ്പോഡിയായിലെ ഖമര്‍ റൗഗ് സൈന്യത്തിലെ മുന്‍അംഗങ്ങള്‍ മിഷ്‌നറിമാരുടെ പ്രവര്‍ത്തനത്താല്‍ സത്യവിശ്വാസം സ്വീകരിച്ചു -> http://www.pravachakasabdam.com/index.php/site/news/3713 }} ഡേവ് യൂബാങ്കിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നിന്നും, ‘ഫ്രീ ബര്‍മാ റേഞ്ചേഴ്സ്’ എന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയുടെ വെബ്സൈറ്റില്‍ നിന്നുമാണ് ഈ അത്ഭുതകരമായ രക്ഷപ്പെടുത്തലിനെക്കുറിച്ച് പുറംലോകം അറിയുന്നത്. ഡേവിന്റെ രക്ഷപ്പെടുത്തലിന്റെ വീഡിയോയും, ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. എങ്കിലും ദൈവമാണ് തന്നിലൂടെ പ്രവര്‍ത്തിച്ചതെന്നാണ് ഡേവിന്റെ അഭിപ്രായം. ജൂണ്‍ 1-നാണ് ഈ സംഭവം നടക്കുന്നത്. മുന്‍ യു.എസ് ആര്‍മി സ്പെഷ്യല്‍ ഫോഴ്സിലെ പട്ടാളക്കാരനായിരുന്ന ഡേവ് യൂബാങ്ക് ‘ഫ്രീ ബര്‍മാ റേഞ്ചേഴ്സ്’ എന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയില്‍ ചേര്‍ന്ന് ഇറാഖില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഒരു ടെലിഫോണ്‍ സന്ദേശത്തെ തുടര്‍ന്നാണ്‌ അദ്ദേഹം മൊസൂളിലെ സംഭവസ്ഥലത്ത് എത്തുന്നത്. ഏതാണ്ട് 50-ഓളം ആളുകളുടെ മൃതദേഹങ്ങള്‍ അങ്ങിങ്ങായി ചിതറിക്കിടന്നിരുന്നു എന്ന് ഡേവ് കുറിച്ചിരിക്കുന്നു. സംഭവസ്ഥലത്തെ ഫോട്ടോ എടുക്കുന്നതിനിടയിലാണ് മൃതദേഹങ്ങളില്‍ ഒന്നില്‍ ഒരു ചെറിയ അനക്കം തങ്ങള്‍ ശ്രദ്ധിച്ചതെന്ന് ഡേവ് പറയുന്നു. #{red->none->b->You May Like: ‍}# {{ ക്രൈസ്തവര്‍ക്കു നേരെ രാസായുധം പ്രയോഗിക്കുവാന്‍ ഐഎസ് പദ്ധതിയിട്ടിരുന്നതായി ഇറാഖി സൈന്യം -> http://www.pravachakasabdam.com/index.php/site/news/4007 }} മരിച്ചുകിടക്കുന്ന അമ്മയുടെ ബുര്‍ഖയുടെ മറവില്‍ കിടക്കുകയായിരുന്നു ആ പെണ്‍കുട്ടി. ഭീകരരും പെണ്‍കുട്ടിയും തമ്മിലുള്ള ദൂരം ഏതാണ്ട് നൂറു മീറ്ററില്‍ കൂടുതലായിരുന്നു. തുടര്‍ന്നു ഡേവിന്റെ അഭ്യര്‍ത്ഥന പ്രകാരം ഇറാഖികളെ സഹായിക്കുന്ന അമേരിക്കന്‍ സൈന്യം തീവ്രവാദികളുടെ കാഴ്ചയെ മറക്കുവാനായി പുകമറ സൃഷ്ട്ടിക്കുകയായിരിന്നു. തുടര്‍ന്നു ദൈവ വചനത്തെ മനസ്സില്‍ ധ്യാനിച്ചു പ്രാര്‍ത്ഥിച്ചതിനു ശേഷം തന്നെക്കൊണ്ടാവും വിധം വേഗത്തില്‍ താന്‍ പെണ്‍കുട്ടിയുമായി ഓടുകയായിരിന്നുവെന്ന് ഡേവ് പറയുന്നു. തന്റെ മാതാവിന്റെ മൃതദേഹത്തോട് ചേര്‍ന്ന് കിടന്ന പെണ്‍കുട്ടിയെ വലിച്ചെടുത്താണ് രക്ഷപ്പെട്ടത്. ഞാന്‍ മരിക്കുകയാണെങ്കില്‍ ഒരു പെണ്‍കുട്ടിയെ രക്ഷിക്കുവനായിരുന്നു അതെന്ന്‍ എന്റെ ഭാര്യയും കുട്ടികളും മനസ്സിലാക്കും എന്ന ബോധ്യം തനിക്കുണ്ടായിരുന്നുവെന്നും ഡേവ് പോസ്റ്റില്‍ കുറിച്ചു. ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ടാണ് ഡേവ് തന്റെ പോസ്റ്റ്‌ അവസാനിപ്പിച്ചിരിക്കുന്നത്. മറ്റൊരാളേയും അന്നേ ദിവസം തന്നെ രക്ഷിക്കുവാന്‍ ഫ്രീ ബര്‍മാ റേഞ്ചേഴ്സിന് കഴിഞ്ഞു. ഇവര്‍ രണ്ടുപേരും ഇപ്പോള്‍ ഇറാഖിലെ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുകയാണ്.
Image: /content_image/TitleNews/TitleNews-2017-07-01-07:52:50.jpg
Keywords: സൈന്യ, ബൈബി
Content: 5312
Category: 1
Sub Category:
Heading: 'സുഡാനായി മാർപാപ്പ' പദ്ധതിക്കു നന്ദിയറിയിച്ച് സഭാനേതൃത്വം
Content: ഖാർടോം: ആഭ്യന്തര യുദ്ധകെടുതിയിൽ ഉഴലുന്ന സുഡാനു നൽകിയ ഫ്രാൻസിസ് പാപ്പയുടെ സാമ്പത്തിക സഹായത്തിന് നന്ദിയര്‍പ്പിച്ച് സുഡാൻ മെത്രാൻ സമിതി. ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനും തോബുര-യാബയോ മെത്രാനുമായ മോൺ.എഡ്വാർഡ് ഹിബോറോ കുസ്സാലയാണ് സഹായത്തിന് നന്ദി രേഖപ്പെടുത്തി മാര്‍പാപ്പക്കു കത്തയച്ചത്. രാജ്യത്ത് സമാധാനത്തിനും പുരോഗതിയ്ക്കുമായി യത്നിക്കുന്ന മത സംഘടനകളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും ഊർജ്ജവുമാണ് 'സുഡാനായി മാർപാപ്പ' പദ്ധതിയെന്ന്‍ ബിഷപ്പ് സ്മരിച്ചു. ഇക്കഴിഞ്ഞ ജൂൺ 21നാണ് വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നീ മേഖലകളിൽ 'സുഡാനായി മാർപാപ്പ' എന്ന പേരില്‍ മാര്‍പാപ്പ സഹായം ലഭ്യമാക്കുന്ന കാര്യം വത്തിക്കാന്‍ മാധ്യമങ്ങളെ അറിയിച്ചത്. സാമ്പത്തിക സഹായം അഭയാർത്ഥി ക്യാമ്പുകളിൽ ഭക്ഷണമെത്തിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുമെന്നും ബിഷപ്പ് എഡ്വാർഡ് കൂട്ടിച്ചേർത്തു. സ്വാതന്ത്യലബ്ധി മുതൽ സുഡാനിലെ സ്ഥിതിഗതികൾ വെല്ലുവിളികളുയർത്തുന്നതാണ്. ജീവിതത്തിന്റെ വിശുദ്ധിയെയും മനുഷ്യമഹത്വത്തെയും കുറിച്ച് സമൂഹത്തിൽ അവബോധം സഭ സൃഷ്ടിക്കുന്നുണ്ട്. യുദ്ധം, ദാരിദ്രം, ക്ഷാമം, രാഷ്ട്രീയ അരാജകത്വം, അനീതി തുടങ്ങിയവ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ സുഡാൻ മെത്രാൻ സമിതി നിലകൊള്ളുമെന്ന് ബിഷപ്പ് രേഖപ്പെടുത്തി. അഞ്ചു ലക്ഷം യു.എസ് ഡോളറാണ് മാർപാപ്പയുടെ സാമ്പത്തിക സഹായമായി സുഡാനു ലഭിച്ചത്. രാജ്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും ഫ്രാൻസിസ് പാപ്പയ്ക്ക് അയച്ച കത്തിൽ ബിഷപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
Image: /content_image/TitleNews/TitleNews-2017-07-01-09:24:15.jpg
Keywords: സുഡാ
Content: 5314
Category: 1
Sub Category:
Heading: ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുവാന്‍ പുതിയ നീക്കവുമായി ലോകാരോഗ്യ സംഘടന
Content: ജനീവ: ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുവാന്‍ ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് പുതിയ നീക്കവുമായി ലോകാരോഗ്യസംഘടന. ഇതിന്റെ മുന്നോടിയായി ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഭ്രൂണഹത്യാ നിയമങ്ങളെക്കുറിച്ചും, നയങ്ങളെക്കുറിച്ചുമുള്ള പുതിയ വിവരശേഖരണത്തിന് ലോകാരോഗ്യസംഘടന (WHO) തുടക്കം കുറിച്ചുയെന്നാണ് പ്രമുഖ പ്രോലൈഫ് മാധ്യമമായ 'ലൈഫ്സൈറ്റ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗര്‍ഭാവസ്ഥയിലുള്ള കുട്ടിയുടെ നിയമപരമായ സംരക്ഷണം ഇല്ലാതാക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. ഐക്യരാഷ്ട്രസഭാ ഏജന്‍സികളുടേയും, ഉദ്യോഗസ്ഥരുടേയും നിര്‍ദ്ദേശപ്രകാരമുള്ള ഭ്രൂണഹത്യാനിയമങ്ങള്‍ നിലവില്‍ വരുത്തുവാന്‍ ലോകരാഷ്ട്രങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെ ആണ് ഈ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അനായാസവും, സുരക്ഷിതവുമായ രീതിയില്‍ അബോര്‍ഷന്‍ സേവനം തേടുന്നതിനുള്ള സൗകര്യം സ്ത്രീകള്‍ക്ക് ഉറപ്പ് വരുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് പദ്ധതിയെക്കുറിച്ചുള്ള വിവരണത്തില്‍ ലോകാരോഗ്യസംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2012-ല്‍ സുരക്ഷിതമായ അബോര്‍ഷന് വേണ്ടി എന്ന പേരില്‍ പ്രസിദ്ധീകരിച്ച വിവാദപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, നയരേഖകളും ഉപയോഗിച്ചുകൊണ്ടുള്ളതാണ് പുതിയ വസ്തുതാ ശേഖരണമെന്ന കാര്യം സ്പഷ്ടമാണ്. ഐക്യരാഷ്ട്രസഭയുടെ എക്കണോമിക്ക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ് (DESA) ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേതന്നെ വിവിധ രാഷ്ട്രങ്ങളിലെ അബോര്‍ഷന്‍ നിയമങ്ങളുടെ ഒരു വലിയ ശേഖരണം തന്നെയുണ്ടായിരിന്നു. ഇപ്പോള്‍ ലോകാരോഗ്യസംഘടനയുമായി ചേര്‍ന്ന് പുതിയ വിവരശേഖരണത്തിനു ഒരുങ്ങുകയാണ് ഐക്യരാഷ്ട്രസഭ. ഈ വിവരങ്ങള്‍ DESA-യുടേയും, ലോകാരോഗ്യ സംഘടനയുടെയും വെബ്സൈറ്റുകളില്‍ ഇതിനോടകം ലഭ്യമായിട്ടുണ്ട്. ലോകാരോഗ്യസംഘടന പുതുതായി ശേഖരിച്ചിട്ടുള്ള വിവരങ്ങള്‍ srhr.org എന്ന വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അബോര്‍ഷന്‍ നിയമങ്ങള്‍ക്ക് പുറമേ അബോര്‍ഷനെക്കുറിച്ചുള്ള യു.എന്‍. ട്രീറ്റി മോണിട്ടറിംഗ് വിഭാഗങ്ങളുടെ നിര്‍ദ്ദേശങ്ങളും ഈ വിവരശേഖരത്തില്‍ ഉണ്ടായിരിക്കും. ലോകരാജ്യങ്ങളെ തങ്ങളുടെ അബോര്‍ഷന്‍ നിയമങ്ങള്‍ മാറ്റുവാന്‍ സമ്മര്‍ദ്ദം ചെലുത്തുക മാത്രമല്ല, യുഎന്നിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഭ്രൂണഹത്യ നിയമപരമാക്കുക എന്ന ലക്ഷ്യവും നീക്കത്തിന്റെ പിന്നിലുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അബോര്‍ഷന്‍ നിയമപരമാക്കുവാന്‍ ലോകരാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നിരവധി വിവാദ പ്രസിദ്ധീകരണങ്ങള്‍ ലോകാരോഗ്യസംഘടന ഇതിനു മുന്‍പും പ്രസിദ്ധീകരിച്ചിരിന്നു. അവയെല്ലാം ശക്തമായ എതിര്‍പ്പുകള്‍ക്ക് കാരണമായെങ്കിലും തങ്ങളുടെ നിലപാടില്‍ ഉറച്ചു പുതിയ നയങ്ങള്‍ രൂപീകരിക്കുകയാണ് സംഘടന.
Image: /content_image/TitleNews/TitleNews-2017-07-01-11:07:02.jpg
Keywords: ഐക്യരാഷ്, ഭ്രൂണ
Content: 5315
Category: 6
Sub Category:
Heading: ഞായറാഴ്ച്ച കര്‍ത്താവിന്‍റെ ദിവസമാണ്; അതു പരിശുദ്ധമായി ആചരിക്കാം
Content: "അവൻ അവരോടു പറഞ്ഞു: സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യൻ സാബത്തിനുവേണ്ടിയല്ല. മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണ്" (മർക്കോസ് 2:27-28) #{red->n->b->യേശു ഏകരക്ഷകൻ: ജൂണ്‍ 16}# <br> ക്രിസ്തുവിന്‍റെ ഉത്ഥാനദിവസം തന്നെ ആരംഭിച്ചതും അപ്പസ്തോലന്‍മാരിലൂടെ കൈമാറിയിട്ടുള്ളതുമായ പാരമ്പര്യം വഴി, എല്ലാ എട്ടാംദിവസവും സഭ പെസഹാരഹസ്യം ആഘോഷിക്കുന്നു. ഈ ദിവസത്തെ കര്‍ത്താവിന്‍റെ ദിവസം അഥവാ ഞായറാഴ്ച എന്നു സമുചിതമായി വിളിക്കുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനദിനം ആഴ്ചയുടെ ഒന്നാം ദിവസമാണ്; സൃഷ്ടികര്‍മ്മത്തിന്‍റെ പ്രഥമദിനത്തിന്‍റെ സ്മാരകമാണത്. ക്രിസ്തു തന്‍റെ കല്ലറയിലെ വിശ്രമത്തിനുശേഷം, 'സന്ധ്യയില്ലാത്ത ദിവസത്തെ' ഉദ്ഘാടനം ചെയ്ത എട്ടാം ദിവസവുമാണത്; കര്‍ത്താവിന്‍റെ അത്താഴമാണ് അതിന്‍റെ കേന്ദ്രം. എന്തെന്നാല്‍, അവിടെ, വിശ്വാസികളുടെ സമൂഹം മുഴുവനും ഉത്ഥിതനായ കര്‍ത്താവിനെ കണ്ടുമുട്ടുന്നു. അവിടുന്ന് അവരെ തന്‍റെ വിരുന്നിനു ക്ഷണിക്കുന്നു: ആ ദിവസം നമ്മുടെ കര്‍ത്താവു വിജയപ്രതാപവാനായി പിതാവിങ്കലേക്ക് ആരോഹണം ചെയ്തു. വിജാതീയര്‍ ആ ദിവസത്തെ 'സൂര്യന്‍റെ ദിവസം' എന്നാണ് വിളിക്കുന്നത്. ഈ ദിവസം ലോകത്തിന്‍റെ പ്രകാശം ഉയര്‍ത്തപ്പെട്ടു. ഈ ദിവസം നീതിസൂര്യന്‍, തന്‍റെ രശ്മികളില്‍ സൗഖ്യദായകത്വവുമായി വെളിവാക്കപ്പെട്ടു. ആരാധനസമ്മേളനത്തിന് ഏറ്റവും ശ്രേഷ്ഠമായ ദിനം ഞായറാഴ്ചയാണ്. അന്ന്, ദൈവവചനം ശ്രവിക്കാനും, വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കാനും, അങ്ങനെ, കര്‍ത്താവായ യേശുവിന്‍റെ പീഡാസഹനം, പുനരുത്ഥാനം, മഹത്ത്വം എന്നിവയെ അനുസ്മരിച്ചുകൊണ്ട്, മൃതരില്‍നിന്നുള്ള യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനം വഴി തങ്ങളെ സജീവമായ ഒരു പ്രത്യാശയിലേക്കു 'വീണ്ടും ജനിപ്പിച്ച' ദൈവത്തിനു നന്ദിപറയുവാൻ വിശ്വാസികള്‍ സമ്മേളിക്കുന്നു. "ഞായറാഴ്ച അനുഗൃഹീതമാണ്. എന്തെന്നാല്‍, അന്നു സൃഷ്ടികര്‍മം... ലോകത്തിന്‍റെ രക്ഷ... മനുഷ്യവംശത്തിന്‍റെ നവീകരണം... എന്നിവ ആരംഭിച്ചു. ഞായറാഴ്ച ആകാശവും ഭൂമിയും സന്തോഷിച്ചു, പ്രപഞ്ചം മുഴുവനും പ്രകാശം കൊണ്ട് പൂരിതമാവുകയും ചെയ്തു. "ഞായറാഴ്ച അനുഗൃഹീതമാണ്. എന്തെന്നാല്‍ ആദവും സകല വിപ്രവാസികളും ഭയംകൂടാതെ പ്രവേശിക്കുന്നതിനുവേണ്ടി അന്ന് പറുദീസയുടെ കവാടങ്ങള്‍ തുറക്കപ്പെട്ടു" (Fanquith, The Syriac Office of Antioch). #{red->n->b->വിചിന്തനം}# <br> നമ്മുടെ ജീവിതത്തിൽ ഞായറാഴ്ച്ചകൾ കർത്താവിന്റെ ദിവസമായിട്ടാണോ ആചരിക്കുന്നത്? ദൈവത്തിനു മഹത്വം നൽകാതെ, ഈ ലോകത്തിന്റെ വെറും ആഘോഷങ്ങൾക്കു മാത്രമായി ഞായറാഴ്ചകളെ നാം മാറ്റിവയ്‌ക്കുകയാണോ ചെയ്യുന്നത്? നമ്മുക്ക് ആത്മശോധന ചെയ്യാം. ഭക്തിപൂർവ്വം വിശുദ്ധ കുർബ്ബാനയിൽ പങ്കുചേർന്നും, പ്രാർത്ഥനയിലും കാരുണ്യപ്രവർത്തികളിലും വ്യാപരിച്ചുകൊണ്ടും, യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനം വഴി തങ്ങളെ സജീവമായ ഒരു പ്രത്യാശയിലേക്കു 'വീണ്ടും ജനിപ്പിച്ച' ദൈവത്തിനു നന്ദിപറഞ്ഞു കൊണ്ടും കർത്താവിന്റെ ദിവസം നമ്മുക്കു പരിശുദ്ധമായി ആചരിക്കാം. ▛ {{ ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{blue->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-07-01-13:13:43.jpg
Keywords: യേശു,ക്രിസ്തു
Content: 5316
Category: 18
Sub Category:
Heading: സത്യദീപത്തിന്റെ നവതി സമാപനം ഇന്ന്
Content: കൊ​​​ച്ചി: സ​​​ത്യ​​​ദീ​​​പം വാ​​​രി​​​ക​​​യു​​​ടെ ന​​​വ​​​തി​​​യാ​​​ഘോ​​​ഷ സ​​​മാ​​​പ​​​ന​​​വും മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡു​​​ദാ​​​ന​​​വും ഇ​​​ന്ന് ക​​​ലൂ​​​ർ റി​​​ന്യു​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.30നു ​​​ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം സു​​​പ്രീം കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സമ്മേളനത്തിൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം.​​​സൂ​​​സ​​​പാ​​​ക്യം അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും മ​​​ല​​​യാ​​​ള മ​​​നോ​​​ര​​​മ മു​​​ൻ എ​​​ഡി​​​റ്റോ​​​റി​​​യ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ തോ​​​മ​​​സ് ജേ​​​ക്ക​​​ബ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തും.
Image: /content_image/India/India-2017-07-02-02:09:23.jpg
Keywords: സത്യദീപ
Content: 5317
Category: 18
Sub Category:
Heading: ഫാ. മാര്‍ട്ടിന്‍റെ ഭവനാംഗങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ആത്മീയ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍
Content: മ​​ങ്കൊമ്പ്: സ്കോ​​ട്ട്‌ലൻ​ഡി​ൽ മ​​രി​​ച്ച മ​​ല​​യാ​​ളി വൈ​​ദി​​ക​​ൻ ഫാ. ​​മാ​​ർ​​ട്ടി​​ൻ വാ​​ഴ​​ച്ചി​​റ​​യു​​ടെ പു​​ളി​​ങ്കു​​ന്നി​​ലെ വീ​​ട്ടി​​ൽ ആശ്വാസവുമായി ആ​​ത്മീ​​യ, രാ​ഷ്‌​ട്രീ​​യ​​രം​​ഗ​​ത്തെ പ്ര​​മു​​ഖ​​ർ. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, സി​​എം​​ഐ തി​​രു​​വ​​ന​​ന്ത​​പു​​രം പ്രൊ​​വി​​ൻ​​ഷ്യ​ൽ ഫാ. ​സെ​​ബാ​​സ്റ്റ്യ​​ൻ ചാ​​മ​​ത്ത​​റ, മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ​ചാ​​ണ്ടി, മ​​ന്ത്രി തോ​​മ​​സ് ചാ​​ണ്ടി എന്നിവര്‍ വൈ​​ദി​​ക​​ന്‍റെ വീ​​ടു സ​​ന്ദ​​ർ​​ശി​​ച്ചു. നേരത്തെ സ്ഥ​​ലം എം​​പിയായ കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് വൈ​​ദി​​ക​​നെ കാ​​ണാ​​നി​​ല്ലെ​​ന്ന വാ​​ർ​​ത്ത​​യ​​റി​​ഞ്ഞ ദി​​വ​​സം ത​​ന്നെ വീ​​ട്ടി​​ലെ​​ത്തി അ​​ന്വേ​​ഷ​​ണ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ ഉ​​റ​​പ്പു ന​​ൽ​​കി​​യി​​രു​​ന്നു. മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ഫാ. ​​മാ​​ർ​​ട്ടി​​ന്‍റെ സ​​ഹോ​​ദ​​ര​​നെ ഫോ​​ണി​​ൽ വി​​ളി​​ച്ചി​​രു​​ന്നു. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ സ​​ഹോ​​ദ​​ര​​നെ ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ട് അ​​നു​​ശോ​​ച​​ന​​മ​​റി​​യി​​ച്ചു. എം​​എ​​ൽ​​എ​​മാ​​രാ​​യ പി.​​സി. ജോ​​ർ​​ജ്, കെ.​​സി. ജോ​​സ​​ഫ്, അ​​നൂ​​പ് ജേ​​ക്ക​​ബ്, മു​​ൻ എം​​എ​​ൽ​​എ മാ​​രാ​​യ എ.​​എ. ഷ​​ക്കൂ​​ർ, എം. ​​മു​​ര​​ളി, മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി പി.​​സി. തോ​​മ​​സ്, മു​​ൻ എം​​പി ടി.​​ജെ. ആ​​ഞ്ച​​ലോ​​സ്,ആ​​ല​​പ്പു​​ഴ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജി. ​​വേ​​ണു​​ഗോ​​പാ​​ൽ തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് വീ​​ട്ടി​​ൽ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ പ്ര​​മു​​ഖ​​ർ. അതേ സമയം ഇക്കഴിഞ്ഞ വ്യാ​​ഴാ​​ഴ്ച ഫാ. മാര്‍ട്ടിന്റെ മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തി​​യി​​രു​​ന്നു. വീ​​ണ്ടും പ​രി​ശോ​ധ​ന ന​​ട​​ത്തു​​വാന്‍ അധികൃതര്‍ തീരുമാനിച്ചതിനെ തുടര്‍ന്നു മൃതദേഹം നാട്ടില്‍ എത്തിക്കുവാന്‍ വൈകുമെന്നാണ് സൂചന. പൗ​​രോ​​ഹി​​ത്യ സ്വീ​​ക​​ര​​ണ​​ത്തി​​നു​​ ശേ​​ഷം ന​​വ​​വൈ​​ദി​​ക​​ൻ ര​​ണ്ടു​​വ​​ർ​​ഷം സ​​ഹ​​വി​​കാ​​രി​​യാ​​യി ശു​ശ്രൂ​ഷ ചെ​യ്ത ചെ​​ത്തി​​പ്പു​​ഴ തി​​രു​​ഹൃ​​ദ​​യ ആ​​ശ്ര​​മ ദേ​​വാ​​ല​​യത്തി​​ലാ​​കും മൃതദേഹം സം​​സ്ക​​രി​​ക്കു​​ക.
Image: /content_image/India/India-2017-07-02-02:36:22.jpg
Keywords: ഫാ. മാര്‍ട്ടി
Content: 5318
Category: 18
Sub Category:
Heading: ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മ്മപെരുന്നാളിന് തുടക്കം
Content: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​ല​​​ങ്ക​​​ര പു​​​ന​​​രൈ​​​ക്യ പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ശി​​​ല്പി​​​യും ബ​​​ഥ​​​നി സ​​​മൂ​​​ഹ സ്ഥാ​​​പ​​​ക​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ​​​യു​​​മാ​​​യ ദൈവദാസന്‍ മാ​​​​ർ ഈ​​​​വാ​​​​നി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ​​​​യു​​​​ടെ 64-ാം ഓ​​​​ർ​​​​മ​​​​പ്പെ​​​​രു​​​​ന്നാ​​​​ളി​​​​നു പ​​​​ട്ടം സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ഭ​​​​ക്തി​​​​സാ​​​​ന്ദ്ര​​​​മാ​​​​യ തു​​​​ട​​​​ക്കം. ഇ​​​​ന്ന​​​​ലെ വൈ​​​​കി​​​​ട്ടു ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന അ​​​​നു​​​​സ്മ​​​​ര​​​​ണ ​ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​​ക്കും സ​​​​മൂ​​​​ഹ​​​​ബ​​​​ലി​​​​ക്കും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​ജ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​താ സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ ബി​​​​ഷ​​​​പ് സാ​​​​മു​​​​വ​​​​ൽ മാ​​​​ർ ഐ​​​​റേ​​​​നി​​​​യോ​​​​സ് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. ദൈ​​​​വ​​​​ത്തി​​​​ന്‍റെ അ​​​​ന​​​​ന്ത​​​​മാ​​​​യ ക​​​​രു​​​​ണ​​​​യി​​​​ൽ ആ​​​​ശ്ര​​​​യി​​​​ച്ച് ആ ​​​​അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​ർ​​​​ന്നു എ​​​​ന്നു​​​​ള്ള​​​​താ​​​​ണ് ദൈ​​​​വ​​​​ദാ​​​​സ​​​​ൻ മാ​​​​ർ ഈ​​​​വാ​​​​നി​​​​യോ​​​​സിന്റെ ​​​​ധ​​​​ന്യ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത​​​​യെ​​​​ന്നും ബി​​​​ഷ​​​​പ്പ് മാ​​​​ർ ഐ​​​​റേ​​​​നി​​​​യോ​​​​സ് പ​​​​റ​​​​ഞ്ഞു. ഇ​​​​ന്നു വൈ​​​​കി​​​​ട്ട് അ​​​​ഞ്ചി​​​​നു മോ​​​​ണ്‍. ജോ​​​​ർ​​​​ജ് കാ​​​​ലാ​​​​യി​​​​ലും നാ​​​​ളെ വൈ​​​​കി​​​​ട്ടു പാ​​​​ലാ ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ടും തി​​​​രു​​​​ക്ക​​​​ർ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം​​​ന​​​​ൽ​​​​കും. നാ​​​​ള​​​​ത്തെ വി​​​ശു​​​ദ്ധ ​കു​​​​ർ​​​​ബാ​​​​ന സീ​​​​റോ മ​​​​ല​​​​ബാ​​​​ർ ക്ര​​​​മ​​​​ത്തി​​​​ൽ സു​​​​റി​​​​യാ​​​​നി​​​​യി​​​​ലാ​​​​യി​​​​രി​​​​ക്കും അ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. 15-നാ​​​​ണ് ഓ​​​​ർ​​​​മ​​​​പ്പെ​​​​രു​​​​ന്നാ​​​​ൾ സ​​​​മാ​​​​പ​​​നം.
Image: /content_image/India/India-2017-07-02-06:22:56.jpg
Keywords: ദൈവദാസന്‍
Content: 5319
Category: 1
Sub Category:
Heading: കര്‍ദിനാള്‍ ഡയസിനെ സ്മരിച്ചു മാര്‍ ആലഞ്ചേരി പ്രാര്‍ത്ഥനാശുശ്രൂഷ നടത്തി
Content: വത്തിക്കാന്‍ സിറ്റി: ബോം​​​ബെ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ​ക​​​ർ​​​ദി​​​നാ​​​ൾ ഡോ. ​​ഐ​​​വാ​​​ൻ ഡ​​​യ​​​സി​​​ന്‍റെ ഭൗ​​​തി​​​ക​​​ദേ​​​ഹം സം​​​സ്ക​​​രി​​​ച്ച റോ​​​മി​​​ലെ കാ​​​ബോ​​​വെ​​​റോ​​​ന സെ​​​മി​​​ത്തേ​​​രി​​​യി​​​ൽ, സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പ്രാ​​​ർത്ഥ​​​നാ​​​ശു​​​ശ്രൂ​​​ഷ ന​​​ട​​​ത്തി. യൂ​​​റോ​​​പ്പി​​​ലെ അ​​​പ്പ​​​സ്തോ​​​ലി​​​ക് വി​​​സി​​​റ്റേ​​​ഷ​​​ൻ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റും റോ​​​മി​​​ലെ സീ​​​റോ മ​​​ല​​​ബാ​​​ർ ചാ​​​പ്ല​​​യി​​​നു​​​മാ​​​യ റ​​​വ. ഡോ. ​​​ചെ​​​റി​​​യാ​​​ൻ വാ​​​രി​​​ക്കാ​​​ട്ട്, ഉ​​​ർ​​​ബാ​​​നി​​​യ​​​ൻ കോ​​​ള​​​ജ് വൈ​​​സ് റെ​​​ക്ട​​​ർ ഫാ. ​​​ജോ​​​ബി കു​​​ന്ന​​​ത്തോ​​​ട്, ഫാ. ​​​ബി​​​ജു മു​​​ട്ട​​​ത്തി​​​ക്കു​​​ന്നേ​​​ൽ, ഫാ. ​​​ബി​​​നോ​​​ജ് മു​​​ള​​​വ​​​രി​​​ക്ക​​​ൽ, ഫാ. ​​​സോ​​​ണി മ​​​ഞ്ഞ​​​ളി, ഫാ. ​​​സ​​​ന​​​ൽ മാ​​​ളി​​​യേ​​​ക്ക​​​ൽ, ഫാ. ​​​ജ​​​യ​​​ന്ത് കി​​​ട​​​ങ്ങേ​​​ൻ, ഫാ. ​​​ലി​​​നോ ഇ​​​മ്മ​​​ട്ടി എ​​​ന്നി​​​വ​​​രും സ​​​മ​​​ർ​​​പ്പി​​​ത​​​രും വി​​​ശ്വാ​​​സി​​​ക​​​ളും അ​​​നു​​​സ്മ​​​ര​​​ണ ശു​​​ശ്രൂ​​​ഷ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ഭാ​​​ര​​​ത​​​ത്തി​​​ലും വ​​​ത്തി​​​ക്കാ​​​നി​​​ലെ വി​​​വി​​​ധ ന​​​യ​​​ത​​​ന്ത്ര കാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും സ്വീ​​​കാ​​​ര്യ​​​മാ​​​യ ശു​​​ശ്രൂ​​​ഷ ചെ​​​യ്യാ​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ ഐ​​​വാ​​​ൻ ഡ​​​യ​​​സി​​​നു സാ​​​ധി​​​ച്ചു​​​വെ​​​ന്നു മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി അനുസ്മരിച്ചു. ജോ​​​ണ്‍​പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യോ​​​ടും ബ​​​ന​​​ഡി​​​ക്ട് പ​​​തി​​​നാ​​​റാ​​​മ​​​ൻ പാ​​​പ്പ​​​യോ​​​ടും ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം എ​​​ല്ലാ​​​വ​​രു​​ടെ​​യും ആ​​ദ​​ര​​വ് ഏ​​റ്റു​​വാ​​ങ്ങി. സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നാ​​​യു​​​ള്ള വ​​​ത്തി​​​ക്കാ​​​നി​​​ലെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ പ്രീ​​​ഫെ​​​ക്ട് എ​​​ന്ന നി​​​ല​​​യി​​​ൽ മി​​​ഷ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പു​​​തി​​​യ രൂ​​​പ​​​ത​​​ക​​​ളെ പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ദ്ദേ​​​ഹം ചെ​​​യ്ത സേ​​​വ​​​ന​​​ങ്ങ​​​ൾ മ​​​ഹ​​​ത്ത​​​ര​​​മാ​​​ണെ​​​ന്നും മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു. സുവിശേഷവൽക്കരണത്തിനു വേണ്ടിയുളള വത്തിക്കാൻ തിരുസംഘത്തിന്റെ പ്രീഫെക്ട്ടായി സേവനം ചെയ്തതിനു ശേഷം റോമിൽ തുടരുകയായിരുന്ന കർദിനാൾ ഡയസ് ജൂണ്‍ 19നാണ് ദിവംഗതനായത്. ജൂണ്‍ 21 ബുധനാഴ്ച നടന്ന മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് പാപ്പയാണ് നേതൃത്വം നല്‍കിയത്.
Image: /content_image/TitleNews/TitleNews-2017-07-02-07:19:29.jpg
Keywords: ഡയ, ആല
Content: 5320
Category: 1
Sub Category:
Heading: ജര്‍മ്മനിയില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി: ആശങ്ക പ്രകടിപ്പിച്ച് ദേശീയ മെത്രാന്‍ സമിതി
Content: ബെര്‍ലിന്‍: ജര്‍മ്മനിയില്‍ സ്വവര്‍ഗ്ഗവിവാഹം നിയമപരമാക്കിയ നടപടിയില്‍ രാജ്യത്തെ ദേശീയ മെത്രാന്‍ സമിതി ഖേദം പ്രകടിപ്പിച്ചു. വിവാഹ ബന്ധത്തിന്റെ പവിത്രതയെ മാനിക്കാത്ത നടപടിയില്‍ സമിതി തങ്ങളുടെ ആശങ്ക അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ 30-നു നടന്ന വോട്ടെടുപ്പില്‍ 226 നെതിരെ 393 വോട്ടുകള്‍ക്കാണ് ജര്‍മ്മന്‍ പാര്‍ലമെന്റ് സ്വവര്‍ഗ്ഗവിവാഹം നിയമപരമാക്കിയത്. അതേ സമയം വിവാഹത്തെപ്പറ്റിള്ള കത്തോലിക്കാ സഭയുടെ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുമെന്ന്‍ ജര്‍മ്മനിയിലെ മെത്രാന്‍ സമിതി പ്രഖ്യാപിച്ചു. #{red->none->b->Must Read: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്ക് എതിരാണെന്ന് പ്രഖ്യാപിച്ച് കൊണ്ട് പല പ്രമുഖ അംഗങ്ങളും ബില്ലിനെതിരായാണ് വോട്ട് ചെയ്തത്. ഇടതുപാർട്ടികളും സ്വവർഗ വിവാഹ വാദികളും പിന്തുണച്ച ബില്ലിനെ ചാൻസലർ അംഗല മെർക്കൽ അടക്കമുള്ള ഭരണപക്ഷവും എതിർത്തിരുന്നു. ജര്‍മ്മന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 6-ല്‍, കത്തോലിക്കാ കാഴ്ചപ്പാടനുസരിച്ചുള്ള എതിര്‍ലിംഗവുമായുള്ള വിവാഹ ബന്ധത്തിനാണ് ഊന്നല്‍ കൊടുത്തിരിക്കുന്നതെന്ന് മാര്യേജ് ആന്‍ഡ്‌ ഫാമിലി ബിഷപ്പ് കമ്മീഷന്‍ ചെയര്‍മാനായ ഹെയിനര്‍ കോച്ച് മെത്രാപ്പോലീത്ത പ്രതികരിച്ചു. കത്തോലിക്കാ കാഴ്ചപ്പാടിലുള്ള വിവാഹ ബന്ധത്തിനുനേര്‍ക്കുള്ള വെല്ലുവിളികള്‍ വര്‍ദ്ധിച്ചുവരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രജിസ്റ്റര്‍ ചെയ്യുന്ന സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്ക് അനുവാദം കൊടുത്തപ്പോള്‍ ഫെഡറല്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ കോടതി എതിര്‍ലിംഗ വിവാഹത്തിനു ഭരണഘടനാപരമായ സംരക്ഷണം ഉറപ്പ് വരുത്തിയിരുന്നുവെന്ന് ചര്‍ച്ച്സ് ഓഫ് കത്തോലിക്ക് ഓഫീസിന്റെ ഡയറക്ടറായ മോണ്‍സിഞ്ഞോര്‍ കാള്‍ ജസ്റ്റന്‍ പറഞ്ഞു. വോട്ടെടുപ്പില്‍ പാസ്സായ ബില്‍ ഈ വരുന്ന ജൂലൈ 7-ന് ജര്‍മ്മന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയുടെ അംഗീകാരത്തോടെ നിയമമായി തീരും എന്നാണ് കരുതപ്പെടുന്നത്. വോട്ടെടുപ്പില്‍ പാസ്സായെങ്കിലും പലകോണുകളില്‍ നിന്നും നിയമത്തിനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.
Image: /content_image/TitleNews/TitleNews-2017-07-02-08:23:40.jpg
Keywords: സ്വവര്‍ഗ്ഗ
Content: 5321
Category: 1
Sub Category:
Heading: വത്തിക്കാന്‍ വിശ്വാസതിരുസംഘത്തിന് പുതിയ തലവന്‍
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ വിശ്വാസകാര്യ തിരുസംഘത്തിന്‍റെ പുതിയ തലവനായി ആര്‍ച്ച്ബിഷപ്പ് ലൂയിസ് ഫ്രാന്‍സിസ്ക്കോ ലദാറിയ ഫെറെറിനെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. സ്പെയിന്‍ സ്വദേശിയായ ആര്‍ച്ച്ബിഷപ്പ് ലൂയിസ് ഈശോസഭാംഗമാണ്. ഇന്നലെ ശനിയാഴ്ചയാണ് (01/07/17) മാര്‍പാപ്പ പുതിയ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. കര്‍ദ്ദിനാള്‍ ജെറാള്‍ഡ് ലുഡ്വിഗ് മുള്ളര്‍ 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം. വിശ്വാസകാര്യസംഘത്തിന്‍റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികെയാണ് ആര്‍ച്ച്ബിഷപ്പ് ഫെറെറിന് പുതിയ ദൗത്യം ലഭിക്കുന്നത്. പൗരനിയമത്തില്‍ ബിരുദമുള്ള ആര്‍ച്ച്ബിഷപ്പ് ഫെറെര്‍ ദൈവവിജ്ഞാനീയത്തില്‍ റോമിലെ ഗ്രിഗോറിയന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.ബൈബിള്‍ പൊന്തിഫിക്കല്‍ സമിതിയുടെയും, അന്താരാഷ്ട്ര ദൈവവിജ്ഞാനീയ സമിതിയുടെയും എക്ലേസിയദ ദേയി പൊന്തിഫിക്കല്‍ സമിതിയുടെയും ചുമതലയും അദ്ദേഹത്തിനുണ്ട്. 1944 ഏപ്രില്‍ 19നു സ്പെയിനിലെ അന്നാട്ടിലെ മനകോര്‍ എന്ന സ്ഥലത്താണു ജനനം. 1973 ജൂലൈ 29 ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2008 ജൂലൈ 26നാണ് ആര്‍ച്ചുബിഷപ്പായി അഭിഷിക്തനായത്.
Image: /content_image/TitleNews/TitleNews-2017-07-02-10:42:44.jpg
Keywords: ജെറാള്‍ഡ്‌, അമോരിസ്